Friday, December 25, 2015

നാഥന്റെ വീഥികളില്‍

നെബോ മലയില്‍ നിന്നു നോക്കിയാല്‍ കാനാന്‍ ദേശം കാണാം. ഇസ്രായേലിന്റെ മക്കളെ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച മോശ അവര്‍ക്കു വാഗ്ദത്തം ചെയ്ത ഭൂമി. ഞങ്ങളെ മോഹിപ്പിച്ചു കൊണ്ട് അത് അനന്തമായും ഫലഭൂയിഷ്ഠമായും മുന്നില്‍ പരന്നു കിടന്നു. മൗണ്ട് നെബോയില്‍ നിന്നുള്ള ഈ കാനാന്‍ കാഴ്ചയാണ് വിശുദ്ധഭൂമിയിലൂടെയുള്ള ഞങ്ങളുടെ തീര്‍ഥാടനത്തിന്റെ ആദ്യദൃശ്യം.

നെബോ മലയിലെ പകല്‍ സഞ്ചാരത്തിനൊടുവില്‍ ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലായിരുന്നു രാത്രി താമസം. പുലര്‍ച്ചെ ജോര്‍ദ്ദാനതിര്‍ത്തി താണ്ടി ഇസ്രായേലിലേക്ക് പോകണം. അതിര്‍ത്തിക്കപ്പുറം ജെറീക്കോ പട്ടണമാണ്. ജെറുസലേമിലേക്കു പോകാന്‍ യേശു തിരഞ്ഞെടുത്ത വഴി. യേശുവിനെ കാണാന്‍ തടിച്ചു കൂടിയവര്‍ക്കിടയില്‍ തന്റെ പൊക്കക്കുറവ് മനസ്സിലാക്കിയ സക്കേവൂസ് എന്ന ധനികന്‍ കയറിയ സിക്കാമൂര്‍ മരം അവിടെ ഇപ്പോഴുമുണ്ട്. കാലത്തെയും കാറ്റിനെയും തോല്‍പ്പിച്ച് അതു നിലകൊള്ളുന്നു -പുരാതനമായ വിശ്വാസവീഥികളിലേക്ക് തീര്‍ഥാടകരെ സ്വാഗതം ചെയ്തുകൊണ്ട്.

പ്രലോഭനത്തിന്റെ മലയിലേക്കാണ് പിന്നീടു പോയത്. യേശുവിനെ സാത്താന്‍ പരീക്ഷിച്ച സ്ഥലം. അവിടെ നിന്ന് പഴയ നിയമത്തിന്റെ കൈയെഴുത്തു പ്രതികള്‍ കണ്ടെടുത്ത ഖുമ്‌റാന്‍ ഗുഹകളിലേക്ക്. തുകലില്‍ എഴുതി ചുരുളുകളാക്കി മണ്‍ഭരണികളില്‍ സൂക്ഷിച്ച നിലയിലാണത്രെ ഗ്രന്ഥച്ചുരുളുകള്‍ ഇവിടെ നിന്നു കണ്ടെടുത്തത്. ചാവുകടലിന്റെ പടിഞ്ഞാറെ കരയിലാണ് ഖുമ്‌റാന്‍.

ഇതാണ് ജോര്‍ദാന്‍ നദി. സ്‌നാപകയോഹന്നാനില്‍ നിന്ന് യേശു ജ്ഞാനസ്‌നാനം സ്വീകരിച്ച വിശുദ്ധനദിയില്‍ എല്ലാം മറന്ന് ഒരു മുങ്ങിക്കുളി. വശങ്ങളില്‍ ഒലീവു മരങ്ങള്‍ നിറഞ്ഞ വൃത്തിയുള്ള നദീതീരം.

കാനായിലെ പള്ളിയിലേക്കാണ് ഇപ്പോള്‍ യാത്ര. അവിടത്തെ കല്യാണവിരുന്നിലാണ് യേശു ആദ്യ അത്ഭുതം കാണിക്കുന്നത്. അവിടെ തീര്‍ഥാടകര്‍ക്ക് ബലിയര്‍പ്പിക്കാം. വിവാഹിതര്‍ക്ക് വിവാഹ വാഗ്ദാനം പുതുക്കാം. കല്യാണനാളില്‍ യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, വിവാഹവിരുന്നു നടന്ന സ്ഥലം, കലവറ എല്ലാം ചുറ്റിനടന്നു കാണാം. ഇവിടെവരുന്ന എല്ലാവര്‍ക്കും വീഞ്ഞു നല്‍കും. പള്ളിക്കു മുന്നിലെ കടയില്‍ നിന്നു വീഞ്ഞു വാങ്ങാം. വാങ്ങും മുമ്പ് 'വലിയൊരളവില്‍' രുചിച്ചു നോക്കുകയുമാവാം.

കന്യകാമറിയത്തിന് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗളവാര്‍ത്ത നല്‍കിയ ഇടം. ഇതാണ് മംഗലവാര്‍ത്താ പള്ളി. കന്യകാമാതാവിന്റെ 20 തരം പ്രതിമകള്‍ ഇവിടെയുണ്ട്. 20 രാജ്യത്തുണ്ടാക്കിയത്. 20 വേഷത്തില്‍. ചിലങ്കയണിഞ്ഞ തായ്‌ലാന്‍ഡിലെ മാതാവ് ആരിലും കൗതുകമുണര്‍ത്തും. തൊട്ടടുത്താണ് യൗസേപ്പിതാവിന്റെ പള്ളിയും പണിശാലയും. വിശുദ്ധ ഔസേപ്പിന്റെ വിവാഹവും മരണവുമെല്ലാം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

യേശു കാറ്റിനെയും തിരമാലകളേയും ശാന്തമാക്കുകയും ജലത്തിനു മീതേ നടക്കുകയും ചെയ്ത ഗലീലി കടല്‍ത്തീരത്തേക്കാണ് ഇനി യാത്ര. യേശു തന്റെ ശിഷ്യന്മാരെ കണ്ടെത്തിയത് ഇവിടെ വെച്ചായിരുന്നു. ഒരു തടാകത്തിന്റെ മാത്രം വലുപ്പമുള്ള (151 അടി ആഴം, ആറു മൈല്‍ വീതി, 12 മൈല്‍ നീളം) ഈ കടലിലൂടെ ഒരു യാനത്തില്‍ അരമണിക്കൂര്‍ നീളുന്ന ഒരു യാത്രയുണ്ട്. ഒരു തീര്‍ഥാടകനും അതു മറക്കില്ല. വഞ്ചിക്കാരന്‍ ശുദ്ധമലയാളത്തില്‍ അക്ഷരസ്ഫുടതയോടെ 'അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ..' എന്നു പാടിക്കൊണ്ടാണ് ഞങ്ങളെ തിരകള്‍ക്കും കാറ്റിനും മീതേക്കൂടി നയിച്ചത്. നദീതീരത്താണ് തിബേരിയൂസ് നഗരം. ആധുനികതയുടെയും പൗരാണികതയുടെയും സങ്കലനമായ ഒരു വിചിത്രനഗരം. അവിടത്തെ റെസ്റ്റാറന്റുകളില്‍ കിട്ടുന്ന മീന്‍ പൊരിച്ചതിനു പോലും ബിബ്ലിക്കല്‍ പേരാണ്: 'സെന്റ് പീറ്റര്‍ ഫിഷ്'.

അവിടെ നിന്ന് കഫര്‍ണാം എന്ന യേശുവിന്റെ നഗരത്തിലെത്തുമ്പോള്‍ നിരവധിയുണ്ട് കാഴ്ചകള്‍. യേശു സെന്റ് പീറ്ററിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയ സ്ഥലം, വിശുദ്ധ പത്രോസിന്റെ ഭവനം, ഗിരിപ്രഭാഷണം നടന്നയിടം, തകര്‍ന്ന സിനഗോഗുകള്‍, സുവിശേഷങ്ങള്‍ ആലേഖനം ചെയ്ത പള്ളി (*സുിരസ ്ശ ഏവസ്ഥറഹറുലവീ) എന്നിങ്ങനെ കാഴ്ചകളുടെ പരമ്പര. അയ്യായിരം പേരെ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് വിരുന്നൂട്ടിയ വരപ്രസാദത്തിന്റെ സ്മരണയില്‍ അവിടത്തെ പള്ളിയില്‍ അഞ്ചപ്പവും രണ്ടുമീനും ആലേഖനം ചെയ്ത അള്‍ത്താര.

കാഴ്ചകളുടെ മൂന്നു ദിവസം കടന്നു പോയി. സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തിലുള്ള താബോര്‍ മലയിലാണ് ഈ നാലാം പകല്‍ തുടങ്ങുന്നത്. ഇവിടെ വെച്ചാണ് ശിഷ്യന്മാര്‍ നോക്കി നില്‍ക്കെ യേശു മോശയോടും ഏലിയാ പ്രവാചകനോടുമൊപ്പം രൂപാന്തരപ്പെട്ടത്. രൂപാന്തരീകരണത്തിന്റെ പള്ളി (ഏമീാഹരമ ്ശ ഠിമൃീശഹഷുിമറഹ്ൃ) യിലെ പ്രധാന അള്‍ത്താരക്കു മുന്നില്‍ യേശുവിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലം പ്രത്യേകം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഇസ്രായേലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മെഡിറ്ററേനിയന്‍ നഗരമായ ഹൈഫ മെറ്റാരു ദൃശ്യവിസ്മയം. ഹാംഗിങ് ഗാര്‍ഡനും മെഡിറ്ററേനിയന്‍ കടലും തുറമുഖവും പുരാതനമന്ദിരങ്ങളുമുള്ള ഹൈഫ ബഹായികളുടെ തലസ്ഥാനമാണ്. ദൈവത്തിന്റെ മുന്തിരിത്തോപ്പിലേക്ക് -കര്‍മ്മല മലയിലേക്ക്- പോകും മുമ്പ് ഹൈഫ കടക്കണം. ഏലിയാ പ്രവാചകന്‍ ഒളിച്ചു താമസിച്ച ഗുഹയും സ്റ്റെല്ലാ മേരീസ് ദേവാലയവുമാണ് കര്‍മ്മലമലയിലെ കാഴ്ചകള്‍. ബെത്‌ലഹേമിലേക്കുള്ള പ്രയാണത്തില്‍ ഹൈഫയും കര്‍മലയും പ്രധാനകേന്ദ്രങ്ങളാണ്.

യേശു പിറന്ന നാട്ടില്‍ -ബെത്‌ലഹേമില്‍- ഞങ്ങളെത്തുകയാണ്. വിശുദ്ധനാട് തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനഘട്ടം. പലസ്തീനിലാണ് ബത്‌ലഹേം എന്ന ദാവീദിന്റെ പട്ടണവും തിരുപ്പിറവി ദേവാലയവും. ലോകത്തിലെത്തന്നെ ഏറ്റവും പഴയ ദേവാലയം. നാലാം നൂറ്റാണ്ടിലെ മൊസൈക്ക് തറ പോലും അതുപോലെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രധാന അള്‍ത്താരക്കടുത്ത് യേശു പിറന്ന സ്ഥലം. ഒരു നക്ഷത്ര ചിഹ്നവും 'ഇവിടെ കന്യകാ മറിയത്തില്‍ നിന്നു യേശു ജനിച്ചു' എന്ന വാചകവും കാണാം. എന്നും നിന്റെ തല കുനിഞ്ഞു തന്നെ ഇരിക്കട്ടെ എന്ന സന്ദേശം പോലെ, തല കുനിച്ചു മാത്രം പ്രവേശിക്കാവുന്ന അഞ്ചടി പൊക്കമുള്ള വാതില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. തളര്‍വാതരോഗിയെ സൗഖ്യപ്പെടുത്തിയ ബെദ്‌സെദാ കുളം, കന്യകാമാതാവ് ജനിച്ച സ്ഥലത്തെ വിശുദ്ധ അന്നയുടെ ദേവാലയം എന്നിവയും വിശ്വാസികളെ കാത്തിരിക്കുന്നു.

കുരിശിന്റെ വഴിയിലേക്കാണ് ഞങ്ങളുടെ പ്രയാണം. പിലാത്തോസിന്റെ അരമനയില്‍ വെച്ച് കുറ്റക്കാരനായി വിധിക്കപ്പെട്ട യേശു കുരിശു വഹിച്ച് സഞ്ചരിച്ച സ്ലീവാപാത. കുരിശേന്തിയും ഗാനങ്ങള്‍ ആലപിച്ചും എപ്പോഴും വിവിധ ദേശക്കാര്‍ ഈ പാതയിലുണ്ടാവും. ഭൂനിരപ്പില്‍ നിന്ന് 45 അടി മാത്രം ഉയരത്തിലുള്ള ഈ കുന്നാണ് ഗോല്‍ഗോത്ത -തലയോടിടം. 14 സ്ഥലങ്ങലുള്ള കുരിശിന്റെ വഴിയിലെ 12ാം സ്ഥലമാണ് രക്ഷാകരസന്ദേശം മുഴങ്ങുന്ന ദിവ്യസ്ഥലം -യേശു കുരിശില്‍ മരിച്ച സ്ഥലം. അവിടെ നനമ്രശിരസ്‌കരായി ഞങ്ങള്‍ നിന്നു. കുരിശില്‍ നിന്നിറക്കി സുഗന്ധദ്രവ്യങ്ങള്‍ പകര്‍ന്ന് യേശുവിന്റെ ശരീരം കിടത്തിയ സ്ഥലം ഇപ്പോഴും സുഗന്ധദ്രവ്യങ്ങള്‍ പൂശി സൂക്ഷിക്കുന്നുണ്ട്.

വിശ്വാസവഴിയിലെ ഏറ്റവും തിരക്കേറിയ സ്ഥലം തിരുവുത്ഥാനം നടന്ന ഗുഹയാണ്. തിരുക്കല്ലറയിലും ഗുഹയിലും ഇറങ്ങി പ്രാര്‍ഥിക്കാം. വിലാപമതിലിലും നല്ല തിരക്കുണ്ട്. യഹൂദര്‍ തലയിടിച്ചു വിലപിച്ചു പ്രാര്‍ഥിക്കുന്ന സ്ഥലമാണ് വിലാപമതില്‍. അവിടെ സദാ യഹൂദവേഷമണിഞ്ഞവരുടെ നീണ്ട നിര. മതില്‍ വിടവുകളില്‍ നിറയെ അപേക്ഷകളും ഉപകാരസ്മരണകളും തിരുകിവെക്കുന്നതു കാണാം. 200 അടി നീളവും 90 അടി ഉയരവുമുള്ള മതില്‍ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അവിടെ പ്രവേശിക്കണമെങ്കില്‍ കിപ്പായോ (യഹൂദത്തൊപ്പി) ധരിക്കണം. ബഥനിയയിലെ വിശുദ്ധ ലാസറിന്റെ പള്ളിക്കു സമീപം ഒരു മുസ്ലിം പള്ളിയുമുണ്ട്. അതിനരികെയാണ് ലാസറിനെ ഉയിര്‍പ്പിച്ച ഗുഹ.

ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ജെറുസലേമിലാണ്. സമുദ്രനിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ ഏഴു പ്രവേശന കവാടങ്ങളോടു കൂടി സ്ഥിതി ചെയ്യുന്ന നഗരം. രക്ഷകന്‍ സുവര്‍ണകവാടം കടന്ന് ജെറുസലേമിലേക്ക് വരുമെന്ന് യഹൂദരും മുഹമ്മദ് നബി സ്വര്‍ഗത്തിലേക്ക് കയറിപ്പോയത് ഇവിടെ നിന്നാണെന്ന് മുസ്ലിങ്ങളും വിശ്വസിക്കുന്ന സ്ഥലം. യേശു ആസന്നഭാവിയില്‍ വരാനിരിക്കുന്ന ദുരന്തം മനസ്സിലാക്കി ജെറുസലേമിനെ ഓര്‍ത്തു വിലപിച്ച സ്ഥലം ഇവിടെത്തന്നെ. ആ സ്ഥലത്താണ് ഇപ്പോള്‍ കണ്ണുനീരിന്റെ പള്ളി നില്‍ക്കുന്നത്. കണ്ണുനീര്‍ത്തുള്ളിയുടെ ആകൃതിയിലുള്ള പള്ളി.

