കന്നട നാട്ടില്‍, കാവേരിയുടെ മടിത്തട്ടില്‍, വിനോദസഞ്ചാരികളെ കാത്ത് ഒരു പക്ഷിസാമ്രാജ്യം
ജലലപ്പരപ്പിനെ പൊതിഞ്ഞു കിടക്കുന്ന മൂടല്‍മഞ്ഞിന്റെ വലയം ഭേദിച്ചുള്ള ബോട്ട് യാത്ര കാഴ്ച്ചയുടെ അനന്തസാധ്യതകളെ അനാവരണം ചെയ്തു. ഞങ്ങളുടെ സാരഥി 'ശിവണ്ണ' ഇരുപത് വര്‍ഷമായി രംഗനത്തിട്ടെന്ന പക്ഷിസാമ്രാജ്യത്തില്‍ ബോട്ടോടിക്കുന്നു. ഓരോ പുല്‍നാമ്പും അദ്ദേഹത്തിന് സുപരിചിതം. വിവിധയിനം പക്ഷിവര്‍ഗ്ഗങ്ങള്‍, പേരുകള്‍, പ്രജനനരീതികള്‍, ഓരോ കൂട്ടിലും എത്ര പക്ഷിക്കുഞ്ഞുങ്ങള്‍.. എല്ലാം ശിവണ്ണയ്ക്കറിയാം. ബോട്ടിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഓരോ കാഴ്ച്ചകളിലേക്കും വിരല്‍ ചൂണ്ടി ശിവണ്ണ അവ വിവരിച്ചു തരുന്നു.



തലയ്ക്കുമുകളില്‍ കാര്‍മേഘപടലങ്ങള്‍ പോലെ ഒരായിരം കറുത്ത പക്ഷികള്‍. Median Egrets ആണ്. (Ibis എന്ന വിഭാഗം). പ്രജനനകാലത്തു മാത്രം കാണുന്ന ഇവയുടെ തൂവലുകള്‍ (plumes) മനോഹരമാണ്. പല കിളികളെ പറ്റിയും ശിവണ്ണ വിവരിച്ചു തന്നു. മറ്റു പക്ഷികളുടെ കൂടുകളില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന Night Heron, പാമ്പു പോലിരിക്കുന്ന നീളന്‍ കഴുത്തോടു കൂടിയ Snake Birds, പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍... ഇണചേരുന്ന കാലത്താണത്രേ മയിലുകളുടെ പീലികള്‍ ഏറ്റവും വലുതാകുന്നത്. രംഗനത്തിട്ടിനെ വലയം ചെയ്തു നില്‍ക്കുന്ന നെല്‍പാടങ്ങളിലാണ് മയിലുകള്‍ ഇരതേടുന്നത്. പക്ഷികളിലെ ചില വേട്ടക്കാരെ ഞങ്ങള്‍ കണ്ടു. പരുന്തു വിഭാഗത്തില്‍ പെടുന്ന Crested Serpent Eagle, Grey headed Fishing Eagle, Brahminy Kites എന്നിങ്ങനെ പലതരം ഇരപിടുത്തക്കാര്‍. പക്ഷികളിലെ ഭീമന്‍മാരാണ് Painted Storks. ഇവയുടെ ചിറകുകളുടെ വിസ്താരം മാത്രം മൂന്ന് മീറ്ററോളം വരും.

മീന്‍ കൊത്തികളാണ് മറ്റൊരാകര്‍ഷണം. Small-blue, Stork-Billed, White-Breasted, Pied എന്നിങ്ങനെ നാല് തരം കിംഗ്ഫിഷേഴ്‌സിനെ (മീന്‍ കൊത്തി) ഇവിടെ കാണാം. ഇനിയും എത്ര തരം പക്ഷികള്‍! Barbets, Sand Piper, Stone Plover, River Tern, Cormorant, Darter, Egret, Heron, Ibis, Open Billed Stork, Paradise Flycatcher, Red Whiskered Bulbul, Wagtail, Black Headed Munia...എണ്ണിയാലൊടുങ്ങാത്തത്രയും പേരുകള്‍.

Travel Info
Ranganathittu Bird Santuary
രംഗനത്തിട്ടു പക്ഷിസങ്കേതം


Nearest City: Mysore (19 km). Nearest Highway: Bangaluru - Mysuru Highway
How to reach:
By Air: Bangaluru. 120 km
By Rail: Srirangapatina, 5 km
By Road: 120km from Bangaluru to Srirangapatina, then 4kms to the Sanctuary. From Mysore 19 km to Srirangapatina, then 3 kms to the Sanctuary. Well connected by road, can hire autorikshaws from Srirangapatina or taxis from Mysuru. No direct bus service to the sanctuary.
Contact STD code: 0821
There is no direct number available for Ranganathittu sanctuary. So contact Karnataka State Tourism Development Corporation. Phone: 91-080-22352901, 22352902, 22352903. Regional Tourist Office, Old Exhibition Building, Irwin Road, Mysuru. Ph: 2422096 KSTDC Transport wing, Mysuru Ph: 2423652
Best season: Dec-Jun
Stay

Kings Kourt,
JLB Road, Ph: 2421142
Hotel Best Western Ramashree Hardinge Circle, Ph:2522265
Hotel the Paradise, Yadavagiri, Ph: 2410366
Hotel Siddartha, Narzabad, Ph: 2522999
Hotel Bombay Tiffanys, Sayyaji Rao road cross, Ph: 2435255
Hotel Luciya International, Old Bank road, Ph: 2420261
KSTDC Mayura Hoysala, Jhansi Lakshmi Bai road, Ph:2425349
Hotel SCVDS, Sri Harsha road, Ph: 2421379
Hotel Govardan, Sri Harsha Road, Ph: 2434118
Hotel Dasharath, Near Zoo Garden, Ph: 244912
KSTDC Mayura Yathri Nivas, Jhansi Lakshmi Bai road, Ph: 2423492
Hotel Ritz, BN road, Ph: 2422668
Hotel Aasraya, Dhanvantri road cross, Ph: 2427088
Hotel Sangeetha, Near Uduppi Srikrishna Mandir, Ph: 2424693
Tips

Tickets: Entry fee + parking fee + camera fee + boating (around Rs.50).
Private boating alone is Rs.250 for half an hour
Facilities: Rest Room, Restaurant. There is no lodging at the sanctuary, so visitors will have to stay over at Mysuru or Srirangapatina.
Text: Ashish Karunakaran, Photos: Ajith Aravind
No comments:
Post a Comment