ഋതുക്കളില്‍ സംഭവിക്കുന്ന മാറ്റം മനുഷ്യനില്‍ പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ആറ് ഋതുക്കളാണ് ഉളളത്. ആറ് ഋതുക്കളില്‍ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്ന് ഋതുക്കള്‍ സൂര്യാതാപത്തിന്റെ ഉഗ്രതയാല്‍ അത്യുഷ്ണത്തോട് കൂടി ഉത്തരായനകാലം എന്നറിയപ്പെടുന്നു. വര്‍ഷം, ശരത്, ഹേമന്തം എന്നീ മൂന്ന് ഋതുക്കള്‍ സൂര്യാതാപം കുറഞ്ഞ ദക്ഷിണായനകാലമെന്നും അറിയപ്പെടുന്നു. ദക്ഷിണായനകാലത്തെ വിസര്‍ഗകാലമെന്നും വിശേഷിപ്പിക്കാറുണ്ട്.
ദക്ഷിണായനകാലത്തിലാണ് കര്‍ക്കിടകം ഉള്‍പ്പെടുന്നത്.വര്‍ഷകാലത്ത് അന്തരീക്ഷം നന്നായി തണുക്കുന്നത് സ്വാഭാവികമാണല്ലോ.ചെളിയും ചേറും നിറഞ്ഞ മഴക്കാലത്തോടുകൂടിയ കര്‍ക്കിടകത്തില്‍ ജന്തുജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും വ്യാപകമായി ഉണ്ടാകും.വാതപ്രകൃതിക്കാര്‍ ശരീരത്തിന് പൊതുവെ തണുപ്പുളളവരാകയാല്‍ മഴക്കാലത്ത് അവരുടെ ശരീരനില വീണ്ടും തണുക്കുകയും പലതരത്തിലുളള വേദകനളോടുകൂടിയ വാതരോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.മഴക്കാലത്ത് നാം അലസരായിരിക്കുമ്പോള്‍ രോഗാണുക്കള്‍ ഊര്‍ജസ്വലരാകും. അതിനാല്‍ കര്‍ക്കിടകത്തില്‍ രോഗങ്ങളുടെ പിടിയില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രത്യേകം ഉറപ്പു വരുത്തുകയും വേണം.
ആദാനകാലമായ കര്‍ക്കിടകത്തില്‍ ദേഹബലം നഷ്ടപ്പെടുകയും ദഹനശക്തി ക്ഷയിക്കുകയും ചെയ്യും. തുടര്‍ന്ന് വായുകോപിച്ച് പിത്തകഫങ്ങള്‍ ദുഷിക്കും. ഇങ്ങനെ ക്ഷയിച്ച ജഠരാഗ്നിയും ദുഷിച്ച തൃദോഷങ്ങളും കൂടി രോഗങ്ങളെ ഉണ്ടാക്കുമെന്നതിനാല്‍ ദഹനശക്തി വര്‍ധിപ്പിക്കുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആഹാരവിഹാരവും വമനം, വിവേചനം, വസ്തി തുടങ്ങിയ ശുദ്ധിചികിത്സകളും കര്‍ക്കിടകമാസത്തില്‍ വളരെ നല്ലതാണ്.
രോഗമൊന്നുമില്ലാത്തവര്‍ക്ക് അവരുടെ സ്വസ്ഥ അവസ്ഥ നിലനിര്‍ത്താനും രോഗബാധിതര്‍ക്ക് ബാധിച്ചരോഗം ശമിക്കാനുമായി ധാരാളം ഔഷധങ്ങള്‍ കര്‍ക്കിടകമാസത്തില്‍ സേവിക്കാനായി ആയുര്‍വേദം നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ക്കിടകമാസത്തിലെ മരുന്നുകഞ്ഞി സേവ അതിലൊന്നാണ്. ഈ മാസത്തില്‍ പൊതുവെ കാണപ്പെടുന്ന പനി, ജലദോഷം, ശ്വാസകോശരോഗങ്ങള്‍, ദഹനവൈഷമ്യം, വാതരോഗങ്ങള്‍ എന്നിവയില്‍ നിന്നും മുക്തി നേടാന്‍ മരുന്നുകഞ്ഞി വളരെ പ്രയോജനകരമാണ്.
ദശപുഷ്പങ്ങളായ വിഷ്ണുക്രാന്തി, കറുക, മുക്കുറ്റി, നിലപ്പന, ചെറൂള, മുയല്‍ചെവി, കയ്യോന്നി, തിരുതാളി, ഉഴിഞ്ഞ, പൂവാംകുരുന്നില എന്നിവ ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ സമം തേങ്ങാപാല്‍ ചേര്‍ത്ത് അതില്‍ നവരയരി ചേര്‍ത്ത് വേവിച്ച് ജീരകം, കുരുമുളക്, വെളുത്തുളളി, ഉലുവ ഇവ അരച്ചതും നെയ്യും കൂടി ചേര്‍ത്ത് മരുന്നുകഞ്ഞി ഉണ്ടാക്കാം.
കര്‍ക്കികമാസത്തിലെ ചികിത്സകള്‍ പൂര്‍ണ്ണമായും ഫലപ്രദമാകണമെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നവരയരി, ഗോതമ്പ്, ചെറുപയര്‍, പഴകിയ ചെന്നെല്ല്, സസ്യസൂപ്പ് എന്നിവ ആഹാരമായി ഉപയോഗിക്കണം. ദഹിക്കാന്‍ എളുപ്പമുളളതും ചൂടുളളതുമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

കൊഴുപ്പു കുറഞ്ഞ മാംസം, പച്ചക്കറികള്‍, ഉളളി എന്നിവ ചേര്‍ത്ത സൂപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അധിക യാത്ര, പകലുറക്കം, മന:സംഘര്‍ഷങ്ങള്‍ ഇവ പരമാവധി ഒഴിവാക്കണം. മാംസം, എരിവ്, പുളി, മസാലകള്‍, മദ്യം, പുകവലി, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കഴിയുന്നതും വര്‍ജിക്കണം.
വളരെയേറെ പ്രാധാന്യമുളള ഈ കര്‍ക്കിടകമാസം ശാരീരികവും മാനസികവുമായ ആരോഗ്യസൗഖ്യങ്ങള്‍ കാംക്ഷിക്കുന്നവര്‍ക്ക് വിദഗ്ദ്ധ നിര്‍ദേശപക്രാരം അനുയോജ്യമായ ചികിത്സകള്‍ക്ക് വിധേയമാകാനുളള സമയമാണ് എന്ന് ഓര്‍ക്കുക. മരുന്ന് കഞ്ഞി ഉപയോഗിക്കുമ്പോള്‍ പഥ്യമൊന്നുമില്ലാതെയും ഉപയോഗപ്പെടുത്താം. രോഗബാധയുളളവരോ ഏതെങ്കിലും രോഗത്തിന് ചികിത്സക്ക് വിധേയരായിട്ടുളളവരോ ആണെങ്കില്‍ ഒരു ചികിത്സകന്റെ ഉപദേശാനുസരണം വേണം മരുന്നുകഞ്ഞി ഉപയോഗപ്പെടുത്താന്‍.
കര്‍ക്കിടകം മനസ്സും ശരീരവും ശുദ്ധീകരിക്കാനുളള ഒരു മാസമാണ്. ശരീരം ഇളതാവുന്ന കാലം. ഇക്കാലത്ത് ശരീരത്തിനെന്തു നല്‍കിയാലും സ്വീകരിക്കും അതിന്റെ ഗുണം ശരീരത്തില്‍ പിടിക്കുകയും ചെയ്യും. കര്‍ക്കിടകക്കഞ്ഞിയും സുഖചികിത്സകളും അതിന്റെ ഭാഗമാണ്.
തയ്യാറാക്കിയത് : രമ്യ ഹരികുമാര്‍. വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. കെ. മുരളീധരന്‍പിളള, തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