Saturday, December 19, 2009

കൊടൈക്കനാല്‍

Kodaikanal









വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടതാവളങ്ങളിലൊന്നാണ്‌ കൊടൈക്കനാല്‍.കൊടൈക്കനാല്‍ എന്ന തമിഴ്‌ പദത്തിന്‌ ദി ഗിഫ്റ്റ്ഓഫ്‌ ഫോറസ്റ്റ്‌ എന്നാണര്ത്ഥം.ഹില്സ്റ്റേഷനുകളുടെ രാജകുമാരി എന്നവിശേഷണം കൂടിയുണ്ട്‌ കൊടൈക്കനാലിന്‌.തെക്കേയിന്ത്യയില്‍ വിവാഹശേഷം ഹണിമൂണ്ആഘോഷിക്കാന്‍ ഏറെപ്പേരും ഇഷ്ടപ്പെടുന്നഒരിടം കൂടിയാണിത്‌.
1845ല്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷനറിയുടെയുംബ്രിട്ടീഷ്‌ ബ്യൂറോക്രാറ്റ്സിന്റെയും സമയത്താണ്ആധുനിക കൊടൈക്കനാല്‍ രൂപംകൊള്ളുന്നത്‌.ഇരുപതാം നൂറ്റാണ്ടായപ്പോഴാണ്‌ ഇന്ത്യന്വംശജര്ഇങ്ങോട്ടേക്ക്‌ വരാന്‍ തുടങ്ങുന്നത്‌.
പ്രധാനമായും മൂന്ന്‌ സീസണ്‍ ആയിട്ടാണ്‌ സഞ്ചാരികള്‍ കൊടൈക്കനാലില്‍ എത്തുന്നത്‌.ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ്‌ പീക്ക്‌ സീസണ്‍. ഫെബ്രു-മാര്ച്ച്‌ മാസങ്ങളില്‍ ലോ സീസണുംജൂലായ്‌-സെപ്റ്റംബര്‍ മാസങ്ങളില്‍ സെക്കന്റ്‌ സീസണുമാണ്‌. കൊടൈക്കനാലിന്റെ എല്ലാകാര്യങ്ങളും നോക്കുന്നത്‌ ടൂറിസം വകുപ്പാണ്‌. ഏകദേശം അന്പതോളം ഹോട്ടലുകളുംമുപ്പതിനു മുകളില്‍ ഇന്ത്യന്‍ കോണ്ടിനെന്റല്‍, വെസ്റ്റേണ്‍, ചൈനീസ്‌ റെസ്റ്റോറന്റുകളുംകൂടാതെ റ്റീ സ്റ്റാളുകളും ചെറിയ കഫേകളും ഇവിടെയുണ്ട്‌.
കൊടൈക്കനാലില്‍ നിരവധി സ്ഥലങ്ങള്‍ കണ്ടിരിക്കേണ്ടതാണ്‌. അതില്പ്രധാനപ്പെട്ടവയെക്കുറിച്ച്‌ പറയാംകൊടൈക്കനാല്‍ തടാകംബ്രയാന്ത്‌ പാര്ക്ക്‌,കോക്കേഴ്സ്വോക്ക്‌, ബിയര്‍ ഷോലാഫാള്സ്‌, ഗ്രീന്വാലി വ്യൂ(മുന്കാലങ്ങളില്‍ സൂയിസൈഡ്പോയിന്റ്‌), പൈന്‍ ഫോറസ്റ്റ്സ്‌, ഷെമ്പഗനൂര്‍ മ്യൂസിയം ഓഫ്‌ നാച്യുറല്‍ ഹിസ്റ്ററി,കൊടൈക്കനാല്‍ സോളാര്‍ ഒബ്സര്വേറ്ററിപില്ലാര്‍ റോക്സ്‌, ഗുണ കേവ്സ്‌, സില്വര്കാസ്കേയ്ഡ്‌, ഡോള്ഫിന്‍ നോസ്‌, കുറിഞ്ഞി ആണ്ടവര്‍ മുരുകന്‍ ടെമ്പിള്‍. കൊടൈക്കനാല്ഗൈഡുകളുടെ സേവനം ലഭിക്കുംഎന്നാല്‍ നാട്ടില്‍ നിന്ന്‌ പരിചയമുള്ള ആരെയെങ്കിലും ഒപ്പംകൂട്ടുന്നതാകും നല്ലത്‌.
മധുര(135 കി മീ), ട്രിച്ചി(200 കി മീ), കോയമ്പത്തൂര്‍(170 കി മീഎന്നിവയാണ്‌ കൊടൈക്കനാലിന്സമീപമുള്ള എയര്പോര്ട്ടുകള്‍. പളനി(64 കി മീ), കൊടൈ റോഡ്‌ സ്റ്റേഷന്‍(80 കി മീ),ദിണ്ഡിഗല്‍(100 കി മീസമീപമുള്ള പ്രധാന റെയില്വേ സ്റ്റേഷനുകള്‍. പളനി വഴിയോബട്ടാലഗുണ്ഡുഗട്ട്‌ റോഡു വഴിയോ 2-3 മണിക്കൂറുള്ള കൊടൈക്കനാല്‍ യാത്രഅതിമനോഹരവും ഓര്മ്മയില്‍ എക്കാലവും തങ്ങി നില്ക്കുന്നതുമായിരിക്കും.പെരിയകുളത്തുനിന്ന്‌ കുംബകരൈ വഴി 28 കി മീ സഞ്ചരിച്ചാല്‍ വേഗത്തില്‍ കൊടൈക്കനാലില്എത്താനാകുംസൈക്കിളും ടാക്സിയും വാനും സിറ്റിബസ്സും വാടകയ്ക്ക്‌ ലഭിക്കും.

Sunday, November 22, 2009

ഒരു സുഹൃത്തിന്‍റെ എസ്.എം.എസ്.

ഞാനീലോകത്തോട് വിടപറഞ്ഞകന്നാലും
മഴയായ് ഞാന്‍ പുനര്‍ജനിക്കും....
അന്നു നീ കുട ചൂടാതെ എന്നോടൊപ്പം നടക്കണം....
എന്‍റെ സ്നേഹം പെയ്തൊഴിയുന്നതുവരെ നീ
എന്നരികില്‍ ഉണ്ടാവണം...
..
..
..
അങ്ങനെ മഴകൊണ്ട്...
പനിപിടിച്ച് നീയും തട്ടിപ്പോകും,
അപ്പോഴെ എനിക്ക് സമാധാനം കിട്ടൂ...
..
..
ഞാനില്ലാത്ത ലോകത്ത്
നീ മാത്രം അങ്ങനെ സുഖിക്കണ്ടാട്ടോ...

Thursday, October 22, 2009

ഒരു ഇന്‍റെര്‍നെറ്റ് പ്രണയം

Internet Love
വിഡ്ഢിപ്പെട്ടി എന്ന് ആരോ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്തിനെക്കുറിച്ച് എന്നല്ലേ? നമ്മുടെ സ്വന്തം കമ്പ്യൂട്ടര്‍ തന്നെ. ആര് അല്ലെങ്കില്‍ എന്തിന്? അതിനെ അങ്ങനെ വിളിച്ചു എന്ന് എനിക്കറിയില്ല.അല്ലെങ്കില്‍ തന്നെ അതിനു ഇവിടെ പ്രസക്തിയില്ല.ഞാന്‍ കാര്യത്തിലേക്ക് വരാം.ഞാന്‍ അനഘാ.സ്ഥിരമായിട്ടല്ലെങ്കിലും ഒരുപാട് ചാറ്റ് മുറികള്‍ കയറി ഇറങ്ങുന്ന കുറച്ചു സൌഹൃദങ്ങളും പിന്നെ കുറച്ചു വായാടിത്തരവുമുള്ള ഒരു പെണ്‍കുട്ടി. ചാറ്റ് മുറികളെക്കുറിച്ച് ആര് എനിക്ക് പറഞ്ഞു തന്നു എന്ന് എനിക്ക് ഓര്‍മ്മയില്ല. ഈ അനഘയുടെ സ്മരണയില്‍ ഇല്ലാത്ത പ്രിയഗുരുവേ നിനക്ക് ആദ്യ വന്ദനം.ഇനി കഥ. അഥവാ ഇന്റര്‍നെറ്റ്‌ പ്രണയം


സ്ഥിരം കയറാറുള്ള ചാറ്റ് മുറികളില്‍ ഒന്നില്‍ എനിക്ക് സ്ഥിരം കിട്ടാറുള്ള hi asl pls.... തുടങ്ങിയ ഡയലോഗുകള്‍ക്ക് വിരുദ്ധമായി ഒരാള്‍." എന്‍റെ സൗഹൃദം നിനക്ക് ഇഷ്ടമാകുമോ?" " ആരാണപ്പാ ഇവന്‍? " എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിച്ചു ടൈപ്പ് ചെയ്തു. " അതൊരു നല്ല സൗഹൃദം എങ്കില്‍......." പിന്നീട് പരിചയപെടലിന്റെ ഒരു ഇടവേള. അതിനെ വെട്ടിച്ചുരുക്കി സംഗ്രഹിച്ചു എഴുതിയാല്‍ ഇങ്ങനെ...പ്രണവ്...പ്രായം 27 ....ജോലി സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍...ഇപ്പോള്‍ സിംഗപൂര്‍.." ബയോടാറ്റ ഉഗ്രന്‍. സത്യം ഏതാണെന്ന് കര്‍ത്താവ്‌ തമ്പുരാന് അറിയാം...." എന്തും വരട്ടെ എന്ന് കരുതി തിരിച്ചു കാച്ചി. അനഘ 25 വയസ്സ്. പഠിത്തം കഴിഞ്ഞു എന്ന് പറയാം. ഡിഗ്രി തോറ്റതിനാല്‍ കെട്ടിച്ചു വിടാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നു.backspace അറിയാതെ ഒന്നമര്‍ന്നു. MSc പഠിക്കുന്നു എന്നാക്കി. " ആ പുരുഷകേസരി കണക്കില്‍ അത്ര കേമനാവല്ലേ കര്‍ത്താവേ ? അടുത്ത അപേക്ഷ പുള്ളിക്ക്....." വയസ്സ് എങ്ങാനും കണക്കു കൂട്ടി എടുത്താലോ?" വീടും നാടും അടങ്ങുന്ന വിശദമായൊരു ബയോടാറ്റക്ക് ഒടുവില്‍ അതാ എത്തി.." pranav want to be your friend " accept or decline ? ആലോചിക്കാന്‍ സമയം തരും മുന്‍പേ ദാ പ്രണവ് ടൈപ്പ് ചെയ്യുന്നു.. " ഒരു റിക്വസ്റ്റ് വിട്ടു.accept ചെയ്യുമോ? " ഇതുവരെ കുഴപ്പമില്ല..എന്നാലും?...." R u there ? കൂടെ ഒരു BUZZ എന്തായാലും വരുംപോലെ വരട്ടെ ...accept കൊടുക്കാം." yes i am here‍." മറുപടി കൊടുത്തു. നോക്കിയപ്പോള്‍ ദേ ഒരു ഉഗ്രന്‍ പടം.എന്‍റെ ഗിത്താറിന്റെ പടം മാറ്റി മീര ജാസ്മിന്‍ ആക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. ശരിക്കും ഉള്ള മുഖം കണ്ടാല്‍ അവന്‍ invisible ആയാലോ? ( അങ്ങനെയും അനുഭവം ഉണ്ട് .)
ഭൂമിയിലുള്ള സൈക്കിള് മുതല്‍ ആകാശത്തെ ജെറ്റ് വിമാനം വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.അഖിലിന്റെ 7ലെ സ്കോളര്‍ഷിപ്പ്‌ പുസ്തകം എന്‍റെ മാനം രക്ഷിച്ചു. അവന്‍ അടുത്ത് ഇല്ലാത്തതു എന്‍റെ ഭാഗ്യം. ദേ അടുത്ത പാര. വോയിസ്‌ കാള്‍.ശബ്ദം പരമാവധി മൃദുവാക്കി ഞാന്‍ ഒരു ഹലോ പറഞ്ഞു." oh your voice is so sweet.പാട്ട് പാടുമോ?" " എന്‍റെ സുഹൃത്തേ പണ്ടൊരു ദേശീയ ഗാനം പാടാന്‍ സ്കൂളിന്റെ മുറ്റത്ത്‌ നിന്നത് ഒഴിച്ചാല്‍ ജന്മത്ത് ഞാന്‍ പാടിയിട്ടില്ല." ഇത് മനസ്സില്‍ പറഞ്ഞു.പക്ഷെ വെളിയിലേക്ക് വിട്ടത് വേറെ രീതിയിലാണ്‌." ഇടയ്ക്കു ഒക്കെ പാടും. പക്ഷെ ഇപ്പോള്‍ ടോന്‍സിലയിറ്റിസ് ആണ്. അത് കൊണ്ട് ഡോക്ടര്‍ വോയ്സ് റസ്റ്റ്‌ പറഞ്ഞിരിക്കുവാണ്." " oh I am Unlucky man.സാരമില്ല അസുഖം മാറാന്‍ ഞാന്‍ പ്രാര്‍ഥിക്കാം." അറിയാതെ ഞാന്‍ എന്‍റെ കഴുത്ത് ഒന്ന് തടവി. 2 ദിവസം മുന്‍പേ അപ്പുറത്ത് വീട്ടിലെ സുമചേച്ചി പഠിപ്പിച്ചതാണ് നമ്മുടെ ടോണ്‍സിലയിറ്റിസ്." ചേച്ചി നിങ്ങള്‍ക്ക് അമേന്‍....."


പിന്നെയും സംസാരം നീണ്ടു പോയി Msc യുടെ അനന്ത സാധ്യതകളെക്കുറിച്ച് പ്രണവ് വര്‍ണിക്കുമ്പോള്‍ ഞാന്‍ പ്രണവുമായി ഉള്ള പ്രണയ സാക്ഷാത്കാരത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു. സിംഗപൂരില്‍ വണ്ടി ഓടിക്കുന്ന സ്വപ്നത്തിലായിരുന്ന എന്നോട് പെട്ടന്ന് പ്രണവ് ചോദിച്ചു " അനഘാ താന്‍ cam ഓണ്‍ ചെയ്യാമോ? " " ദാ വരുന്നു....ആരോ വിളിക്കുന്നു. ഇപ്പോള്‍ വരാമേ.." അക്ഷരാര്‍ഥത്തില്‍ ഞാന്‍ തടി ഊരി. മേക്കപ്പ് ബോക്സിലെ ഏതാണ്ട് എല്ലാ സാധനങ്ങളും തന്നെ ഞാന്‍ മുഖത്ത് വാരി പൂശി. " ഈ ലാപ്ടോപിനു മണക്കാന്‍ കഴിവ് ഉണ്ടായിരുന്നെങ്കില്‍? ഛെ....പുതിയ perfume ന്‍റെ മണം കൂടി അറിയിക്കാമാരുന്നു." " sorry പ്രണവ് അത് ഇവിടെ ഒരാള്‍ വന്നതാണ്." കള്ളം പറഞ്ഞു ഒപ്പിച്ചു. " its ok" എന്ന് അവന്‍. " നിന്നെ കാണാന്‍ നല്ല ഭംഗി ഉണ്ട്" .cam ഓണ്‍ ആക്കിയപ്പോള്‍ അവന്‍ പറഞ്ഞു.ശരീരത്തിന്‍റെ ഭാരം കുറഞ്ഞു കുറഞ്ഞു അല്പം പൊങ്ങിയത് പോലെ എനിക്ക് തോന്നി." നിന്‍റെ cam എവിടെ? അല്പം മടിയോടെ ഞാന്‍ ചോദിച്ചു. " ഇപ്പോള്‍ തരാം." അവന്‍ on ആക്കുമ്പോള്‍ എന്‍റെ ഹൃദയം തൃശൂര്‍ പൂരത്തിന്‍റെ ശിങ്കാരി മേളം പോലെ ഇടിച്ചു. on ആക്കിയപ്പോള്‍ ഒരു നിമിഷം അത് നിലച്ചുവോ? ഒരു കൊച്ചു പയ്യന്‍. ഏതാണ്ട് 4 വയസ്സ് പ്രായം വരും. " ഹേ ഞെട്ടുകയൊന്നും വേണ്ട.അത് എന്‍റെ മകനാണ്. wife‌ നെ കാണണ്ടേ? ദാ ഇതാണ് എന്‍റെ wife " cam എവിടെയൊക്കെയോ മാറി മറിയുന്നു. എന്‍റെ സ്വപ്നത്തിലെ വണ്ടി ആക്സിടന്റ്റ് ആയതു പോലെ തോന്നി. ശരീരം ഭാരം കൂടി തല തല്ലി വീണു." ഹലോ..." അവന്‍ വിളിക്കുന്നു. " ഇത് ഒരുമാതിരി സന്തൂറിന്റെ പരസ്യം പോലെ ആയല്ലോ കര്‍ത്താവേ." ഞാന്‍ ഓര്‍ത്തു. അവന്‍ ടൈപ്പ് ചെയ്യുന്നു " r u there ?...... r u there ? " ദുഷ്ടന്‍" മനസ്സില്‍ പ്രാകി ഞാന്‍....എന്നാലുമെന്റെ സ്വപ്‌നങ്ങള്‍.. ..



വേഗം തന്നെ മീര ജാസ്മിനെ മാറ്റി ഗിത്താര്‍ ഇട്ടു.


പ്രണവിന്റെ ടെസ്ക്ടോപില്‍ എഴുതി വന്നു.......Anakha is offline...........

കടപ്പാട് : ആതിര കൃഷ്ണ

Wednesday, September 9, 2009

പൂക്കാലം


വരുവാനില്ലരുമിങ്ങോരുനാളും  ഈ  വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുല്ലോരാളരോ  വരുവാനുണ്ടെന്നു ഞാന്‍  വെറുതെ  മോഹിക്കുമല്ലോ
എന്നും  വെറുതെ  മോഹിക്കുമല്ലോ

പലവട്ടം  പൂക്കാലം  വഴിതെറ്റി  പോയിട്ടും
ഒരുനാളും  പൂക്കാമാം കൊമ്പില്‍
അതിനായ്‌ മാത്രമായ് ഒരുനേരം  മൃദു  മാറി  മധു  മാസംഅനയരുണ്ടല്ലോ

വരുവാനില്ലാരുമീ  വിജനമാം  എന്‍  വഴിക്ക്  അറിയാം  അതെന്നാലും  എന്നും
പടിവാതിലോളം  ചെന്ന്  അകലതാ വഴിയാകെ  മിഴി  പാകി  നില്‍ക്കരുണ്ടല്ലോ
മിഴി  പാകി  നില്‍ക്കരുണ്ടല്ലോ
പ്രിയമുല്ലോ  അളാരോ  വരുവാനുണ്ടെന്നു  ഞാന്‍  വെറുതെ  മോഹിക്കരുണ്ടല്ലോ

വരുമെന്ന്  ചൊല്ലി  പിരിഞ്ഞു  പോയി  എല്ലാരും
അറിയാം  അതെന്നാലും  മിന്നും
പതിവായ്  ഞാന്‍  എന്റെ  പടിവാതിലെന്തിനോ  പകുതിയേ  ചാരാരുല്ലല്ലോ
പ്രിയമുള്ള  അളാരോ വരുമെന്ന്  ഞാനിന്നും  വെറുതെ  മോഹിക്കുമല്ലോ

നിനയാത്ത  നേരത്തെന്‍  പടിവാതിലില്‍  ഒരു പദവിന്യാസം കേട്ടപോലെ
വരവയാല്‍ ഒരുനാളും  പിരിയത്തെന്‍ മധുമാസം
ഒരു  മാത്ര കൊണ്ട്  വന്നെന്നോ
ഇന്ന്  ഒരു  മാത്ര  കൊണ്ട്  വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നു അകലെതാ   വഴിയിലെന്‍  ഇരുകന്നും നീട്ടുന്ന  നേരം
വഴി  തെറ്റി  വന്നാരോ  പകുതിക്ക്  വെചെന്റെ  വഴിയെ  തിരിച്ചു  പോകുന്നു
എന്റെ  വഴിയെ  തിരിച്ചു  പോകുന്നു
എന്റെ  വഴിയെ  തിരിച്ചു  പോകുന്നു

Saturday, August 22, 2009

ചില സിനിമ ഡയലോഗുകള്‍

"നീ അടക്കമുള്ള പെണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും ..നിങ്ങള് ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും ,മോഹിച്ചു കൊണ്ട് വെറുക്കും .. "
ഒരു വടക്കന്‍ വീരഗാഥ
എം.ടി വാസുദേവന്‍ നായര്‍


ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് ..സമയമെടുത്തു ഒരുപാട് ...അത് മറക്കാന്‍ ...എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു .മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത് ..അപ്പോള്‍ വീണ്ടും പോവുന്നെന്ന് പറയുന്നു ..
മിന്നാരം
പ്രിയദര്‍ശന്‍


"ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ തൊട്ടു അച്ഛന്റെയും അമ്മയുടെയും മനസില്ലൊരു കനല്‍ ചൂട് നീറാന്‍ തുടങ്ങും. പ്രാപ്തനെന്നു തോന്നുന്ന ഒരാളെ കണ്ടു അവളെ കയ്യിലെല്പിച്ച്ചു പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത് . പക്ഷെ വിധിയുടെ കള്ളകളി പോലെ ഒട്ടും ദയ കാണിക്കാതെ, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ ജന്മം കൊടുത്തു ഊട്ടി വളര്ത്തി വലുതാക്കിയവരുടെ നെഞ്ചിലെ കനലിലെക്കൊരു പിടി വെടിമരുന്നു വാരി എറിഞ്ഞിട്ടു ഏതെങ്കിലും ഒരു പന്ന നായിന്റെ മോന്റെ കൂടെ ഒരു ദിവസം അവള് ഇറങ്ങി പോകും ..... പറയാം, പ്രസംഗിക്കാം ആദര്‍ശങ്ങള്‍ . കാലണക്ക് വില പോലും ഇല്ലാത്ത പുരോഗമനാശയങ്ങള്‍ ..അവള്‍ individual ആണ്. അവളുടെ life , future ...തേങ്ങാക്കുലയാണ്. കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവള്‍ ഊരി വലിച്ചെറിഞ്ഞ രണ്ടു പാഴ് ജന്മങ്ങള്‍ ... അച്ഛനും അമ്മയും ..."
ഉസ്താദ്
രഞ്ജിത്ത്


മിണ്ടരുതാ വാക്ക് .ശരിയവുമത്രേ. കേട്ട് തുരുമ്പിച്ചു. ജീവിതത്ത്തിലോരായിരം വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട് .ശരിയാവും . എന്റെ അമ്മ, അച്ഛന്‍, പെങ്ങമ്മാരു, അനിയന്‍ , ദേവി, നീ . ... അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു .ശരിയാവും. എവിടെ..? എവിടെ ശരിയായി...? ശരിയാവില്ല ..സേതുമാധവന്‍ ശരിയാവില്ല ...
ചെങ്കോല്‍
ലോഹിത് ദാസ്


call the police... i did it... ഞാനത് ചെയ്തു.. ഞാനവനെ കൊന്നു.
തിന്ന ചോറിനു നന്ദി കാണിക്കണ്ടേ..? so i did it for you .. നിങ്ങള്ക്ക് വേണ്ടി ഞാനവനെ കൊന്നു.
ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആര്ക്കും ആവശ്യമില്ല.so i did it for him.അവനു വേണ്ടി ഞാനവനെ കൊന്നു .ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ എനിക്ക് ആവശ്യമില്ല. so i did it for myself.എനിക്ക് വേണ്ടി ഞാനവനെ കൊന്നു. out of love.. out of love... out of love....
താളവട്ടം
പ്രിയദര്‍ശന്‍


നിസാരമായ ഈഗോയുടെ പേരില്‍ നമ്മള്‍ അകന്നു. പക്ഷെ ഒരിക്കല്‍ .... ഒരിക്കല്‍ ...ഞാന്‍ രാധയെ സ്നേഹിച്ചിരുന്നു. എന്നെ രാധയ്ക്കും ഇഷ്ടമായിരുന്നു. . കോളേജ് ഉള്ള ദിവസങ്ങളില്‍ ഉറക്കമുണരുന്നത് ഇന്നെനിക്കു രാധയെ കാണാമല്ലോ എന്ന സന്തോഷതോടെയായിരുന്നു. തരാന്‍ കഴിയാത്ത എത്രയോ കത്തുകള്‍ മനസ്സില്‍ കൊണ്ട് നടന്നു.ഉറങ്ങാതെ ഓര്ത്തു വെക്കുന്ന വാക്കുകള്‍ ..... തമ്മില്‍ കാണുമ്പോള്‍ പറയാനാകാതെ വിഷമിച്ചിട്ടുണ്ട്.എങ്കിലും നമുക്ക് പരസ്പരം അറിയാമായിരുന്നു വളരെ വളരെ ഇഷ്ടമാണെന്ന് .നമ്മള് പറയാതെ പറഞ്ഞിട്ടുണ്ട്.
രാധേ ആ പഴയ പവിയോടു ക്ഷമിച്ചു കൂടെ...?
വെള്ളാനകളുടെ നാട്
ശ്രീനിവാസന്‍


"നീ എന്ത് നന്ദികേടാ ഡാ ഈ പറയണേ ...
ഇക്കണ്ട കാലം മുഴുവന്‍ നിന്നെയും സ്വപ്നംകണ്ട് നടന്ന ഒരു പെണ്ണിനെ തഴഞ്ഞിട്ട് ആ ഭാഗ്യം നമുക്ക് വേണ്ട ...നമുക്കാ പണവും പ്രതാപവും ഒന്നും വേണ്ട മോനെ ... "
വാത്സല്യം
ലോഹിത് ദാസ്


" ഞാന്‍ ...ഞാനൊരു പെഴപ്പു പെറ്റവനാണല്ലേ...? തന്തയില്ലാത്തവന്‍ ..കോവിലകത്തെ തമ്പുരാട്ടി കുട്ടിക്ക് വിവാഹത്തിന് മുന്പ് പറ്റിയ നാണം കേട്ട തെറ്റ് .ഭ്രൂണ ഹത്യ ചെയ്തു തീര്കാമായിരുന്നില്ലേ ..? അല്ലെങ്കില് പിറന്നു വീണപ്പോ കഴുത്ത് ഞെരിച്ചു കൊല്ലാമായിരുന്നില്ലേ...? നദിയിലോഴുക്കുകയോ... തീവണ്ടിപ്പാളത്ത്തില്‍ ഉപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ...?എന്ത് കൊണ്ട് ചെയ്തില്ല...മഹാമനസ്കത...മനുഷ്യത്വം.... ഭിക്ഷ കിട്ടിയതാണ് എന്നറിയാത്ത പൈതൃകത്തിന്റെ പേരില് അഹങ്കരിച്ച ഞാന് വിഡ്ഢിയായി ...ദാനം കൊടുത്തു ശീലിച്ചവനു ഈ ജന്മം പോലും ഒരാളുടെ ദയ ആണെന്ന് അറിയുമ്പോള് ഇതെന്റെ മരണമാണ്. മംഗലശ്ശേരി നീലകണ്ടന്റെ മരണം .
ദേവാസുരം
രഞ്ജിത്ത്


ഞാന് കഷ്ടപ്പെട്ടാ കാശുണ്ടാക്കിയത് .... എന്റെ കുഞ്ഞിനും അന്നമ്മക്കും വേണ്ടി... സേതുവിന് അറിയാമോ..? നിങ്ങള് മന്ത്രി മന്ദിരത്തില് പൊറുതിക്ക് കയറുമ്പോള്‍ അന്നമ്മയുടെ ജീവന്‍ രക്ഷ്ക്കാന്‍ മരുന്നിനു കാശില്ലാതെ മുഴു പട്ടിണിയില്‍ റോഡില് അലയുകയായിരുന്നു ഞാന്‍ . എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും
ലാല്‍ സലാം
ചെറിയാന് കല്പകവാടി


"ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു... അത് കൊണ്ട് ചോദിക്കുകയാ ...എന്നെ ... കൊല്ലാതിരിക്കാന് പറ്റോ...? ഇല്ല... അല്ലെ...? സാരമില്ല...
ചിത്രം
പ്രിയദര്‍ശന്‍


അറിയാവുന്ന നല്ല ഭാഷയില് നിന്നോട് ഞാന് പറയേണ്ടത് പറഞ്ഞു .നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ ഇട്ടികന്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം കാണിച്ചു മുന്നോട്ടു ദാ .......ഇതിനപ്പുറം കടന്നാല് മമ്പറം ആലിക്കണ്ണന് സാഹിബിന്റെ മൂത്ത മകന് ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്ന് വെട്ടേണ്ടി വരും. കാലു പിടിക്കാന് കുനിയുന്നവറെ മൂര്ധാവില് തുപ്പുന്ന സ്വഭാവം കാട്ടിയാല് ഈ ഭൂമി മലയാളത്തില് മാധവന്‍ ഉണ്ണിക്കു ഒരു മോന്റെ മോനും വിഷയല്ല...
വല്യേട്ടന്‍
രഞ്ജിത്ത്


പെണ്കുട്ടികള് വളരുന്നതും വലുതാകുന്നതുമെല്ലാം മനസ്സിലാക്കാന് അമ്മ വേണം,, അമ്മ തന്നെ വേണം ..ഏട്ടന് വെറും എട്ടനാവാനല്ലേ പറ്റൂ ..
ഹിറ്റ്ലര്
സിദ്ദിക്ക്


തിണ്ണമിടുക്ക് കാണിക്കാന്‍ ഇത് നമ്മുടെ തിണ്ണയല്ല..
ചക്രം
ലോഹിത് ദാസ്.

"അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാല്‍ വിളക്കുക്കള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു ..“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും തെളിച്ചു കൊണ്ടു്?"
ബോയിംഗ് ബോയിംഗ്
ശ്രീനിവാസന്‍

Sunday, July 26, 2009

മൊബൈല്‍ ട്യൂണും പിന്നെ കുറെ ഗുലുമാലുകളും

Mobile ringtones, caller tunes
പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ...

മടിച്ചുനില്‍ക്കേണ്ട എന്നു പറഞ്ഞാലും അങ്ങനെയങ്ങ് ചെയ്യാന്‍ പറ്റുമോ...

ഒരു ഫോണ്‍ ട്യൂണാണ് കേട്ടോ...

കൂട്ടുകാരനല്ല... സുന്ദരിയായ ഒരു പരിചിതയുടെ ഫോണാണ്... എന്തു ചെയ്യും...?

അത്തരമൊരു ആഹ്വാനം ഉണ്ടെന്നുവെച്ച് ആയിക്കൂടല്ലോ...

സൌമ്യമായി പറയാനുള്ളതു പറഞ്ഞു ഫോണ്‍ വെച്ചു...

പക്ഷേ എന്തായാലും മനസ്സില്‍ പൊന്നേ മടിച്ചുനില്‍ക്കാതെ എന്ന വിളിമാത്രം അടങ്ങുന്നില്ല...

നാശങ്ങള്‍ ഓരോരോ പണി ഉണ്ടാക്കി വെച്ചിരിക്കുവാ. മനുഷ്യനെ വെറുതെ പിഴപ്പിക്കാന്‍... എന്ന സാത്വിക ഭാവം നടിച്ചു ശപിച്ചു...

പിന്നല്ലാതെ! 

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു പ്രായഭേദമില്ല.

ആബാലവൃദ്ധം ജനങ്ങളും ഇന്ന് മൊബൈല്‍ ഉപഭോക്താക്കളാണ്.

ഓരോരുത്തരും അവര്‍ക്കിഷ്ടപ്പെട്ട പാട്ടും ട്യൂണും ഇട്ടിട്ടുണ്ടാവും. അവയാകട്ടെ സമയവും സന്ദര്‍ഭവും നോക്കാതെ പാടാന്‍ തുടങ്ങുമ്പോഴാണ് പൊരുത്തക്

കേട് രസമാകുന്നത്.

അച്ഛന്‍ മകന്റെ ഫോണിലേക്ക് വിളിച്ചു...

നീ പോടാ കൂത്താടീ... നീ പോടാ തെമ്മാടീ...

ഫോണടിക്കുകയാണ്. അച്ഛന്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ സമാശ്വസിപ്പിച്ചു. ശരിയാണേ തെമ്മാടി തന്നേ അല്ലെങ്കില്‍ അവനും ഈ ഫോണും ഉണ്ടാകുമായിരുന്നില്ല. ബാലന്‍ സാര്‍ കണക്കു പഠിപ്പിക്കുകയാണ്. പൊതുവേ നല്ല അദ്ധ്യാപകന്‍ എന്നപേരുള്ള ബാലന്‍ സാറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. അദ്ദേഹം പൈപ്പിന്റെ വ്യാസം കാണുന്നതെങ്ങനെ എന്നു വിശദീകരിക്കുകയാണ്. പെട്ടെന്നു കേള്‍ക്കാം "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.... ഹൈസ്കൂള്‍ ക്ളാസ് മുറിയാണ്. ഒരു പതിന്നാലുകാരന്റെ ഫോണാണ്... ബാലന്‍സാര്‍ വിളറിനിന്നു.

Mobile ringtones, caller tunes

എന്തുചെയ്യാന്‍ നേഴ്സറിക്കുട്ടിയുടെ ടിഫിന്‍ ബോക്സിനൊപ്പവും വെച്ചിട്ടുണ്ടാവുംഅവളുടെ സ്വന്തം മൊബൈല്‍!

"ഡാഡിയ്ക്കും മമ്മിയ്ക്കും മോളെ വിളിക്കാനാ... പിന്നെ മോള്‍ക്കും!''

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് സ്കൂളിലെ കുട്ടികളോട് അദ്ധ്യാപകനു പറയാനാവുമോ? പറഞ്ഞാലൊട്ടു നടക്കുമോ...

ടീച്ചര്‍ ക്ളാസ്സില്‍ ഇംഗ്ളീഷ് പഠിപ്പിക്കുകയാണ്. സുന്ദരി ഉടനെ വിവാഹിതയാകാന്‍ പോകുന്നു. മേശപ്പുറത്ത് അവരുടെ ചെറിയ പേഴ്സുണ്ട്. പെട്ടെന്ന് ഫോണടിക്കുന്നു.

"ആട്ടുകട്ടിലില്‍ നിന്നെ കിടത്തിയുറക്കി നിന്‍ പളുങ്കു കവിള്‍ത്തടങ്ങളില്‍...''

പ്ളസ് വണ്‍ ക്ളാസിലെ കൌമാരകൌതുകങ്ങള്‍ അതുകേട്ട് അന്യോന്യം നോക്കി ഒത്തിരി സങ്കല്പങ്ങള്‍ നെയ്തുവെന്നുവേണം പറയാന്‍...!

തീര്‍ന്നില്ല ഒരു വിരുതന്‍ വിളിച്ചു ചോദിച്ചു ടീച്ചര്‍ അത് ഫ്യൂച്ചര്‍ ടെന്‍സ്സാണോ?

തിരക്കുള്ള ബസ്സ്. ഒരു മാന്യന്‍ സീറ്റിനോട് ചേര്‍ന്നു നില്‍ക്കുകയാണ്. അറ്റത്ത് ഒരു മദ്ധ്യവയസ്കയായ സ്ത്രീയാണ് ഇരിക്കുന്നത്. തിരക്കുമൂലം ഇടയ്ക്കിടെ അയാള്‍ അവരെ ചേര്‍ന്ന് നില്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. പെട്ടെന്നാണ് സ്ത്രീ ചാടി എഴുന്നേറ്റ് ആക്രോശിച്ചത്. "തെമ്മാടീ എന്തോന്നാടാ പുറത്തുവെച്ചനക്കുന്നത്...'' ബസ്സിലെ സദാചാരന്മാര്‍ ഉണര്‍ന്നു. "മര്യാദകേടിന് അടി കൊടുക്കണം?'' പാവം യാത്രക്കാരന്‍. "ഒന്നുമല്ല ചേച്ചീ ഈ ഫോണാ, അത് വൈബ്രേറ്റു ചെയ്തതാ...'' പാന്റ്സിന്റെ പോക്കറ്റീന്നു ഫോണെടുത്തു കാട്ടി പിന്നെ വിളിച്ചു 'ഹലോ...' എന്താ കഥ...

പാട്ടായാലും വിറപ്പീരായാലും സംഗതി ചിലനേരം അശടുതന്നെ!

By: അനില്‍ പെണ്ണുക്കര‍

Monday, June 29, 2009

നിങ്ങളുടെ മുഖത്തെ നിങ്ങള്‍ ഭയക്കുന്നോ ?

Sharukh Khan (SRK), Katrina kaif (Kat)
നമുക്കെല്ലാവര്ക്കും ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ചിട്ടു തന്ന ഒന്നാണ് മനുഷ്യജന്മം. അതില്‍ ചിലര്‍ മനുഷ്യരായി ജനിച്ച് കഴുത,പട്ടി,പന്നി എന്നീ ഐറ്റംസുകളുടെ സ്വഭാവം കാണിച്ചാലും അതുപിന്നെ ദൈവത്തിന്റെ കമ്പ്യുട്ടറിനും തകരാര്‍ സംഭവിക്കാതിരിക്കാതെ തരമില്ലല്ലോ! എന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം...അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് മനുഷ്യജന്മത്തെ പറ്റി..ഇന്ന് ആണും പെണ്ണും ആയി ജനിച്ചവര്ക്കെല്ലാം പുള്ളിക്കാരന്റെ അപ്പത്തെ മൂഡ്‌ അനുസരിച്ച് മരിക്കുന്നത് വരെ ഈ ലോകം കാണാന്‍ വേണ്ടി സ്വന്തമായി രണ്ടു കണ്ണും ആ സാധനം വക്കാന്‍ വേണ്ടി അതിനുപറ്റിയ ഒരു മുഖവും കൊടുത്തിട്ടുള്ള കാര്യം ഞാന്‍ തന്നെ പറഞ്ഞുതരേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു...എന്നാല്‍ ഇന്ന് ഈ ലോകത്ത് നടക്കുന്നതെന്താണ്?

ഇ-ലോകത്തെ ഭീകര ഐടി ശക്തികളായ ഗൂഗിളും യാഹൂവും എന്നുവേണ്ട അതിന്റെ ശാഖകളായ എല്ലാ സോഷ്യല്‍ നെറ്റുവര്ക്കുകളിലും നാം കണ്ടുവരുന്നത് എന്താ?? എല്ലാവരും ഷാരൂഖാന്മാര്‍...പെണ്ണുങ്ങള്‍ ആണെങ്കിലോ കത്രീനകൈഫ്‌ മുതല്‍ തുടങ്ങി ലോക്കല്‍ സീരിയല്‍ നടി വരെ ഉള്ളവരുടെ ചിത്രങ്ങള്‍ സ്വന്തം മുഖം എന്ന പോലെ ഇട്ടിരിക്കുന്നു....അതും സ്വന്തം ചിത്രം ഇട്ടോളാന്‍ വേണ്ടി ഇവരൊക്കെ നമുക്ക് വച്ച് തന്ന സ്ഥലത്ത്.....എന്തായിത്?????

ഇതൊക്കെ ശരിയായ ഏര്പ്പടാണെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ സുഹ്രുത്ത്ക്കളെ ?. എന്തുകൊണ്ട് ഇവരാരും ഒരുകാലത്ത്‌ തകര്ന്നു തരിപ്പണമായി നാറാണക്കല്ല് എടുത്ത്‌ നിന്ന മലയാള സിനിമക്ക് ഇത്തിരിയെങ്കിലും ഉദ്ധാരണശേഷി ഉണ്ടാക്കിത്തന്ന ഷക്കീലയുടെ ഫോട്ടോ ഇടുന്നില്ല...അതൊക്കെ പോട്ടെ തൊണ്ണൂറുകളില്‍ കമ്യൂണിസ്റ്റ്പടുക്കളുടെ മുഖത്ത് നോക്കി ‘‘ഒന്ന് പോടെ’’ എന്ന് പറഞ്ഞ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് ഇന്ന് നിങ്ങള്ക്കെല്ലാവര്കും ഇങ്ങനെ ആര്മാദിക്കാന്‍ അവസരം ഉണ്ടാക്കിയത്തന്നിട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ നല്ല ഇടം നേടിയ ആ രാജീവ്ഗാന്ധിയുടെ ഫോട്ടോ ആരും ഇടുന്നില്ല..

അല്ലെങ്കിലും ഈ ഷാരൂഖ് ആരാ ? കത്രീന ആരാ ? അവെരൊക്കെ ഈ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? ഇന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് തെറ്റില്ലാത്ത സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് ഷാരൂഖ് എന്ന് വിസ്മരിക്കുന്നുണ്ട് എങ്കിലും ആ മുഖവും ഇപ്പറഞ്ഞവരും തമ്മിലുള്ള ബന്ധം എന്താ?.....അല്ലെങ്കില്‍ അങ്ങേരു വന്നു ഇവന്റെയൊക്കെ കാലുപിടിച്ച്‌ ‘’എന്നെ ഒന്നങ്ങ്’’ എന്ന് വല്ലതും പറഞ്ഞോ?

അപ്പൊ അതൊന്നും അല്ല പ്രശ്നം...സ്വന്തം മുഖത്തിനോട് ഇവിറ്റകള്ക്കുള്ള വെറുപ്പ്‌.. അല്ലെങ്കില്‍ ആത്മവിശ്വാസക്കുറവ്...അതൊന്നും അല്ലെങ്കില്‍ ‘’ഈശ്വരാ എങ്ങനെ നാട്ടുകാര്ക്ക് മുന്പില്‍ ഈ മരമോന്ത ഞാന്‍ കാണിക്യ’’ എന്നോക്കെയാവാം ഒരുപക്ഷെ!!. അതൊക്കെ പോട്ടെ, എനിക്ക് സംശയം അതല്ല ഈ പെണ്ണുങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങളുടെ മുഖം കണ്ടാല്‍ നശിച്ചു പോകുന്നതാണോ ഈ ചാരിത്ര്യം എന്ന് പറയുന്ന സാധനം? ഓണ്ലൈന്‍ വഴി റേപ്പ്‌ ചെയ്യാമെന്നോ മറ്റോ ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ടു അപ്പൊ അതിനും സ്കോപ്പില്ല!!! പിന്നെ എന്താണ് പ്രശ്നം? വേണ്ടത്ര ചന്തം ഇല്ലാത്തതോ മറ്റോ ആണോ? ഇനി നാളെ ഒരുപക്ഷെ ഇപ്പറഞ്ഞവരൊക്കെ അവരുടെ ചിത്രം നിങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞ് നിങ്ങള്ക്കെതിരെ ഇവര്‍ കേസ്‌ കൊടുത്താല്‍ പിടിച്ചുനില്ക്കാന്‍ നിങ്ങള്ക്കാ കുമോ???

സുഹൃത്ത്ക്കളെ ചിന്തിക്കുക..... നിങ്ങളുടെ മുഖം മറ്റൊരാള്‍ സ്വന്തം ആവശ്യങ്ങള്ക്ക് വേണ്ടി ഉപയോഗിമ്പോള്‍ നിങ്ങള്ക്ക് ഉണ്ടാകുന്ന ആ‘ഒരിത്’ ഉണ്ടല്ലോ!! അത് തന്നെയാണ് ഇപ്പറഞ്ഞവര്ക്കും ഉണ്ടായേക്കാവുന്നതും..... ആയതുകൊണ്ട് ഇനിയെങ്കിലും സ്വന്തം മുഖത്തോടെങ്കിലും കൂറ് കാണിക്കുക.... കറുപ്പോ വെളുപ്പോ എന്തുമാകട്ടെ അത് ഈശ്യരനിശ്ചയം ആണെന്ന്‌ കരുതുക.... നമ്മുടെയൊക്കെ മുഖത്ത് ഉണ്ടായേക്കാവുന്ന കുറ്റങ്ങളും കുറവുകളും മറ്റും മുജ്ജന്മ കര്മ്മഫലം ആണെന്ന്‍ സ്വയം വിശ്വസിക്കുക....എന്നിട്ട് ചിരിക്കുന്ന മുഖത്തോടെ ലോകത്തെ കാണുക... ആത്മവിശ്വാസത്തോടെ..... അതുകാണാന്‍ ഈ കലിയുഗത്തിലും നല്ല മനുഷ്യര്‍ ഉണ്ടെന്ന് മറക്കാതിരിക്കുക.....അതിനു ഇപ്പോഴും നിങ്ങള്ക്ക് ‌ അവസരം ഉണ്ട്!!!!



കടപ്പാട് : viralthumbu

Tuesday, May 26, 2009

ഒറിജിനല്‍ മലയാളി

ഇന്ത്യ പരീക്ഷണാര്‍ത്ഥം ഒരു രോകെറ്റ് വിക്ഷേപിക്കാന്‍ തീരുമാനിച്ചു. കൂടേ പോകാന്‍ ഒരാളെയും. പോകുന്നയാള്‍ തിരികെ വരില്ലെന്ന് ഉറപ്പായതിനാല്‍ പോകുന്ന ആള്‍ക് നഷ്ടപരിഹാരവും നല്കാന്‍ തീരുമാനമായി. ബാലിയടവാനുള്ള ഇന്റര്‍വ്യൂ ആദ്യം എത്തിയത് ഒരു സര്‍ദാര്‍ജിയയിരുന്നു. രണ്ടു ലക്ഷം രൂപ തന്റേ ഫാമില്യ്ക് കൊടുത്താല്‍ തന്‍ പോകാമെന്ന് ആ പാവം പറഞ്ഞു. എന്നാല്‍ അടുത്തതായി എത്തിയ തമിഴന്‍ പറഞ്ഞത് തനിക്കു ഒരു ലക്ഷം തന്നാല്‍ മതി എന്നായിരുന്നു. അടുത്തതായി ഒരു മലയാളി ആയിരുന്നു വന്നത്. കാശ് കിടിയാല്‍ ഏതു നരകത്തില്‍ പോകാനും തയ്യാറാവുന്ന മലയാളി അബ്ബാതിനയിരത്തിന് സമ്മതിക്കുമെന്നയിരുന്നു ഇന്റര്‍വ്യൂ നടത്തുന്ന ആള്‍ വിചാരിച്ചത്. എന്നാല്‍ തനിക്ക് മൂന്ന് ലക്ഷം തന്നാല്‍ അതില്‍ ഒരു ലക്ഷം സാറിന് തരാമെന്ന് പറഞ്ഞപ്പോള്‍ മലയാളിയെ തന്നെ തീരുമാനമായി. രോക്കെറ്റ് പുറപെട്ടു.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അതേയ് മലയാളി റോഡില്‍ വെച്ച് കണ്ടപ്പോള്‍ അത്ഭുതപെട്ടു.അപ്പോള്‍ മലയാളി പറഞ്ഞു...
... മൂന്ന് ലക്ഷത്തില്‍ ഒരു ലക്ഷം സാറിന് തന്നു. ഒരു ലക്ഷം കൊടുത്തു തമിഴാനേ രോക്കാട്ടിലയച്ചു. ബാക്കി ഒരു ലക്ഷം എന്റേ പോക്കെറ്റില്‍...............

Thursday, April 2, 2009

Mobile Cam….Girls pls stay away.............

All frends & family….pls read carefully ….



.... ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാം കൈക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂ.

ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്.

പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.

വിറ്റഴിയുന്നത് ക്യാമറ മൊബൈല്‍ ഫോണുകള്‍

ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്‍ ഫോണുകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത്? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക.

ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു.

തങ്ങളുടെ കൂട്ടുകാരികളയോ, ടീച്ചര്‍മാരയോ, കാമുകിയോ, അയല്‍‌വക്കത്തുള്ളവരയോ ഇരകളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.

ഇന്റര്‍നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൊബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ?

ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ 'ഹോട്ട്'. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; "ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, സഞ്ചരിക്കുമ്പോള്‍ ആയിരം, ഏല്‍ക്കുമ്പോള്‍ പതിനായിരം". ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .


[ഇന്റര്‍നെറ്റ് വഴിയുള്ള - മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള - കുറ്റ കൃത്യ ങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട് എന്നത് ഈ അവസരത്തില്‍ ഓര്‍മ്മിയ്ക്കുക.]

കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ്. എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു.

വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണം ഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.

ഇത് ബ്ലൂടൂത്ത് യുഗം

‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തിനില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ 'ഇര'കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്.

പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???

ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.

 പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.

 കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെ അവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നിടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ? എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രീക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ.

തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.

കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ-മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം.വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെ മദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലും മെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.

Mobile Cam….Girls pls stay away

സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്കടുത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാനായി ചെലവാക്കാറുണ്ടെന്നും, അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ?

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍ / സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍എത്തുന്നത്.

വിവേകപൂര്‍ണ്ണമായ നീക്കത്തിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപെടാം.

ഒരു റിസോര്‍ട്ടില്‍ അവിധിക്കാലം ചിലവഴിക്കാനെത്തിയ പെണ്‍കുട്ടി. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ താമസിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന ആള്‍ അവളെ കാണാന്‍ എത്തി. അവള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടന്നും നാളെ തന്റെമുറിയില്‍ എത്തിയില്ലങ്കില്‍ അത് മറ്റുള്ളവരെ കാണിക്കും എന്നുമായിരുന്നു ഭീക്ഷണി. അവള്‍ ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. പിറ്റേന്ന് പെണ്‍കുട്ടിയോടൊപ്പം പോലീസും തന്റെ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ പ്രതിഷേധിച്ചു എങ്കിലും മൊബൈല്‍ ഫോണ്‍ പോലീസ് തെളിവായി കണ്ടെടുത്ത് അയാളെ അറസ്റ്റ് ചെയ്തു.

തങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാരെങ്കിലും ഫോട്ടൊ എടുക്കുകയാണങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നമ്മുടെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നമ്മുടെ എല്ലാ ജില്ലകളിലും പോലിസിന്റെ വുമണ്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്തുതന്നെയാണങ്കിലും നിങ്ങള്‍ക്ക് അവിടെ പരാതി നല്‍കാം. (വുമണ്‍സെല്ലില്‍ മാത്രമല്ല ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം).

കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍:-



കൊല്ലം Women Cell 0474 2742376
പത്തനംതിട്ട Women Cell 0468 2222927
കോട്ടയം Women Cell 0481 2302977
കൊച്ചിസിറ്റി Vanitha PS 0484 2394250
പാലക്കാട് Women’s Unit 0491 2522340
Anti harassment cell for women : 9947000100

ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക:-


The Railway Help Numbers of Kerala Police are: 9846 200 100

കേരളത്തിലെ പൊസീസ് സഹായ നമ്പരുകള്‍, വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകലുടെ നമ്പരുകള്‍:-

1. Thiruvananthapuram City: 100 / 0471-2331843
2. Thiruvananthapuram Rural: 100/0471-2316995
3. Kollam: 100/0474-2746000
4. Pathanamthitta: 100/0468-2222226
5. Alappuzha: 100/0477-2251166
6. Kottayam: 100/0481-5550400
7. Idukki: 100/04862-221100
8. Ernakulam City: 100/0484-2359200
9. Ernakulam Rural: 100/0484-2621100
10. Thrissur: 100/0487-2424193
11. Palakkad: 100/0491-2522340
12. Malappuram: 100/0483-2734966
13. Kozhikode City: 100/0495-2721831
14. Kozhikode Rural 100/0496-2523091
15. Wayanad: 100/04936-205808
16. Kannur: 100/0497-2763337
17. Kasargod: 100/04994-222960
The Helpline Numbers of Kerala Police are:
0471-3243000 0471-3244000 0471-3245000
The Highway Help Numbers of Kerala Police are: 9846 100 100

 സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം :
HTCEC യുടെ ഫോണ്‍ നമ്പര്‍

0471 - 2722768,
0471 - 2721547 extension 1274
email : mailto:hitechcell@keralapolice.gov.in


നമ്മുടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച കാര്യം എത്രപേര്‍ക്കറിയാം.. +2 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുമ്പോള്‍ ചിന്തിക്കുക. അവരെന്തിനു വേണ്ടിയായിരിക്കും ആ ഫോണുകള്‍ ഉപയോഗിക്കുക!!!!!!

Friday, March 6, 2009

ട്വിറ്ററിലെ തമാശകള്‍ ...

Twitter


നമ്മുടെ നാട്ടിലെ ജനങ്ങള്‍ orkut , facebook ഒക്കെ മതിയാക്കി പുതിയ ഒരു കൂടാരത്തില്‍ എത്തിയിരിക്കുകയാണ് ....അതാണ് TWITTER...നമുക്ക് വായില്‍ തോന്നുന്നതെന്തും പറയാം .....ട്വീറ്റ് ചെയ്യാം.....കമന്റ്‌ അടിക്കാം... .എത്ര വലിയ ആള്‍ ക്കാരോട് പോലും നേരിട്ട് കാര്യങ്ങള്‍ ചോദിക്കാം ....ഇനി ഉത്തരം കിട്ടിയില്ലെങ്ങില്‍ അവന്‍റെ കുറ്റം മുഴുവന്‍ നാട്ടുകാരെ അറിയിക്കാം.....
പണ്ടൊക്കെ തൂലിക സൗഹൃദങ്ങള്‍ കിട്ടണമെങ്കില്‍ പത്രത്തില്‍ പരസ്യം ചെയ്യണം ....തപാല്‍ മുഖേനെ ലെറ്റര്‍ അയക്കണം ...ഇപ്പോള്‍ അതൊന്ന്നും വേണ്ടാ .... ട്വിറെരില്‍ രജിസ്റ്റര്‍ ചെയൂഉ......എല്ല്ലാം ഫ്രീ ആയിട്ട് എത്തികൊള്ളും...
പ്രധാനമായും 3 തരത്തില്‍ ഉള്ള tweeple ആണ് ഉള്ളത്...
ആദ്യത്തെ വിഭാഗം ശരിക്കും പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ ആലിന്‍ ചുവട്ടിലും നല്കവലയിലും ഒരു പണിയുമില്ലാതെ ഇരിക്കേണ്ടവര്‍ ......വെളുപ്പിന് 6 മണിക്ക് Gudmrng tweeple എന്ന് പറഞ്ഞു തുടങ്ങും ....ആരെങ്കിലും ഒന്ന് ട്വീറ്റ് ചെയ്യാന്‍ നോല്കി നില്‍ക്കുകയാണ് .....അതിനു മറുപടി എഴുതാന്‍ ..ഇടയ്ക്ക് ചായ കുടിക്കാനും ചോറ് ഉണ്ണാനും മാത്രമേ ഇവര്‍ ട്വിറെരിന്റെ പുറത്തേക്കു പോകാറുള്ളൂ...രാത്രി 10 മണിയോടെ മനസില്ല മനസ്സോടെ അവര്‍ പിരിയും...
ഒരു ദിവസം ഒരുത്തന്‍റെ 'മുടിഞ്ഞ ' ട്വിടിംഗ് കഴിഞ്ഞു അവന്‍ രാത്രി bye bye പറഞ്ഞു പോയി .... വെളുപ്പിന് രണ്ടരയ്ക്ക് അവന്‍റെ വീണ്ടും ഒരു ട്വീറ്റ് " ഞാന്‍ ഇപ്പോള്‍ മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റതാണ് " ഇവനെയൊക്കെ എന്ത് പറയാന്‍ അല്ലെ ?????

രണ്ടാമത്തെ ആള്‍ക്കാരാണ് ഒരു പറ്റം ബുദ്ധിജീവികളും രാഷ്ട്രീയം അരിച്ചു കുടിക്കുന്ന രാഷ്ട്ര മിമാംസക്കാരും.....ഇവര്‍ക്ക് സാദാരണ കൊച്ചു വര്‍ത്തമാനം ഒന്നും ഇഷ്ടമേയല്ല....
ആഗോളവല്‍കരണവും ഹിന്ദുത്വ നിലപാടുകളും ഒക്കെ പറഞ്ഞു കഴിഞ്ഞു സമയമുണ്ടെങ്കില്‍ കേരളത്തില്‍ നടക്കുന്ന ചില കാര്യങ്ങളെ പറ്റി പറയും...BRP ഭാസ്കര്‍ നെ പോലുള്ളവരെ വയസ്സ് കാലത്ത് പോലും വെള്ളം കുടിപ്പിക്കുന്ന വിദ്വാന്മാരുണ്ട് ഇവിടെ....

ഇനി അവസാനത്തെ വിഭാഗമാണ് ഏറ്റവും രസകരം....കേട്ടിട്ടില്ലേ... celebrity guest എന്നൊക്കെ ഇംഗ്ലീഷില്‍ പറയും.... നാട്ടിലെ ഒരു സീരിയലില്‍ വേലക്കാരിയായി അഭിനയിച്ചവള്‍ തുടങ്ങി ട്വിറെരിന്റെ ഇന്ത്യയിലെ ' തലതൊട്ടപ്പന്‍' എന്ന് അറിയപെടുന്ന Sashi Tharoor വരെയുള്ള നീണ്ട ലിസ്റ്റ് ...പരമാവധി കുറച്ചു ആള്‍ക്കാരെ follow ചെയ്യുകയാണ് ഇവരുടെ ഫാഷന്‍ ...ചില മലയാളി സിനിമ നടിമാര്‍ രണ്ടു മൂന്ന് സിനിമ കിട്ടിയാല്‍ പിന്നെ ഒടുക്കത്തെ ട്വിടിംഗ് ആണ്.....ഷൂട്ടിംഗ് ന്‍റെ ഓരോ വിശേഷങ്ങളും അപ്പപ്പോള്‍ ഇവര് മാലോകരെ വിളിച്ചു അറിയിക്കും....for eg" ഞാന്‍ ഇപ്പോള്‍ dressing room ലാണ് " അപ്പോള്‍ തന്നെ 100 questions മായി tweeple എത്തും ..."madam... dress മാറി കഴിഞ്ഞോ ? ഇനി ഏതു ഡ്രസ്സ്‌ ആണ് ഇടുന്നത്. ??
ഷൂട്ടിംഗ് ഒന്നും ഇല്ലാതെ കഞ്ഞി കുടിച്ചുകൊണ്ടു വീട്ടില്‍ ഇരിക്കുമ്പോള്‍ ആരും അറിയാതെ twitter അങ്ങ് നിര്‍ത്തി കളയും!!!!!!
കോടിക്കണക്കിനു ജനങ്ങളുള്ള ഇന്ത്യയില്‍ ഒരേയൊരു മന്ത്രി മാത്രമേ ട്വിട്ടെരില്‍ സജീവമായുള്ള.... തിരുവനന്തപുരംകാരന്‍ 'ശശി' .......നാട്ടിലുള്ള എല്ലാവരുടെയും complaint കേള്‍ക്കാന്‍ ഇപ്പോള്‍ പുള്ളി മാത്രമേ ഉള്ളു എന്ന് തോന്നിപ്പോകും ....വീട്ടില്‍ current പോയാലും , brandy ക്ക് വില കൂടിയാലും അപ്പോള്‍ തന്നെ പുള്ളിക്കാരന് ട്വീറ്റ് ചെയ്തു അറിയിച്ചുകളയും ...
കഴിഞ്ഞ വര്‍ഷം അവതരിച്ച twitter ഇപ്പോള്‍ ഗൂഗിളിന്റെ BUZZ നെയും തിരമാലകളെയും അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ്
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് കേരളത്തില്‍ വിദ്യ ഭ്യാസ വകുപ്പ് അദ്യാപക രേയും വിദ്യാര്‍തികളെയും ഇപ്പോള്‍ ട്വിടിംഗ് പഠിപ്പിക്കാന്‍ പോവുകയാണ് എന്നാണ് ....ഫീസ്‌ ,പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ തുടങ്ങിയ എന്തിനെ പാടിയും അറിയണ മെങ്കില്‍ ഇനി ട്വിട്ടെരില്‍ പോകണം .... ചുരുക്കത്തില്‍ കുറച്ചു നാള് കഴിയുമ്പോള്‍ ഒരുത്തന്‍ മരിച്ചോ എന്നറിയാന്‍ അവന്‍റെ ട്വീറ്റ് വല്ലതും ഉണ്ടോ എന്ന് നോക്കിയാല്‍ മതി !!! രണ്ടു ദിവസമായിട്ടു അവന്‍റെ tweets ഒന്നും ഇല്ലെങ്കില്‍ ഓര്‍ക്കുക.... അവന്‍റെ timeline തീര്‍ന്നു ...retweet um , 140 characters limitum ഒന്നും ഇല്ലാത്തൊരു ലോകത്തേക്ക് കാലനെ ' follow ' ചെയ്തു അവന്‍ പോയികഴിഞ്ഞു !!!!!!

Monday, February 2, 2009

Wife - Husband..Again!!

Husband - hey dear, I am logged in.
Wife - would you like to have some snacks?
Husband - hard disk full.
Wife - have you brought the saree.
Husband - Bad command or file name.
Wife - but I told you about it in morning
Husband - erroneous syntax, abort, retry, cancel.
Wife - Oh God !forget it where's your salary.
Husband - file in use, read only, try after some time
Wife - at least give me your credit card, I can do some shopping.
Husband - sharing violation, access denied.
Wife - I made a mistake in marrying you.
Husband - data type mismatch.
Wife - you are useless.
Husband - by default.
Wife - who was there with you in the car this morning?
Husband - system unstable press ctrl, alt, del to Reboot.
Wife - what is the relation between you & your Receptionist?
Husband - the only user with write permission.
Wife - what is my value in your life?
Husband - unknown virus detected.
Wife - do you love me or your computer?
Husband - Too many parameters.
Wife - I will go to my dad's house.
Husband - program performed illegal operation, it will Close.
Wife - I will leave you forever.
Husband - close all programs and log out for another User.
Wife - it is worthless talking to you.
Husband - shut down the computer.
Wife - I am going
Husband - Its now safe to turn off your computer .

Monday, January 5, 2009

Hutch Dog...Good Moral


Once lived a dog named 'Pug' a.k.a Hutch dog.
His life was so happy when he was a kid.....
Hutch Dog








Playing.......Laughing........Sleeping......
Hutch Dog

He grew up... 

One fine day he got a job in a company.. 
In...

Hutch

He became so famous...
He was asked to follow a small boy where ever he goes..... 
Hutch Dog


Hutch Dog



He was seen everywhere....
on websites.... 


Hutch Dog


















Roadside hoarding... desktop... etc...
Hutch Dog
One fine day... 
A new company takes over the old....
Pug is panicked.. in a nail biting situation!!!! 

Hutch Dog
It's been decided... 
& 
Pug was sent off...
 
Hutch Dog

New concept adopted ¦ 
here comes zoo zoo
Zoo Zoo














Zoo Zoo 

Zoo Zoo


















nThe End
Moral:
 Never love your company, love your job, you never know when your company stops loving you.
Lion
Give a thought to this.............