Monday, December 22, 2014

മറുമൊഴി

കഴിഞ്ഞ സത്യാഗ്രഹകാലത്തു ജയില്‍ജീവിതം വരിച്ച ഒരു രാജ്യസേവകന്‍ ഒരു സഹജീവിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തന്റെ സ്മരണകളില്‍ ഇങ്ങനെ ചോദിക്കുന്നു: 'ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ കിടന്നുറങ്ങുന്നതിനേക്കാള്‍ ക്ലേശകരമായി എന്തൊരനുഭവമാണുള്ളത്?'

ഞങ്ങള്‍ പറയട്ടെ? -ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ ഉറക്കം വരാതെ കിടക്കുന്നത്! :)

*----*

കാമുകന്‍ : ഭവതി എന്നെ ഭര്‍ത്താവായി സ്വീകരിക്കാത്ത പക്ഷം ഞാന്‍ മരണംവരെ മറ്റാരെയും സ്‌നേഹിക്കുകയില്ല.
കാമിനി: അതു ശരി! ഞാന്‍ നിങ്ങളെ സ്വീകരിക്കുന്നു എന്നു വിചാരിക്കുക! എന്നാലോ? :)

No comments: