Showing posts with label God. Show all posts
Showing posts with label God. Show all posts

Friday, April 20, 2018

ദൈവത്തെക്കുറിച്ച് നിങ്ങള്ക്ക് എന്തറിയാം


ഈ അടുത്ത കാലത്ത് ഒരു അദ്ധ്യാപകനുണ്ടായ അനുഭവമാണ് ഇത്...
കുട്ടികള്ക്ക് ലോകപരിചയം കിട്ടണം എന്നു കരുതുന്ന ഒരു നല്ല അദ്ധ്യാപകനാണ് ഇദ്ദേഹം.
അതിന് ഉതകുന്ന കാര്യങ്ങള്‍ ക്ലാസ്സില്‍ പറയുകയും ചോദിക്കുകയും ചെയ്യും.

ഒരു ദിവസം ഉപന്യാസം എഴുതാന്‍ അദ്ദേഹം നിര്ദ്ദേ ശിച്ച വിഷയം
ദൈവത്തെക്കുറിച്ച് എന്തറിയാമെന്നായിരുന്നു.


ദൈവത്തെക്കുറിച്ച് നിങ്ങള്ക്ക് അറിയാവുന്ന കാര്യങ്ങള്‍
സത്യസന്ധമായി എഴുതിയാല്‍ മതി എന്ന വിശദീകരണവും അദ്ദേഹം നല്കി.
എന്നിട്ടോ ? കുട്ടികള്‍ എഴുതിയ കുറിപ്പുകളിലെ സംഗതികള്‍ എകോപിപ്പിച്ച്
അക്കമിട്ട് കുറിച്ചാല്‍ 'ദൈവദോഷങ്ങള്‍' ഇങ്ങനെ ഇരിക്കും.


1.ദൈവത്തിന് സാരമായ കേള്വിളക്കുറവുണ്ട്. ഉച്ചഭാഷിണികളിലൂടെ വളരെ ഉറക്കെ പറഞ്ഞാലല്ലാതെ ഒന്നും ചെവിയില്‍ കേറില്ല.
2.ദൈവം വലിയ പണക്കാരനാണ് സ്വര്ണ്ണകവും വെള്ളിയും മേഞ്ഞ കൊട്ടാരങ്ങളിലും മിനാരങ്ങളിലും താമസിക്കുന്നു.
3.ദൈവത്തിന് കാറ്റും വെളിച്ചവും ഇഷ്ടമല്ല. ജനാലകളില്ലാത്ത അറകളിലാണ് മിക്കവാറും ഇരിപ്പ്.
4.കാര്യം നിറവേറ്റിക്കൊടുക്കുന്നതിന് ദൈവം നിശ്ചിത നിരക്കുകളില്‍ കൈക്കൂലി വാങ്ങും.
5.ദൈവം ഭക്ഷണ പ്രിയനാണ്. ദിവസത്തില്‍ പല നേരവും നന്നായി തിന്നണം. അതും പാലും തേനും പഞ്ചസാരയും നെയ്യും ഒക്കെയേ വേണ്ടു. പക്ഷേ ഒരിക്കലും ദഹനക്കേടോ ഹൃദ്രോഗമോ വരില്ല, വിസര്ജ്ജ നങ്ങള്‍ ഇല്ല !
6.ദൈവത്തിന് വൃത്തിയും വെടിപ്പും പിടിക്കില്ല. ചുറ്റും ദുര്ഗ്ഗലന്ധം വേണം.
7.തന്റെത പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലിച്ചാകുന്ന കാഴ്ചയാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട വിനോദം.
8.വെടിയും അമിട്ടും ഗുണ്ടും റോക്കറ്റും ബോംബും ഒക്കെയാണ് ദൈവത്തിന് ഹരം.
9.തന്നെ ചുമലിലേറ്റി ആളുകള്‍ തെരുവിലൂടെ നടക്കണമെന്നാണ് ദൈവം ആശിക്കുന്നത്.
10.തനിക്ക് ജയ് വിളിക്കാത്തവര്ക്ക്റ ദൈവം സഹായം നല്കിനല്ല.
11.ദൈവത്തിന്റെ കണ്ണും ശരിയല്ല. ആരെയും കാണില്ല. അരികിലേക്കു വന്നാലല്ല്ലാതെ.
12.ദൈവത്തിന് മുഖസ്തുതി പ്രിയമാണ്.
13.ഓരോ മതത്തിലെ ദൈവത്തിനും ഓരോ പ്രത്യേക ഭാഷയേ അറിയൂ.
14.ഏറ്റവും വലിയ മോഷ്ടാക്കളെ തെരഞ്ഞുപിടിച്ചാണ് ദൈവം തന്റെണ കാര്യസ്ഥന്മാവരായി നിയമിക്കുക.
15.മുട്ടും വിളിയും തട്ടും കൊട്ടും കുഴലൂത്തുമില്ലെങ്കില്‍ ദൈവം ഉണരില്ല.


നല്ലവനായ ഈ അദ്ധ്യാപകന്‍ നെഞ്ചത്തു കൈവെച്ചു കരയുന്നു.
"എന്റെഈ ദൈവമേ...!!”
…................................................................................................................
…................................................................................................................
ഭക്തി മൂത്തു പ്രാന്തായ ആരും ഇനി ഇതു വായിച്ച് എന്റെ. നേരെ ചാടണ്ട...
കേരളത്തിന്റെ പ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍
വര്ഷതങ്ങള്ക്കു മുന്പ് മാധ്യമം വാരികയില്‍ (ശ്രദ്ധിക്കണേ.. മാധ്യമം വാരികയില്‍)
എഴുതിയ ഒരു കുറിപ്പാണിത്.
അതൊന്നു പകര്ത്തി യെഴുതുക മാത്രമേ ഈ 'ദൈവദോഷി' ചെയ്തിട്ടുള്ളു....!!!

Friday, May 5, 2017

ദൈവത്തിനോട് പരാതി പറയുന്നവര്‍ ഓര്‍ക്കുക ...???


1. വസിക്കാന്‍ വീടുണ്ടോ??? കഴിക്കാന്‍ ഭക്ഷണം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ??? എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന് ക്ഷീണമ്മില്ലാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍ തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. കാരണം ഇപ്പോഴും ലക്ഷക്കണക്കിന് പേരാണ് ഈ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. തല ഉയര്‍ത്തിപ്പിടിച്ച്, മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെ ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍ കാരണം ഈ ലോകത്ത് കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇത് വായിക്കാനും പരാതി പറയാനും അറിയില്ല.
ഇനി കാരുണ്യവാനായ ദൈവത്തോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം കൂടി ഓര്‍മ്മിക്കണേ.
നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാതെ ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം കാരുണ്യവാനായ ദൈവത്തോട് നന്ദി പറയുക ആണ് വേണ്ടത്...
ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്ന കൊച്ചും ഐസ്ക്രീമിനായി നിലവിളിക്കുന്ന കൊച്ചും തമ്മില്‍ വ്യത്യാസമില്ലേ?

Saturday, June 6, 2015

കോടികളും കര്‍ത്താവും

ഈ ഇടക്കാണ്‌ 30 കോടി മുടക്കി ഇടപ്പള്ളി പള്ളി പണിത വാര്‍ത്ത‍ അറിയുന്നത്. വാര്‍ത്ത‍ വായിച്ചപ്പോള്‍ 30 വെള്ളികാശിനു കര്‍ത്താവിനെ ഒറ്റികൊടുത്ത യൂദാസിനെ ആണ് ഓര്മ വന്നത്.

3 ലക്ഷം മുടക്കി സ്വന്തം വീട് പണിയാന്‍ കഴിവില്ലാത്ത ആളുകള്‍ ഉള്ള ഈ നാട്ടില്‍ 30 കോടിയുടെ പള്ളി പണിയുന്നത് ആര്‍ഭാടമാണ്‌, അവിവേകമാണ്, കര്‍ത്താവിനെ നോക്കി പല്ലിളിക്കലാണ്. തന്റെ ഉല്‍ബോധനത്തില്‍ അവിടുന്ന് പറഞ്ഞിരിക്കുന്നത് പാവങ്ങളെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നാണ് അല്ലാതെ തന്റെ പേരില് സൌധങ്ങള്‍ പണിഞ്ഞു കൂട്ടുക എന്നല്ല.

കോടികള്‍ മുടക്കി വീട് പണിയുന്നത് സാധാരണമായ സ്ഥിതിക്ക് വെറും 30 കോടി മുടക്കി പള്ളി പണിതത് ഒരു തെറ്റാണോ എന്ന് നിങ്ങള്‍ ചോദിക്കാം. കോടികള്‍ മുടക്കി വീട് പണിയുന്നത് ആര്‍ഭാടം കാണിക്കുവാനാണ്, അയല്‍കാരന്‍ ഒരു കോടി മുടക്കി വീട് വച്ചാല്‍ താന്‍ രണ്ടു കോടി എങ്കിലും മുടക്കി ഒരു വീട് വക്കണം എന്ന അസൂയയാണ് നമ്മുടെ നാട്ടില്‍ ഉയര്ന്നു വരുന്ന വീട് പണിയല്‍ ചിലവിന്റെ ആധാരം. ഒരു ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ മക്കല്‍ക്കും താമസിക്കാന്‍ 5000 ഉം 6000 ഉം sq ft ഉള്ള വീട് എന്തിനാണ് എന്ന് ആരും ചിന്തിക്കില്ല. ഒരു വീട് പണിത ശേഷം അതിനു മെയിന്ടനെന്‍സ് ആയി ഓരോ മാസവും എത്ര ചിലവാക്കുന്നുണ്ട് എന്ന് ആരെങ്കിലും കണക്കു കൂട്ടാരുണ്ടോ? ഇതേ പോലെ തന്നെ ആണ് പള്ളി പണിയും. ഒരു ഇടവകക്കാര്‍ ഒരു കോടി മുടക്കി പള്ളി പണിതാല്‍ അടുത്തുള്ള കുറച്ചു കൂടി സമ്പന്നന്മാര്‍ ഉള്ള ഇടവക 2 കോടിയുടെ പള്ളി പണിയും നമ്മള്‍ അവരെക്കാള്‍ പുറകില്‍ പോകരുതല്ലോ. ഈ മത്സരമാണ്‌ ഇന്നിന്റെ ശാപം. താമസിക്കാതെ തന്നെ നമ്മള്‍ 60 കോടിയുടെ പള്ളി പണിത കാര്യവും കേള്‍ക്കും.

പള്ളി പണിത ഇടവകക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ഉള്ള വികാരി അച്ചമാര്‍ ഈ ധൂര്‍ത്ത് നടത്താന്‍ അനുവാദം കൊടുക്കരുതാരുന്നു. ദരിദ്ര വൃതം എടുത്ത അച്ചന്മാര്‍ സമ്പത്ത് ഉണ്ടാക്കുവാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ ഇതല്ല ഇതിന്‍റെ അപ്പുറവും നടക്കും. പണ്ടൊക്കെ കൂടുതല്‍ അച്ചന്മാര്‍ വിശ്വാസികളുടെ ആത്മീയ വളര്ച്ചക്കായി ആണ് പ്രധാനമായും പ്രവര്ത്തിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ കൂടുതല്‍ പേരും എങ്ങനെ ഭൌതിക സമ്പത്ത് ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. തമ്മില്‍ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പും പോലെ ചിലര്‍. ഇടവകക്കാരെ പിഴിഞ്ഞ് പള്ളിക്ക് കാശ് ഉണ്ടാക്കുക എന്നതായിരിക്കുന്നു പലരുടെയും പ്രധാന പ്രവര്ത്തനം. എന്താണ് ദാരിദ്രം എന്ന് അറിയുന്ന അച്ചന്മാര്‍ ഇന്ന് കുറഞ്ഞു കൊണ്ടിരിക്കുന്നു. പലരുടെയും കൈയില്‍ 20ഉം 30ഉം ആയിരങ്ങള്‍ വിലയുള്ള ഫോണുകള്‍, ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍(ചിലര്ക്ക് കോടികള്‍), വിവിധ തരത്തിലുള്ള ഡൈനിങ്ങ്‌ സെറ്റുകള്‍, a/c അങ്ങനെ നിരവധി ആര്‍ഭാടങ്ങള്‍, ഒന്ന് നടക്കുക പോലും ചെയ്യാതെ പാമ്പ് ഇര വിഴുങ്ങിയ മാതിരി വയറും വച്ചുകൊണ്ട് ചിലര്‍ . ഇതൊക്കെ കാണുമ്പോള്‍ നമുക്കും പറയാന്‍ തോന്നുക ഈപ്പചന്‍ മുതലാളി പണ്ട് പറഞ്ഞ വാക്കുകളാണ് "അന്യന്‍ വേര്ക്കണ കാശുകൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു കൊണ്ടാസേലും ബെന്‍സേലും കേറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്ന് തീര്‍ന്നതാ തിരുമെനീ ബഹുമാനം" എന്ന്.

പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ പണ്ടൊക്കെ ഓല പുരകള്‍ ആയിരുന്നു പള്ളികളായി കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവ വന്‍ സൌധങ്ങള്‍ ആയി പരിണമിച്ചിരിക്കുന്നു. ഇങ്ങനെ സൌധങ്ങള്‍ ഉണ്ടാക്കി 10ഓ 20ഓ കൊല്ലം കഴിയുമ്പോള്‍ വീണ്ടും അത് പൊളിച്ചു പുതിയത് പണിയുന്ന അവസ്ഥ മാറേണ്ടി ഇരിക്കുന്നു. ഒരു ഇടവകയില്‍ പള്ളി പണിയുമ്പോള്‍ അതിന്റെ കൂടെ ആ ഇടവകയില്‍ ഉള്ള ക്രിസ്ത്യാനികളും അല്ലാത്തവരുമായ എല്ലാ വീടില്ലാത്തവര്ക്കും വീട് വച്ച് കൊടുക്കുകയോ അതിന്റെ ധനസഹായം നല്കുകയോ ചെയ്യട്ടെ. കാശ് ഉണ്ടാക്കാനുള്ള ഉപകരണമായി പള്ളികളെയും അനുബന്ധ സ്ഥാപനങ്ങളെയും മാറ്റുന്നത് നിര്‍ത്തേണ്ടി ഇരിക്കുന്നു. വഴി വക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാശ് ഉണ്ടാക്കാന്‍ വേണ്ടി മാത്രം വച്ചിരിക്കുന്ന നേര്ച്ച കുറ്റികള്‍ പൊളിച്ചു മാറ്റപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നേര്ച്ച ഇടെണ്ടാവര്‍ പള്ളികളില്‍ വന്നു നേര്ച്ച ഇടട്ടേ. വലിയ ആര്‍ഭാടമായി നടത്തുന്ന പെരുന്നാളുകളും, ഉത്ഘാടനങ്ങളും അതിന്റെ കെട്ടിമാറാപ്പുകളായ വെടിക്കെട്ട്‌, വഴി അടച്ചു കൊണ്ടുള്ള ഘോഷയാത്ര തുടങ്ങിയവ അവസാനിപ്പിക്കാന്‍ കാലമായിരിക്കുന്നു.

അച്ഛന്‍മാര്‍ ദാരിദ്രം വ്രതമാക്കി ജീവിക്കട്ടെ, അവരുടെ ഇടവകക്കാരുടെ ആത്മീയ വളര്ച്ചക്കും മറ്റുള്ള മതക്കാരുമായുള്ള സ്നേഹവും സാഹോദര്യവും വളര്തുന്നതിനും പരിശ്രമിക്കട്ടെ. അങ്ങനെ നമ്മെ നോക്കി മറ്റു മതക്കാര്‍ അവര്‍ ശരിക്കും ദൈവത്തിന്റെ മക്കളെ പോലെ ജീവിക്കുന്നു എന്ന് പറയുമാറാവട്ടെ.