Showing posts with label twitter. Show all posts
Showing posts with label twitter. Show all posts

Monday, May 25, 2015

Fake news creations in social media

The following message is spreading now in WhatsApp groups and in facebook.(The lines marked in red are the repeated ones)
-------------------------------------------------------
Is it a Coincidence???

China Earthquake 26th July 1976

Gujrat Earthquake 26 January 2001.

Tsunami in Indian Ocean 26th Dec 2004

Mumbai attack 26/11, 26th November 2008

Taiwan earthquake 26th July 2010

Japan Earthquake 26th February 2010

Now Nepal earthquake 26th April 2015.

Why is it Always "26" ?
Is it a mere Coincidence or A Timely Reminder From God..Need to Think on it Seriously!!!

The Rhodes earthquake 26 June 1926

North America earthquake 26 Jan 1700

Yugoslavia earthquake 26 July 1963

Merapi volcanic eruption 26 Oct 2010

Bam , Iran earthquake 26 Dec 2003 ( 60,000 dead )

Sabah Tidal waves 26 Dec 1996 ( 1,000 dead )

Turkey earthquke 26 Dec 1939 ( 41,000 dead )

Kansu , China earthquake 26 Dec 1932 ( 70,000 dead )

Portugal earthquake 26 Jan 1951 ( 30,000 dead )

Krakatau volcanic eruption 26 Aug 1883 ( 36,000 dead )

Aceh Tsunami 26 Dec 2004

Tasik earthquake 26 June 2010

China Earthquake 26 July 1976

Taiwan earthquake 26 July 2010

Japan Earthquake 26 feb 2010

Mentawai Tsunami 26 October 2010

Gujarat Earthquake 26 Jan 2001.

China Earthquake 26 July 1976

Taiwan earthquake 26 July 2010

Japan Earthquake 26 feb 2010

Mumbai attack 26/11

Mumbai floods 26 July 2005

Now Nepal earthquake 26 April 2015.

Why is it Always "26" ?
Is it just a Coincidence?

This news is Amazing! And scary too!
-------------------------------------------------------
The first thing Mumbai 26/11 attach is also added in the list. What's the role of God in 26/11 attack? I don't know....

Some of the other dates are also made-up ones. Following are my findings and they are marked as bold. Removed the repeated ones from the list. Also see how many repetitions were added in the list.

China Earthquake 26th July 1976
This was on 28 July 1976(27 July UTC) - https://en.wikipedia.org/wiki/1976_Tangshan_earthquake

Gujarat Earthquake 26 January 2001.

Tsunami in Indian Ocean 26th Dec 2004

Taiwan earthquake 26th July 2010
No earthquake reported in Taiwan on July 2010. The one near to that date is March 4, 2010 - https://en.wikipedia.org/wiki/List_of_earthquakes_in_Taiwan

Japan Earthquake 26th February 2010

Nepal earthquake 26th April 2015

The Rhodes earthquake 26 June 1926

North America earthquake 26 Jan 1700

Yugoslavia earthquake 26 July 1963

Merapi volcanic eruption 26 Oct 2010
started on 25 Oct - https://en.wikipedia.org/wiki/2010_eruptions_of_Mount_Merapi

Bam , Iran earthquake 26 Dec 2003 ( 60,000 dead )

Sabah Tidal waves 26 Dec 1996 ( 1,000 dead )
No such event found in google

Turkey earthquake 26 Dec 1939 ( 41,000 dead )
Actual date is 27 Dec, but on UTC basis we can consider it as 26

Kansu , China earthquake 26 Dec 1932 ( 70,000 dead )
25 Dec - https://en.wikipedia.org/wiki/1932_Changma_earthquake

Portugal earthquake 26 Jan 1951 ( 30,000 dead )
No such earthquake found in the list - https://en.wikipedia.org/wiki/List_of_deadly_earthquakes_since_1900

Krakatau volcanic eruption 26 Aug 1883 ( 36,000 dead )

Tasik earthquake 26 June 2010

Mentawai Tsunami 26 October 2010
Actual date is 25 October - https://en.wikipedia.org/wiki/October_2010_Sumatra_earthquake_and_tsunami

Mumbai floods 26 July 2005
---------------------------------------------------------------------------
What I am trying to tell you is there is no role of God in these accidents. Please do not spread any false messages like this. When you receive/see a forwarded message then check the authenticity of it and then only spread it. Please please please do it otherwise our social media's will become false news media's....

PS - last but not least my birthday is also on 26th. So I am also a reminder from God

Also please read my previous post in Malayalam which is also talking on the same subject. Link

Another one

Friday, May 15, 2015

കാള പെറെറന്നു കേട്ടാല്‍ മിനിമം ഒരു കയര്‍ എങ്കിലും എടുക്കണ്ടെ!!

കാള പെറ്റു എന്ന് കേട്ടാല്‍ നിങ്ങളില്‍ എത്രപേര്‍ കയര്‍ എടുക്കും? അത് നിങ്ങള്‍ മനസ്സില്‍ ആലോചിച്ചോളൂ... എന്നാല്‍ ഇപ്പൊ നവ മാധ്യമങ്ങളായ ഫേസ്ബുക്ക്‌, വാട്സ്അപ്പ് തുടങ്ങിയവയില്‍ വളരെ അധികം ആളുകള്‍ കയര്‍ എടുത്തുകൊണ്ടു ഇറങ്ങിയിട്ടുണ്ട്.

ചില ആളുകള്‍ ഉണ്ട് ഉപകാരം ചെയ്യാന്‍ നടക്കുന്നവര്‍, ഉപകാരം ആരും ആര്ക്കും ചെയ്യണ്ട എന്നല്ല പക്ഷെ ആളുകള്ക്ക് ഉപകാരം വേണോ വേണ്ടയോ എന്ന് പോലും നോക്കാതെ അത് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അത് ഉപദ്രവം ആയും മാറാം.

താഴെ കാണുന്ന ഫോട്ടോ നോക്കുക, അതില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ മലയാള നടി ഭാവനയുടെത് ആണ്, അതില്‍ എഴിതിയിരിക്കുന്നത് നിങ്ങള്‍ വായിച്ചോ? മാര്‍ച്ച്‌ 3, 2015 ല് ആണ് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തിരിക്കുന്നത്, ആ ഫോട്ടോയില്‍ തന്നെ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട് കാണാതായത് ഡിസംബര്‍ 22, 2015 നു ആണെന്ന് അതായതു പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ട് 9 മാസം കഴിഞ്ഞു.
ആ പോസ്റ്നു താഴെ വിശദമായി പറയുന്നുണ്ട് ഇതു ഒരു മുന്നറിയിപ്പ് പോസ്റ്റ്‌ ആണെന്ന്. ഇതു ഷെയര്‍ ചെയ്ത പലരോടും മറ്റു ഫ്രണ്ട്സ് പറയുമ്പോഴാണ് അവര്‍ ഈതു ശ്രദ്ധിക്കുന്നത് തന്നെ.

ഒരു കുട്ടിയുടെ പടവും കാണ്മാനില്ല എന്നാ വാചകവും കണ്ടാല്‍ ഉടനെ അത് ഷെയര്‍ ചെയ്യരുത്. ആ ന്യൂസ്‌ സത്യം ആണോ എന്ന് നോക്കുക, മിക്കവാറും ആ ഫോട്ടോ ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കിയാല്‍ അറിയാം അതിന്റെ സത്യാവസ്ഥ, ആ കുട്ടിയെ കിട്ടിയിട്ടുണ്ടെങ്കില്‍ അതും ആ കമന്റ്സ് ഇല്‍ ഉണ്ടാവും.

താഴെ ഉള്ള ഫോട്ടോ നോക്കുക


ഒരു പാസ്പോര്‍ട്ട്‌ കളഞ്ഞു കിട്ടിയിട്ടുണ്ട് എന്ന ഉപകര പ്രദമായ പോസ്റ്റ്‌ ആണ്. ഷെയര്‍ ചെയ്തിരിക്കുന്നത് ഏപ്രില്‍ 27 - 10.23 PM നു, ഇനി താഴെ കാണുന്ന ഫോട്ടോ നോക്കുക


മുകളിലെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഓപ്പണ്‍ ആയ ഫോടോറ്റ് തന്നെ. ഇതിലെ കമന്റ്സ് നോക്കിയാല്‍ അറിയാം ഏപ്രില്‍ 26 - 9.00 PM നു തന്നെ പാസ്പോര്‍ട്ട്‌ തിരികെ കൊടുത്തു, കിട്ടി എന്ന് ആ കുട്ടി കമന്റും ഇട്ടു. പിന്നെയും പിന്നെയും ഇതു ഒരവശ്യവും ഇല്ലാതെ ഷെയര്‍ ചെയ്യപെട്ടു കൊണ്ടെ ഇരിക്കുന്നു. അമലാ പോള്‍ ന്റെ സ്കൂള്‍ കാലത്ത് എടുത്ത ഒരു ഫോട്ടോയും വച്ച് ഇട്ട പോസ്റ്റ്‌ നിങ്ങള്‍ പലരും ശ്രദ്ധിച്ചിരിക്കുമല്ലോ?(ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു) അങ്ങനെ നിരവധി ഉദാഹരണങ്ങള്‍...

കഴിവതും ഫോണ്‍ നമ്പരോ വേറെ എന്തെങ്കിലും കോണ്ടാക്റ്റ് detail ഓ ഇല്ലെങ്കില്‍ ആ പോസ്റ്റ്‌ ഷെയര്‍ ചെയ്യാതിരിക്കുക.

കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ എന്ന് നോക്കി നടക്കുന്നവര്‍ ആണ് പലപ്പോഴും ഇങ്ങനെ ഒക്കെ ചെയ്യുക. ബ്ലഡ്‌ വേണം എന്ന പോസ്റ്റ്‌ കണ്ടാല്‍ ബ്ലഡ്‌ കൊടുക്കാന്‍ നോക്കാതെ പോസ്റ്റ്‌ ഷെയര്‍ മാത്രം ചെയ്താല്‍ എല്ലാം ആയി എന്ന് വിചാരിക്കുന്നവര്‍.

പിന്നെ ചിലരുണ്ട് ഒരു ഫോട്ടോ ഷെയര്‍ ചെയ്തു വന്നാല്‍ അത് റീ ഷെയര്‍ ചെയ്യാതെ സ്വന്തം പോസ്റ്റ്‌ ആയി ഇടുന്നവര്‍, ഇതുമൂലം ആ പോസ്റ്ന്റെ ഉദ്ദേശം പൂര്തിയായാലും അത് അറിയാതെ വീണ്ടും ഷെയര്‍ ചെയ്യപെട്ടുകോണ്ടെ ഇരിക്കും.

ഈ ഏപ്രില്‍ മാസത്തില്‍ എനിക്ക് വാട്സ്അപ്പില്‍ ഒരു message പല ഗ്രൂപ്പില്‍ നിന്നു വന്നു അതില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടാരുന്നു ഞാന്‍ അത് സെര്‍ച്ച്‌ ചെയ്തു നോക്കിയപ്പോള്‍ അത് ജനുവരി ആദ്യം ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ്‌ ആണ്. താഴെ ഉള്ള ഫോട്ടോ നോക്കുക.


പറഞ്ഞു വരുന്നത് എന്തെന്നാല്‍ ഒരു ഫോട്ടോയോ മെസ്സേജോ കാണുമ്പോള്‍ അത് ചാടികയറി ഷെയര്‍ ചെയ്യാതെ ഷെയര്‍ ചെയ്യപെടെണ്ടാതാണോ എന്ന് നോക്കിയശേഷം മാത്രം ഷെയര്‍ ചെയ്യുക, ഇല്ലെങ്കില്‍ ആവശ്യം സഹായം വേണ്ടവര്ക്കും അത് കിട്ടാതെ പോകും.

താഴെ ഉള്ള ഫോട്ടോയില്‍ കാണുന്ന സംഭവം നടന്നത് 2010ല്‍ ആണ്. Refer the Link. ഇതൊക്കെ ഇപ്പൊ കുത്തി പൊക്കി കൊണ്ടുവന്നു അമേന്‍ പറയിപ്പിക്കുന്നതിലെ ഔചിത്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല

അതുപോലെ ധന സഹായം അഭ്യര്തിച്ചു message വരുമ്പോള്‍ അതില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ വിളിച്ചുനോക്കി അക്കൗണ്ട്‌ ശരി ആണോ എന്നും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്നും ഉറപ്പു വരുത്തിയിട്ട് സഹായം ചെയ്യുക. നമ്മള്‍ കൊടുക്കുന്ന സഹായം അത് ശരിക്കും ആവശ്യം ഉള്ളവരില്‍ എത്തിച്ചേരട്ടെ അല്ലാതെ തട്ടിപ്പുകാരുടെ കൈകളില്‍ അല്ല.

അവസാനമായി മതപരമായ പോസ്റ്കള്‍ സോഷ്യല്‍ മീഡിയകളിള്‍ ഷെയര്‍ ചെയ്യാതിരിക്കുക. മറ്റുള്ളവര്‍ ഇടുന്ന മതപരമായ പോസ്റ്കള്‍ നമുക്ക് എത്ര അരോചകം ആണോ അതേപോലെ തന്നെ ആണ് മറ്റുള്ളവര്ക്ക് നമ്മള്‍ ഇടുന്ന പോസ്റ്കളും. മത പരിവര്ത്തനം നടത്തണം എന്നുള്ളവര്‍ക്ക് വേറെ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടല്ലോ. പ്രതേക ഗ്രൂപ്പ്‌കളും കമ്മ്യൂണിറ്റികളും ഇതിനായി ഉപയോഗിച്ചോളൂ. സുഹൃത്തുകളെ ഉണ്ടാക്കുവാനായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുക ശത്രുക്കളെ അല്ല.

ഇനിമുതല്‍ ഷെയര്‍ ചെയ്യുന്ന ഓരോ പോസ്റ്റും നല്ല കാര്യങ്ങളും, നല്ല ഉദ്ദേശതോടെ ഉള്ളതും, എല്ലാവര്ക്കും ഉപകാര പ്രദവും ആകട്ടെ.

Tuesday, June 7, 2011

ഫേസ്‌ബുക് ബ്ളോഗ്

ഫേസ് ബുക്കിലെ നെറ്റ്‌വർക് ഡ് ബ്ളോഗ് ഓപ്ഷൻ വഴി നിങ്ങളുടെ ബ്ളോഗിന്റെ ഒരു ഫേസ്ബുക് പതിപ്പ്, അതേ കെട്ടിലും മട്ടിലും ഫേസ് ബുക്കിലും നിർമ്മിക്കാം! നിങ്ങളുടെ ബ്ളോഗ് പോസ്റ്റുകൾ എല്ലാം ബ്ളോഗിൽ പോസ്റ്റുന്നതോടൊപ്പം നെറ്റ്‌വർക് ബ്ളോഗിൽ ഓട്ടോമാറ്റിക് പോസ്റ്റ് ആയി വരികയും അതേ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ വാൾ സ്പേസിൽ ലിങ്ക് വരികയും ചെയ്യും....

ഉദാഹരണത്തിന്‌  
ഈ സൈറ്റ്ന്റെ, നെറ്റ്‌വർക്ക്ഡ് ബ്ളോഗിന്റെ ലിങ്ക് ഇതാ

http://apps.facebook.com/blognetworks/blog/jomys_snaps/

ഈ ബ്ളോഗുകളെ നിങ്ങൾക്ക് ഫോളോ ചെയ്യുകയും. പോസ്റ്റ് ഇൻഫോർമേഷൻ ഫോളോവേഴ്സിന്റെ ഹോം പേജിൽ വരികയും അതു വഴി പോസ്റ്റുകൾ നഷ്ടമാകാതെ കാണുകയും ചെയ്യാം....

....................................................................................................

http://apps.facebook.com/blognetworks/index.php

ഈ ലിങ്ക് വഴി നെറ്റ്‌വർക് ബ്ളോഗ് അപ്ളിക്കേഷനിലെത്താം...

നെറ്റ്‌വർക് ബ്ളോഗ് അപ്ളിക്കേഷന്റെ മെയിൻ പേജിൽ ഇടത്തുവശത്തായ് നെറ്റ് വർക് ബ്ളോഗ് മെമ്പർമാരുടെ ന്യൂസ് ഫീഡുകളും വലതു വശത്ത് മുകളിൽ

Register a Blog എന്ന ലിങ്കും കാണാം

രജിസ്റ്റ്‌രേഷന്റെ ഭാഗമായി,

Blog Name :

URL :

(ബ്ളോഗിന്റെ അഡ്രസ് , ബ്രൗസറിനു മുകളിലെ അഡ്രസ്സ് ബാറിൽ കാണുന്നത് ഉദാ : http://www.jomyjames.blogspot.com/

Topics : (നിങ്ങളുടെ ബ്ളോഗ് പ്രധിപാതിക്കുന്ന വിഷയം - Poem, Story, Article)

Language : (മലയാളം ബ്ളോഗർമാർക്ക് മലയാളം സെലക്റ്റ് ചെയ്യാം)

Description:

എന്നിവ നൽകി 'Nex' ബട്ടൺ ക്ളിക്കുക, അപ്പോൾ

"Are you the author of 'ur blog name"

എന്ന ലിങ്കിൽ Yes /No button പ്രത്യക്ഷമാവും

Yes എന്ന ലിങ്കിൽ ക്ളിക്കിയാൽ താഴെ കാണുന്ന രണ്ട് ഓപ്ഷൻ തെളിഞ്ഞു വരും

- Ask friends to verify you (easy, but takes a little time)

- Use widget to verify ownership (instant, but some technical skills required)

നമ്മുടെ മലയാളം ബ്ളൊഗർമാർക്ക് ഇതിൽ രണ്ടാമത്തെ ലിങ്ക് തെരഞ്ഞെടുക്കുന്നതാണ്‌ എളുപ്പവും സമയലാഭവും ഉള്ള വഴി!

അതുപ്രകാരം രണ്ടാമത്തെ ലിങ്ക് വഴി പോയാൽ

Put our widget on your blog to verify admin access എന്നതിന്‌ താഴെ

നെറ്റ്‌വർക് ബ്ളോഗിന്റെ ബാഡ്ജിന്റെ ചിത്രത്തിന്‌ താഴെ Instal Widget എന്ന ബട്ടണിൽ ക്ളിക്കിയാൽ html/java code ലഭ്യമാകും


ബ്ളോഗറിലെ ഡിസൈൻ ടാബിൽ add a new gadget optionil html/jawa script ൽ പേസ്റ്റ് ചെയ്യുക...

ഇഷ്ടമുള്ള ലൊക്കേഷനിൽ അറേഞ്ച് ചെയ്യാം (വെരിഫിക്കേഷൻ കഴിഞ്ഞാൽ ഈ വിഡ്ജെറ്റ് റിമൂവ് ചെയ്ത് കളയുകയോ നിലനിർത്തുകയോ ആവാം...)

ഇൻസ്റ്റാൾ ചെയ്തതിന്‌ ശേഷം Click 'verify widget'. എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യാം...

അതോടെ നിങ്ങളുടെ നെറ്റ് വർക്ഡ് ബ്ളോഗ് റെഡി!!!!

This is your blog's page, now let's activate publishing to Facebook.


Set up Syndication >> ലിങ്കിലൂടെ നിങ്ങളുടെ

Publishing Targets എന്ന ഓപ്ഷൻ വഴി സെറ്റ് ചെയ്താൽ ഇനി നിങ്ങളുടെ ബ്ളോഗിലിടുന്ന പോസ്റ്റുകൾ

നിങ്ങളുടെ ഫേസ് ബുക് വാളിലും (Auto-publish to personal profile എന്ന ചതുരത്തിൽ ക്ളിക്ക് ചെയ്യുക) നിങ്ങളുടെ മറ്റ് ഫേസ് ബുക് പേജുകളിലും താനേ വന്നുകൊള്ളും.... 

Wednesday, January 19, 2011

Facebook and Twitter from Gmail

Now you can use your Facebook and Twitter from your Gmail.
For enable this please follow below steps.
Go to Settings Labs > enable "Add any gadget by URL"


Use your Facebook and Twitter from your Gmail



After save changes, go again to 
Settings. you will see a new tab call"Gadgets"

Go to Settings Gadgets > and copy below URL for Facebook and Twitter.
Use your Facebook and Twitter from your Gmail



For Facebook: 
http://hosting.gmodules.com/ig/gadgets/file/104971404861070329537/facebook.xml
for Twitter: http://twittergadget.appspot.com/gadget-gmail.xml

After save changes you can go back to Gmail inbox.
now you will see Facebook and Twitter gadget top of invite a friend option.




Use your Facebook and Twitter from your Gmail


For more gadget in Gmail, add below URL.

Wikipedia Search Gadget URL: http://www.google.com/ig/modules/wikipedia.xml 
Google Translate Gadget URL: http://www.google.com/ig/modules/dictionary.xml 
World Clock Gadget URL: http://gad.getpla.net/poly/clock.xml
Ask Word Gadget URL: http://www.openinventions.com/spellcheck/openinventions_spellcheck.xml
RTM Gadget URL: http://www.rememberthemilk.com/services/modules/googleig/rtm.xml 
Google Tasks Gadget URL: http://www.google.com/ig/modules/tasks.xml 
Google Calculator Gadget URL: http://calebegg.com/calc.xml 
Currency Converter Gadget URL: http://www.ac-markets.com/forex/currencyconverter.xml
Links To Google Services Gadget URL: http://blakewest.googlepages.com/googleservices.xml 


There are many other gadgets also that are use full and can be use in Gmail.

Monday, March 22, 2010

ഇന്റര്‍നെറ്റ് അടിമത്തം അപകടം

ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ്
വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി
മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം തന്നെ, ഇന്റര്‍നെറ്റ്
ദുരുപയോഗത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകളും
പുറത്തുവരുന്നുണ്ട്. യുവതലമുറയില്‍ 'ഇന്റര്‍നെറ്റ് അടിമത്തം' ഒരു
പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് കുറച്ചുനാളായി നാം കാണുന്നത്.

ഇന്റര്‍നെറ്റ് അഡിക്ഷന്‍

ജോലിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ്
ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹികജീവിതത്തെയും
ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് 'ഇന്റര്‍നെറ്റ് അഡിക്ഷന്‍'. ഈ അവസ്ഥയുടെ
പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

' ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം
ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ
നീണ്ടുനില്‍ക്കുക.

' നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായി ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുക.

' ദോഷകരമാണെന്നറിഞ്ഞിട്ടും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.

' മറ്റെന്ത് പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുക.

' ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം ദിനംപ്രതി വര്‍ധിച്ചുവരിക.

' നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ അമിതദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുക.

' പത്രംവായന, ടി.വി. കാണല്‍, സംഗീതം തുടങ്ങി മറ്റ് വിനോദങ്ങളിലൊന്നും തീരെ താത്പര്യമില്ലാത്ത അവസ്ഥ.

ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ നെറ്റിന്റെ സഹായത്തോടെ ലൈംഗിക ചിത്രങ്ങള്‍
കാണുക, ചൂതാട്ടം, ചാറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍സമയം
ചെലവിടുന്നത്. ഈ ശീലം കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലായി
കണ്ടുവരുന്നത്. ഇത്തരക്കാര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാനും പഠനം
മോശമായി ഭാവിജീവിതം നശിപ്പിക്കാനും സാധ്യതയേറെയാണ്. 'സോഷ്യല്‍
നെറ്റ്‌വര്‍ക്കിങ്' സൈറ്റുകളിലൂടെ പ്രായത്തിനനുസൃതമല്ലാത്ത ബന്ധങ്ങള്‍
വളരുന്നതും കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.

കാരണങ്ങള്‍

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും
പലപ്പോഴും കാരണമാണെന്ന് പറയാറുണ്ടെങ്കിലും ചില പ്രത്യേക വ്യക്തിത്വ
സവിശേഷതകളുള്ളവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടുതലാണ്. ജന്മനാ
ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികള്‍ കൗമാരമെത്തുമ്പോള്‍
ഇന്റര്‍നെറ്റിന് മുന്നില്‍ ചടഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അമിതമായ
പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഈ
ശീലത്തിന് അടിമകളായേക്കാം. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക്
ആശയവിനിമയശേഷി, സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ കുറവാണ്.

പൊതുവെ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങള്‍ അധികമില്ലാത്ത കുട്ടികളും വേഗം
ഇന്റര്‍നെറ്റിന് അടിമകളായേക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള
പൊരുത്തക്കേടുകള്‍, അമിതസ്വാതന്ത്ര്യമുള്ള ഗൃഹാന്തരീക്ഷം,
ആവശ്യങ്ങള്‍എല്ലാം സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ
അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളര്‍ത്താന്‍
കാരണമായേക്കാം. കൗമാരപ്രായക്കാര്‍ ഇന്റര്‍നെറ്റിനെ ഒരു 'സുഹൃത്തായി' കണ്ട്
സമയം ചെലവഴിക്കാന്‍ തുടങ്ങുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ
മനശ്ശാസ്ത്രം.ഇന്റര്‍നെറ്റ് അടിമകളുടെ മസ്തിഷ്‌കത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്ക്
അടിമകളായവരുടേതിന് സമാനമായ ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മസ്തിഷ്‌കത്തിലെ 'ഡോപ്പമിന്‍' എന്ന രാസപദാര്‍ഥത്തിന്റെ അളവിലുള്ള
വ്യതിയാനം, മസ്തിഷ്‌കത്തിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ചക്കുറവ് എന്നിവ
അവയില്‍ ചിലതാണ്. 



പ്രത്യാഘാതങ്ങള്‍

പഠനത്തില്‍ പിന്നോക്കാവസ്ഥ, സാമൂഹികജീവിതത്തിലും കുടുംബജീവിതത്തിലുമുള്ള
തകരാറുകള്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ജോലിയിലെ പരാജയം, മാനസിക
രോഗങ്ങള്‍ തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് അടിമകള്‍ക്ക്
ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാഴ്ചക്കുറവ്, വിട്ടുമാറാത്ത തലവേദന, ശാരീരിക
വേദനകള്‍, ക്ഷീണം തുടങ്ങി ദുര്‍മേദസ്സ്, ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ
പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

മണിക്കൂറുകളോളം നീണ്ട 'ഓണ്‍ലൈന്‍ ഗെയിം' കളിച്ച ഒരു ഇരുപത്തെട്ടുകാരന്‍
ഗെയിമിന്റെ ഒടുവില്‍ മരണമടഞ്ഞ വാര്‍ത്ത 2005-ല്‍ ബി.ബി.സി. ന്യൂസ്
പുറത്തുവിട്ടിരുന്നു! വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, അക്രമസ്വഭാവം
തുടങ്ങിയ മാനസിക അസ്വാസ്്ഥ്യങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്.

പരിഹാരം

കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് പ്രധാന
മാര്‍ഗം. കമ്പ്യൂട്ടര്‍, കുട്ടിയുടെ സ്വകാര്യ മുറിയില്‍ വെക്കാതെ
ഹാളില്‍ത്തന്നെ വെക്കുക, അശ്ലീല സൈറ്റുകളും മറ്റും ബ്ലോക്ക് ചെയ്യുക,
മാതാപിതാക്കള്‍ ഉള്ള സമയത്തുമാത്രം ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കുക
എന്നതും സഹായകമാണ്. അന്തര്‍മുഖരായ കുട്ടികളെ ആശയവിനിമയശേഷി
മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതും പ്രയോജനകരമാണ്.



Internet Addiction


'ഇന്റര്‍നെറ്റ് അടിമത്തം' ബാധിച്ചുകഴിഞ്ഞവരെ ശാസ്ത്രീയമായ ചികിത്സാരീതികള്‍
കൊണ്ട് അതില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കും. ചിന്താഗതികളെയും
പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനുള്ള കൗണ്‍സിലിങ്, ജീവിതശൈലി ക്രമീകരണം,
റിലാകേ്‌സഷന്‍ വ്യായാമങ്ങള്‍, യോഗ, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ്
എന്നിവ ചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. അനുബന്ധമായി വിഷാദരോഗം,
ഉത്കണ്ഠാരോഗം, അമിതവികൃതി എന്നിവ ഉള്ളവര്‍ക്ക് ഔഷധചികിത്സയും
വേണ്ടിവന്നേക്കാം.

കൗമാരപ്രായക്കാരില്‍ ജീവിതനൈപുണ്യങ്ങള്‍ വികസിപ്പിക്കാനായി 'ലൈഫ്
സ്‌കില്‍സ് ട്രെയിനിങ്' പോലെയുള്ള വ്യക്തിത്വ വികസന പരിശീലനങ്ങള്‍
നല്‍കുന്നത് ഇന്റര്‍നെറ്റ് അടിമത്തത്തിന് കാരണമാകുന്ന പല അടിസ്ഥാന
വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. മദ്യത്തിന്റെ
ദുരുപയോഗം പ്രധാന ആരോഗ്യപ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍,
ഇന്റര്‍നെറ്റ് അടിമത്തം ഒരു പ്രശ്‌നമാകാതിരിക്കാനുള്ള മുന്‍കരുതല്‍
സ്വീകരിക്കാന്‍ നാം ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.

Monday, June 29, 2009

നിങ്ങളുടെ മുഖത്തെ നിങ്ങള്‍ ഭയക്കുന്നോ ?

Sharukh Khan (SRK), Katrina kaif (Kat)
നമുക്കെല്ലാവര്ക്കും ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ചിട്ടു തന്ന ഒന്നാണ് മനുഷ്യജന്മം. അതില്‍ ചിലര്‍ മനുഷ്യരായി ജനിച്ച് കഴുത,പട്ടി,പന്നി എന്നീ ഐറ്റംസുകളുടെ സ്വഭാവം കാണിച്ചാലും അതുപിന്നെ ദൈവത്തിന്റെ കമ്പ്യുട്ടറിനും തകരാര്‍ സംഭവിക്കാതിരിക്കാതെ തരമില്ലല്ലോ! എന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം...അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് മനുഷ്യജന്മത്തെ പറ്റി..ഇന്ന് ആണും പെണ്ണും ആയി ജനിച്ചവര്ക്കെല്ലാം പുള്ളിക്കാരന്റെ അപ്പത്തെ മൂഡ്‌ അനുസരിച്ച് മരിക്കുന്നത് വരെ ഈ ലോകം കാണാന്‍ വേണ്ടി സ്വന്തമായി രണ്ടു കണ്ണും ആ സാധനം വക്കാന്‍ വേണ്ടി അതിനുപറ്റിയ ഒരു മുഖവും കൊടുത്തിട്ടുള്ള കാര്യം ഞാന്‍ തന്നെ പറഞ്ഞുതരേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു...എന്നാല്‍ ഇന്ന് ഈ ലോകത്ത് നടക്കുന്നതെന്താണ്?

ഇ-ലോകത്തെ ഭീകര ഐടി ശക്തികളായ ഗൂഗിളും യാഹൂവും എന്നുവേണ്ട അതിന്റെ ശാഖകളായ എല്ലാ സോഷ്യല്‍ നെറ്റുവര്ക്കുകളിലും നാം കണ്ടുവരുന്നത് എന്താ?? എല്ലാവരും ഷാരൂഖാന്മാര്‍...പെണ്ണുങ്ങള്‍ ആണെങ്കിലോ കത്രീനകൈഫ്‌ മുതല്‍ തുടങ്ങി ലോക്കല്‍ സീരിയല്‍ നടി വരെ ഉള്ളവരുടെ ചിത്രങ്ങള്‍ സ്വന്തം മുഖം എന്ന പോലെ ഇട്ടിരിക്കുന്നു....അതും സ്വന്തം ചിത്രം ഇട്ടോളാന്‍ വേണ്ടി ഇവരൊക്കെ നമുക്ക് വച്ച് തന്ന സ്ഥലത്ത്.....എന്തായിത്?????

ഇതൊക്കെ ശരിയായ ഏര്പ്പടാണെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ സുഹ്രുത്ത്ക്കളെ ?. എന്തുകൊണ്ട് ഇവരാരും ഒരുകാലത്ത്‌ തകര്ന്നു തരിപ്പണമായി നാറാണക്കല്ല് എടുത്ത്‌ നിന്ന മലയാള സിനിമക്ക് ഇത്തിരിയെങ്കിലും ഉദ്ധാരണശേഷി ഉണ്ടാക്കിത്തന്ന ഷക്കീലയുടെ ഫോട്ടോ ഇടുന്നില്ല...അതൊക്കെ പോട്ടെ തൊണ്ണൂറുകളില്‍ കമ്യൂണിസ്റ്റ്പടുക്കളുടെ മുഖത്ത് നോക്കി ‘‘ഒന്ന് പോടെ’’ എന്ന് പറഞ്ഞ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് ഇന്ന് നിങ്ങള്ക്കെല്ലാവര്കും ഇങ്ങനെ ആര്മാദിക്കാന്‍ അവസരം ഉണ്ടാക്കിയത്തന്നിട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ നല്ല ഇടം നേടിയ ആ രാജീവ്ഗാന്ധിയുടെ ഫോട്ടോ ആരും ഇടുന്നില്ല..

അല്ലെങ്കിലും ഈ ഷാരൂഖ് ആരാ ? കത്രീന ആരാ ? അവെരൊക്കെ ഈ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? ഇന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് തെറ്റില്ലാത്ത സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് ഷാരൂഖ് എന്ന് വിസ്മരിക്കുന്നുണ്ട് എങ്കിലും ആ മുഖവും ഇപ്പറഞ്ഞവരും തമ്മിലുള്ള ബന്ധം എന്താ?.....അല്ലെങ്കില്‍ അങ്ങേരു വന്നു ഇവന്റെയൊക്കെ കാലുപിടിച്ച്‌ ‘’എന്നെ ഒന്നങ്ങ്’’ എന്ന് വല്ലതും പറഞ്ഞോ?

അപ്പൊ അതൊന്നും അല്ല പ്രശ്നം...സ്വന്തം മുഖത്തിനോട് ഇവിറ്റകള്ക്കുള്ള വെറുപ്പ്‌.. അല്ലെങ്കില്‍ ആത്മവിശ്വാസക്കുറവ്...അതൊന്നും അല്ലെങ്കില്‍ ‘’ഈശ്വരാ എങ്ങനെ നാട്ടുകാര്ക്ക് മുന്പില്‍ ഈ മരമോന്ത ഞാന്‍ കാണിക്യ’’ എന്നോക്കെയാവാം ഒരുപക്ഷെ!!. അതൊക്കെ പോട്ടെ, എനിക്ക് സംശയം അതല്ല ഈ പെണ്ണുങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങളുടെ മുഖം കണ്ടാല്‍ നശിച്ചു പോകുന്നതാണോ ഈ ചാരിത്ര്യം എന്ന് പറയുന്ന സാധനം? ഓണ്ലൈന്‍ വഴി റേപ്പ്‌ ചെയ്യാമെന്നോ മറ്റോ ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ടു അപ്പൊ അതിനും സ്കോപ്പില്ല!!! പിന്നെ എന്താണ് പ്രശ്നം? വേണ്ടത്ര ചന്തം ഇല്ലാത്തതോ മറ്റോ ആണോ? ഇനി നാളെ ഒരുപക്ഷെ ഇപ്പറഞ്ഞവരൊക്കെ അവരുടെ ചിത്രം നിങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞ് നിങ്ങള്ക്കെതിരെ ഇവര്‍ കേസ്‌ കൊടുത്താല്‍ പിടിച്ചുനില്ക്കാന്‍ നിങ്ങള്ക്കാ കുമോ???

സുഹൃത്ത്ക്കളെ ചിന്തിക്കുക..... നിങ്ങളുടെ മുഖം മറ്റൊരാള്‍ സ്വന്തം ആവശ്യങ്ങള്ക്ക് വേണ്ടി ഉപയോഗിമ്പോള്‍ നിങ്ങള്ക്ക് ഉണ്ടാകുന്ന ആ‘ഒരിത്’ ഉണ്ടല്ലോ!! അത് തന്നെയാണ് ഇപ്പറഞ്ഞവര്ക്കും ഉണ്ടായേക്കാവുന്നതും..... ആയതുകൊണ്ട് ഇനിയെങ്കിലും സ്വന്തം മുഖത്തോടെങ്കിലും കൂറ് കാണിക്കുക.... കറുപ്പോ വെളുപ്പോ എന്തുമാകട്ടെ അത് ഈശ്യരനിശ്ചയം ആണെന്ന്‌ കരുതുക.... നമ്മുടെയൊക്കെ മുഖത്ത് ഉണ്ടായേക്കാവുന്ന കുറ്റങ്ങളും കുറവുകളും മറ്റും മുജ്ജന്മ കര്മ്മഫലം ആണെന്ന്‍ സ്വയം വിശ്വസിക്കുക....എന്നിട്ട് ചിരിക്കുന്ന മുഖത്തോടെ ലോകത്തെ കാണുക... ആത്മവിശ്വാസത്തോടെ..... അതുകാണാന്‍ ഈ കലിയുഗത്തിലും നല്ല മനുഷ്യര്‍ ഉണ്ടെന്ന് മറക്കാതിരിക്കുക.....അതിനു ഇപ്പോഴും നിങ്ങള്ക്ക് ‌ അവസരം ഉണ്ട്!!!!



കടപ്പാട് : viralthumbu

Friday, March 6, 2009

ട്വിറ്ററിലെ തമാശകള്‍ ...

Twitter


നമ്മുടെ നാട്ടിലെ ജനങ്ങള്‍ orkut , facebook ഒക്കെ മതിയാക്കി പുതിയ ഒരു കൂടാരത്തില്‍ എത്തിയിരിക്കുകയാണ് ....അതാണ് TWITTER...നമുക്ക് വായില്‍ തോന്നുന്നതെന്തും പറയാം .....ട്വീറ്റ് ചെയ്യാം.....കമന്റ്‌ അടിക്കാം... .എത്ര വലിയ ആള്‍ ക്കാരോട് പോലും നേരിട്ട് കാര്യങ്ങള്‍ ചോദിക്കാം ....ഇനി ഉത്തരം കിട്ടിയില്ലെങ്ങില്‍ അവന്‍റെ കുറ്റം മുഴുവന്‍ നാട്ടുകാരെ അറിയിക്കാം.....
പണ്ടൊക്കെ തൂലിക സൗഹൃദങ്ങള്‍ കിട്ടണമെങ്കില്‍ പത്രത്തില്‍ പരസ്യം ചെയ്യണം ....തപാല്‍ മുഖേനെ ലെറ്റര്‍ അയക്കണം ...ഇപ്പോള്‍ അതൊന്ന്നും വേണ്ടാ .... ട്വിറെരില്‍ രജിസ്റ്റര്‍ ചെയൂഉ......എല്ല്ലാം ഫ്രീ ആയിട്ട് എത്തികൊള്ളും...
പ്രധാനമായും 3 തരത്തില്‍ ഉള്ള tweeple ആണ് ഉള്ളത്...
ആദ്യത്തെ വിഭാഗം ശരിക്കും പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ ആലിന്‍ ചുവട്ടിലും നല്കവലയിലും ഒരു പണിയുമില്ലാതെ ഇരിക്കേണ്ടവര്‍ ......വെളുപ്പിന് 6 മണിക്ക് Gudmrng tweeple എന്ന് പറഞ്ഞു തുടങ്ങും ....ആരെങ്കിലും ഒന്ന് ട്വീറ്റ് ചെയ്യാന്‍ നോല്കി നില്‍ക്കുകയാണ് .....അതിനു മറുപടി എഴുതാന്‍ ..ഇടയ്ക്ക് ചായ കുടിക്കാനും ചോറ് ഉണ്ണാനും മാത്രമേ ഇവര്‍ ട്വിറെരിന്റെ പുറത്തേക്കു പോകാറുള്ളൂ...രാത്രി 10 മണിയോടെ മനസില്ല മനസ്സോടെ അവര്‍ പിരിയും...
ഒരു ദിവസം ഒരുത്തന്‍റെ 'മുടിഞ്ഞ ' ട്വിടിംഗ് കഴിഞ്ഞു അവന്‍ രാത്രി bye bye പറഞ്ഞു പോയി .... വെളുപ്പിന് രണ്ടരയ്ക്ക് അവന്‍റെ വീണ്ടും ഒരു ട്വീറ്റ് " ഞാന്‍ ഇപ്പോള്‍ മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റതാണ് " ഇവനെയൊക്കെ എന്ത് പറയാന്‍ അല്ലെ ?????

രണ്ടാമത്തെ ആള്‍ക്കാരാണ് ഒരു പറ്റം ബുദ്ധിജീവികളും രാഷ്ട്രീയം അരിച്ചു കുടിക്കുന്ന രാഷ്ട്ര മിമാംസക്കാരും.....ഇവര്‍ക്ക് സാദാരണ കൊച്ചു വര്‍ത്തമാനം ഒന്നും ഇഷ്ടമേയല്ല....
ആഗോളവല്‍കരണവും ഹിന്ദുത്വ നിലപാടുകളും ഒക്കെ പറഞ്ഞു കഴിഞ്ഞു സമയമുണ്ടെങ്കില്‍ കേരളത്തില്‍ നടക്കുന്ന ചില കാര്യങ്ങളെ പറ്റി പറയും...BRP ഭാസ്കര്‍ നെ പോലുള്ളവരെ വയസ്സ് കാലത്ത് പോലും വെള്ളം കുടിപ്പിക്കുന്ന വിദ്വാന്മാരുണ്ട് ഇവിടെ....

ഇനി അവസാനത്തെ വിഭാഗമാണ് ഏറ്റവും രസകരം....കേട്ടിട്ടില്ലേ... celebrity guest എന്നൊക്കെ ഇംഗ്ലീഷില്‍ പറയും.... നാട്ടിലെ ഒരു സീരിയലില്‍ വേലക്കാരിയായി അഭിനയിച്ചവള്‍ തുടങ്ങി ട്വിറെരിന്റെ ഇന്ത്യയിലെ ' തലതൊട്ടപ്പന്‍' എന്ന് അറിയപെടുന്ന Sashi Tharoor വരെയുള്ള നീണ്ട ലിസ്റ്റ് ...പരമാവധി കുറച്ചു ആള്‍ക്കാരെ follow ചെയ്യുകയാണ് ഇവരുടെ ഫാഷന്‍ ...ചില മലയാളി സിനിമ നടിമാര്‍ രണ്ടു മൂന്ന് സിനിമ കിട്ടിയാല്‍ പിന്നെ ഒടുക്കത്തെ ട്വിടിംഗ് ആണ്.....ഷൂട്ടിംഗ് ന്‍റെ ഓരോ വിശേഷങ്ങളും അപ്പപ്പോള്‍ ഇവര് മാലോകരെ വിളിച്ചു അറിയിക്കും....for eg" ഞാന്‍ ഇപ്പോള്‍ dressing room ലാണ് " അപ്പോള്‍ തന്നെ 100 questions മായി tweeple എത്തും ..."madam... dress മാറി കഴിഞ്ഞോ ? ഇനി ഏതു ഡ്രസ്സ്‌ ആണ് ഇടുന്നത്. ??
ഷൂട്ടിംഗ് ഒന്നും ഇല്ലാതെ കഞ്ഞി കുടിച്ചുകൊണ്ടു വീട്ടില്‍ ഇരിക്കുമ്പോള്‍ ആരും അറിയാതെ twitter അങ്ങ് നിര്‍ത്തി കളയും!!!!!!
കോടിക്കണക്കിനു ജനങ്ങളുള്ള ഇന്ത്യയില്‍ ഒരേയൊരു മന്ത്രി മാത്രമേ ട്വിട്ടെരില്‍ സജീവമായുള്ള.... തിരുവനന്തപുരംകാരന്‍ 'ശശി' .......നാട്ടിലുള്ള എല്ലാവരുടെയും complaint കേള്‍ക്കാന്‍ ഇപ്പോള്‍ പുള്ളി മാത്രമേ ഉള്ളു എന്ന് തോന്നിപ്പോകും ....വീട്ടില്‍ current പോയാലും , brandy ക്ക് വില കൂടിയാലും അപ്പോള്‍ തന്നെ പുള്ളിക്കാരന് ട്വീറ്റ് ചെയ്തു അറിയിച്ചുകളയും ...
കഴിഞ്ഞ വര്‍ഷം അവതരിച്ച twitter ഇപ്പോള്‍ ഗൂഗിളിന്റെ BUZZ നെയും തിരമാലകളെയും അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ്
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് കേരളത്തില്‍ വിദ്യ ഭ്യാസ വകുപ്പ് അദ്യാപക രേയും വിദ്യാര്‍തികളെയും ഇപ്പോള്‍ ട്വിടിംഗ് പഠിപ്പിക്കാന്‍ പോവുകയാണ് എന്നാണ് ....ഫീസ്‌ ,പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ തുടങ്ങിയ എന്തിനെ പാടിയും അറിയണ മെങ്കില്‍ ഇനി ട്വിട്ടെരില്‍ പോകണം .... ചുരുക്കത്തില്‍ കുറച്ചു നാള് കഴിയുമ്പോള്‍ ഒരുത്തന്‍ മരിച്ചോ എന്നറിയാന്‍ അവന്‍റെ ട്വീറ്റ് വല്ലതും ഉണ്ടോ എന്ന് നോക്കിയാല്‍ മതി !!! രണ്ടു ദിവസമായിട്ടു അവന്‍റെ tweets ഒന്നും ഇല്ലെങ്കില്‍ ഓര്‍ക്കുക.... അവന്‍റെ timeline തീര്‍ന്നു ...retweet um , 140 characters limitum ഒന്നും ഇല്ലാത്തൊരു ലോകത്തേക്ക് കാലനെ ' follow ' ചെയ്തു അവന്‍ പോയികഴിഞ്ഞു !!!!!!