
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പ്. സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന വിസ്മയതീരം....
കടലുകള്‍ പുണരുന്ന കന്യാകുമാരി. വൈവിധ്യത്തിന്റെ സാഗരസംഗമം. നാഞ്ചിനാടിന്റെ ഹൃദയഭൂമി. പഴയ തിരുവിതാംകൂറിന്റെ നെല്ലറ. സമതലത്ത് വിശാലമായ നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും പൂന്തോപ്പുകളും താമരപ്പൊയ്കകളും. തീരദേശത്ത് ഹരിത കേരസമൃദ്ധി. മലനിരകളില്‍ റബ്ബറിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷി. മണ്‍പാത്ര നിര്‍മ്മാണം, ശില്‍പ്പനിര്‍മ്മാണം, കൈത്തറി എന്നിവ മറ്റ് തൊഴില്‍രംഗങ്ങള്‍. കടലും മലയും കൈകോര്‍ക്കുന്ന മണ്ണില്‍ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകത.

ഏ.ഡി ഒന്നാം നൂറ്റാണ്ടില്‍ പെരിപഌസിന്റെയും, രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെയും കുറിപ്പുകളിലും സംഘകാല കൃതികളിലും കന്യാകുമാരിയുടെ പരാമര്‍ശമുണ്ട്. നീലക്കടലിന്റെ ഓരത്ത് നിത്യതപസനുഷ്ഠിക്കുന്ന ദേവീ കന്യാകുമാരിയാണ് മറ്റൊരു വിസ്മയം. കടലിന് അഭിമുഖമായ കിഴക്കേനട ഇവിടെ തുറക്കാറില്ല.

വിവേകാനന്ദ പാറയ്ക്കു സമീപമുള്ള മറ്റൊരു പാറയില്‍ ഋഷിതുല്യനായ തമിഴ്കവി തിരുവള്ളുവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിമ നിര്‍മിച്ചു. തിരുക്കുറളിലെ 133 അധ്യായത്തെ അനുസ്മരിപ്പിക്കും വിധം 133 അടി ഉയരമുള്ള ശിലാപ്രതിമ 2000 ജനവരി ഒന്നിനാണ് അനാച്ഛാദനം ചെയ്തത്. തീരത്തു നിന്നും തമിഴ്‌നാട് പൂംപുഹാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഈ പാറയിലേക്കും ബോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.
വിവേകാനന്ദപ്പാറ

Boating: Rs. 20 to Vivekananda Rock
Timing: 8am to 4pm
Entry Fee: Rs.10

Travel Info
Kanyakumari

Distance chart: Thiruvananthapuram (86 Km), Nagarkovil (19 Km), Thirunelveli (89 Km), Rameswaram (430 Km).
How to Reach
By Air: Thiruvananthapuram( 86 km).
By rail:Kanyakumari Railway Station. it is connected to all major cities of India. Himasagar Express which runs between
Kanyakumari town and Jammu-Tawi is India's longest running locomotive, covering a distance of 3751 km. Nagarkovil is the major railway junction near Kanyakumari which connects all major destinations. (19 Km).
By road: Kanyakumari is well connected to Thiruvananthapuram (3hrs), Nagarkovil (1hr) and all major towns of Tamilnadu by Bus. N.H- 7 which passes through Madurai and N.H-47 which runs through Kerala to TN meet at Kanyakumari.
Contact
STD Code: 04652
Tamailnadu Tourist Office, Beach road Ph: 246276
Information Centre, Vivekananda Rock Memorial Ph:246250
Police station Ph: 246224
Raiway station Ph: 246247
Tamilnadu State Transport Corporation Ph: 246019
Kanyakumari Temple Ph: 246223
Sights around

Wax Museaum: Entry fee: Rs.50
Kanyakumari Devi Temple: Temple timings: 4.30am to 2.15 pm 4 pm to 8pm.
Baywatch Water Theme Park: Entry fee Rs.200 (adults), Rs.150 (Children). Timing 10 am to 7.30 PM. Ph:04652 246563
Stay at kanyamari
Kerala House, Ph: 04652- 246229
Tamilnadu Tourism development Corporation Hotel, Ph:246257, 246258
Vivekananda Kendram, Ph:246250
Hotel Madhini, Ph:246787,246887
Manikyam Tourist Home, Ph:246387, 246687
Hotel Sangam, Ph:246351
Hotel Samudra, Ph: 246162, 246165
Hotel Seaview,Ph:247841
Hotel Sunworld, Ph: 247899, 247977

Text: T Ramanandakumar, Madhuraj
No comments:
Post a Comment