Wednesday, April 13, 2011

കേരള നിയമസഭ :കൌതുകങ്ങള്‍

Kerala Legislative Assembly


  1. ഏറ്റവും ദൈര്ഘ്യം ഏറിയനിയമസഭ :- നാലാം കേരളനിയമസഭ (1970 -77 )
  2. ഏറ്റവും ദൈര്ഘ്യം കുറഞ്ഞനിയമസഭ :- ആറാം കേരളനിയമസഭ (1980 -82 )
  3. ഏറ്റവും കുടുതല്‍ കാലംനിയമസഭാംഗം അയ വ്യക്തി :-കെ.എം.മാണി (2010  ജൂലൈ 31 നുകെ.എം.മാണി ഇക്കാര്യത്തില്കെ.ആര്‍.ഗൌരി അമ്മയുടെറെക്കോര്ഡ്‌ മറികടന്നു.)
  4. ഏറ്റവും കുറച്ചു കാലംനിയാമാസഭംഗം ആയ വ്യക്തി :-സി.ഹരിദാസ്‌ (10 ദിവസം,1980ഫെബ്രുവരി)
  5. ഏറ്റവും ഭുരിപക്ഷം നേടിയവ്യക്തി :- പി.ജയരാജന്‍ (2005 ലെഉപതിരഞ്ഞെടുപ്പില്‍ 45865 വോട്ടു)
  6. ഏറ്റവും കുറഞ്ഞ ഭുരിപക്ഷംനേടിയ വ്യക്തി:-..അസിസ് (5വോട്ടു)
  7. ഏറ്റവും കുടുതല്‍ കാലം ഭരിച്ചമന്ത്രിസഭ :-സി .അച്യുതമേനോന്മന്ത്രിസഭ(1970 -77 )
  8. ഏറ്റവും കുറച്ചു കാലം ഭരിച്ചമന്ത്രിസഭ :- കെ.കരുണാകരന്മന്ത്രിസഭ (മാര്ച്ച്‌-ഏപ്രില്‍ 1977 )
  9. ഏറ്റവും അധികം കാലംമുഖ്യമന്ത്രിയായിരുന്നവ്യക്തി:-.കെ.നായന്നാര്‍ 
  10. ഏറ്റവും കുറച്ചു  കാലംമുഖ്യമന്ത്രിയായിരുന്നവ്യക്തി:-സി.ഏച്ച്.മുഹമ്മദ്‌ കോയ 
  11. ഏറ്റവും അധികം  കാലം മന്ത്രിആയ വ്യക്തി:-കെ.എം.മാണി
  12. ഏറ്റവും കുറച്ചു  കാലം മന്ത്രി ആയവ്യക്തി:-എം.പി.വീരേന്ദ്രകുമാര്‍ 
  13. ഏറ്റവും കുടുതല്‍ കാലം സ്പിക്കര്ആയിരുന്ന വ്യക്തി:-വക്കംപുരുഷോത്തമന്‍ 
  14. ഏറ്റവും കുറച്ചു  കാലം സ്പിക്കര്ആയിരുന്ന വ്യക്തി:- .സി.ജോസ് 
  15. ഏറ്റവും കുടുതല്‍ നിയമസഭകളില്അങ്ങമായ വ്യക്തി:- കെ.ആര്‍ .ഗൌരിയമ്മ (12 )
  16. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവുംഅധികം ജയിച്ച വ്യക്തി :-കെ.എം.മാണി (1965 മുതല്‍ 10തവണ പാല മണ്ഡലത്തില്‍ നിന്നുംജയിച്ചു.)
  17. ഏറ്റവും അധികം തവണ ബജറ്റ്അവതരിപ്പിച്ച മന്ത്രി:-കെ.എം.മാണി (8 തവണ)
  18. കേരള നിയമസഭയിലേക്ക്ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടഅംഗം :-എം.ഉമേഷ്‌ റാവു(മഞ്ചേശ്വരം 1957 )
  19. ഏറ്റവും പ്രായം കുടിയനിയമസഭാംഗം:-വി.എസ്.അച്യുതാനന്തന്‍ (2010ഓഗസ്റ്റ്‌ 18 നു അദേഹത്തിന് 87വയസു തികഞ്ഞു,ഗൌരിയമ്മയുടെ റെക്കോര്ഡ്ആണ് ഇദേഹം തകര്ത്തത്)
  20. ഏറ്റവും കുറഞ്ഞ പ്രായത്തില്നിയമസഭാംഗം ആയ വ്യക്തി :-ആര്‍.ബാലകൃഷ്ണപിള്ള  
  21. ഏറ്റവും അദികം കാലം അംഗംആയിരുന്ന അങ്ങ്ലോ-ഇന്ത്യന്അംഗം:-സ്റ്റീഫന്‍ പാദുവ
  22. ഏറ്റവും ദൈര്ഘ്യം ഏറിയനിയമസഭ സമ്മേളനം :- 1959 ലെഒന്നാം നിയമസഭയുടെ ആദ്യസമ്മേളനം (72  ദിവസം)
  23. ഏറ്റവും ദൈര്ഘ്യം ഏറിയനിയമസഭസിറ്റിങ്ങ് :- 1987ഡിസംബര്‍ 12 നു രാവിലെ 8 .30മുതല്‍ ഡിസംബര്‍ 13 നു രാവിലെ 4 .35 വരെ.
  24. ഏറ്റവും ഹസ്വമായനിയമസഭസിറ്റിങ്ങ് :- 1979ഒക്ടോബര്‍ 8 (രണ്ടു മിനിട്ട്)
  25. തിരഞ്ഞെടുപ്പ് നടന്നിട്ടും നിയമസഭരുപവല്കരിക്കാതെ പോയവര്ഷം :- 1965 
  26. നിയമസഭാംഗം ആകുകയോനിയമസഭയെഅഭിമുഖികരിക്കുകയോചെയാത്ത മന്ത്രി :- കെ.മുരളീധരന്
കടപ്പാട് :PSC

No comments: