Showing posts with label Sachidanadan Puzhangara. Show all posts
Showing posts with label Sachidanadan Puzhangara. Show all posts

Tuesday, July 26, 2011

പ്രണയവര്‍ണങ്ങള്‍ - വരമഞ്ഞള്‍

Pranayavarnagal, Varamanjal, Malayalam Song Lyrics



ചിത്രം: പ്രണയവര്‍ണങ്ങള്‍
രചന: സച്ചിദാനന്ദന്‍ പുഴങ്കര
സംഗീതം: വിദ്യാസാഗര്‍
ആലാപനം: സുജാത

വരമഞ്ഞള്‍ ആടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളിയുറങ്ങി..
നിമി നേരമെന്തിനോ തേങ്ങി നിലാവില്‍
വിരഹമെന്നലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കീ അവളേ....
പനിനീര്‍മലരാക്കീ..
    (വരമഞ്ഞള്‍ആടിയ....)

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരേ...
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മറിയതാരേ
അവളുടെ മിഴിയില്‍ കരിമഷിയാലേ
കനാവുകളെഴുതിയതരേ....
നിനവുകളെഴുതിയതരേ... അവളേ
തരളിതയാക്കിയതരേ...
    (വരമഞ്ഞള്‍ആടിയ....)

മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തിന്‍
മഴയായ് ചാരിയതാരേ...
ദലമര്‍മരം നേര്‍ത്ത ചില്ലകള്‍ക്കുളില്‍
കുയിലായ് മറിയതാരേ...
അവളുടെ കവിളില്‍ തുടുവിരലാലേ
കവിതകളെഴുതിയതരേ
മുകുളിതയാക്കിയതാരേ... അവളേ
പ്രണയിനിയാക്കിയതാരേ...
    (വരമഞ്ഞള്‍ആടിയ....)