Friday, May 15, 2015

കാള പെറെറന്നു കേട്ടാല്‍ മിനിമം ഒരു കയര്‍ എങ്കിലും എടുക്കണ്ടെ!!

കാള പെറ്റു എന്ന് കേട്ടാല്‍ നിങ്ങളില്‍ എത്രപേര്‍ കയര്‍ എടുക്കും? അത് നിങ്ങള്‍ മനസ്സില്‍ ആലോചിച്ചോളൂ... എന്നാല്‍ ഇപ്പൊ നവ മാധ്യമങ്ങളായ ഫേസ്ബുക്ക്‌, വാട്സ്അപ്പ് തുടങ്ങിയവയില്‍ വളരെ അധികം ആളുകള്‍ കയര്‍ എടുത്തുകൊണ്ടു ഇറങ്ങിയിട്ടുണ്ട്.

ചില ആളുകള്‍ ഉണ്ട് ഉപകാരം ചെയ്യാന്‍ നടക്കുന്നവര്‍, ഉപകാരം ആരും ആര്ക്കും ചെയ്യണ്ട എന്നല്ല പക്ഷെ ആളുകള്ക്ക് ഉപകാരം വേണോ വേണ്ടയോ എന്ന് പോലും നോക്കാതെ അത് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അത് ഉപദ്രവം ആയും മാറാം.

താഴെ കാണുന്ന ഫോട്ടോ നോക്കുക, അതില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ മലയാള നടി ഭാവനയുടെത് ആണ്, അതില്‍ എഴിതിയിരിക്കുന്നത് നിങ്ങള്‍ വായിച്ചോ? മാര്‍ച്ച്‌ 3, 2015 ല് ആണ് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തിരിക്കുന്നത്, ആ ഫോട്ടോയില്‍ തന്നെ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട് കാണാതായത് ഡിസംബര്‍ 22, 2015 നു ആണെന്ന് അതായതു പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ട് 9 മാസം കഴിഞ്ഞു.
ആ പോസ്റ്നു താഴെ വിശദമായി പറയുന്നുണ്ട് ഇതു ഒരു മുന്നറിയിപ്പ് പോസ്റ്റ്‌ ആണെന്ന്. ഇതു ഷെയര്‍ ചെയ്ത പലരോടും മറ്റു ഫ്രണ്ട്സ് പറയുമ്പോഴാണ് അവര്‍ ഈതു ശ്രദ്ധിക്കുന്നത് തന്നെ.

ഒരു കുട്ടിയുടെ പടവും കാണ്മാനില്ല എന്നാ വാചകവും കണ്ടാല്‍ ഉടനെ അത് ഷെയര്‍ ചെയ്യരുത്. ആ ന്യൂസ്‌ സത്യം ആണോ എന്ന് നോക്കുക, മിക്കവാറും ആ ഫോട്ടോ ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കിയാല്‍ അറിയാം അതിന്റെ സത്യാവസ്ഥ, ആ കുട്ടിയെ കിട്ടിയിട്ടുണ്ടെങ്കില്‍ അതും ആ കമന്റ്സ് ഇല്‍ ഉണ്ടാവും.

താഴെ ഉള്ള ഫോട്ടോ നോക്കുക


ഒരു പാസ്പോര്‍ട്ട്‌ കളഞ്ഞു കിട്ടിയിട്ടുണ്ട് എന്ന ഉപകര പ്രദമായ പോസ്റ്റ്‌ ആണ്. ഷെയര്‍ ചെയ്തിരിക്കുന്നത് ഏപ്രില്‍ 27 - 10.23 PM നു, ഇനി താഴെ കാണുന്ന ഫോട്ടോ നോക്കുക


മുകളിലെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഓപ്പണ്‍ ആയ ഫോടോറ്റ് തന്നെ. ഇതിലെ കമന്റ്സ് നോക്കിയാല്‍ അറിയാം ഏപ്രില്‍ 26 - 9.00 PM നു തന്നെ പാസ്പോര്‍ട്ട്‌ തിരികെ കൊടുത്തു, കിട്ടി എന്ന് ആ കുട്ടി കമന്റും ഇട്ടു. പിന്നെയും പിന്നെയും ഇതു ഒരവശ്യവും ഇല്ലാതെ ഷെയര്‍ ചെയ്യപെട്ടു കൊണ്ടെ ഇരിക്കുന്നു. അമലാ പോള്‍ ന്റെ സ്കൂള്‍ കാലത്ത് എടുത്ത ഒരു ഫോട്ടോയും വച്ച് ഇട്ട പോസ്റ്റ്‌ നിങ്ങള്‍ പലരും ശ്രദ്ധിച്ചിരിക്കുമല്ലോ?(ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു) അങ്ങനെ നിരവധി ഉദാഹരണങ്ങള്‍...

കഴിവതും ഫോണ്‍ നമ്പരോ വേറെ എന്തെങ്കിലും കോണ്ടാക്റ്റ് detail ഓ ഇല്ലെങ്കില്‍ ആ പോസ്റ്റ്‌ ഷെയര്‍ ചെയ്യാതിരിക്കുക.

കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ എന്ന് നോക്കി നടക്കുന്നവര്‍ ആണ് പലപ്പോഴും ഇങ്ങനെ ഒക്കെ ചെയ്യുക. ബ്ലഡ്‌ വേണം എന്ന പോസ്റ്റ്‌ കണ്ടാല്‍ ബ്ലഡ്‌ കൊടുക്കാന്‍ നോക്കാതെ പോസ്റ്റ്‌ ഷെയര്‍ മാത്രം ചെയ്താല്‍ എല്ലാം ആയി എന്ന് വിചാരിക്കുന്നവര്‍.

പിന്നെ ചിലരുണ്ട് ഒരു ഫോട്ടോ ഷെയര്‍ ചെയ്തു വന്നാല്‍ അത് റീ ഷെയര്‍ ചെയ്യാതെ സ്വന്തം പോസ്റ്റ്‌ ആയി ഇടുന്നവര്‍, ഇതുമൂലം ആ പോസ്റ്ന്റെ ഉദ്ദേശം പൂര്തിയായാലും അത് അറിയാതെ വീണ്ടും ഷെയര്‍ ചെയ്യപെട്ടുകോണ്ടെ ഇരിക്കും.

ഈ ഏപ്രില്‍ മാസത്തില്‍ എനിക്ക് വാട്സ്അപ്പില്‍ ഒരു message പല ഗ്രൂപ്പില്‍ നിന്നു വന്നു അതില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടാരുന്നു ഞാന്‍ അത് സെര്‍ച്ച്‌ ചെയ്തു നോക്കിയപ്പോള്‍ അത് ജനുവരി ആദ്യം ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ്‌ ആണ്. താഴെ ഉള്ള ഫോട്ടോ നോക്കുക.


പറഞ്ഞു വരുന്നത് എന്തെന്നാല്‍ ഒരു ഫോട്ടോയോ മെസ്സേജോ കാണുമ്പോള്‍ അത് ചാടികയറി ഷെയര്‍ ചെയ്യാതെ ഷെയര്‍ ചെയ്യപെടെണ്ടാതാണോ എന്ന് നോക്കിയശേഷം മാത്രം ഷെയര്‍ ചെയ്യുക, ഇല്ലെങ്കില്‍ ആവശ്യം സഹായം വേണ്ടവര്ക്കും അത് കിട്ടാതെ പോകും.

താഴെ ഉള്ള ഫോട്ടോയില്‍ കാണുന്ന സംഭവം നടന്നത് 2010ല്‍ ആണ്. Refer the Link. ഇതൊക്കെ ഇപ്പൊ കുത്തി പൊക്കി കൊണ്ടുവന്നു അമേന്‍ പറയിപ്പിക്കുന്നതിലെ ഔചിത്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല

അതുപോലെ ധന സഹായം അഭ്യര്തിച്ചു message വരുമ്പോള്‍ അതില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ വിളിച്ചുനോക്കി അക്കൗണ്ട്‌ ശരി ആണോ എന്നും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്നും ഉറപ്പു വരുത്തിയിട്ട് സഹായം ചെയ്യുക. നമ്മള്‍ കൊടുക്കുന്ന സഹായം അത് ശരിക്കും ആവശ്യം ഉള്ളവരില്‍ എത്തിച്ചേരട്ടെ അല്ലാതെ തട്ടിപ്പുകാരുടെ കൈകളില്‍ അല്ല.

അവസാനമായി മതപരമായ പോസ്റ്കള്‍ സോഷ്യല്‍ മീഡിയകളിള്‍ ഷെയര്‍ ചെയ്യാതിരിക്കുക. മറ്റുള്ളവര്‍ ഇടുന്ന മതപരമായ പോസ്റ്കള്‍ നമുക്ക് എത്ര അരോചകം ആണോ അതേപോലെ തന്നെ ആണ് മറ്റുള്ളവര്ക്ക് നമ്മള്‍ ഇടുന്ന പോസ്റ്കളും. മത പരിവര്ത്തനം നടത്തണം എന്നുള്ളവര്‍ക്ക് വേറെ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടല്ലോ. പ്രതേക ഗ്രൂപ്പ്‌കളും കമ്മ്യൂണിറ്റികളും ഇതിനായി ഉപയോഗിച്ചോളൂ. സുഹൃത്തുകളെ ഉണ്ടാക്കുവാനായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുക ശത്രുക്കളെ അല്ല.

ഇനിമുതല്‍ ഷെയര്‍ ചെയ്യുന്ന ഓരോ പോസ്റ്റും നല്ല കാര്യങ്ങളും, നല്ല ഉദ്ദേശതോടെ ഉള്ളതും, എല്ലാവര്ക്കും ഉപകാര പ്രദവും ആകട്ടെ.

No comments: