നമ്മുടെ നാട്ടിലെ ജനങ്ങള്‍ orkut , facebook ഒക്കെ മതിയാക്കി പുതിയ ഒരു കൂടാരത്തില്‍ എത്തിയിരിക്കുകയാണ് ....അതാണ് TWITTER...നമുക്ക് വായില്‍ തോന്നുന്നതെന്തും പറയാം .....ട്വീറ്റ് ചെയ്യാം.....കമന്റ് അടിക്കാം... .എത്ര വലിയ ആള്‍ ക്കാരോട് പോലും നേരിട്ട് കാര്യങ്ങള്‍ ചോദിക്കാം ....ഇനി ഉത്തരം കിട്ടിയില്ലെങ്ങില്‍ അവന്‍റെ കുറ്റം മുഴുവന്‍ നാട്ടുകാരെ അറിയിക്കാം.....
പണ്ടൊക്കെ തൂലിക സൗഹൃദങ്ങള്‍ കിട്ടണമെങ്കില്‍ പത്രത്തില്‍ പരസ്യം ചെയ്യണം ....തപാല്‍ മുഖേനെ ലെറ്റര്‍ അയക്കണം ...ഇപ്പോള്‍ അതൊന്ന്നും വേണ്ടാ .... ട്വിറെരില്‍ രജിസ്റ്റര്‍ ചെയൂഉ......എല്ല്ലാം ഫ്രീ ആയിട്ട് എത്തികൊള്ളും...
പ്രധാനമായും 3 തരത്തില്‍ ഉള്ള tweeple ആണ് ഉള്ളത്...
ആദ്യത്തെ വിഭാഗം ശരിക്കും പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ ആലിന്‍ ചുവട്ടിലും നല്കവലയിലും ഒരു പണിയുമില്ലാതെ ഇരിക്കേണ്ടവര്‍ ......വെളുപ്പിന് 6 മണിക്ക് Gudmrng tweeple എന്ന് പറഞ്ഞു തുടങ്ങും ....ആരെങ്കിലും ഒന്ന് ട്വീറ്റ് ചെയ്യാന്‍ നോല്കി നില്‍ക്കുകയാണ് .....അതിനു മറുപടി എഴുതാന്‍ ..ഇടയ്ക്ക് ചായ കുടിക്കാനും ചോറ് ഉണ്ണാനും മാത്രമേ ഇവര്‍ ട്വിറെരിന്റെ പുറത്തേക്കു പോകാറുള്ളൂ...രാത്രി 10 മണിയോടെ മനസില്ല മനസ്സോടെ അവര്‍ പിരിയും...
ഒരു ദിവസം ഒരുത്തന്‍റെ 'മുടിഞ്ഞ ' ട്വിടിംഗ് കഴിഞ്ഞു അവന്‍ രാത്രി bye bye പറഞ്ഞു പോയി .... വെളുപ്പിന് രണ്ടരയ്ക്ക് അവന്‍റെ വീണ്ടും ഒരു ട്വീറ്റ് " ഞാന്‍ ഇപ്പോള്‍ മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റതാണ് " ഇവനെയൊക്കെ എന്ത് പറയാന്‍ അല്ലെ ?????
രണ്ടാമത്തെ ആള്‍ക്കാരാണ് ഒരു പറ്റം ബുദ്ധിജീവികളും രാഷ്ട്രീയം അരിച്ചു കുടിക്കുന്ന രാഷ്ട്ര മിമാംസക്കാരും.....ഇവര്‍ക്ക് സാദാരണ കൊച്ചു വര്‍ത്തമാനം ഒന്നും ഇഷ്ടമേയല്ല....
ആഗോളവല്‍കരണവും ഹിന്ദുത്വ നിലപാടുകളും ഒക്കെ പറഞ്ഞു കഴിഞ്ഞു സമയമുണ്ടെങ്കില്‍ കേരളത്തില്‍ നടക്കുന്ന ചില കാര്യങ്ങളെ പറ്റി പറയും...BRP ഭാസ്കര്‍ നെ പോലുള്ളവരെ വയസ്സ് കാലത്ത് പോലും വെള്ളം കുടിപ്പിക്കുന്ന വിദ്വാന്മാരുണ്ട് ഇവിടെ....
ഇനി അവസാനത്തെ വിഭാഗമാണ് ഏറ്റവും രസകരം....കേട്ടിട്ടില്ലേ... celebrity guest എന്നൊക്കെ ഇംഗ്ലീഷില്‍ പറയും.... നാട്ടിലെ ഒരു സീരിയലില്‍ വേലക്കാരിയായി അഭിനയിച്ചവള്‍ തുടങ്ങി ട്വിറെരിന്റെ ഇന്ത്യയിലെ ' തലതൊട്ടപ്പന്‍' എന്ന് അറിയപെടുന്ന Sashi Tharoor വരെയുള്ള നീണ്ട ലിസ്റ്റ് ...പരമാവധി കുറച്ചു ആള്‍ക്കാരെ follow ചെയ്യുകയാണ് ഇവരുടെ ഫാഷന്‍ ...ചില മലയാളി സിനിമ നടിമാര്‍ രണ്ടു മൂന്ന് സിനിമ കിട്ടിയാല്‍ പിന്നെ ഒടുക്കത്തെ ട്വിടിംഗ് ആണ്.....ഷൂട്ടിംഗ് ന്‍റെ ഓരോ വിശേഷങ്ങളും അപ്പപ്പോള്‍ ഇവര് മാലോകരെ വിളിച്ചു അറിയിക്കും....for eg" ഞാന്‍ ഇപ്പോള്‍ dressing room ലാണ് " അപ്പോള്‍ തന്നെ 100 questions മായി tweeple എത്തും ..."madam... dress മാറി കഴിഞ്ഞോ ? ഇനി ഏതു ഡ്രസ്സ് ആണ് ഇടുന്നത്. ??
ഷൂട്ടിംഗ് ഒന്നും ഇല്ലാതെ കഞ്ഞി കുടിച്ചുകൊണ്ടു വീട്ടില്‍ ഇരിക്കുമ്പോള്‍ ആരും അറിയാതെ twitter അങ്ങ് നിര്‍ത്തി കളയും!!!!!!
കോടിക്കണക്കിനു ജനങ്ങളുള്ള ഇന്ത്യയില്‍ ഒരേയൊരു മന്ത്രി മാത്രമേ ട്വിട്ടെരില്‍ സജീവമായുള്ള.... തിരുവനന്തപുരംകാരന്‍ 'ശശി' .......നാട്ടിലുള്ള എല്ലാവരുടെയും complaint കേള്‍ക്കാന്‍ ഇപ്പോള്‍ പുള്ളി മാത്രമേ ഉള്ളു എന്ന് തോന്നിപ്പോകും ....വീട്ടില്‍ current പോയാലും , brandy ക്ക് വില കൂടിയാലും അപ്പോള്‍ തന്നെ പുള്ളിക്കാരന് ട്വീറ്റ് ചെയ്തു അറിയിച്ചുകളയും ...
കഴിഞ്ഞ വര്‍ഷം അവതരിച്ച twitter ഇപ്പോള്‍ ഗൂഗിളിന്റെ BUZZ നെയും തിരമാലകളെയും അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ്
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് കേരളത്തില്‍ വിദ്യ ഭ്യാസ വകുപ്പ് അദ്യാപക രേയും വിദ്യാര്‍തികളെയും ഇപ്പോള്‍ ട്വിടിംഗ് പഠിപ്പിക്കാന്‍ പോവുകയാണ് എന്നാണ് ....ഫീസ് ,പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തുടങ്ങിയ എന്തിനെ പാടിയും അറിയണ മെങ്കില്‍ ഇനി ട്വിട്ടെരില്‍ പോകണം .... ചുരുക്കത്തില്‍ കുറച്ചു നാള് കഴിയുമ്പോള്‍ ഒരുത്തന്‍ മരിച്ചോ എന്നറിയാന്‍ അവന്‍റെ ട്വീറ്റ് വല്ലതും ഉണ്ടോ എന്ന് നോക്കിയാല്‍ മതി !!! രണ്ടു ദിവസമായിട്ടു അവന്‍റെ tweets ഒന്നും ഇല്ലെങ്കില്‍ ഓര്‍ക്കുക.... അവന്‍റെ timeline തീര്‍ന്നു ...retweet um , 140 characters limitum ഒന്നും ഇല്ലാത്തൊരു ലോകത്തേക്ക് കാലനെ ' follow ' ചെയ്തു അവന്‍ പോയികഴിഞ്ഞു !!!!!!
No comments:
Post a Comment