കുരിയാര്‍കുറ്റിപ്പാലം കടന്ന് കാട്ടിലേക്ക് |
ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ അത്ഭുതമായ പറമ്പിക്കുളത്തെ കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവേയുടെ നഷ്ട പാതയിലൂടെ, കൊടും കാട്ടിലൂടെ, രണ്ടു ദിനം നീളുന്ന ഒരു ട്രെക്കിങ്ങ്
കാട് നീണ്ടു നീണ്ടു കിടന്നു. പച്ചപ്പുകള്‍ നിറഞ്ഞ്, പകുതി മൂടിയ പാതയും. പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന്ന കാട്ടുപാതയിലൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു. പണ്ട് പണ്ട് ഇതിലൂടെ റെയില്‍ പാളങ്ങള്‍ നീണ്ടു പോയിരുന്നു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. കൊടും കാട്ടിലൂടെ, കാടിനെ പിണഞ്ഞോടുന്ന പുഴകള്‍ക്കു മുകളിലൂടെ കയറിയും ഇറങ്ങിയും പോയ ഒരു നരോഗേജ് റെയില്‍. പാളങ്ങള്‍ പണ്ടേ പോയെങ്കിലും അതിനായി പാകിയ പാത ഇന്നുമുണ്ട്്. ഇന്ത്യന്‍ റെയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവെയുടെ ബാക്കിപത്രങ്ങള്‍. പറമ്പിക്കുളം കാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് തേക്കും തടികളും കൊണ്ടു പോകാന്‍ 1905 ല്‍ ബ്രിട്ടിഷുകാര്‍ ചേര്‍ന്ന നിര്‍മ്മിച്ച, ചാലക്കുടി വരെ നീളുന്ന 49.5 മൈല്‍ ദൈര്‍ഘ്യമാര്‍ന്ന കാട്ടു റെയില്‍ പാത. 'ഇതുപോലൊന്ന് ഇന്ത്യയില്‍ എവിടേയുമില്ല, ഒരു എഞ്ചിനിയറിങ്ങ് അത്ഭുതം!' ബ്രിട്ടിഷ് ഇംപീരിയല്‍ സില്‍വികള്‍ച്ചറിസ്റ്റായ എച്ച്. ചാമ്പ്യന്‍ അന്ന് അത്ഭുതപ്പെട്ടു.
പറമ്പിക്കുളത്തിന്റെ ഹരിതനിബിഢതയിലൂടെ |
ഡാമാണ് സ്റ്റാര്‍ട്ടിങ്ങ് പോയന്റെ്. ഡാം കഴിഞ്ഞാല്‍ തന്നെ കാടായി. പാലങ്ങള്‍ പോയ താരക്കിരുപുറവും മഴയില്‍ ഉല്‍സാഹിച്ചുവളര്‍ന്ന ഇടതൂര്‍ന്ന സസ്യജാലങ്ങള്‍. അപ്പുറത്ത് അനുഗമിച്ചൊഴുകുന്ന പറമ്പിയാറിന്റെ കളകളം. തേക്കു കാടുകള്‍ കഴിഞ്ഞ് അര്‍ദ്ധ നിത്യഹരിതമായി മാറുന്ന വനപ്രകൃതി. തേക്കുമരങ്ങള്‍ സത്യത്തില്‍ കാടിന് ഒരു ഭീഷണിയാണത്രെ. പൊഴിയുന്ന തേക്കിലകള്‍ക്കടിയില്‍ ഒരു വിത്തും കിളിര്‍ക്കില്ല. ചുറ്റും ഒരു മരവും വളരില്ല. സസ്യവൈവിധ്യത്തെ അത് നിരാകരിക്കും. പറമ്പിക്കുളത്തുള്ള വനഗവേഷണകേന്ദ്രത്തിലെ ഒരു സുഹൃത്തു പറഞ്ഞതോര്‍ത്തു. മരം മുറിയെ സംബന്ധിച്ചുളള വന നിയമം കാരണം തേക്കുകള്‍ മുറിച്ച് സ്വാഭാവിക വനം വളരാനുള്ള സാഹചര്യവും ഇപ്പോഴില്ല.
ഒരുക്കൊമ്പനിലേക്കുള്ള കാട്ടുപാതയില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകള്‍ |
നിറഞ്ഞൊഴുകുന്ന മുതുവര്‍ച്ചാല്‍ നദിയിലൂടെ മുളം ചങ്ങാടത്തില്‍ |
കുരിയാര്‍കുറ്റിയാറും, പറമ്പിയാറും കൂടിച്ചേരുന്ന കുരിയാര്‍കുറ്റിയില്‍ അപൂര്‍വമായൊരു പാലം കണ്ടു. പാളങ്ങള്‍ക്കു പോകാന്‍ തേക്കുതടികള്‍പാകിയ, ഇന്നും കോട്ടമേറെയില്ലാത്ത വലിയ പാലം. നട്ടുകള്‍ക്കും ബോള്‍ട്ടുകള്‍ക്കും നൂറ്റാണ്ടു കഴിഞ്ഞിട്ടും മുറുക്കം കുറഞ്ഞിട്ടില്ല. പാലത്തിനു മുകളില്‍ നിന്നും ചുറ്റും നോക്കിയാല്‍ പ്രകൃതി അതിന്റെ വിസ്മയജാലകം തുറന്നിട്ടപോലെ. കനത്ത കാടുകള്‍ക്കിടയിലൂടെ പാറക്കല്ലുകളില്‍ തട്ടി ഇറങ്ങിവരുന്ന അരുവികള്‍. പാലത്തിനപ്പുറം അരുവികള്‍ ഒന്നായി കാരപ്പാറ നദിയെന്ന പേരില്‍ ഒഴുകിയിറങ്ങുന്നു. കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ട്രെയിനില്‍ പ്രത്യേക സലൂണുകള്‍ തന്നെ ബ്രിട്ടീഷുകാര്‍ പണിതിരുന്നത്ര. എത്ര ആസ്വദിച്ചിരിക്കണം അവരീ പാലത്തിന്‍ മൂകളിലൂടെയുള്ള ആ വനയാത്ര..! പാലത്തിനപ്പുറമാണ് മനോഹരമായി ഒരുക്കിയ സാലിം അലി ബേര്‍ഡ് ഇന്‍ര്‍പ്രട്ടേഷന്‍ സെന്റര്‍. സാലിം അലിയുടെ അപൂര്‍വ ചിത്രങ്ങളും, പക്ഷികളെ കുറിച്ചുള്ള വിശദമായ പ്രതിപാദ്യങ്ങളും ഇവിടെയുണ്ട്. ട്രാം പാതയില്‍ മുന്നോട്ടു പോയാല്‍ ഇടക്കിടെ പഴയ കള്‍വര്‍ട്ടുകള്‍ കാണാം. ഓടിപ്പോകുന്ന കൊച്ചരുവികള്‍ക്കു മീതെ നിര്‍മ്മിച്ചത്. ഒരിടത്ത് അമ്പേ തകര്‍ന്നു പോയ ഒരു കരിങ്കല്‍പാലം. യാത്രക്കിടയില്‍ ചെറിയ വയല്‍ പ്രദേശത്തു നിന്ന് കാട്ടുപോത്തിന്‍ കൂട്ടം ഞങ്ങളുടെ യാത്ര സശ്രദ്ധം നോക്കിനിന്നു. പറമ്പിക്കുളം സങ്കേതത്തിന്റെ ഔദ്യോഗിക ചിഹനമാണ് കാട്ടുപോത്ത്.
റെയില്‍പാളങ്ങള്‍ക്ക് വേണ്ടി കരിങ്കല്ലു വെട്ടിയിറക്കിയ വഴിയിലൂടെ |
ട്രാംവേയെ അനുഗമിക്കുന്ന കാരപ്പാറ അരുവി |
കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം |
പുലര്‍ച്ചെയെഴുന്നേറ്റ് കാരപ്പാറയാറിന്റെ തണുപ്പില്‍ കുളി. ഒരുക്കൊമ്പനില്‍ വെച്ച് ആയുധധാരിയായ മണിച്ചേട്ടനും കൂടെ ചേര്‍ന്നു. മണിച്ചേട്ടന്‍ രണ്ടു നാള്‍ മുമ്പ് ആറില്‍ പാത്രം കഴുകാനിറങ്ങിയപ്പോള്‍ പുറകില്‍ എന്തോ വീഴുന്ന പോലെ. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പുള്ളിപ്പുലി കൂളായി നടന്നു പോകുന്നു. മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു അവന്‍. തൊട്ടു മുമ്പ് രണ്ടു പേര്‍ കുളിച്ചു കയറിയതേ ഉണ്ടായിരുന്നുള്ളൂ. ആ കരയിലാണ് രാവിലെ ഞങ്ങള്‍ കുളത്തിലെന്ന പോലെ കുളിച്ചു കയറിയത്. ഒരുക്കൊമ്പനില്‍ നിന്ന് അഞ്ചു മൈല്‍ കഴിഞ്ഞുള്ള മുതുവര്‍ച്ചാല്‍ ആന്റി പോച്ചിങ്ങ് സെന്ററാണ് അടുത്ത ലക്ഷ്യം. തലേന്നു പെയ്ത മഴയില്‍ ചെളിയായി മാറിയ വഴി. കാടിന്റെ ഭാവം മാറി. കനത്ത മഴക്കാടുകളിലൂടെയാണിനി യാത്ര. ട്രെഞ്ചുകള്‍ക്കുള്ളിലാണ് മുതുവര്‍ച്ചാല്‍ പോച്ചിങ്ങ് സെന്റര്‍. സെന്ററിനപ്പുറം മുതുവര്‍ച്ചാല്‍ നദി കരകവിഞ്ഞൊഴുകുകയാണ്.
കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം |
മയിലടപ്പന്‍ വെള്ളച്ചാട്ടം കടന്ന് |
പുഴ തരണം ചെയ്തു നടന്നയുടന്‍ വീണ്ടുമതാ മറ്റൊരരുവി. ഒഴുക്കുണ്ടെങ്കിലും മുറിച്ചു കടക്കാം. ആറു പേര്‍ കൈകള്‍ കോര്‍ത്തു. വീണും വീഴാതെയും പ്രവാഹം കടന്നു. ആറിനക്കരെ ആവി പറക്കുന്ന ആനപ്പിണ്ടങ്ങള്‍. അപ്പുറത്തെ മുളങ്കാട്ടില്‍ അവരുണ്ടാവാം. 'ചൂരില്ല പോകാം'. മോഹന്‍ പറഞ്ഞു. ഡെറ്റോളും പുകയിലപ്പൊടിയും ചേര്‍ത്ത മിശ്രിതം ദേഹമാസകലം തേച്ചു പിടിപ്പിച്ചു. അട്ടകളെ നേരിട്ടു വേണം ഇനി മുന്നോട്ടു നീങ്ങാന്‍. ട്രാംവെ ട്രാക്കുകളില്‍ കാടു മൂടിയിരിക്കുന്നു. മഴ കഴിഞ്ഞേ ഇനി മെയ്ന്ററനന്‍സുള്ളൂ. തടസ്സങ്ങളെ അരിവാളു കൊണ്ടു വെട്ടി മാറ്റി മണിച്ചേട്ടന്‍ മുന്നില്‍ നടന്നു. കാട്ടില്‍ ഒരിടത്ത് ട്രാക്കുണ്ടാക്കാന്‍ കരിങ്കല്ലു വെട്ടിയിറക്കിയതിന്റെ കഴ്ച്ചകള്‍കണ്ടു. ഈ ദുര്‍ഗ്ഗമവനഗര്‍ഭത്തിലൂടെ ഈ പാതയൊരുക്കാന്‍ എത്ര ജീവന്‍ പൊലിഞ്ഞു കാണണം.? ചരിത്രത്തില്‍ പക്ഷെ അതുണ്ടാവില്ല, താളുകളില്‍ തെളിയുക ചോരക്കുമുകളിലൂടെ പാഞ്ഞ ഇഛാശക്തിയുടെ ചക്രങ്ങള്‍ മാത്രമായിരിക്കും. വഴിത്താരകളില്‍ മൂര്‍ഖന്‍മാരെ കണ്ടു തുടങ്ങി. അടിവെയ്പ്പുകള്‍ പതുക്കെയായി. 'രാജവെമ്പാലയുടെ സെന്ററാണിത്,' പുതുമയൊന്നുമില്ലാത്തതു പോലെ മോഹന്‍ പറഞ്ഞു. 'മൂര്‍ഖനാണ് രാജവെമ്പാലയുടെ ഇഷ്ടഭക്ഷണം' പുഴയ്ക്കപ്പുറത്തുള്ള മുളങ്കാടുകളിലേക്ക് സാജു വിരല്‍ ചൂണ്ടി. അവിടെ തന്റെ നീണ്ട വാലു കൊണ്ടു ഉണങ്ങിയ മുളയിലകള്‍ വളച്ചു കൂട്ടിയാണ് അത് മുട്ടയിടാന്‍ കൂടുണ്ടാക്കുക. 'ഭയങ്കര സ്പീഡാണതിന്' ഒരു ചെറിയ സ്റ്റഡി ക്ലാസിനൊടുവില്‍ സാജു പറഞ്ഞു. അട്ടയെ പേടിച്ചു നടന്ന ഞങ്ങളുടെ ഭയം പെട്ടന്ന് എട്ടടിയോളം വളര്‍ന്നു.
മയിലടപ്പന്‍ തോടുകടന്ന് |
1905ല്‍ ട്രാംവേയുടെ പണിനടക്കുമ്പോള്‍ എടുത്ത ചിത്രം |
Travel Map
Travel Info
Parambikulam Tramway Trekking
The fairy tale of Tramway is that it was set up in 1905 under the visionary of maharaja of Cochin to transport Cochin teak from Parambikulam to Chalakkudy and then to export it to the rest of the world from Cochin harbour. The money from this Tramway was used to equip Cochin into a modern port and to develop Wellington Island, roads, bridges etc.The Tramway was stopped in 1951. Now only the remnants in the form of rails, bridges, wagons, etc are there. to give a fitting tribute to Cochin State Forest Tramway a unique innovative eco-friendly trekking package is launched along this once existed tramway route. The foot trail along this rail trail will give an unique opportunity to witness some of the remainings of Cochin forest Tramway, besides sighting hundreds of birds and animals. It is a passage through nature, history and heritage.
Location: Kerala. Palakkad dt. Muthalamada Panchayth,Chittur taluk. Though the sanctuary is in kerala one can only approach here through Tamilnadu, ie Pollachi.
How to Reach
By Road: Sanctuary is only approachable by road. From Palakkad ( Own Vehicle is advisable) come along Kollangode, Govindapuram and cross the border to Pollachi and deviate to Anamalai on Pollachi road, clear Sethumadai Check post (You have to Pay entrance fee, Vehicle fee and camera/Vedio fee here. Enrtry Fee: Rs 15 per head. Vehicle Entry: Rs 25 (light), Rs 50 (Heavy). Camera: Rs 50. Video: Rs 150 and enter Anamalai Tiger reserve (Indira Gandhi National Park),Tamilnadu (Entry time 6am- 6pm). Proceed to Top Slip which is the entrance to Parambikulam Tiger reserve and as well to Kerala One KSRTC bus operates from Palakakd to Parambikulam via Pollachi everyday on 7.45 am. It reaches Parambikkulam by 12 pm and returns to Palakkad on 12.30 pm. TNSTC runs two srevices from Pollachi to Parambikkulam. On 6.15 am and 3.15 pm respectively. It returns to Pollachi on 8.45 am and 5.45 pm from Parambikulam. Parambikulam could be also reached by coming along Chalakkudy, Athirappalli, Malakkappara, Valappara, Aliyar and Anamalai through Anamalai Highway.
Note: For the day visitors who just want to drive through the sanctuary in their private vehicle, without availing any packages, only 30 vehicles will be permitted to enter the sanctuary per day, at an interval of three vehicles per hour, starting from 7 am to 4 pm. Visitors can book the entry slot for their vehicle in advance over telephone at eco-care centre, Ph-04253 245025. Confirmed visitors have to report 30 minuts earlier before their reserved slot time.
Nearest fuel Pump: Vettaikaranpudur, 23 km from Parambikulam.
By Air: Coimbatore (100 km).
By Rail: Olavakkode Junction: 102 km. Coimbatore 100Km.
Distance chart: Palakkad 95 km. Pollachi 39 km, Coimbatore 84 km.
Contact
STD Code: 04253. Ph: 245005. Email: wildlifewarden@parambikulam.org
Stay
Varities of accomodations are available in Parambikulam.Tented Homes at Anappady (7 tents, 14 beds)a Vettikunnu Island Inn (6 beds), Treetop Hut, Thunacadavu (2 beds)a Tree top Hut, parambikulam (2 beds)a Elephant Valley home, Parambikulam (6 beds)a Bison valley Home, Parambikulam (6 beds)a Sambar Machan, Kuriarkutty (5 nos)a Peacock Machan, Vengoli (5 nos)a Cheetal Machan, Anakkal (5 nos)a thellikkal IB (8 beds)a LTM House (6 beds)a Bay Owl Shed, Bagapallam (5 nos)a Tahr shed, Vengoli (5 nos)a Cane Turtle Shed, Thuthanpara (5 nos)a Tiger hall, Prambikulam (20 nos)a Mansheer Dormitory, Anapady (40 nos)a salim Ali Study centre (10 nos). For details contact: Ecocare Centre, Parambikulam Wildlife Sanctuary, anappady, Thunakkadavu P.O. Ph 04253 245025. Email: bookings@parambikulam.org
Best season: August- February. Sanctuary remains closed in April. Best season for trekking: Dec- March.
Entry time: 7am - 6 pm. (entry closes at 4 pm), Entrance fee: Rs 10 (adults), Rs 5 (Children, students), Rs 100 (Foreigners). Vehicles: Rs 150( Heavy), Rs 50( light), Rs 20 (others). Camera: Rs 150 (Video/Movie- non professional), Rs 25 (Ordinary cameras). Trekking fare (2 days): Rs 6000( with food), 5 persons
An armed staff and three trained naturalists will accompany a group of maximum persons. The trek will start at 10 am: tea, snacks, breakfast, lunch and dinner will be served on route. For details contact: 04253 245025,245024, 09442201690.
Tips
Follow the gate time ie: 7am-6pma always follow the instructions of staffs aanimal sightings are matter of chance inthe trek, be silent and be patienta Consuming alcohol and smoking are prohibiteda Travelling alone and deviating from the trek path are prohibiteda Dont wear colorful clothes or perfumesa Khakis, browns and greens are best suited for trekacarry drinking water and snacksa Do not disturb or tease animals while trekkinga Give way to animals firsta jungle boots are advised for trekkinga Carry a first aid kita leave your music systems back homea Do not litter the trek patha Carry a note pade, flash light and maps.
Text: R L Harilal, Photos: Madhuraj
No comments:
Post a Comment