ലെഗ്ഗിന്‍സ് ധരിയ്ക്കാന്‍ ഒരു സ്ത്രീയ്ക്ക് സ്വാതന്ത്ര്യമുള്ളതു പോലെ അതിനെക്കുറിച്ചുള്ള
തന്റെ പ്രതികരണം അറിയിയ്ക്കാന്‍ ഒരു പുരുഷനുംസ്വാതന്ത്ര്യമുണ്ട് എന്ന കേവല ന്യായം ഈ
അശ്ലീല വാദികള്‍ സൌകര്യപൂര്‍വ്വം മറക്കുകയാണ്.
എല്ലാ ജീവികളിലുമുള്ള ആകര്‍ഷണത്തിന്റെ പാരസ്പര്യം ജീവശാസ്ത്രപരമായ കേവലസത്യമാകുന്നു.
ഇതു മനുഷ്യരില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ തൂക്കക്കൂടുതല്‍ സ്ത്രീ സൌന്ദര്യത്തിനാണ്.
അതു കൊണ്ടു തന്നെയാണ് വാണിജ്യപരസ്യങ്ങള്‍ക്ക് സ്ത്രീ ശരീരം ആവശ്യം പോലെ ഉപയോഗിയ്ക്കപ്പെടുന്നത്.
പുരുഷ ജനുസ്സിലുള്ളവര്‍ ആകര്‍ഷണീയ സ്ത്രീ സൌന്ദര്യം ആസ്വദിയ്ക്കുന്നത് ഒരു പുതിയകാര്യവുമല്ല.
ഇതിനെ ഞരമ്പ് രോഗമായി കാണുന്നവര്‍ അടക്കിപ്പിടിച്ച അധമ വികാരംകൊണ്ട് കാഴ്ച മങ്ങിപ്പോയവരാണ്.
എന്നാല്‍ പുരുഷന്മാരില്‍ രതിയുണര്‍ത്തും വിധം ശരീര ചര്‍മ്മത്തിന്റെ നിറത്തോട്കൂടിയതും
വസ്ത്രമാണെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കാത്തതുമായ ഇറുകിച്ചേര്‍ന്ന വേഷം ധരിച്ചുകൊണ്ട്
അംഗപുഷ്ടിയുള്ള ഒരു യുവതി പൊതുസ്ഥലത്ത് നിന്നാല്‍ അന്തം വിട്ട് നോക്കിപ്പോവുന്നത് പുരുഷന്മാര്‍
മാത്രമായിരിയ്ക്കില്ല. “ആരാകിലെന്തു മിഴിയുള്ളവര്‍ നോക്കി നില്‍ക്കും “ എന്നു കവി പാടിയത്
പോലെ ആരും നോക്കിപ്പോവും. തിരക്കുള്ള വഴിയാണെങ്കില്‍ ഒരു പക്ഷേ അപകടവുമുണ്ടായേയ്ക്കാം
.ഇത്രയൊക്കെയല്ലേ ശ്രീ കുഴിമറ്റം എഴുതിയുള്ളു.എന്നിട്ടും പൊട്ടിപ്പടര്‍ന്നൊഴുകാന്‍
വെമ്പി നില്‍ക്കുന്ന തങ്ങളുടെ വികാരലാവയ്ക്ക് പുറത്തേയ്ക്ക് കുത്തിച്ചാടാനുള്ള ഒരവസരമാക്കി
ഈ ചെറിയ കുറിപ്പിനെ പ്രയോജനപ്പെടുത്തി നിര്‍വേദം പൂകിയവരോട് നമുക്ക് ക്ഷമിയ്ക്കാം.
ശ്രീ കുഴിമറ്റത്തിന്റെ അഭിപ്രായങ്ങളിലെ ചില പദപ്രയോഗങ്ങള്‍ പൊക്കിപ്പിടിച്ചുകൊണ്ട്
ഉറഞ്ഞുതുള്ളുന്ന സദാചാര നിരതരായ തരുണീമണികളുടെ ഉടുവസ്ത്രം ഉരിഞ്ഞു വീഴുന്നത് ചിലരെങ്കിലും
കാണുന്നുണ്ടാവും.
അംഗനമാരുടെ പിന്നില്‍ ആത്മാര്‍ത്ഥമായി അണിനിരന്ന ആണന്മാരെകുറിച്ച് ഒന്നും പറയാനില്ല;
ഒന്നും.
-വ്യാജ ഫെമിനിസ്റ്റുകളുടെ അണുബാധ തടയുവാന്‍ എന്റെ ഭാര്യയും കുറേ നല്ല വീട്ടമ്മമാരും
ചില നല്ല വനിതാകവികളും
ചേര്‍ന്ന് പുതിയൊരു സംഘടനയ്ക്ക് രൂപം
നല്‍കുന്നു .അവരുടെ പെണ്മക്കളെങ്കിലും
നേര്‍വഴി ചരിക്കണമല്ലോ-
ലിംഗശിരസ്കന്‍ ബാബു സാറിന്റെ പുത്യേ പോസ്റ്റ്
smile emoticon
മെമ്പര്‍ഷിപ്പ് എടുക്കാന്‍ വീട്ടീന്ന് ഇറങ്ങണോ അതോ ഭാവശുദ്ധി പ്രമാണിച്ച് വീട്ടില്‍
കൊണ്ടു വരുമോ? വീട്ടീന്ന് ഇറങ്ങുമ്പോ എതു വസ്ത്രം ധരിക്കണം? ചുരിദാര്‍ ഇടാമോ? കാലിന്റെ
ഇറുക്കം എത്ര വേണം? സ്ലിറ്റിന്റെ ഇറക്കം ഇത്ര വേണം? ടോപ്പ് ലൂസ് തന്നെ ആകണമായിരിക്കുമല്ലോ?
തനത് സാംസ്കാരിക വേഷമായ സാരി ഉടുത്ത് മേലാപ്പ് ചുമലിലൂടെ ഇട്ട് വന്നാല്‍ മെമ്പര്‍ഷിപ്പ്
ഫീയില്‍ ഇളവ് കിട്ടുമോ? എന്തായാലും മെമ്പര്‍ഷിപ്പ് വേണം കട്ടായം. ഇനീള്ള ജീവിതമെങ്കിലും
വഴിതെറ്റിപ്പോകാതിരിക്കണല്ലോ.
------------------------------------------------------------------------------------------------------------
ബാബ്വേട്ടന്മാര്‍ വായിച്ചറിയാന്‍
----------------------------
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേ ചേട്ടന്മാര്‍
ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും പൊക്കിപ്പിടിച്ച് ലെഗ്ഗിംഗ്‌സ് ദോഷങ്ങളെക്കുറിച്ച് ക്ലാസെടുക്കുന്നു.
ആ സ്ത്രീയുടെ അറിവോ സമ്മതമോ കൂടാതെ എടുത്ത ഒരു ചിത്രമാണത് എന്നുറപ്പ്. മറ്റൊന്ന്, ഇത്തരത്തിലൊരു
ചിത്രമെടുക്കാന്‍ ക്യാമറയും പിടിച്ച് ഒരു പെണ്ണിന്റെ പിന്നാലെ നടക്കാന്‍ നാണമില്ലേ
മാന്യന്‍മാരേ? ആ മറൈന്‍ ഡ്രൈവിലേക്കോ മറ്റോ ഈ ക്യാമറയും പിടിച്ച് ചെല്ലുകയാണെങ്കില്‍
ഉടുതുണി പൊക്കിക്കാണിക്കുന്ന, പാന്റിന്റെ സിബ്ബഴിച്ചു കാണിക്കുന്ന പുരുഷ
കേസരികളുടെ നല്ല ഒന്നാന്തരം ഫോട്ടോസ് നിങ്ങള്‍ക്ക് കിട്ടും. ലെഗ്ഗിംഗ്‌സ് ധരിക്കുന്ന
സ്ത്രീകളെ കാണുമ്പോഴേക്കും ചലനം തുടങ്ങുമെന്നും അത് ഒരു ആണെന്ന നിലയില്‍ തന്റെ അവകാശമാണെന്നുമൊക്കെ
ന്യായീകരണം നിരത്തുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ, സ്വന്തം അമ്മയേയും പെങ്ങളേയും കാണുമ്പോഴും
നിനക്കൊക്കെ ഇതു തന്നെയാണോ സംഭവിക്കുന്നത്? ഏയ്, അത് സ്വന്തം അമ്മേം പെങ്ങളുമല്ലേ,
നാട്ടുകാരുടേതാകുമ്പോള്‍ എന്തും ആകാലോ ലേ?
വസ്ത്രധാരണത്തിലുള്‍പ്പെടെയുള്ള നിര്‍ബന്ധിത അച്ചടക്കങ്ങള്‍ സ്ത്രീകള്‍ക്കു നേരെ മാത്രമാണെന്നതാണ്
മറ്റൊരു സത്യം. ഇതാകട്ടെ, പുരുഷ സമൂഹം കല്‍പിച്ചു നല്‍കുന്നതും. ഇത്തരം കല്പനകള്‍ സ്ത്രീ
സമൂഹത്തിനുമേല്‍, സ്വാതന്ത്ര്യത്തിനുമേല്‍ പ്രയോഗിക്കപ്പെടുന്ന പുരുഷാധികാരം തന്നെയാണ്.
വസ്ത്രധാരണത്തിന്റെ മാത്രം പ്രശ്‌നമല്ല. 'കേരളത്തിലെ ഫെമിനിസ്റ്റുകള്‍ എന്തിനാണ് പുരുഷനു
ലൈംഗിക താല്പര്യം എങ്ങനെ ഉണ്ടാകും, ഉണ്ടാകണം എന്നു തീരുമാനിക്കുന്നത്?' എന്നു ചോദിക്കുന്നവരോട്,
നിങ്ങളെന്തിനാണ് ഞങ്ങള്‍ എന്തു ധരിക്കണം എന്നു തീരുമാനിക്കുന്നത്. ഒന്നുമില്ലെങ്കിലും
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നൊക്കെ അല്ലേ പറയപ്പെടുന്നത്. ഇനി ഒട്ടും, രക്ഷയില്ലെങ്കില്‍
അതൊക്കെ സ്വന്തം വീട്ടില്‍ എന്നു പറയേണ്ടി വരും ചേട്ടന്മാരെ.
ങാ, വിട്ടു പോയി, മറ്റൊന്നു നമ്മുടെ സംസ്‌കാരം, അതാണ് ബാബ്വേട്ടന്മാരേ അടുത്ത പോയിന്റ്,
എന്താണ് നിങ്ങളീ പറയുന്ന് സംസ്‌കാരം? വഴിയേ പോകുന്ന പെണ്‍കുട്ടികളെ കയറിപ്പിടിക്കുന്നതോ?
ഏതെങ്കിലുമൊരു സ്ത്രീയുടെ വസ്ത്രം കാറ്റില്‍ ഉയര്‍ന്നാല്‍ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍
പോസ്റ്റുന്നതോ? സത്യമായിട്ടും പുരിയലൈ..
ഉടുതുണി കേവലം വസ്ത്രം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ ആത്മാദര്‍ശത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ
തിരഞ്ഞെടുപ്പുകളുടെ സ്വയാവബോധത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
------------------------------------------------------------------------------------------------------------
ബാബുരാജ് നായകനായി അഭിനയിക്കുന്ന ഒരു സിനിമയുണ്ട്. നായകന്‍ ഒരു പ്രഫസര്‍ ആണ്. അദ്ദേഹത്തിന്
ലൈംഗിക ശേഷി കുറവുണ്ടെന്ന് ഡോക്ടര്‍. ഇത് പുറത്ത് അറിയാതിരിക്കാന്‍ സ്ത്രീകളോട് കൂടുതല്‍
ഇടപെഴകാനും താന്‍ ഒരു സ്ത്രീ വിഷയങ്ങളില്‍ കൂടുതല്‍ താത്പര്യമുള്ളവനെന്ന് തെളിയിക്കാനും
പെടാപ്പാട് പെടുന്നുണ്ട്. ഒടുവില്‍ ഇത് ഒരു തരം മാനസിക രോഗമാണെന്ന് മനസിലാക്കി അദ്ദേഹത്തെ
ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഭാര്യയോട് പറയുന്നത് വഴി സമൂഹത്തിലെ ഭാര്യമാര്‍ക്ക്
സംവിധായകന്‍ നല്‍കിയ വലിയ സന്ദേശമായിരുന്നു ആ സിനിമ .
— feeling
ഇല്ലാട്ടോ, കുഴിമറ്റവുമായി യാതൊരു ബന്ധവും ഈ പോസ്റ്റിനില്ല.
------------------------------------------------------------------------------------------------------------
പേപ്പട്ടി നാട്ടുകാരെ മുഴുവന്‍ കടിച്ചു
ഓടി നടന്നാല്‍ തല്ലിക്കൊല്ലേണ്ടത് പട്ടിയെ ആണ് നാട്ടുകാരെ അല്ല .പെണ്ണുങ്ങള്‍ ലെഗ്ഗിന്‍സ്
ഇട്ടു നടക്കുന്നത് കണ്ടു കാമം കേറി ലിംഗം ഉദ്ധരിച്ചു വണ്ടി കൊണ്ട് വല്ലോന്റേം നെഞ്ചത്ത്
കേറ്റാന്‍ പോയാ പരിഹാരം അവളെ ചാക്കില്‍ മൂടികെട്ടുകയല്ല അവനെ മാനസികരോഗത്തിന് ചികിത്സിക്കുകയാണ്
!
Reena
Philipm
------------------------------------------------------------------------------------------------------------
സ്ത്രീകളുടെ വസ്ത്രധാരണം മാത്രമല്ല സ്ത്രീകളെ സംബന്ധിച്ച എന്തും എങ്ങനെ ആയിരിക്കണമെന്ന്
പുരുഷസമൂഹം നിര്‍വ്വചിച്ചു വച്ചിട്ടുണ്ട്. കുല സ്ത്രീകള്‍ ..
സ്ത്രീകള്‍ പണ്ടത്തെപ്പോലെ വീട്ടില്‍
കുത്തിയിരിക്കുന്നവരല്ല . പുറത്തു പോയി ജോലി ചെയ്യുന്നവരാണ്. സ്കൂട്ടര്‍ യാത്രയ്ക്കൊക്കെ
ഏറ്റവും അനുയോജ്യം Jeans or leggings തന്നെയാണ് . സാരിയോ ചുരിദാറോ ധരിക്കന്നതിനേക്കാള്‍
Comfortable ആണ് എന്നതിനാല്‍ ഞാന്‍ jeans ഉം Short top ഉം ആണ് ഉപയോഗിക്കുന്നത് . സര്‍ക്കാര്‍
ഓഫീസില്‍ Jeans ഇട്ടു വന്നിരിക്കുന്നോ എന്ന തുറിച്ചു നോട്ടങ്ങള്‍ ഉണ്ടെങ്കിലും ....
------------------------------------------------------------------------------------------------------------
തൊലിയുടെ നിറമുള്ള ലെഗ്ഗിങ്ങ്സ് ധരിച്ച
ഒരു സ്ത്രീയെ കണ്ടപ്പോള്‍ തനിക്ക് "ലിംഗ ചലനം " ഉണ്ടായി എന്ന് കേരള ബുക്ക് മാര്‍ക്ക്
സെക്രട്ടറി ബാബു കുഴിമറ്റം തന്‍റെ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതിയത് കണ്ടു .പെണ്ണായാല്‍
അടക്കവും ഒതുക്കവും വേണം എന്നാണു മൂപ്പര്‍ പറയുന്നത് . അതില്ലാതെ നടക്കുന്ന സ്ത്രീകളെ
കണ്ടാല്‍ ആരും ഞരമ്പ് രോഗി ആയി മാറുമത്രേ ! എന്താണ് മിസ്റ്റര്‍ കുഴിമറ്റം താങ്കള്‍
ഉദ്ദേശിക്കുന്ന ഈ അടക്കവും ഒതുക്കവും ?താന്‍ ഏത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത്
അത് ധരിക്കുന്ന ആള്‍ ആണ് .സ്ത്രീകളുടെ വസ്ത്രധാരണം കണ്ടു മാത്രം ലൈംഗിക വികാരങ്ങള്‍
ഉണ്ടാകുന്ന താങ്കളോട് പറയാനുള്ളത്, മനുഷ്യന് ഏത് സാഹചര്യത്തിലും വികാരം ഉണ്ടാകാം .
എന്നാല്‍ ഉണ്ടായ വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും പരസ്യപ്പെടുത്താനും ശ്രമിക്കുമ്പോള്‍
തലയ്ക്ക് വെളിവുള്ളവര്‍ അവനെ സാംസ്കാരിക ശൂന്യന്‍ എന്നാണു വിളിക്കുക . .താങ്കളും ആ
ഗണത്തില്‍ ആണ് . സാംസ്കാരിക മണ്ഡലത്തില്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു
താങ്കള്‍ നടത്തിയ ഈ പ്രസ്താവന നീതികരിക്കാനാവില്ല .ഞരമ്പ് രോഗത്തിനും അപ്പുറമായ ഏതോ
രോഗത്തിന് അടിപെട്ട താങ്കളെ പോലെ ഉള്ളവരെ "മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടത്
" അല്ലാത്ത പക്ഷം രോഗം മൂര്‍ച്ചിക്കാനിടയുണ്ട് ....
------------------------------------------------------------------------------------------------------------
സ്ത്രീകള്‍ എന്ത് ധരിക്കണമെന്നും എങ്ങിനെ നടക്കണമെന്നും മതവാദികള്‍, ഫാസിസ്റ്റുകള്‍
പറയുന്നതിനെ കാര്യമാക്കുന്നില്ല.. എന്നാല്‍ സാംസ്ക്കാരിക നായ അങ്ങിനെ കുരക്കുമ്പോള്‍
അവന്റെ ആസനം നോക്കി രണ്ട്
ഏറു കൊടുത്തില്ലെങ്കില്‍ കിടന്നാലുറക്കം വരത്തില്ല..!
ഒരു മനുഷ്യന്റെ ജീവിതത്തില്‍ എപ്പോഴെങ്കിലും നല്ലൊരു പ്രണയം സംഭവിച്ചിട്ടുണ്ടെങ്കില്‍
ഇത്തരമൊരു എഴുത്ത് സംഭവിക്കില്ല.
ചെറുപ്പക്കാരനായ ഡ്രൈവര്‍ക്ക് വണ്ടി കൈയ്യില്‍ നിന്നും പാളിയതിനുള്ള കാരണം ഉഗ്രനായിരിക്കുന്നു..
കേരളത്തിലെ അപകടങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്തുമ്പോള്‍ ഇനി ഇത്തരം കാര്യങ്ങള്‍
കൂടി പരിഗണിക്കേണ്ടി വരുമോ..?
ബാബു, അജിത്തിനു കൊടുത്ത മറുപടി. കാണേണ്ടത് കാണുമ്പോള്‍ ലിംഗം ഉദ്ധരിക്കുന്നില്ലെങ്കില്‍
അത് എന്തോ കുഴപ്പമെന്നു മനോരോഗ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്നാണു..
യാദൃശ്ചികമായി ഇത്തരം ഒരു കാഴ്ച കാണുമ്പോള്‍ കൈയ്യില്‍ നിന്നും സ്റ്റിയറിങ്ങ് പാളുന്ന
ഡ്രൈവറെ ഉടനെ മാറ്റണം എന്നാണു എനിക്ക് ബാബു കുഴിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്...
അതുപോലെ... ഇത്തരം നിസാരമായൊരു കാഴ്ചയില്‍ ലിംഗം ഉദ്ധരിച്ച് വിജ്രംഭിച്ച ബാബുവിനെ സര്‍ക്കാര്‍
സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തുക..
അല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ വളയം തെറ്റി.. അത് മറ്റുവല്ലയിടത്തും ഇടിച്ച് കയറി വലിയ
അപകടം സംഭവിച്ചേക്കാം..!
സര്‍, അല്പം കടുക്കാ വെള്ളം രാവിലെ വീട്ടില്‍ നിന്നും പോകുമ്പോള്‍ ഒരു ഫ്ലാസ്കിലാക്കി
തരാന്‍ ഭാര്യയോട് പറയുക...!
അല്യാച്ചാല്‍ വല്യ കഷ്ടാവും കാര്യങ്ങള്‍...
കേരളം മാറുന്നു.. നിങ്ങള്‍ കണ്ട കാഴ്ച കണ്ടാല്‍ തികച്ചും സാധാരണമായി കടന്നുപോകുന്ന
യുവജനതയുടെ ഇടയിലാണു താങ്കളുടെ നില്പ്...
അതോര്‍ക്കുക..!
------------------------------------------------------------------------------------------------------------
നമ്മുടെ ജീവിതത്തിന്റെ (ഗോത്ര ധര്‍മങ്ങള്‍ ആകണം) ഏതോ ഒരു ഘട്ടത്തില്‍ ആകണം അമ്മയെയും
സഹോദരിമാരെയും കാണുമ്പോള്‍ കാമത്തെ നിയന്ത്രിക്കണം എന്നൊരു സന്മാര്‍ഗ ചിന്തമനുഷ്യനില്‍ ഉണ്ടായിട്ടുള്ളത്.
ജന്മനായുള്ള കാമ വിചാരങ്ങളെ വിവേചന ബുദ്ധി കൊണ്ട് നിയന്ത്രിക്കാം എന്നാ അറിവിലേക്ക്
എത്തി ചേര്‍ന്ന് എന്ന്. നിരന്തരമായ പ്രവര്‍ത്തനം കൊണ്ട് അതിനെ ഒരു ഡോര്‍മന്റ് സ്റെജില്‍
എത്തിച്ചു എന്ന് ചുരുക്കം. അവിടെ നിന്നും വിവേചന ബുദ്ധിയുടെ വളര്ച്ചയാകണം ഏതൊരു സ്ത്രീയെ
കണ്ടാലും നമ്മില്‍ ഉണരുന്ന ആദിമ ചോദനകളെ വര്‍ദ്ധിച്ച വിവേചന ബുദ്ധി കൊണ്ട് നമുക്ക്
നിയന്ത്രിക്കാന്‍ ആകുന്നതു
.അതുകൊണ്ടാണ് നമ്മള്‍ ആരും ബലാല്‍സംഗം ചെയ്യാതെ നില്‍ക്കുന്നതും..
അതിലും ഇത്തിരി വിവേചന ബുദ്ധി കൂടിയവരാകണം അമ്മയും സഹോദരിമാരുമോഴികെ ആരെ കണ്ടാലും ലൈംഗിക
ദാഹം കൊണ്ട് നനയുന്നവരും ഇളകുന്നവരും... അതിലും കൂടുതല്‍ വിവേചന ബുദ്ധി ഉള്ളവര്‍ തന്റെ
അദിമ കാമാനകളെ, ചോദനകളെ നിയന്ത്രിക്കും എന്ത് തോന്നലിനെയും സ്വന്തം ബുദ്ധി കൊണ്ട് നിയന്ത്രിക്കനാകും
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെ കുറിച്ച് ബോധ്യം വരും... അതിലും ബുദ്ധി ഉള്ളവര്‍ക്ക്
ശാരീരിക ബോധം തന്നെ പോകും...അവര്‍ക്ക് സ്ത്രീ പുരുഷ വ്യത്യസങ്ങള്ണ്ടാകില്ല...
എല്ലാവരിലും ജന്മനായുള്ള വികാര വിചാരങ്ങള്‍ ഉണ്ടാകും..അതിനെ ആര്‍ജിച്ച വിവേചന ബുദ്ധി
കൊണ്ട് നിയത്രിക്കാനുമാകും.അതില്ലാത്തവര്‍ ഏതു പെണ്ണിനെ കണ്ടാലും കേറി പിടിക്കുകയോ
ആക്രമിക്കുകയോ ചെയ്യും അതിലും ഇത്തിരി ബുദ്ധി ഉള്ളവര്‍ പെണ്ണിനെ കണ്ടാല്‍ അവര്‍ക്ക്സ്ഖ
ലനം നടക്കും എന്നാല്‍ ബലാല്‍സംഗം നടത്തില്ല. അതിലും ബുദ്ധി ഉള്ളവര്‍ ഇത് രണ്ടും നിയന്ത്രിക്കും..
.മനുഷ്യന്‍ എന്ന് വെച്ച് എല്ലാരും ഒന്നല്ല. അതവന്റെ ബുദ്ധി വിവേചന ബുദ്ധി എന്നിവയുമായി
ബന്ധപെട്ടിരിക്കുന്നു....ഒരു കാര്യം ഈ മൂന്ന് കൂട്ടരും സ്വന്തം അമ്മയെയും പെങ്ങളെയും
കണ്ടാല്‍ കാമം തോന്നത്തവരും അവരെ പ്രാപിക്കാത്തവരും ആണ് താനും....ഇത്തിരി വിവേചന ബുദ്ധി
കൂടി കാണിച്ചാല്‍ പരിഹരിക്കവുന്നവയാണ് ഇതൊക്കെ..
------------------------------------------------------------------------------------------------------------
ബാബു കുഴിമറ്റതിന്‍റെ ആര്‍ഷ ഭാരത ചലന നിയമം.
------------------------------------------------------------------------
ഒരു കാര്‍ ഒരു നിശ്ചിത വേഗതയില്‍ നേര്‍ റോട്ടില്‍ കൂടി സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍
ഒരു നാല്‍പത്തി അഞ്ചുകാരി മാദക തിടമ്പ് ലെഗിന്‍സ് ഇട്ടു നില്‍ക്കുമ്പോള്‍ ഡ്രൈവര്‍ക്ക്
അസ്വസ്ഥത ഉണ്ടാവുകയും നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന കാര്‍ ഇടതെക്കോ വലത്തെക്കോ നീങ്ങുകയും
ചെയ്യുന്നു.
ഓടിക്കൊണ്ട് ഇരിക്കുന്ന ഈ കാറില്‍ ഇരുന്നു ഏതാനം സെക്കന്റുകള്‍ ഒരു ലെഗിന്‍സ് ധാരിയിലേക്ക്
പോകുമ്പോള്‍ ലിംഗം ഒന്ന് പൊന്തുകയും
ആഞ്ഞു ഉലയുകയും ചെയ്യുന്നു.
പിന്നെ ഉള്ളത് സിലബസില്‍ നിന്നും നീക്കം ചെയ്ത ഭാഗങ്ങള്‍ ആണ്.., അതിങ്ങനെ
കുഴി : എന്താടോ ഇത്.? വണ്ടി എന്താ പാളിയെ.?
ഡ്രൈവര്‍ : എനിക്ക് ഒന്ന് പൊങ്ങി.. ലിംഗം പാളി.. വണ്ടിയും.
കുഴി : എന്താ ഇപ്പൊ പെട്ടെന്ന് പാളാന്‍.?
ഡ്രൈവര്‍ : അത് കണ്ടില്ലേ? ഒരു നാല്‍പ്പത്തി അഞ്ചായ മാദക തിടമ്പ്.. വസ്ത്രം ഇല്ലേ അവര്‍ക്ക്.?
കുഴി : ശേര്യാണല്ലോ? നീ വണ്ടി ഒന്ന് റിവേഴ്സ് എടുക്കൂ.. അടുത്ത് ചെന്ന് ഒന്ന് കണ്ടു
ഉറപ്പ് വരുത്താ,
ഡ്രൈവര്‍ : സോക്സ് പോലെ എന്തോ ഒന്നുണ്ട്..
കുഴി : ഇതാണ് ദാസേട്ടന്‍ പറഞ്ഞ ജീന്‍സ്. നീ വണ്ടി വിട്.. കുടുംബത്തില്‍ പിറക്കാത്ത
ഓരോ അവളുമാര്‍ ഇറങ്ങിക്കോളും
ഡ്രൈവര്‍ : സാറിനും പൊങ്ങിയ.?
കുഴി : ങ്ങ, പിന്നെ ഇല്ലാതെ.. കാട്ടി കൊടുക്കുന്നുണ്ട് ഞാന്‍ ബ്ലഡി ഫെമിനിസ്റ്റ്സ്.
------------------------------------------------------------------------------------------------------------
പ്രിയ ബാബു കുഴിമറ്റം,
അങ്ങയുടെ മിക്ക ചിത്രങ്ങളിലും രോമാവൃതമായ
ഈ കൈത്തണ്ട കാണുന്നത് എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. താങ്കള്‍ക്കറിയാവുന്നതുപോലെ
ഓരോരുത്തര്‍ക്കും ലൈംഗികതൃഷ്ണ ഉണരുന്നത് ഓരോ തരത്തിലാണല്ലോ. കുറച്ച് കുണ്ടന്‍ ഓറിയന്‍്റേഷന്‍
ഉള്ളതുകൊണ്ട് നഗ്നമായ കൈത്തണ്ട പ്രദര്‍ശിപ്പിക്കുന്ന അങ്ങയുടെ ചിത്രങ്ങള്‍ എനിക്ക്
ചെറുതല്ലാത്ത ലിംഗചലനം ഉണ്ടാക്കുന്നുണ്ട്. താങ്കളെ നേരില്‍ കാണേണ്ടിവന്നാല്‍ ഇനി ഒരുവേള
നിയന്ത്രണം വിട്ട് ഒരു ബലാത്സംഗശ്രമത്തിന് മുതിരുമോ എന്നുപോലും ഞാന്‍ ഭയപ്പെടുന്നു.
ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് മുള്ളിനല്ലേ? അതുകൊണ്ട്
അങ്ങ് ദയവായി ഇനിമുതല്‍ കൈത്തണ്ട മറച്ചുള്ള ഫുള്‍ സ്ലീവ് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം.
ഗുജറാത്ത് വിദ്യാഭ്യാസ, യുവജനക്ഷേമ, സാംസ്കാരിക വകുപ്പുന്ത്രി ശ്രീ നാനു ഭായി വനാനിയെ
നോക്കൂ. അദ്ദേഹം എന്ത് അന്തസ്സായി കൈത്തണ്ട മറച്ചുള്ള മാന്യമായ വസ്ത്രം ധരിച്ചിരിക്കുന്നു...
സസ്നേഹം,
ഒരു ആരാധകന്‍
------------------------------------------------------------------------------------------------------------
സ്വന്തമായി ഒരു ലിംഗമുണ്ടാവുന്നതില്‍ തെറ്റില്ല .അതിടക്കിടെ
ഉദ്ധരിക്കുന്നതും നല്ലത് തന്നെ .പക്ഷെ അതിനു നാട്ടുകാര് സമാധാനം പറയണം എന്നും പറഞ്ഞു
അതെടുത്തു ചുഴറ്റിക്കാണിച്ചു മുദ്രാവാക്യം വിളിക്കുന്നത് സാമാന്യം ബോറാണ് .
------------------------------------------------------------------------------------------------------------
ഹാഫ് ബ്ളസും കുട്ടിപ്പാവാടയും ഇട്ട് നടന്നിരുന്ന കാലത്ത് 'ലിംഗചലന'മുണ്ടായതായി കേട്ടിട്ടില്ല,
എന്തിനേറെ മാറു മറയ്ക്കാതെ നടന്ന കാലത്തു പോലും....ഇപ്പോ ലെഗ്ഗിങ്സിനാണ് കുഴപ്പം, അതേ
ലെഗ്ഗിനാണ് കുഴപ്പം,,,,പെണ്ണിനാണ് കുഴപ്പം പോലും....
എന്റെ അഭിപ്രായത്തില്‍ കുഴപ്പം ആണിന്റെ കണ്ണിനാണ്. മനസ്സിനാണ്. സിനിമയിലും സീരിയലിലും
സൂം ചെയ്തു ശീലിച്ച ക്യാമറകണ്ണുകളാണ് ഇന്ന് ഒട്ടു മിക്ക ആണുങ്ങള്‍ക്കുമുള്ളത്. അവളുടെ
മാറിടത്തിന്റെ മുഴുപ്പിലേക്കും വിടവിലേക്കും, വസ്ത്രത്തിനിടയിലൂടെ തെളിഞ്ഞു കാണുന്ന
മാംസ കഷണത്തിലേക്കും...പിറകിലേക്കും,,,ഈ
പറഞ്ഞ ലെഗ്ഗിലേക്കും..ലെഗ്ഗിങ്സിലൂടെ തെളിയുന്ന കൊഴുപ്പിലേക്കും..അവന്‍ ഫോക്കസ് ചെയ്യുന്നത്
പലപ്പോഴും ഇവിടേക്കൊക്കെയായിരിക്കും.
നിരുപദ്രവകരമായി നോക്കുന്ന പുരുഷന്മാരുമുണ്ട്. അവര്‍ ചില ഗോപാലകൃഷ്ണന്മാരും ചന്ദ്രകുമാര്‍മാരും
ശശിമാരും ഫിറ്റ് ചെയ്തുകൊടുത്ത ക്യാമറയിലൂടെ നോക്കുന്നുവെന്നേ ഉള്ളൂ. കണ്ട് ശീലിച്ച,
കൈവശമുള്ള ക്യാമറ, അത്രയേ ഉള്ളൂ. ഇവര്‍ .അവരുടെ മനസ്സ് വേറെ എവിടെയെങ്കിലും ആവും. അത്
അവര്‍ അവിടെ തന്നെ വിട്ടു പോവുകയും ചെയ്യും. അതിനെ തലയിലെടുത്ത് നടക്കാറില്ല.
പക്ഷേ, ഇത്തരം നോട്ടത്തെ ചില ആക്ഷനുകളിലൂടെ സാധൂകരിക്കുന്ന പെണ്‍കുട്ടികളുണ്ട്. ഉദാഹരണത്തിന്
നോട്ടത്തിന്റെ മുന മനസ്സിലാക്കി മാറിടം ശരിയാക്കുന്നവര്‍..ഈ ശരിയാക്കല്‍ കൊണ്ട് പ്ളിങായി
പോകുന്നത് വെറുതെ നോക്കി പോകുന്നവരാണ്. കാരണം ആ ശരിയാക്കലിലാണ് അവര്‍ സ്വന്തം ക്യാമറയുടെ
ഫോക്കസ് തിരിച്ചറിയുന്നത്. പര്‍ദ്ദയിട്ടിട്ട് പോലും രക്ഷയില്ലെന്ന് ചുരുക്കം. അപ്പോള്‍
ഉയര്‍ച്ച താഴ്ചയുടെ പ്രായം പോലും നോക്കാതെയായിരിക്കും അവന്റെ സൂമിങ്..
എന്നാല്‍ ആ കാഴ്ചയെ മനസ്സിലേക്കെടുത്ത് അതുമായി അഭിരമിക്കുന്നവരുണ്ട്. അവര്‍ അത്യന്തം
അപകടകാരികളാണ്. മൊബൈലില്‍ ത്രിജി ഡാറ്റ നിരന്തരം നിറയ്ക്കുകയും പോണ്‍ സിനിമകള്‍ കണ്ട്
ആസ്വദിക്കുകയും അതില്‍ മുങ്ങി താഴുകയും ചെയ്യുന്നവര്‍..ഇവരില്‍ ചിലരാണ് സമൂഹത്തിനു
തന്നെ അപകടകാരികളായി മാറുന്നത്.
ആണുങ്ങള്‍ അല്‍പ്പ വസ്ത്രധാരിയാകുന്നതിനെതിരേ ഏതെങ്കിലും പെണ്ണ് പ്രതികരിച്ചത് കേട്ടിട്ടില്ല.
രണ്ടു പേരും ജീവിക്കുന്നത് ഒരേ സമൂഹത്തിലാണ്. അപ്പോള്‍ രണ്ടു പേരുടെയും ലൈംഗിക ചിന്ത
എങ്ങനെ വ്യത്യസ്തമാകുന്നത്.
സ്ത്രീയും പുരുഷനും ശാരീരികമായും വൈകാരികമായും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക്
വേണമെങ്കില്‍ പറയാം. എത്ര സിനിമയില്‍ ട്രൗസറിട്ട പുരുഷനെ ലൈംഗികമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എത്ര സിനിമയില്‍ ആണിന്റെ മാറിടമോ പൊക്കിളോ കാട്ടി ലൈംഗികത ഉണര്‍ത്തിയിട്ടുണ്ട്. അപ്പോള്‍
നമ്മുടെ സമൂഹത്തിന്റെ തന്നെ ലൈംഗികതയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ പ്രശ്നങ്ങളുണ്ട്..
പറഞ്ഞു വരുന്നത് കുട്ടിക്കാലം മുതലേ കുട്ടികള്‍ക്ക് മികച്ച ലൈംഗിക വിദ്യാഭ്യാസം ലഭിക്കണം.
ഈ വരി വായിക്കുമ്പോള്‍ തന്നെ ചിലരുടെ മനസ്സില്‍ കടന്നു വരിക സെക്സാണ്. ഇതു തന്നെയാണ്
നമ്മുടെ പ്രശ്നവും ഒരു ആണും പെണ്ണും സംസാരിക്കുന്നത് കണ്ടാല്‍ സെക്സ്, അവളുടെ മുഴുപ്പ്
കണ്ടാല്‍ സെക്സ് ..എന്തിനേറെ സ്കൂള്‍ യൂനിഫോമിട്ട് പോകുന്ന കൊച്ചുകുട്ടികളെ കണ്ടാല്‍
പോലും സെക്സ്...
ഇതിനെ മാറ്റി മറിയ്ക്കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതികളില്‍, നമ്മുടെ കുട്ടികളോടുള്ള
സമീപനത്തില്‍ എല്ലാം മാറ്റം വരണം. ഓരോ പ്രായത്തിനനുസരിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി
കൊടുക്കണം. ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ അറിയാം..പക്ഷേ, അതില്‍ പലതും തെറ്റായ കാര്യങ്ങളാണ്.
ഇവിടെയാണ് ഇടപെടല്‍ വേണ്ടത്. സെക്സ് പാപമാണെന്നല്ല, അതു പരിപാവനമാണെന്നാണ് പഠിപ്പിക്കേണ്ടത്.
വാല്‍ക്കഷണം: ഇപ്പോള്‍ പ്രായം 30 കഴിഞ്ഞവര്‍ക്കെല്ലാം ആ പഴയ ക്യാമറ തന്നെയായിരിക്കും.
ഇതിനു താഴെ പ്രായമുള്ളവരുടെ ക്യാമറ ഇതിലും അപകടം പിടിച്ചതായി കൊണ്ടിരിക്കുകയാണ്.
------------------------------------------------------------------------------------------------------------
കുഴിമറ്റത്തെ കഴപ്പുകള്‍
******************************
'ബാബു കഴപ്പുമറ്റം" എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ബാബു കുഴിമറ്റത്തെ പുകഴ്ത്താന്‍
കൂടിയുള്ള പോസ്റ്റാണിത്. ബാബു സാറേ, നിങ്ങടെ സത്യസന്ധത ഇഷ്ടപ്പെട്ടു. ഫേസ്ബുക്കിലെ
ലെഗിന്‍സ് വിരുദ്ധ പോസ്റ്റ് ഒരു ശരാശരി (ഭൂരിപക്ഷം) മലയാളിയുടെ ഉള്ള് തന്നെയാണ്. എന്നാല്‍,
ന്യൂജനറേഷന്‍ ഫേസ്ബുക്ക് ജീവികള്‍ എടുത്തുചാടി കടിച്ചുകീറിയപ്പോള്‍ മുങ്ങിപ്പോയ അതിനേക്കാള്‍
വലിയകാര്യം പൊതുജനശ്രദ്ധയിലേക്ക് എത്തിക്കാനാണീ എളിയശ്രമം. കേരളത്തില്‍ രഹസ്യമായി
നടക്കുന്ന കോടിക്കണക്കിന് രൂപയുടെ
ലൈംഗിക-വാജീകരണ തട്ടിപ്പിനെ തടയിടാനുള്ള സൈക്കോളജിക്കല്‍ മൂവാണ് താങ്കളുടേതെന്ന് കരുതുന്നു.
ലിംഗത്തിന്റെ വലിപ്പം കൂട്ടാനും സമയം ദീര്‍ഘിപ്പിക്കാനും എന്നപേരില്‍ വാജീകരണ വൈദ്യന്മാര്‍
മലയാളി ആണുങ്ങളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായല്ലോ. 'ലെഗിന്‍സ്- ഒരു പുല്ലിംഗദോഷ
യന്ത്രം" എന്ന താങ്കളുടെ കണ്ടുപിടിത്തം ഈ മലയാളികള്‍ക്കൊരു വരദാനമായി മാറുമെന്നത്
കട്ടായം. ലെഗിന്‍സ് കാണുമ്പോള്‍ ഉദ്ധരിക്കുന്ന ഉറപ്പേ മലയാളി ആണുങ്ങള്‍ക്കുള്ളൂ എന്നങ്ങ്
പറയുമ്പോള്‍ കൊള്ളുന്നത് പെണ്ണുങ്ങള്‍ക്കല്ല, ആണുങ്ങള്‍ക്കാണെന്നത് സ്ത്രീവാദക്കാര്‍
കണ്ടില്ലെന്നുള്ള താങ്കളുടെ പരിഭവവും ഇവിടെ പങ്കുവയ്ക്കുന്നു.
ഓഫ്: മഹാഭാരത യുദ്ധത്തില്‍ തേര് തെളിച്ച സാരഥി- കൃഷ്ണനാണ് പാണ്ഡവരെ ജയിപ്പിച്ചത്. പക്ഷേ
അങ്ങയോടൊപ്പം സഞ്ചരിച്ച് കാറും സാരഥിയും എളുപ്പത്തില്‍ ലിംഗചലനക്കാരായത് അപകടങ്ങളിലേക്ക്
നയിച്ചേക്കാം. കരുതിയിരിക്കുക ! ജയ് കുഴിമറ്റം !!
P
Sanil Kumar