Friday, November 4, 2011

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)








യുട്യൂബില്‍ യാദൃശ്ചികമായി കണ്ട സന്തോഷ്‌ പണ്ഡിട്ടിന്റെ ഒരു ഇന്റെര്‍വ്യൂ. സാധാരണ ഈ മാതിരി സാധനങ്ങള്‍ കാണാറില്ല. എഡിറ്റ്‌ ചെയ്തു പുള്ളിയെ തെറിവിളി ആയിരിക്കും മിക്കതിലും. പക്ഷെ ഇതു കണ്ടു. ഇതില്‍ സന്തോഷ്‌ പറഞ്ഞിരിക്കുന്നതില്‍ പ്രധാനപ്പെട്ടത് മാത്രം താഴെ കുറിക്കുന്നു. അവശ്യം കേട്ടിരിക്കേണ്ടത്...

'നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ ഞാന്‍ നശിക്കണമെന്നായിരുന്നു എങ്കില്‍ എന്നെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നെ ഒരാള്‍ ചീത്ത പറഞ്ഞു ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഞാന്‍ എത്ര ഹാപ്പി ആണെന്നറിയോ? എനിക്കത് വലിയ മോറല്‍ ബൂസ്റ്റ്‌-അപ്പ്‌ ആണ്.'

'ന്യൂയോര്‍ക്കിലിരിക്കുന്ന ഒരു സായിപ്പ് കാണുന്നത് ഇതിന്റെ ബിസിനസ് വശം മാത്രമാണ്. അയാള്‍ നോക്കുമ്പോ എന്താ, സന്തോഷ്‌ പണ്ടിട്റ്റ് എന്ന് കാണുമ്പോഴേ ഇരുപത്തഞ്ചു ലക്ഷം പേര് കാണുന്നു. അയാളൊരിക്കലും ഇതിന്റെ കമന്റ് വായിക്കുന്നില്ല. വായിച്ചാലൊട്ടു മനസിലാവേം ഇല്ല. എന്റടുത്ത് പുതിയൊരു പ്രോജക്ട്ടുമായി വരുന്നവരുടെ അടുത്ത് ഫസ്റ്റ് ഞാന്‍ കാണിച്ചു കൊടുക്കുന്നത് ദാ ഞാന്‍ ചെയ്ത സാധാനത്തിന്റെ റേറ്റിംഗ് നോക്ക്. അയാളതെ നോക്കൂ. ഡാ നിങ്ങളീ കുറെ ആളുകള്‍ എന്തു കമന്റ് എഴുതീന്നു ആര് നോക്കുന്ന്? ഞാന്‍ പോലും നോക്കുന്നില്ല. നിങ്ങള് പരസ്പരം ഇരുന്നു വായിക്കുന്നു. അത്രതന്നെ...'

'എന്നെ വലിയ ഹിറ്റ് ആക്കിയതില്‍ വിമര്‍ശകര്‍ക്കും വലിയൊരു പങ്കുണ്ട്.' 

' സില്‍സില, അദ്ദേഹത്തെ കുറെ വിമര്‍ശിച്ചു. ഇപ്പൊ അദ്ദേഹത്തിനു പത്ത് സിനിമ കിട്ടി. പുള്ളി ക്ലച്ച് പിടിച്ചു. രാത്രി, ശുഭരാത്രി കണ്ടു എന്നെ കുറെ ഇതാക്കി; ഞാനും ക്ലച്ച് പിടിച്ചു. എനിവേ, മൂന്നാമതൊരാള്‍ ഇതുപോലെ കൂതറ ആല്‍ബവുമായി വരികയാണെങ്കില്‍ ലേശം ബുദ്ധി ഉപയോഗിച്ചോളൂ. മൈന്‍ഡ് ചെയ്യരുത്. ഇതാണ് ഐഡിയ. ഇനി അതല്ല ഞങ്ങള്‍ അയാളെ നന്നാക്കിയേ അടങ്ങൂ എന്നൊക്കെ വാശി പിടിച്ചു ചെയ്യുവാണേല്‍ ചിലപ്പോ അയാളും രക്ഷപെടും. നിങ്ങള് മനസിലാക്കേണ്ടത് ഈ ഒരു കമന്റ് എഴുതിയ ഒരാളേം ആരും ഇന്റെര്‍വ്യൂവിന് വിളിക്കുന്നില്ല. നിങ്ങള്‍ ഇരയാക്കിയ ആള്‍ക്കാണ് എല്ലാ ഇമ്പോര്‍ട്ടന്‍സും കിട്ടുന്നത്. നിങ്ങളെ ആരും മൈന്‍ഡ് ചെയ്യുന്ന പോലും ഇല്ല.'

ഇനി പറയ്, അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി?  ;) 

യെവന്‍ പുലിയാണ് കെട്ടാ......

Krishnanum Radhayum Poster


ശുഭം! 
മംഗളം! 
കടപ്പാട് :അനൂപ്‌ കിളിമാനൂര്‍

എറണാകുളം കാനൂസ് തിയറ്ററില്‍ കൃഷ്ണനും രാധയും കാണാനെത്തിയവര്‍ 
Krishnanum Radhayum Release Day

Krishnanum Radhayum Release Day

Krishnanum Radhayum Release Day
 

No comments: