Zerg Rush
Zerg Rush എന്ന് ഗൂഗിളില്‍ വെറുതേ ഒന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ. ലഭിയ്ക്കുന്ന റിസല്‍ട്ടുകള്‍ എല്ലാം തന്നെ കുറേ O കള്‍ വന്നു തിന്നു തീര്‍ക്കുന്നത് കാണാം. ഈ അപകടകാരികളായ O കളെ ക്ലിക്ക് ചെയ്ത് ഇല്ലാതാക്കാന്‍ നമുക്ക് സാധിയ്ക്കും. നിങ്ങള്‍ കൊന്ന ശത്രുക്കളുടെ എണ്ണവും, അവയെ നശിപ്പിയ്ക്കാന്‍ നിങ്ങള്‍ ആകെ ചെയ്ത ക്ലിക്കുകളുടെ എണ്ണവും വലതു വശത്ത് കാണാന്‍ സാധിയ്ക്കും.നിങ്ങള്‍ പരാജയപ്പെട്ടാല്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള O കള്‍ നിങ്ങളുടെ സെര്‍ച്ച് റിസല്‍ട്ടുകള്‍ മുഴുവന്‍ തിന്നു തീര്‍ക്കും. എന്നിട്ട് അവയെല്ലാം ചേര്‍ന്ന് GG എന്ന രൂപത്തിലാകും. നിങ്ങള്‍ക്ക് ഈ സ്‌കോര്‍ ഗൂഗിള്‍ പ്ലസില്‍ പങ്കു വയ്ക്കുകയോ നിങ്ങളുടെ സെര്‍ച്ച് റിസല്‍ട്ടുകളിലേയ്ക്ക് പോകുകയോ ചെയ്യാം.
Flight Simulator
ഒരു യുദ്ധവിമാനം പറത്തിയാലോ? അതിനും ഗൂഗിളുണ്ട്. ഗൂഗിള്‍ എര്‍ത്ത് ഉപയോഗിയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ ജെറ്റ് വിമാനത്തിലേറി ഭൂമിയെ വലം വയ്ക്കാന്‍ സാധിയ്ക്കും. ഈ സൗകര്യം ഉപയോഗിയ്ക്കാനായി ടൂള്‍സ് മെനുവില്‍ കയറി എന്റര്‍ ഫ്‌ലൈറ്റ് സിമുലേറ്റര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. എവിടെ നിന്ന് പറന്നു തുടങ്ങണമെന്നും, ഏത് വിമാനം വേണമെന്നും ഒക്കെ നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം. മാത്രമല്ല ജോയ്‌സ്റ്റിക്ക് മോഡ് ഉപയോഗപ്പെടുത്തിയും വിമാനത്തെ നിയന്ത്രിയ്ക്കാനാകും.
Barrel Roll
ഗൂഗിളിന്റെ മറ്റൊരു രസികന്‍ ട്രിക്കാണിത്. do a barrel roll എന്ന് വെറുതെ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ സെര്‍ച്ച് റിസല്‍ട്ടുകളടക്കം പേജ് ഒരു 360 ഡിഗ്രി കറങ്ങി വന്ന് നേരെ നില്‍ക്കും. രസികന്‍ സംഗതിയാണ്. പേജ് റിഫ്രെഷ് ചെയ്താല്‍ വീണ്ടും വീണ്ടും ഈ പരിപാടി കാണാം.
Price range in search
നിങ്ങള്‍ക്ക് ഒരു ലാപ്‌ടോപ് വാങ്ങണം. പക്ഷെ നിങ്ങളുടെ ബജറ്റ് 25000 രൂപ വരെയാണ്. അത് കൊണ്ട് തന്നെ സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നതും ആ വിലനിലവാരത്തിലുള്ള റിസല്‍ട്ടുകളായിരിയ്്ക്കും. അതിനും ഗൂഗിളില്‍ വഴിയുണ്ട്. Laptop Rs 20000...25000 എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. നിങ്ങള്‍ ഉദ്ദേശിച്ച റിസല്‍ട്ടുകള്‍ തന്നെ കിട്ടും.ഇനി ഏത് വസ്തുവാണെങ്കിലും, അതിന്റെ പേരും വിലയുടെ ലെവലും, Product Rs X...Y എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മതി.
Snake
70കളില്‍ പ്രചാരത്തിലായ സ്‌നെയ്ക്ക് ഗെയിം നിങ്ങള്‍ക്ക് യൂട്യൂബില്‍ കളിയ്ക്കാമെന്ന കാര്യം അറിയാമോ? ഒരു വീഡിയോ ബഫര്‍ ചെയ്യുന്ന സമയത്ത് അതിനെ പോസ് ചെയ്ത് വച്ചിട്ട് മുകളിലോട്ടുള്ള ആരോ കീ അമര്‍ത്തുക. എന്നിട്ട് ഉടനെ തന്നെ വലത്തോട്ടോ, ഇടത്തോട്ടോ ,താഴോട്ടോ ഉള്ള ആരോ കീ അമര്‍ത്തുക. കളി തുടങ്ങും. ഴേണമെങ്കില്‍ ഫുള്‍ സ്‌ക്രീനിലും ഈ കളി കളിയ്ക്കാവുന്നതാണ്.

No comments:
Post a Comment