
സഹ്യപര്‍വ്വതത്തിന്റെ പൊന്‍കിരീടമാണ് പൊന്‍മുടി. തിരുവനന്തപുരത്ത് നിന്ന് 60 കിലോ മീറ്റര്‍ വടക്ക് കിഴക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3002 അടി ഉയരെ. അവിടെ എന്തര്് കാണാനെന്ന് ചോദിക്കരുത്. 'ഓ, മഞ്ഞുകളും മലകളും ഭയങ്കര ചന്തങ്ങളു തന്നെ'. വേണ്ടത്ര താമസസൗകര്യമൊക്കെയുണ്ടായിരുന്നെങ്കില്‍ 'നാട്ടിലെ ഊട്ടി' എന്നൊക്കെ വിളിക്കാമായിരുന്നു പോട്ടെ. അതൊക്കെ നടക്കുമായിരിക്കും. പണി നടക്കുന്നുണ്ട്.
22
ഹെയര്‍പിന്‍ വളവുകളും തല്ലിപ്പൊളി റോഡും പിന്നിട്ട് തനി മഴക്കാടുകളും
ചോലവനങ്ങളും തേയിലത്തോട്ടങ്ങളുമൊക്കെയുള്ള, പൊന്‍വെളിച്ചം വീഴുന്ന ഈ
മലമുടിയില്‍ ഒന്ന് വന്നുനോക്കൂ. ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് രണ്ടു
കിലോമീറ്റര്‍ അകലെയുള്ള വിശാലമായ ടോപ് സ്റ്റേഷനാണ് പൊന്‍മുടിയുടെ സവിശേഷത.
രാവിലെ പരസ്പരം കാണാനാവാത്ത മഞ്ഞ്. ഉച്ച തിരിഞ്ഞാല്‍ കാറ്റോട് കാറ്റ്.
മരങ്ങള്‍ക്കിടയില്‍ ചിമ്മിനിയില്‍ നിന്നുള്ള പുകപോലെ ഉയര്‍ന്നു പൊങ്ങുന്ന
കോടമഞ്ഞ്. തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടെ ആദ്യം വിശ്രമ സങ്കേതങ്ങള്‍ തീര്‍ത്തത്. ഇവിടെനിന്ന് മൂന്നു മണിക്കൂര്‍ ട്രക്കിംഗ് നടത്തിയാല്‍ വരയാട്ടുമൊട്ടയില്‍ വരയാടുകളെക്കാണാം. വിതുരയില്‍ നിന്ന് പൊന്‍മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും. കല്ലാറിനോട് കളിക്കരുത്. ഉരുണ്ട മിനുസമുള്ള കല്ലുകള്‍ തഴുകിയോടുന്ന അരുവി മാടിവിളിക്കാം. കല്ലുകള്‍ വഴുതാം. ഇത്രയും കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന ഹില്‍സ്‌റ്റേഷന്‍ വേറെയുണ്ടാവാനിടയില്ല; പ്രത്യേകിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്. ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ അവര്‍ക്ക് വന്‍ ഡിസ്‌കൗണ്ട്. ആളുക്ക് 50 രൂപയോളം. മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വാടകയുടെ പകുതി. അതായത് 200 രൂപയും ടാക്‌സും. മറ്റുള്ളവര്‍ക്ക് 400 രൂപയും ടാക്‌സും.

ഒറ്റ ദിവസം കൊണ്ട് യാത്ര തീര്‍ക്കാനാണെങ്കില്‍ പൊന്‍മുടിയും തെന്‍മലയും കോന്നിയും ഒപ്പം കണ്ട് തിരിച്ച് പോവാം. നളചരിതം പോലെ കഥ ദിവസങ്ങള്‍ നീളണമെങ്കില്‍ പൊന്‍മുടിയിലോ തെന്‍മലയിലോ ഒരു ദിവസം തങ്ങി നേരെ ചെങ്കോട്ട വഴി കുറ്റാലത്തേയ്ക്ക് വിട്ടോളൂ.
Text: S N Jayaprakash, Photos: Vivek R Nair

കണ്ണൂരിലെത്തിയപ്പോള്‍
കുട്ടുവിനേയും ഷിനോജിനേയും ബാക്കി സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ചിട്ട്
ഞാന്‍ ഇന്‍റര്‍നെറ്റ് കഫേയില്‍ കയറി. കേമറ മെമ്മറികാര്‍ഡിലെ ഫോട്ടൊ
മുഴുവന്‍ റൈറ്റ് ചെയ്ത് മാറ്റണം. കാര്‍ഡ് റീഡര്‍ കംപ്ലയിന്‍റായതുകൊണ്ട്
വീട്ടില്‍വെച്ച് ചെയ്യാന്‍ കഴിഞ്ഞില്ല. കഫേയില്‍ അധികം ഉയരമില്ലാത്ത
വട്ടമുഖമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ റൈറ്റ് ചെയ്യാന്‍
തുടങ്ങിയപ്പോള്‍ അവള്‍ എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. ഒന്ന്....
രണ്ട്.... മൂന്ന്..... കംപൂട്ടറില്‍ 'നീറോ' യുടെ പ്രോഗ്രസ്സും
നോക്കിയിരുന്നപ്പോള്‍ വെറുതെ അവളോട് പേര് ചോദിച്ചു..
........ദീപിക......... അപ്പോഴാണ് വാവയുടെ ഫോണ്‍ വന്നത്. മൊബൈലെടുത്ത്
ചെവിയോട് ചേര്‍ത്തപ്പോള്‍ അക്ഷമനായി ജിത്തുവിന്‍റെ ശബ്ദം... 'ഡാ
നിനക്കിനിയും വരാറായിട്ടില്ലേ...?' 'നിന്റെയൊക്കെ ഫോട്ടൊ തന്നെയാണ് ഇതില്‍
നിറയെ... എന്നാപിന്നെ മുഴുവന്‍ കളഞ്ഞേക്കട്ടെ...?' ഉള്ളില്‍ തോന്നിയ ദേഷ്യം
മറച്ചുവെക്കാതെ ഞാന്‍ ചോദിച്ചു. അവന്റെ മറുപടിക്കു കാത്തുനിക്കാതെ ഫോണ്‍
വെക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു.
ദൂരെ
മലമുകളില്‍ ചെറിയൊരു തീപ്പെട്ടികൂടുപോലെ വാച്ച് ടവര്‍ കാണാം.
നോക്കിയിരിക്കേ ഒരു മജീഷ്യന്റെ ചടുലതയോടെ കോട വന്ന് വാച്ച് ടവര്‍ മായ്ച്ചു
കളഞ്ഞു.... ഞാന്‍ മൊബൈലെടുത്ത് നമ്പര്‍ സെര്‍ച്ച് ചെയ്തു.... 'രാജു
തോന്നക്കല്‍'.... ഡി.ടി.പി.സി മെമ്പറാണ്. 'കാറ്റും കോളുമായതുകൊണ്ട്
ആനയിറങ്ങും.. കോടകാരണം തൊട്ടടുത്ത് വന്നാലും നിങ്ങള്‍ക്കതിനെ കാണാനും
പറ്റില്ല.... ഈ രാത്രി അവിടെ തങ്ങാതിരിക്കുന്നതാണ് ബുദ്ധി..'
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും നേരിയ
വിറയലുണ്ടാക്കി. ഇനിയിപ്പൊ എന്തുചെയ്യും... ഞങ്ങളില്‍തന്നെ രണ്ട്
പക്ഷക്കാരുണ്ടായി... ഇവിടെ തങ്ങിയിട്ട് രാവിലെ മലകേറാമെന്ന്
കുറച്ച്‌പേര്‍.... എന്തായാലും വെച്ച കാല്‍ പുറകോട്ടില്ലെന്ന്
തീരുമാനിക്കാന്‍ അധികം താമസമുണ്ടായില്ല..!! എല്ലാവരും കാലില്‍
ഉപ്പുവാരിത്തേച്ച് അതിനുമേലെ സോക്‌സും ഷൂസുമിട്ട് പാന്റ്‌സിന്റെ അറ്റം
സോക്‌സിനുള്ളില്‍ തിരുകി കയറ്റി, എല്ലാറ്റിനും മേലെ റെയിന്‍കോട്ടുമിട്ട്
ബൈക്കും ലോക്ക് ചെയ്ത് നടക്കാന്‍ തുടങ്ങി...... മെല്ലെ കാട്ടിലേക്ക്....
തിരിച്ചുവന്നപ്പോള്‍
ജിത്തുവും ബിജുവും ടെന്റ് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു. ടവറിന്റെ
മുകളില്‍ ഒരുവിധം ഷീറ്റ് വലിച്ചുകെട്ടി. അവിടെ നേരെ നില്‍ക്കാന്‍ പോലും
പറ്റുന്നില്ല. അത്രയും ശക്തിയായ കാറ്റില്‍ ഞങ്ങളും പറന്നുപോകുമെന്ന്
തോന്നി. പെട്ടെന്നാണ് മേഘത്തിന്റെ സ്വഭാവം മാറാന്‍ തുടങ്ങിയത്....
വെണ്‍മേഘങ്ങള്‍ കറുത്തിരുളാന്‍ തുടങ്ങി... കാറ്റ് ഹുങ്കാര ശബ്ദത്തോടെ
ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ചു...... അതിനേക്കാള്‍ ശക്തിയില്‍ ആര്‍ത്തലച്ച്
മഴയും താണ്ഡവമാടാന്‍ തുടങ്ങി... ഞങ്ങളെട്ടുപേരും വലിച്ചുകെട്ടിയ
ഷീറ്റിനടിയില്‍ കയറി നിന്നു. പക്ഷേ ബിജുമാത്രം എന്തോ വെളിപാട്
കിട്ടിയതുപോലെ പുറത്തേക്കിറങ്ങിയോടി...! ഞാന്‍ ഷീറ്റിനിടയില്‍ക്കൂടി
നോക്കുമ്പോള്‍ അവന്‍ കുറച്ചകലെയെത്തിയിരുന്നു.... പെട്ടെന്നാണ് അതെന്റെ
കണ്ണില്‍ പെട്ടത്.... വല്ലാത്ത ഒരാന്തലോടെ ഞാന്‍ മറ്റുള്ളവരേയും ആ കാഴ്ച
കാണിച്ചു കൊടുത്തു.... എല്ലാവരുടേയും ശ്വാസം നിലച്ചുപോയ നിമിഷം.... ബിജു
നില്ക്കുന്നിടത്തുനിന്ന് അല്‍പ്പം മാറി കാട്ടില്‍ നിന്നും ഒരാന
കയറിവരുന്നു... ശരം പോലെ ഓടിവന്ന അത് അവന്‍ നിക്കുന്നിടവും കഴിഞ്ഞ്
എതിരേയുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു.......! ഒഴിഞ്ഞുപോയ അപകടത്തെ ഓര്‍ത്ത്
നെടുവീര്‍പ്പിടുന്നതിനിടയില്‍ വീശിയടിച്ച കാറ്റ് ഷീറ്റിന്റെ ഒരുഭാഗത്ത്
കെട്ടിയ കയറ് വലിച്ച് പൊട്ടിച്ചു.... ബേഗും സാധനങ്ങളുമെടുത്ത് ഓടി ഞങ്ങള്‍
വാച്ച് ടവറിന് തൊട്ടുകിടക്കുന്ന മുറിയില്‍ ചെന്നു നിന്നു...
മുറിയെന്നൊന്നും പറയാനൊക്കില്ലെങ്കിലും, ഒരു മേല്‍ക്കൂരയും നാല്
ചുമരുമുണ്ടായിരുന്നു.. ജനലിന്റേയും വാതിലിന്റേയും സ്ഥാനം
ഒഴിച്ചിട്ടിരിക്കുകയാണ്. ജനലിന്റെ ഭാഗത്തുകൂടെ മഴ അകത്തേക്ക് വീഴുന്നുണ്ട്.
തറയാണെങ്കില്‍ അഴുക്കുവെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭാഗ്യത്തിന്
ചുമരില്‍ രണ്ട് ഭാഗത്തും ഓരോ കമ്പി തറച്ചുകയറ്റിയിട്ടുണ്ട്. ഷീറ്റ്
അഴിച്ചുകൊണ്ടുവന്ന് കമ്പിയില്‍ പിടിച്ചുകെട്ടി ബാക്കി ഭാഗം തറയില്‍ അഴുക്ക്
വെള്ളത്തിന് മുകളിലേക്കിട്ടു.. ഇതിലാണ് രാത്രി മുഴുവന്‍
കഴിയേണ്ടതെന്നോര്‍ത്തപ്പോള്‍ പലര്‍ക്കും വരേണ്ടിയിരുന്നില്ലെന്നു തോന്നി.
രാത്രി
വളരുന്തോറും മഴയും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.. ഇതുവരെ
കേട്ടിട്ടില്ലാത്ത എന്തൊക്കെയോ ശബ്ദങ്ങളും ഇടക്കിടെ ഉയര്‍ന്ന്
കേള്‍ക്കുന്നുണ്ട്. രാത്രി മുഴുവന്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു...
നിശയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആണ് മഴ അവസാനിച്ചത്... രാവിലെ
വെണ്‍മേഘങ്ങള്‍ ഞങ്ങളേയും കാത്ത് പുറത്ത് നില്‍പ്പുണ്ടായിരുന്നു.... ഈ
മേഘങ്ങളാണ് ഇന്നലെ കറുത്തിരുണ്ട് തിമര്‍ത്താടിയത്.... ഒരുപക്ഷേ ഇവയ്ക്കും
വികാരങ്ങളുണ്ടായിരിക്കാം... എല്ലായിടവും ഒന്നുകൂടെ ചുറ്റിക്കണ്ട്, സൂയിസൈഡ്
പോയിന്റിന്റെ വന്യമായ സൗന്ദര്യം കേമറയില്‍ പകര്‍ത്തി ഞങ്ങള്‍ തിരിച്ചു
നടന്നു....... കാട്ടുപാതയിലേക്ക് ഇറങ്ങുംമുന്‍പ് ഞാനൊന്നുകൂടെ തിരിഞ്ഞു
നോക്കി......... മെല്ലെ ഒഴുകി നീങ്ങുന്ന വെണ്‍മേഘങ്ങള്‍.... ഒരായിരം
പ്രാവശ്യം പെയ്തിറങ്ങാനുള്ള കണ്ണുനീരുംപേറി അവളെന്നെനോക്കി വശ്യമായി
പുഞ്ചിരിച്ചു...... അവസാനമായി.
ഗതാഗതമാര്‍ഗങ്ങള്‍
വിപുലമായതോടെ ചരക്കുനീക്കം ലോറികള്‍ ഏറ്റെടുത്തു. പയ്യെ പയ്യെ
കേവുവള്ളങ്ങള്‍ കരയ്ക്കു കയറി. ചിലരത് വിറകു വിലയ്ക്ക് വിറ്റു. എന്നാല്‍
ഹൗസ്‌ബോട്ടുകള്‍ എന്ന ആശയം വന്നതോടെ കേവുവള്ളങ്ങള്‍ പുതിയ രൂപത്തിലും
ഭാവത്തിലും സജീവമായി. ഒരു ലക്ഷം രൂപയ്ക്ക് വിറ്റൊഴിച്ചിരുന്ന
വള്ളങ്ങള്‍ക്ക് വില പത്തും പന്ത്രണ്ടും ലക്ഷമായി ഉയര്‍ന്നു. ഇന്ന് ഏറ്റവും
കൂടുതല്‍ ഹൗസ്‌ബോട്ടുകള്‍ ഒഴുകി നടക്കുന്നത് വേമ്പനാട്ട് കായലിലാണ്. ഒരു
റൂമിന് ഒന്നേകാല്‍ ലക്ഷം ദിവസവാടക വരുന്ന ഒബ്‌റോയ് ഗ്രൂപ്പിന്റെ കപ്പല്‍
സമാനമായ ബോട്ടുകള്‍ മുതല്‍ ഏ.സി., മട്ടുപ്പാവ് തുടങ്ങി സ്വിമ്മിങ് പൂള്‍
സൗകര്യങ്ങളുള്ള വിവിധതരം ഹൗസ് ബോട്ടുകള്‍ വരെ കായലോളങ്ങളെ കീഴടക്കി.
ആലപ്പുഴ
പുന്നമട ജെട്ടിയില്‍ നിന്നാണ് ഹൗസ്‌ബോട്ടുകള്‍ സഞ്ചാരം ആരംഭിക്കുന്നത്.
പകല്‍ കായലില്‍ ചുറ്റി കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും കായലോരത്ത്
കെട്ടിയിടുകയാണ് പതിവ്. ഹൗസ്‌ബോട്ടുകള്‍ നങ്കൂരമിടുന്നയിടങ്ങളില്‍ നാടന്‍
വള്ളങ്ങളുമായി വള്ളക്കാര്‍ കാത്തിരിക്കും. താത്പര്യമുള്ളവര്‍ക്ക്
കൈത്തോടുകളിലൂടെ ഒരു യാത്രയാവാം. മണിക്കൂറിന് 200 രൂപയാണ് ഇതിന്
ഈടാക്കുന്നത്. കുട്ടനാടന്‍ ജീവിത ദൃശ്യങ്ങള്‍ അടുത്തറിയാന്‍ ഈ യാത്രയാണ്
നല്ലത്. 
Blue
lake, Finishig point . Rs 4000-18000 Ph:9495212190
Gold river, Rs 9000-12000. Ph:9447143826
Vellappally House Boat, Rs.15000, Ph: 9447156238/ 9447056240.
ഹൗസ്‌ബോട്ടുകളുടെ
ജന്‍മഭൂമിയാണ് ആലുംകടവ്. ഉച്ചഭക്ഷണം അവിടെ. വീണ്ടും പുറപ്പെടുമ്പോള്‍
1.30. രണ്ടുമണിക്ക് അമൃതപുരിയിലെത്തി. ഫ്രാന്‍സില്‍ നിന്നുള്ള
അലക്‌സാന്‍ഡ്രെ അവിടെയിറങ്ങി. 2.15ന് ആയിരംതെങ്ങ് പാലം. 2.30 ഓടെ ബോട്ട്
കായംകുളം കായലിലേക്ക്. തൃക്കുന്നപ്പുഴ പടിമുഖം വരെ കിടക്കുന്ന കായംകുളം
കായല്‍ കടക്കാന്‍ രണ്ട് മണിക്കൂര്‍ വേണം. ചിറകുവിരിച്ച ചീനവലകള്‍
സ്വീകരണപന്തലൊരുക്കിയ പോലെ ഇരുവശങ്ങളിലും.
തോട്ടപ്പള്ളിയിലാണ്
ടീ ബ്രേക്ക്. 4.25ന്. കായപ്പവും പഴംപൊരിയും ചായയുമായി ചായക്കടക്കാര്‍
ബോട്ടടുക്കുമ്പോഴേക്കും സജീവമായി. 4.30 ന് അവിടെ നിന്നു വിട്ടു. 5.05
ഇല്ലിച്ചിറ, 5.30 കരുമാടിക്കുട്ടന്‍. കരുമാടി പാലം കടന്ന് പമ്പയാറ്
വേമ്പനാട്ട്കായലി ല്‍ ചേരുന്നയിടത്തെത്തുമ്പോള്‍ 5.45. പള്ളാത്തുരുത്തി
പാലമെത്തുമ്പോഴേ ക്കും സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങി. നെഹ്‌റുട്രോഫി
വേദിയായ പുന്നമടയെത്തുമ്പോള്‍ സമയം 6.45. ആലപ്പുഴ ജെട്ടിയിലെത്തുമ്പോള്‍ 7
മണിയും. സാധാരണ 10.30ന് പുറപ്പെടുന്ന ബോട്ട് 6.30നാണ് എത്താറ്. 
മധുവിധുവിന്റെ
മണ്ണാണ്് മനാലി. സഞ്ചാരികളില്‍ ഏറെയും ജോഡികളാണ്. അനസൂയയേയും
രണ്‍വീറിനേയും പോലെ. അതല്ലെങ്കില്‍ പഴയ മധുവിധുവിന്റെ ആഘോഷം
പുനരാനയിക്കാന്‍ എത്തിയവര്‍.
ഐതിഹ്യം
ഇങ്ങനെ: വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തി. വിശന്നിരുന്ന ഹിഡുംബന്‍ എന്ന
രാക്ഷസന്‍ പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി സഹോദരിയെ അയച്ചു. പക്ഷേ ഹിഡുംബി
ഭക്ഷണം മറന്ന് ഭീമസേനനില്‍ അനുരക്തയായി. കോപാകുലനായ ഹിഡുംബന്‍
ഭീമനോടെതിരിട്ടു മരിച്ചു. ഭീമന്‍ ഹിഡുംബിയെ വിവാഹം കഴിച്ചു. അവരുടെ
മദനോത്സവത്തിന്റെ മണിയറയായിരുന്നു മനാലി. ഭീമന് ഹിഡുംബിയില്‍ പിറന്ന
ഘടോല്‍ക്കചനും ഇവിടെ ഒരു ക്ഷേത്രത്തറയുണ്ട്.
വിസ്മയം
തീര്‍ക്കുന്ന കോട്ടിയിലേക്കുള്ള 12 കിലോമീറ്റര്‍ യാത്ര. മഞ്ഞിനു നടുവില്‍
വിരിച്ചിട്ട കറുത്ത കമ്പളം പോലെ റോഡ്. ഇടവിട്ടുള്ള തിരിവുകളില്‍ ചെറിയ
കടകള്‍. മുട്ടറ്റംനീളുന്ന ബൂട്ടുകളും വലിയ കമ്പിളിക്കുപ്പായങ്ങളും
നിരത്തിവെച്ച ചെറുമാടങ്ങള്‍. എല്ലാം വാടകയ്ക് കിട്ടും. കോട്ടിയില്‍
മുട്ടറ്റം മഞ്ഞാണ്, നല്ല തണുപ്പും. അതിനാണ് ഈ ഒരുക്കങ്ങള്‍. 


















