Showing posts with label Aadhar Seeding. Show all posts
Showing posts with label Aadhar Seeding. Show all posts

Tuesday, April 7, 2015

കളര്‍ ഫോട്ടോ ഉള്ള തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് പഴയ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പകരം കളര്‍ ഫോട്ടോ പതിച്ച പുതിയ പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. പുതിയ കാര്‍ഡിനായി എല്ലാ വോട്ടര്‍മാരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ് മുഖേനെ റജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ 15 വരെയാണ് സമയം. അക്ഷയ വഴിയാണെങ്കില്‍ 25 രൂപയാണ് സര്‍വീസ് ചാര്‍ജ്.
അല്‍പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ലളിതമായ മാര്‍ഗത്തിലൂടെ ഇത് ചെയ്യാവുന്നതാണ്. പഴയ കാര്‍ഡില്‍ വന്നിരിക്കുന്ന തെറ്റുകള്‍ തിരുത്താനുമാകും. അതോടൊപ്പം നമ്മുടെ വികൃതമായ ആ പഴയ ഫോട്ടോ മാറ്റുകയും ചെയ്യാം.
ഇതിന്റെ ഓരോ ഘട്ടത്തിലും കടന്നു ചെന്ന് വിജയിച്ച മാര്‍ഗമാണ് ഇവിടെ വിവരിക്കുന്നത്.
ആദ്യം ഫോട്ടോ റെഡിയാക്കുക - 240 പിക്‌സല്‍സ് വീതിയും 320 പിക്‌സല്‍സ് വീതിയും 180 കെബി ഫയല്‍ സൈസില്‍ താഴെ ഉള്ളതുമായ JPG ഫോട്ടോ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിടുക.
ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
☆★☆★☆★☆★☆★☆★☆★☆★☆★☆★☆★☆★☆★☆★☆★☆★☆
* വെളുത്തതോ ഇളം നിറത്തിലോ ഉള്ള ബാക്ക്ഗ്രൗണ്ട് ആയിരിക്കണം പുറകില്‍
* മുഖം നേരേയും പൂര്‍ണമായും ഫോട്ടോയുടെ മധ്യഭാഗത്തും ആയിരിക്കണം
* മുഖവും തോള്‍ഭാഗവും കാണാവുന്ന കളര്‍ഫോട്ടോ ആയിരിക്കണം
* കണ്ണുകള്‍ വ്യക്തമായി കാണണം
* മതാചാരത്തിന്റെ ഭാഗമല്ലാതെ തൊപ്പിയോ മറ്റോ ധരിച്ചുള്ള ഫോട്ടോ പാടില്ല
ഇനി നമുക്ക് തുടങ്ങാം........
☆☆☆☆☆☆☆☆☆☆☆☆☆☆
1. ആദ്യമായി ഇലക്ഷന്‍ കമ്മീഷന്റെ ബെബ്‌സൈറ്റില്‍ പോകുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
http://www.ceo.kerala.gov.in/aadhaarSeeding.html
ലഭിക്കുന്ന പേജില്‍ ഏറ്റവും താഴെക്കാണുന്ന ഭാഗത്ത് ടിക്ക് ഇട്ട് Proceed to next step ക്ലിക്ക് ചെയ്യുക
അപ്പോള്‍ പുതിയൊരു പേജ് വരും.
2. ഈ പേജില്‍ ഇപ്പോള്‍ നിലവിലുള്ള ഇലക്ഷന്‍ ഐഡി കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റെയും നമ്പര്‍ നല്‍കുക. തൊട്ട് താഴെ ആധാറില്‍ കൊടുത്ത പേര് അതുപോലെ തെറ്റുകൂടാതെ നല്‍കുക. തൊട്ടു താഴെ മൊബൈല്‍ നമ്പര്‍ നല്‍കുക. ഈ മൊബൈല്‍ തൊട്ടടുത്ത് ഉണ്ടായിരിക്കണം. കാരണം അതില്‍ വരുന്ന മെസേജ് ആവശ്യമാണ്. (ആധാറിനായി മുമ്പ് രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പര്‍ തന്നെ വേണമെന്നില്ല. കൈവശമുള്ള ഫോണ്‍ നമ്പര്‍ കൊടുത്താല്‍ മതി)
അതിനുശേഷം താഴെക്കാണുന്ന കോഡ് ടെപ്പ് ചെയ്യുക.
ഇനി Next കൊടുക്കുക. അപ്പോള്‍ അടുത്ത പേജ് വരും.

3. ഉടന്‍ തന്നെ നമ്മള്‍ കൊടുത്ത മൊബൈല്‍ നമ്പരിലേക്ക് ഒരു സുരക്ഷാ നമ്പര്‍ (OTP) മെസേജായി വരും.
മൊബൈലില്‍ വന്ന നമ്പര്‍ നല്‍കി Next കൊടുക്കുക

4. അപ്പോള്‍ നമ്മള്‍ പഴയ ഐഡി കാര്‍ഡില്‍ കൊടുത്തിരുന്ന വിവരങ്ങളും ആധാറില്‍ കൊടുത്തിരുന്ന ഫോട്ടോയും വരും. ഈ വികൃതമായ ഫോട്ടോയും മറ്റ് തെറ്റുകളും നമുക്ക് മാറ്റാം.
അതിനായി ഏറ്റവും താഴെക്കാണുന്ന Make corrections ല്‍ ക്ലിക്ക് ചെയ്യുക.

5. ലഭിക്കുന്ന പേജില്‍ താഴെക്കാണുന്ന സ്ഥലത്ത് ടിക്കിട്ട് Proceed to step 3 കൊടുക്കണം.

6. അപ്പോള്‍ നമ്മുടെ പഴയ കാര്‍ഡിലെ വിവരങ്ങള്‍ വരും. ഇവിടെ നമുക്ക് പേരും മറ്റ് വിവരങ്ങളും ടൈപ്പ് ചെയ്ത് തിരുത്താവുന്നതാണ്. മലയാളത്തിലെ തെറ്റുകള്‍ തിരുത്താനായി തൊട്ടുത്ത് കാണുന്ന കീബോഡില്‍ ക്ലിക്ക് ചെയ്താല്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള വിന്‍ഡോ വരും. മലയാളം ടൈപ്പ് ചെയ്ത ശേഷം OK കൊടുക്കണം.

7. ഇനി ഫോട്ടോ മാറ്റാവുന്നതാണ്.
upload Photo എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു വിന്‍ഡോ വരും.

8. ഇനി ഇടതുവശത്തായി കാണുന്ന choose file ക്ലിക്ക് ചെയ്യുക. ഇനി നമ്മള്‍ നേരത്തെ സേവ് ചെയ്ത ഫോട്ടോയുടെ പാത്ത് കാണിച്ച് കൊടുക്കണം. അപ്പോള്‍ ഫോട്ടോ അപ് ലോഡാകും.
ഇടതുവശത്തുള്ള ഫോട്ടോ ഡ്രാഗ് ചെയ്ത് ഫോട്ടോ എങ്ങനെ വേണമെന്ന് നിശ്ചയിക്കാം.

9. അത് കഴിഞ്ഞ് വലതുവശത്തുള്ള സ്ഥലത്ത് update Photo ക്ലിക്ക് ചെയ്യുക.

10. എല്ലാം ചെയ്ത് കഴിഞ്ഞാല്‍ താഴെ വശത്ത് കാണുന്ന മഞ്ഞബാറിലെ നീല അക്ഷരത്തിലുള്ള (click here) ക്ലിക്ക് ചെയ്യുക.

11. അപ്പോള്‍ കാണുന്ന സാക്ഷ്യപത്രത്തില്‍ ടിക്കിട്ട് OK കൊടുക്കണം.
അതിനുശേഷം മഞ്ഞബാറിലെ proceed ക്ലിക്ക് ചെയ്യുക.

12. അപ്പോള്‍ നമ്മുടെ ഐഡി കാര്‍ഡ് കാണാം. ഐഡി കാര്‍ഡിന് താഴെ Save Application ക്ലിക്ക് ചെയ്യുക.

13. ഇതോടെ നമ്മള്‍ വിജയകരമായി എല്ലാം ചെയ്തു കഴിഞ്ഞു. അപ്പോള്‍ മൊബൈലില്‍ നമ്മുടെ ബിഎല്‍ഒ ഓഫീസറുടെ പേരും ഫോണ്‍ നമ്പരും വരും. ഇതോടൊപ്പം കമ്പൂട്ടറില്‍ നമ്മുടെ അപേക്ഷയുടെ രസീതും വരും. ഇത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

ഇതില്‍ കാണുന്ന ബിഎല്‍ഒയെ ബന്ധപ്പെട്ടാല്‍ മാത്രം മതിയാകും. ഇദ്ദേഹം വീട്ടില്‍ വരുമ്പോള്‍ നമ്മള്‍ തിരുത്തിയതിന്റെ രേഖകളുടെ കോപ്പി കൈമാറണം. കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ നമ്മുടെ വീട്ടില്‍ കൊണ്ടെത്തിക്കും. പോസ്റ്റലില്‍ വേണ്ടവര്‍ 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച് സ്വന്തം വിലാസം എഴുതിയ കവര്‍ ഈ ബിഎല്‍ഒയെ ഏല്‍പ്പിച്ചാല്‍ മതിയാകും.
നമ്മുടെ ഐഡി കാര്‍ഡ് തയ്യാര്‍.............