സമ്മാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് എപ്പോഴൊക്കെ കണ്ടാലും അപ്പോള്‍ നാം അത് തന്ന വ്യക്തിയെയും സന്ദര്‍ഭത്തെയും ഓര്‍ക്കും. കുട്ടിക്കാലം മുതല്‍ കിട്ടിയ സമ്മാനങ്ങള്‍ നിധി പോലെ കാത്തു സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റിലും. ഓരോ സമ്മാനവും ഇങ്ങനെ സൂക്ഷിച്ചു വയ്ക്കുന്നതെന്താ ണെന്നോ ഓരോ സമ്മാനത്തിലും നിറഞ്ഞിരിക്കുന്നത് നിറയെ സ്നേഹമാണ്. എന്നാല്‍ പിന്നെ ഈ മാതൃദിനത്തില്‍ നമ്മുടെ ഓരോരുത്ത രുടെയും ഉള്ളില്‍ നിറഞ്ഞിരിക്കുന്ന അമ്മയോടുള്ള സ്നേഹം ഒരു സമ്മാനത്തിലൂടെ നല്‍കിയാല്‍ എങ്ങനെയിരിക്കും. ആ സമ്മാനം തീര്‍ച്ചയായും അമ്മയുടെ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയം വേണ്ട. പക്ഷേ അമ്മയ്ക്ക് ഞാനെന്ത് സമ്മാനമാണ് നല്‍കുക. പലരും ചിന്തിക്കുന്നത് ഇതായിരിക്കും. ഒന്നല്ല ഒരായിരം സമ്മാനങ്ങള്‍ നല്‍കാം.
ബെഡ് കോഫിയുമായി മുന്നില്‍...
രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ കയ്യില്‍ ഒരു കപ്പ് ബെഡ് കോഫിയുമായി അമ്മയുടെ മുന്നില്‍ നില്‍ക്കുക. കണ്ണ് തുറക്കുമ്പോള്‍ അമ്മ ആദ്യം കാണുന്ന കാഴ്ച അതായാലോ. ഇനിയുള്ള എല്ലാ ദിവസങ്ങളിലും അമ്മ കണ്ണു തുറക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് നിങ്ങളെയാവും. ബെഡ് കോഫി കൊടുത്തു കഴിഞ്ഞ് കവിളത്ത് ഒരു ഉമ്മ നല്‍കി മാതൃദിന ആശംസ കൂടി നേര്‍ന്നാലോ. തീര്‍ച്ചയായും അതില്‍ കവിഞ്ഞൊരു മാതൃദിന സമ്മാനം മറ്റൊന്നും തന്നെ ഉണ്ടാവില്ല.
പൂഞ്ചിരി തൂകുന്ന പൂക്കള്‍
പൂക്കള്‍ക്ക് എപ്പോഴും സന്തോഷം ഉള്ളില്‍ നിറയ്ക്കാന്‍ സാധിക്കും. ഉള്ളില്‍ എത്രതന്നെ സങ്കടത്തിന്റെ അലകടല്‍ ഉണ്ടെങ്കിലും വിരിഞ്ഞു സുന്ദരിയായി നില്‍ക്കുന്ന ഒരു പൂവിനെ കണ്ടാല്‍ വിഷമം മറന്ന് ആ പൂവിനെ നാം നോക്കും. അങ്ങനെ സന്തോഷത്തിന്റെ വര്‍ണങ്ങള്‍ വിരിയിക്കാന്‍ കഴിയുന്ന ഒരു കെട്ട് പൂക്കള്‍ അമ്മയ്ക്ക് നല്‍കിക്കൂടെ. അങ്ങനെ അമ്മയുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്കും സാധിക്കും.
സ്നേഹം നിറഞ്ഞ കത്ത്
അമ്മയ്ക്കായി ഒരു കത്തെഴുതി അത് മാതൃദിനത്തില്‍ നല്‍കി നോക്കൂ. ഉള്ളില്‍ തോന്നുന്ന എന്തും എഴുതൂ. അപ്പോള്‍ പേപ്പറില്‍ തെളിയുന്നത് വാക്കുകളായിരിക്കില്ല. സ്നേഹം തുളുമ്പി നില്‍ക്കുന്ന സ്വന്തം അമ്മയുടെ മുഖമായിരിക്കും. അതിലെ ഓരോ വാക്കും വായിക്കുമ്പോള്‍ നിങ്ങള്‍ എത്രമാത്രം അമ്മയെ സ്നേഹിക്കുന്നു എന്നുള്ളത് അമ്മ മനസ്സിലാക്കും. അമ്മ നിധി പോലെ കാത്തു സൂക്ഷിക്കുന്നവയില്‍ ഈ കത്തും ഇടം നേടും.
ഐ ലവ് യൂ മാം
ഞാൻ അമ്മയെ സ്നേഹിക്കുന്നു. എത്ര പേര്‍ സ്വന്തം അമ്മയോട് ഇത് പറഞ്ഞിട്ടു ണ്ടാകും. വിരലിലെണ്ണാവുന്നവര്‍ അല്ലേ. പക്ഷേ സ്നേഹം നിറഞ്ഞ ഒരു വാക്ക് കേള്‍ക്കുമ്പോള്‍ അമ്മ എത്ര മാത്രം സന്തോഷിക്കുന്നു എന്നുള്ളത് അപ്പോള്‍ ആ മുഖത്ത് നോക്കിയാല്‍ അറിയാം. ഈ ഒരു ദിവസം എങ്കിലും ഐ ലവ് യൂ മാം എന്നു ഒന്നു പറഞ്ഞു നോക്കൂ. നിങ്ങള്‍ക്ക് തന്നെ നിങ്ങളോട് അഭിമാനം തോന്നും.
സ്നേഹം പ്രടിപ്പിക്കാനുള്ളതാണ്. അതൊരിക്കലും മറച്ചു വയ്ക്കാനുള്ളതല്ല. ഈ മാതൃദിനം അതിനുള്ളതാകട്ടെ.

No comments:
Post a Comment