ഈ വര്ഷnത്തെ ലോകതൊഴിലാളിദിനം. ചൈനയിലെ ഏതോ പ്രദേശത്ത് ഒരു വിവാഹം നടക്കുന്നു. മോതിരമാറ്റത്തിനു ശേഷം വധു വാങ് ഷൂയിങ് ആദ്യം ചെയ്തത് സിഗററ്റ് ലൈറ്ററെടുത്ത് വലിച്ചെറിയുകയായിരുന്നുവത്രേ. രാജ്യത്തെ വിവാഹാനുഷ്ഠാനങ്ങളില്‍ അവള്‍ ചെയ്യേണ്ടിയിരുന്നത് വരന്റെ ചുണ്ടത്തുള്ള സിഗററ്റിന് അരുമയോടെ തീ പറ്റിച്ചുകൊടുക്കുകയായിരുന്നു. അതിനു പകരമാണ് വാങ് ഷൂയിങ് ഇപ്പണി ചെയ്തത്.
''എന്തൊരഹമ്മതി'' എന്നു ആക്രോശിയ്ക്കും മുമ്പ് അറിയുക: അത് ചൈനയില്‍ നടപ്പാകുന്ന പുതിയ നിയമത്തിന്റെ നാന്ദിയായിരുന്നു. 2011 മേയ് ഒന്നിന് അവിടെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നു.
വിവാഹച്ചടങ്ങുകളില്‍ വരന്റെ ചുണ്ടത്തെ സിഗററ്റിന് തീ കൊളുത്തിക്കൊടുക്കുന്നത് നമുക്കിടയില്‍ ആചാരമല്ലെങ്കിലും വിവാഹപ്പന്തലുകളില്‍ നിരത്തിവെയ്ക്കാറുള്ള വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമായിരുന്നു സിഗററ്റ്. സ്ഥിരമായി വലിയ്ക്കാത്ത എന്നേപ്പോലുള്ളവര്‍ പോലും വിവാഹപ്പന്തലുകളില്‍ എത്തുമ്പോള്‍ പെട്ടെന്ന് പുകവലിക്കാരായി മാറാറുണ്ട്. 1999-ല്‍ കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതോടെ ഇത്തരം അസ്ഥിരവലിക്കാരുടെ കൊറ്റാണ് ആദ്യമായി നിലച്ചുപോയത് എന്നു തോന്നുന്നു. ജോലിയ്ക്കിറങ്ങുമ്പോള്‍ ബസ് സ്റ്റോപ്പു വരെ കത്തിച്ച ഒരു സിഗററ്റ് കയ്യില്‍ വേണം എന്ന് നിര്ബ്ബ്ന്ധമുള്ളവരാണ് നമ്മള്‍ മലയാളികള്‍. ഈ ശീലത്തിനും വിഘാതമായി കേരളഹൈക്കോടതി വിധി. ആ വിധിയ്ക്കു ശേഷം കേരളത്തില്‍ സിഗററ്റ് കച്ചവടം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്.
സിഗററ്റ് വലിയ്ക്കുന്നത് തികച്ചും മാന്യമായി കണക്കാക്കപ്പെട്ടിരുന്നു നമ്മുടെ നാട്ടില്‍. മുഖത്തെ വരമീശയും തലയിലെ കുരുവിക്കൂടും മലയാളത്താന്റെ ട്രേഡ് മാര്ക്കാ യിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലും കയ്യില്‍ പരിമളം പരത്തുന്ന സിഗററ്റ് കൂടിയുണ്ടെങ്കിലേ ലക്ഷണമൊത്ത ആണാവൂ. മുതിര്ന്നു് എന്ന് മറ്റുള്ളവരെയും തന്നെത്തന്നെയും ബോധ്യപ്പെടുത്താന്‍ അതിനു കഴിഞ്ഞിരുന്നു. അതിനു ബീഡി പോരാ താനും. 'മുറപ്പെണ്ണ്' എന്ന ചിത്രത്തില്‍ കേശവന്കുട്ടി വെക്കേഷനില്‍ വീട്ടിലെത്തുമ്പോള്‍ സൂത്രത്തില്‍ സിഗററ്റു വലിയ്ക്കുന്നുണ്ട്. കാമുകി കുഞ്ഞുലക്ഷ്മി അതു കണ്ടുപിടിച്ച് അയ്യോ, ബീഡി വലിയ്ക്കാന്‍ തുടങ്ങിയോ എന്നു ചോദിയ്ക്കുമ്പോള്‍ കാമുകന്‍ പറയുന്നു: ''ഈ സിഗററ്റ് എന്ന സുന്ദരരവസ്തുവിനെ നീ ബീഡി എന്നു വിളിച്ച് അപമാനിയ്ക്കരുത്.'' (ഈ സംഭാഷണമെഴുതിയ എം. ടി. വാസുദേവന്‍ നായര്‍ സ്ഥിരമായി വലിയ്ക്കുന്നത് ബീഡിയാണെന്നത് പരസ്യമായ രഹസ്യം.)
സിഗററ്റ് യുവാക്കള്ക്ക് ഒരു സുന്ദരവസ്തു തന്നെയായിരുന്നു. പാക്കറ്റില്നിaന്ന് പുറത്തെടുക്കുമ്പോള്‍ വമിയ്ക്കുന്ന മണം കാമുകിമാര്ക്കും് ഇഷ്ടമായിരുന്നു. ബീഡി വലിയ്ക്കാന്‍ തുടങ്ങിയോ എന്ന് കേശവന്കുളട്ടിയോട് കുഞ്ഞുലക്ഷ്മി ചോദിയ്ക്കുന്നത് ദേഷ്യത്തോടെയല്ല. അല്പംവ പരിഭവത്തോടും അതിലേറെ ആരാധനയോടുമാണ്. കാമുകന്റെ കയ്യില്നി്ന്ന് സിഗററ്റു വാങ്ങി കാമുകി ഒന്നു വലിച്ചുനോക്കുന്നതും ചുമച്ച് വശം കെടുന്നതും അക്കാലത്തെ മലയാള സിനിമയിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.
അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. സര്ക്ക:സ്സ് കണ്ടുകൊണ്ടിരിയ്ക്കുന്ന കാണികളുടെ ഓരോരുത്തരുടേയും ഭാവഹാവങ്ങള്‍ അവരറിയാതെ ഒപ്പിയെടുത്തിരിയ്ക്കുന്നു. അതില്‍ ഒരു പന്ത്രണ്ടുവയസ്സുകാരന്‍ സൂത്രത്തില്‍ ബീഡി വലിച്ച് പുക പുറത്തുവിടുന്നതു കാണാം. കാണികള്‍ അറിയാതെയായിരുന്നു ആ രംഗങ്ങള്‍ എടുത്തത്. വീട്ടുകാരെ പറ്റിച്ചതിന്റെ സന്തോഷം അവന്റെ മുഖത്തു കാണാം. പക്ഷേ ഷാജിയുടെ കാമറ തന്നെ പറ്റിച്ചത് അവന്‍ അറിയാതെ പോയി.
അവന്റെ കുറ്റമല്ല. കാരണവന്മാരുടെ മുന്നില്വെaച്ച് സിഗററ്റു വലിയ്ക്കാന്‍ വയ്യ. മുറുക്കിനും പൊടിവലിയ്ക്കും ഒന്നുമില്ലാത്ത പതിത്തമാണ് സിഗററ്റിനുള്ളത്. വലിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അബദ്ധത്തിലെങ്ങാനും കാരണവര്‍ മുമ്പില്‍ വന്നുപെട്ടാല്‍ സിഗററ്റ് വലിച്ചെറിയുകയും പുക കൈകൊണ്ടുതട്ടി മായ്ച്ചുകളയുകയും പതിവുണ്ട് പലരും. പലപ്പോഴും അത് തമ്മില്ത്തചമ്മിലറിഞ്ഞുകൊണ്ടുള്ള ഒരു കളിയായി മാറാറുണ്ടെന്നത് വേറെക്കാര്യം. കളിയില്‍ പല നിയമങ്ങളും ബാലിശമാണെന്നറിഞ്ഞുകൊണ്ടുതന്നെ പാലിയ്ക്കപ്പെടാറുണ്ടല്ലോ.
ആദ്യമായി പുകവലിയ്ക്കുന്നത് ഒരു പുളകം തന്നെയാണ്. അച്ഛന്റെ കുറ്റിബീഡി വലിയ്ക്കുന്നതാവും മിക്കവര്ക്കും ആദ്യത്തെ അനുഭവം. എന്റെ അച്ഛന്‍ വിവാഹത്തിനു മുമ്പുതന്നെ വലി ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് കുറ്റിബീഡി എന്ന സാധ്യത ഉണ്ടായില്ല. പുകവലിയില്‍ അപ്ഫനായിരുന്നു എന്റെ ആരാധനാപാത്രം. 'പനാമ'യായിരുന്നു അപ്ഫന്റെ ബ്രാന്ഡ്പ. ഇരുപതിന്റെ പാക്കറ്റ് തന്നെ വേണം. തീപ്പെട്ടിയ്ക്കും ബ്രാന്ഡ്ല ഉണ്ടായിരുന്നു. സിംഹത്തിന്റെ തലയുള്ളതുതന്നെ വേണം. വാങ്ങിക്കൊണ്ടുവരുന്നത് എന്റെ ഡ്യൂട്ടി. പകരം മൂക്കില്ക്കൂ ടെ പുകവിടുന്നതും പുക വലയങ്ങളായി ആകാശത്തേയ്ക്ക് വിടുന്നതും കാണിച്ചുതരും. പക്ഷേ എത്രയായിട്ടും ഒരു പുകയെടുക്കാന്‍ അനുവദിച്ചില്ല കാരണവര്‍. അതിനൊക്കെ ഒരു കാലമുണ്ട് കുട്ടാ എന്നായിരുന്നു മറുപടി.
എത്ര കാലമെന്നു വെച്ചാണ് കാത്തിരിയ്ക്കുക? ഒരു ദിവസം എല്ലാവരും ഉറങ്ങിയ ഉച്ചനേരത്ത് ഓപ്പോളും ഞാനും പാത്തും പതുങ്ങിയും പുരയുടെ പിന്ഭാകഗത്തുപോയി. കയ്യില്‍ പത്രത്തിന്റെ ഒരു കഷണം കരുതിയിരുന്നു. അടുക്കളയില്നിങന്ന് കൈവശപ്പെടുത്തിയ തീപ്പെട്ടിയും. ഉച്ചയൂണിനും വൈകുന്നേരത്തെ കാപ്പിയ്ക്കുമിടയ്ക്കുള്ള ഇടവേളയായിരുന്നു. അമ്മ ഉണരുംമുമ്പേ തീപ്പെട്ടി അടുക്കളയില്‍ എത്തിയ്ക്കണം. ധൃതിയില്‍ പത്രക്കീറ് രണ്ടാക്കി മുറിച്ചു, ചുരുട്ടി, കൊളുത്തി, വലിച്ചു. മൂക്കിലൂടെ പുക വിടാന്‍ നോക്കി. പുക മാത്രമല്ല, കണ്ണിലൂടെ വെള്ളവും വന്നു. രണ്ടുപേരും ചുമച്ചു വശംകെട്ടു. ഇങ്ങനെയാണെങ്കില്‍ ആണുങ്ങള്‍ ഇത്ര ബുദ്ധിമുട്ടി ഇതു വലിയ്ക്കുന്നതെന്തിനാണെന്ന് ഓപ്പോള്‍ ചോദിച്ചു. സാക്ഷാല്‍ സിഗററ്റു വലിയ്ക്കുമ്പോള്‍ ഇങ്ങെനയാവില്ലെന്നും അതിന് ഒരു പ്രത്യേകസുഖമുണ്ടാവുമെന്നും ഞാന്‍ പറഞ്ഞു. കാലം ഒന്ന് ഒത്തുവരട്ടെ.
പണം കൊടുത്ത് സിഗററ്റു വാങ്ങാനുള്ള വഹ ഏതായാലും അക്കാലത്ത് ഉണ്ടായിരുന്നില്ല. കൊടുംദാരിദ്ര്യം കൊടികുത്തിവാഴുന്ന കാലമല്ലേ! കോളേജിലെത്തിയപ്പോഴും അതിനു മാറ്റം വന്നില്ല. ഊരകത്തുനിന്ന് തൃശ്ശൂര്ക്ക്ട ബസ്സുകൂലി 20 പൈസ. തിരിച്ചും. ആകെ നാല്പ തു പൈസയാണ് പോക്കറ്റിലുണ്ടാവുക. അതില്നി്ന്ന് സിഗററ്റ് എന്ന സുന്ദരവസ്തുവിന് എങ്ങനെ പണം നീക്കിവെയ്ക്കും?
ബോംബെയിലെത്തി ചെറിയ ജോലിയൊക്കെയായി. വലിയ ആളായി എന്ന ബോധമായി. ഇനി വേണമെങ്കില്‍ ഒരു സിഗററ്റൊക്കെ വലിയ്ക്കാം എന്നായി. കള്ളും കുടിച്ചിട്ടില്ലല്ലോ. സമയം കളയാനില്ല എന്ന് ആശാന്മാര്‍ വിധിച്ചു. പെട്ടെന്നായിക്കോട്ടെ. ഇടത്തെ കയ്യില്‍ റമ്മും വലത്തെ കയ്യില്‍ സിഗററ്റും പിടിപ്പിച്ചു. കൈവിറ കാരണം രണ്ടും തലയ്ക്കു പിടിച്ചില്ല. എന്നാലും ജീവിതത്തില്‍ ഒരു പടവുകൂടി കയറിയല്ലോ എന്ന അഭിമാനിച്ചു.
ഈയിടെ 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ നമിത ദേവിദയാല്‍ 'ഡോണ്ട്n കിഡ് മി ഡാഡി' എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതിന്റെ തുടക്കം ഇങ്ങനെ: Every morning, seven-year-old Anya Goyal wakes up, marches into her parent's bathroom, picks up her father's pack of Benson & Hedges cigarettes, fills the box up with water, and drops it in the dustbin with a flourish. It has become her daily ritual. And her father, an otherwise stentorian Delhi businessman, just watches helplessly. He does not have the guts to protest. He knows she is right. ഇതു വായിച്ചപ്പോള്‍ എനിയ്ക്ക് എന്റെ കൂട്ടുകാരന്‍ പ്രഭാകരന്റെ കാര്യമാണ് ഓര്മ്മ വന്നത്. ബസ്സിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ ഇടയ്ക്ക് അവന്‍ നിന്നു. വഴിയോരത്തേയ്ക്കു നീങ്ങി ഒരു സിഗരറ്റ് കൊളുത്തിവലിയ്ക്കാന്‍ തുടങ്ങി. ഇതു പൊതുസ്ഥലമാണല്ലോ എന്ന് ഞാന്‍ ഓര്മ്മിരപ്പിച്ചപ്പോള്‍ ഏറിവന്നാല്‍ പോലീസ് പിടിയ്ക്കുമെന്നല്ലേയുള്ളു എന്ന് അവന്‍ പറഞ്ഞു. എന്നാലും സാരമില്ല. വീട്ടില്ച്ചെ ന്നാല്‍ പറ്റില്ല. സിഗററ്റു മുഴുവന്‍ ആസ്വദിച്ചുവലിച്ച് നടത്തം തുടരുമ്പോള്‍ അവന്‍ പറഞ്ഞു: ''സിഗററ്റ് ഒന്നു സ്വസ്ഥമായിരുന്നു വലിയ്ക്കാന്‍ യോഗമുണ്ടായിട്ടില്ല ഇതുവരെ. കുറേക്കാലം അച്ഛനായിരുന്നു. ഇപ്പോള്‍ മകളായി.''
കാരണവന്മാര്‍ നമ്മളെ ബീഡി വലിയ്ക്കാന്‍ അനുവദിയ്ക്കാതിരുന്നത് നമുക്ക് ശ്വാസകോശാര്ബ്ബു ദം വരുമെന്നു കരുതിയല്ല. പക്ഷേ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ ആരോഗ്യത്തേക്കുറിച്ചൊക്കെ വേണ്ടതില്ക്കൂ ടുതല്‍ ബോധമുള്ളവരാണ്. നമിത ദേവിദയാല്‍ പറയുന്നതും അതാണ്. ആരോഗ്യത്തിനു വിഘാതമായതെന്തും ഉപയോഗിയ്ക്കുന്നതും ഭക്ഷിയ്ക്കുന്നതും കുട്ടികള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. നമ്മള്‍ കുട്ടികള്ക്കു പറഞ്ഞുകൊടുക്കേണ്ടത് അവര്‍ തിരിച്ചുപഠിപ്പിയ്ക്കുകയാണ്.
നമുക്കും ഇതറിയാഞ്ഞിട്ടൊന്നുമല്ല. ഇടവമാസത്തില്‍ മഴ കോരിച്ചൊരിയുന്ന രാവിലെ പുതച്ചുമൂടിയിരുന്ന് ഒരു ബീഡി വലിയ്ക്കുന്നതിന്റെ സുഖം പാവം കുട്ടികള്ക്കസറിയില്ലല്ലോ.
ബീഡി വലിയ്ക്കുന്നതിന്റെ സുഖം വായനയിലൂടെ അറിയണമെങ്കില്‍ രാജന്‍ കാക്കനാടന്റെ 'ഹിമവാന്റെ മുകള്ത്ത ട്ടില്‍' എന്ന പുസ്തകം വായിയ്ക്കണം. ഹിമാലയയാത്രയ്ക്കിടയില്‍ കോടമഞ്ഞിലും കോരിച്ചൊരിയുന്ന മഴയിലും നനഞ്ഞുവിറച്ച് ഏറ്റവും അടുത്തുള്ള ഗുഹയില്‍ അഭയം തേടി ഉണങ്ങിയ ഉടുപ്പുകള്‍ ധരിയ്ക്കുന്നതും പ്ലാസ്റ്റിക് കവറില്‍ ഭദ്രമായി സൂക്ഷിച്ച ബീഡിയും തീപ്പെട്ടിയും പുറത്തെടുത്ത് വലിയ്ക്കുന്നതും വായിച്ചാല്‍ ബീഡിവിരോധികളുടെ വായില്പ്പോ്ലും വെള്ളമൂറും.
ബീഡികളില്‍ രാജാവ് കേരളത്തില്‍ 'കാജാ' തന്നെയായിരുന്നു. അതിലെ ചിത്രവും ഒരു രാജാവിന്റേതായിരുന്നുവല്ലോ. അത്രത്തോളം തന്നെ പ്രചാരമുണ്ടായിരുന്ന 'മാംഗളൂര്‍ ഗണേശ് ബീഡി' കേരളത്തില്നിിന്നു കെട്ടുകെട്ടിയതും ബദലായി തൊഴിലാളി സഖാക്കള്‍ തന്നെ 'ദിനേശ് ബീഡി' തുടങ്ങിയതുമൊക്കെ ചരിത്രമാണ്. (ദിനേശ് പക്ഷേ നല്ലവണ്ണം ആഞ്ഞുവലിയ്ക്കണം. വലിയ്ക്കാന്‍ ആളെ നിര്ത്തീണം എന്നാണ് വി. കെ. എന്‍. പറയാറ്.) വൈകാതെ ദിനേശ് ബീഡിയ്ക്കും അധോഗതിയായി. ഒരു കാലത്ത് വളരെ പ്രിയമുണ്ടായിരുന്ന 'ആപ്പിള്‍ ഫോട്ടോ ബീഡി' ഇപ്പോള്‍ തീരെ കാണാനില്ലാതായി. (ബീഡി വലിയ്ക്കാന്‍ തുടങ്ങുന്ന ഭര്ത്താഷവിനെ ഭാര്യ തടയാന്‍ പോവുന്നതും വലിയ്ക്കുന്നത് 'ആപ്പിള്‍' ആണെന്നു കണ്ട് സന്തോഷത്തോടെ സമ്മതിയ്ക്കുന്നതുമായ ഒരു കാര്ട്ടൂ ണ്‍ പരസ്യം അക്കാലത്ത് ധാരാളം കണ്ടിട്ടുണ്ട്.)
കേരളത്തില്‍ സിഗററ്റിന്റെ പര്യായം 'സിസര്‍' (സിസ്സേഴ്‌സ്) ആയിരുന്നു. ''സിസറ് വലിയ്ക്കുക'' എന്നേ പറയാറുള്ളു. കയ്യിലുള്ളത് 'ചാര്മിനനാര്‍' ആണെങ്കിലും. ചാര്മി്നാറും അക്കാലത്ത് പ്രിയമുള്ള ഇനമായിരുന്നു. വില കുറയും. വീര്യം കൂടുകയും ചെയ്യും. 'ബര്‌്ംiലി' എന്ന ബ്രാന്ഡുംി ധാരാളമായി കണ്ടിട്ടുണ്ട്. അമ്പതെണ്ണം നിറച്ചുവെച്ച ടിന്ന് അക്കാലത്ത് വാങ്ങാന്‍ കിട്ടിയിരുന്നു. വലിയ വലിയന്മാര്ക്ക്ന അത് ഒരു ദിവസത്തേയ്‌ക്കേ കാണൂ. അത്തരക്കാര്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ അവര്ക്കു ചുറ്റും പരിമളം പരക്കും. ആളുകള്‍ അവര്ക്ക് ബഹുമാനത്തോടെ വഴിയൊഴിഞ്ഞുകൊടുക്കും.
അതു പണ്ട്. ഇന്ന് പുകവലിക്കാരെ നമ്മള്‍ നികൃഷ്ടരായാണ് നാം കാണുക. കേരളത്തില്‍ പുകവലിയ്‌ക്കെതിരെയുള്ള ബോധവല്ക്കവരണവും നിയമവും വളരെ ഫലപ്രദമായി എന്നുതന്നെ വേണം കരുതാന്‍. ഏറ്റവും വലിയ ഉദാഹരണം ബസ്സുകളിലുണ്ടായിരുന്ന ചുവരെഴുത്താണ്. ''കയ്യും തലയും പുറത്തിടരുത്'', ''ദയവായി ചില്ലറ തരിക'' എന്നു തുടങ്ങി അടുത്തകാലം വരെ ബസ്സുകളില്‍ എഴുതിവെച്ചിരുന്ന അനുശാസനങ്ങളില്‍ ''പുകവലി പാടില്ല'' എന്നു കുറച്ചു സൗമ്യമായോ ''പുകവലിയ്ക്കരുത്'' എന്ന് കര്ശസനമായോ എഴുതിവെയ്ക്കാറുണ്ടായിരുന്നു. അത് ഈയിടെയായി കാണാനില്ല. ബസ്സിലിരുന്ന് ബീഡിയും സിഗററ്റും ഇപ്പോള്‍ ആരും വലിയ്ക്കുന്നതും കാണാറില്ല. ഈ വിഷയത്തിലെങ്കിലും നമ്മള്‍ ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ്.
ചൈനയിലെ നവവധു വാങ് ഷൂയിങ് കല്യാണപ്പന്തലില്‍ വെച്ച് സിഗററ്റ് ലൈറ്റര്‍ വലിച്ചെറിഞ്ഞുവെങ്കിലും രാത്രി കിടപ്പറയില്‍ വെച്ച് ഭര്ത്താeവിന് സിഗററ്റ് കൊളുത്തിക്കൊടുത്തിട്ടുണ്ടാവുമോ? പെണ്ണുങ്ങളും സിഗററ്റ് വലിയ്ക്കുന്ന രാജ്യമാണ് ചൈന. ഒരുപക്ഷേ വധുവും വരനും ചേര്ന്നിതരുന്ന് സിഗററ്റ് വലിച്ചിരിയ്ക്കാനും സാധ്യതയുണ്ട്. കാരണം ചൈനാരാജ്യത്ത് ഇത് ജീവിതവുമായി അത്രമേല്‍ ഇഴചേര്ന്നുന നില്ക്കു ന്നു. അതുകൊണ്ടുതന്നെ ചൈന പുകവലിയ്‌ക്കെതിരെ നടപടിയ്ക്കു തീരുമാനിച്ചത് മനസ്സില്ലാമനസ്സോടെയാണത്രേ. 2003-ല്‍ ജനീവയില്‍ കൂടിയ 181 രാജ്യങ്ങള്‍ തങ്ങളുടെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു. അന്നും അതു നടപ്പാക്കാന്‍ ചൈന സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ നടപ്പിലാക്കിയ നിയമമാവട്ടെ വളരെ മയമുള്ളതുമാണ്. ശിക്ഷകളൊന്നും നിര്ദ്ദേചശിച്ചിട്ടില്ല.
ചൈനയാണ് സിഗററ്റിന് ഏറ്റവും വലിയ വിപണി. ഇനി സിഗററ്റ് കമ്പനികള്ക്ക്t പുതിയ വഴികള്‍ തേടിപ്പോവണമെന്നു തീര്ച്ചിയായി. അതിനു നമുക്കു മാതൃകകളുമുണ്ട്. ബീഡിയ്ക്ക് പ്രിയം കുറയുന്നു എന്നറിഞ്ഞ് ദിനേശ് ബീഡിക്കമ്പനി അച്ചാറുകളും തേങ്ങാപ്പാലും മറ്റും ഉല്പ്പാ ദിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു. അതു പച്ച പിടിച്ചില്ലെങ്കിലും.
പക്ഷേ ഒരു കാര്യമുണ്ട്. ബീഡിയുടെ വിപണി സിഗററ്റിനോളം ഇടിഞ്ഞിട്ടില്ല. ആരോഗ്യത്തിന് അത്ര ഹാനികരമല്ല എന്ന ധാരണയുള്ളതു കൊണ്ടാകാം. പോരാത്തതിന് സിഗററ്റിനെ നോക്കുമ്പോള്‍ വിലക്കുറവുമുണ്ട്. അതുകൊണ്ട് ദിനേശ് ബീഡിക്കമ്പനി കുറച്ചുകാലം കൂടി പിടിച്ചുനില്ക്കും .
ഇന്ത്യന്‍ ടുബാക്കോ കമ്പനിയോ? അവര്‍ ചില്ലറക്കാരാണെന്നു കരുതിയോ? സര്ക്കാ രിന്റെ ബോധവല്ക്ക രണശ്രമങ്ങള്‍. കൊല്ലംതോറും കൂടിക്കൂടി വരുന്ന എക്‌സൈസ് തീരുവകള്‍. പോരാത്തതിന് ആരോഗ്യത്തേക്കുറിച്ച് പണ്ടത്തേക്കാളുമൊക്കെ വേവലാതിപ്പെടുന്ന ഒരു ജനതയും. അധികകാലം പിടിച്ചു നില്ക്കാതനാവില്ലെന്ന് ഐടിസി മനസ്സിലാക്കിയിരുന്നു. തേങ്ങാപ്പാലും അച്ചാറുമൊന്നുമായിരുന്നില്ല. ആശീര്വാിദ് ആട്ടയും മംഗള്ദീസപ് അഗര്ബ ത്തിയും സണ്ഫീതസ്റ്റഡ് ബിസ്‌ക്കറ്റുകളും കാന്ഡി്മാന്‍ സ്വീറ്റ്‌സും ടീ-ഷര്ട്ടുരകളും വിവേല്‍ സോപ്പുമൊക്കെയായി അവരും അത്യുജ്ജ്വലമായി കച്ചവടം വൈവിധ്യവല്ക്റ രിച്ചു. ഇപ്പോള്‍ ഹിന്ദുസ്താന്‍ ലിവറിന്റെ ഇരട്ടി വിറ്റുവരവോടെ തലയുയര്ത്തി നില്ക്കു കയാണവര്‍. നിങ്ങള്‍ സിഗററ്റ് വലിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല എന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ലോകാരോഗ്യസംഘടനയുടെ കാര്ക്കeശ്യം. പുതുതലമുറയുടെ വൈമുഖ്യം. ഐടിസിയേപ്പോലുള്ളവരുടെ പിന്മാ>റ്റം. അപ്പോള്‍ സിഗററ്റ് എന്ന സുന്ദരവസ്തുവിന് ഭൂമിയില്‍ കുറ്റിയറ്റു പോവാന്‍ ഇനി അധികം കാലം വേണ്ടിവരില്ല എന്നുതന്നെ കരുതണം. ആലോചിച്ചു നോക്കൂ, കുളിരു മാറ്റുന്നതിനുവേണ്ടി ഒരു പുകയെടുക്കാന്‍ കുറ്റിബീഡി പോലും കിട്ടാനില്ലാത്ത ഒരു കാലം!
ഇക്കൊല്ലം മഴ കുറേക്കാലമായുള്ള പതിവു തെറ്റിച്ച് ജൂണ്‍ ഒന്നാംതീയതി തന്നെയെത്തി. തുടര്ച്ച യായി മഴ പെയ്ത് ഭൂമിയൊക്കെ തണുത്തിരിയ്ക്കുന്നു. ഇതെഴുതുമ്പോള്‍ പുറത്ത് മഴ ആര്ത്ത ലച്ചു പെയ്യുകയാണ്. അഴിഞ്ഞുപോയ പുതപ്പ് ഒന്നുകൂടി മുറുക്കി ഞാന്‍ എഴുന്നേറ്റു. ഒരു ബീഡി കിട്ടുമോ ആവോ. (10.06.2011)
(മാലാഖമാരേ, മറയൊല്ലേ! എന്ന പുസ്തകത്തില്‍ നിന്ന്)

No comments:
Post a Comment