ഒലിവു മലയുടെ വടക്ക് ഗെദ്‌സമേന്‍ തോട്ടത്തിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. വിശുദ്ധസ്ഥലങ്ങളില്‍ വെച്ചേറ്റവും മനോഹരമായ പ്രദേശം. പ്രാര്‍ഥനക്കും വിശ്രമത്തിനും യേശു തിരഞ്ഞെടുത്തത് ഈ സ്ഥലമാണ്. മൂവായിരം വര്‍ഷം പഴക്കമുള്ള മരങ്ങളുണ്ട് ഇവിടെ. സുകൃതം ചെയ്ത പുണ്യവൃക്ഷങ്ങള്‍. അവ യേശുദേവനെ നേരില്‍ കണ്ടിട്ടുണ്ടാവണം. അന്ത്യ അത്താഴത്തിന് സെഹിയോന്‍ ഊട്ടുശാലയിലേക്ക് യേശു പോയത് ഇവിടെ നിന്നാണ്. ശിഷ്യന്മാരോട് ഉണര്‍ന്നിരിക്കാന്‍ ആവശ്യപ്പെട്ടതും എന്നാല്‍ അവര്‍ ഉറങ്ങിപ്പോയതും ഇവിടെ വെച്ചാണ്. ഒരു ചുംബനത്തിലൂടെ യൂദാസ് ദൈവപുത്രനെ ഒറ്റിയതും ഇവിടെ വെച്ചത്രെ. ഗദ്‌സെമേന്‍ തോട്ടത്തിലെ പള്ളിയുടെ അള്‍ത്താരക്കു മുന്നില്‍ യേശു മുട്ടു കുത്തി പ്രാര്‍ഥിച്ച പാറ ഇപ്പോഴുമുണ്ട്. അവസാന അത്താഴം നടന്ന സെഹിയോന്‍ മാളിക തൊട്ടപ്പുറത്ത്. പള്ളിക്കു മുകളില്‍ പത്രോസ് മൂന്നു വട്ടം യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കൂവിയ കോഴിയുടെ രൂപം വഹിക്കുന്ന കുരിശ്.

മോശ ദൈവത്തെ ദര്‍ശിച്ച സീനായ് മലയിലെ സെന്റ് കാതറിന്‍സ് മഠത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട മുള്‍പ്പടര്‍പ്പ് ഇപ്പോഴുമുണ്ട്. ഒരു വിദൂരഭൂതകാലത്തിന്റെ ദൈവീകദൂതുപോലെ. സീനായ് മല കൂടി കണ്ട് വിശുദ്ധയാത്രയിലെ അവസാനത്തെ ചുവടും പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ തീര്‍ഥാടകരില്‍ ആത്മനിര്‍വൃതിയുടെ തിളക്കവും പ്രസാദവും.

വിശുദ്ധലോകത്തെ എന്റെ സഞ്ചാരം ഒരു ആത്മാന്വേഷണം പോലെയായിരുന്നു. ദേവഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ നിയോഗം ലഭിച്ചവനെപ്പോലെ ഞാന്‍ ഓടി നടന്നു ചിത്രങ്ങള്‍ പകര്‍ത്തി. തൃപ്തി വരാതെ. ദൈവീകസാന്നിധ്യമുള്ള ദൃശ്യങ്ങള്‍. അവയിലൂടെ എന്റെ ക്യാമറ നിറുത്താതെ ചലിച്ചു. പല ദേശക്കാര്‍, ഭാഷക്കാര്‍, വിശ്വാസക്കാര്‍. അവരുടെ മുഖങ്ങളിലെ ആത്മീയസംതൃപ്തി എന്നെ അതിശയിപ്പിച്ചു. അഞ്ചാം സുവിശേഷത്തിന്റെ സാക്ഷാല്‍ക്കാരം പോലെ.

യാത്രയിലെ കാഴ്ചകള്‍ ഈ ഫ്രെയിമുകള്‍ക്കു പകര്‍ത്താവുന്നതിനേക്കാള്‍ എത്രയോ സുന്ദരമായിരുന്നു. അനുഭവം അതിലേറെ തീവ്രവും. ചാവുകടലിലെ സമുദ്രസ്‌നാനം അത്തരത്തിലൊരനുഭവമായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 400 അടി താഴെയുള്ള ഈ കടലില്‍ ലവണസാന്ദ്രതയില്‍ ഞങ്ങള്‍ പൊങ്ങിക്കിടന്നു. മടക്കവഴിയില്‍ ഒരു ദിവസം ഈജിപ്തിലും തങ്ങി. ഹോട്ടലിലെ മുറിയില്‍ നിന്നാല്‍ രാത്രിയില്‍ നിലാവില്‍ ഇരുണ്ട നിഴല്‍ പോലെ പിരമിഡുകള്‍ കാണാം. മരിച്ച സംസ്‌കൃതികളുടെ ശവകുടീരങ്ങള്‍. വിശ്വാസത്തിന്റെ മഹാഗോപുരങ്ങള്‍. ആത്മീയതയുടെ വിശുദ്ധസാക്ഷാല്‍ക്കാരങ്ങള്‍. ഇതു പോലൊരു യാത്ര ഇനി എന്ന്? അറിയില്ല.


Text : Leen Thobias 

Saturday, December 12, 2015

History of malayalam cinema(up to 2000's)

Kerala: The Legacy of Visual Culture
Even much before the arrival of cinema, the people of Kerala were familiar with moving images on the screen through the traditional art form ‘tholpavakkuthu’ (Puppet Dance). Usually exhibited at festivals of village temples, ‘tholpavakkuthu’ uses puppets made of leather with flexible joints. These joints are moved using sticks and the shadow of these moving puppets are captured on a screen using a light source from behind, creating dramatic moving images on the screen. Stories from the mythology were told so, with accompanying dialogues and songs with traditional percussions like the Chenda. ‘Tholpavakkuthu’ uses some of the techniques widely used in cinema like the close-ups and long-shots.
Apart from the art of ‘tholpavakkuthu’, which exhibits the nature of cinema, many of the folk arts and classical dance forms like ‘Kuthu’, ‘Koodiyattam’ and ‘Kathakali’ exhibits very high visual qualities in their form. My be this legacy of Kerala’s visual culture lead the filmmakers of Kerala to take up cinema in a different way, rather than mere plain story telling, than anywhere else in India, and the people of Kerala to appreciate them.

The Silent Era
The first Malayalam cinema was produced and directed by, J C Daniel, a dentistby profession who didn't had any prior experience with cinema. His film Vigathakumaran was released in 1928, but failed economically. But it is notable that while mythological films ruled all over the Indian cinema arena, J C Daniel had the courage to produce the first ever Malayalam film with a social theme. The economic failure of Vigathakumaran discouraged him from producing further films.
The ill luck of Malayalam cinema continued. The second film Marthandavarma based on a novel of the same name by C V Raman Pillai, was produced by Sunderraj in 1933. But due to a legal confrontation regarding the rights of the film, the producer had to withdraw the film from cinema halls after few exhibitions. Had it not been for the legal embargo, the film would have had a great impact on the cinema of South India. By Marthandavarma the history of silent Malayalam cinema too came to an end.

Balan: The First Talkie
Indian cinema had already entered the talkie age even before Marthandavarma was released. Balan, the first Malayalam cinema with a sound track was released in 1938. Produced by Tamilian, T R Sunderam at the Modern Theatres, Balan was directed by Notani. A melodramatic film, with more Tamil influence than Malayalam, Balan featured the struggle of two orphaned children, Balan and his younger sister, oppressed and exploited by their evil stepmother until they are rescued by a kindly lawyer. Even though this film could be considered irrelevant in artistic sense, its economic success created a base to the Malayalam film industry. Followed by the success of Balan, Jnambika was released in 1940. After Prahlada (1941), Kerala had to wait till 1948 for the next film. Nirmala (1948) directed by P J Cheriyan explored the possibility of music and songs in Malayalam cinema. Legendary Malayalam poet, G Shankara Kurup penned the lyrics for this film. Thus song-dance sequences became an essential ingredient for commercial success in Malayalam cinema.
Inspired from an imported film - Life of Christ - Phalke started mentally visualising the images of Indian gods and goddesses. What really obsessed him was the desire to see Indian images on the screen in a purely Swadeshi venture. He fixed up a studio in Dadar Main Road, wrote the scenario, erected the set and started shooting for his first venture Raja Harishchandra in 1912. The first full-length story film of Phalke was completed in 1912 and released at the Coronation cinema on April 21, 1913, for special invitees and members of the Press. The film was widely acclaimed by one and all and proved to be a great success.

It is notable that none of the Malayalam films that came before the independence of India reflected the mood of the struggle for independence and also the film that came after independence and the early 1950s reflected that torrid period of Kerala, where the Communist upspring was taking place changing the entire social climate of the State. Cinema continued to be dramas happening in a totally artificial and alien world.   

Jeevithanouka - 1951
(The boat of life)
Jeevithanouka was a turning point for Malayalam cinema. This highly dramatic musical film, which narrated the story of ego clashes in a joint family, was mainly directed towards the women audience. Jeevithanouka was a huge success, and can be considered as the first 'super hit' of Malayalam cinema. Thikkurishi Sukumaran Nair, an actor from the stage, became the first 'superstar' of Malayalam cinema after the success of the film. But this success had also an adverse effect on Malayalam cinema. Films that were produced after Jeevithanouka were made according to this success formula, and nothing creative was seen for a long time. Superstars took over the driver's seat and directors were forced to the background.


Ramu Karyat
Acclaimed as an innovator of Malayalam cinema of the 1950s to the 1970s, Ramu Karyat (1927-79), is one of the protagonists of Kerals People's Art Club in the domain of the communist IPTA. After Neelakuyi in 1954, he shot Minnaminungu (The Firefly) in 1957, a path breaking film of Malayalam cinema. Thoppil Bhasi's famous play Mudiyanaya Puthran (The Prodigal Son) was filmed by Ramu Karyat in 1961. This film featured Satyan, a specialist in 'macho' roles, which is a convincing melodrama about the irresponsibility of a self-centered young man who deliberately sinks into anti-social behaviour before being reconciled with life by the love of a young 'untouchable' girl and by the warmth of a group of workers. After Moodupadam (1963), a social film about the relationship between three major religious faiths of the State, Hindu, Christian and Muslims, Ramu Karyat made Chemmeen a definite turning point in Malayalam cinema.

P Bhaskaran
P Bhaskaran started as a lyricist for the film Chandrika and made his directorial debut with Ramu Karyat as a co-director and an actor in Neelakuyil. He attempted hard-hitting realism in his earlier films but later works were mainly love stories and melodramas with social concerns. Some of his memorable films are Rarichan Enna Pauran (1956), set in the neo-realistic vein of Newspaper Boy, Anveshichu Kandethiyilla (1967) and Irutinte Atmavu (1967).




A Vincent
A Vincent joined Gemeni Studio, Chennai as an assistant cameraman in 1947. He handled camera for the path-breaking film Neelakuyil. He made his directorial debut with Bhargavinilayam (1964), based on story by renowned Malayalam writer Vikom Muhammad Basheer. Nadi (1969) won him the State award and Thulabharam (1968) the National award for second best film.




Neelakuyil - 1954
(The Blue Cuckoo)
Through Neelakuyil Malayalam cinema for the first time had an authentic Malayalam story. The story for Neelakuyil was penned by renowned Malayalam writer Uroob and directed by the duo of P Bhaskaran and Ramu Karyat. This melodramatic film dealt with the issue of untouchability in the society. Satyan and Miss Kumari were elevated to stardom after the huge success of this film. Malayalam film music till then were cheap imitations of Hindi and Tamil film music, also came up with original Malayalam tunes through this film. The lyrics written by P Bhaskaran were arranged by K Rghavan, influenced by Malayalam folk music, which became popular among the masses. This was also the first Malayalam film to be shot outdoors. Neelakuyil announced the presence of Malayalam cinema in Indian film arena.


Newspaper Boy - 1955
Newspaper Boy (1955) was the reflection of neo-realism in cinema, which became popular all over the world. This film was a result of extreme hard work by a group of college students. Newspaper Boy was directed by P Ramadas, who was totally new to cinema and almost all technical works were handled by amateur students. This film was distributed some months before Satyajith Ray's Pather Panchali came out. This film narrated the sad story of a printing press employee and his family reeling through poverty. He dies of extreme poverty and illness, which forces his children to stop their education. His elder son Appu leaves to Madras in search of a job. Failing to secure a job there, he returns and decides to take up the job of a newspaper boy.

Towards New Sensibilities
Even though Malayalam cinema right from the first talkie, Balan ventured into social themes instead of cosmetic dramas from Hindu Mythology, like anywhere else in India, they stood far away from social realities. While cinema elsewhere in the world, except India, took big leap forward in devising new cinematic forms making cinema an art form by itself, the Indian filmmakers right from the beginning considered cinema as a platform for combining all the art forms available in India. This was the concept about cinema even among the leading film critics then. Malayalam cinema was no exception in this regard. The first International Film Festival of India held in 1952 opened up the window to a new world of cinema to the Indian filmmakers. For the first time they understood that cinema has advanced much further than the make-belief Hollywood films, which were the only source of foreign films then. Films like Bicycle Thief, which was shown for the first time in India compelled a new generation of filmmakers to take a new path of filmmaking. Satyajit Ray’s Pather Panchali triggered the movement, which was taken up by other new generation filmmakers in Northern India.
Malayalam cinema too took a new path during the mid 1950s towards more down-to-earth social realities, rather than cosmetic social dramas. But this change in sensibility was not due to the effect of world cinema on them, as the Malayalee filmmakers were virtually absent at the film festival. Hence, even though Malayalam cinema became more sensible during the mid 1950s, it had to wait till the mid 1970s, till the new breed of FTII trained filmmakers started filmmaking, for Malayalam cinema to become ‘real cinema’.
In fact, it was the powerful movement that happened in Malayalam literature spearheaded by literary giants like Thakazhi Shivashankara Pillai, Viakom Muhammad Basheer and M T Vasudevan Nair and the ‘Library Movement’ which coincided with it became the real factor for this changes in Malayalam cinema. Also the strong presence of playwrights like N Krishna Pillai, C J Thomas, C N Shreekhantan Nair, G Shankara Pillai and K T Muhammad opened up new vistas in the field of stage plays. Dramas of Thoppil Bhasi like Ningalanne Communist Aakki, Survey Kallu and Mudiayanaya Puthran created ripples in the society. Malayalam cinema, which followed these footsteps but couldn’t create its own cinematic form and remained as novels and dramas.

The Growth: 1960s
After the success of Neelakuyil, films with authentic Malayalam stories set in the backdrops of Kerala villages started arriving. Minnaminingu directed by Ramu Karyat and Rarichhan enna Pouran by P Bhaskaran were noted films produced during the late 1950s. Takazhi Shivashankara Pillai's famous novel Randidangazhi was also seen on the silver screen.
In 1961 Kandam Bacha Coat, the first full-length colour film in Malayalam was released. This was an adoption of a famous social drama. Bhargavi Nilayam (1964) directed by A Vincent is a notable film of this period. This was a cinematic adoption of renowned Malayalam writer Vykom Muhammad Basheer's novel. Vincent also directed some of the best films of early ages like Murapennu, Nagarame Nandi, Asuravithu and Thulabharam. Irutinte Athmavu directed by P Bhaskaran, based on M T Vasudevan Nair's story, gave a new face to superstar Prem Nazir, who till then was seen only in romantic hero's role.

Chemmeen - 1965
(Prawn)
Chemmeen (1965) directed by Ramu Karyat was the first South Indian film to bag the President's Golden Lotus Award for the best film. Based on a famous novel of the same name by renowned Malayalam writer Takazhi Shivashanakara Pillai, Chemmeen pioneered the growth of Malayalam cinema in technical and artistic aspects. It brought together some of the best technical talents then available in India, Salil Chowdhari (music), Markes Burtly (cinematography) and Hrishikesh Mukhargee (editing). It also had a huge star cast.

Post-Chemmeen Era
The post-Chemmeen Malayalam cinema arena saw an upsurge in quality films, mainly based on literary works of some of the best writers of Kerala. After Chemmeen, Ramu Karyat directed Ezhu Rathrikal which narrated the story of the down trodden. The renowned Malayalam writer M T Vasudevan Nair made his film debut by writing screenplay for Murapennu. Directed by A Vincent, Murapennu was a landmark film. Oolavum Theeravum by P N Menon announced the revolutionary changes Malayalam cinema was about to witness in the early 1970s. A new generation of filmmakers who realized the uniqueness of the language of this medium, ventured into a different kind of cinema. This film could be considered as the bridge between the two eras of Malayalam cinema.
Here onwards Malayalam cinema got split into two distinct streams, one that considered cinema’s artistic qualities as its primary objective, which kept away all the formulas of popularity and the other the crass commercials, which took into consideration only the possibilities to entertain the mass and spin money.

The Malayalam New Wave
The growth of film society movement and the screenings of world classics forced a drastic change in Malayalee film sensitivity during the early 1970s. A new movement often termed as the 'New Wave Malayalam Cinema' or the 'Malayalam Parallel Cinema' emerged. Adoor Gopalakrishnan made his first film Swayamvaram in 1972, which made Malayalam cinema noticed at International film arena. G Aravindan through his Uttarayanam in 1974 accelerated this radical change in Malayalam cinema.
Another major stream of Malayalam cinema that appeared during the 1970s, which was a synthesis of the highly commercial popular cinema and the parallel cinema from which the masses always stayed away, was the 'middle-stream cinema'. These films, mainly from directors like K G George, Padmarajan and Bharathan, had meaningful themes but had popular forms of presentation and had influenced a generation of film viewers.  

Film Society Movement in Kerala
The Film Society Movement, which started in 1960s and gained momentum during the 1970s, brought in a new consciousness about cinema as an art form and stood for a different kind of cinema, which was termed as 'parallel', 'newwave' or 'art' cinema. Contrary to other parts of India, this movement was never an urban phenomenon, but something that cut across all terrains and sections of society. At a point of time, the great classics of World Cinema reached even the rural Kerala and discussions on them were held at the layman's level.
The 'Chitralekha Film Society' formed under the leadership of Adoor Gopalakrishnan and Kulathoor Bhaskaran Nair in 1965 at Trivandrum, was the first Film Society in Kerala, though even before this there was an attempt at Trissur to form a Film Club, namely the Trissur Film Club in 1955. 'Chitralekha' also did work towards formation of Film Societies in Schools and Colleges and also succeed in setting up a film studio of its own. Soon Film Societies were formed at other parts of Kerala.
The Naxalbari agitations, student revolt in Paris, Vietnam war and the hippie movement formed the general ambience of the 1970s. This agitated environment combined with Malayalam literary scene, which was already vibrant with the new 'modernist' ideas became the foundation for the spread of Film Societies all over Kerala during the 1970s. More that a hundred Film Societies sprouted all over Kerala, of which some of them have completed more than 25 year now. Even today, Kerala has the largest number of Film Societies in India and still trying to create awareness about cinema as a serious art form.
Among the Film Societies of Kerala, the 'Odessa' experiment, started by John Abraham, stands apart from all the experiments in various ways. It never had a formal / legal structure or any political backing. Its attempt was to attack the problem comprehensively at all levels - exhibition, distribution and production, by ensuring people's participation in all its activities. But with the untimely demise of John Abraham, 'Odessa' movement started waning.

International Film Festival of Kerala
Started a decade ago, the International Film Festival of Kerala, now held permanently at Trivandrum, has grown into one of the best in India and a notable one in the international circuit. Apart from showcasing the latest and classics of world cinema, IFFK also becomes the forum for open discussions on cinema. IFFK also has a competition section for Asian, African and Latin American films. IFFK is conducted during the month of December every year by the State run Kerala Chalichatra Academy.

Malayalam Mainstream Cinema
Popular cinema of Malayalam rarely tried to adopt the language of cinema till the 1980s. Delivering highly dramatic dialogues and singing and dancing in a set that resembled a stage were the widely accepted format of Malayalam commercial cinema.
Joshi, whose earlier films like Moorkhan (1980), Raktham (1981) and Sambhavam (1981) were all made in the same old format pioneered this change of form of Malayalam commercial cinema with his later films like New Delhi (1987), Nair Saab (1989) and Pathram (1999). With Joshi, Malayalam cinema too entered into an era of technically superior films.
Priyadarshan who started with slapstick comedies like Poochakkoru Mookkuthi (1982) slowly transformed his form to a more serious one. Sentimental stories with a coating of humour became his trademark. His collaboration with Mohanlal created some of the all time hits of Kerala like Thalavattam (1986), Chitram (1988), Kilukkam (1991) and Kaalapani (1995).
Fazil created a narrative style of his own, and created super hits without the help of superstars. He introduced many newcomers to Malayalam cinema, most of them later became stars. His first film Manjil Virinja Pookkal (1980) itself established him as one of the most noted director of commercial Malayalam Cinema. This film also saw the birth of a greater and later superstar, Mohanlal. Films like Ente Mammattikkuttyammkku (1983), Nookketha Doorathu Kannum Nattu (1983), Ente Sooryaputhrikku (1991) and Manichitrathazhu (1993) were all trend-setting films.
I V Sasi started with Ultsavam (1975), a small-budget film with no big stars. Since his film form has undergone several transformations and succeeded in almost all of them. His Avalude Raavukal (1979) was a milestone in the history of popular cinema in Kerala. But when many soft-porn movies started arriving on this format, I V Sasi started with star-studded films like Angadi (1980). A series of big-budget films came from him after the huge success of Angadi. While his films like Trishna (1981), Raagam, Anubandham and Aalkkuttathil Thiniye (1984) with screenplay of M T Vasudevan Nair where artistically superior, films like Ee Nadu (1982), Vartha and Aavanazhi (1986) with screenplays of T.Damodaran were made with a political flavour. I V Sasi's film 1921 (1988), a historical, stands apart.
Balachandra Menon is a cinema-journalist turned director, who has made several popularly acclaimed films like Ishtamanu Pakshe.. (1980), Karyam Nisaram (1983), Prashnam Gurutharam (1983) and April 18 (1984). These films are mostly humorous films with down to earth characters. With Achuvettante Veedu (1987) he tried to take a new path and Samantharangal (1997) was critically acclaimed and won him the Nation award for best actor.
Films of Satyan Antikadu have won popular acclaim even while making socially relevant films. Whenever Satyan Antikadu paired up with Sreenivasan as the scriptwriter, Malayalam cinema received films with social relevance and down to earth characters like T P Balagopalan M A, Gandhinagar Second Street, Sanmanasullavarkku Samadhanam and Naadoodikkattu.
Kamal started with Mizhineerppookkal (1986) and is one of the biggest presence in Malayalam popular cinema with almost all his films becoming commercial successes.
Some of the other directors who have guaranteed commercial success are Rajasenan, Vinayan, Bhadran, Anil Babu, Thambi Kannanthanam and T S Suresh Babu.
With Prem Nazir leaving the limelight of Malayalam cinema, the concept of superstar-centred cinema also disappeared for a short while. But 1980s saw birth of new superstars, and the entire film industry revolved around these stars. Ignoring the films with more than life characters, which made them the superstars they are today, Mammootty and Mohanlal are two great actors, who have proven their ability whenever they have got chance. Mammootty excelled in his verity roles of Yavanika, Yathra", Thaniyavarthanam, Vidheyan, Mathilukal and Oru Vadakkan Veeragaatha. Mohanlal with his natural and original style excelled in films like Kireedam, Vaastuhara, Vaanaprastham, Kalapaani and Bharatham. Malayalam cinema has also received some of the best actors of Indian cinema like Gopi, Nadumudi Venu, Thilakan and Murali.

Producer Appachan of 'Navodaya Productions' is distinguished as a pioneer of technical experiments in Malayalam cinema. He is the producer of the first cinemascope film of Malayalam cinema Thacholi Ambu (1978), first 70 mm film Padayottam (1982) and India's first 3-D film My Dear Kuttychathan (1984).
The first Indian film shot and exhibited in digital format, Moonnamathoral gets released in 2006.

Malayalam in 2000's
Even though the new millennium started with Malayalam cinema facing threats never seen before, it seems to have over come them within few years. When, the emergence of cable television along with other factors threatened the very existence of commercial cinema, soft-porno films, often termed 'Shakeela films'- Shakeela being the name of the actress who filled the silver screen during those period- filled up the cinema halls and became commercial successes. Malayalam cinema managed a comeback with several meaningful commercials and the 'Shakeela films' slowly disappeared.

Apart from Adoor Gopalakrishnan's Nizhalkkuthu (2003) it was T V Chandran with his various films who filled up the Parallel Cinema arena. Films of newcomers and non-resident filmmakers like Murali Nair, Satish Menon, Liji Pullapilly etc. were also shown and widely discussed. Other new directors who emerged during the last few years was Rajiv Vijayaraghavan and Sharath.

Commercial success of film like Kamal's Perumazhakalam and Blessy's Kazhcha has given a new birth to the middle-path stream of Malayalam cinema. New directors like Pradip Nair (Oridam), M D Sukumaran (Ullam) and Albert (Kanne Madanguga) emerged with their socially relevant films.    

Wednesday, December 2, 2015

പ്രണയം പൂക്കുന്ന ദ്വീപ്‌


 കടലിനടിയില്‍ ഒരു സ്വപ്നലോകത്താണ് ഞങ്ങള്‍. ഞാനും നിനയും. കൈകാലുകളിളക്കി സ്വര്‍ണമുടിയിഴകള്‍ പറത്തി നീങ്ങുമ്പോള്‍ അവള്‍ മനോഹരിയായ ഒരു മത്സ്യകന്യകയെപ്പോലെ തോന്നി. അതോ പിടച്ചു നീന്തുന്ന പൊന്മീനോ! അനന്തമായ ജലരാശിയുടെ മഹാമൗനത്തിലൂടെയുള്ള സഞ്ചാരം.

മനുഷ്യനെ പേടിച്ച് പ്രകൃതി ഒളിപ്പിച്ചുവെച്ചതുപോലെയുണ്ട് ഈ ലോകം. കുന്നുകളും സമതലങ്ങളും പുല്‍മേടുകളും പൊന്തക്കാടുകളുമെല്ലാമുണ്ട്. പല നിറങ്ങളിലുള്ള പവിഴപ്പുറ്റുകളുടെയും ജലസസ്യങ്ങളുടെയും ഇടയിലൂടെ നിങ്ങുമ്പോള്‍ നമ്മെ തൊട്ട് പാഞ്ഞുപോവുന്ന എന്തെല്ലാം തരം മത്സ്യങ്ങള്‍! ചിലതിന് പെയിന്റിങ്ങുകളെ തോല്‍പ്പിക്കുന്ന വര്‍ണശോഭ. അല്ലെങ്കിലും പ്രകൃതി തന്നെയല്ലേ ഏറ്റവും വലിയ ചിത്രകാരി. ഈ ബംഗാരം ഉള്‍പ്പെടുന്ന ലക്ഷ്വദ്വീപുകള്‍ തന്നെ തെളിവ്. 4200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലഗൂണുകളിലെ ജൈവസമ്പത്ത് ലോകത്തില്‍ തന്നെ അത്യപൂര്‍വമാണ്.

സത്യത്തില്‍ ജീവിത ബഹളങ്ങളില്‍ നിന്ന് കുതറിമാറി ഞങ്ങള്‍ ബംഗാരത്തേക്ക് ഒന്നു മുങ്ങുകയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ആന്റിക് ബിസിനസ്സാണ് എനിക്ക്. നൂറായിരം കാര്യങ്ങള്‍, നിരന്തര യാത്രകള്‍. ചൈന, തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം, മ്യാന്‍മാര്‍, മംഗോളിയ.... തിരക്കുകള്‍ വരിഞ്ഞുമുറുക്കിക്കളയും. പക്ഷേ, പണം കായ്ക്കുന്ന മരങ്ങളായി എപ്പോഴും കഴിയാനാവുമോ? യാത്രകള്‍ എന്നെ ഒരുപാട് മോഹിപ്പിക്കുന്നത് അതുകൊണ്ടാണ്.

കഴിഞ്ഞ ഡിസംബറില്‍ ബംഗാരം റിസോര്‍ട്ടില്‍ കോട്ടേജ് ബുക്കു ചെയ്യുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല. മുമ്പ് തങ്ങിയിട്ടുള്ള ആഡംബരം നിറഞ്ഞ ഉല്ലാസകേന്ദ്രങ്ങള്‍ പോലെയല്ല ഇത്. എയര്‍ കണ്ടീഷണറില്ല, നൂറുകണക്കിന് ചാലനുകള്‍ തിക്കിത്തിരക്കുന്ന ടി.വിയില്ല, പത്രമില്ല, ടാപ്പ് തുറന്നാല്‍ ഏതു നേരവും ചൂടുവെള്ളമില്ല. (ഇടവിടാതെ ചിലയ്ക്കുന്ന നശിച്ച മൂന്നു മൊബൈല്‍ ഫോണുകള്‍ ഞാന്‍ നേരത്തെ ഓഫാക്കിയിരുന്നു.)

എന്തൊരു സൈ്വരം. കണ്ണൊത്താദൂരം വരെ കടല്‍. കടല്‍ മാത്രം. പിന്നെ വെള്ളിമേഘങ്ങളുടെ അനന്താകാശം. കൊച്ചിയില്‍ നിന്ന് കിങ്ഫിഷര്‍ വിമാനത്തില്‍ അഗത്തിവരെയുള്ള യാത്രതന്നെ ഞങ്ങളെ ഹരംകൊള്ളിച്ചു. മേഘക്കീറുകള്‍ വഴിമാറുമ്പോള്‍ അങ്ങുതാഴെ കടല്‍പ്പരപ്പില്‍ ചെറുതുരുത്തുകള്‍. സ്വര്‍ഗത്തില്‍ നിന്ന് ചിതറിവീണ മരതകക്കല്ലുകള്‍ പോലെ. അവയ്ക്ക് അതിരിട്ട് വെള്ളമണല്‍പ്പരപ്പ്. ചുറ്റും തിരനുരയുന്ന ഇളംനീല ലഗൂണുകള്‍.

ഇവിടെ ഓലമേഞ്ഞ കോട്ടേജുകള്‍ മുക്കുവക്കുടിലുകളുടെ പരിഷ്‌കൃത രൂപമാണ്. കാവി പൂശിയ തറയോടുകള്‍ വിരിച്ച നിലം, മച്ച്, ലൈറ്റുകള്‍, ഫാന്‍, രണ്ട് കട്ടിലുകള്‍, കിടക്ക, തലയിണ, കസേരകള്‍, കുളിമുറി... സൗകര്യങ്ങള്‍ വളരെ ലളിതം. പക്ഷേ, നല്ല വൃത്തിയും വെടിപ്പും. ആഡംബരമായി പറയാമെങ്കില്‍ ഒരു മിനിഫ്രിഡ്ജുമുണ്ട്. ഉമ്മറത്ത് ചൂരല്‍ക്കസേരയില്‍ ചാരിക്കിടന്നാല്‍ വെയിലിന്റെയും കടലിന്റെയും കയറ്റിറക്കങ്ങള്‍ കാണാം.

പെട്ടെന്ന് ഞാന്‍ ഷാങ്ഹായിയും ഹോങ്‌കോങ്ങും ഓര്‍ത്തു. ആഘോഷങ്ങള്‍ ഒടുങ്ങാത്ത ആ മഹാനഗരങ്ങള്‍ എത്ര അകലെയാണ്. ശരിക്കും പ്രകൃതിയിലേക്കുള്ള മടക്കമാണിത്.

തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ 120 ഏക്കറാണ് ബംഗാരം. അലസമായി ചുറ്റിനടന്നുകാണാന്‍ രണ്ടുമണിക്കൂര്‍ മതി. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നടക്കാനിറങ്ങിയതാണിപ്പോള്‍. ഇളംകാറ്റ് തെങ്ങോലകളില്‍ കൂടുവെക്കുമ്പോള്‍ ഇതൊരു രസമാണ്. ചൊരിമണലില്‍ നിന നടക്കുന്നതുപോലും നൃത്തംവയ്ക്കുംപോലെയാണ്. ഇവിടെ കുത്തിനോവിക്കുന്ന തുറിച്ചു നോട്ടങ്ങളില്ല. ബംഗാരത്ത് സഞ്ചാരികളും റിസോര്‍ട്ട് ജീവനക്കാരും മാത്രമേയുള്ളൂ. വെയില്‍ ചായുമ്പോള്‍ ദ്വീപിനു നടുവിലെ തടാകത്തിന്റെകരയില്‍ പക്ഷിക്കൂട്ടങ്ങള്‍ പറന്നിറങ്ങും. അവയെപ്പറ്റിയുള്ള ഒരു പുസ്തകം ഇവിടുത്തെ ലൈബ്രറിയിലാണ് ഞാന്‍ കണ്ടത്. അത് എഴുതിയ പക്ഷിശ്ശാസ്ത്രജ്ഞന്‍ ഗ്രിസ് ജെന്റ് ബംഗാരത്ത് മുടങ്ങാത എത്തുന്ന സഞ്ചാരിയാണ്. ഇവിടത്തെ ടൂറിസ്റ്റുകളില്‍ പതിവുകാരാണ് ഏറെ.

വെയില്‍ ഒന്നുകൂടി തെളിഞ്ഞതോടെ തീരത്താണ് എല്ലാവരും. സൂര്യസ്‌നാനം പോലെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റൊന്നില്ല. വലിയ ഓലക്കുടകള്‍ക്കു താഴെ കടല്‍നോക്കിയിങ്ങനെ കിടക്കുമ്പോള്‍ കാറ്റിന്റെ നിശ്വാസം മുഖത്തു തട്ടുന്നു. തൊട്ടപ്പുറത്ത് നിന ചെറുമയക്കത്തിലാണ്. കവിളിലെ നനവുള്ള മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞപ്പോള്‍ അവള്‍ ഉറക്കത്തില്‍ പുഞ്ചിരിക്കുന്നു. ഏതു സ്വപ്നത്തിലാണോ അവള്‍!

എല്ലാവരും സ്വന്തം ലോകങ്ങളിലാണ്. പുസ്തകങ്ങള്‍ വായിച്ചും ഇയര്‍ഫോണില്‍ സംഗീതം കേട്ടും.... ഈ കുടക്കീഴില്‍ ഉദയാസ്തമയങ്ങള്‍ കണ്ട് ഞങ്ങള്‍ കിടന്നിട്ടുണ്ട്. ഇന്നലെ രാവേറെയാവുംവരെ കടലിന്റെ സംഗീതം കേട്ട് ഇവിടെയായിരുന്നു. പ്രകൃതിക്ക് ഓരോ നേരത്തും ഓരോ ഭാവമാണ്.

സുഖകരമായ ഒരു മയക്കം മുറിച്ചത് നിനയുടെ ശബ്ദമാണ്. കുളിക്കാനുള്ള ഒരുക്കമാണ്. ഇത്ര ശാന്തമായ കടല്‍ അധികം രാജ്യങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല. കുഞ്ഞോളങ്ങളില്‍ കാല്‍തൊട്ട് പതിയെപ്പതിയെ കടലിന്റെ ചെറുതണുപ്പില്‍.... പരസ്പരം വെള്ളം തെറുപ്പിച്ചും കെട്ടിപ്പുണര്‍ന്നും.... ഇത്ര സന്തോഷവതിയായി നിനയെ ഞാന്‍ കണ്ടിട്ടില്ല. എല്ലാംകൊണ്ടും ഇത് മധുവിധുവിന്റെ ഒരു ദ്വീപാണ്. പ്രണയം ജ്വലിക്കുന്ന ഒരു കന്യാവനം.

സന്ധ്യ. അന്തിവെട്ടത്തില്‍ നിറങ്ങള്‍ പടര്‍ന്ന ഒരു ജലച്ചായചിത്രം പോലെ ആകാശം. ബീച്ച് ബാര്‍ ഉണര്‍ന്നുകഴിഞ്ഞു. കാറ്റില്‍ ഇളകിയാടുന്ന ചെറുവിളക്കുകള്‍ക്കു താഴെ ഊഷ്മളമായ സല്ലാപങ്ങള്‍. ലണ്ടനില്‍ നിന്നും പാരീസില്‍ നിന്നുമൊക്കെ എത്തിയവരാണ് ചുറ്റും. സൗഹൃദഭാഷണങ്ങള്‍ കാഴ്ചയുടെ ഓരോ ജാലകങ്ങള്‍ തട്ടിത്തുറക്കുന്നു. ദേശപ്പഴമകള്‍, ചരിത്രകൗതുകങ്ങള്‍, അപൂര്‍വമായ യാത്രാനുഭവങ്ങള്‍. അതു കേള്‍ക്കുമ്പോള്‍ നിന എന്നെ നോക്കും. അടുത്ത വര്‍ഷം അങ്ങോട്ടാക്കിയാലോ?

ഓര്‍ത്താല്‍ എല്ലാം വിസ്മയം. അറിയാത്ത ഒരു ദേശം. അതിന്റെ ചരിത്രവും കഥകളും. പണ്ടുകാലത്ത് കേരളം വാണിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം സ്വീകരിച്ച് മെക്കയ്ക്ക് പോയി അപ്രത്യക്ഷനായി എന്നും അദ്ദേഹത്തെ തിരഞ്ഞ് പുറപ്പെട്ട നാവികരില്‍ ഒരാള്‍ ബംഗാരംകണ്ടെത്തിയെന്നുമാണ് കഥ. കാറും കോളും നിറഞ്ഞ ഒരു രാത്രിയില്‍ കപ്പല്‍ച്ചേതം വന്ന് അദ്ദേഹം ഇവിടെ എത്തിയത്രെ.

യാത്രാസ്മൃതികള്‍ മായാതെ നില്‍ക്കുക മനസ്സിലും നാവിലുമാണെന്ന് പറയാറുള്ളത് വളരെ ശരിയാണ്. ദാ... ഇവിടെ അത്താഴത്തിനുള്ള ഒരുക്കമാണ്. തീരത്ത് നിരത്തിയിട്ട, മരത്തിന്റെ തീന്‍മേശകളും കസേരകളും. ചിമ്മിനിവിളക്കുകളുടെ പ്രകാശത്തില്‍ ചിരിക്കുന്ന മുഖങ്ങള്‍. മുന്നിലെ തളികകളില്‍ പലതരം ഡിഷുകള്‍. കൊതിയൂറുന്ന കടല്‍മീന്‍ വിഭവങ്ങള്‍. മലബാറി മട്ടന്‍കറി, ചിക്കന്‍ ഫ്രൈ, നെയ്‌ച്ചോറ്, പഴങ്ങള്‍.... സ്വാദ് പിടിച്ചതിനാല്‍ അഞ്ചുദിവസം കൊണ്ട് ഞാന്‍ ഒന്നു തടിച്ചിട്ടുണ്ട്.

ഈ രാത്രിയും മനോഹരമാണ്. ആയുര്‍വേദ സെന്ററിലെ ഉഴിച്ചിലും പിഴിച്ചിലുമായതോടെ നല്ല ഉറക്കം. ഇത്ര നന്നായി ഉണ്ടുറങ്ങി ഉല്ലസിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല.

സമയം രാവിലെ 11. ഓളങ്ങളില്‍ ഉലഞ്ഞ് ബോട്ട് മുന്നോട്ടു നീങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വീണ്ടും ഫോട്ടോകളെടുക്കുന്നു. അഗത്തിയിലേക്കുള്ള ഈ ഒരു മണിക്കൂര്‍യാത്രപോലും ചിലപ്പോള്‍ മറക്കാനാവാത്ത ചിത്രങ്ങള്‍ തരും. തീരത്തോടടുക്കുമ്പോഴാണ് ഞങ്ങള്‍ കണ്ടത്, മണല്‍പ്പരപ്പില്‍ പായുന്ന വലിയ കടലാമകള്‍.

ഇവിടെ ഒരു രാത്രി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് അറിയാതെ മോഹിച്ചുപോയി. നാളെയാണ് പൗര്‍ണമി. നിറനിലാവില്‍ കടലാമകള്‍ കൂട്ടമായ് മുട്ടയിടാന്‍ എത്തുന്ന ദിവസം. ബംഗാരത്തിനടുത്തുള്ള ദ്വീപിലേക്ക് ആ കാഴ്ചകാണാന്‍ സഞ്ചാരികള്‍ പോവും. നാളെ ആ സമയത്ത് ഹാംബര്‍ഗിലേക്കുള്ള വിമാനത്തില്‍ ഞങ്ങള്‍ നല്ല ഉറക്കമായിരിക്കും. പക്ഷേ, ഞങ്ങളുടെ സ്വപ്നത്തില്‍ ബംഗാരമുണ്ട്. അടുത്ത വേനലവധിക്ക് ഞങ്ങള്‍ ഇപ്പോഴേ കാത്തു തുടങ്ങിയിരിക്കുന്നു.

Text: Alone Abel, Photos: T K Pradeep Kumar

Saturday, November 21, 2015

കറുത്ത ചെട്ടിച്ചികള്‍



പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ-
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍...
(ഇടശ്ശേരി - കറുത്ത ചെട്ടിച്ചികള്‍)


മലമ്പുഴയിലേക്ക് മഴമേഘങ്ങള്‍ കടന്നുവരുന്നത് കവയിലൂടെയാണ്. മലമുടികള്‍ക്ക് മേലെ കറുത്തിരുണ്ട് നിരക്കുന്ന മേഘങ്ങളെ കാണാന്‍ സഞ്ചാരികളെത്തും. കവയില്‍ മഴ കാത്തിരിക്കുന്ന നിമിഷങ്ങളിലൂടെ..


വളരെ പണ്ട്, തന്റെ ശക്തി മുഴുവന്‍ വാലില്‍ ശേഖരിച്ച്, ഒരു ഭീകരനായ വ്യാളി ഭൂമിയെ നശിപ്പിക്കാന്‍ വരികയായിരുന്നു. അപ്പോള്‍, അജാതശത്രുവും ഹെര്‍ക്കുലീസിനെപ്പോലെ ശക്തനും ഒഡീസിയസിനെപ്പോലെ ധീരനുമായ ഒരു രാജകുമാരന്‍ ആ വ്യാളിയെ നേരിടുകയും തന്റെ ഭീമന്‍ ഖഡ്ഗം കൊണ്ട് അതിന്റെ ശക്തി ഒളിപ്പിച്ചുവെച്ച വാല്‍ വെട്ടി വീഴ്ത്തുകയും ചെയ്തു. ആ വാല്‍ വന്നു വീണത് മലമ്പുഴയിലെ കവയിലാണെന്ന് തോന്നും, ഞങ്ങളുടെ നേര്‍ മുന്നില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ഒരു പര്‍വ്വത ശിഖരം കണ്ടാല്‍. കവ എന്ന സ്ഥലം അങ്ങിനെയാണ്. എപ്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും.

മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമാണ് കവ. ആദ്യവര്‍ഷമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം. സഞ്ചാരപ്രിയരായ നിരവധി സ്വദേശികളും വിദേശികളും ഇവിടേക്ക് സീസണില്‍ എത്താറുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടു തുടങ്ങുന്നതോടെ ഇവിടെ സീസണ്‍ ആരംഭിക്കുന്നു. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് കവ.




കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വിധം വിശാലമാണ് ഇവിടുത്തെ പ്രകൃതിയുടെ കാന്‍വാസ്. നാല് മണിക്കാണ് ഞങ്ങള്‍ കവയിലെത്തിയത്. അവിടെ തെളിഞ്ഞ ആകാശം. പാലക്കാടന്‍ ചൂട് ശമിച്ചിട്ടില്ല. നേരിയ കാറ്റ്. 'ഇപ്പോള്‍ വരും മേഘങ്ങള്‍', സുധീര്‍ പറഞ്ഞു. ഞാനത് വിശ്വസിച്ചില്ല. സുധീര്‍ ട്രൈപോഡ് തടാകത്തിന്റെ നനഞ്ഞ മണ്ണില്‍ ഉറപ്പിക്കുകയും ആംഗിളുകള്‍ക്കായി നാലുപാടും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു തേക്കിന്റെ ഇലയെടുത്ത് മുഖം മറച്ച് മണ്ണില്‍ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യാമറയുടെ ഒരു ക്ലിക്ക് ശബ്ദം. ഞാന്‍ അനങ്ങാതെ കിടന്നു. പിന്നീട് തുടരെ തുടരെ ക്ലിക്ക് ശബ്ദങ്ങള്‍. തേക്കിന്റെ ഇലമാറ്റി ഞാന്‍ കണ്ണുതുറന്നു. അതോടെ വിരസവും നിശബ്ദവും നിസ്സഹായവുമായ ഒരു ലോകത്ത് നിന്ന് നീരണിഞ്ഞു നില്‍ക്കുന്നതും ഘനശ്യാമവുമായ ഒരു ലോകത്തിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു. അഞ്ചു നിമിഷം കൊണ്ട് ചരിത്രവും ശാസ്ത്രവും ഇടകലരുന്ന മേഘങ്ങളുടെ കഥ കവയുടെ ആകാശത്ത് എഴുതപ്പെട്ടിരുന്നു. മലയിടുക്കിലൂടെ നീരാവിയുടെ ചെറിയ ഒരു അരുവി വന്ന് തടാകത്തിന്റെ മുകളില്‍ മേഘമാലകളായി മാറുന്നു. അവ കൂടുതല്‍ ഇരുളുന്നു.

മേഘങ്ങളുടെ വേഗവും അതിന്റെ ചുഴിയുന്ന സ്വഭാവവും ആദ്യമായും വ്യക്തമായും ഞങ്ങള്‍ കണ്ടുതുടങ്ങി. ജലത്തിന്റെയും കാറ്റിന്റെയും വേഗതയുമായി തട്ടിച്ചുനോക്കിയാല്‍ അസാധാരണമായ വേഗതയാണ് മേഘങ്ങള്‍ക്ക്. സെക്കന്റുകള്‍കൊണ്ട് അവ ഉരുണ്ടു കൂടുകയും ചിതറി തെറിക്കുകയും ചെയ്യും. ഷേക്‌സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന നാടകത്തിലെ കടല്‍ ക്ഷോഭം ഓര്‍മ്മവരും, കവയിലെ മേഘങ്ങളുടെ അസാധാരണമായ ഈ രംഗാവിഷ്‌കാരം കണ്ടാല്‍.

മുന്നറിയിപ്പുകളൊന്നുമില്ലാതെ പിന്നെ മഴപെയ്യാന്‍ തുടങ്ങി. മഴ കൊണ്ടാലെന്താ? കൊള്ളുന്നെങ്കില്‍ കവയില്‍ നിന്നുകൊള്ളണം. മഴയല്ല, ആകാശമാണ് പെയ്യുന്നത്! പ്രകൃതിയുടെ മഹാരഹസ്യം നിസ്സാരരായ മനുഷ്യര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന നാടകശാലയാണ് കവ എന്ന് പറയുന്നത് ശരിയായിരിക്കും, ശരിയാവാതെ തരമില്ല.
Travel Info

Kava
Kava is located in Palakkad District. It lies on the hills of Malampuzha and is an ideal place for natural lovers and adventures. The forest nearby is a home to some rare species of birds and butterflies.

How to reach

By Road:
Buses are available from Palaghat to Kava. Route: from Sulthanpet Jn to Olavakkodu (4km) and turn right to Malampuzha (8 km). Again turn right and procced 2 km to Kava.

By Rail:
Palaghat 14 km

By Air
: Coimbatore 55Km.

Stay
Tripenta Hotel, Ph: 2815210
Garden House,
Ph: 2815277
Govardhana Holiday Village, Ph:2815264
Champion Regency,Ph: 2815591
Hotel Dam Palace, Ph: 2815237

Contact
STD Code: 0491
Information Office: 2815280, 2815140
Police Station: 2815284
Coimbatore Airport-04222574623
Dist Information Office-2533329.


Text: M K Vasudevan, Photos: C Sudheer

Wednesday, November 11, 2015

പുകവലി വിരോധം

ഈ വര്ഷnത്തെ ലോകതൊഴിലാളിദിനം. ചൈനയിലെ ഏതോ പ്രദേശത്ത് ഒരു വിവാഹം നടക്കുന്നു. മോതിരമാറ്റത്തിനു ശേഷം വധു വാങ് ഷൂയിങ് ആദ്യം ചെയ്തത് സിഗററ്റ് ലൈറ്ററെടുത്ത് വലിച്ചെറിയുകയായിരുന്നുവത്രേ. രാജ്യത്തെ വിവാഹാനുഷ്ഠാനങ്ങളില്‍ അവള്‍ ചെയ്യേണ്ടിയിരുന്നത് വരന്റെ ചുണ്ടത്തുള്ള സിഗററ്റിന് അരുമയോടെ തീ പറ്റിച്ചുകൊടുക്കുകയായിരുന്നു. അതിനു പകരമാണ് വാങ് ഷൂയിങ് ഇപ്പണി ചെയ്തത്. 

''എന്തൊരഹമ്മതി'' എന്നു ആക്രോശിയ്ക്കും മുമ്പ് അറിയുക: അത് ചൈനയില്‍ നടപ്പാകുന്ന പുതിയ നിയമത്തിന്റെ നാന്ദിയായിരുന്നു. 2011 മേയ് ഒന്നിന് അവിടെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നു.

വിവാഹച്ചടങ്ങുകളില്‍ വരന്റെ ചുണ്ടത്തെ സിഗററ്റിന് തീ കൊളുത്തിക്കൊടുക്കുന്നത് നമുക്കിടയില്‍ ആചാരമല്ലെങ്കിലും വിവാഹപ്പന്തലുകളില്‍ നിരത്തിവെയ്ക്കാറുള്ള വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമായിരുന്നു സിഗററ്റ്. സ്ഥിരമായി വലിയ്ക്കാത്ത എന്നേപ്പോലുള്ളവര്‍ പോലും വിവാഹപ്പന്തലുകളില്‍ എത്തുമ്പോള്‍ പെട്ടെന്ന് പുകവലിക്കാരായി മാറാറുണ്ട്. 1999-ല്‍ കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതോടെ ഇത്തരം അസ്ഥിരവലിക്കാരുടെ കൊറ്റാണ് ആദ്യമായി നിലച്ചുപോയത് എന്നു തോന്നുന്നു. ജോലിയ്ക്കിറങ്ങുമ്പോള്‍ ബസ് സ്റ്റോപ്പു വരെ കത്തിച്ച ഒരു സിഗററ്റ് കയ്യില്‍ വേണം എന്ന് നിര്ബ്ബ്ന്ധമുള്ളവരാണ് നമ്മള്‍ മലയാളികള്‍. ഈ ശീലത്തിനും വിഘാതമായി കേരളഹൈക്കോടതി വിധി. ആ വിധിയ്ക്കു ശേഷം കേരളത്തില്‍ സിഗററ്റ് കച്ചവടം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്. 

സിഗററ്റ് വലിയ്ക്കുന്നത് തികച്ചും മാന്യമായി കണക്കാക്കപ്പെട്ടിരുന്നു നമ്മുടെ നാട്ടില്‍. മുഖത്തെ വരമീശയും തലയിലെ കുരുവിക്കൂടും മലയാളത്താന്റെ ട്രേഡ് മാര്ക്കാ യിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലും കയ്യില്‍ പരിമളം പരത്തുന്ന സിഗററ്റ് കൂടിയുണ്ടെങ്കിലേ ലക്ഷണമൊത്ത ആണാവൂ. മുതിര്ന്നു് എന്ന് മറ്റുള്ളവരെയും തന്നെത്തന്നെയും ബോധ്യപ്പെടുത്താന്‍ അതിനു കഴിഞ്ഞിരുന്നു. അതിനു ബീഡി പോരാ താനും. 'മുറപ്പെണ്ണ്' എന്ന ചിത്രത്തില്‍ കേശവന്കു‍ട്ടി വെക്കേഷനില്‍ വീട്ടിലെത്തുമ്പോള്‍ സൂത്രത്തില്‍ സിഗററ്റു വലിയ്ക്കുന്നുണ്ട്. കാമുകി കുഞ്ഞുലക്ഷ്മി അതു കണ്ടുപിടിച്ച് അയ്യോ, ബീഡി വലിയ്ക്കാന്‍ തുടങ്ങിയോ എന്നു ചോദിയ്ക്കുമ്പോള്‍ കാമുകന്‍ പറയുന്നു: ''ഈ സിഗററ്റ് എന്ന സുന്ദരരവസ്തുവിനെ നീ ബീഡി എന്നു വിളിച്ച് അപമാനിയ്ക്കരുത്.'' (ഈ സംഭാഷണമെഴുതിയ എം. ടി. വാസുദേവന്‍ നായര്‍ സ്ഥിരമായി വലിയ്ക്കുന്നത് ബീഡിയാണെന്നത് പരസ്യമായ രഹസ്യം.)

സിഗററ്റ് യുവാക്കള്ക്ക് ഒരു സുന്ദരവസ്തു തന്നെയായിരുന്നു. പാക്കറ്റില്നിaന്ന് പുറത്തെടുക്കുമ്പോള്‍ വമിയ്ക്കുന്ന മണം കാമുകിമാര്ക്കും് ഇഷ്ടമായിരുന്നു. ബീഡി വലിയ്ക്കാന്‍ തുടങ്ങിയോ എന്ന് കേശവന്കുളട്ടിയോട് കുഞ്ഞുലക്ഷ്മി ചോദിയ്ക്കുന്നത് ദേഷ്യത്തോടെയല്ല. അല്പംവ പരിഭവത്തോടും അതിലേറെ ആരാധനയോടുമാണ്. കാമുകന്റെ കയ്യില്നി്ന്ന് സിഗററ്റു വാങ്ങി കാമുകി ഒന്നു വലിച്ചുനോക്കുന്നതും ചുമച്ച് വശം കെടുന്നതും അക്കാലത്തെ മലയാള സിനിമയിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.

അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. സര്ക്ക:സ്സ് കണ്ടുകൊണ്ടിരിയ്ക്കുന്ന കാണികളുടെ ഓരോരുത്തരുടേയും ഭാവഹാവങ്ങള്‍ അവരറിയാതെ ഒപ്പിയെടുത്തിരിയ്ക്കുന്നു. അതില്‍ ഒരു പന്ത്രണ്ടുവയസ്സുകാരന്‍ സൂത്രത്തില്‍ ബീഡി വലിച്ച് പുക പുറത്തുവിടുന്നതു കാണാം. കാണികള്‍ അറിയാതെയായിരുന്നു ആ രംഗങ്ങള്‍ എടുത്തത്. വീട്ടുകാരെ പറ്റിച്ചതിന്റെ സന്തോഷം അവന്റെ മുഖത്തു കാണാം. പക്ഷേ ഷാജിയുടെ കാമറ തന്നെ പറ്റിച്ചത് അവന്‍ അറിയാതെ പോയി.

അവന്റെ കുറ്റമല്ല. കാരണവന്മാരുടെ മുന്നില്വെaച്ച് സിഗററ്റു വലിയ്ക്കാന്‍ വയ്യ. മുറുക്കിനും പൊടിവലിയ്ക്കും ഒന്നുമില്ലാത്ത പതിത്തമാണ് സിഗററ്റിനുള്ളത്. വലിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അബദ്ധത്തിലെങ്ങാനും കാരണവര്‍ മുമ്പില്‍ വന്നുപെട്ടാല്‍ സിഗററ്റ് വലിച്ചെറിയുകയും പുക കൈകൊണ്ടുതട്ടി മായ്ച്ചുകളയുകയും പതിവുണ്ട് പലരും. പലപ്പോഴും അത് തമ്മില്ത്തചമ്മിലറിഞ്ഞുകൊണ്ടുള്ള ഒരു കളിയായി മാറാറുണ്ടെന്നത് വേറെക്കാര്യം. കളിയില്‍ പല നിയമങ്ങളും ബാലിശമാണെന്നറിഞ്ഞുകൊണ്ടുതന്നെ പാലിയ്ക്കപ്പെടാറുണ്ടല്ലോ.

ആദ്യമായി പുകവലിയ്ക്കുന്നത് ഒരു പുളകം തന്നെയാണ്. അച്ഛന്റെ കുറ്റിബീഡി വലിയ്ക്കുന്നതാവും മിക്കവര്ക്കും ആദ്യത്തെ അനുഭവം. എന്റെ അച്ഛന്‍ വിവാഹത്തിനു മുമ്പുതന്നെ വലി ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് കുറ്റിബീഡി എന്ന സാധ്യത ഉണ്ടായില്ല. പുകവലിയില്‍ അപ്ഫനായിരുന്നു എന്റെ ആരാധനാപാത്രം. 'പനാമ'യായിരുന്നു അപ്ഫന്റെ ബ്രാന്ഡ്പ. ഇരുപതിന്റെ പാക്കറ്റ് തന്നെ വേണം. തീപ്പെട്ടിയ്ക്കും ബ്രാന്ഡ്ല ഉണ്ടായിരുന്നു. സിംഹത്തിന്റെ തലയുള്ളതുതന്നെ വേണം. വാങ്ങിക്കൊണ്ടുവരുന്നത് എന്റെ ഡ്യൂട്ടി. പകരം മൂക്കില്ക്കൂ ടെ പുകവിടുന്നതും പുക വലയങ്ങളായി ആകാശത്തേയ്ക്ക് വിടുന്നതും കാണിച്ചുതരും. പക്ഷേ എത്രയായിട്ടും ഒരു പുകയെടുക്കാന്‍ അനുവദിച്ചില്ല കാരണവര്‍. അതിനൊക്കെ ഒരു കാലമുണ്ട് കുട്ടാ എന്നായിരുന്നു മറുപടി.

എത്ര കാലമെന്നു വെച്ചാണ് കാത്തിരിയ്ക്കുക? ഒരു ദിവസം എല്ലാവരും ഉറങ്ങിയ ഉച്ചനേരത്ത് ഓപ്പോളും ഞാനും പാത്തും പതുങ്ങിയും പുരയുടെ പിന്ഭാകഗത്തുപോയി. കയ്യില്‍ പത്രത്തിന്റെ ഒരു കഷണം കരുതിയിരുന്നു. അടുക്കളയില്നിങന്ന് കൈവശപ്പെടുത്തിയ തീപ്പെട്ടിയും. ഉച്ചയൂണിനും വൈകുന്നേരത്തെ കാപ്പിയ്ക്കുമിടയ്ക്കുള്ള ഇടവേളയായിരുന്നു. അമ്മ ഉണരുംമുമ്പേ തീപ്പെട്ടി അടുക്കളയില്‍ എത്തിയ്ക്കണം. ധൃതിയില്‍ പത്രക്കീറ് രണ്ടാക്കി മുറിച്ചു, ചുരുട്ടി, കൊളുത്തി, വലിച്ചു. മൂക്കിലൂടെ പുക വിടാന്‍ നോക്കി. പുക മാത്രമല്ല, കണ്ണിലൂടെ വെള്ളവും വന്നു. രണ്ടുപേരും ചുമച്ചു വശംകെട്ടു. ഇങ്ങനെയാണെങ്കില്‍ ആണുങ്ങള്‍ ഇത്ര ബുദ്ധിമുട്ടി ഇതു വലിയ്ക്കുന്നതെന്തിനാണെന്ന് ഓപ്പോള്‍ ചോദിച്ചു. സാക്ഷാല്‍ സിഗററ്റു വലിയ്ക്കുമ്പോള്‍ ഇങ്ങെനയാവില്ലെന്നും അതിന് ഒരു പ്രത്യേകസുഖമുണ്ടാവുമെന്നും ഞാന്‍ പറഞ്ഞു. കാലം ഒന്ന് ഒത്തുവരട്ടെ. 

പണം കൊടുത്ത് സിഗററ്റു വാങ്ങാനുള്ള വഹ ഏതായാലും അക്കാലത്ത് ഉണ്ടായിരുന്നില്ല. കൊടുംദാരിദ്ര്യം കൊടികുത്തിവാഴുന്ന കാലമല്ലേ! കോളേജിലെത്തിയപ്പോഴും അതിനു മാറ്റം വന്നില്ല. ഊരകത്തുനിന്ന് തൃശ്ശൂര്ക്ക്ട ബസ്സുകൂലി 20 പൈസ. തിരിച്ചും. ആകെ നാല്പ തു പൈസയാണ് പോക്കറ്റിലുണ്ടാവുക. അതില്നി്ന്ന് സിഗററ്റ് എന്ന സുന്ദരവസ്തുവിന് എങ്ങനെ പണം നീക്കിവെയ്ക്കും?

ബോംബെയിലെത്തി ചെറിയ ജോലിയൊക്കെയായി. വലിയ ആളായി എന്ന ബോധമായി. ഇനി വേണമെങ്കില്‍ ഒരു സിഗററ്റൊക്കെ വലിയ്ക്കാം എന്നായി. കള്ളും കുടിച്ചിട്ടില്ലല്ലോ. സമയം കളയാനില്ല എന്ന് ആശാന്മാര്‍ വിധിച്ചു. പെട്ടെന്നായിക്കോട്ടെ. ഇടത്തെ കയ്യില്‍ റമ്മും വലത്തെ കയ്യില്‍ സിഗററ്റും പിടിപ്പിച്ചു. കൈവിറ കാരണം രണ്ടും തലയ്ക്കു പിടിച്ചില്ല. എന്നാലും ജീവിതത്തില്‍ ഒരു പടവുകൂടി കയറിയല്ലോ എന്ന അഭിമാനിച്ചു. 

ഈയിടെ 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ നമിത ദേവിദയാല്‍ 'ഡോണ്ട്n കിഡ് മി ഡാഡി' എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതിന്റെ തുടക്കം ഇങ്ങനെ: Every morning, seven-year-old Anya Goyal wakes up, marches into her parent's bathroom, picks up her father's pack of Benson & Hedges cigarettes, fills the box up with water, and drops it in the dustbin with a flourish. It has become her daily ritual. And her father, an otherwise stentorian Delhi businessman, just watches helplessly. He does not have the guts to protest. He knows she is right. ഇതു വായിച്ചപ്പോള്‍ എനിയ്ക്ക് എന്റെ കൂട്ടുകാരന്‍ പ്രഭാകരന്റെ കാര്യമാണ് ഓര്മ്മ വന്നത്. ബസ്സിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ ഇടയ്ക്ക് അവന്‍ നിന്നു. വഴിയോരത്തേയ്ക്കു നീങ്ങി ഒരു സിഗരറ്റ് കൊളുത്തിവലിയ്ക്കാന്‍ തുടങ്ങി. ഇതു പൊതുസ്ഥലമാണല്ലോ എന്ന് ഞാന്‍ ഓര്മ്മിരപ്പിച്ചപ്പോള്‍ ഏറിവന്നാല്‍ പോലീസ് പിടിയ്ക്കുമെന്നല്ലേയുള്ളു എന്ന് അവന്‍ പറഞ്ഞു. എന്നാലും സാരമില്ല. വീട്ടില്ച്ചെ ന്നാല്‍ പറ്റില്ല. സിഗററ്റു മുഴുവന്‍ ആസ്വദിച്ചുവലിച്ച് നടത്തം തുടരുമ്പോള്‍ അവന്‍ പറഞ്ഞു: ''സിഗററ്റ് ഒന്നു സ്വസ്ഥമായിരുന്നു വലിയ്ക്കാന്‍ യോഗമുണ്ടായിട്ടില്ല ഇതുവരെ. കുറേക്കാലം അച്ഛനായിരുന്നു. ഇപ്പോള്‍ മകളായി.''

കാരണവന്മാര്‍ നമ്മളെ ബീഡി വലിയ്ക്കാന്‍ അനുവദിയ്ക്കാതിരുന്നത് നമുക്ക് ശ്വാസകോശാര്ബ്ബു ദം വരുമെന്നു കരുതിയല്ല. പക്ഷേ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ ആരോഗ്യത്തേക്കുറിച്ചൊക്കെ വേണ്ടതില്ക്കൂ ടുതല്‍ ബോധമുള്ളവരാണ്. നമിത ദേവിദയാല്‍ പറയുന്നതും അതാണ്. ആരോഗ്യത്തിനു വിഘാതമായതെന്തും ഉപയോഗിയ്ക്കുന്നതും ഭക്ഷിയ്ക്കുന്നതും കുട്ടികള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. നമ്മള്‍ കുട്ടികള്ക്കു പറഞ്ഞുകൊടുക്കേണ്ടത് അവര്‍ തിരിച്ചുപഠിപ്പിയ്ക്കുകയാണ്.

നമുക്കും ഇതറിയാഞ്ഞിട്ടൊന്നുമല്ല. ഇടവമാസത്തില്‍ മഴ കോരിച്ചൊരിയുന്ന രാവിലെ പുതച്ചുമൂടിയിരുന്ന് ഒരു ബീഡി വലിയ്ക്കുന്നതിന്റെ സുഖം പാവം കുട്ടികള്ക്കസറിയില്ലല്ലോ. 

ബീഡി വലിയ്ക്കുന്നതിന്റെ സുഖം വായനയിലൂടെ അറിയണമെങ്കില്‍ രാജന്‍ കാക്കനാടന്റെ 'ഹിമവാന്റെ മുകള്ത്ത ട്ടില്‍' എന്ന പുസ്തകം വായിയ്ക്കണം. ഹിമാലയയാത്രയ്ക്കിടയില്‍ കോടമഞ്ഞിലും കോരിച്ചൊരിയുന്ന മഴയിലും നനഞ്ഞുവിറച്ച് ഏറ്റവും അടുത്തുള്ള ഗുഹയില്‍ അഭയം തേടി ഉണങ്ങിയ ഉടുപ്പുകള്‍ ധരിയ്ക്കുന്നതും പ്ലാസ്റ്റിക് കവറില്‍ ഭദ്രമായി സൂക്ഷിച്ച ബീഡിയും തീപ്പെട്ടിയും പുറത്തെടുത്ത് വലിയ്ക്കുന്നതും വായിച്ചാല്‍ ബീഡിവിരോധികളുടെ വായില്പ്പോ്ലും വെള്ളമൂറും.

ബീഡികളില്‍ രാജാവ് കേരളത്തില്‍ 'കാജാ' തന്നെയായിരുന്നു. അതിലെ ചിത്രവും ഒരു രാജാവിന്റേതായിരുന്നുവല്ലോ. അത്രത്തോളം തന്നെ പ്രചാരമുണ്ടായിരുന്ന 'മാംഗളൂര്‍ ഗണേശ് ബീഡി' കേരളത്തില്നിിന്നു കെട്ടുകെട്ടിയതും ബദലായി തൊഴിലാളി സഖാക്കള്‍ തന്നെ 'ദിനേശ് ബീഡി' തുടങ്ങിയതുമൊക്കെ ചരിത്രമാണ്. (ദിനേശ് പക്ഷേ നല്ലവണ്ണം ആഞ്ഞുവലിയ്ക്കണം. വലിയ്ക്കാന്‍ ആളെ നിര്ത്തീണം എന്നാണ് വി. കെ. എന്‍. പറയാറ്.) വൈകാതെ ദിനേശ് ബീഡിയ്ക്കും അധോഗതിയായി. ഒരു കാലത്ത് വളരെ പ്രിയമുണ്ടായിരുന്ന 'ആപ്പിള്‍ ഫോട്ടോ ബീഡി' ഇപ്പോള്‍ തീരെ കാണാനില്ലാതായി. (ബീഡി വലിയ്ക്കാന്‍ തുടങ്ങുന്ന ഭര്ത്താഷവിനെ ഭാര്യ തടയാന്‍ പോവുന്നതും വലിയ്ക്കുന്നത് 'ആപ്പിള്‍' ആണെന്നു കണ്ട് സന്തോഷത്തോടെ സമ്മതിയ്ക്കുന്നതുമായ ഒരു കാര്ട്ടൂ ണ്‍ പരസ്യം അക്കാലത്ത് ധാരാളം കണ്ടിട്ടുണ്ട്.)

കേരളത്തില്‍ സിഗററ്റിന്റെ പര്യായം 'സിസര്‍' (സിസ്സേഴ്‌സ്) ആയിരുന്നു. ''സിസറ് വലിയ്ക്കുക'' എന്നേ പറയാറുള്ളു. കയ്യിലുള്ളത് 'ചാര്മിനനാര്‍' ആണെങ്കിലും. ചാര്മി്നാറും അക്കാലത്ത് പ്രിയമുള്ള ഇനമായിരുന്നു. വില കുറയും. വീര്യം കൂടുകയും ചെയ്യും. 'ബര്‌്ംiലി' എന്ന ബ്രാന്ഡുംി ധാരാളമായി കണ്ടിട്ടുണ്ട്. അമ്പതെണ്ണം നിറച്ചുവെച്ച ടിന്ന് അക്കാലത്ത് വാങ്ങാന്‍ കിട്ടിയിരുന്നു. വലിയ വലിയന്മാര്ക്ക്ന അത് ഒരു ദിവസത്തേയ്‌ക്കേ കാണൂ. അത്തരക്കാര്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ അവര്ക്കു ചുറ്റും പരിമളം പരക്കും. ആളുകള്‍ അവര്ക്ക് ബഹുമാനത്തോടെ വഴിയൊഴിഞ്ഞുകൊടുക്കും. 

അതു പണ്ട്. ഇന്ന് പുകവലിക്കാരെ നമ്മള്‍ നികൃഷ്ടരായാണ് നാം കാണുക. കേരളത്തില്‍ പുകവലിയ്‌ക്കെതിരെയുള്ള ബോധവല്ക്കവരണവും നിയമവും വളരെ ഫലപ്രദമായി എന്നുതന്നെ വേണം കരുതാന്‍. ഏറ്റവും വലിയ ഉദാഹരണം ബസ്സുകളിലുണ്ടായിരുന്ന ചുവരെഴുത്താണ്. ''കയ്യും തലയും പുറത്തിടരുത്'', ''ദയവായി ചില്ലറ തരിക'' എന്നു തുടങ്ങി അടുത്തകാലം വരെ ബസ്സുകളില്‍ എഴുതിവെച്ചിരുന്ന അനുശാസനങ്ങളില്‍ ''പുകവലി പാടില്ല'' എന്നു കുറച്ചു സൗമ്യമായോ ''പുകവലിയ്ക്കരുത്'' എന്ന് കര്ശസനമായോ എഴുതിവെയ്ക്കാറുണ്ടായിരുന്നു. അത് ഈയിടെയായി കാണാനില്ല. ബസ്സിലിരുന്ന് ബീഡിയും സിഗററ്റും ഇപ്പോള്‍ ആരും വലിയ്ക്കുന്നതും കാണാറില്ല. ഈ വിഷയത്തിലെങ്കിലും നമ്മള്‍ ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ്.

ചൈനയിലെ നവവധു വാങ് ഷൂയിങ് കല്യാണപ്പന്തലില്‍ വെച്ച് സിഗററ്റ് ലൈറ്റര്‍ വലിച്ചെറിഞ്ഞുവെങ്കിലും രാത്രി കിടപ്പറയില്‍ വെച്ച് ഭര്ത്താeവിന് സിഗററ്റ് കൊളുത്തിക്കൊടുത്തിട്ടുണ്ടാവുമോ? പെണ്ണുങ്ങളും സിഗററ്റ് വലിയ്ക്കുന്ന രാജ്യമാണ് ചൈന. ഒരുപക്ഷേ വധുവും വരനും ചേര്ന്നിതരുന്ന് സിഗററ്റ് വലിച്ചിരിയ്ക്കാനും സാധ്യതയുണ്ട്. കാരണം ചൈനാരാജ്യത്ത് ഇത് ജീവിതവുമായി അത്രമേല്‍ ഇഴചേര്ന്നുന നില്ക്കു ന്നു. അതുകൊണ്ടുതന്നെ ചൈന പുകവലിയ്‌ക്കെതിരെ നടപടിയ്ക്കു തീരുമാനിച്ചത് മനസ്സില്ലാമനസ്സോടെയാണത്രേ. 2003-ല്‍ ജനീവയില്‍ കൂടിയ 181 രാജ്യങ്ങള്‍ തങ്ങളുടെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു. അന്നും അതു നടപ്പാക്കാന്‍ ചൈന സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ നടപ്പിലാക്കിയ നിയമമാവട്ടെ വളരെ മയമുള്ളതുമാണ്. ശിക്ഷകളൊന്നും നിര്ദ്ദേചശിച്ചിട്ടില്ല. 

ചൈനയാണ് സിഗററ്റിന് ഏറ്റവും വലിയ വിപണി. ഇനി സിഗററ്റ് കമ്പനികള്ക്ക്t പുതിയ വഴികള്‍ തേടിപ്പോവണമെന്നു തീര്ച്ചിയായി. അതിനു നമുക്കു മാതൃകകളുമുണ്ട്. ബീഡിയ്ക്ക് പ്രിയം കുറയുന്നു എന്നറിഞ്ഞ് ദിനേശ് ബീഡിക്കമ്പനി അച്ചാറുകളും തേങ്ങാപ്പാലും മറ്റും ഉല്പ്പാ ദിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു. അതു പച്ച പിടിച്ചില്ലെങ്കിലും.

പക്ഷേ ഒരു കാര്യമുണ്ട്. ബീഡിയുടെ വിപണി സിഗററ്റിനോളം ഇടിഞ്ഞിട്ടില്ല. ആരോഗ്യത്തിന് അത്ര ഹാനികരമല്ല എന്ന ധാരണയുള്ളതു കൊണ്ടാകാം. പോരാത്തതിന് സിഗററ്റിനെ നോക്കുമ്പോള്‍ വിലക്കുറവുമുണ്ട്. അതുകൊണ്ട് ദിനേശ് ബീഡിക്കമ്പനി കുറച്ചുകാലം കൂടി പിടിച്ചുനില്ക്കും .

ഇന്ത്യന്‍ ടുബാക്കോ കമ്പനിയോ? അവര്‍ ചില്ലറക്കാരാണെന്നു കരുതിയോ? സര്ക്കാ രിന്റെ ബോധവല്ക്ക രണശ്രമങ്ങള്‍. കൊല്ലംതോറും കൂടിക്കൂടി വരുന്ന എക്‌സൈസ് തീരുവകള്‍. പോരാത്തതിന് ആരോഗ്യത്തേക്കുറിച്ച് പണ്ടത്തേക്കാളുമൊക്കെ വേവലാതിപ്പെടുന്ന ഒരു ജനതയും. അധികകാലം പിടിച്ചു നില്ക്കാതനാവില്ലെന്ന് ഐടിസി മനസ്സിലാക്കിയിരുന്നു. തേങ്ങാപ്പാലും അച്ചാറുമൊന്നുമായിരുന്നില്ല. ആശീര്വാിദ് ആട്ടയും മംഗള്ദീസപ് അഗര്ബ ത്തിയും സണ്ഫീതസ്റ്റഡ് ബിസ്‌ക്കറ്റുകളും കാന്ഡി്മാന്‍ സ്വീറ്റ്‌സും ടീ-ഷര്ട്ടുരകളും വിവേല്‍ സോപ്പുമൊക്കെയായി അവരും അത്യുജ്ജ്വലമായി കച്ചവടം വൈവിധ്യവല്ക്റ രിച്ചു. ഇപ്പോള്‍ ഹിന്ദുസ്താന്‍ ലിവറിന്റെ ഇരട്ടി വിറ്റുവരവോടെ തലയുയര്ത്തി നില്ക്കു കയാണവര്‍. നിങ്ങള്‍ സിഗററ്റ് വലിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല എന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ലോകാരോഗ്യസംഘടനയുടെ കാര്ക്കeശ്യം. പുതുതലമുറയുടെ വൈമുഖ്യം. ഐടിസിയേപ്പോലുള്ളവരുടെ പിന്മാ>റ്റം. അപ്പോള്‍ സിഗററ്റ് എന്ന സുന്ദരവസ്തുവിന് ഭൂമിയില്‍ കുറ്റിയറ്റു പോവാന്‍ ഇനി അധികം കാലം വേണ്ടിവരില്ല എന്നുതന്നെ കരുതണം. ആലോചിച്ചു നോക്കൂ, കുളിരു മാറ്റുന്നതിനുവേണ്ടി ഒരു പുകയെടുക്കാന്‍ കുറ്റിബീഡി പോലും കിട്ടാനില്ലാത്ത ഒരു കാലം!

ഇക്കൊല്ലം മഴ കുറേക്കാലമായുള്ള പതിവു തെറ്റിച്ച് ജൂണ്‍ ഒന്നാംതീയതി തന്നെയെത്തി. തുടര്ച്ച യായി മഴ പെയ്ത് ഭൂമിയൊക്കെ തണുത്തിരിയ്ക്കുന്നു. ഇതെഴുതുമ്പോള്‍ പുറത്ത് മഴ ആര്ത്ത ലച്ചു പെയ്യുകയാണ്. അഴിഞ്ഞുപോയ പുതപ്പ് ഒന്നുകൂടി മുറുക്കി ഞാന്‍ എഴുന്നേറ്റു. ഒരു ബീഡി കിട്ടുമോ ആവോ. (10.06.2011)

(മാലാഖമാരേ, മറയൊല്ലേ! എന്ന പുസ്തകത്തില്‍ നിന്ന്)

Friday, October 30, 2015

ആര്‍ദ്രം അഗുംബെ

ഒരു മഴ നനഞ്ഞു നടന്നിട്ട് എത്ര കാലമായി? എല്ലാം മറന്ന്, കുട ചൂടാതെ, നനഞ്ഞു നനഞ്ഞങ്ങനെ.. ഓര്‍മ്മകളില്‍ കുട്ടിക്കാലത്തു നനഞ്ഞ മഴയുടെ കുളിരു മാത്രം ഇപ്പോഴും ഒരു പക്ഷെ...

അഗുംബെ, അങ്ങനെ ഒരു സ്ഥലം. കുട്ടിക്കാലത്തിലേക്കു കൈപിടിച്ചു നടത്തുന്ന ഒരു സ്ഥലം.

തെക്കെ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ഹരിതശോഭയുടെ ധാരാളിത്തം, ഒപ്പം മലകയറ്റത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയും അപാര സാധ്യതകളും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാമത്. തെക്കെ ഇന്ത്യയിലെ ചിറാപുഞ്ചി എന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടെ ആവാസസ്ഥലം എന്ന പ്രശസ്തി കൂടി ഇതിന്. പ്രശസ്തമായ ടെലിവിഷന്‍ സീരിയല്‍ മാല്‍ഗുഡി ഡെയ്‌സ് ഇവിടെ ആണു ചിത്രീകരിച്ചത്.

ഇവിടെ മഴ പെയ്യുന്നത് വളരെ നനുത്ത നേര്‍ത്ത മഴനൂലുകള്‍ പോലെയാണു. അഗുംബെയുടെ ജീവിതവും അതിനനുസരിച്ചു ക്രമീകരിച്ച പോലെ..വീടുകളും കടകളും എല്ലാം. മഴയും മഞ്ഞും ഒന്നിച്ചു പെയ്യുന്ന ഒരു സമയത്താണു ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ആദ്യം കുടയെടുക്കാതെ നടക്കാന്‍ ശീലം അനുവദിച്ചില്ല...പിന്നെ കുടയെ ഞങ്ങള്‍ മറന്നു.

നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടു പൊലിസീന്റെ സജീവ സാന്നിധ്യം. പക്ഷെ ടൂറിസ്റ്റുകളെ അതു തെല്ലും ബാധിച്ചിട്ടില്ല. നീര എന്ന് വിളിക്കുന്ന ശുദ്ധമായ തെങ്ങിന്‍ കള്ള് ഇവിടെ എല്ലാ കടകളിലും ലഭിക്കും. ഒപ്പം കാട്ടില്‍ നിന്നും ലഭിക്കുന്ന നല്ല തേനും.

കാട്ടിലൂടെ ഏറെ നടക്കണം, ബര്‍ക്കന ഫാള്‍സ് എന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാന്‍. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ വെള്ളച്ചാട്ടമാണു ഇത്. നിറഞ്ഞൊഴുകുന്ന സീതപ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടന്നു വേണം അക്കരെ എത്താന്‍. പിന്നെ പുല്ലിലൂടെ, കാട്ടിലൂടെ...മരങ്ങള്‍ക്കിടയിലൂടെ പെയ്യുന്ന മഴയിലൂടെ... ഇടയ്ക്കു അട്ടകളെയും പറിച്ചു കളയണം.




ജോഗിഗുന്ദി എന്ന കൊച്ചു വെള്ളച്ചാട്ടം അടുത്തു തന്നെ. മരങ്ങളുടെ നടുവില്‍ സുന്ദരമായ ഒരു അരുവി. ഓനകെ അബ്ബി ഫാള്‍സ്, കുഞ്ചിക്കല്‍ഫാള്‍സ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ വെള്ളച്ചാട്ടം, അറബിക്കടലില്‍ 40 കിലോമീറ്ററുകള്‍ക്കപ്പുറം അസ്തമയ സൂര്യനെ കാണാവുന്ന സണ്‍ സെറ്റ് പോയിന്റ്, എന്നിവയും അടുത്താണു.
കുന്താദ്രി എന്ന മലമുകളിലെ കരിങ്കല്‍ ക്ഷേത്രം, കനത്ത കാറ്റും നിറമഞ്ഞും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കുന്നിന്‍ മുകളിലെ എന്നും വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുളം നമ്മെ അമ്പരപ്പിക്കും.

ഉടുപ്പിയില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദൂരം. താമസിക്കാന്‍ മല്ല്യയുടെ ലോഡ്ജും, കസ്തൂരി അക്കയുടെഹോം സ്‌റ്റെയ്യും. ഇതാണു മാല്‍ഗുഡി ഡെയ്‌സിലെ തറവാടു വീട്. ചൂടു ഭക്ഷണം വിളമ്പുന്ന കാമത്ത് ഹോട്ടലും. നഗരവല്‍കരണം കടന്നു വരാത്ത കര്‍ണ്ണാടകയിലെ മലയോര ഗ്രാമം.

എന്താ, ആഗുംബെ വരെ ഒന്നു പോകുന്നോ.. പനി പിടിക്കും എന്ന പേടിയില്ലാതെ..മഴ നനയാന്‍.

Text & Photos: K J SIJU

Sunday, October 25, 2015

ചെയ്സ്

മിഷൻ ഇംപോസിബിളിൽ ടോം ക്രൂയിസ് വില്ലന്റെ പിന്നാലെ ബൈക്കിൽ ചെയ്സ് ചെയ്യുന്നു. ഓരോ ട്വിസ്റ്റിനും വളവിനും അനുസരിച്ച് തീയറ്ററിൽ വിസിലടിച്ചും കൈയടിച്ചും പ്രോത്സാഹനമാണ്. ഞാനാലോചിച്ചു, ഇവമ്മാരിത് എന്ത് കണ്ടിട്ടാ കൈയടിക്കുന്നത്! അതിന് മാത്രം എന്ത് അഭ്യാസമാണ് ടോം ക്രൂയിസ് കാണിക്കുന്നത്! പളപളത്ത റോഡ്. വില്ലനും നായകനും ഒഴികെ ബാക്കി എല്ലാവരും സ്റ്റെഡിയായി, ഇടയ്ക്ക് സ്പെയ്സ് ഇട്ട്, വരിയിൽ വണ്ടിയോടിക്കുന്നു. ഇതിന്റെ ഇടയിൽകൂടി വളഞ്ഞും പുളഞ്ഞും പോവാൻ വല്യ കഴിവൊന്നും വേണ്ട. ചുണയുണ്ടെങ്കിൽ ടോം ക്രൂയിസിനോട് കേരളത്തിൽ വന്ന് ഇത് കാണിക്കാൻ പറ. ആളുകൾ കൈയടിക്കുന്ന ആ അഭ്യാസം ഇവിടെ കാണിച്ചാൽ പത്ത് മീറ്ററിനുള്ളിൽ ക്രൂയിസിന്റെ പരിപ്പെളകും. കാരണം ഇവിടെ ഒന്നൊഴിയാതെ എല്ലാവരും വളഞ്ഞും പുളഞ്ഞുമാണ് പോകുന്നത്. ഒരു വണ്ടിയുടെ ഫ്രണ്ട് ബംപറിനും മുന്നിലെ വണ്ടിയുടെ ബാക്ക് ബംപറിനും ഇടയിൽ ഒരു നംബർ പ്ലേറ്റിനുള്ള ഗ്യാപ്പ് പോലും കാണില്ല. ഏത് വണ്ടി എപ്പോ എങ്ങോട്ട് തിരിയുമെന്ന് പിന്നാലെ വരുന്നവർക്ക് പോയിട്ട് അതോടിക്കുന്നവർക്ക് തന്നെ പറയാൻ പറ്റില്ല. ഇനി എങ്ങാനും അത്ഭുതം സംഭവിച്ച് ആദ്യ പത്ത് മീറ്ററിൽ ഒരു കൂട്ടിയിടി ഒഴിവായാൽ തന്നെ അടുത്ത അഞ്ച് മീറ്ററിനുള്ളിൽ റോഡിലെ ഒരു ഗട്ടറിലോ മാൻ ഹോളിലോ വണ്ടി വീണിരിക്കും. ഇങ്ങനൊക്കെ ആയിരുന്നിട്ടും നുമ്മടെ ചീള് പയ്യൻമാര് ഇതിന്റെ ഇടേക്കൂടെ നൂറേ നൂറ്റിപ്പത്തേന്നും പറഞ്ഞാ പായുന്നത്. ഇത് ദിവസോം കാണുന്ന നമ്മളെന്തിനാണ് കണ്ട ടോം ക്രൂയിസുമാർക്കൊക്കെ കൈയടിക്കുന്നത്?

By - Vaisakhan Thampi

Tuesday, October 20, 2015

അവിവാഹിതരേക്കാള്‍ ദീര്‍ഘമായിരിക്കും വിവാഹിതരുടെ ജീവിതകാലം

ചില ദാമ്പത്യഫലിതങ്ങള്‍

കൊച്ചമ്മയോട് വേലക്കാരി: 'മുതലാളി ബീഡി കത്തിക്കാന്‍ അടുക്കളയില്‍ വന്നതിന് എന്തിനാണ് എന്നോട് കയര്ക്കു ന്നത്?'
കൊച്ചമ്മ: 'അഞ്ചു കൊല്ലം മുന്പ്ു നിന്റെ മുതലാളി എന്റെ അടുക്കളയില്‍ വന്ന് ഒരു ദിവസം ബീഡി കത്തിച്ചിട്ടാണെടീ ഞാന്‍ നിന്റെ കൊച്ചമ്മയായത്.'
****
ഒരു സന്ന്യാസിയോട് ഒരാള്‍: 'ഭാര്യയില്നിwന്നു രക്ഷപ്പെടാന്‍ ഒരുമാര്ഗംt പറഞ്ഞു തരാമോ?'
സന്ന്യാസി: 'അതറിയാമെങ്കില്‍ ഞാനിങ്ങനെ കാവിയുടുത്ത് അലഞ്ഞു നടക്കണോ, ഭക്താ?'
****
ദിനേശനോട് സുഹൃത്ത്: 'രണ്ടു കോടിരൂപ ലോട്ടറിയടിച്ചവന്റെ കൂടെ തന്റെ ഭാര്യ ഒളിച്ചോടിപ്പോയെന്നു കേട്ടല്ലോ; ഏതായാലും കഷ്ടമായിപ്പോയി...'
ദിനേശന്‍: 'എന്തു കഷ്ടം? രണ്ടാഴ്ചകൊണ്ട് ആ ഭാഗ്യവാനും കുത്തുപാളയെടുക്കുമെന്നുറപ്പല്ലേ?'
****
വിവാഹം കഴിക്കാന്‍ പറ്റാതെ വന്ന കാമുകനെക്കുറിച്ച് സ്ത്രീയും. വിവാഹം കഴിച്ച് കൂടെവന്ന സ്ത്രീയെക്കുറിച്ച് പുരുഷനും പിന്നീട് കൂടുതലായി ഓര്മികക്കാറില്ല. 
****
കമ്പനി മാനേജരോട് ചെറുപ്പക്കാരനായ ക്ലര്ക്ക് : എന്റെ കല്യാണം ഇക്കഴിഞ്ഞ മാസം കഴിഞ്ഞു സാര്‍. ഇപ്പോള്‍ എന്റെ കൂടെ ഭാര്യയും കൂടിയുണ്ടല്ലോ; അതുകൊണ്ട് എന്റെ ശമ്പളം കൂട്ടാന്‍ മുകളിലേക്ക് സാര്‍ ഒന്നെഴുതണം.
മാനേജര്‍: കല്യാണം എവിടെ വെച്ചായിരുന്നു? 
ക്ലാര്ക്ക്േ: അവളുടെ വീട്ടില്വെoച്ച്.
മാനേജര്‍: സോറി മിസ്റ്റര്‍! കമ്പനിക്കു പുറത്തുവെച്ചു നടക്കുന്ന അപകടങ്ങള്ക്ക് കമ്പനിക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ടുതന്നെ ഒരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കുകയും വേണ്ട.
****
ഓഫീസില്നി ന്ന് ജഗദീഷ് എത്തിയപ്പോള്‍ ഭാര്യ പറഞ്ഞു: 'കഷ്ടപ്പെട്ടു കിട്ടിയ ആ വേലക്കാരിയെ നിങ്ങളെന്തിനാണ് മനുഷ്യാ പറഞ്ഞയച്ചത്? ഇനി അതേപോലൊരെണ്ണത്തിനെ കിട്ടണമെങ്കില്‍ എത്ര പെടാപ്പാടുപെടണം!'
'നീയെന്താ പറയണത്?' അന്തംവിട്ടുകൊണ്ട് ജഗദീഷ് ചോദിച്ചു, 'സരളയെ ഞാന്‍ പറഞ്ഞയച്ചെന്നോ?'
'അതെ' ഭാര്യ വെറുപ്പോടെ പറഞ്ഞു. 'ഇന്നുച്ചയ്ക്ക് നിങ്ങള്‍ അവളെ ഫോണില്‍ വിളിച്ച് ഒരു കാരണോല്ല്യാതെ വല്ലാതെ ചീത്ത വിളിച്ചെന്നു പറഞ്ഞാ അവള്‍ പോയത്?'
'അതു സരളയായിരുന്നോ!' ജഗദീഷ് തലയില്‍ കൈവെച്ചുപോയി. 'ശബ്ദം കേട്ടപ്പോള്‍, നീയാണ് ഫോണെടുത്തതെന്നാ ഞാന്‍ കരുതിയത്.'
****
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭാര്യ: (പരിഭവത്തോടെ) 'നിങ്ങള്ക്ക് ഇപ്പോഴിപ്പോള്‍ എന്നോട് താത്പര്യം തീരെ കുറഞ്ഞിരിക്കുന്നു. പണ്ടൊക്കെ ഉണ്ണാനിരിക്കുമ്പോള്‍ നിങ്ങളുടെ പാത്രത്തില്‍ വിളമ്പിയ ഭക്ഷണംകൂടി എന്റെ പാത്രത്തിലേക്ക് എടുത്തുവെച്ചു തരുമായിരുന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞാലും നിങ്ങളത് നിര്ബരന്ധപൂര്വം് എന്നെക്കൊണ്ട് കഴിപ്പിക്കാറുണ്ട്. ഇപ്പോഴങ്ങിനെയൊന്നും നിങ്ങള്‍ ചെയ്യാറില്ല.'
ഭര്ത്താ വ്: 'അത് നിന്നോടുള്ള ഇഷ്ടക്കുറവുകൊണ്ടൊന്നുമല്ല പ്രിയേ, ഇപ്പോഴിപ്പോഴായി നീ ഭക്ഷണം പാകം ചെയ്യാന്‍ നല്ലതുപോലെ പഠിച്ചിട്ടുണ്ട്, അതുകൊണ്ടാണ്.'
****
ആദ്യരാത്രിയില്‍ ഭര്ത്താaവ് ഭാര്യയോട്: 'നിന്നെ കിട്ടാന്വേ6ണ്ടിയാണ് ഞാന്‍ എന്റെ ശമ്പളം ഇരട്ടിയാക്കി നിന്റച്ഛനോട് പറഞ്ഞത്.'
ഭാര്യ: 'നിങ്ങളെ കിട്ടാന്വേോണ്ടിയാണ് ഞാനെന്റെ വയസ്സ് പകുതിയാക്കി നിങ്ങളോടും പറഞ്ഞത്.'
****
ജാനകിയോട് കൂട്ടുകാരി കല്യാണി: 'എന്താടീ നീ നിന്റെ പുതിയ വേലക്കാരിയെ പറഞ്ഞുവിട്ടത്.'
കല്യാണി: 'അല്ലാതെ പിന്നെ ഭര്ത്താപവിനെ പറഞ്ഞുവിടാന്‍ പറ്റില്ലല്ലോ.'
****
സുഹൃത്ത് ലെസ്ലിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനായി സുന്ദരേശന്‍ പള്ളിയില്‍ വന്നു. പുരോഹിതന്‍ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്പാmയി പെണ്ണിന്റെയും ചെറുക്കന്റെയും കൈകള്‍ ചേര്ത്തു പിടിച്ചു. അതു കണ്ട് സുന്ദരേശന്‍ അടുത്തുകണ്ട ഒരാളോടു ചോദിച്ചു: 'ഇതെന്തിനാ പെണ്ണും ചെറുക്കനും ഷേക്ക്ഹാന്റ് കൊടുക്കുന്നത്?'
അയാള്‍: 'നിങ്ങള്‍ ഗുസ്തിയും ബോക്‌സിങ്ങുമൊന്നും കാണാന്‍ പോയിട്ടില്ലേ? അതെല്ലാം തുടങ്ങുന്നതിനുമുന്പ് അവര്‍ പരസ്പരം ഇങ്ങനെ കൈ കൊടുക്കാറുണ്ട്.'
****
എല്ലാ ചോദ്യങ്ങള്ക്കുംa ഉത്തരം നല്കുന്ന ഒരു യന്ത്രം ഒരിക്കല്‍ നഗരത്തിലെത്തി. ഒരു കുട്ടി ടിക്കറ്റെടുത്ത് യന്ത്രത്തിനോടു ചോദിച്ചു:
'എന്റെ ഡാഡിയെവിടെയാണ്?'
യന്ത്രം പറഞ്ഞു: 'ഇപ്പോള്‍ ചെന്നൈയിലുണ്ട്.'
കുട്ടി പറഞ്ഞു: 'തെറ്റിപ്പോയി! എന്റെ ഡാഡി കഴിഞ്ഞ വര്ഷംK മരിച്ചു പോയല്ലോ...' യന്ത്രം ഒന്നു സംശയിച്ചുകൊണ്ടു പറഞ്ഞു: 'നിന്റെ ചോദ്യം ഒന്നുകൂടെ ആവര്ത്തി ക്കാമോ?'
കുട്ടി വിജയിയെപ്പോലെ പറഞ്ഞു: 'ഇതിലെന്തു വ്യക്തമാക്കാനാണ്. എന്റെ ഡാഡിയെവിടെയുണ്ടെന്നാ ഞാന്‍ ചോദിച്ചത്. ഐ മീന്‍, മൈ മദേഴ്‌സ് ഹസ്ബന്റ്... എന്റെ മമ്മിയുടെ ഭര്ത്താxവ്...'
യന്ത്രം സമാധാനത്തോടെ പറഞ്ഞു: 'നിന്റെ മമ്മിയുടെ ഭര്ത്താ വ് നീ പറഞ്ഞതുപോലെ കഴിഞ്ഞവര്ഷംട തട്ടിപ്പോയി. പക്ഷേ, നിന്റെ ഡാഡി ഇപ്പോഴും ചെന്നൈയിലുണ്ട്.'
****
തലസ്ഥാനത്തു നടന്ന ഒരു ചതുര്ദി,ന കോണ്ഫLറന്സി;ല്‍ പങ്കെടുക്കാനെത്തിയ ജോര്ജി നും മറ്റൊരു സ്ത്രീക്കും താമസിക്കാന്‍ കിട്ടിയത് ഒരേ മുറിയാണ്. സംഘാടകരുടെ ശ്രദ്ധയില്ലായ്മയാണ് കാരണം. പക്ഷേ, പരാതിയില്ലാതെ ജോര്ജുംന ആ സ്ത്രീയും ആ മുറി പങ്കുവെച്ചു. അവിടത്തെ രണ്ടു ഷെല്ഫുമകളിലൊന്ന് ജോര്ജുംല മറ്റേത് സ്ത്രീയുമെടുത്തു; അതേപോലെത്തന്നെ രണ്ടു കട്ടിലുകളും. ആദ്യ പകലും രാത്രിയും അവര്‍ മാന്യമായിത്തന്നെ കഴിച്ചുകൂട്ടി. എന്നാല്‍ രണ്ടാമത്തെ രാത്രി കഠിനമായ തണുപ്പുണ്ടായിരുന്നു. രണ്ടുപേര്ക്കും ഉറക്കം വന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ അപ്പുറത്തെ കട്ടിലില്നിംന്ന് വിളിച്ചു പറഞ്ഞു: 'ജോര്ജ്് വല്ലാതെ തണുക്കുന്നു. ഇത്തിരി ചൂട് കിട്ടിയാല്‍ നന്നായിരുന്നു... താങ്കള്‍ ഷെല്ഫി്ല്നി്ന്ന് ഒരു കമ്പിളിപ്പുതപ്പെടുത്തുതരുമോ?'
ജോര്ജി ന് ആ സ്ത്രീയുടെ മനസ്സിലിരിപ്പ് പിടിക്കിട്ടി. ഒന്നുചിന്തിച്ച ശേഷം അയാള്‍ പറഞ്ഞു: 'നോക്കൂ, ഏതായാലും നാം രണ്ടുപേരും ഈ മുറിയില്‍ കഴിയുകയാണ്... നമുക്ക് ഭാര്യയും ഭര്ത്താ വുമായി അഭിനയിച്ചാലെന്താ?' 
ആ സ്ത്രീയുടെ വായില്നിtന്നും ഒരു ആഹ്ലാദസ്വരം പുറപ്പെട്ടു.
'എനിക്കു സമ്മതം.' സ്ത്രീ പറഞ്ഞു, 'താങ്കളുടെ ഭാര്യയായി അഭിനയിക്കാന്‍ എനിക്കു സമ്മതം.'
'ശരി' കിടന്നുകൊണ്ടു തന്നെ ജോര്ജ്l പറഞ്ഞു.
'ഇപ്പോള്‍ ഭവതി എന്റെ ഭാര്യയാണല്ലേ?' 
'അതേ, ഡാര്ലിsങ്' വിവശയായിക്കൊണ്ട് സ്ത്രീ പറഞ്ഞു. 
ഉടനെ ജോര്ജിsന്റെ ശബ്ദമുയര്ന്നു :
'എന്നിട്ടെന്താടീ നീയെന്നോട് പുതപ്പെടുത്തുതരാന്‍ പറഞ്ഞത്. എന്റെ സ്വഭാവം നിനക്കറിയത്തില്ലേ? തന്നത്താന്‍ വേണമെങ്കില്‍ എടുത്ത് എന്നെ ഉപദ്രവിക്കാതെ അവിടെയെവിടെയെങ്കിലും കിടന്നൂടെ നിനക്ക്, ശവമേ!'
****
സാബു: 'അവിവാഹിതരേക്കാള്‍ ദീര്ഘeമായിരിക്കും വിവാഹിതരുടെ ജീവിതകാലമെന്നു പറഞ്ഞു കേള്ക്കു ന്നുണ്ടല്ലോ?'
ബാബു: 'ദീര്ഘlമായി തോന്നുന്നതാണെടോ-'
****
ഗള്ഫി"ല്നിmന്ന് മടങ്ങിവന്ന വിദഗ്ധനായ ഒരു ഡ്രൈവര്‍ യുവാവ്, ഒരു ലോറി സ്ത്രീധനമായി നല്കാന്‍ കഴിയുന്ന പെണ്കു ട്ടിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. എത്രയും വേഗം ലോറിയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും മെയില്‍ ചെയ്യുകയോ, എഴുതി അറിയിക്കുകയോ ചെയ്യുക. 
****
ഭാര്യയോട് ഭര്ത്താtവ്: 'നമ്മുടെ വേലക്കാരന്‍ പയ്യന്‍ ഒരു മാനസിക വൈകൃത രോഗിയാണെന്നു തോന്നുന്നു. വൃത്തികെട്ട മാനസികരോഗി.
ഭാര്യ: 'എന്തേ, എന്തുപറ്റി?'
ഭര്ത്താോവ്: 'ഇന്നു നമ്മള്‍ മൂന്നു പേരും ഹാളിലുണ്ടായിരുന്നപ്പോള്‍ പെട്ടെന്ന് കറന്റ്് പോയില്ലേ, ആ ഇരുട്ടത്ത് അവന്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചെടീ!'
ഭാര്യ: 'അത് മാനസിക രോഗമൊന്നുമല്ല. അവന് ആളുതെറ്റിയതാകും.'
****
തന്റെ മെലിഞ്ഞുണങ്ങിയ ഭാര്യയോട് നല്ല വണ്ണവും കുടവയറുമുള്ള ഭര്ത്താ_വ് പരിഹാസത്തോടെ: 'നിന്നെ കണ്ടാല്‍ ഏതോ ക്ഷാമം ബാധിച്ച സ്ഥലത്തുനിന്നു വരുന്നവളാണെന്നു തോന്നും.'
ഉടനെ ഭാര്യയുടെ മറുപടി: 'നിങ്ങളുടെ ഈ പൊണ്ണത്തടിയും വയറും കണ്ടാല്‍ ആ ക്ഷാമമുണ്ടാക്കിയത് നിങ്ങളാണെന്നും തോന്നും.'
****
സരള രമണിയോട്: 'നിങ്ങളുടെ ജീവിതം നല്ല പൊരുത്തമുള്ളതാണെന്നു പറഞ്ഞല്ലോ, എങ്ങനെയൊക്കെയുള്ളതാണ് പൊരുത്തങ്ങള്‍.'
രമണി: 'ഉദാഹരണത്തിന്, അങ്ങോര്‍ ഉറക്കത്തില്‍ നന്നായി കൂര്ക്കം വലിക്കും. എനിക്കാണേല്‍ ഇരുട്ടിയാല്‍ ചെവി പതുക്കെയാണ്. ഉറങ്ങിക്കഴിഞ്ഞാല്‍ ഒട്ടും കേള്ക്കiത്തുമില്ല.'
****
ചോട്ടുവിന്റെ ഭാര്യ പെട്ടെന്നൊരു ദിവസം മരിച്ചു. ദുഃഖമന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നവര്‍ കണ്ടത് അവന്‍ തന്റെ വേലക്കാരിയുമായി കളിതമാശ പറഞ്ഞു ചിരിക്കുന്നതാണ്. 
ഒരാള്‍ ചോദിച്ചു: 'ഭാര്യ മരിച്ച് ഒരു ദിവസമല്ലേ ആയിട്ടുള്ളൂ ചോട്ടൂ... അപ്പോഴേക്കും നീയിങ്ങനെ...'
ചോട്ടുവിന്റെ മറുപടി: 'എന്തു പറയാനാ ചങ്ങാതീ! എന്റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയതില്പ്പി ന്നെ എന്റെ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു.എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്കുതന്നെ അറിയാന്‍ മേല...'
****
ഭാര്യ: 'ഇന്നലെ രാത്രിയില്‍ ഞാനൊരു സ്വപ്‌നം കണ്ടു. നിങ്ങളെനിക്ക് അഞ്ചുപവന്റെ ഒരു മാല വാങ്ങിത്തന്നതായിട്ട്...'
ഭര്ത്താാവ്: 'ഇന്നു രാത്രിയിലെ സ്വപ്‌നത്തില്‍ അതണിഞ്ഞുകൊണ്ട് നീ തൃശ്ശൂര്പൂ-രമൊക്കെ ഒന്നു കണ്ടേച്ചു വാ...'
****
ജെറി: 'എടീ നമ്മടെ മകന്റെ ടീച്ചര്‍ എപ്പോഴും എന്റെ കാര്യം പറയാറുണ്ടെന്ന്.'
ബെറ്റി: 'തെറ്റായ ആന്സ/ര്‍ നല്കുമ്പോള്‍ കഴുതേടെ മോനേ എന്നു വിളിക്കുന്നതാവും.'
****
കവിയായ ഭര്ത്താtവ് ഭാര്യയോട്: 'ഓമനേ, നിന്നോടുള്ള സ്‌നേഹം എന്റെ ഹൃദയത്തില്നിxന്ന് കവിഞ്ഞൊഴുകുകയാണ്.'
ഭാര്യ: 'അതെ അതെ! അത് കവിഞ്ഞൊഴുകി അടുത്ത വീട്ടിലെ ജാനമ്മയുടെ അടുത്തെത്തിയതും ഞാനറിഞ്ഞിട്ടില്ലെന്നു കരുതേണ്ട!'
****
എന്തോ ഒരു കാര്യത്തിനുവേണ്ടി കുറേ നേരമായി കലഹിക്കുകയായിരുന്നു ദമ്പതിമാര്‍. ഒടുവില്‍ ഭാര്യ പറഞ്ഞു: 'നമുക്കൊരു ഒത്തുതീര്പ്പു ണ്ടാക്കാം. നിങ്ങള്‍ പറഞ്ഞതു മുഴുവന്‍ തെറ്റാണെന്ന് നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞതുമുഴുവന്‍ ശരിയാണെന്ന് ഞാനും സമ്മതിക്കാം.'
****
അതിരാവിലെ കുളിച്ചൊരുങ്ങി ചന്ദനക്കുറിയിടുന്ന ഭാര്യ ചോദിച്ചു: 'ഇതെന്താ ഇത്രനേരമായിട്ടും കുളിച്ചില്ലേ? ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് മറന്നുപോയോ?'
ഭര്ത്താചവ് തെല്ലുനേരം ആലോചിച്ചു.
'ഇന്നെന്താ പ്രത്യേകത?' അയാള്‍ ചോദിച്ചു.
'കണ്ടോ, സ്വന്തം വിവാഹത്തിയ്യതിപ്പോലും നിങ്ങള്ക്കോ ര്മwയില്ല അല്ലേ! ഇതാ പറഞ്ഞത്, പുരുഷന്മാണര്ക്ക് മറ്റുപലതിലുമാണ് ശ്രദ്ധ. വിവാഹത്തിയ്യതിപോലും സ്ത്രീകള്ക്കേ ഓര്മiയുണ്ടാകൂ' ഭാര്യ പരിഭവത്തോടെ പറഞ്ഞു.
'ഓ, അതിത്ര പറയാനെന്തിരിക്കുന്നു!' അവളെ ഭര്ത്താ വ് സമാധാനിപ്പിച്ചു. 'ഒരു മീനിനെ ചൂണ്ടയിട്ടു പിടിച്ചാല്‍ ഞാന്‍ ആ ദിവസം എന്നുമോര്മി്ക്കും. പക്ഷേ, ആ മീന്‍ അതോര്മി ക്കില്ലല്ലോ.'
****
ഡോക്ടറോട് ഒരു സ്ത്രീ: 'ഡോക്ടറെ, എന്റെ ഭര്ത്താ വ് ഉറക്കത്തില്‍ സംസാരിക്കുന്നു.'
ഡോക്ടര്‍: 'അതെളുപ്പം നിര്ത്താം . ഞാനതിനൊരു മരുന്നെഴുതിത്തരാം.'
സ്ത്രീ: 'അതു നിര്ത്താ നല്ല ഡോക്ടറേ ഞാന്‍ വന്നത്. പുള്ളിക്കാരന്‍ ഉറക്കത്തില്‍ പറയുന്നത് കുറച്ചുകൂടി വ്യക്തമായി കേള്ക്കു ന്ന മട്ടില്‍ ഉറക്കെയാക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ എന്നറിയാനാണ്. മൂപ്പരുടെ ചുറ്റിക്കളിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാലോ...'
****
ഭര്ത്താtവിന്റെ മരണം കഴിഞ്ഞ് ഏറെ കാലമായിട്ടാണ് ഭാര്യ മരിച്ചത്. ആരും ചെയ്തുപോകുന്ന ചില്ലറച്ചില്ലറ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും അതൊക്കെ പിന്നീടു ചെയ്ത നന്മയില്‍ 'ഡിലീറ്റ്' ചെയ്യപ്പെട്ടുപോയതിനാലാകണം ആ സ്ത്രീ നേരെ സ്വര്ഗുത്തിലേക്കാണ് പോയത്.
ഭൂമിയിലേതുപോലെത്തന്നെ സ്വര്ഗaത്തിലും ദാമ്പത്യമെന്ന ഏര്പ്പാrടുണ്ട്. പക്ഷേ, ഭൂമിയിലേതുപോലെ കല്യാണമൊന്നുമില്ല. അവിടെ എത്തുന്നവര്‍ തങ്ങള്ക്ക്െ ഒരു ഇണ വേണമെന്ന് അപേക്ഷ നല്കണം. എന്നാല്‍ കൂട്ടത്തില്‍ ഒരാളെ അപേക്ഷകന് ഇണയായി കിട്ടും. ആ ആള്‍ കഴിയുന്ന മുറിയില്ചെxന്ന് താമസം തുടങ്ങിയാല്‍ മതി. അങ്ങനെ നമ്മുടെ സ്ത്രീയും ഇണയ്ക്കുവേണ്ടി അപേക്ഷ നല്കി. സ്വര്ഗ്ത്തിലെ ഉദ്യോഗസ്ഥര്‍ അപേക്ഷ കമ്പ്യൂട്ടറില്‍ കയറ്റിയതും മുന്നിലുള്ള ബോര്ഡിഷല്‍ '219' എന്ന നമ്പറിനു മുകളിലുള്ള ചുവന്ന ലൈറ്റ് കത്തി. ഉടനെ ഉദ്യോഗസ്ഥന്‍ പരിചാരകനെ വിളിച്ചു പറഞ്ഞു: 'ഈ മഹതിയെ '219' ല്‍ എത്തിക്കൂ.'
മുറിയിലെത്തുന്നതുവരെ സ്ത്രീക്ക് ഉത്കണ്ഠയായിരുന്നു. ആരായിരിക്കും ഇനിയുള്ള തന്റെ ജീവിതത്തിന് കൂട്ട്!
പക്ഷേ, 219ാം നമ്പര്‍ മുറിയുടെ ജനലിലൂടെ ഉള്ളിലേക്ക് നോക്കിയ സ്ത്രീ, അവിടെ കിടന്നുറങ്ങുന്ന തന്റെ ഭാവി ഇണയെ കണ്ടതും, ഉദ്യോഗസ്ഥന്റെ അടുത്തേക്കു തിരിച്ചോടി.
'ഇതെന്താ സാര്‍, ഇതു സ്വര്ഗംi തന്നെയല്ലേ? എനിക്കിവിടെ ശിക്ഷ വിധിച്ചിരിക്കുന്നതു കണ്ടാല്‍ നരകമാണെന്നു തോന്നുമല്ലോ?' അവര്‍ ഉദ്യോഗസ്ഥനോടു പറഞ്ഞു. 'എന്റെ അപേക്ഷ പിന്വകലിക്കണം.'
'എന്തു പറ്റി'? ആകാംക്ഷയോടെ ഉദ്യോഗസ്ഥന്‍ ചോദിച്ചു.
'എന്തു പറ്റാന്‍!' സ്ത്രീ നെടുവീര്പ്പോaടെ പറഞ്ഞു, 'നിങ്ങള്‍ എനിക്കായി തിരഞ്ഞെടുത്തു വെച്ചിരിക്കുന്നത് ആ പുള്ളിക്കാരനെത്തന്നെയാണ്. മുപ്പത്തിയാറു കൊല്ലം എന്നോടൊപ്പമുണ്ടായിരുന്ന എന്റെ കെട്ടിയവനെ!'
****
പുരുഷന്മാ രെ കളവുപറയുന്നവരാക്കുന്നത് സ്ത്രീകളാണ്. കാരണം അവര്‍ അനാവശ്യമായി ചോദ്യംചോദിച്ചുക്കൊണ്ടേയിരിക്കും.
****
സംഗീതവിദുഷിയായ ഭാര്യ: 'നിങ്ങളെന്താണ് ഞാന്‍ സംഗീതമഭ്യസിച്ചു തുടങ്ങുമ്പോഴേക്കും വീട്ടിനുള്ളില്നിതന്നും പുറത്തിറങ്ങി നില്ക്കുന്നത്? നിങ്ങള്ക്ക്e കലാബോധം തീരെയില്ലേ?'
ഭര്ത്താ/വ്: 'കലാബോധമില്ലാഞ്ഞിട്ടല്ല; ഞാന്‍ നിന്നെ മര്ദിiച്ചിട്ട് നീ കരയുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കേണ്ടെന്ന് കരുതിയാണ്.'
****
'വിവാഹം കഴിഞ്ഞ് ആറുമാസത്തേക്ക് ഞങ്ങള്‍ തമ്മില്‍ വലിയ യോജിപ്പിലായിരുന്നു. ഏതു കാര്യത്തിലും പരസ്പരം സഹായിക്കാറുണ്ട്. ഉദാഹരണത്തിന്, അവള്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ വലിയ ഓഫീസറാണെന്ന ചിന്തയൊക്കെവിട്ട് ഞാനവളെ സഹായിക്കാറുണ്ട്.'
'ഇപ്പോഴെന്തുപറ്റി?'
'ഇപ്പോള്‍ പാത്രങ്ങള്‍ മുഴുവനും ഞാന്‍ തന്നെയാണ് കഴുകാറുള്ളത്...'
****
അവിവാഹിതനോട് വിവാഹിതന്‍: 'വിവാഹം കഴിക്കില്ല എന്നു തീര്ച്ചeപ്പെടുത്തിയിരുന്ന നിങ്ങള്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്തേ?'
അവിവാഹിതന്‍: 'ദാമ്പത്യ ജീവിതത്തിലെ സുഖവും സമാധാനവുമെല്ലാം എന്നെ മോഹിപ്പിക്കുന്നു.'
വിവാഹിതന്‍: 'ഞാനും അതുതന്നെയാണ് മോഹിക്കുന്നത്, സുഹൃത്തേ.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)