വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാന്‍ ഒരു സുവര്‍ണാവസരം....
വോട്ടര്‍ ഐടന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം. ഇലെക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടെര്സ് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോദിക്കുക.http://www.ceo.kerala.gov.in/electoralrolls.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജില്ല നിയോജക മണ്ഡലം എന്നിവ സെലെക്റ്റ് ചെയ്ത് Get Booth List എന്നാ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ പോളിംഗ് സ്റ്റെഷനുകളുടെ ലിസ്റ്റ് കാണാം അതില്‍ നിന്നും നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോദിക്കാം. ഇല്ല എന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ http://www.ceo.kerala.gov.in/eregistration.html ക്ലിക്ക് ചെയ്തു രെജിസ്റ്റെര്‍ ചെയ്യാം.നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ വച്ച് തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താം. Do You Have an Electoral ID Card? എന്നുള്ളിടത്ത് Yes എന്ന് ടിക്ക് ചെയ്‌ത് അവിടെ നിങ്ങളുടെ ഐടന്റിറ്റി കാര്‍ഡ് നമ്പര്‍ കൊടുക്കുക Proceed to Step 2 ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ I would like to make some corrections എന്നത് ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക. ഈ പേജില്‍ വച്ച് നിങ്ങളുടെ കാര്‍ഡില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ കൂട്ടിച്ചേര്‍ക്കാം കൂട്ടത്തില്‍ നിങ്ങളുടെ പുതിയ ഫോട്ടോയും ഉള്‍പെടുത്താം. പുതിയ ഫോട്ടോ ചേര്‍ക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലിങ്കില്‍ പോയാല്‍ കാണാം
ഈ പേജില്‍ ഏറ്റവും
അടിയില്‍ ആയി കാര്‍ഡ് നിങ്ങള്ക്ക് ഇതു രീതിയില്‍ ആണ് എത്തിക്കേണ്ടത് എന്ന്
സെലെക്റ്റ് ചെയ്യാം. ബൂത്ത് ലെവല്‍ ഓഫീസര്‍ വഴി അതല്ല എന്നുണ്ടെങ്കില്‍
പോസ്റ്റല്‍ ആയിട്ടോ, താലൂക്ക് ഓഫീസില്‍ പോയി വാങ്ങിക്കുന്ന രീതിയിലോ ഏതു
വേണമെന്ന് നിങ്ങള്ക്ക് സെലെക്റ്റ് ചെയ്യാം.
No comments:
Post a Comment