Friday, May 1, 2015

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.

--------------------------------------------------------------------------------------------------------
സമരങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ മനപൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നതാവരുത്. സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട്‌, പക്ഷെ നമ്മള്‍ ചെയ്യുന്ന സമരം കേരളത്തില ഉള്ള എല്ലാവരും ചെയ്യണം അല്ലെങ്കില്‍ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് പറയുന്നത് ശരിയാണോ? ഇന്നലെ പന്ന്യന്‍ രവിന്ദ്രന്റെ ആവശ്യങ്ങള്‍(അല്ലെങ്കില്‍ അത്യാവശ്യങ്ങള്‍) തടസപെട്ടപ്പോള്‍ ആ സമരം ശരിയല്ല എന്ന് പറയുന്നു. ഈതു തന്നെ അല്ലെ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത്?

ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ ആ ആശയത്തോട് ആഭിമുഖ്യമുള്ളവര്‍ വീട്ടില് ഇരിക്കട്ടെ. അല്ലാതെ പുറത്തിറങ്ങുന്ന എല്ലാരേം അടിച്ചു ഒതുക്കി വണ്ടിയും കടയും തല്ലി തകര്ക്കുന്ന സമരങ്ങള്‍ ഇനി എങ്കിലും നിര്‍ത്തികൂടെ? ഒരു കല്യാണം ആ ദിവസം ഉണ്ടെങ്കില്‍ അവരുടെ അവസ്ഥ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ പോയി ഓരോ ലോക്കല്‍ നേതാക്കന്മാരെ കണ്ടു ലെറ്റര്‍ ഹെഡ്ല്‍ എഴുത്ത് എഴുതി വാങ്ങി/ഫോണ്‍ വിളിപ്പിച്ചു ജീവനും കൈയില്‍ പിടിച്ചു കല്യാണം നടത്തുന്നവരെ പറ്റി ഇനി എങ്കിലും ആലൊചിക്കു. ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കൊ പക്കെടുക്കാനാവാതെ ഭക്ഷണ സാധനങ്ങള്‍ വേസ്റ്റ് ആക്കികൊണ്ടുള്ള കല്യാണങ്ങള്‍....

ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറ്റാത്ത രോഗികളെ പറ്റി നിങ്ങള്‍ ചിന്തിക്കാറുണ്ടോ? ഇനി എങ്ങനെ എങ്കിലും ഒരു ഓട്ടോ പിടിച്ചു ആശുപത്രിയില്‍ പോയാല്‍ ഓട്ടോയുടെ കാറ്റഴിച്ചു വിടുന്ന കാപാലികന്മാരും ഇവിടെ തന്നെ ഉണ്ട്.

ഇനി ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാവുന്നത് ആര്ക്കാണ്? സര്‍കാര്‍ കഴിഞ്ഞാല്‍ സാധാരണക്കാര്ക്ക് മാത്രം! കൂലിപ്പണി എടുക്കുന്നവര്‍, ദിവസ വേതനത്തിനു പണി എടുക്കുന്നവര്‍ തുടങ്ങിയവര്ക്ക് അവരുടെ കൂലി നഷ്ട പെടുന്നു. സര്‍കാര്‍ ഉദ്യോഗസ്തര്‍ പണി എടുക്കാത്തതിനാല്‍ സര്‍കരിനു നഷ്ടം ജോലിക്കാര്ക്ക് ലാഭം. കമ്പനികളില്‍ പണി എടുക്കുന്നവര്ക്ക് വേറെ ഒരു ദിവസം പണി എടുത്തല്‍ ലീവ് പോലും പോകില്ല. മാസ ശമ്പളം ആയതു കൊണ്ട് കാശും പോവില്ല. സാധാരണ കടകള്‍ ഉള്ളവര്ക്ക് അവരുടെ കച്ചവടം നഷ്ടം, ഓട്ടോ ടാക്സി തൊഴിലാളികള്ക്ക് നഷ്ടം, തൊഴിലാളികള്‍ക് നഷ്ടം....

ഒരു രാഷ്ട്രിയ നേതാവ് മരിച്ചാല്‍ ഉടനെ ആ ലോക്കല്‍ ഏരിയ ഇല്‍ ഹര്‍ത്താല്‍, എന്നിട്ട് നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കും വാഹനങ്ങള്‍ തടയും. മരിച്ച ആളോടുള്ള ബഹുമാനം പോകാനല്ലേ ഇതു ഉപകരിക്കു? ബഹുമാനം ഉള്ളവര്‍ തനിയെ കട അടക്കട്ടെ, വാഹനം ഓടിക്കുന്നത് നിറുത്തട്ടെ.

സമരങ്ങള്‍ വേണ്ട എന്ന് ഞാന്‍ പറയില്ല, സമരം മൂലം വളരെ അധികം മാറ്റങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പക്ഷെ കാലം മാറി സമരത്തിന്‌ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി ഇരിക്കുന്നു. റോഡില്‍ കൂടി ജാഥകള്‍ നടത്തുമ്പോള്‍ വാഹനങ്ങള്‍ തടസമില്ലാതെ കടന്നു പോകാനുള്ള വഴി കൊടുത്ത ശേഷം ജാഥ നടത്തുക. അപ്പൊ രണ്ടു കൂട്ടരുടെയും കാര്യങ്ങള്‍ നടക്കും.
മാറി ചിന്തിക്കൂ... കാലാനുസൃതമായ മാറ്റങ്ങള്‍ സമരങ്ങളില്‍ വരുത്തിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഈ (ഇടതു)സംഘടനകളിലേക്ക് വരും അല്ലെങ്കില്‍ ഉള്ളവര്‍ തന്നെ കൊഴിഞ്ഞു പോയി അവസാനം ഗുണ്ടകള്‍ മാത്രമാവും....

ലാല്‍ സലാം, തൊഴിലാളി ദിന ആശംസകള്‍

Link to Actual news

No comments: