Showing posts with label Kiss. Show all posts
Showing posts with label Kiss. Show all posts

Sunday, May 13, 2018

അമ്മയ്ക്ക് ഒരായിരം സമ്മാനങ്ങള്‍...

സമ്മാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് എപ്പോഴൊക്കെ കണ്ടാലും അപ്പോള്‍ നാം അത് തന്ന വ്യക്തിയെയും സന്ദര്‍ഭത്തെയും ഓര്‍ക്കും. കുട്ടിക്കാലം മുതല്‍ കിട്ടിയ സമ്മാനങ്ങള്‍ നിധി പോലെ കാത്തു സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റിലും. ഓരോ സമ്മാനവും ഇങ്ങനെ സൂക്ഷിച്ചു  വയ്ക്കുന്നതെന്താ ണെന്നോ ഓരോ സമ്മാനത്തിലും നിറഞ്ഞിരിക്കുന്നത് നിറയെ സ്നേഹമാണ്. എന്നാല്‍ പിന്നെ ഈ മാതൃദിനത്തില്‍ നമ്മുടെ ഓരോരുത്ത രുടെയും ഉള്ളില്‍ നിറഞ്ഞിരിക്കുന്ന അമ്മയോടുള്ള സ്നേഹം ഒരു സമ്മാനത്തിലൂടെ നല്‍കിയാല്‍ എങ്ങനെയിരിക്കും. ആ സമ്മാനം തീര്‍ച്ചയായും അമ്മയുടെ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയം വേണ്ട. പക്ഷേ അമ്മയ്ക്ക് ഞാനെന്ത് സമ്മാനമാണ് നല്‍കുക. പലരും ചിന്തിക്കുന്നത് ഇതായിരിക്കും. ഒന്നല്ല ഒരായിരം സമ്മാനങ്ങള്‍ നല്‍കാം.

ബെഡ് കോഫിയുമായി മുന്നില്‍...
രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ കയ്യില്‍ ഒരു കപ്പ് ബെഡ് കോഫിയുമായി അമ്മയുടെ മുന്നില്‍ നില്‍ക്കുക. കണ്ണ് തുറക്കുമ്പോള്‍ അമ്മ ആദ്യം കാണുന്ന കാഴ്ച അതായാലോ. ഇനിയുള്ള എല്ലാ ദിവസങ്ങളിലും അമ്മ കണ്ണു തുറക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് നിങ്ങളെയാവും. ബെഡ് കോഫി കൊടുത്തു കഴിഞ്ഞ് കവിളത്ത് ഒരു ഉമ്മ നല്‍കി മാതൃദിന ആശംസ കൂടി നേര്‍ന്നാലോ. തീര്‍ച്ചയായും അതില്‍ കവിഞ്ഞൊരു മാതൃദിന സമ്മാനം മറ്റൊന്നും തന്നെ ഉണ്ടാവില്ല. 

പൂഞ്ചിരി തൂകുന്ന പൂക്കള്‍
പൂക്കള്‍ക്ക് എപ്പോഴും സന്തോഷം ഉള്ളില്‍ നിറയ്ക്കാന്‍ സാധിക്കും. ഉള്ളില്‍ എത്രതന്നെ സങ്കടത്തിന്റെ അലകടല്‍ ഉണ്ടെങ്കിലും വിരിഞ്ഞു സുന്ദരിയായി നില്‍ക്കുന്ന ഒരു പൂവിനെ കണ്ടാല്‍ വിഷമം മറന്ന് ആ പൂവിനെ നാം നോക്കും. അങ്ങനെ സന്തോഷത്തിന്റെ വര്‍ണങ്ങള്‍ വിരിയിക്കാന്‍ കഴിയുന്ന ഒരു കെട്ട് പൂക്കള്‍ അമ്മയ്ക്ക് നല്‍കിക്കൂടെ. അങ്ങനെ അമ്മയുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്കും സാധിക്കും.

സ്നേഹം നിറഞ്ഞ കത്ത്
അമ്മയ്ക്കായി ഒരു കത്തെഴുതി അത് മാതൃദിനത്തില്‍ നല്‍കി നോക്കൂ. ഉള്ളില്‍ തോന്നുന്ന എന്തും എഴുതൂ. അപ്പോള്‍ പേപ്പറില്‍ തെളിയുന്നത് വാക്കുകളായിരിക്കില്ല. സ്നേഹം തുളുമ്പി നില്‍ക്കുന്ന സ്വന്തം അമ്മയുടെ മുഖമായിരിക്കും. അതിലെ ഓരോ വാക്കും വായിക്കുമ്പോള്‍ നിങ്ങള്‍ എത്രമാത്രം അമ്മയെ സ്നേഹിക്കുന്നു എന്നുള്ളത് അമ്മ മനസ്സിലാക്കും. അമ്മ നിധി പോലെ കാത്തു സൂക്ഷിക്കുന്നവയില്‍ ഈ കത്തും ഇടം നേടും.

ഐ ലവ് യൂ മാം
ഞാൻ അമ്മയെ സ്നേഹിക്കുന്നു. എത്ര പേര്‍ സ്വന്തം അമ്മയോട് ഇത് പറഞ്ഞിട്ടു ണ്ടാകും. വിരലിലെണ്ണാവുന്നവര്‍ അല്ലേ. പക്ഷേ സ്നേഹം നിറഞ്ഞ ഒരു വാക്ക് കേള്‍ക്കുമ്പോള്‍ അമ്മ എത്ര മാത്രം സന്തോഷിക്കുന്നു എന്നുള്ളത് അപ്പോള്‍ ആ മുഖത്ത് നോക്കിയാല്‍ അറിയാം. ഈ ഒരു ദിവസം എങ്കിലും ഐ ലവ് യൂ മാം എന്നു ഒന്നു പറഞ്ഞു നോക്കൂ. നിങ്ങള്‍ക്ക് തന്നെ നിങ്ങളോട് അഭിമാനം തോന്നും.

സ്നേഹം പ്രടിപ്പിക്കാനുള്ളതാണ്. അതൊരിക്കലും മറച്ചു വയ്ക്കാനുള്ളതല്ല. ഈ മാതൃദിനം അതിനുള്ളതാകട്ടെ.

Thursday, February 14, 2013

പ്രേമം നിലനിര്‍ത്താന്‍ അഞ്ചു വഴികള്‍


പ്രേമിക്കുന്ന യുവതീ യുവാക്കള്‍ക്കും  , ദീര്‍ഘവും മധുരതരവും ആയ വിവാഹ ബന്ധം നിലനിര്‍ത്തുന്ന ദമ്പതികള്‍ക്കും പോലും തങ്ങളുടെ ബന്ധത്തില്‍ നിന്നും മുന്‍പുണ്ടായിരുന്ന ‘റൊമാന്‍സ് ‘ നഷ്ടപ്പെടുന്നായി തോന്നുക സ്വാഭാവികം ആണ് . എത്ര ദീര്‍ഘിച്ച ബന്ധം ആണെങ്കിലും അതില്‍ റൊമാന്‍സ് നിലനിര്‍ത്താന്‍ ചില വഴികളൊക്കെ ഉണ്ട് .അതിനുപകരിക്കുന്ന അഞ്ചു വഴികള്‍ താഴെപ്പറയുന്നു
1. പുതപ്പിനുള്ളിലെ മാന്ത്രികത
പുതപ്പിനുള്ളില്‍ കുറച്ചുനേരം കെട്ടിപ്പിടിച്ചു കിടക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ലൈംഗിക തൃഷ്ണയും വര്‍ധിപ്പിക്കും . കുഞ്ഞുങ്ങള്‍ക്കും ടീവീക്കും വേണ്ടി ചെലവഴിക്കുന്ന സമയത്തിനു അതീതമായി ഒരുമിച്ചു ഉറങ്ങാന്‍ പോകുകയും പങ്കാളിയോട് പുതപ്പിനുള്ളില്‍ ഒട്ടിക്കിടക്കാന്‍ അല്‍പ നേരം കണ്ടെത്തുകയും ചെയ്‌താല്‍ ‘റൊമാന്‍സ് ‘ ജീവിതത്തില്‍ തിരികയെത്തും
2.കൈമാറുന്ന അനുരാഗം
നടക്കാന്‍  പോകുമ്പോഴും , ഷോപ്പിങ്ങിനു പോകുമ്പോഴും മറ്റും പങ്കാളിയോട് കൈ കോര്‍ത്ത്‌ പിടിക്കുക .കയ്യുകള്‍ കൈമാറുന്ന അനുരാഗവും ,ഊഷ്മളതയും പങ്കാളികളെ കിടക്കയിലേക്ക് നയിക്കുന്നു
3.ചുംബനത്തിന്റെ ഊഷ്മളത
ചുംബനം ലൈംഗിക ബന്ധത്തേക്കാള്‍ വശ്യവും , അനുരാഗപൂരിതവുംഅത്രേ . ദിവസവും പങ്കാളിയെ മെല്ലെയെങ്കിലും ഒന്ന് ചുംബിക്കുവാന്‍ അവസരം ഉണ്ടാക്കുന്നവരില്‍ ദാമ്പത്യ ബന്ധം ഊഷ്മളം ആയി നിലനില്‍ക്കും
4.സ്പര്‍ശനത്തിന്റെ വശ്യത
ഒരുമിച്ചിരിക്കുന്ന നേരങ്ങളില്‍ പുരുഷന്റെ നെഞ്ചിലേക്ക് ചായുന്നതും , സ്ത്രീയുടെ കഴുത്തിലും കവിളിലും മെല്ലെ തലോടുന്നതും അനുരഗോദ്ദീപകം അത്രേ
5. അനുരാഗത്തിന്റെ  ജലകണങ്ങള്‍
ഷവരിലോ, ബാത്ത് ടബ്ബിലോ ഒരുമിച്ചു അല്പം നേരം ദിവസും ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും , ഹൃദ്യമായ പരിമളം ഉള്ള ഫോം [സോപ്പുപത ] ഉപയോഗിച്ച് പരസ്പരം അല്പം ‘സോപ്പിടീല്‍ ‘ നടത്തുകയും ചെയ്‌താല്‍ എത്ര വലിയ ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ആ ജലകണങ്ങളില്‍ പ്രശ്നങ്ങള്‍ അലിഞ്ഞു ഇല്ലാതെ ആകുകയും ചെയ്യുമത്രേ !!!
എന്താ ഇന്നുതന്നെ പരീക്ഷിച്ചു തുടങ്ങുകയല്ലേ .ഫലം കമന്റിലൂടെ അറിയിക്കാന്‍ മറക്കരുതേ
Valentines Day Tips