Friday, August 28, 2015

ഓഹരി വിപണിയിലെ നവാഗതര്‍ ഓര്‍ക്കാന്‍


ഹരി വിപണിക്ക് വരാനിരിക്കുന്നത് നല്ല കാലമാണെന്നും പുതിയ ഉയരങ്ങള്‍ കണ്ടെത്തുമെന്നുമുള്ള നിഗമനങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതായി നിരവധി പേരാണ് ഓഹരി വിപണിയില്‍ നിക്ഷേപത്തിന് തയാറായി രംഗത്തു വരുന്നത്. എന്നാല്‍ വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയും പഠനം നടത്താതെയും നിക്ഷേപം നടത്തി വളരെ വേഗം പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെക്കാലം സുഖകരമായി മുന്നോട്ടുപോകാനാകില്ല.

വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ പരിതപിക്കാതെ ലാഭം നേടുന്നതിനായി വ്യക്തമായ പദ്ധതിയോടെ ക്ഷമാപൂര്‍ണമായ കാത്തിരിപ്പ് അനിവാര്യമാണ്. ഓഹരി വിപണിയില്‍ നിക്ഷേപത്തിനൊരുങ്ങും മുമ്പ് ഓര്‍ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ ഇവയാണ്

► മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക: ഓഹരി വിപണിയിലെ തുടക്കക്കാര്‍ നേരിട്ടു നിക്ഷേപം നടത്തുന്നതിനു പകരം മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതാകും ഉചിതം.വ്യക്തമായ കാഴ്ച്ചപ്പാടും പ്രൊഫഷണല്‍ മാനേജ്‌മെന്റുമുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ സഹായം തേടുന്നത് കുറഞ്ഞ ചെലവില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കുന്നതിന് സഹായിക്കും. മൂന്നു നാലു വര്‍ഷത്തെ പരിചയ സമ്പത്തിനു ശേഷം മാത്രം നേരിട്ടുള്ള നിക്ഷേപത്തിന് ഒരുങ്ങുക. ആദ്യ അവസരത്തിലെ ലാഭത്തില്‍ മതിമറന്ന് പിന്നീടുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കരുത്.

 റിവു നേടുക: വിശ്വാസയോഗ്യമായ ഒരു സ്ഥാപനത്തില്‍ നിന്നോ വ്യക്തിയില്‍ നിന്നോ ഓഹരി വിപണിയെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കുക. നിരവധി ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഓഹരി നിക്ഷേപം സംബന്ധിച്ച് ഹ്രസ്വകാല പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ വിപണിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ നിങ്ങള്‍ക്കു തിരിച്ചറിയുന്ന വിധം പരിശീലനം നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ മടിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
 ചെറുതില്‍ നിന്നു തുടങ്ങാം: നഷ്ടം വന്നാലും നിങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള നിക്ഷേപം മാത്രം തുടക്കത്തില്‍ നടത്തുക. ആദ്യത്തെ ചെറിയ നഷ്ടങ്ങള്‍ ഓഹരി വിപണിയിലെ പാഠങ്ങളാണ്. അതില്‍ തകര്‍ന്നുപോകാതിരുന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാകൂ.
 വന്‍കിട കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുക്കാം: ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുന്ന വന്‍കിട കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുക്കാം. മാത്രമല്ല വിശകലനത്തിന് കൂടുതല്‍ വിവരം ലഭ്യമാകുന്നതും വന്‍കിട കമ്പനികളുടേതാണ് എന്നത് റിസ്‌ക് കുറയ്ക്കും.

 വില്‍പ്പന തന്ത്രം ആവിഷ്‌കരിക്കുക: ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പു തന്നെ എപ്പോഴാണ് ഓഹരികള്‍ വില്‍ക്കേണ്ടതെന്ന് കൃത്യമായ ധാരണ പുലര്‍ത്തുക. ഒരു ഓഹരിയുടെ അടിസ്ഥാനഘടകങ്ങള്‍ മികച്ചതായി തുടരുകയും വില താഴുകയുമാണെങ്കില്‍ അത് വാങ്ങലിന് അനുയോജ്യമായ സമയമാണ്. അടിസ്ഥാന ഘടകങ്ങള്‍ താഴുകയും വില ഉയര്‍ന്നു തന്നെ നില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അത് വില്‍പ്പനയ്ക്ക് അനുയോജ്യമായ സമയമാണ്. 

പ്രത്യേക ശ്രദ്ധയ്ക്ക്

 കടം വാങ്ങി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തരുത്
 ഭാവിയിലെ ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപം എന്ന രീതിയില്‍ ഓഹരി നിക്ഷേപത്തെ പരിഗണിക്കരുത്
 സ്വന്തം വിശകലനത്തിലൂടെ മാത്രം ടിപ്‌സുകള്‍ സ്വീകരിക്കുക
 ആദ്യ നിക്ഷേപകര്‍ ഐപിഒ-കള്‍ അവഗണിക്കുക
► ഒരു വാങ്ങാലോ വില്പനയോ നടത്തിയ ശേഷം അത് ഇപ്പൊ വേണ്ടായിരുന്നു എന്ന് ചിന്തിക്കതിരികുക
► അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വച്ചിരിക്കുന്ന പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കരുത്

നിങ്ങള്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ 
 നിങ്ങള്‍ക്കു മനസിലാകുന്ന മേഖല തെരഞ്ഞെടുക്കുക: നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാവുന്ന ലളിതമായ ബിസിനസുകളിലാണ് നിക്ഷേപം നടത്തേണ്ടത്. വിപണിയിലെ മേധാവിത്വം മാറിമാറി വരുന്ന തരം ബിസിനസുകളില്‍ നിക്ഷേപം നടത്താതിരിക്കുക എന്നതാണ് വാറന്‍ ബഫറ്റ് നല്‍കുന്ന പാഠം.
 കമ്പനിയുടെ ഭൂതകാലം പരിശോധിക്കുക: ഒരു കമ്പനിയില്‍ നിക്ഷേപം നടത്തും മുമ്പ് ആ കമ്പനി മുമ്പ് നിക്ഷേപകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വിലയിരുത്താം. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് 30 ശതമാനത്തില്‍ താഴെയായ കമ്പനികള്‍ ഒഴിവാക്കുന്നതാകും ഉചിതം.
 ഉചിതമായ വിലയില്‍ വാങ്ങുക: ഓഹരികള്‍ മികച്ച ഉയരത്തില്‍ ആയിരിക്കുമ്പോഴായിരിക്കും പലപ്പോഴും നിക്ഷേപകര്‍ അവ തെരഞ്ഞെടുക്കുക. എന്നാല്‍ ഇവ നല്‍കുന്ന ആദായം വളരെ കുറവായിരിക്കും. ഒരു ഓഹരി ഏത് വിലയില്‍ ആയിരിക്കുമ്പോഴാണ് വാങ്ങേണ്ടത് എന്നത് മുന്‍കൂട്ടി കണക്കാക്കി ആ വിലയിലെത്തുന്നതു വരെ ക്ഷമാപൂര്‍വം കാത്തിരിക്കുക. കുറഞ്ഞ വിലയില്‍ കിട്ടുന്ന എല്ലാ ഓഹരികളും മികച്ചതാകണം എന്നുമില്ല. ഗുണമേന്മയുള്ള ഒരു ബിസിനസിനായി യോജ്യമായ ഒരു വില നല്‍കുന്നതാകും ഗുണമേന്മയില്ലാത്ത ഒരു ബിസിനസിന് കുറഞ്ഞ വില നല്‍കുന്നതിനേക്കാള്‍ ഉചിതം.

X പ്രകടനം വിലയിരുത്തുക: വിപണി സൂചികകളുമായും മ്യൂച്വല്‍ ഫണ്ടുകളുടെ ശരാശരി പ്രകടനവുമായും താരതമ്യപ്പെടുത്തി നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിലയിരുത്തുക. പിഴവുകള്‍ തിരുത്തി ഉചിതമായ നിക്ഷേപങ്ങള്‍ കണ്ടെത്തുക.


No comments: