Saturday, August 8, 2015

ഒരു കുഴിമറ്റകാല പൊങ്കാല സ്മരണക്കു

ബാബു കുഴിമറ്റം എന്ന ചേട്ടന്‍ ഫേസ്ബുക്കില്‍ ലെഗ്ഗിന്സ്നെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടതു നിങ്ങള്‍ പലരും കണ്ടിരിക്കുമല്ലോ. ആ പോസ്റ്റും അതിനു ഫേസ്ബുക്കില്‍ പലരും പോസ്റ്റ്‌ ചെയ്ത റിപ്ല്യ്‌ കളും ആണ് താഴെ കൊടുത്തിരിക്കുന്നത്‌. വിവിധ ഓണ്‍ലൈന്‍ ന്യൂസ്‌ പേപ്പര്‍കളില്‍ വന്ന ലേഖനങ്ങള്‍ പരിഗണിച്ചിട്ടില്ല. ഞാന്‍ കണ്ട പോസ്റ്കള്‍ മാത്രമേ ഉള്പെടുത്തിയിട്ടുള്ളൂ, വിട്ടു പോയവ അനവധി ഉണ്ടാവാം....

പലരുടെയും ഭാഷ കുറച്ചു വശപിശക്‌ ആയതുകൊണ്ട് പ്രായ പൂര്‍ത്തി ആയവര്‍ മാത്രം വായിക്കുക


------------------------------------------------------------------------------------------------------------
മുന്നറിയിപ്പ്: ഒരു പുരുഷവശ എഴുത്താണിത്. അശ്ലീലം- സ്ത്രീവിരുദ്ധത എന്നിങ്ങനെയുള്ള അധമവികാരം ഉള്ള പോസ്റ്റാണ്‍ എന്ന് ചിലര്‍ക്കെങ്കിലും തോന്നാം. അങ്ങനെയുള്ളവര്‍ വായിക്കരുത്. അപ്രിയ സത്യങ്ങള്‍ എഴുതാതിരിക്കാന്‍ പറ്റുന്നില്ല.
൦൦൦൦൦൦൦൦ ൦൦൦൦൦൦൦ ൦൦൦൦൦
സ്വയംഭോഗം. പുരുഷന്മാരും സ്ത്രീകളും ഒരേപോലെ ആസ്വദിക്കാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. (ഏതെങ്കിലും ഒരു പ്രത്യേക നാട്ടിലെ പുരുഷനും സ്ത്രീയെന്നും ചുരുക്കി ഭൂരിഭാഗം സ്ത്രീകളും സ്വയംഭോഗം ചെയ്യാറില്ല എന്നൊക്കെ പറയരുത്). കൗമാരപ്രായം മുതല്‍ ഉടലെടുക്കുന്ന സ്വയംഭോഗാസക്തി പലരിലും കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നേയുള്ളു.
ഇനി പറയുന്നത് പഴയ കാലം. പഠിച്ചു കൊണ്ടിരിക്കുന്ന കാലം. അല്ലെങ്കില്‍ പഠനം കഴിഞ്ഞിറങ്ങിയ കാലം. ഞാനുള്‍പ്പെടെയുള്ള കൗമാര-യുവ ജനതയുടെ കാര്യം പറയാം. തല്‍ക്കാലം ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ എന്നു ചുരുക്കുന്നു. (ഈ യുവതയെ ഞങ്ങള്‍ എന്നു തന്നെ പറയുന്നു). ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും വഴിയെ നടക്കുമ്പോഴും തീയറ്ററില്‍ പോകുമ്പോഴും വലരെ അലസമായി സാരി ഉടുത്ത സുന്ദരികളായ* സ്ത്രീകളെ കാണുന്നത് പലര്‍ക്കും ഇഷ്ടമാണ്‍. വയറിന്റെ ഒരു മടക്കും കാറ്റടിക്കുമ്പോഴോ അല്ലെങ്കില്‍ തിരിയുമ്പോഴോ ഒക്കെ കാണുന്ന മാറിടത്തിന്റെ ഭംഗിയും ഒക്കെ കണ്ണിനും മനസ്സിനും ഇമ്പമേകുന്ന ഒരു കാഴ്ചയായിരുന്നു. അതുപോലെ സൈസ് ഒപ്പിച്ചു തയ്ച്ചതും ചിലപ്പോല്‍ കഴുത്തിറക്കി വെട്ടിയതുമായ ചുരിദാര്‍ ഇട്ട സ്ത്രീകളുടെ അംഗവടിവും ഒക്കെ ഞങ്ങള്‍ ആസ്വദിക്കാറുണ്ടായിരുന്നു. പക്ഷേ ആ ആസ്വാദനം കണ്ണുകള്‍ കൊണ്ടും മനസ്സുകള്‍ കൊണ്ടുമായിരുന്നു. കണ്ണു കൊണ്ട് ബലാല്‍‌സംഗം ചെയ്യുന്ന പുരുഷന്മാര്‍ എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ആ ലെവലിലേക്കൊന്നും പോകാതെ സ്ത്രീ സൗന്ദര്യം ആസ്വദിക്കുന്നത് തെറ്റാണെന്ന് ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് അന്ന് തോന്നിയിട്ടില്ല. ആ ആസ്വാദനം ആക്രമണത്വര ഉള്ളതായിരുന്നില്ല. സ്ത്രീശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ കണ്ടു എന്നു കരുതി അപ്പോള്‍ ഉദ്ധാരണം സംഭവിക്കുകയും അവരെ കയറി പിടിക്കണമെന്ന് തോന്നുകയുമൊന്നുമില്ല.
സ്വയംഭോഗത്തിലേക്ക് വരാം. ഇങ്ങനെ കാണുന്ന പല രൂപങ്ങളെയും മനസ്സില്‍ ആവാഹിച്ച് അവരൊട് തോന്നുന്ന ലൈംഗികാസക്തി സ്വയം തീര്‍ക്കുന്ന പ്രകൃയയാണ്‍ സ്വയംഭോഗം. സ്വയംഭോഗം ചെയ്യുമ്പോള്‍ അങ്ങനെയൊന്നും തോന്നില്ല എന്നൊക്കെ വാദിക്കാം. പക്ഷേ അതു വെറും വാദം മാത്രം. ഒരിക്കല്‍ മാത്രം കണ്ട സ്ത്രീയെ പോലും മനസ്സിലിട്ട് ഭോഗിക്കുന്നവരുണ്ട്. അതു ഒന്നോ രണ്ടോ തവണ മാത്രം. അതു കഴിഞ്ഞാല്‍ ആ സ്ഥാനത്ത് മറ്റൊരാള്‍ വരും. "മാസികകളില്‍ വരുന്ന ചിത്രത്തെ നോക്കി പോലും സ്വയംഭോഗം ചെയ്യുന്നവരല്ലേ നിങ്ങള്‍ പുരുഷന്മാര്‍" എന്ന് ഒരിക്കല്‍ ഒരു പ്രമുഖ എഴുത്തുകാരി ചോദിച്ചിരുന്നു. തികച്ചും ശരിയാണ്‍. അതാണല്ലോ നാനയുടെയും ചലചിത്രത്തിന്റെയും നടുപേജിനെ കുറിച്ച് പലയിടത്തും പരാമര്‍ശം വന്നിട്ടുള്ളത്.
സ്ത്രീകളുടെ വസ്ത്രധാരണവും ബലാല്‍സംഗങ്ങളുമായി ബന്ധമുണ്ടെന്നും അതിനാല്‍ സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ഒതുക്കം പാലിക്കണമെന്നും അല്ലെങ്കില്‍ പുരുഷന്മാര്‍ക്ക് അക്രമവാസന ഉണ്ടാകുമെന്നും പറയുന്നവരോട് ഒരു കാര്യം പറയാം. ആ അക്രമവാസന നിങ്ങളുടെ കുളിമുറിയിലോ കിടപ്പുമുറിയിലോ അവസാനിപ്പിക്കാവുന്നതേയുള്ളു. ഒരു സ്ത്രീയുടെ വസ്ത്രധാരണം നിങ്ങളില്‍ ലൈംഗീകവികാരം ഉണ്ടാക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അത് മനസില്‍ ആസ്വദിക്കാനും അതോര്‍ത്ത് "സ്വയംഭോഗം"ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. (അതിന്‍ അനുവദിക്കാത്ത ഏതെങ്കിലും മതങ്ങളുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അവര്‍ ഒഴിവാകുക.). എന്നുകരുതി, ചില കൂട്ടങ്ങളിലെ അശ്ലീല സംഭാഷണങ്ങള്‍ക്കിടെ ചിലരൊക്കെ വിളിച്ചു പറയുന്നത് കേട്ടിണ്ടെന്നല്ലാതെ ഒരു സ്ത്രീയെ മനസ്സില്‍ ഭോഗിച്ചിട്ട് അതാരും വിളിച്ചു പറഞ്ഞു നടക്കാറുമില്ല.
ചില വസ്ത്രധാരണങ്ങള്‍ മാത്രമല്ല മനസ്സില്‍ ലൈംഗീക ചിന്ത ഉണ്ടാക്കുന്നത്. ചില നോട്ടങ്ങള്‍, ചില അംഗവിക്ഷേപങ്ങള്‍, ചില സാഹചര്യങ്ങള്‍ ഒക്കെ ഇതിനു കാരണമാകുന്നുണ്ടെന്നതാണ്‍ വസ്തുത. അപ്പോള്‍ നാം വസ്ത്രധാരണത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
അപ്പോഴും ഓര്‍ക്കുക, ഇതൊക്കെ കാണുമ്പോഴും സംഭവിക്കുമ്പോഴും കാമം ഉണ്ടായി ഉദ്ധാരണം നടക്കണമെന്നില്ല. സ്ത്രീശരീരം എന്താണെന്നറിയാത്ത ചില കൗമാരക്കാരില്‍ അങ്ങനെ ഉണ്ടാകാം. അതല്ലാതെ സ്ത്രീശരീരത്തെ അറിഞ്ഞ യൗവനാവസാനമായ ഒരാള്‍ക്കോ മധ്യവയസ്സ് കഴിഞ്ഞ ഒരാള്‍ക്കോ അങ്ങനെ ഉണ്ടാകണമെങ്കില്‍ ആസ്വാദനത്തിന്റെ ലെവല്‍ അടുപ്പത്തിന്റെ ലെവലിലേക്ക് എത്തണം. അതായത് നൈമിഷികമായ ഒരു കാഴ്ചയില്‍ അതിന്‍ സാധ്യതയില്ല എന്നര്‍ത്ഥം.
സാരി, ചുരിദാര്‍, ജീന്‍സ്&ടോപ്പ്, മിഡി, നൈറ്റി,പര്‍ദ്ദ ഏത് വസ്ത്രമാണെങ്കിലും അത് ധരിക്കുന്നതു കൊണ്ടുമാത്രം ആരും ആക്രമിക്കപ്പെടുന്നില്ല, എന്നാല്‍ 'പുരുഷമന്‍സ്സു'കൊണ്ടുള്ള ആക്രമണങ്ങളില്‍ നിന്ന് നിങ്ങള്‍ രക്ഷപെടുന്നുമില്ല എന്നതാണ്‍ യാഥാര്‍ത്ഥ്യം. അതായത് വസ്ത്രം എന്തായാലും മനസ്സിലെ സങ്കല്പ്പങ്ങളില്‍ ആ വസ്ത്രങ്ങള്‍ക്ക് സ്ഥാനമില്ല.
*സുന്ദരി എന്നതിന്റെ വ്യാഖ്യാനം വെളുപ്പിലോ കറുപ്പിലോ ഉയരത്തിലോ വണ്ണത്തിലോ പ്രായത്തിലോ ഒന്നും അതിഷ്ഠിതമല്ല.
ഏതെങ്കിലും ഒരു വസ്ത്രധാരണം ഉത്തേജനം ഉണ്ടാക്കുകയോ ആക്രമണവാസന ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. മറിച്ച് പല വസ്ത്രങ്ങളും അത് ചേരുന്നവര്‍ ധരിക്കുന്നത് കാണുമ്പോല്‍ അതിന്റെ എല്ലാ ഭംഗിയോടും കൂടി ആസ്വദിച്ചിട്ടുണ്ട്. സ്ത്റീജനങ്ങള്‍ ക്ഷമിക്കുക. അത് ഇനിയും തുടരും.
൦൦൦൦൦൦൦൦ ൦൦൦൦൦൦൦ ൦൦൦൦൦
മുന്‍‌കൂര്‍ ജാമ്യം: ഇതൊരു ശാസ്ത്രീയ ലേഖനമല്ല.ആധികാരികവുമല്ല. തെളിവു കൊണ്ടുവാ, ലിങ്ക് താ എന്നൊന്നും പറയരുത്. അതൊന്നും ഇല്ല.
അതുപോലെ ഒരു അന്യസ്ത്രീയെ പോലും മനസ്സിലോര്‍ത്ത് സ്വയംഭോഗം ചെയ്തിട്ടില്ലാത്തവരും അന്യപുരുഷനെ മന്‍സ്സില്‍ പോലും വിചാരിച്ചിട്ടില്ലാത്ത സ്ത്രീകളും ക്ഷമിക്കുക. ഇത് നിങ്ങളുടെ കാര്യമല്ല. ഈ പറഞ്ഞത് കൗമാരത്തിലൂടെയും യൗവനത്തിലൂടെയും മനസ്സു കൊണ്ടെങ്കിലും സഞ്ചരിക്കുന്ന സാധാരണ മനുഷ്യന്റെ കാര്യമാണ്‍, പലയിടത്തും കണ്ടിട്ടുള്ളവരുടെ കാര്യമാണ്‍. നീ അങ്ങനെയാണോ, വീട്ടുകാര്‍ അങ്ങനെയായിരുന്നോ എന്നൊന്നും ചോദിച്ച് വരണമെന്നില്ല.
------------------------------------------------------------------------------------------------------------
അല്ല ചങ്ങാതീസ്, അല്പം ആകാരവടിവുള്ള ഒരു സ്തീയെ കണ്ടാല്‍ പുരുഷനു അല്പം ഉത്തേജനം ലഭിക്കുന്നു എന്നു പറയുന്നത് ഇത്രക്ക് പാതകമാണോ? അല്ല എന്നാണു വ്യക്തിപരമായി എന്റെ അഭിപ്രായം. എല്ലാ പുരുഷന്മാരിലും ഏറിയും കുറഞ്ഞുമുള്ള അളവില്‍ അത് സ്വാഭാവികമായി സംഭവിക്കുന്നു എന്നാണു എനിക്ക് തോന്നുന്നത്. കുതിരകളില്‍ പോലും പെൺ കുതിരയുടെ വെറും ചിത്രം ഉത്തേജനത്തിനു കാരണമാകുന്നു എന്ന് അറിയാവുന്ന സംഗതിയാണു. അതല്ലായെന്ന് മറിച്ചുള്ള എല്ലാ പുരുഷ പ്രസംഗങ്ങളും ഒന്നാം തരം ഹിപ്പോക്രസി ആണു, അത്തരക്കാരെ കൂടുതല്‍ സൂക്ഷിച്ചോളൂ.
ഉത്തേജനം എന്നു പറയുമ്പോളേക്കും ഉദ്ധരിച്ച ലിംഗമാണെന്ന് ധരിക്കരുത്, അതൊരുപക്ഷെ ശ്രീമാന്‍ ബാബു കുഴിമറ്റത്തിന്റെയും സമാന മാനസികാവസ്ഥയുടെയും പ്രശ്നമാണു. ഈ ഉത്തേജനം അവനവന്റെ സ്വകാര്യമായി നിര്‍ത്താന്‍ സാധിക്കുന്നത് ആര്‍ജ്ജിച്ച സംസ്കാരത്തിന്റെ ഭാഗമാണു. സ്ത്രീ പുരുഷ സമത്വം എന്നത് തന്നെ ഒരു സാംസ്കാരിക പ്രവര്‍ത്തനമാണെന്ന് ഓര്‍മിപ്പിക്കട്ടെ. ഇത്തരത്തിലുള്ള ഒരു സാംസ്കാരിക നിലവാരത്തിലേക്ക് സമൂഹം എത്തിച്ചേരുന്നവരെ ഇതെല്ലാം പൊതു ചര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. (അത്യാവശ്യ ഘട്ടങ്ങളില്‍ കരണക്കുറ്റിക്ക് ഒന്നു പുകച്ചാലും ഈ നിലവാരം കൈ വരിക്കാം, പക്ഷെ അത് താല്‍ക്കാലികം മാത്രം )
അമ്മയെ കണ്ടാല്‍ ഉത്തേജിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല, കാരണം ആളും സമയവും സന്ദര്‍ഭവും ഒക്കെ അനുസരിച്ച് മാറി വരുന്ന ഒന്നാണു ലൈംഗിക താല്‍പ്പര്യം. ഒരാളെ കണ്ടാല്‍ ഉത്തേജിക്കുന്ന നീ മറ്റയാളെ കണ്ട് ഉത്തേജിക്കാത്തതെന്തെടാ എന്ന ചോദ്യത്തില്‍ എന്തു പ്രസക്തിയാണുള്ളത്. സ്വന്തം കുഞ്ഞ് പാലുകുടിക്കാന്‍ അമ്മിഞ്ഞ പിടിക്കുന്നതും കെട്ടിയവന്‍ അമ്മിഞ്ഞ പിടിക്കുന്നതും ഒന്നായാണോ സ്ത്രീകള്‍ക്ക് തോന്നുന്നത് എന്നൊന്നു ചോദിച്ചു നോക്കൂ. അതുകൊണ്ട് തന്നെ അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുകയാണു നല്ലത്.
ലേബല്‍: കുഴിമറ്റകാലത്തെ ചില നയം വ്യക്തമാക്കലുകള്‍.
------------------------------------------------------------------------------------------------------------
കൊതിക്കെറുവിന് നിവൃത്തി വരാതെ.....
ചിലര്‍ക്കൊക്കെ ചിലത്‌ കാണുമ്പോള്‍ നിയന്ത്രണം തെറ്റുന്നത്‌ ആക്ച്വലി നിയന്ത്രണം തെറ്റിയിട്ടാണോ? എന്നെനിക്കു തോന്നുന്നില്ല. സത്യത്തില്‍ ഇയാള്‍ക്ക്‌ ആ സ്ത്രീയോട്‌ ഈ പ്രായത്തിലും ഇത്ര മിടുക്കിയായി നില്‍ക്കുന്നതിന്റെ ഒരു കൊതിക്കെറുവാണ്‌ തോന്നിയിട്ടുണ്ടാവുക. ആ സ്ത്രീയുടെ ഭര്‍ത്താവിനോടും തോന്നിക്കാണും ലേശം അസൂയ. അതിനെ ഒന്നൊതുക്കണമല്ലോ. അതിനേറ്റവും പറ്റിയ വഴി ആണുങ്ങളെ മയക്കാന്‍ നടക്കുന്നു എന്ന ഏറ്റവും മ്ലേച്ഛമായ ആരോപണം ഉന്നയിക്കുക തന്നെ. ഏതു വസ്ത്രധാരണവും നില്‍പ്പിന്റെ മേന്മയും കൊണ്ടാണോ തനിക്കീ കെറുവ്‌ നേരിട്ടത്‌, അതേ വസ്ത്രധാരണത്തെയും നില്‍പ്പിനെയും അപഹസിക്കുക. തരം താഴ്ത്തുക. തന്നെപ്പോലെയുള്ള പഞ്ചപാവങ്ങളായ പുരുഷന്മാരെ വെട്ടിലാക്കാന്‍ നടക്കുന്നു എന്ന് ആക്ഷേപിക്കുക.
പിന്നൊന്നും കൂടിയുണ്ട്‌. എല്ലാരും പറയുന്നു, ഇങ്ങനെ ഉള്ള വേഷങ്ങളൊക്കെ ഇട്ട സ്ത്രീകളെ കണ്ടാല്‍ നിയന്ത്രണം പോകുമെന്ന്. എന്നാല്‍ തനിക്കൊന്നും തോന്നുന്നുമില്ല. ഇത്‌ തനിക്കെന്തെങ്കിലും പ്രശ്നമുള്ളതു കൊണ്ടാണോ? എന്നാല്‍ അതാരും അറിയരുതെന്നു മാത്രമല്ല, കുഴപ്പമൊന്നുമില്ല എന്നു നാട്ടുകാരെ ബോദ്ധ്യപ്പെടുത്തേണ്ടതുമുണ്ട്‌. വേഗം ബോദ്ധ്യപ്പെടുത്തണമെങ്കില്‍ ഒരു സാക്ഷിയെങ്കിലും വേണം. ഒരു ഇംപാക്റ്റ്‌ കിട്ടാന്‍ അനാഘാതകുസുമമായ ഒരു ഡ്രൈവറുടെ അനുഭവസാക്ഷ്യവും.
അമ്പലമുക്കില്‍ക്കൂടി അന്നാ സമയത്ത്‌ ഈ രണ്ട്‌ പുരുഷകേസരികള്‍ മാത്രമല്ലല്ലോ കടന്നു പോയിട്ടുണ്ടാകുക. നൂറുകണക്കിനു ആബാലവൃദ്ധം ജനങ്ങള്‍ അതിലേ പോയിട്ടുണ്ടാകും. അവരില്‍ നല്ലൊരു ശതമാനം പേര്‍ ഈ സ്ത്രീയെ കണ്ടിട്ടുണ്ടാകും. അവരുടെയൊക്കെ വണ്ടികള്‍ പാളിയിരുന്നുവെങ്കില്‍ അവിടെയൊരു വന്‍ ദുരന്തം തന്നെ ഉണ്ടായേനേ.
ഈ വായില്‍നോക്കി ഡ്രൈവറെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണം. ദിവസം എത്ര തവണ ഇവരൊക്കെ ഓടിക്കുന്ന കാറുകള്‍ പാളുന്നുണ്ടാകും. ഇതിപ്പോ പിന്നില്‍ ഒരു നിഷ്കളങ്കന്‍ ഉണ്ടായിരുന്നതു കൊണ്ട്‌ മാലോകരറിഞ്ഞു. പാളിപ്പാളി വല്ല പാവങ്ങളെയും ഇടിച്ചിട്ടാല്‍ ആര്‍ക്കാ നഷ്ടം? സര്‍ക്കാരിനും ആ പാവങ്ങള്‍ക്കും മാത്രം. പിന്നിലിരിക്കുന്ന അറിവില്ലാപ്പൈതങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട്‌ അര്‍മ്മാദിക്കും. എന്നാലും ചികില്‍സിക്കില്ല.
‪#‎BabuKuzhimattom‬#stopplayingidiot#
------------------------------------------------------------------------------------------------------------
പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഒരുദിവസം പറഞ്ഞു.......'ആളുകളുടെ നോട്ടം കണ്ടാല്‍ തുണി ഉടുക്കാതെ ആണോ നടക്കുന്നത് എന്ന് തോന്നും.....മര്യാദക്ക് വഴി നടക്കാന്‍ പോലും വയ്യാതായി പപ്പാ എന്ന് '...... നമ്മുടെ നാട്ടില്‍ മാത്രമേ ഉള്ളോ ഇത്തരം അസുഖക്കാര്‍ എന്നും ചോദിച്ചു അവള്‍........
സ്ത്രീയെന്നത് കാമാപൂരണത്തിനുള്ള ഉപകരണം മാത്രം ആണെന്ന് ധരിച്ചു വച്ചിരിക്കുന്ന, പുറമേ സദാചാരം പറയുകയും, തുണ്ട് പടം കണ്ടു നിര്‍വൃതി അടയുകയും ചെയ്യുന്ന കപടത നിറഞ്ഞ സമൂഹം.........
'സാരമില്ല മോളെ.....നമ്മുടെ ആളുകള്‍ അങ്ങിനെ ആയിപ്പോയി.......കണ്ടില്ല എന്ന് വച്ച് നടന്നേക്കു' എന്ന് പറഞ്ഞു മകളെ സമാധാനപ്പെടുത്തി......
അവനവനു ഇഷ്ടമുള്ളതും, സൌകര്യപ്രദമായതും ആയ വസ്ത്രം ധരിക്കുക.......
പെണ്ണിന്‍റെ വസ്ത്രധാരണം കണ്ടിട്ട് 'ഉദ്ധാരണം' ഉണ്ടാകുന്നു എന്ന്പറയുന്നവനെ ഏതു പ്രായക്കാരന്‍ ആയാലുംശരി, മാനസിക രോഗത്തിന് ചികിത്സ ഏര്‍പ്പാടാക്കുക.....

------------------------------------------------------------------------------------------------------------
Abhayankar Writes
ഞാനൊരു സ്വവര്‍ഗാനുരാഗിയായ പുരുഷനാണ്.
എനിക്ക് ലൈംഗികാകര്‍ഷണം തോന്നുന്നത് പുരുഷന്മാരോടാണ്. ഇത് ഞാന്‍ എന്തെങ്കിലും ചെയ്ത് ഉണ്ടാക്കിയെടുത്തതോ എന്നെ ആരെങ്കിലും ചെറുപ്പത്തില്‍ പീഡിപ്പിച്ചത് കൊണ്ട് ആയി തീര്‍ന്നതോ ഒന്നും അല്ല. നിങ്ങള്‍ക്കെല്ലവര്‍ക്കും വളര്‍ന്ന് വരുമ്പോള്‍ എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നിയത് പോലെ എന്നില്‍ സ്വാഭാവികമായും വികസിച്ച് വന്ന എന്റെ ലൈംഗികതയാണ് അത്. (ഞാന്‍ പറയാന്‍ പോവുന്ന വിഷയം ഇതല്ലാതതിനാല്‍ കൂടുതല്‍ അറിയേണ്ടവര്‍ക്ക് സ്വവര്‍ഗാനുരാഗത്തിന്റെ ശാസ്ത്രീയത വിക്കിപീടിയയിലോ മറ്റോ പോയി വായിക്കാം )
ഞാന്‍ പറഞ്ഞു വരുന്നത് വേറെ ഒന്നും അല്ല. ഒരു പുരുഷന്‍ എന്ന നിലക്ക് ഞാന്‍ ഇടപെടുന്നത് മറ്റു പുരുഷന്മാരോട് കൂടിയാണ് എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹമുറിയന്മാരും പുരുഷന്മാരാണ്. ഇവരെയെല്ലാം എനിക്ക് നഗ്നരായോ അര്‍ദ്ധനഗ്നരായോ വീക്ഷിക്കാനുള്ള അവസരങ്ങള്‍ വളരെയധികം എന്റെ മുന്നിലുണ്ട് എന്നാലും ഇവിടെ എന്റെ മനസ്സില്‍ ലൈംഗികത കടന്നു വരുന്നില്ല കാരണം ലൈംഗികത ഇങ്ങനെയൊരു ആക്സിഡന്റ്റ് ആയി ഉണ്ടാവേണ്ടതല്ല എന്നും അതിനെ നിയന്ത്രിക്കാനും നിയന്ത്രണ വിധേയമാക്കാനും എനിക്ക് കഴിയണം എന്നും ഉള്ള ഒരു സോഷ്യല്‍ കണ്ടീഷനിംഗിന് ഞാന്‍ വിധേയനാണ്. എനിക്ക് തോന്നുന്നത് പാശ്ചാത്യരാജ്യങ്ങളിലെ അര്‍ദ്ധ നഗ്നരായ സ്ത്രീകള്‍ പോലും അവിടെയുള്ള പുരുഷന്മാര്‍ക്കിടയില്‍ താരതമ്യേന സുരക്ഷിതരായി ഇരിക്കാന്‍ കാരണം ആ ഒരു സോഷ്യല്‍ കണ്ടീഷനിംഗ് തന്നെയാവാം . നഗ്നമായ തൊലി കണ്ടു ചാടി വീഴാന്‍ നമ്മള്‍ മൃഗങ്ങലല്ലല്ലോ നമുക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ ലൈംഗികതയും അതിന്റെ കൂടെ വ്യതിരക്തമായ പ്രണയവും ഉണ്ട് .ഇതെല്ലാം അതിന്റെ കൃത്യമായ അനുപാതത്തില്‍ ചേര്‍ന്ന് വരുമ്പോളാണ് അവിടെ ലൈംഗിക വിചാരം ഉണ്ടാവുന്നത് . അങ്ങനെ അല്ല എങ്കില്‍ നമ്മുടെ സമൂഹം സ്വാഭാവികമല്ല എന്ന് ധരിക്കേണ്ടി വരും .
മുസ്ലിം രാജ്യങ്ങളില്‍ പ്രൈമറി തലം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്കൂളുകള്‍ വെവ്വേറെയാണ് ഇവിടെ സ്വാഭാവിക സ്ത്രീപുരുഷ സൌഹ്രദം ഇല്ലാതാവുമ്പോള്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒറ്റയ്ക്കാവുമ്പോള്‍ ലൈംഗിക വിചാരം ഉണ്ടാവാം. നമ്മുടെ നാട്ടിലും പണ്ട് ഇങ്ങനെയൊക്കെ ആയിരുന്നു എന്നാല്‍ ഇന്ന് ലൈംഗികതക്ക് അപ്പുറം ഉള്ള സൌഹ്രദങ്ങള്‍ നമുക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ടല്ലോ . സമൂഹം കൂടുതല്‍ തുറക്കുമ്പോള്‍ ലൈംഗികത കൂടുതല്‍ കൂടുതല്‍ വ്യക്തിപരം ആവും സ്വകാര്യമാവും എന്ന് ഞാന്‍ പറയാന്‍ കാരണം ഇതാണ്.
നഗ്നതയും അങ്ങിനെ തന്നെ. നഗ്നയായ ഒരു സ്ത്രീ രൂപം മുന്നില്‍ കണ്ടു എന്ന് വെച്ച് അത് അവരെ പീഡിപ്പിക്കാനുള്ള കാരണം ആവുന്ന തെങ്ങിനെയാണ് ? സ്വന്തം ലൈംഗികത നിയന്ത്രിക്കാനുള്ള കഴിവ് നേടിയിട്ടില്ലാത്ത ഒരു മൃഗം മാത്രമാണ് നിങ്ങള്‍ എന്ന് സമ്മതിക്കലല്ലേ അത്? ജീന്‍സിട്ട ലെഗ്ഗിന്‍സിട്ട ഒരു സ്ത്രീയെ കാണുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നുന്നു എങ്കില്‍ അത് എങ്ങിനെയാണ്‌ സ്ത്രീയുടെ കുറ്റമാവുന്നത് ?
ജീന്‍സോ ബര്മുടയോ ഇട്ടവരോ ഇനി അതൊന്നും ഇടാത്തവരോ ആയ പുരുഷന്മാരെ കണ്ടിട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു വിഷമവും തോന്നുന്നില്ലല്ലോ !!
സൌന്ദര്യം , അത് ജീന്‍സില്‍ പൊതിഞ്ഞതായാലും ലെഗ്ഗിന്സില്‍ പോതിഞ്ഞതായാലും അല്ലാത്തതായാലും ആസ്വദിക്കാന്‍ കഴിയുന്നു എങ്കില്‍ ആസ്വദിക്കുക . തുറിച്ച് നോക്കി വിഷമിപ്പിക്കാതെയിരിക്കുക. അല്ലാത്തതിനെ വെറുതെ വിട്ടേക്കുക . അന്യന്റെ സൌന്ദര്യം കാണാം ആസ്വദിക്കാം അതിനപ്പുറം എന്തെങ്കിലും ഉണ്ടാവുന്നു എങ്കില്‍ അതിനുത്തരവാദി നിങ്ങള്‍ മാത്രമാണ്.
------------------------------------------------------------------------------------------------------------
ലിംഗചലനവും യോനിവിറയും അല്ലെങ്കില്‍ മാങ്ങപറിയും ചെളീക്കുത്തും.
------------------------------------------------------------------------------------------------
വളരെ ചെറിയ ഇടവേള താണ്ടി ഇവിടെയെത്തിയപ്പോള്‍ എനിക്ക് തരപ്പെട്ട വായനയില്‍ ഏറെയും ലിംഗചലനത്തെക്കുറിച്ചും യോനിവിറയെക്കുറിച്ചുമാണെന്നത് കാവ്യനീതിയായ് ഞാന്‍ കാണുന്നു. സാമൂഹ്യ, സ്ത്രീ വിരുദ്ധതകളില്‍ പുകള്‍പെറ്റ നമുക്ക് ഈയിടം ഏറെ പ്രിയതരമാവുന്നത് ഈവിധമൊക്കെയാണല്ലോ!
ശ്രീ. ബാബു കുഴിമറ്റം അവര്‍കളുടെ കുറിപ്പ് രാവിലെ തന്നെ വായിച്ചു. കുഴിമറ്റത്തിന്റെ ലിംഗചലനത്തിനോടുള്ള പ്രതികരണമായി സംഭവിച്ച യോനിവിറ അഴിമുഖത്തിലൂടെ അറിയുകയും ചെയ്തു. ഒപ്പം നിരവധി ആളുകള്‍, ‘വിറചലന‘ങ്ങളോടുള്ള അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതും കണ്ടു. സ്ത്രീകള്‍ ലെഗ്ഗിങ്സ് ധരിക്കുന്നതും കുഴിമറ്റത്തിന്റെ ലിംഗം ചലിക്കുന്നതും ആരുടെയെങ്കിലും യോനി വിറക്കുന്നതുമൊന്നും എന്നെ സംബന്ധിച്ച് മന:പ്രായാസം ഉണ്ടാക്കുന്ന സംഗതി അല്ല. എങ്കിലും സമയവും സന്ദര്‍ഭവും ഒരുമിച്ച് തരായതുകൊണ്ട് അവരോടൊത്ത് ഞാനും കൂടി ചേര്‍ന്ന് ഒരു ‘ത്രീസം’ മട്ട് കേളിയാടാമെന്ന് കരുതി.
ബാബു കുഴിമറ്റം അവര്‍കള്‍ ഇമ്മാതിരി പുകിലുകള്‍ ഉണ്ടാവുമെന്ന വിചാരത്തിലാണ് ആവിധം ‘പേച്ചു’കള്‍ നടത്തിയതെന്ന് ഞാന്‍ കാണുന്നില്ല. പ്രായത്തിന്റെ കുതിച്ചുപായലിലും കെടാതെ നില്‍ക്കുന്ന തന്റെ ‘ലൈംഗികമായ ആവതിനെ’ ചുളുവില്‍ പരസ്യപ്പെടുത്താന്‍ അമ്പലമുക്കിലെ ലെഗ്ഗിന്‍സ് ധാരിണിയായ 45 കാരിയെ ആശാന്‍ സൃഷ്ടിച്ചതാവാനെ തരമുള്ളു. അങ്ങനെയൊരാള്‍ വോട്ടേഴ്സിലിസ്റ്റിലോ, എന്തിന് കാനേഷുമാരി കണക്കിലോ പോലും ഉള്ളതായ ആളാവില്ല. അത്, പ്രായം മറന്നും ചലിക്കാനുള്ള തന്റെ ലിംഗത്തിന്റെ സിദ്ധിവിശേഷത്തെ മാലോകരെ അറിയിക്കാനും അതുവഴി ആരാധിക, സഹയാത്രിക വര്‍ഗ്ഗത്തില്‍ പെടുന്ന തല്പരകക്ഷികളും മാരകമായ നിലയ്ക്ക് യോനിവിറയുള്ളവരുമായ മഹിളാമണികളെ തരപ്പെടുത്താനുള്ള നിരുപദ്രവകരമായ ഒരു പാത്രസൃഷ്ടി മാത്രമാണത്. ഭാവനയില്‍ വിരിഞ്ഞ ലെഗ്ഗിന്‍സ് ധാരിയായ ഒരു മധ്യവയസ്ക! പ്രപഞ്ചസൃഷ്ടിയല്ലാത്ത ഒരു പെണ്ണ്. കുഴിമറ്റത്തിന്റെ ഭാവനയില്‍ വിരിഞ്ഞ വനിത.
അതുകൊണ്ട് സ്ത്രീവിരുദ്ധതയും മറ്റും ആരോപിച്ച് വാര്‍ദ്ധക്യകാല കഴപ്പാറ്റാന്‍ കുറുവഴി തേടുന്ന ഒരു മനുഷ്യനെ ഇങ്ങനെ അപഹസിക്കരുത്. കഴപ്പുമുറ്റിയാല്‍ ഏത് കുഴിമറ്റത്തിന്റെയും വിവേകമറ്റുപോവും. നിശ്ചയമായ സംഗതിയാണത്. ഫേസ്ബുക്ക് ഈവിധത്തില്‍ പ്രയോജനപ്പെടുത്തുന്ന നിരവധി ആളുകളുണ്ട്. സ്ത്രീപക്ഷവാദിയെന്ന് പരസ്യമായി നടിച്ച് പെണ്ണിന്റെ ഇന്‍ബോക്സിലൂടെ ചാളുവ ഇറ്റിക്കുന്ന ഒന്നാന്തരം കിഴങ്ങന്മാര്‍ക്ക് ഭൂരിപക്ഷമുള്ള ഇടമാണ് ഇവിടം. കുഴിമറ്റം സ്ത്രീവിരുദ്ധനാണേ എന്ന് വിലപിച്ച് ചുമ്മാ ചപ്ലാച്ചി അടിക്കുന്ന പുരുഷകേസരികള്‍ തേടുന്നതും നേരമ്പോക്കുകള്‍ തന്നെ. ഏറെ പുരോഗമനവാദിയും പരിഷ്കാരിയും കാലത്തിന് മുന്നേ സഞ്ചരിക്കുന്നവനെന്ന് നടിക്കുന്നവനും സ്ത്രീപക്ഷവാദി എന്ന് സമര്‍ത്ഥിക്കാന്‍ ഭാഷ ചിലവാക്കുന്നവനും ആയ ഒരു പുരുഷനെ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ അറിയാം, അവന്റെ ഉള്ളിലും ഉണ്ടാവും ഒരു ഇടത്തരം സ്ത്രീവിരുദ്ധന്‍. എന്തിന്, ചുംബനം മാത്രമാണ് സദാചാരപോലീസിനെ തോല്പിക്കാനെന്ന് ഒരു കൂട്ടം മലയാളികളെയും ഇടതുപക്ഷപാര്‍ട്ടിയെ തന്നെയും വിശ്വസിപ്പിച്ച് ചുണ്ടുണ്ണാന്‍ ആളെക്കൂട്ടിയ രാഹുല്‍ പശുപാലന്‍ എന്ന കൊടിയ സ്ത്രീപക്ഷവാദി പോലും ഉഗ്രന്‍ സ്ത്രീവിരുദ്ധനാണെന്ന് എഷ്യാനെറ്റ് ചാനലില്‍ നടന്ന ചര്‍ച്ചയിലൂടെ സ്വന്തം വാക്കുകള്‍കൊണ്ട് സ്വയം മാലോകര്‍ക്ക് മുന്നില്‍ വെളിവാക്കിയതല്ലേ?!
***
നന്മയും മനുഷ്യത്വവുമാണ് എതിര്‍ലിംഗത്തെ മാനിക്കാന്‍ വേണ്ടതായ മാനദണ്ഡം. ഒരു പെണ്ണിന്റെ നഗ്നമായതോ അല്ലാത്തതോ ആയ ഉടല്‍ ദര്‍ശിച്ചാല്‍ ഉടന്‍ പുരുഷന് ലിംഗചലനം സംഭവിക്കുന്നുവെങ്കില്‍ അത് ലൈംഗികാരോഗ്യത്തിന്റെ ലക്ഷണമല്ല, മറിച്ച് മാനസികവും സാംസ്കാരികവുമായ അനാരോഗ്യത്തെയാണ് ആ ചലനം വെളിവാക്കുന്നത്. പരസ്പരം തോന്നുന്ന അത്യധികമായ സ്നേഹവും വല്ലാത്തവിധമുള്ള പ്രിയവുമല്ലേ ലൈംഗികമായ ഉണര്‍വ്വിന് അടിസ്ഥാനം? വഴിയേ പോവുന്ന ഒരു പുരുഷന്‍, ഒരു സ്ത്രീ എങ്ങനെയാണ് എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ക്ക് ലിംഗചലനമോ യോനിവിറയോ ജനിപ്പിക്കുക? ആറ്റടാത്ത അടുപ്പമില്ലാത്ത ഒരു വ്യക്തിയുമായി എങ്ങനെയാണ് ഒരാള്‍ക്ക് ലൈംഗികത സാധ്യമാവുക? എത്രയോ മുഷിപ്പന്‍ പണിയാണത്. ആരോട് പറയാന്‍?!
------------------------------------------------------------------------------------------------------------
കാനഡയില്‍ തണുപ്പു മാറി ചൂടു കാലം തുടങ്ങി. ഇന്നലെ ക്ളാസില്‍ വച്ച് സ്ത്രീകളില്‍ പലരും ആദ്യം മേല്‍വസ്ത്രം ഊരുകയും പിന്നീട് ടോപ്പും പാന്‍റും ഊരുകയും അതിനടിയില്‍ ധരിച്ച നാമമാത്രമായ വസ്ത്രത്തോടെ ഇരികയും ചെയ്തു. സുന്ദരികളായ അവരുടെ ശരീരത്തിലെ ഭൂരിഭാഗം പ്രദേശവും വിവസ്ത്രമായിരുന്നു. സ്ത്രീപുരുഷന്‍മാര്‍ ഇടകലര്‍ന്നിരിക്കുന്ന ക്ളാസില്‍ മിക്കവാറും എല്ലാ രാജ്യക്കാരുമുണ്ട്.
അവരില്‍ ആരും തന്നെ ഈ അല്‍പവസ്ത്രധാകരിണികളെ തുറിച്ചു നോക്കുകയോ അവരുടെ തുടയിലോ വയറിലോ സ്പര്‍ശിക്കുകയോ ചെയ്തില്ല. ആരും ഇതൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല എന്നതാണ് സത്യം.
എഫ്ബിയുടെ ഹാങ്ങ് ഓവറില്‍ ക്ളാസിലത്തെിയ ഞാന്‍ എല്ലാവരേയും സൂക്ഷ്മമായി നിരീക്ഷിച്ചു. എന്താണ് പെണ്‍ശരീരം കാണുമ്പോള്‍ മലയാളികള്‍ക്കും മാത്രമായ ഒരു പ്രശ്നത്തിന്‍െറ കാരണം എന്ന്...
അന്നു വൈകുന്നേരം പാര്‍ക്കിലും റോഡിലുമൊക്കെ അല്‍പവസപത്രധാരികളായ സ്ത്രീകളെ ധാരാളം കണ്ടു. ചില പുരുഷന്‍മാര്‍ അവരില്‍ പലരുടേയും തോളില്‍ കൈവക്കുന്നതും കണ്ടു. ദുരുദേശത്തോടെയല്ല.. സൗഹൃദത്തോടെ..
ആര്‍ക്കാണ് പ്രശ്നം? വസ്ത്രം ധരിക്കാത്തവര്‍ക്കോ? അത് കാണുന്നവര്‍ക്കോ? അതോ കേരളത്തിലെ മണ്ണില്‍ വച്ച് അല്‍പ്പവസ്ത്രധാരികളെ കാണുമ്പോള്‍ മാത്രം പൊട്ടിവിടരുന്ന എന്തോ രോഗമുണ്ടോ?
ഇന്ത്യന്‍ പൗരത്വം വിദേശ പൗരത്വമാവുമ്പോള്‍ ഈ അസ്ക്യത എങ്ങനെയാണ് മാറുന്നത്? വിദേശ വനിതകളേയോ വിദേശത്ത് അല്‍പവസ്ത്രം ധരിച്ച് നടക്കുന്ന മലയാളിയേയോ കാണുമ്പോള്‍ ഇവര്‍ക്കൊന്നും തോന്നാത്തത് എന്താണ്?
അല്‍പവസ്ത്രധാരികളെ കാണുമ്പോള്‍ മുഴുവന്‍ ബലാല്‍സംഗം ചെയ്യാന്‍ തോന്നുന്നവര്‍ ഇങ്ങോട്ടു വരൂ..... നിങ്ങള്‍ കാണുന്നവരെ മൂഴുവന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച് തളരും. ഒടുവില്‍ തുണിയുടുത്ത ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കില്‍ ബലാല്‍സംഗം ചെയ്യാമായിരുന്നുവെന്ന് പറഞ്ഞ് തിരിച്ചു പോകും.
അഭിപ്രായം ആര്‍ക്കും പറയാം. പക്ഷേ അതിന് ഉപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണം. ബാബു കുഴിമറ്റത്തിനെ എനിക്ക് വ്യക്തിപരമായിട്ട് അറിയാം. അറിഞ്ഞിടത്തോളം ഒരു പുരോഗമനവാദിയാണെന്നാണ് കരുതിയിരുന്നത്. അദ്ദേഹത്തിന്‍െറ എല്ലാ മക്കളും ജാതിമതചിന്തകള്‍ക്കതീതമായി ചിന്തിക്കുകയും ഇഷ്ടമുള്ളവരെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുകയും ചെയ്യുന്നവരാണ്. അവരെല്ലാം ലെഗ്ഗിന്‍സും ജീന്‍സും ടീഷര്‍ട്ടും പാവാടയും ധരിക്കുന്നവരാണ്. ജീവിതവും പ്രണയവും ആഘോഷിക്കുന്ന വ്യക്തിയായിട്ടാണ് ബാബു കുഴിമറ്റത്തിനെ എനിക്കു തോന്നിയിട്ടുള്ളത്. അങ്ങനൊരാള്‍ക്ക് ഇത്തരമൊരു ഇരട്ടമുഖം ഉണ്ടെന്നത് അത്ഭുതപ്പെടുത്തി. പിന്നെ ആശ്വസിച്ചു. അത്യാവശ്യം നല്ല മദ്യപാനിയാണ് അദ്ദേഹം. അത്തരം വല്ല മാനസികാവസ്ഥയിലും പറഞ്ഞതാവാം എന്ന്....
സത്യത്തില്‍ അങ്ങെന്തിനാണ് അങ്ങനെ പറഞ്ഞത്? യഥാര്‍ത്ഥത്തില്‍ വസ്ത്രംധരിക്കാത്ത അന്യസ്ത്രീകളെ കാണുമ്പോള്‍ അങ്ങേക്ക് അങ്ങനെയൊക്കെ തോന്നുന്നുണ്ടോ? അതോ ഒരു രസത്തിന് വെറുതെ പറഞ്ഞതോ? അത് അനുഭവമോ. കഥയോ?
പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താമോ? Babu Kuzhimattom
പെണ്ണുങ്ങള്‍ വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ... പുരുഷന്‍മാരും. അതല്ളേ ശരി?
അല്‍പ്വസ്ത്രധാരികളെ കാണുമ്പോള്‍ ഇപ്പോഴും പലതും തോന്നുന്നുവെങ്കില്‍ ഒരു വിസ സംഘടിപ്പിക്കു... മക്കളില്‍ ചിലരെങ്കിലും വിദേശത്താണെന്ന് ഞാന്‍ കരുതുന്നു. കുറച്ചുകാലം നാട്ടില്‍ നിന്നും മാറി ജീവിക്കു. എല്ലാ രോഗവും മാറും.
------------------------------------------------------------------------------------------------------------
വേഷം കെട്ടല്‍
================================================
ആമുഖം

-----------------------------------------------------------------------------------------
ബലക്ഷയം, തൃപ്തിക്കുറവ്, ശീഘ്ര.... ഇവക്കെല്ലാം പരിഹാരമെന്ന പേരില്‍ ഇറങ്ങുന്ന വ്യാജ ഉത്തേജക മരുന്ന് വിപണി കേരളത്തില്‍ അനുദിനം തഴച്ചു വളരുന്നതിന്റെ രഹസ്യം ഇപ്പോള്‍ വെളിവായി!
എന്ത് കണ്ടാലും "അത്" അനങ്ങാത്ത ഷണ്ടസദാചാരപുരോഗമന്‍മ്മാര് ആണ് ഇതിന്റെയൊക്കെ ഉപഭോക്ത്താകള്‍! സ്വന്തം വീട്ടിലെ അല്ലാത്ത ഏതു പെണ്ണിനേയും മനസ്സില്‍ തുണി ഉരിയുന്ന ഇവര്‍ അത് തെരുവില്‍ കാണാന്‍ വേണ്ടി തലയില്‍ ഒന്നും ഇല്ലാത്തത് കൊണ്ട് സ്വന്തം മാംസ കൊഴുപ്പ് പ്രദര്‍ശിപ്പിച്ചു നടക്കുന്ന "പൊട്ടി"ണ്ണ്ങള്ടെ നാവായി മാറുന്നൂ!
വിഷയവ്യക്തമാക്കല്‍
-----------------------------------------------------------------------------------------
പോസ്റെരാന്റെ [ഇത് പോസ്റ്റ്‌ ചെയ്യുന്നവന്‍ - തത്തുല്യ മലയാളം വാക്ക്ഇനിയും കണ്ടുപിടിക്കേണം] 
എഫ് ബീ സുഹൃത്ത് മാത്രമായ ശ്രീ ബാബു കുഴിമറ്റം നടത്തിയ ഒരു അഭിപ്രായത്തിന്റെ ഉദ്ദേശശുദ്ധി “പൊതു ഇടങ്ങളില്‍ എല്ലാവരും മാന്യമായ വേഷം ധരിക്കണം അല്ലെങ്കില്‍ അപകടം ഉണ്ടാകുമെന്ന് മാത്രമാണ്” അതിന്റെ പേരില് വരികള്‍ക്കിടയില്‍ വായിക്കനരിയാത്ത്തവര്‍ അദ്ദേഹത്തിനെ വക്തിഹത്യ നടത്തുക കൂടി ചെയ്തതിരിക്ക്ന്നൂ!
മുന്നരിയിപ്പു 
-----------------------------------------------------------------------------------------
നമ്മുടെ ഇന്നത്തെ കേരളം 
--------------------------------------
ഭൂരിപക്ഷം ആണ്ങ്ങളും കുടിയന്മാരും അത്കൊണ്ട് തന്നെ ലൈമ്ഗിക ഭിക്ഷുക്കളും!

പ്രിയ സഹോദരിമാരെ വിശന്നലഞ്ഞ വന്റെ മുമ്പില്‍ നിങള്‍ സ്വയം ഒരു വിശിഷ്ട ഭോജ്യമായ അവതരിച്ചാല്‍ അവന്‍ നിങളെ കരുതിവയ്ക്കും ഒരു സ്വകാര്യ വേട്ടയില്‍ ഇരയായിട്ടു.

വീടിന്റെ വാതിലുകളെല്ലാം തുറന്നിട്ട് ഉറങ്ങാന്‍ നമുക്ക് സ്വാതന്ദ്ര്യം ഉണ്ട് ഒപ്പം കള്ളനു കടന്നു വരാന്‍ സൗകര്യവും.

ഒടുക്കം എന്റെ വീട്ടീ കള്ളന്‍ കേറിയേ ഓടി വായോ എന്നലച്ചു കൂവിയാല്‍ കേള്ക്കാം!

പാ.. ഫ... മ... നാ... നി... നി… നിയമതിന്റെ വഴിക്ക് പോകും
(തങ്ങളത് മാറിയും) മന്ത്രി പുംഗവന്‍ കുറുപ്പിന്റോറപ്പ്!

ഉപ-"സംഹാരം"
-----------------------------------------------------------------------------------------
ഈ പോസ്റെരാന്‍ 6 മാസം നിത്യവും നടന്നു പോയിരുന്നൂ "കമാത്തി പ്പുര”യിലൂടെ - മുംബയ് മെറ്റല്‍ സ്ട്രീറ്റിലെ ഗുജ്ജു settinte [typist-cum-office boy - i love you nareshbhai - i nick named him then "KHEMCHO"] കുടുസ്സു ഓഫീസിലേക്ക് [An SCMS -PGD IN PR&J ഡ്രോപ്പ് ഔട്ട്‌ never regret]
പിന്നീട് ഗേള്‍ ഓണ്‍ കാള്‍ ഉള്ള നഗരത്തിതില്‍ 16 വര്ഷം - 
-----------------------------------------------------------------------------------------
ആണ് “ജയകൃഷ്ണന്‍” ആയിരിക്കണം എന്ന ഭോധം "മുഷ്ടി"ക്കാലത്ത് തന്നെ ഉള്ളില്‍ കടത്തി വിട്ട കഥയുടെ ദ്രോനാചാര്യനു സമര്പ്പണം
ഇനിയുള്ള വരികള്‍! 
-----------------------------------------------------------------------------------------
"പൌരുഷക്കരുത്തെന്നില്‍ കുരുത്തനാള്‍
പ്രൌഡ മദാലസ താരുണ്യം പൂത്തുലച്ച നിന്‍
പ്രണയമകരന്ദമലാകരസം നുകരുവാന്‍
പ്രതിദിനേ പെരുത്തു പെരുത്തു പ്രലോഭനം

നിന്നത്യുംഗ വന്യഗിരിദ്വയാരോഹണാതിക്ലേശഭാരം
താഴ്വാരത്തെ നാല്പ്പമാരക്കാടിന്‍ സുഖശീതളിമയില്‍
ഇളവേറ്റിറക്കി വയ്ക്കാന്‍ ത്രസിച്ചെന്നുമെന്നതിമോഹസാഹസം
ത്രസിച്ചെന്നെന്നുമെന്നതിമോഹസാഹസം.

വര്ഷനീരാട്ടില്‍ മുങ്ങി നിവര്ന്നു നീ
ഹരിതസൌവര്ണച്ചേലചുറ്റും മുന്നേ
നിന്നെയനാവൃതയാക്കി പുണരുവാന്‍
എത്രമാത്ര... എന്നൊളിക്കണ്ണ് കൊതിച്ചു തോറ്റെന്നുവോ"
“ഹരിത പ്രണയഗീത” ത്തില്‍ നിന്നും……

-----------------------------------------------------------------------------------------
“മണ്ണിനെ പെണ്ണാക്കിയ മനോഹര ഭാവന” എന്ന് കമന്റിയ ആള്ക്ക് 
=================================================
ചേര്ത്തല ഹരിലാല്‍
ഹരിശ്രീ സീഎംസീ 24 ചേര്ത്ത-ല
ആലപ്പുഴ – 9447530910/971-55-1572678
e Harilal.Kurup@tnsglobal.com;harilalcherthala@gmail.com
------------------------------------------------------------------------------------------------------------
മലയാളിയുടെ ലിംഗചലനങ്ങള്‍
-------------------------------------------------
ശ്രീ ബാബു കുഴിമറ്റത്തിന്റെ ഒരു കുറിപ്പിന്മേല്‍ സോഷ്യല്‍ മീഡിയയിലെ പുരോഗമനപ്പുലികള്‍ ഉറഞ്ഞാടുകയാണ്.
ശരാശരി മലയാളിയുടെ ഓക്കാനമുണ്ടാക്കുന്ന ഹിപ്പൊക്രസിയുടെ ലഗ്ഗിന്‍സിന്റെ അടിയില്‍ മറഞ്ഞിരിയ്ക്കുന്ന ലിംഗചലനങ്ങള്‍ റിക്ടര്‍ സ്കെയിലു തകര്‍ക്കുന്ന വചനഭൂകമ്പനങ്ങളാണ് മുഖപുസ്തകം നിറയെ.

തിരിച്ചും മറിച്ചും ഹരിച്ചും ഗുണിച്ചും വായിച്ചാലും ഒരെഴുത്തുകാരന്റെ നിഷ്കളങ്കവും സത്യസന്ധവുമായ ആഖ്യാനമായി മാത്രമേ അതിനെ മനസ്സിലാക്കാനാവൂ.ശ്രീ കുഴിമറ്റത്തിന്റെ ലൈംഗീക തൃഷ്ണകള്‍ക്ക് പ്രായപരിധി നിര്‍ണയിച്ചുകൊണ്ടും അറപ്പുളവാക്കുന്ന പ്രയോഗങ്ങളാല്‍ ആക്ഷേപിച്ചുകൊണ്ടും ചില പെണ്ണെഴുത്തുകാരും അവരെ ചാരി നിന്ന് നിര്‍വാണമടയാന്‍ ഇഷ്ടപ്പെടുന്ന കുറേ പുരുഷ നാമധാരികളും കൂടി ആ മനുഷ്യന്റെ പുറത്ത് നടത്തുന്ന മൂരികയറ്റം മ്ലേച്ഛമായ അശ്ലീലമാകുന്നു.
ലെഗ്ഗിന്‍സ് ധരിയ്ക്കാന്‍ ഒരു സ്ത്രീയ്ക്ക് സ്വാതന്ത്ര്യമുള്ളതു പോലെ അതിനെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിയ്ക്കാന്‍ ഒരു പുരുഷനുംസ്വാതന്ത്ര്യമുണ്ട് എന്ന കേവല ന്യായം ഈ അശ്ലീല വാദികള്‍ സൌകര്യപൂര്‍വ്വം മറക്കുകയാണ്.
എല്ലാ ജീവികളിലുമുള്ള ആകര്‍ഷണത്തിന്റെ പാരസ്പര്യം ജീവശാസ്ത്രപരമായ കേവലസത്യമാകുന്നു. ഇതു മനുഷ്യരില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ തൂക്കക്കൂടുതല്‍ സ്ത്രീ സൌന്ദര്യത്തിനാണ്. അതു കൊണ്ടു തന്നെയാണ് വാണിജ്യപരസ്യങ്ങള്‍ക്ക് സ്ത്രീ ശരീരം ആവശ്യം പോലെ ഉപയോഗിയ്ക്കപ്പെടുന്നത്. പുരുഷ ജനുസ്സിലുള്ളവര്‍ ആകര്‍ഷണീയ സ്ത്രീ സൌന്ദര്യം ആസ്വദിയ്ക്കുന്നത് ഒരു പുതിയകാര്യവുമല്ല. ഇതിനെ ഞരമ്പ് രോഗമായി കാണുന്നവര്‍ അടക്കിപ്പിടിച്ച അധമ വികാരംകൊണ്ട് കാഴ്ച മങ്ങിപ്പോയവരാണ്.
എന്നാല്‍ പുരുഷന്മാരില്‍ രതിയുണര്‍ത്തും വിധം ശരീര ചര്‍മ്മത്തിന്റെ നിറത്തോട്കൂടിയതും വസ്ത്രമാണെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കാത്തതുമായ ഇറുകിച്ചേര്‍ന്ന വേഷം ധരിച്ചുകൊണ്ട് അംഗപുഷ്ടിയുള്ള ഒരു യുവതി പൊതുസ്ഥലത്ത് നിന്നാല്‍ അന്തം വിട്ട് നോക്കിപ്പോവുന്നത് പുരുഷന്മാര്‍ മാത്രമായിരിയ്ക്കില്ല. “ആരാകിലെന്തു മിഴിയുള്ളവര്‍ നോക്കി നില്‍ക്കും “ എന്നു കവി പാടിയത് പോലെ ആരും നോക്കിപ്പോവും. തിരക്കുള്ള വഴിയാണെങ്കില്‍ ഒരു പക്ഷേ അപകടവുമുണ്ടായേയ്ക്കാം .ഇത്രയൊക്കെയല്ലേ ശ്രീ കുഴിമറ്റം എഴുതിയുള്ളു.എന്നിട്ടും പൊട്ടിപ്പടര്‍ന്നൊഴുകാന്‍ വെമ്പി നില്‍ക്കുന്ന തങ്ങളുടെ വികാരലാവയ്ക്ക് പുറത്തേയ്ക്ക് കുത്തിച്ചാടാനുള്ള ഒരവസരമാക്കി ഈ ചെറിയ കുറിപ്പിനെ പ്രയോജനപ്പെടുത്തി നിര്‍വേദം പൂകിയവരോട് നമുക്ക് ക്ഷമിയ്ക്കാം.
ശ്രീ കുഴിമറ്റത്തിന്റെ അഭിപ്രായങ്ങളിലെ ചില പദപ്രയോഗങ്ങള്‍ പൊക്കിപ്പിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളുന്ന സദാചാര നിരതരായ തരുണീമണികളുടെ ഉടുവസ്ത്രം ഉരിഞ്ഞു വീഴുന്നത് ചിലരെങ്കിലും കാണുന്നുണ്ടാവും.
അംഗനമാരുടെ പിന്നില്‍ ആത്മാര്‍ത്ഥമായി അണിനിരന്ന ആണന്മാരെകുറിച്ച് ഒന്നും പറയാനില്ല; ഒന്നും.
------------------------------------------------------------------------------------------------------------
-വ്യാജ ഫെമിനിസ്റ്റുകളുടെ അണുബാധ തടയുവാന്‍ എന്റെ ഭാര്യയും കുറേ നല്ല വീട്ടമ്മമാരും ചില നല്ല വനിതാകവികളും
ചേര്‍ന്ന് പുതിയൊരു സംഘടനയ്ക്ക് രൂപം
നല്‍കുന്നു .അവരുടെ പെണ്മക്കളെങ്കിലും
നേര്‍വഴി ചരിക്കണമല്ലോ-
ലിംഗശിരസ്കന്‍ ബാബു സാറിന്റെ പുത്യേ പോസ്റ്റ്  smile emoticon
മെമ്പര്‍ഷിപ്പ് എടുക്കാന്‍ വീട്ടീന്ന് ഇറങ്ങണോ അതോ ഭാവശുദ്ധി പ്രമാണിച്ച് വീട്ടില്‍ കൊണ്ടു വരുമോ? വീട്ടീന്ന് ഇറങ്ങുമ്പോ എതു വസ്ത്രം ധരിക്കണം? ചുരിദാര്‍ ഇടാമോ? കാലിന്റെ ഇറുക്കം എത്ര വേണം? സ്ലിറ്റിന്റെ ഇറക്കം ഇത്ര വേണം? ടോപ്പ് ലൂസ് തന്നെ ആകണമായിരിക്കുമല്ലോ? തനത് സാംസ്കാരിക വേഷമായ സാരി ഉടുത്ത് മേലാപ്പ് ചുമലിലൂടെ ഇട്ട് വന്നാല്‍ മെമ്പര്‍ഷിപ്പ് ഫീയില്‍ ഇളവ് കിട്ടുമോ? എന്തായാലും മെമ്പര്‍ഷിപ്പ് വേണം കട്ടായം. ഇനീള്ള ജീവിതമെങ്കിലും വഴിതെറ്റിപ്പോകാതിരിക്കണല്ലോ.
------------------------------------------------------------------------------------------------------------
ബാബ്വേട്ടന്മാര്‍ വായിച്ചറിയാന്‍
----------------------------
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേ ചേട്ടന്മാര്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും പൊക്കിപ്പിടിച്ച് ലെഗ്ഗിംഗ്‌സ് ദോഷങ്ങളെക്കുറിച്ച് ക്ലാസെടുക്കുന്നു. ആ സ്ത്രീയുടെ അറിവോ സമ്മതമോ കൂടാതെ എടുത്ത ഒരു ചിത്രമാണത് എന്നുറപ്പ്. മറ്റൊന്ന്, ഇത്തരത്തിലൊരു ചിത്രമെടുക്കാന്‍ ക്യാമറയും പിടിച്ച് ഒരു പെണ്ണിന്റെ പിന്നാലെ നടക്കാന്‍ നാണമില്ലേ മാന്യന്‍മാരേ? ആ മറൈന്‍ ഡ്രൈവിലേക്കോ മറ്റോ ഈ ക്യാമറയും പിടിച്ച് ചെല്ലുകയാണെങ്കില്‍ ഉടുതുണി പൊക്കിക്കാണിക്കുന്ന, പാന്റിന്റെ സിബ്ബഴിച്ചു കാണിക്കുന്ന പുരുഷ കേസരികളുടെ നല്ല ഒന്നാന്തരം ഫോട്ടോസ് നിങ്ങള്‍ക്ക് കിട്ടും. ലെഗ്ഗിംഗ്‌സ് ധരിക്കുന്ന സ്ത്രീകളെ കാണുമ്പോഴേക്കും ചലനം തുടങ്ങുമെന്നും അത് ഒരു ആണെന്ന നിലയില്‍ തന്റെ അവകാശമാണെന്നുമൊക്കെ ന്യായീകരണം നിരത്തുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ, സ്വന്തം അമ്മയേയും പെങ്ങളേയും കാണുമ്പോഴും നിനക്കൊക്കെ ഇതു തന്നെയാണോ സംഭവിക്കുന്നത്? ഏയ്, അത് സ്വന്തം അമ്മേം പെങ്ങളുമല്ലേ, നാട്ടുകാരുടേതാകുമ്പോള്‍ എന്തും ആകാലോ ലേ?
വസ്ത്രധാരണത്തിലുള്‍പ്പെടെയുള്ള നിര്‍ബന്ധിത അച്ചടക്കങ്ങള്‍ സ്ത്രീകള്‍ക്കു നേരെ മാത്രമാണെന്നതാണ് മറ്റൊരു സത്യം. ഇതാകട്ടെ, പുരുഷ സമൂഹം കല്‍പിച്ചു നല്‍കുന്നതും. ഇത്തരം കല്പനകള്‍ സ്ത്രീ സമൂഹത്തിനുമേല്‍, സ്വാതന്ത്ര്യത്തിനുമേല്‍ പ്രയോഗിക്കപ്പെടുന്ന പുരുഷാധികാരം തന്നെയാണ്. വസ്ത്രധാരണത്തിന്റെ മാത്രം പ്രശ്‌നമല്ല. 'കേരളത്തിലെ ഫെമിനിസ്റ്റുകള്‍ എന്തിനാണ് പുരുഷനു ലൈംഗിക താല്പര്യം എങ്ങനെ ഉണ്ടാകും, ഉണ്ടാകണം എന്നു തീരുമാനിക്കുന്നത്?' എന്നു ചോദിക്കുന്നവരോട്, നിങ്ങളെന്തിനാണ് ഞങ്ങള്‍ എന്തു ധരിക്കണം എന്നു തീരുമാനിക്കുന്നത്. ഒന്നുമില്ലെങ്കിലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നൊക്കെ അല്ലേ പറയപ്പെടുന്നത്. ഇനി ഒട്ടും, രക്ഷയില്ലെങ്കില്‍ അതൊക്കെ സ്വന്തം വീട്ടില്‍ എന്നു പറയേണ്ടി വരും ചേട്ടന്മാരെ.
ങാ, വിട്ടു പോയി, മറ്റൊന്നു നമ്മുടെ സംസ്‌കാരം, അതാണ് ബാബ്വേട്ടന്മാരേ അടുത്ത പോയിന്റ്, എന്താണ് നിങ്ങളീ പറയുന്ന് സംസ്‌കാരം? വഴിയേ പോകുന്ന പെണ്‍കുട്ടികളെ കയറിപ്പിടിക്കുന്നതോ? ഏതെങ്കിലുമൊരു സ്ത്രീയുടെ വസ്ത്രം കാറ്റില്‍ ഉയര്‍ന്നാല്‍ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുന്നതോ? സത്യമായിട്ടും പുരിയലൈ..
ഉടുതുണി കേവലം വസ്ത്രം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ ആത്മാദര്‍ശത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ തിരഞ്ഞെടുപ്പുകളുടെ സ്വയാവബോധത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
------------------------------------------------------------------------------------------------------------
ബാബുരാജ് നായകനായി അഭിനയിക്കുന്ന ഒരു സിനിമയുണ്ട്. നായകന്‍ ഒരു പ്രഫസര്‍ ആണ്. അദ്ദേഹത്തിന് ലൈംഗിക ശേഷി കുറവുണ്ടെന്ന് ഡോക്ടര്‍. ഇത് പുറത്ത് അറിയാതിരിക്കാന്‍ സ്ത്രീകളോട് കൂടുതല്‍ ഇടപെഴകാനും താന്‍ ഒരു സ്ത്രീ വിഷയങ്ങളില്‍ കൂടുതല്‍ താത്പര്യമുള്ളവനെന്ന് തെളിയിക്കാനും പെടാപ്പാട് പെടുന്നുണ്ട്. ഒടുവില്‍ ഇത് ഒരു തരം മാനസിക രോഗമാണെന്ന് മനസിലാക്കി അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഭാര്യയോട് പറയുന്നത് വഴി സമൂഹത്തിലെ ഭാര്യമാര്‍ക്ക് സംവിധായകന്‍ നല്‍കിയ വലിയ സന്ദേശമായിരുന്നു ആ സിനിമ .
 — feeling ഇല്ലാട്ടോ, കുഴിമറ്റവുമായി യാതൊരു ബന്ധവും ഈ പോസ്റ്റിനില്ല.
------------------------------------------------------------------------------------------------------------
പേപ്പട്ടി നാട്ടുകാരെ മുഴുവന്‍ കടിച്ചു ഓടി നടന്നാല്‍ തല്ലിക്കൊല്ലേണ്ടത് പട്ടിയെ ആണ് നാട്ടുകാരെ അല്ല .പെണ്ണുങ്ങള്‍ ലെഗ്ഗിന്‍സ് ഇട്ടു നടക്കുന്നത് കണ്ടു കാമം കേറി ലിംഗം ഉദ്ധരിച്ചു വണ്ടി കൊണ്ട് വല്ലോന്റേം നെഞ്ചത്ത് കേറ്റാന്‍ പോയാ പരിഹാരം അവളെ ചാക്കില്‍ മൂടികെട്ടുകയല്ല അവനെ മാനസികരോഗത്തിന് ചികിത്സിക്കുകയാണ് !
Reena Philipm
------------------------------------------------------------------------------------------------------------
സ്ത്രീകളുടെ വസ്ത്രധാരണം മാത്രമല്ല സ്ത്രീകളെ സംബന്ധിച്ച എന്തും എങ്ങനെ ആയിരിക്കണമെന്ന് പുരുഷസമൂഹം നിര്‍വ്വചിച്ചു വച്ചിട്ടുണ്ട്. കുല സ്ത്രീകള്‍ ..
സ്ത്രീകള്‍ പണ്ടത്തെപ്പോലെ വീട്ടില്‍ കുത്തിയിരിക്കുന്നവരല്ല . പുറത്തു പോയി ജോലി ചെയ്യുന്നവരാണ്. സ്കൂട്ടര്‍ യാത്രയ്ക്കൊക്കെ ഏറ്റവും അനുയോജ്യം Jeans or leggings തന്നെയാണ് . സാരിയോ ചുരിദാറോ ധരിക്കന്നതിനേക്കാള്‍ Comfortable ആണ് എന്നതിനാല്‍ ഞാന്‍ jeans ഉം Short top ഉം ആണ് ഉപയോഗിക്കുന്നത് . സര്‍ക്കാര്‍ ഓഫീസില്‍ Jeans ഇട്ടു വന്നിരിക്കുന്നോ എന്ന തുറിച്ചു നോട്ടങ്ങള്‍ ഉണ്ടെങ്കിലും ....
------------------------------------------------------------------------------------------------------------
തൊലിയുടെ നിറമുള്ള ലെഗ്ഗിങ്ങ്സ് ധരിച്ച ഒരു സ്ത്രീയെ കണ്ടപ്പോള്‍ തനിക്ക് "ലിംഗ ചലനം " ഉണ്ടായി എന്ന് കേരള ബുക്ക്‌ മാര്‍ക്ക്‌ സെക്രട്ടറി ബാബു കുഴിമറ്റം തന്‍റെ ഒരു ഫേസ് ബുക്ക്‌ പോസ്റ്റില്‍ എഴുതിയത് കണ്ടു .പെണ്ണായാല്‍ അടക്കവും ഒതുക്കവും വേണം എന്നാണു മൂപ്പര്‍ പറയുന്നത് . അതില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാല്‍ ആരും ഞരമ്പ്‌ രോഗി ആയി മാറുമത്രേ ! എന്താണ് മിസ്റ്റര്‍ കുഴിമറ്റം താങ്കള്‍ ഉദ്ദേശിക്കുന്ന ഈ അടക്കവും ഒതുക്കവും ?താന്‍ ഏത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അത് ധരിക്കുന്ന ആള്‍ ആണ് .സ്ത്രീകളുടെ വസ്ത്രധാരണം കണ്ടു മാത്രം ലൈംഗിക വികാരങ്ങള്‍ ഉണ്ടാകുന്ന താങ്കളോട് പറയാനുള്ളത്, മനുഷ്യന് ഏത് സാഹചര്യത്തിലും വികാരം ഉണ്ടാകാം . എന്നാല്‍ ഉണ്ടായ വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും പരസ്യപ്പെടുത്താനും ശ്രമിക്കുമ്പോള്‍ തലയ്ക്ക് വെളിവുള്ളവര്‍ അവനെ സാംസ്കാരിക ശൂന്യന്‍ എന്നാണു വിളിക്കുക . .താങ്കളും ആ ഗണത്തില്‍ ആണ് . സാംസ്കാരിക മണ്ഡലത്തില്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു താങ്കള്‍ നടത്തിയ ഈ പ്രസ്താവന നീതികരിക്കാനാവില്ല .ഞരമ്പ്‌ രോഗത്തിനും അപ്പുറമായ ഏതോ രോഗത്തിന് അടിപെട്ട താങ്കളെ പോലെ ഉള്ളവരെ "മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടത് " അല്ലാത്ത പക്ഷം രോഗം മൂര്‍ച്ചിക്കാനിടയുണ്ട് ....
------------------------------------------------------------------------------------------------------------
സ്ത്രീകള്‍ എന്ത് ധരിക്കണമെന്നും എങ്ങിനെ നടക്കണമെന്നും മതവാദികള്‍, ഫാസിസ്റ്റുകള്‍ പറയുന്നതിനെ കാര്യമാക്കുന്നില്ല.. എന്നാല്‍ സാംസ്ക്കാരിക നായ അങ്ങിനെ കുരക്കുമ്പോള്‍ അവന്റെ ആസനം നോക്കി രണ്ട് ഏറു കൊടുത്തില്ലെങ്കില്‍ കിടന്നാലുറക്കം വരത്തില്ല..!
ഒരു മനുഷ്യന്റെ ജീവിതത്തില്‍ എപ്പോഴെങ്കിലും നല്ലൊരു പ്രണയം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇത്തരമൊരു എഴുത്ത് സംഭവിക്കില്ല.
ചെറുപ്പക്കാരനായ ഡ്രൈവര്‍ക്ക് വണ്ടി കൈയ്യില്‍ നിന്നും പാളിയതിനുള്ള കാരണം ഉഗ്രനായിരിക്കുന്നു..
കേരളത്തിലെ അപകടങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്തുമ്പോള്‍ ഇനി ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരുമോ..?
ബാബു, അജിത്തിനു കൊടുത്ത മറുപടി. കാണേണ്ടത് കാണുമ്പോള്‍ ലിംഗം ഉദ്ധരിക്കുന്നില്ലെങ്കില്‍ അത് എന്തോ കുഴപ്പമെന്നു മനോരോഗ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്നാണു..
യാദൃശ്ചികമായി ഇത്തരം ഒരു കാഴ്ച കാണുമ്പോള്‍ കൈയ്യില്‍ നിന്നും സ്റ്റിയറിങ്ങ് പാളുന്ന ഡ്രൈവറെ ഉടനെ മാറ്റണം എന്നാണു എനിക്ക് ബാബു കുഴിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്...
അതുപോലെ... ഇത്തരം നിസാരമായൊരു കാഴ്ചയില്‍ ലിംഗം ഉദ്ധരിച്ച് വിജ്രംഭിച്ച ബാബുവിനെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തുക..
അല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ വളയം തെറ്റി.. അത് മറ്റുവല്ലയിടത്തും ഇടിച്ച് കയറി വലിയ അപകടം സംഭവിച്ചേക്കാം..!
സര്‍, അല്പം കടുക്കാ വെള്ളം രാവിലെ വീട്ടില്‍ നിന്നും പോകുമ്പോള്‍ ഒരു ഫ്ലാസ്കിലാക്കി തരാന്‍ ഭാര്യയോട് പറയുക...!
അല്യാച്ചാല്‍ വല്യ കഷ്ടാവും കാര്യങ്ങള്‍...
കേരളം മാറുന്നു.. നിങ്ങള്‍ കണ്ട കാഴ്ച കണ്ടാല്‍ തികച്ചും സാധാരണമായി കടന്നുപോകുന്ന യുവജനതയുടെ ഇടയിലാണു താങ്കളുടെ നില്പ്...
അതോര്‍ക്കുക..!
------------------------------------------------------------------------------------------------------------
നമ്മുടെ ജീവിതത്തിന്റെ (ഗോത്ര ധര്‍മങ്ങള്‍ ആകണം) ഏതോ ഒരു ഘട്ടത്തില്‍ ആകണം അമ്മയെയും സഹോദരിമാരെയും കാണുമ്പോള്‍ കാമത്തെ നിയന്ത്രിക്കണം എന്നൊരു സന്മാര്‍ഗ ചിന്തമനുഷ്യനില്‍ ഉണ്ടായിട്ടുള്ളത്.
ജന്മനായുള്ള കാമ വിചാരങ്ങളെ വിവേചന ബുദ്ധി കൊണ്ട് നിയന്ത്രിക്കാം എന്നാ അറിവിലേക്ക് എത്തി ചേര്‍ന്ന് എന്ന്. നിരന്തരമായ പ്രവര്‍ത്തനം കൊണ്ട് അതിനെ ഒരു ഡോര്‍മന്റ് സ്റെജില്‍ എത്തിച്ചു എന്ന് ചുരുക്കം. അവിടെ നിന്നും വിവേചന ബുദ്ധിയുടെ വളര്ച്ചയാകണം ഏതൊരു സ്ത്രീയെ കണ്ടാലും നമ്മില്‍ ഉണരുന്ന ആദിമ ചോദനകളെ വര്‍ദ്ധിച്ച വിവേചന ബുദ്ധി കൊണ്ട് നമുക്ക് നിയന്ത്രിക്കാന്‍ ആകുന്നതു
.അതുകൊണ്ടാണ് നമ്മള്‍ ആരും ബലാല്‍സംഗം ചെയ്യാതെ നില്‍ക്കുന്നതും..
അതിലും ഇത്തിരി വിവേചന ബുദ്ധി കൂടിയവരാകണം അമ്മയും സഹോദരിമാരുമോഴികെ ആരെ കണ്ടാലും ലൈംഗിക ദാഹം കൊണ്ട് നനയുന്നവരും ഇളകുന്നവരും... അതിലും കൂടുതല്‍ വിവേചന ബുദ്ധി ഉള്ളവര്‍ തന്റെ അദിമ കാമാനകളെ, ചോദനകളെ നിയന്ത്രിക്കും എന്ത് തോന്നലിനെയും സ്വന്തം ബുദ്ധി കൊണ്ട് നിയന്ത്രിക്കനാകും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെ കുറിച്ച് ബോധ്യം വരും... അതിലും ബുദ്ധി ഉള്ളവര്‍ക്ക് ശാരീരിക ബോധം തന്നെ പോകും...അവര്‍ക്ക് സ്ത്രീ പുരുഷ വ്യത്യസങ്ങള്ണ്ടാകില്ല...
എല്ലാവരിലും ജന്മനായുള്ള വികാര വിചാരങ്ങള്‍ ഉണ്ടാകും..അതിനെ ആര്‍ജിച്ച വിവേചന ബുദ്ധി കൊണ്ട് നിയത്രിക്കാനുമാകും.അതില്ലാത്തവര്‍ ഏതു പെണ്ണിനെ കണ്ടാലും കേറി പിടിക്കുകയോ ആക്രമിക്കുകയോ ചെയ്യും അതിലും ഇത്തിരി ബുദ്ധി ഉള്ളവര്‍ പെണ്ണിനെ കണ്ടാല്‍ അവര്‍ക്ക്സ്ഖ ലനം നടക്കും എന്നാല്‍ ബലാല്‍സംഗം നടത്തില്ല. അതിലും ബുദ്ധി ഉള്ളവര്‍ ഇത് രണ്ടും നിയന്ത്രിക്കും..
.മനുഷ്യന്‍ എന്ന് വെച്ച് എല്ലാരും ഒന്നല്ല. അതവന്റെ ബുദ്ധി വിവേചന ബുദ്ധി എന്നിവയുമായി ബന്ധപെട്ടിരിക്കുന്നു....ഒരു കാര്യം ഈ മൂന്ന് കൂട്ടരും സ്വന്തം അമ്മയെയും പെങ്ങളെയും കണ്ടാല്‍ കാമം തോന്നത്തവരും അവരെ പ്രാപിക്കാത്തവരും ആണ് താനും....ഇത്തിരി വിവേചന ബുദ്ധി കൂടി കാണിച്ചാല്‍ പരിഹരിക്കവുന്നവയാണ് ഇതൊക്കെ..
------------------------------------------------------------------------------------------------------------
ബാബു കുഴിമറ്റതിന്‍റെ ആര്‍ഷ ഭാരത ചലന നിയമം.
------------------------------------------------------------------------
ഒരു കാര്‍ ഒരു നിശ്ചിത വേഗതയില്‍ നേര്‍ റോട്ടില്‍ കൂടി സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍ ഒരു നാല്‍പത്തി അഞ്ചുകാരി മാദക തിടമ്പ് ലെഗിന്‍സ് ഇട്ടു നില്‍ക്കുമ്പോള്‍ ഡ്രൈവര്‍ക്ക് അസ്വസ്ഥത ഉണ്ടാവുകയും നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന കാര്‍ ഇടതെക്കോ വലത്തെക്കോ നീങ്ങുകയും ചെയ്യുന്നു.
ഓടിക്കൊണ്ട്‌ ഇരിക്കുന്ന ഈ കാറില്‍ ഇരുന്നു ഏതാനം സെക്കന്റുകള്‍ ഒരു ലെഗിന്‍സ് ധാരിയിലേക്ക് പോകുമ്പോള്‍ ലിംഗം ഒന്ന് പൊന്തുകയും ആഞ്ഞു ഉലയുകയും ചെയ്യുന്നു.
പിന്നെ ഉള്ളത് സിലബസില്‍ നിന്നും നീക്കം ചെയ്ത ഭാഗങ്ങള്‍ ആണ്.., അതിങ്ങനെ
കുഴി : എന്താടോ ഇത്.? വണ്ടി എന്താ പാളിയെ.?
ഡ്രൈവര്‍ : എനിക്ക് ഒന്ന് പൊങ്ങി.. ലിംഗം പാളി.. വണ്ടിയും.
കുഴി : എന്താ ഇപ്പൊ പെട്ടെന്ന് പാളാന്‍.?
ഡ്രൈവര്‍ : അത് കണ്ടില്ലേ? ഒരു നാല്‍പ്പത്തി അഞ്ചായ മാദക തിടമ്പ്.. വസ്ത്രം ഇല്ലേ അവര്‍ക്ക്.?
കുഴി : ശേര്യാണല്ലോ? നീ വണ്ടി ഒന്ന് റിവേഴ്സ് എടുക്കൂ.. അടുത്ത് ചെന്ന് ഒന്ന് കണ്ടു ഉറപ്പ് വരുത്താ,
ഡ്രൈവര്‍ : സോക്സ്‌ പോലെ എന്തോ ഒന്നുണ്ട്..
കുഴി : ഇതാണ് ദാസേട്ടന്‍ പറഞ്ഞ ജീന്‍സ്. നീ വണ്ടി വിട്.. കുടുംബത്തില്‍ പിറക്കാത്ത ഓരോ അവളുമാര്‍ ഇറങ്ങിക്കോളും
ഡ്രൈവര്‍ : സാറിനും പൊങ്ങിയ.?
കുഴി : ങ്ങ, പിന്നെ ഇല്ലാതെ.. കാട്ടി കൊടുക്കുന്നുണ്ട് ഞാന്‍ ബ്ലഡി ഫെമിനിസ്റ്റ്സ്.
------------------------------------------------------------------------------------------------------------
പ്രിയ ബാബു കുഴിമറ്റം,
അങ്ങയുടെ മിക്ക ചിത്രങ്ങളിലും രോമാവൃതമായ ഈ കൈത്തണ്ട കാണുന്നത് എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. താങ്കള്‍ക്കറിയാവുന്നതുപോലെ ഓരോരുത്തര്‍ക്കും ലൈംഗികതൃഷ്ണ ഉണരുന്നത് ഓരോ തരത്തിലാണല്ലോ. കുറച്ച് കുണ്ടന്‍ ഓറിയന്‍്റേഷന്‍ ഉള്ളതുകൊണ്ട് നഗ്നമായ കൈത്തണ്ട പ്രദര്‍ശിപ്പിക്കുന്ന അങ്ങയുടെ ചിത്രങ്ങള്‍ എനിക്ക് ചെറുതല്ലാത്ത ലിംഗചലനം ഉണ്ടാക്കുന്നുണ്ട്. താങ്കളെ നേരില്‍ കാണേണ്ടിവന്നാല്‍ ഇനി ഒരുവേള നിയന്ത്രണം വിട്ട് ഒരു ബലാത്സംഗശ്രമത്തിന് മുതിരുമോ എന്നുപോലും ഞാന്‍ ഭയപ്പെടുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് മുള്ളിനല്ലേ? അതുകൊണ്ട് അങ്ങ് ദയവായി ഇനിമുതല്‍ കൈത്തണ്ട മറച്ചുള്ള ഫുള്‍ സ്ലീവ് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. ഗുജറാത്ത് വിദ്യാഭ്യാസ, യുവജനക്ഷേമ, സാംസ്കാരിക വകുപ്പുന്ത്രി ശ്രീ നാനു ഭായി വനാനിയെ നോക്കൂ. അദ്ദേഹം എന്ത് അന്തസ്സായി കൈത്തണ്ട മറച്ചുള്ള മാന്യമായ വസ്ത്രം ധരിച്ചിരിക്കുന്നു...
സസ്നേഹം,
ഒരു ആരാധകന്‍
------------------------------------------------------------------------------------------------------------
സ്വന്തമായി ഒരു ലിംഗമുണ്ടാവുന്നതില്‍ തെറ്റില്ല .അതിടക്കിടെ 
ഉദ്ധരിക്കുന്നതും നല്ലത് തന്നെ .പക്ഷെ അതിനു നാട്ടുകാര് സമാധാനം പറയണം എന്നും പറഞ്ഞു അതെടുത്തു ചുഴറ്റിക്കാണിച്ചു മുദ്രാവാക്യം വിളിക്കുന്നത്‌ സാമാന്യം ബോറാണ് .
------------------------------------------------------------------------------------------------------------
ഹാഫ് ബ്ളസും കുട്ടിപ്പാവാടയും ഇട്ട് നടന്നിരുന്ന കാലത്ത് 'ലിംഗചലന'മുണ്ടായതായി കേട്ടിട്ടില്ല, എന്തിനേറെ മാറു മറയ്ക്കാതെ നടന്ന കാലത്തു പോലും....ഇപ്പോ ലെഗ്ഗിങ്സിനാണ് കുഴപ്പം, അതേ ലെഗ്ഗിനാണ് കുഴപ്പം,,,,പെണ്ണിനാണ് കുഴപ്പം പോലും....
എന്റെ അഭിപ്രായത്തില്‍ കുഴപ്പം ആണിന്റെ കണ്ണിനാണ്. മനസ്സിനാണ്. സിനിമയിലും സീരിയലിലും സൂം ചെയ്തു ശീലിച്ച ക്യാമറകണ്ണുകളാണ് ഇന്ന് ഒട്ടു മിക്ക ആണുങ്ങള്‍ക്കുമുള്ളത്. അവളുടെ മാറിടത്തിന്റെ മുഴുപ്പിലേക്കും വിടവിലേക്കും, വസ്ത്രത്തിനിടയിലൂടെ തെളിഞ്ഞു കാണുന്ന മാംസ കഷണത്തിലേക്കും...പിറകിലേക്കും,,,ഈ പറഞ്ഞ ലെഗ്ഗിലേക്കും..ലെഗ്ഗിങ്സിലൂടെ തെളിയുന്ന കൊഴുപ്പിലേക്കും..അവന്‍ ഫോക്കസ് ചെയ്യുന്നത് പലപ്പോഴും ഇവിടേക്കൊക്കെയായിരിക്കും.
നിരുപദ്രവകരമായി നോക്കുന്ന പുരുഷന്മാരുമുണ്ട്. അവര്‍ ചില ഗോപാലകൃഷ്ണന്മാരും ചന്ദ്രകുമാര്‍മാരും ശശിമാരും ഫിറ്റ് ചെയ്തുകൊടുത്ത ക്യാമറയിലൂടെ നോക്കുന്നുവെന്നേ ഉള്ളൂ. കണ്ട് ശീലിച്ച, കൈവശമുള്ള ക്യാമറ, അത്രയേ ഉള്ളൂ. ഇവര്‍ .അവരുടെ മനസ്സ് വേറെ എവിടെയെങ്കിലും ആവും. അത് അവര്‍ അവിടെ തന്നെ വിട്ടു പോവുകയും ചെയ്യും. അതിനെ തലയിലെടുത്ത് നടക്കാറില്ല.
പക്ഷേ, ഇത്തരം നോട്ടത്തെ ചില ആക്ഷനുകളിലൂടെ സാധൂകരിക്കുന്ന പെണ്‍കുട്ടികളുണ്ട്. ഉദാഹരണത്തിന് നോട്ടത്തിന്റെ മുന മനസ്സിലാക്കി മാറിടം ശരിയാക്കുന്നവര്‍..ഈ ശരിയാക്കല്‍ കൊണ്ട് പ്ളിങായി പോകുന്നത് വെറുതെ നോക്കി പോകുന്നവരാണ്. കാരണം ആ ശരിയാക്കലിലാണ് അവര്‍ സ്വന്തം ക്യാമറയുടെ ഫോക്കസ് തിരിച്ചറിയുന്നത്. പര്‍ദ്ദയിട്ടിട്ട് പോലും രക്ഷയില്ലെന്ന് ചുരുക്കം. അപ്പോള്‍ ഉയര്‍ച്ച താഴ്ചയുടെ പ്രായം പോലും നോക്കാതെയായിരിക്കും അവന്റെ സൂമിങ്..
എന്നാല്‍ ആ കാഴ്ചയെ മനസ്സിലേക്കെടുത്ത് അതുമായി അഭിരമിക്കുന്നവരുണ്ട്. അവര്‍ അത്യന്തം അപകടകാരികളാണ്. മൊബൈലില്‍ ത്രിജി ഡാറ്റ നിരന്തരം നിറയ്ക്കുകയും പോണ്‍ സിനിമകള്‍ കണ്ട് ആസ്വദിക്കുകയും അതില്‍ മുങ്ങി താഴുകയും ചെയ്യുന്നവര്‍..ഇവരില്‍ ചിലരാണ് സമൂഹത്തിനു തന്നെ അപകടകാരികളായി മാറുന്നത്.
ആണുങ്ങള്‍ അല്‍പ്പ വസ്ത്രധാരിയാകുന്നതിനെതിരേ ഏതെങ്കിലും പെണ്ണ് പ്രതികരിച്ചത് കേട്ടിട്ടില്ല. രണ്ടു പേരും ജീവിക്കുന്നത് ഒരേ സമൂഹത്തിലാണ്. അപ്പോള്‍ രണ്ടു പേരുടെയും ലൈംഗിക ചിന്ത എങ്ങനെ വ്യത്യസ്തമാകുന്നത്.
സ്ത്രീയും പുരുഷനും ശാരീരികമായും വൈകാരികമായും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. എത്ര സിനിമയില്‍ ട്രൗസറിട്ട പുരുഷനെ ലൈംഗികമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എത്ര സിനിമയില്‍ ആണിന്റെ മാറിടമോ പൊക്കിളോ കാട്ടി ലൈംഗികത ഉണര്‍ത്തിയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ തന്നെ ലൈംഗികതയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ പ്രശ്നങ്ങളുണ്ട്..
പറഞ്ഞു വരുന്നത് കുട്ടിക്കാലം മുതലേ കുട്ടികള്‍ക്ക് മികച്ച ലൈംഗിക വിദ്യാഭ്യാസം ലഭിക്കണം. ഈ വരി വായിക്കുമ്പോള്‍ തന്നെ ചിലരുടെ മനസ്സില്‍ കടന്നു വരിക സെക്സാണ്. ഇതു തന്നെയാണ് നമ്മുടെ പ്രശ്നവും ഒരു ആണും പെണ്ണും സംസാരിക്കുന്നത് കണ്ടാല്‍ സെക്സ്, അവളുടെ മുഴുപ്പ് കണ്ടാല്‍ സെക്സ് ..എന്തിനേറെ സ്കൂള്‍ യൂനിഫോമിട്ട് പോകുന്ന കൊച്ചുകുട്ടികളെ കണ്ടാല്‍ പോലും സെക്സ്...
ഇതിനെ മാറ്റി മറിയ്ക്കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതികളില്‍, നമ്മുടെ കുട്ടികളോടുള്ള സമീപനത്തില്‍ എല്ലാം മാറ്റം വരണം. ഓരോ പ്രായത്തിനനുസരിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി കൊടുക്കണം. ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ അറിയാം..പക്ഷേ, അതില്‍ പലതും തെറ്റായ കാര്യങ്ങളാണ്. ഇവിടെയാണ് ഇടപെടല്‍ വേണ്ടത്. സെക്സ് പാപമാണെന്നല്ല, അതു പരിപാവനമാണെന്നാണ് പഠിപ്പിക്കേണ്ടത്.
വാല്‍ക്കഷണം: ഇപ്പോള്‍ പ്രായം 30 കഴിഞ്ഞവര്‍ക്കെല്ലാം ആ പഴയ ക്യാമറ തന്നെയായിരിക്കും. ഇതിനു താഴെ പ്രായമുള്ളവരുടെ ക്യാമറ ഇതിലും അപകടം പിടിച്ചതായി കൊണ്ടിരിക്കുകയാണ്.
------------------------------------------------------------------------------------------------------------
കുഴിമറ്റത്തെ കഴപ്പുകള്‍
******************************
'ബാബു കഴപ്പുമറ്റം" എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ബാബു കുഴിമറ്റത്തെ പുകഴ്ത്താന്‍ കൂടിയുള്ള പോസ്റ്റാണിത്. ബാബു സാറേ, നിങ്ങടെ സത്യസന്ധത ഇഷ്ടപ്പെട്ടു. ഫേസ്ബുക്കിലെ ലെഗിന്‍സ് വിരുദ്ധ പോസ്റ്റ് ഒരു ശരാശരി (ഭൂരിപക്ഷം) മലയാളിയുടെ ഉള്ള് തന്നെയാണ്. എന്നാല്‍, ന്യൂജനറേഷന്‍ ഫേസ്ബുക്ക് ജീവികള്‍ എടുത്തുചാടി കടിച്ചുകീറിയപ്പോള്‍ മുങ്ങിപ്പോയ അതിനേക്കാള്‍ വലിയകാര്യം പൊതുജനശ്രദ്ധയിലേക്ക് എത്തിക്കാനാണീ എളിയശ്രമം. കേരളത്തില്‍ രഹസ്യമായി നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ലൈംഗിക-വാജീകരണ തട്ടിപ്പിനെ തടയിടാനുള്ള സൈക്കോളജിക്കല്‍ മൂവാണ് താങ്കളുടേതെന്ന് കരുതുന്നു. ലിംഗത്തിന്റെ വലിപ്പം കൂട്ടാനും സമയം ദീര്‍ഘിപ്പിക്കാനും എന്നപേരില്‍ വാജീകരണ വൈദ്യന്മാര്‍ മലയാളി ആണുങ്ങളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായല്ലോ. 'ലെഗിന്‍സ്- ഒരു പുല്ലിംഗദോഷ യന്ത്രം" എന്ന താങ്കളുടെ കണ്ടുപിടിത്തം ഈ മലയാളികള്‍ക്കൊരു വരദാനമായി മാറുമെന്നത് കട്ടായം. ലെഗിന്‍സ് കാണുമ്പോള്‍ ഉദ്ധരിക്കുന്ന ഉറപ്പേ മലയാളി ആണുങ്ങള്‍ക്കുള്ളൂ എന്നങ്ങ് പറയുമ്പോള്‍ കൊള്ളുന്നത് പെണ്ണുങ്ങള്‍ക്കല്ല, ആണുങ്ങള്‍ക്കാണെന്നത് സ്ത്രീവാദക്കാര്‍ കണ്ടില്ലെന്നുള്ള താങ്കളുടെ പരിഭവവും ഇവിടെ പങ്കുവയ്ക്കുന്നു.
ഓഫ്: മഹാഭാരത യുദ്ധത്തില്‍ തേര് തെളിച്ച സാരഥി- കൃഷ്ണനാണ് പാണ്ഡവരെ ജയിപ്പിച്ചത്. പക്ഷേ അങ്ങയോടൊപ്പം സഞ്ചരിച്ച് കാറും സാരഥിയും എളുപ്പത്തില്‍ ലിംഗചലനക്കാരായത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. കരുതിയിരിക്കുക ! ജയ് കുഴിമറ്റം !!
P Sanil Kumar

No comments: