നടൻ മുകേഷിനെതിരെ റോഡ് ബ്ലോക്ക് ഉണ്ടാക്കിയതിനു കേസ് എടുത്തു എന്ന് ഇന്നത്തെ പത്രങ്ങളിൽ വായിച്ചു. വളരെ നല്ലത്... പക്ഷെ ഈ കേസ് കൊടുത്ത മാന്യന്മാർ റോഡ് ബ്ലോക്ക് ഉണ്ടാകാറില്ല അല്ലെങ്കിൽ ഇനി ഒരിക്കലും ഉണ്ടാക്കില്ല എന്നാണോ?
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല, ഒരു കോണ്‍ഗ്രസ് കാരാൻ അല്ല, ആം ആദ്മിയും അല്ല, മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇല്ല. ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ്. എന്നെ ഈതു എഴുതാൻ പ്രേരിപ്പിക്കുന്നത് ഇതുവരെ എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളാണ്. ഇതുപോലുള്ള രാഷ്ട്രീയകാരുടെയും ഉത്സവ പ്രദിക്ഷണങലുടെയും റോഡ് ബ്ലോക്ക് കളിൽ പെട്ട് വളരെ അധികം സമയം നഷ്ടപെട്ട ഒരു സാധാരണ മനുഷ്യൻ.
ഇതു 2008 ൽ, ഞാൻ തിരുവനന്തപുരത്തുനിന്ന് തൊടുപുഴയ്ക്ക് വരുന്നു, കോട്ടയം കഴിഞ്ഞപ്പോൾ ഏറ്റുമാനൂരിനു മുൻപ് ഒരു പാർട്ടിയുടെ സമ്മേളനം. റോഡിൽ സ്റ്റേജ് കെട്ടി പ്രസംഗം. ഒരേ സമയം രണ്ടു വണ്ടികൾ പോകേണ്ട വഴിയിൽ ഒരു വണ്ടി കക്ഷ്ടിചു പോകും. 6:30കു തൊടുപുഴ എത്തേണ്ട ഞാൻ എത്തിയപ്പോൾ 7:45. അതുപോലെ തന്നെ ഞാൻ കോട്ടയത്ത് നിന്ന് തിരുവനതപുരം പോയപ്പോൾ CPIM ന്റെ സംസ്ഥാന സമ്മേളനം. അന്നും എന്റെ കുറെ സമയം റോഡിൽ പോയി. 7:00 നു തിരുവനന്തപുരത്ത് എത്തേണ്ട ഞാൻ എത്തിയപ്പോൾ 9:00 ആയി.
2009 ഏപ്രിൽ 13 നു ഞാൻ വിഷു കഴിഞ്ഞിട്ട് തിരിച്ചു ചെന്നൈക്ക് പോരുന്ന സമയം. ചെന്നൈ മെയിലിൽ ആണ് ടിക്കറ്റ് 7:15 നു ഏറണാകുളം നോർത്തിൽ നിന്ന്. 4:00 നു ഞാൻ തൊടുപുഴയിൽ നിന്ന് ഏറണാകുളം KSRTC ബസിൽ കയറി. ടൌണിൽ എത്തിയപ്പോൾ മൊത്തം ബ്ലോക്ക്. അന്നായിരുന്നു 2009 ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണം തീരുന്ന ദിവസം. എല്ലാ പാർട്ടിക്കാരും തലങ്ങും വിലങ്ങും ജാഥ നടത്തുന്നു റോഡ് ഷോയും. തൊടുപുഴ ടൌണ്‍ വിട്ടപ്പോൾ 5:00 മണി. പക്ഷേ എല്ലാം തുടങ്ങുന്നതെ ഉള്ളായിരുന്നു. മൂവാറ്റുപുഴ എത്തിയപ്പോൾ അവിടെ തൊടുപുഴ ഉണ്ടായിരുന്നതിന്റെ ഡബിൾ ബ്ലോക്ക്. എന്തിനേറെ പറയുന്നു 6:00 നു മുൻപ് വൈറ്റില എത്തേണ്ട ഞാൻ എത്തിയപ്പോൾ 7:30, പിന്നെ ഒരു ഓട്ടോ പിടിച്ചു സ്റ്റേഷൻ എത്തിയപ്പോൾ 7:40, അപ്പോഴേക്കും ട്രെയിന പോയിരുന്നു. പിന്നെ ഞാൻ 9:30 യുടെ ട്രെയിനിൽ ജനറൽ കമ്പരട്മെന്റിൽ നിന്നും നിലത്തു ഇരുന്നും ചെന്നൈ വരെ പോയി. കിടന്നു പോകാൻ സീറ്റ് ഉണ്ടായിരുന്ന എന്റെ ഒരു അവസ്ഥ നിങ്ങൾ ആലോചിച്ചോ. ഞാൻ എന്റെ മനസ്സിൽ എത്ര തവണ അന്ന് ഈ രാഷ്ട്രിയ കാരെ ശപിചിരിക്കും? തെറി വിളിച്ചിരിക്കും? അവര്ക്ക് ഈതൊന്നും നേരിൽ കേൾക്കുന്നത് പോലും പുത്തരിഅല്ലാത്തതിനാൽ ഒരു കുഴപ്പവും ഉണ്ടാവില്ല....
എന്നാൽ ഈ ബ്ലോക്ക് ഉണ്ടാക്കൽ രാഷ്തൃയക്കരുടെ മാത്രം കുത്തക അല്ല. 2013 ഡിസംബർ 29 നു ഞാൻ നാട്ടിൽ നിന്നും ചെന്നൈക്ക് പോരുന്നു. ആലുവയിൽ നിന്നാണ് കയറുന്നത് ട്രെയിൻ സമയം 7:35 നു. ഇത്തവണ കാറിൽ ആണ്. പെരുമ്പാവൂർ എത്തിയപ്പോൾ ഒരു വലിയ ബ്ലോക്ക് സമയം 6:30 കഴിഞ്ഞു. വല്ല അക്സിടെന്റും ആയിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷെ പിന്നെ ആണ് മനസിലായത് ടൌണിൽ കൂടി പ്രകടനമാണ് ക്രിസ്മസ് ആൻഡ് ന്യൂ ഇയർ വിഷ് ചെയ്യാൻ വിവിധ ക്രിസ്ത്യൻ ഹിന്ദു മുസ്ലിം മത വിഭാഗങ്ങളുടെ പ്രകടനം(അതോ വിവിധ ക്രിസ്ത്യൻ മത വിഭാഗങ്ങളുടെ മാത്രമോ എന്ന് ഓർക്കുന്നില്ല). അവിടെ ട്രാഫിക് ഡ്യൂട്ടി ഉണ്ടാരുന്ന പോലീസുകാരോട് കാർ കൊണ്ടുപോകാൻ കുറച്ചു വഴി തരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, വേണമെങ്കില ജാഥക്ക് പുറകെ പൊയ്കോളൂ അല്ലാതെ അവരെ മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നെ കുറെ ഉള്ളിലൂടെ ഒക്കെ പോയി വെണമെങ്കിൽ വീണ്ടും മെയിൻ റോഡിൽ കയറി പോകാം എന്ന് പറഞ്ഞു. ബട്ട് ആ സമയത്ത് പോക്കറ്റ് റോഡിൽ കൂടി പോയി വഴി തെറ്റിയാലോ എന്ന് കരുതി പോയില്ല. ബ്ലോക്ക് കഴിഞ്ഞപ്പോൾ 7:25 ആയി. എന്റെ ഡ്രൈവർ പിന്നെ ഓവർ സ്പീഡിൽ ഒരു പോക്ക് ആയിരുന്നു 7:40 ആയപ്പോൾ ആലുവ എത്തിച്ചു. ട്രെയിൻ 10 മിനിറ്റ് ലേറ്റ് ആയിരുന്നത് കൊണ്ട് കിട്ടി പിന്നെ എന്റെ ഡ്രൈവർന്റെ ചങ്കുറപ്പുകൊണ്ടും. അന്ന് എത്ര പേര്ക്ക് ട്രെയിൻ മിസ്സ് ആയിരിക്കും, ഫ്ലൈറ്റ് കയറാൻ പോയിരുന്ന എത്ര പേര് ആ ബ്ലോക്കിൽ ഉണ്ടായിരുന്നിരിക്കും?
ഇങ്ങനെ ജാഥ/റോഡ് ഷോ നടത്തി എന്ത് നേടാൻ ആണ്? ശക്തി കാണിക്കണോ? ഇതിന്റെ പേരില് എത്ര പേരുടെ സമയം ആണ് വെറുതെ പാഴാക്കി കളയുന്നത്? നാല് വരി പാത മുഴുവൻ ബ്ലോക്ക് ചെയ്തിട്ടാണോ ഇങ്ങനെ ഉള്ള പരിപാടി നടത്തുന്നത്? 100 പേരുടെ ശക്തി കാണിക്കാൻ 1000 പേരുടെ സമയവും പൈസയും കളയുന്നത് എവിടുത്തെ ന്യായം? ജനം ഒരിക്കലും പ്രതികരിക്കില്ല എന്നുള്ളത് കൊണ്ടല്ലേ ഇങ്ങനെ നടക്കുന്നത്? ഈ ജാഥക്ക് അനുമതി കൊടുക്കുന്ന പോലീസ് അത് പൊതു ജനങ്ങൾക് ശല്യമാകതിരിക്കാൻ ഒരു നടപടിയും എടുക്കാറില്ല. ഇനി എടുത്തൽ തന്നെ അവരെ ഭീക്ഷണി പെടുത്തിയും, സ്ഥലം മാറ്റിയും (മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ നയിച്ച സ്ത്രീസുരക്ഷാ മുന്നേറ്റ യാത്രയിൽ നടന്ന സംഭവം ഓര്ക്കുക) ഷണ്ഡൻ മാരാക്കി മാറ്റാൻ അധികാരമുള്ളവർ അതൊന്നും കാര്യമാക്കില്ല. പൊതു ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഈ മാതിരി പെക്കുത്തുകൽ ഇനി എങ്കിലും അവസാനിപ്പിക്കണം എന്ന് രാഷ്ത്രിയകാരും മത നേതാക്കളും ഒന്ന് തീരുമാനിച്ചാൽ നന്നായിരുന്നു. പൊതു ജനമേ, ഇനി ബ്ലോക്കിൽ കിടക്കുമ്പോൾ എങ്കിലും നമ്മൾ പങ്കെടുത്ത ജാഥകളിൽ പെട്ട് സമയം കളഞ്ഞവരെ പറ്റി ഒന്ന് ആലോചിക്കുക. ഇന്ന് നമ്മുടെ സ്വന്തം ദിവസമാണ്(ഏപ്രിൽ 1) ഇന്ന് എല്ലാവരും കൂടി ഇറങ്ങി കേരളത്തിലെ റോഡ് ഫുൾ ബ്ലോക്ക് ആക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് നിറുത്തട്ടെ.

No comments:
Post a Comment