Showing posts with label Jomy. Show all posts
Showing posts with label Jomy. Show all posts

Wednesday, December 12, 2018

താളം, തുഴയുടെ താളം


കൊതുമ്പുവള്ളം കുട്ടനാടിന്റെ ജീവിതനൗകയാണ്. അതിന്റെ പാശ്ചാത്യരൂപമാണ് ഒരര്‍ഥത്തില്‍ കയാക്ക്. ഇന്ന് കുട്ടനാടിനെ അറിയാന്‍ സഞ്ചാരികള്‍ കയാക്കിങ് ആശ്രയിക്കുന്നു... 

ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണെങ്കിലും ദീപേഷ് പട്ടേല്‍ ഗുജറാത്തിയാണ്. മാതൃഭാഷ മറന്നിട്ടുമില്ല. തണുത്തുറഞ്ഞ് കിടക്കുന്ന ലണ്ടനില്‍ നിന്ന് കേരളത്തിന്റെ ചൂടു നുകരാനെത്തിയതാണീ കുംഭമാസത്തില്‍ അയാള്‍. പമ്പാനദിയിലൂടെ ഒരു കയാക്കിങ്, തട്ടേക്കാട്ടില്‍ പക്ഷി നിരീക്ഷണം. പിന്നെ കൊച്ചി മുംബൈ വഴി ലണ്ടന്‍.. തിരക്കേറിയ ഐ.ടി. മേഖലയിലെ ജോലിക്കിടയില്‍ ഒന്നു റിലാക്‌സ് ചെയ്യുക. അതാണ് ലക്ഷ്യം.

ആലപ്പുഴ ചേന്നങ്കരിയിലെ അക്കരക്കളം മെമ്മയേഴ്‌സ് 150 വര്‍ഷം പഴക്കമുള്ള കുട്ടനാടന്‍ വീടാണ്. താമസത്തിന് തിരഞ്ഞെടുത്തത് ഈ റിസോര്‍ട്ടാണ്. കുട്ടനാടിനെ കുറിച്ച് വായിച്ചറിഞ്ഞതു മുതലുളള കൗതുകമാണ് ഇവിടെയെത്തിച്ചത്. കൊച്ചിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് അയാള്‍ക്ക് കയാക്കിങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. രാവിലെ 10 മണിക്കു തന്നെ വെയിലു ചൂടുപിടിച്ചു തുടങ്ങിയിരുന്നു. കായല്‍ക്കാറ്റില്‍ അതറിയുന്നില്ലെന്നു മാത്രം. കയാക്കിങിനുള്ള ചെറുവള്ളത്തില്‍ കയറി തുഴയെറിഞ്ഞയാള്‍ നെടുമുടിയിലേക്കു യാത്ര തിരിച്ചു. ഒപ്പം കാലിപ്‌സോയുടെ കയാക്കിങ് താരങ്ങളായ നൈനേഷും പ്രവീണും ഹരിയും. പിന്നെ ഞങ്ങളും.

വഴിക്ക് 'ഐല്‍ ഹെവന്‍' റിസോര്‍ട്ടിനടുത്തെത്തിയപ്പോള്‍ കരയിലൊരു വിദേശി കുടുംബം. കൈ വീശിയും ടാറ്റാ കാണിച്ചും അവര്‍ ആനന്ദം പങ്കിടുന്നതു കണ്ടപ്പോള്‍ ദീപേഷ് കയാക്ക് അങ്ങോട്ടടുപ്പിച്ചു. ഹോളണ്ടുകാരനായ ഹാന്‍സും ഭാര്യ റിയാന്‍ നോപ്പും മക്കളായ പെല്ലോയും ഇന്ത്യയും അടങ്ങുന്ന കുടുംബം കേരളം കാണാന്‍ എത്തിയിരിക്കുകയാണ്. ഇളയ മകളുടെ പേരിനു പിന്നിലൊരു ഇന്ത്യന്‍ കണക്ഷനുമുണ്ട്. ''ഞാന്‍ പാതി ഇന്ത്യനാണ്. അച്ഛന്‍ ഹിമാചല്‍ പ്രദേശുകാരനാണ്. ഞാന്‍ കണ്ടിട്ടില്ല. അമ്മ പറഞ്ഞറിവു മാത്രം. അമ്മ കുറേക്കാലം ഹിമാചല്‍ പ്രദേശിലായിരുന്നു. ഇന്ത്യയോടുള്ള എന്റെ പിതൃബന്ധമാണ് ഈ പേരിനു പിന്നില്‍.'' റിയാന്‍ പറഞ്ഞു.

കയാക്ക് കണ്ടപ്പോള്‍ റിയാനക്ക് തുഴയാന്‍ മോഹം. യൂറോപ്പിലെ കുട്ടനാടാണ് ഹോളണ്ട്. അവര്‍ക്ക് വള്ളവും തുഴയും പുത്തരിയല്ല. വള്ളത്തില്‍ കയറിയപ്പോള്‍ കരയില്‍ ഹാന്‍സിന്റെ കമന്റ് ''നൗ യു ലൂക്ക് ലൈക്ക് എ ബോളിവുഡ് സ്റ്റാര്‍, ഡാര്‍ലിങ്.'' പരിചയ സമ്പന്നയായ കയാക്കിങ് താരത്തെ പോലെ റിയാന്‍ തുഴയെറിഞ്ഞു. ഒപ്പം പ്രവീണും.

നെടുമുടിയിലെ കൈത്തോടുകളിലൂടെ ഒന്നു കറങ്ങി വീണ്ടും ആറ്റിലെത്തിയപ്പോള്‍ ഹരി കയാക്ക് ഒന്നു വെട്ടിതിരിച്ചു. അത് കമഴ്ന്നടിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാല്‍ പൊങ്ങി കിടന്നെങ്കിലും മറിഞ്ഞ കയാക്ക് നേരെയാക്കാന്‍ അല്‍പ്പം പാടുപെട്ടു. നൈനേഷ് സഹായത്തിനെത്തി. കയാക്കിലെ വെള്ളം കളഞ്ഞ് വീണ്ടും യാത്ര.സന്തോഷകരമായൊരു അനുഭവം സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞിട്ടും റിയാന് മതിയാവുന്നില്ല.



ദീപേഷിന്റെ യാത്ര പക്ഷേ ഇവിടെ തീരുന്നില്ല. ഒരു ദിവസം കൂടി കുട്ടനാട്ടില്‍ കറങ്ങാനാണ് പ്ലാന്‍. പിന്നെ തട്ടേക്കാട് പക്ഷി സങ്കേതത്തിലും. കായല്‍ പക്ഷി നീരീക്ഷണത്തിന് ഏറ്റവും നല്ലത് കയാക്കിങ് ആണ്. ഒച്ചയില്ലാതെ തുഴഞ്ഞു പോവാം. പക്ഷികളുടെ പടമെടുക്കാം. പക്ഷി നീരീക്ഷണം ഹോബിയായി കൊണ്ടു നടക്കുന്ന ദീപേഷ് അതു കൊണ്ടു കൂടിയാണ് ഈ ഇന്ത്യന്‍ വെക്കേഷന്‍ കയാക്കിങ്ങിനായി മാറ്റി വെച്ചത്. 


Text: G Jyothilal, Photos: B Muralikrishnan

Wednesday, October 10, 2018

കാടിന്റെ രാത്രി കാവല്‍ക്കാര്‍


ഏറുമാടത്തില്‍ പാതിമയക്കത്തില്‍ കിടക്കുമ്പോള്‍ താഴെ ഈറ്റച്ചില്ലകള്‍ ഒടിയുന്ന ശബ്ദം. പിന്നാലെ ഇടറിയ ചിന്നംവിളി. അതാ, അവര്‍ വരുന്നുണ്ട്.

ഭയവും സന്തോഷവും ഒപ്പത്തിനൊപ്പമാണ്. കാടുകയറി വന്ന അതിഥികളെ വിരട്ടിയോടിക്കണമെന്ന് 'സഹ്യന്റെ മക്കള്‍ക്ക്' തോന്നിയാല്‍ നാല് തേക്കുമരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടം കാറ്റിലെന്നപോലെ വിറച്ചേക്കും. തുമ്പിയൊന്നുയര്‍ത്തിയാല്‍ താഴത്തെ തട്ടുകള്‍ വലിച്ചിടാം.

പല കാടുകളില്‍ രാത്രിയും പകലുമെല്ലാം ആനക്കൂട്ടങ്ങളെ കണ്ടിട്ടുണ്ടെങ്കിലും തട്ടേക്കാട് ഇത്രയുമടുത്ത് മരമുകളിലിരുന്നൊരു അര്‍ധരാത്രി കാഴ്ച ആദ്യമാണെന്നതിന്റെ ആഹ്ലാദമുണ്ട്.
ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റുനോക്കി. കൂടെയുള്ളവരെല്ലാം ഉറക്കത്തിലായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ നാലു തലകളും ചുറ്റും ആനയെ തിരയുകയാണ്.

'അലറലോടലറല്‍' കുറേക്കൂടി ഉച്ചത്തിലായി. ഒന്നോ രണ്ടോ അല്ല കൂട്ടമായി വരുന്നതെന്ന് ഉറപ്പ്. മനസ്സില്‍ വീണ്ടും കൂട്ടലും കിഴിക്കലും. തുമ്പി ഉയര്‍ത്തിയാല്‍ എത്താത്ത ഉയരമുണ്ടായിരിക്കും ഏറുമാടത്തിന്റെ അടിത്തട്ടിന്? കൊമ്പിന്റെ ഉശിരില്‍ കുലുങ്ങാത്ത ബലമുണ്ടായിരിക്കും പാതി വളര്‍ന്ന ഈ തേക്കുമരങ്ങള്‍ക്ക്?


പക്ഷേ, ഒരു പരീക്ഷണത്തിനും തയ്യാറായിരുന്നില്ല, കാടിന്റെ കാവല്‍ക്കാര്‍ സ്റ്റീഫനും രാജനും. പൂതപ്പാട്ടിലെ ഭൂതത്തെപ്പോലെ സ്റ്റീഫന്‍ പേടിപ്പിച്ചോടിക്കാന്‍ നോക്കുകയാണ്. തൂക്കിയിട്ട വലിയ പ്ലാസ്റ്റിക് പാട്ടയില്‍ ഉറക്കെ കൊട്ടി ശബ്ദമുണ്ടാക്കി. ഓരോ കൊട്ടിനുമൊപ്പാം 'വിട്ടോ...', 'പൊക്കോള്‍ട്ടോ' എന്നിങ്ങനെ ചെകിടടയ്ക്കുന്ന ശബ്ദത്തില്‍ ഉറക്കെ പറയുന്നുമുണ്ട് സ്റ്റീഫന്‍. അടുത്തുവരാതെ പോകണമെന്ന ആ നിര്‍ദ്ദേശത്തില്‍ സ്‌നേഹം കലര്‍ന്ന ഒരാജ്ഞയുണ്ട്.

അതുവരെ മൂങ്ങയുടെ മൂളലും പേരറിയാത്ത മറ്റനേകം നിശാപക്ഷികളുടെ വര്‍ത്തമാനങ്ങളും മാത്രമുണ്ടായിരുന്ന കാടിന്റെ ശബ്ദലോകം എത്രപെട്ടെന്നാണ് മാറിപ്പോയത്! പാട്ടകൊട്ട് കേട്ട് വിജയന്‍ ചെവിപൊത്തി. 'ഈ കൊട്ടൊന്ന് നിര്‍ത്ത്, ആനയടുത്ത് വരട്ടേ'യെന്ന സാഹസികഭാവത്തിലായിരുന്നു ബാലരവിയും ഷജിലും. പതിവുപോലെ 'എന്തായാലും എനിക്കെന്ത്' എന്ന ഭാവത്തില്‍ ശ്രീകുമാര്‍.


സ്റ്റീഫന്റെ 'ഭൂതാവേശ'ത്തിന് മറ്റൊരു ചിന്നംവിളിയോടെയാണ് പ്രതികരണം വന്നത്. 'പേടിപ്പിച്ചോടിക്കാന്‍' നോക്കിയപ്പോള്‍ പേടിക്കാതങ്ങനെ നിന്ന അമ്മയെപ്പോലെ അവര്‍ പിന്‍വാങ്ങാതെ നിന്നു. വേണമെങ്കില്‍ പിന്നെയുമുണ്ട് ഏറുമാടത്തില്‍ പേടിപ്പിക്കാനുള്ള ആയുധങ്ങള്‍. പന്തം, തകരപ്പാട്ട എന്നിങ്ങനെ. പക്ഷേ, അതിനുമുമ്പേ ചിന്നംവിളി അകന്നുപോയി.
എല്ലാവരും വീണ്ടും കിടന്നു. സ്റ്റീഫന്‍ ഒഴികെ. ഏറുമാടത്തില്‍ നിന്നിറങ്ങി താഴെ അദ്ദേഹം വീണ്ടും തീ കൂട്ടി. വിറകും തടികളും കൂട്ടി സന്ധ്യയ്ക്കുതന്നെ തീയിട്ടതാണെങ്കിലും അതണഞ്ഞുപോയിരുന്നു. തീ കണ്ടാലും പുക ശ്വസിച്ചാലും ആനക്കൂട്ടം അടുത്തുവരില്ലെന്നാണ് പറയുക. പക്ഷേ, ഒരു മണിക്കൂര്‍ കഴിയുംമുമ്പേ മറ്റൊരു ഭാഗത്ത് വീണ്ടും കാടനക്കം.പാട്ടകൊട്ടലും തീ കൂട്ടലും ആവര്‍ത്തിച്ചു. അങ്ങനെ മൂന്നുതവണ.
നിലാവു പരന്ന ആ രാത്രി മുഴുവന്‍ ആരും ഉറങ്ങിയില്ല.

കാടു കാണാന്‍ വരുന്നവര്‍ക്ക് അതൊരു ആഹ്ലാദവും ആവേശവുമാകാം. എന്നാല്‍ രാത്രിയും പകലും കാടിനു കാവല്‍കിടക്കുന്ന ഈ ദിവസവേതനക്കാര്‍ക്ക് എന്താണ് ജീവിതം?


റേഞ്ച് ഓഫീസര്‍ അന്‍വറിനോടൊപ്പം ബോട്ടില്‍ കാടിന്റെ ഓരംചേര്‍ന്ന് ഏറുമാടത്തിന് അടുത്തെത്തുമ്പോള്‍ എതിരെ ഫൈബര്‍ വഞ്ചിയില്‍ തുഴഞ്ഞുവന്നു സ്റ്റീഫന്‍. പുഴയില്‍ വലയിടാനും അക്കരെനിന്ന് സാധനങ്ങള്‍ വാങ്ങാനുമെല്ലാം പോയിവരുന്നതാണ്. പിന്നെ ഏറുമാടത്തിന് താഴെ 'അടുക്കള'യില്‍ ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത ചായ തയ്യാറായി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ്ഡില്‍ ചിമ്മിണിവിളക്ക് തെളിഞ്ഞു. സൗരോര്‍ജ്ജവേലികള്‍ നാളേറെയായി പ്രവര്‍ത്തിക്കാത്തതിനാല്‍ തീകൂട്ടി സുരക്ഷാവലയമൊരുക്കി. അരമണിക്കൂറിനുള്ളില്‍ അത്താഴം. കഞ്ഞിയും ഉണക്കമീന്‍ വറുത്തതും മുളകുചമ്മന്തിയും. കൈയില്‍ കരുതിയ ഭക്ഷണം പഴവും റസ്‌കും പപ്പടവടയുമായിരുന്നു. നാടന്‍ രുചി നുണഞ്ഞപ്പോള്‍ അതാര്‍ക്കും വേണ്ടാതായി.


കൂട്ടില്‍ വന്ന അതിഥി

ബോട്ടില്‍ വരുമ്പോള്‍ മറ്റൊരു അതിഥിയേക്കൂടി അന്‍വര്‍ കൂടെ കൂട്ടിയിരുന്നു. നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ച വെള്ളിമൂങ്ങ. അന്‍വര്‍ പറഞ്ഞതുപോലെ 'അന്‍വറിനെപ്പോലെ ഒരു പാവം' സന്ധ്യ മയങ്ങിയിട്ടും അത് പറന്നുപോയില്ല. പരിക്കുകളൊന്നും കാണാതായപ്പോള്‍ സ്റ്റീഫന്‍ പറഞ്ഞു -കൂട്ടില്‍ വളര്‍ത്തിയിരുന്നതാവാനാണ് സാധ്യത.

കൂടുതല്‍ പരിചരണത്തിനായി പക്ഷിയെ കൂട്ടില്‍ തിരിച്ചാക്കുന്നതിനു മുമ്പ് മറ്റൊന്നുകൂടി അദ്ദേഹം കണ്ടെത്തി. മൂങ്ങയ്ക്ക് പ്രത്യേകം മണം തോന്നുന്നുവെന്ന്. 'പക്ഷികള്‍ സ്വന്തം കൂട് വൃത്തികേടാക്കാറില്ല' എന്നതുകൊണ്ട് ഇതിലെന്തോ സംശയം തോന്നിയിരിക്കണം സ്റ്റീഫന്. ലക്ഷങ്ങള്‍ വിലയുണ്ടെന്ന് തെറ്റിദ്ധരിച്ച് പലരും വെള്ളിമൂങ്ങയെ പിടിച്ചു വളര്‍ത്തുന്നുണ്ട്. നാട്ടിലെവിടെയെങ്കിലും കണ്ടാല്‍ ഉടനെ പിടികൂടി പോലീസില്‍ ഏല്പിക്കുന്ന നാട്ടുകാരും ഈ പാവത്തോട് ചെയ്യുന്നത് ക്രൂരത മാത്രമല്ല, ശിക്ഷ കിട്ടാവുന്ന നിയമലംഘനം കൂടിയാണ്.


തട്ടേക്കാട് 'പാമ്പ് സങ്കേതം'
52വയസ്സുള്ള സ്റ്റീഫന്‍ കാട്ടില്‍ പെരുമാറുന്നത് ഒരു യുവാവിനേക്കാള്‍ ചുറുചുറുക്കോടെയാണ്. രാത്രി മുഴുവന്‍ ഉറക്കം തടസ്സപ്പെട്ടാലും പുലര്‍ച്ചെ വഞ്ചി തുഴഞ്ഞ് വലയില്‍ മീന്‍ കുടുങ്ങിയോയെന്ന് നോക്കാനിറങ്ങും. 20 കൊല്ലമായി ഇതുതന്നെ ദിനചര്യ. ഇപ്പോള്‍ ദിവസക്കൂലി 250 രൂപ. അവധി ദിവസങ്ങളില്‍ വേതനമില്ല.

കാട്ടിലെ മരത്തേയും മൃഗങ്ങളേയും കാത്തുകൊള്ളാന്‍ ജീവന്‍ വച്ചുള്ള കളിയാണ്.
വിദഗ്ധനായ പാമ്പു പിടിത്തക്കാരന്‍കൂടിയാണ് സ്റ്റീഫന്‍. തട്ടേക്കാട് ധാരാളമുള്ള രാജവെമ്പാലകള്‍ക്ക് ഇദ്ദേഹത്തെ പേടിപ്പിക്കാനാവില്ല. അല്ലെങ്കിലും പാമ്പുകള്‍ ഒരിക്കലും ആക്രമണകാരികളല്ലെന്ന് അദ്ദേഹം അനുഭവംകൊണ്ട് പറയും. രാജവെമ്പാലയെക്കൂടാതെ അണലിയും മൂര്‍ഖനുമെല്ലാം തട്ടേക്കാട് പെരുകിയിട്ടുണ്ട്. സന്ധ്യയായാല്‍ പാമ്പിനെ ചവിട്ടാതെ നടക്കാനാവാത്ത സ്ഥിതി. എങ്കിലും കാട്ടിലെ പാമ്പല്ല, നാട്ടിലെ പാമ്പാണ് സ്റ്റീഫനെ കടിച്ചത്. ഒരു വീട്ടില്‍നിന്ന് അണലിയെ പിടികൂടുന്നതിടെയാണ് കടിയേറ്റത്. ആഴ്ചകളോളം ആസ്​പത്രിയില്‍ കിടന്നു. ഇപ്പോഴും പൂര്‍ണ്ണമായി ഉണങ്ങാത്ത മുറിവ് ഭേദമാകാന്‍ ശസ്ത്രക്രിയവേണം.

പാമ്പുകള്‍ മാത്രമല്ല, ആനകളും പെരുകിയിരിക്കുന്നു തട്ടേക്കാട്. മൊത്തം വിസ്തൃതി 25 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ കൊച്ചുകാട്ടില്‍ ആനകള്‍ക്ക് വേണ്ടത്ര ഇടമില്ലാത്ത സ്ഥിതിയാണ്. ആനത്താരകള്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. മറ്റു കാടുകളിലെ ആനകളേക്കാള്‍ ആക്രമണ സ്വഭാവമുള്ളവയാണ് ഇവിടെയുള്ളവയെന്ന് പറയുന്നു. ഒഴിഞ്ഞുമാറുകയല്ല, ഒളിഞ്ഞിരുന്ന് ആക്രമിക്കുകയാണ് ഇവയുടെ ശീലം. അതുകൊണ്ടുതന്നെയാണ് കാട്ടുപാത ഒഴിവാക്കി ബോട്ടിലൂടെ ഏറുമാടത്തിലെത്തിയത്. മാക്കാച്ചിക്കാട (Frogmouth bird) എന്ന അപൂര്‍വ്വയിനം പക്ഷികളെ കാണാന്‍ റേഞ്ച് ഓഫീസറോടൊപ്പം ജീപ്പില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത് 'ആനയെ കാണാതിരുന്നാല്‍ മതിയായിരുന്നു' എന്നാണ്. ഏറുമാടത്തില്‍ കയറുംമുമ്പേ സ്റ്റീഫനും രാജനും പറഞ്ഞതും അതുതന്നെ.

എങ്കിലും കാട്ടില്‍ 'അതിക്രമിച്ച്' കയറിയവരെത്തേടി അവരെത്തിയിരുന്നു എന്നതിന്റെ അടയാളങ്ങള്‍ രാവിലെ പുറത്തിറങ്ങിയപ്പോള്‍ കണ്ടു. കാടിനെക്കാത്ത് കിടക്കുന്നവരുടെ ശാസനയും ആജ്ഞയും കേട്ട് അവര്‍ തിരിച്ചുപോയതാവാം.


Text: M.K.Krishnakumar. Photos: Balaravi, Vijayan, Shajil

Tuesday, May 1, 2018

റാണിപുരത്തെ വിശേഷങ്ങള്‍

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനു കിഴക്കുള്ള റാണിപുരം അരികെയുണ്ടായിട്ടും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലാത്ത, കാണാന്‍ ഒരുപാട് ആഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രമായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍! റാണിപുരം ട്രിപ്പ് മൂന്നു പ്രാവശ്യം പ്ലാന്‍ ചെയ്തുവെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നിരുന്നില്ല.

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ നാല്‌പേര്‍ റാണിപുരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പുറപ്പെട്ടു. ട്രെയിന്‍ സുഹൃത്തുക്കളായ ഞങ്ങളുടെ സ്ഥിരം തട്ടകമായ 'മംഗലാപുരം ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ് ' വണ്ടിയില്‍ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് എത്താമെന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടല്‍. ഇങ്ങനെയുള്ള യാത്രകളിലെ സ്ഥിരം മെമ്പര്‍മാരായ ബൈജുവും ഷഫീകും ഞാനും കൂടാതെ ഷാഫറും ഞങ്ങളുടെ കൂടെ വരാന്‍ താല്പര്യപ്പെട്ടു. ഷാഫറും ഞാനും കാസറഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ഉപ്പളയില്‍ നിന്ന് കയറേണ്ട ബൈജു തനിക്ക് ട്രെയിന്‍ മിസ്സായി എന്നറിയിച്ചു വിളിച്ചത്. എന്തായാലും ഞങ്ങള്‍ ഈ വണ്ടിക്ക് തന്നെ പോവുന്നെന്നും താന്‍ അടുത്ത വണ്ടിയില്‍ വന്നാല്‍ മതിയെന്നും കാഞ്ഞങ്ങാട് കാത്തു നില്‍ക്കാമെന്നും അവനെ അറിയിച്ചു ഞങ്ങള്‍ കോട്ടിക്കുളം സ്‌റ്റേഷനില്‍ നിന്ന് കയറിയ ഷഫീകുമായി കാഞ്ഞങ്ങാട് ഇറങ്ങി ബൈജുവിനെ കാത്തു പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചു. ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിരഅംഗത്വമുള്ള ഞങ്ങള്‍ ടിക്കറ്റ് എടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.....

പ്രഭാതത്തിന്റെ കുളിരും മനസ്സിലെ ത്രില്ലും അനുഭവിച്ചു പ്ലാറ്റ്‌ഫോമിലിരുന്ന ഞങ്ങളുടെ മനസ്സുകളില്‍ പല ഓര്‍മകളും തത്തിക്കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഷഫീക്കിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....! ' നമ്മള്‍ കാട്ടിലേക്കല്ലേ പോവുന്നത്, അവിടെ മുയലും മറ്റു മൃഗങ്ങളും ഉണ്ടാവില്ലേ. തോക്ക് ഉണ്ടായിരുന്നുവെങ്കില്‍! വെടിവെച്ചു വേട്ടയാടാമായിരുന്നു' ഷഫീക് പറഞ്ഞു. പിന്നീടായിരുന്നു ഷഫീകിന്റെ പ്രശസ്തമായ ഉദ്ധരണി വെളിച്ചം കണ്ടത്(പിന്നീടു ഞങ്ങളത് പറഞ്ഞു പ്രശസ്തമാക്കിയതാണ്) ' ന്റെ ഉപ്പപ്പാക്ക് ഒരു തോക്കുണ്ടായിരുന്നു, രണ്ടു കുഴലുകളുള്ള നീളമുള്ള ഒരു തോക്ക്!'. ഇപ്പോള്‍ ആ തോക്ക് തന്റെ അമ്മാവന്റെ കൈയിലാണെന്നും അത് കിട്ടിയിരുന്നെങ്കില്‍ വേട്ടയാടാമായിരുന്നു എന്നും ഷഫീക് തട്ടിവിട്ടു. ഷഫീക് തന്റെ ഉപ്പാപ്പയുടെ വീരസാഹസികകൃത്യങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നത് കേട്ട ഷാഫറിന്റെ തലയിലും ഒരു കൊള്ളിയാന്‍ മിന്നി. തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു കൊണ്ട് ഷാഫര്‍ , 'പണ്ട് ഞാന്‍ ആദൂരില്‍ പോയിരുന്നപ്പോള്‍ അവിടെയൊക്കെ ആള്‍ക്കാര്‍ രാത്രിയിലാണ് മീന്‍ പിടിക്കുന്നത്. മീന്‍ ഉറങ്ങുമ്പോള്‍ ഒരു വടിയെടുത്തു അടിച്ചു കൊല്ലും'. ഇത് കേട്ടു ഞങ്ങള്‍ ചിരിച്ചു മണ്ണ് കപ്പി. അപ്പോഴാണ് ഷഫീകിന്റെ മനസ്സില്‍ രണ്ടാമത്തെ ലഡ്ഡു പൊട്ടിയത്....! താന്‍ ചെറുപ്പത്തില്‍ പട്‌ലയിലുള്ള ബന്ധുവീട്ടില്‍ പോയി ചെമ്മീന്‍ പിടിച്ചിട്ടുണ്ട് എന്നും അതിന്റെ രീതികളെ കുറിച്ചും ഞങ്ങളോട് പറഞ്ഞു പിടിപ്പിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്ന ഞങ്ങളുടെ എതിരായി ഇരുന്ന ഒരു തട്ടമിട്ട സുന്ദരി ഷഫീകിനെത്തന്നെ നോക്കികൊണ്ടിരുന്നു 'രൂക്ഷമായി'..! തട്ടമിട്ട സുന്ദരിയെ കണ്ടതോടെ ഷഫീക് തനിക്ക് നടുവേദനയാണെന്നും മല കയറാന്‍ പറ്റില്ലെന്നും പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബൈജു എത്തിയതോടുകൂടി ഷഫീകിനെ പിടിച്ചു കൊണ്ട് പോയി ഞങ്ങള്‍ കാഞ്ഞങ്ങാട് ടൗണിലേക്ക് നടന്നു.

വിശപ്പിന്റെ വിളി തുടങ്ങിയത് കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടാവാം യാത്രയെന്ന് തീരുമാനിച്ചു ഒരു ഹോട്ടലില്‍ കയറി. ദോശയും ഇഡ്ഡലിയും വെള്ളയപ്പവും ഇടിയപ്പവുമുണ്ട് എന്ന് പറഞ്ഞ സപ്ലയറിനോട് തനിക്ക് ഇതൊന്നും വേണ്ട നൂല്‍പുട്ട് ഉണ്ടോ എന്നായിരുന്നു ഷഫീകിന്റെ അന്വേഷണം. ഇടിയപ്പം തന്നെയാണ് നൂല്‍പുട്ട് എന്ന് സപ്ലയര്‍ പറഞ്ഞപ്പോള്‍ നല്ലൊരു ഇരയെ കിട്ടിയത് ഉപയോഗിച്ച് ഞങ്ങള്‍ മൂന്നു പേരും അവനെ കളിയാക്കി. അങ്ങനെ നാല് വെള്ളയപ്പത്തിനു ഓര്‍ഡര്‍ കൊടുത്തു കാത്തിരുന്ന ഞങ്ങളുടെ മുമ്പില്‍ നാല് പ്ലേറ്റ് അപ്പം വെക്കുകയും തുടര്‍ന്ന് നാല് ഗ്ലാസ് വെള്ളം ഒറ്റക്കയ്യില്‍ പിടിച്ചു ടേബിളിലേക്ക് വെച്ചതും സപ്ലയറുടെ കൈ വഴുതി എല്ലാ പ്ലേറ്റ്കളിലും വെള്ളം നിറഞ്ഞു കിടന്നു. ഇത് കണ്ട ബൈജുവിന്റെ കമന്റ് 'ഇപ്പോഴാണ് ഇത് യഥാര്‍ത്ഥ വെള്ളയപ്പമായത്, പ്ലേറ്റില്‍ വെള്ളവുമായി അപ്പവുമായി'. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എന്റെ ഉപദേശം ഇതായിരുന്നു 'ലേറ്റ് ആവാന്‍ സമയമില്ല, വേഗം പോവാം'. അങ്ങനെ എനിക്കും കണക്കിന് കിട്ടി. വയറും നിറച്ച് ഞങ്ങള്‍ ബസ്സ്റ്റാന്റ്‌ലേക്ക് വിട്ടു.

ബസ്സ്റ്റാന്റിന്റെ പിറകില്‍ ബസ് നില്‍ക്കുന്നത് കണ്ട ഞങ്ങള്‍ ജനാലക്കരികിലുള്ള സീറ്റില്‍ ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാം എന്ന് കരുതി ഓടിയത് മിച്ചം, ബസ് മുഴുവന്‍ ആളുണ്ടായിരുന്നു. തിങ്ങിനിറഞ്ഞ ബസില്‍ ശരീരം അനക്കാന്‍ പറ്റാത്തത്ര തിരക്കില്‍ കഷ്ട്ടപെട്ടു ഞങ്ങള്‍ റാണിപുരം ലകഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ടിക്കറ്റ് എടുക്കാന്‍ വന്ന കണ്ടക്ടറിനോട് ഇരിക്കുന്നവരില്‍ അടുത്തുള്ള സ്‌റ്റോപ്പ്കളില്‍ ഇറങ്ങാനുള്ളവരെക്കുറിച്ച് സെന്‍സസ് എടുക്കുകയും അതനുസരിച്ച് ഓരോരുത്തരും പെട്ടെന്ന് ഇറങ്ങുന്നവരുടെ സീറ്റില്‍ പറ്റിച്ചേര്‍ന്നു സീറ്റിനായി കാത്തുനിന്നു. സീറ്റിലിരുന്ന ഒരു വൃദ്ധന്‍ ഇടയ്ക്കിടയ്ക്ക് എണീക്കുമ്പോള്‍ ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ആര്‍ത്തിയോടെ സീറ്റ് പിടിക്കാനായി പറ്റിച്ചേരുകയും ഓരോ തവണയും അയാള്‍ ഞങ്ങളെ പറ്റിച്ചു ഉടുമുണ്ട് ശരിയാക്കി വീണ്ടും ഇരിക്കുകയും ചെയ്യും. ഇത് കുറെ പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അവസാനം ക്ഷമകെട്ടു ഞങ്ങള്‍ അയാളോട് ചോദിച്ചു 'ശരിക്കും നിങ്ങള്‍ എവിടെയാണ് ഇറങ്ങുന്നത്?' കുറച്ചു ദൂരം ഇങ്ങനെ സീറ്റിനായി കാത്തുനിന്ന് സാവധാനത്തില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കായി സീറ്റ് ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ പനത്തടിയില്‍ എത്തി.

ബസ് പനത്തടിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി. ഇനി ജീപ്പിലാണ് പോകേണ്ടത്. അവിടെയുള്ള കടയില്‍ നിന്നും ശരീരം ചാര്‍ജ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിച്ചു. രണ്ടു കുപ്പി വെള്ളവും ബിസ്‌കറ്റ് പാക്കറ്റ്കളും ഓറഞ്ചുകളുമായിരുന്നു വാങ്ങിച്ചത്. ജീപ്പ് റാണിപുരം റോഡില്‍ നിര്‍ത്തിയിരിക്കുന്നു. ജീപ്പിനു അടുത്തേക്ക് ചെന്നപ്പോള്‍ പിന്‍ഭാഗത്തെ സീറ്റില്‍ ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു. മുന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് അടുപ്പിച്ചു ഇരിക്കാം. എന്നാലും ഞങ്ങളില്‍ ഒരാള്‍ ബാക്കിയാവും. ഷഫീകിനോട് പിന്നിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ പറഞ്ഞു. മൂന്നും നാലും മണിക്കൂര്‍ ഫോണില്‍ തൂങ്ങി സംസാരിക്കുന്ന ഷഫീക്കിനു ജീപ്പില്‍ അരമണിക്കൂര്‍ തൂങ്ങി നില്‍ക്കാന്‍ പറ്റില്ലത്രേ..! അവനെ ഒരു വിധം നിര്‍ബന്ധിപ്പിച്ചു തൂങ്ങിപ്പിടിപ്പിച്ചു. കുട്ടന്‍ എന്നാ സാരഥിയുടെ ജീപ്പില്‍ ആളുകളെ കുത്തി നിറച്ചു കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ചരിഞ്ഞും കുലുങ്ങിയും ഞങ്ങള്‍ ലകഷ്യസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു.

ജനവാസം തീരെ കുറവായ ശാന്തമായ ഒരു സ്ഥലമായിരുന്നു റാണിപുരം ട്രെക്കിങ്ങിനുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള സഞ്ചാരികള്‍ക്കുള്ള ഗസ്റ്റ് ഹൗസിന്റെ പണി അവിടെ പുരോഗമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച കുറച്ചു മനുഷ്യര്‍. വീടുകളെല്ലാം അകലെയായിട്ടാണ് സ്ഥിതിചെയ്യുന്നത്. തൊഴിലാളികളോട് വഴി ചോദിച്ചു. ഞങ്ങളുടെ സാഹസികയാത്രയുടെ തുടക്കം മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കിയ ഒരു അരുവിയില്‍ നിന്നായിരുന്നു. വേനലിന്റെ ആരംഭമായതിനാല്‍ കുറച്ചു വെള്ളം മാത്രം ഒഴുകുന്നുണ്ടായിരുന്ന അരുവിയില്‍ കൈയും കാലും മുഖവും കഴുകി ഫ്രഷ് ആയി. അരുവിക്ക് കുറുകെയായി പൊട്ടിപൊളിഞ്ഞ, ബ്രിട്ടീഷ്‌നിര്‍മ്മാണരീതി ഓര്‍മ്മിപ്പിക്കുന്ന ഒരു പാലമുണ്ട്. അതില്‍ കയറി നിന്നും ഇരുന്നും ചരിഞ്ഞും കുനിഞ്ഞും വിവിധതരം ഫോട്ടോകള്‍ എടുത്തു.

ആദ്യം ലളിതമായ മലകയറ്റം പോലെ അനായാസമായിരുന്നു കാട്ടിലൂടെയുള്ള ട്രെക്കിംഗ്. പിന്നീട് കയറ്റം കുത്തനെയായിത്തുടങ്ങി. മരങ്ങള്‍ തിങ്ങി നിറഞ്ഞ പാതയിലൂടെയായിരുന്നു നടത്തം. കരിയിലകള്‍ നിറഞ്ഞു മണ്ണ് കാണാനാവാത്ത വിധമായിരുന്നു കാട്. ഇടയ്ക്ക് ഈ ഇലകളില്‍ ചവിട്ടി തെന്നുന്നുമുണ്ട്. എന്നാലും പരസ്പരം സഹായിച്ചും പാട്ടുപാടിയും കൂകിവിളിച്ചും മുദ്രാവാക്യം വിളിച്ചും ഫോട്ടോ എടുത്തും മലകയറ്റം ഞങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി. മുകളിലേക്ക് എത്തുംതോറും കയറ്റം ബുദ്ധിമുട്ടായി തുടങ്ങി. വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചും മരക്കമ്പുകള്‍ താങ്ങിയും പുല്ലില്‍ അള്ളിപിടിച്ചും ഒരുവിധം കയറ്റം പൂര്‍ത്തിയായി. വന്‍മരങ്ങളുടെ കൂട്ടം ഞങ്ങളുടെ കാഴ്ചകളെ അതിശയിപ്പിച്ചു. 'വല്ലഭനു പുല്ലും ആയുധം' എന്ന പഴംചൊല്ലിന്റെ ആശയം പണ്ട് സ്‌കൂളില്‍ ടീച്ചര്‍ ഒരുപാട് പഠിപ്പിച്ചു തന്നിരുന്നുവെങ്കിലും കയറ്റത്തിന്റെ ബദ്ധപ്പാടിലാണ് ഈ പഴംചൊല്ലിന്റെ യഥാര്‍ത്ഥ ആശയം ഞങ്ങള്‍ അനുഭവിച്ചു മനസ്സിലാക്കിയത്. അങ്ങനെ ഞങ്ങളും വല്ലഭന്മാരായി..! കുത്തനെയുള്ള കയറ്റത്തിന്റെ അവസാനം ഞങ്ങള്‍ക്ക് ആശ്വാസമായി നിരപ്പായ സ്ഥലത്തെത്തി. അവിടെ ഒരു മരത്തിനടിയില്‍ തണലത്തിരുന്നു വെള്ളവും മിക്ചറും ഓറഞ്ച്ഉം ക്രീംബിസ്‌കറ്റും കഴിച്ചു വിഷപ്പകറ്റി. അപ്പോഴാണ് ഷഫീക് ഒരു കണ്ടുപിടിത്തം നടത്തിയതായി പ്രഖ്യാപിച്ചത്. ആകാംഷയോടെ അവനെയും നോക്കിയിരുന്ന ഞങ്ങള്‍ കണ്ടത് ഒരു കൈയില്‍ ക്രീംബിസ്‌കറ്റും മറുകയ്യില്‍ ഓറഞ്ച്മായി ഒന്നിനുപിറകെ ഒന്നായി അകത്താക്കുന്നതാണ്. എന്നിട്ട് ഒരു ഡയലോഗും 'ക്രീംബിസ്‌കറ്റും ഓറഞ്ച്ഉം സൂപ്പര്‍ കോമ്പിനേഷന്‍ ആണ്. ഇത് രണ്ടും ഒരുമിച്ചു തിന്നു നോക്കൂ, എന്താ ടേസ്റ്റ്... ഞാനാ ഇത് ഇപ്പൊ കണ്ടുപിടിച്ചത്. ഞങ്ങളും ഈ കോമ്പിനേഷന്‍ പരീക്ഷിച്ചു. പറഞ്ഞ പോലെ തന്നെ വ്യത്യസ്തമായ രുചിയാണ്.

ഇനി ഞങ്ങളുടെ മുന്നിലുള്ളത് പുല്‍മേട്കളാല്‍ സമ്പന്നമായ രണ്ടു കുന്നുകളായിരുന്നു, മനോഹരങ്ങളായ ഇരട്ടക്കുന്നുകള്‍. അതില്‍ വലത്തെ ഭാഗത്തെ കുന്നിനു മുകളില്‍ പാറക്കെട്ടുകള്‍ ഭയാനകമായ ഉയരത്തില്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇത് കണ്ട ഷഫീക് അണ്ടി കണ്ട അണ്ണാനെ പോലെ മുന്നും പിന്നും നോക്കാതെ പാറകള്‍ താണ്ടി ഏറ്റവും ഉയരമുള്ള പാറമുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. ഞങ്ങളും പിന്നാലെ കയറി. അഗാധതയിലുള്ള, പേടിപ്പെടുത്തുന്ന കൊക്ക കാണുമ്പോള്‍ കാല്‍ വിറക്കുന്നുണ്ടോ എന്നൊരു സംശയം? കുന്നിനു മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. എങ്ങും പാര്‍വതനിരകളും താഴ്‌വാരങ്ങളും, കുടക് മലയായിരുന്നു എതിര്‍വശത്ത്. കേരളത്തിന്റെയും കര്‍ണാടകയുടെയും മലകള്‍ അതിര്‍ത്തി പങ്കുവെക്കുന്ന ഒരുമയുടെ വിളനിലം. ഈ ദൃശ്യഭംഗി ആസ്വദിക്കുന്നതിനിടയിലാണ് അങ്ങകലെ ഞങ്ങള്‍ വന്ന വഴികളില്‍ നിന്ന് ആളനക്കം കേട്ടത്. പത്തു പതിനഞ്ചു പേരടങ്ങിയ ഒരു സംഘം ആയിരുന്നു അത്. പരിചയപെട്ടപ്പോള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ജോലി നോക്കുന്ന യുവകേസരികള്‍. പ്രൊഫഷണല്‍ ക്യാമറയുമായി വന്ന അവരെ കൊണ്ട് ഞങ്ങളുടെ ഫോട്ടോ എടുപ്പിക്കുകയും ചെയ്തു. അവരോടു കുശലം പറഞ്ഞു തമാശകള്‍ പങ്കുവെച്ച് ഞങ്ങള്‍ രണ്ടാമത്തെ കുന്നിലേക്ക് തിരിച്ചു. അവിടെ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി പുരാതനമായ കുടിലായിരുന്നു കാണാന്‍ സാധിച്ചത്. ഞങ്ങള്‍ അതിനകത്തേക്ക് ചെന്ന് അകവും പുറവും പരിശോധിച്ചു. ആള്‍ താമസമുള്ളതിന്റെ ലക്ഷണമില്ല. അകത്തു കുറെ പണിയായുധങ്ങളും മറ്റും കിടക്കുന്നു. അവിടെ ഉണ്ടായിരുന്ന പഴയ പത്രങ്ങള്‍ തൊപ്പിയാക്കി ബൈജുവും ഷഫീകും ഷാഫറും ഫോട്ടോക്ക് പോസ് ചെയ്തു. കെട്ടിടവും പരിസരവും സൂക്ഷ്മമായി വീക്ഷിച്ചു ഞങ്ങള്‍ അവിടെ കുറച്ചു കറങ്ങി നടന്നു.

പ്രകൃതിയുടെ എത്ര കണ്ടാലും മതിവരാത്ത മനോഹാരിതയോടു തല്‍ക്കാലത്തേക്കെങ്കിലും നോ പറഞ്ഞു ഞങ്ങള്‍ തിരിച്ചിറങ്ങി. ശരീരം ക്ഷീണിച്ചിരുന്നെങ്കിലും മനസ്സിനു വല്ലാത്തൊരു ഉന്മേഷം. അതിവേഗത്തില്‍ കാട്ടില്‍ തെന്നിയും മറിഞ്ഞും അവസാനം അരുവിയുടെ അരികിലെത്തി. ഒഴുകുന്ന വെള്ളം കണ്ടപ്പോള്‍ ഷഫീകിനു ഒരു കുളി പാസ്സാക്കാന്‍ മോഹം, ഉടനെ ഷഫീക് വെള്ളത്തിലിറങ്ങി. പിന്നാലെ ഞങ്ങളും കൈയും കാലും മുഖവുമൊക്കെ കഴുകി. ആ വെള്ളത്തിന്റെ കുളിര്‍മ്മ ദേഹത്ത് സ്പര്‍ശിച്ചതോടെ ഞങ്ങളുടെ ക്ഷീണം പമ്പ കടന്നു. പ്രകൃതിയുടെ മടിത്തട്ടിലൊഴുകുന്ന വെള്ളത്തിന്റെ മാന്ത്രികത ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.

തിരിച്ചു പോകാനുള്ള ജീപ്പ് നിര്‍ത്തുന്ന സ്ഥലത്തേക്ക് കുറച്ചു നടന്നു പോകാനുണ്ടായിരുന്നത് കൊണ്ട് ഞങ്ങള്‍ നാല് പേരും അലക്ഷ്യമായി നേരെയും തിരിഞ്ഞും നടന്നു. അതിനിടയില്‍ വഴിയില്‍ ഒരു തെങ്ങോല കണ്ട ഷഫീകിനു വീണ്ടുമൊരു അതിമോഹം ഓലയില്‍ ഇരിക്കുകയും എന്നിട്ട് ആരെങ്കിലും അവനെ വലിച്ചു കൊണ്ടുപോവണം..! ഷഫീക് ഓലയില്‍ ഇരിക്കുകയും ബൈജു ടാറിട്ട ഇറക്കമുള്ള റോഡില്‍ അവനെയും വലിച്ചു അതിവേഗം ഓടുകയും ചെയ്തു. കുറച്ചുദൂരം താണ്ടിയപ്പോള്‍ ഷഫീകിന്റെ അതിദയനീയമായ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ ഞങ്ങള്‍ കണ്ടത് അവനിരുന്ന ഓല തേഞ്ഞു അവന്റെ പിന്‍ഭാഗം റോഡില്‍ ഉരസാന്‍ തുടങ്ങിയിരുന്നു. അവനെ സമാധാനിപ്പിചിരിക്കുമ്പോള്‍ അതാ അടുത്ത ഒരു വീട്ടില്‍ നിന്ന് ഒരു അമ്മയും മകനും ഞങ്ങളെ നോക്കി ചിരിക്കുന്നു. ചമ്മല്‍ മാറ്റാന്‍ വേണ്ടി ഞങ്ങള്‍ ഉടനെ അവരെ നോക്കി ചിരിക്കുകയും അടുത്തുപോയി കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തു. ദാഹം അകറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വന്ന കുട്ടന്റെ ജീപ്പ് കാണുകയും അതില്‍ കയറി തിരികെ പനത്തടിയില്‍ ഇറങ്ങുകയും ചെയ്തു. അവിടെ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ബസ് പിടിച്ചു. അവിടെ നിന്ന് ചായയും കുടിച്ചു എല്ലാവരും വീട്ടിലേക്കു തിരിച്ചു. അങ്ങനെ അവിസ്മരണീയമായ ഒരു യാത്ര കൂടി ഓര്‍മ്മയിലായി.


Text:  Mohammed Rashad

Monday, March 26, 2018

അഭിനയമേ ജീവിതം... സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


60 വര്‍ഷം 2500 ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യ, ഈ അപൂര്‍വഭാഗ്യത്തിന്റെ വരപ്രസാദമണിഞ്ഞ സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം. 2013 മാര്‍ച്ച് 26നാണ് വേഷങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി സുകുമാരിയമ്മ വിടപറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു അഭിനേതാവിനും ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സുകുമാരിക്ക് ഒപ്പമെത്താന്‍ കഴിയില്ല, തമിഴില്‍ മനോരമ ഒഴികെ. സിനിമയ്‌ക്കൊപ്പം നൃത്തത്തിന്റെ അരങ്ങുകളും ആയിരത്തിലേറെയാണ്.

എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, ഏതുസിനിമയും ചെയ്യാന്‍ മടികാണിക്കാത്ത നടിയായിരുന്നു അവര്‍. അഭിനയിക്കാന്‍ മടിതോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. എന്താണെങ്കിലും, അത് തൂപ്പുകാരിയുടേതാണെങ്കിലും ചാണകം മെഴുകുന്നതാണെങ്കിലും ചെയ്യണമെന്നതായിരുന്നു അവര്‍ പുലര്‍ത്തിയ സമീപനം. കോമഡിയോ സീരിയസ്സോ കരയുന്നതോ ചിരിക്കുന്നതോ എന്താണെങ്കിലും അവര്‍ക്കിഷ്ടമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. 

വൃത്തികെട്ട സ്വഭാവമുള്ള കഥാപാത്രമായി അഭിനയിക്കണമെങ്കില്‍ അതും പരമാവധി നമ്മള്‍ നന്നാക്കിചെയ്യുക.. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുക എന്നാലേ നമുക്ക് വ്യത്യസ്തമായവ ചെയ്യാന്‍ പറ്റൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുന്ന ആളായിരുന്നു സുകുമാരിയമ്മ.

സംവിധായകന്‍ ആവശ്യപ്പെടുന്നത് ചെയ്യുക. വേഷം കോമഡിയാണോ സീരിയസ്സാണോ എന്നൊന്നും അര്‍ നോക്കാറില്ല. ഏതാണെങ്കിലും ചെയ്യണം. തമിഴില്‍ ചന്ദ്രബാബു, കുലദൈവം രാജഗോപാല്‍, നാഗേഷ് ഇവരുടെ കൂടെയൊക്കെ ധാരാളം കോമഡി ചെയ്തിട്ടുണ്ട്.

തമിഴകത്തിന്റെയും സ്വന്തം

തമിഴ് സിനിമയിലും നാടകത്തിലുംനിന്ന് അവര്‍ തമിഴ് സീരിയലുകളിലും അഭിനയിച്ചു. അഭിനയത്തിന്റെ അവസാനപാദത്തിലാണ് മലയാള സീരിയലുകളിലും എത്തിയത്. തമിഴ്‌സിനിമ സുകുമാരിയെ വളരെ ആദരപൂര്‍വമാണ് കണ്ടിരുന്നത്. അസുഖബാധിതയായി ആസ്പത്രിയില്‍ കിടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായ ജയലളിത നേരിട്ടെത്തി രോഗവിവരങ്ങള്‍ തിരക്കുകയും മികച്ച ചികിത്സ നല്കാന്‍ മന്ത്രി ഉള്‍പ്പെട്ട സംഘത്തെ ചുമതലപ്പെടുത്തകയും ചെയ്തു. ചികിത്സാച്ചെലവുകളും വഹിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ 'കലൈമാമണി' പുരസ്‌കാരം നല്‍കി നേരത്തേ ആദരിച്ചു. അവരെ പത്മശ്രീ ബഹുമതിക്ക് ആദ്യമായി ഔദ്യോഗികമായി ശുപാര്‍ശചെയ്തതും തമിഴ്‌നാടാണ്. 

ആറുപതിറ്റാണ്ടിലേറെ സിനിമയില്‍ നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ സുകുമാരി ചെന്നുപെട്ടിട്ടില്ല. അതും അവരുടെ അച്ചടക്കത്തിന്റെ ഭാഗമായിരുന്നു.
ങ്ങുന്നു.


അഭിനയത്തിന്റെ വരപ്രസാദം

ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങള്‍. നൃത്ത, സംഗീതവേദികളിലും തിളങ്ങി. പത്താം വയസ്സില്‍, 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 

നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമയി. വൈ.ജി. പാര്‍ഥസാരഥിയുടെ 'പെറ്റാല്‍ താന്‍ പിള്ള'യാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയായിരുന്നു നായകന്‍. ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ 4000ത്തിലധികം വേദികളില്‍ അഭിനയിച്ചു. 'തുഗ്ലക്' എന്ന നാടകം 1500ലധികം സ്റ്റേജുകളിലാണ് കളിച്ചത്.'തസ്‌ക്കരവീരനാ'ണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടെതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി.

സുകുമാരിയുടെ ജോഡിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. മുപ്പതിലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അവര്‍ അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പരയായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

'ചട്ടക്കാരി', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'സസ്‌നേഹം', 'പൂച്ചക്കൊരു മൂക്കുത്തി', 'മിഴികള്‍ സാക്ഷി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1974 , '79, '83, '85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974), പ്രചോദനം അവാര്‍ഡ് (1997), മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003ല്‍ പത്മശ്രീയും. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.

Tuesday, February 20, 2018

കുസൃതിചോദ്യം രണ്ടാം ഭാഗം

കുസൃതിചോദ്യം
ഉത്തരം കാണാന്‍ മൗസ് കൊണ്ട് [ ] സെലക്ട്‌ ചെയ്യുക
ചോദ്യം :
ഒറ്റയ്ക്കു സംഘഗാനം പാടിയിരുന്ന ഒരാൾ, ആരാണത്? 
ഉത്തരം :
[ രാവണൻ ]

ചോദ്യം :
ഏറ്റവും സുരക്ഷിതമായ ചായ (tea)? 
ഉത്തരം :
[ SAFETY ]

ചോദ്യം :
വലിക്കും‌തോറും കുറയുന്നതെന്ത്? 
ഉത്തരം :
[ സിഗരറ്റ്‌ ]

ചോദ്യം :
പ്രായപൂര്‍ത്തിയായ ആണുങ്ങളും പെണ്ണുങ്ങളും രഹസ്യമായി ചെയ്യുന്ന പണിയെന്ത്? 
ഉത്തരം :
[ വോട്ട് ]

ചോദ്യം :
പിറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നാം തിരിഞ്ഞുനോക്കുതിന് കാരണമെന്ത് ? 
ഉത്തരം : 
[ പുറകില്‍ കണ്ണില്ലാത്തതു കൊണ്ട് ]

ചോദ്യം :
മീനെ പിടിച്ച് കരക്കിട്ടാൽ എന്തുപറ്റും? 
ഉത്തരം :
[ മണ്ണ് പറ്റും ]

ചോദ്യം :
ഇന്ത്യയില് നിന്നും ആദ്യമായി ഇന്ത്യക്കു പുറത്തുപോയ വനിതയാര്? ആരുടെ കൂടെ?ഏത് രാജ്യത്ത്? 
ഉത്തരം  :
[ "സീത, ലങ്കയിലേക്കാണ് പോയത്...
രാവണന്റെ കൂടെ.." 
]

ചോദ്യം :
ഒരാനയെ എങ്ങനെ ഫ്രിഡ്ജില് വയ്ക്കാം? 
ഉത്തരം :
[ "ആനയെ എടുക്കുക...
ഫിഡ്ജ് തുറക്കുക...
ആനയെ അകത്തു വയ്‌ക്കുക...... " 
]

ചോദ്യം :
പാമ്പുകള്‍ക്ക് ഇഷ്ടമുള്ള മുണ്ട് ഏതാണ്‍? 
ഉത്തരം :
[ പാമ്പുകൾക്ക് മാളമുണ്ട് ]

ചോദ്യം :
"എറണാകുളത്തുനിന്നും ഒരു ഡോക്‌ടറും നഴ്‌സും കൂടി ഒരു ടെയിനിൽ കയറി തിരുവനന്തപുരത്തേക്ക് യാത്രയായി. അവർ കയറിയത് ഒരു ഒഴിഞ്ഞ കമ്പാർട്ടുമെന്റിൽ ആയിരുന്നു. തിരുവനന്തപുരത്തെത്തുന്നതുവരെ ആ കമ്പാർട്ടുമെന്റിൽ വേറെ ആരും കയറിയതുമില്ല. പക്ഷെ, തിരുവനന്തപുരത്തെത്തിയപ്പോൾ അവരുടെ കൂടെ ഒരു ചോരക്കുഞ്ഞും ഉണ്ടായിരുന്നു..! ഡോക്‌ടർ കുഞ്ഞിന്റെ അച്ഛനുമല്ല, നേഴ്‌സ് കുഞ്ഞിന്റെ അമ്മയുമല്ല..!! അപ്പോൾ കുഞ്ഞ് ആരുടെ..?" 
ഉത്തരം :
[ ഡോക്ടറ് ഒരു വനിതയാണ്. നേഴ്സ് ഒരു പുരുഷനും ]

ചോദ്യം :
"ഒരു ദിവസം പെട്ടെന്ന് വീട്ടിലോട്ടു കയറുകയായിരുന്നു നിങ്ങള്‍. അപ്പോള്‍ നിങ്ങളുടെ പെങ്ങള്‍ (പെങ്ങളില്ലാത്തവര് ഉണ്ടെന്നു വിചാരിക്കുക, പെണ്‍കുട്ടികള്‍ ആങ്ങളയെന്നു വായിക്കുക) ഒരു തുണിപോലുമുടുക്കാതെ നില്‍ക്കുന്നു. നിങ്ങളെന്തു ചെയ്യും?" 
ഉത്തരം :
[ വാരിയെടുത്ത് ഉമ്മ വയ്ക്കും, കാരണം അവള് കൊച്ചുകുട്ടിയാണ്. ]

ചോദ്യം :
ഒരു കാട്ടില്‍ സിംഹം മീറ്റിങ്ങ് കൂടി. എല്ലാരും വന്നു, പക്ഷെ ഒരാള്‍ മാത്രം വന്നില്ല്. ആര്‍? 
ഉത്തരം  : 
[ ആന... കാരണം ആന ഫ്രിഡ്ജിനജത്തല്ലേ? ]

ചോദ്യം :
മനുഷ്യന്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നതെപ്പൊഴാണ്‌? 
ഉത്തരം :
[ പാന്റ്റിടുമ്പോള് ]

ചോദ്യം :
വരുമ്പോള്‍ പൊങ്ങും പോകുമ്പൊള്‍ താഴും എന്താണ്‌? 
ഉത്തരം :
[ ചെക്കപ്പോസ്റ്റ് ]

ചോദ്യം :
ഷാരൂക്‌ ഖാന്‍ ഒരു പക്കാ കോയിക്കോടുകാരനായി ഒരു പാട്ട്‌ പാടുന്നുണ്ട്‌, ഏതു പാട്ടാണത്‌? 
ഉത്തരം :
[ ♪ കോയീ മിൽ ഗയാ ... ♪ ]

ചോദ്യം :
ഒരു വലിയ പുഴ, എനിക്ക് അക്കരെ പോകണം , പക്ഷെ, പുഴയില് നിറയെ മുതലകളാണ് , വള്ളവും ഇല്ല, ഞാന് എങ്ങനെ അക്കരയ്ക്ക് പോകും? 
ഉത്തരം : 
[ ഞാന് നീന്തി പോകും , കാരണം മുതലകളെല്ലാം സിംഹത്തിന്റെ മിറ്റിങ്ങിനു പോയിരിക്കുവല്ലേ? ]

ചോദ്യം :
ആനയും ഉറുമ്പും ഇഷ്ടമായിരുനു, അവരുടെ വീടുകാര് കല്യാണം ആലോച്ചിച്ചു, പക്ഷെ കല്യാണം നടന്നില്ല, കാരണം ഉറുമ്പിന്റെ അമ്മയ്ക്ക് ആനയെ ഇഷ്ടപ്പെട്ടില്ല, എന്താ കാരണം? 
ഉത്തരം : 
[ ആനയുടെ പല്ലു പൊങ്ങിയതായിരുന്നു ]

ചോദ്യം :
"ഒരു ‘മുട്ട’ കോണ്‍ക്രീറ്റ് തറയിലെറിയണം, പൊട്ടരുത് കേട്ടോ...
എങ്ങിനെ സാധിക്കും?" 
ഉത്തരം :
[ എറിഞ്ഞോളൂ, കോണ്‍ക്രീറ്റ്‌ പൊട്ടില്ല ]

ചോദ്യം :
ഒരിക്കലും ഒരാളും കണ്ടിട്ടില്ല, ഇന്നേവരെ ഉണ്ടായിട്ടില്ല, പക്ഷെ എന്നും അതുണ്ടാകും… 
ഉത്തരം  :
[ നാളെ ]

ചോദ്യം :
ആവശ്യമുള്ളവൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.. എന്താണത് ? 
ഉത്തരം :
[ ശവപെട്ടി ]

ചോദ്യം :
ഒരു നാല്‍ക്കവല, ഒരു റോഡിലൂടെ ഒരു കാറ് വന്നു, വേറൊന്നിലൂടെ ഒരു ബസ് വന്നു, ഒന്നിലൂടെ ഒരു കാളവണ്ടിയും വേറൊന്നിലൂടെ ഒരു വാനും വന്നു, എന്തു നടക്കും അവിടെ? 
ഉത്തരം :
[ കാള നടക്കും ]

ചോദ്യം :
നാലുപേരുകൂടി ഒരു കോഴിയെ വാങ്ങി കറി വെച്ചു.... പക്ഷേ.. എല്ലാവര്‍ക്കും തിന്നാന്‍ കൊഴീടെ കാലു തന്നെ വേണം... എന്തു ചെയ്യും??? 
ഉത്തരം :
[ കോഴിക്ക്‌ കള്ളുകൊടുത്ത്‌ പൂസാക്കുക, കോഴി നാലു കാലിലാകുമ്പോല്‍ കറി വയ്ക്കുക ]

ചോദ്യം :
എന്റെ കയ്യിലൊരു ചുവന്ന നിറമടിച്ച കല്ലുണ്ട്. അത് ഞാന്‍ വെള്ളത്തില്‍ മുക്കുന്നു, എന്തു സംഭവിക്കും? 
ഉത്തരം :
[ നനയും ]

ചോദ്യം :
ജിറാഫിനെ ഫ്രിഡ്ജില്‍ വയ്ക്കാമോ? 
ഉത്തരം :
[ "ഫ്രിഡ്‌ജ് തുറക്കുക്...
ആനയെ വെളിയിലിറക്കുക.....ജിറാഫിനെ ഫിഡ്‌ജിലടക്കുക...... " 
]

ചോദ്യം :
"ഒരു കവലയിൽ നെഹ്രുവിന്റേയും ഗാന്ധിയുടേയും ഇന്ദിരാഗാന്ധിയുടേയും പ്രതിമകൾ ഉണ്ട്. അവയിൽ നെഹ്രുവിന്റേയും ഇന്ദിരാഗാന്ധിയുടേയും പ്രതിമയിൽ കാക്കകൾ കാഷ്‌ഠിച്ചിട്ടുണ്ട്. എന്നാൽ ഗാന്ധിയുടെ പ്രതിമയിൽ മാത്രം കാക്കകൾ കാഷ്‌ഠിച്ചിട്ടില്ല..! എന്തായിരിക്കും കാരണം..?
ഉത്തരം :
[ ഗാന്ധിയുടെ കൈയില്‍ വടി ഉള്ളതു കൊണ്ട് ]

ചോദ്യം :
കാട്ടില്‍ കരടികള്‍ സാധാരണ എവിടെയാണ് ഇരിക്കാറുള്ളത്? 
ഉത്തരം :
[ കരടിക്ക് സൌകര്യം ഉള്ളിടത്തു ഇരിക്കും... അതു നമ്മളാണൊ തീരുമാനിക്കുന്നത്? ]

ചോദ്യം :
"ഒരാപ്പിളിന്റെ ഒരു പകുതിമുറി (അതാ‍യത് പകുതിമുറിച്ചതില്‍ ഒരു ഭാഗം) യോടു സാമ്യമുള്ള മറ്റൊരു സാധനമെന്ത്?
ഉത്തരം :
[ ആ ആപ്പിളിന്റെ തന്നെ മറ്റേ മുറി ]

ചോദ്യം :
അപ്പുക്കുട്ടന്റെ അച്ഛന് അഞ്ചുമക്കൾ.. ഒന്നാമൻ യുധിഷ്‌ഠിരൻ, രണ്ടാമൻ ഭീമൻ, മൂന്നാമൻ അർജ്ജുനൻ, നാലാമൻ നകുലൻ... എങ്കിൽ അഞ്ചാമന്റെ പേരെന്ത് ? 
ഉത്തരം :
[ അപ്പുക്കുട്ടന്‍ ]

ചോദ്യം : ഒരിക്കലും കൈയ്യില്‍ ഇടാന്‍ പറ്റാത്ത വള ഏത്‌? 
ഉത്തരം :
[ തവള ]

ചോദ്യം  :
ആനയും കൊതുകും കല്യാണം കഴിച്ചു, അവര് കൊച്ചിയില് മധുവിധുവിന് പോയി, നേരം വെളുത്തപ്പോഴ് കൊതുക് മരിചുപൊയി, എതാ കാര്യം ? 
ഉത്തരം :
[ അവിടെ ആന കൊതുകുതിരി കത്തിച്ചുവെച്ചിരുന്നു ]

ചോദ്യം :
"രാമന് ഒരിക്കൽ കാട്ടിലൂടെ കുറച്ചുദൂരം യാത്രചെയ്യേണ്ടതായി വന്നു.. കുറച്ച് മുമ്പോട്ടുചെന്നപ്പോൾ മുന്നിൽ മുഴുവൻ കുറ്റിക്കാട്..! ഒരടിപോലും മുമ്പോട്ടുവെയ്ക്കാനാകാത്ത അവസ്ഥ.. ഒരായുധം പോലും രാമന്റെ കയ്യിലില്ല.. ആകെയുള്ളത് കയ്യിലുള്ള രണ്ടുകുപ്പി കള്ളുമാത്രം.. രാമൻ എന്തുചെയ്യും ?" 
ഉത്തരം :
[ രാമന്റെ കയ്യിൽ രണ്ടുകുപ്പി കള്ളുണ്ടെന്ന് പറഞ്ഞല്ലോ..? ആദ്യം ആ രണ്ടുകുപ്പി കള്ളും കുടിക്കുക.. എന്നിട്ട് വാളുവെക്കുക.. പിന്നെ ആ വാളുകൊണ്ട് കുറ്റിക്കാടൊക്കെ വെട്ടിത്തെളിച്ച് രാമന് സുഖമായി മുന്നോട്ടുപോകാം ]

ചോദ്യം :
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുമ്പുണ്ടായിരുന്ന വനിതയുടെ പേര്‌ ? 
ഉത്തരം :
[ രവിശാസ്‌ത്രി ]


ചോദ്യം :
മൂന്ന് ആനക്കുട്ടികള്‍ ഒന്നിനു പിറകേ ഒന്നാ‍യി ഒരു പുഴ നീന്തിക്കടക്കുകയായിരുന്നു ( "ഉച്ച സമയം" ), ഏകദേശം പുഴയുടെ "നടുക്ക്" എത്തിയപ്പോ ഒന്നാമത്തെ ആനക്കുട്ടി കുനിഞ്ഞു നോക്കി, അപ്പോള്‍ സ്വന്തം കാലും , രണ്ടാമത്തെ ആനക്കുട്ടിയുടെ കാ‍ലും കണ്ടു. എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല 
ഉത്തരം :
[ ലവന്‍ മലര്‍ന്നാ നീന്തിയത്‌ ]

ചോദ്യം :
മിന്നാമിനുങ്ങ് ഉറങ്ങാന്‍ നേരം‌ അതിന്റെ കുഞ്ഞുങ്ങളോട് പറയാറുള്ളതെന്ത്? 
ഉത്തരം :
[ മക്കളേ, വിളക്കണച്ചിട്ടു കിടന്നുറങ്ങണേ ]

ചോദ്യം :
ഒരു കുപ്പി നിറയെ മഞ്ഞ നിറത്തിലുള്ള വെള്ളം‌ അതിലേയ്ക്ക് നീല നിറത്തിലുള്ള ഒരു തൂവാല മുക്കുന്നു, എന്തു സംഭവിക്കും? 
ഉത്തരം :
[ തൂവാല നനയും! ]

ചോദ്യം :
ഒന്‍പതില്‍ നിന്നു ഒന്ന് പോ‍യാല്‍ കിട്ടുന്ന സംഖ്യ ഏത്..? 
ഉത്തരം :
[ റോമന്‍ ഒന്‍പതാണെങ്കില്‍ (IX) പത്തുകിട്ടും ]

ചോദ്യം :
"ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആപ്പിളുകള്‍ ഉണ്ടാകുന്നത്‌ എവിടെ ?" 
ഉത്തരം :
[ ആപ്പിള്‍ മരത്തില്‍ ]

ചോദ്യം :
ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ നക്ഷത്രങ്ങളുടെയെണ്ണം കൂടിയും കുറഞ്ഞും കാണുന്നതെവിടെ ? 
ഉത്തരം :
[ പോലീസുകാരുടേ തോളത്ത് ]

ചോദ്യം :
സിംഹം കാട്ടിലെ ആരാണു ? 
ഉത്തരം :
[ സിംഹം കാട്ടിലേ പുലിയല്ലേ മാഷേ... പുലി..! ]

ചോദ്യം :
ആര്ക്കും ഒരിക്കലും തുറക്കാന്‍ കഴിയാത്ത ഗേറ്റ്? 
ഉത്തരം :
[ ബില്‍ ഗേറ്റ്സ് ]

ചോദ്യം :
"ഒരു സര്‍ദാര്‍ ആദ്യമായി ബോയിംഗ് ഫ്ലൈറ്റില്‍ യാ‍ത്ര ചെയ്യുകയായിരുന്നു. മുകളിലെത്തിയപ്പോള്‍ ആവേശം മൂത്ത കഥാനായകന്‍ “ബോയിംഗ്.. ബോയിംഗ്..! “ എന്നുറക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ബഹളം കേട്ട് ഒരു ക്യാബിന്‍ ക്രൂ അദ്ദേഹത്തോട് പറഞ്ഞു - “ബി സൈലന്റ്..!”

അല്‍പ്പനേരം മിണ്ടാതിരുന്നശേഷം സര്‍ദാര്‍ജി വീണ്ടും വിളിച്ചുപറയാന്‍ തുടങ്ങി. എന്തായിരിക്കും അദ്ദേഹം പറഞ്ഞത് ?" 
ഉത്തരം :
[ ‘ബി‘ സൈലന്റാക്കി പറഞ്ഞു സര്‍ദാര്‍.. “യിംഗ് യിംഗ് “ ]

ചോദ്യം :
രാമനും,കൌസല്യയും, സുപ്രചയും പ്രവര്‍തികുന്നതെപ്പോള്‍ 
ഉത്തരം :
[ "സന്ധ്യയ്ക്ക്
കൌസല്യാ സുപ്രചാ രാമ പൂര്‍വാ സന്ധ്യ പ്രവര്‍തതേ " 
]

ചോദ്യം :
"ഭഗ്യം ഇപ്പോള്‍ എന്നു വിളിച്ചു പറയുന്ന
നഗരം ഏതാണെന്നു പറയാമോ......? " 
ഉത്തരം :
[ ലക്നൊ (Luck Now) ]

ചോദ്യം :
നമ്മളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്ത്?? 
ഉത്തരം :
[ ഭൂമി ]

ചോദ്യം :
പിന്നിട്ട വഴികളിലൂടെ നടക്കാന്‍ പറ്റുന്നതാര്‍ക്ക്? 
ഉത്തരം :
[ കാലില്‍ ചെരിപ്പിട്ടവര്‍ക്ക് ]

ചോദ്യം :
കണ്ടാല്‍ ചിരിക്കുന്ന ഉണ് 
ഉത്തരം :
[ കാര്‍ട്ടൂണ് ]

ചോദ്യം :
ഒരു ടീച്ചര്‍ ബോര്‍ഡില്‍ ഒരു കണക്ക് എഴുതിയ ശേഷം ഒരു മലയാള ചലച്ചിത്ര ഗാനം പാടി.. ഏതാണാ ഗാനം? 
ഉത്തരം :
[ ആരാദ്യം പറയും? ആരാദ്യം പറയും?” ]

ചോദ്യം :
മഴത്തുള്ളി താഴേക്കു വരുമ്പോള്‍ മുകളിലേക്കുപോകുന്നതെന്ത് ? 
ഉത്തരം :
[ കുട ]

ചോദ്യം :
മനുഷ്യ ശരീരത്തിലെ എല്ലില്ലാത്ത വസ്തു ? 
ഉത്തരം :
[ ത്വക്ക് ]

ചോദ്യം :
ആനയും വടിയും കൂടി ചായ കുടിക്കുവാ‍ന്‍ ചായക്കടയില്‍ കയറി...ചായ കുടിച്ചുകഴിഞ്ഞ് ആനമാത്രം കാശ് കൊടുത്തു വടി കൊടുത്തില്ല. എന്തുകൊണ്ട് ? 
ഉത്തരം :
[ സ്റ്റിക്ക് നോ ബില്‍‌സ് ]

ചോദ്യം :
ശ്രീരാമനും ലക്ഷ്മണനും കൂടി സീതയേ അന്വേഷിച്ച് നടക്കുമ്പോള്‍, ഒരു ഗുഹയുടെമുന്‍പില്‍ചെന്നു .... ആ ഗുഹയുടെ കവാടത്തില്‍ ഒരു ബോര്‍ഡ് വച്ചിരുന്നു... അതു വായിച്ച് ശ്രീരാമന്‍ മാത്രം ഗുഹക്കകത്തേക്കുപോയി.... എന്തായിരുന്നു ആ ബോര്‍ഡില്‍ എഴുതിയിരുന്നത് ?????????? 
ഉത്തരം :
[ ഗുഹയുടെ വാതിലില്‍ എഴുതിയിരുന്നത് “വെയര്‍ ദയറീസ് എ വില്‍ ദെയറീസ് എ വെ” , അന്ന് ലക്ഷ്മണന്‍ “വില്ല്” എടുക്കാന്‍ മറന്നുപോയിരുന്നു. അതുകൊണ്ട് വില്ല് കൈയിലുണ്ടായിരുന്ന രാമന്‍ അകത്തേക്ക് പോയി ]

ചോദ്യം :
ഒരു G യും നാല് T യും ഉള്ള ഇംഗ്ലീഷ് വാക്ക് പറയാമോ? 
ഉത്തരം :
[ ഒര് ജി നാല്‍ റ്റി = ഒര്‍ജിനാലിറ്റി ]

ചോദ്യം :
അപ്പോള്‍ വാസ്കോഡഗാമ കോഴിക്കോട് കാലുകുത്തിയതെന്തുകൊണ്ട് ? 
ഉത്തരം :
[ എവിടെങ്കിലും പോയി കൈകുത്തിയിറങ്ങുന്നത് മോശമല്ലേ.. അതാകാലുകുത്തി‍യേ ]

ചോദ്യം :
ആമയെ മറിച്ചിട്ടാല്‍ എന്താകും? 
ഉത്തരം :
[ മറിയാമ്മ ]

ചോദ്യം :
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണ്ണറും വനിതാ മുഖ്യമന്ത്രിയും ആരായിരുന്നു???
ഉത്തരം :
[ അതുരണ്ടും ഒരു വനിതയാരുന്നു ]

ചോദ്യം :
“രാധാകൃഷ്ണന്‍ നല്ല ഉറക്കമായിരുന്നു.. അപ്പോഴാണ് അവന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. ശബ്ദം കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു. കള്ളനതു ശ്രദ്ധിക്കാതെ മോഷണതിരക്കിലായിരുന്നു...കട്ടിലിന്റെ തൊട്ടടുത്തിരിക്കുന്ന മേശവലിപ്പില്‍ റിവോള്‍വറുണ്ട്.. അതില്‍ തിരയുമുണ്ട്.. എന്നിട്ടും രാധാകൃഷ്ണന് ഒന്നും ചെയ്യാനായില്ല. എന്താ കാരണം ?” 
ഉത്തരം :
[ രാധാകൃഷ്ണന്‍ ഒരു വയസുള്ള കുട്ടിയായിരുന്നു ]

ചോദ്യം :
ഒരിക്കല്‍ ഒരു പോലീസ് patroling team ഒരു വീടിനരികില്‍ നില്‍ക്കും‌മ്പോള്‍ ഒരു നിലവിളികേട്ടു “സോമാഎന്നെകൊല്ലല്ലേ.....”. പെട്ടെന്ന് പോലീസ് ആ വീ‍ട്ടിലേക്ക് കുതിച്ചു.. അവിടെചെന്നപോലീസ് പെട്ടെന്ന് പ്രതിയെ(സോമന്‍) അറസ്റ്റ് ചെയ്തു.... എങ്ങനെ ??????? 
ഉത്തരം :
[ അവിടെ സോമനൊഴിച്ചെല്ലാരും പെണ്ണുങ്ങളാരുന്നേ ]

ചോദ്യം :
"ഒരു കുളത്തില്‍ 10 മീന്‍ ഉണ്ടായിരുന്നു. 1 ചത്തുപോയി. അതിന്നു ശേഷം കുളത്തിലെ വെള്ളം ഉയരാന്‍ തുടങി എന്താ കര്യം?" 
ഉത്തരം :
[ ദുഃഖാചരണം ! കൂട്ടക്കരച്ചില്‍ ! കണ്ണീര്‍വെള്ളപ്പൊക്കം ]

ചോദ്യം :
ആനയും ഉറുമ്പും ഒരു ചായക്കടയില്‍ കയറി.. ഓരോ ചായക്കു പറഞ്ഞു... ചായ എത്തി... ആന ചായ വലിച്ചു കുടിച്ചു... ഉറുമ്പു കുടിച്ചില്ല.. എന്താ കുടിക്കാത്തേന്ന് ആന ചോദിച്ചു... അപ്പോള്‍ ഉറുമ്പ് ഒന്നും പറയാതെ , മേശയുടെ മേല്‍ 168 എന്നെഴുതി... ആനയ്ക്കു കാര്യം മനസ്സിലായി... ഉറുമ്പ് എന്തായിരിക്കും ഉദ്ദേശിച്ചത് ? 
ഉത്തരം :
[ "168 = ഒന്ന് ആറ്‌ എട്ട്
അതായത് ഒന്നാറട്ടേ" 
]

ചോദ്യം :
ഒരു ദിവസം ആനയും ഉറുമ്പും നടക്കാന്‍ ഇറങ്ങി.. ഒന്നും രണ്ടും പറഞ്ഞു രണ്ടുപേരും വഴക്കായി.. അപ്പോള്‍ ആനയെ കൊച്ചാക്കാനായി ഉറുമ്പു എന്താണു പറഞ്ഞിട്ടുണ്ടാവുക? 
ഉത്തരം :
[ നിന്നെ ഒന്നു കാണണമെങ്കില്‍ ഒരു ഭൂതക്കണ്ണാടി വെച്ചു നോക്കണമല്ലോടാ ആനേ ]

ചോദ്യം :
ഒരാള്‍ വണ്ടി കടയില്‍ നിന്നും ഒരു ബീഡി വാങ്ങി. എന്നിട് കടകാരനോട് ചോദിച്ചു “ഇതു കത്തുമോ?”. കടകാരന്‍ എന്ത് മറുപടി പറഞു. 
ഉത്തരം :
[ കത്തില്ലാ, പുകയത്തേയോള്ളൂ ]

ചോദ്യം :
"നോംബു സമയത്തു
കോഴികൂട്ടി പ്പോയാല്‍ എന്തു ചെയ്യും?" 

ഉത്തരം :
[ നോബു സമയത്തു മാത്റമല്ല എപ്പോള്‍ കോഴിക്കൂട്ടില്‍ പോയാലും വാതില്‍ അടക്കണം ]


ചോദ്യം :
അപ്പു ആന അമ്പലത്തില്‍ തൊഴാന്‍ പോയി വരുന്ന വഴി ഒരു മാമ്പഴം കിട്ടി... പക്ഷെ , അവനതു കഴിക്കാന്‍ പറ്റിയില്ല.. എന്തായിരിക്കും കാരണം.. ? 
ഉത്തരം :
[ അപ്പു പല്ലു തേക്കാതെയാ അമ്പലത്തില്‍ പോയത്.. പല്ലുതേക്കാതെ മാമ്പഴം കഴിച്ചാ അമ്മ വഴക്കു പറയും.. അതാ ]

ചോദ്യം :
ലോങ്ജമ്പില്‍ ഒരു കാലത്തും ആരാലും തകര്‍ക്കപ്പെടാന്‍ പറ്റാത്ത റിക്കൊര്‍ഡ് ച്ചാട്ടം നടത്തിയതു ആര്‍? 
ഉത്തരം :
[ ഹനുമാന്‍ ]

ചോദ്യം :
കിണറ്റില്‍ നിന്നു ഒരുതോട്ടിവെള്ളം കോരാന്‍ 3 മീറ്റര്‍ കയര്‍വേണമെങ്കില്‍, അരത്തൊട്ടിവെള്ളംകോരാന്‍ എത്രമീറ്റര്‍ കയറുവേണം 
ഉത്തരം :
[ 3 മീറ്റര്‍ ]

ചോദ്യം :
ഒരു ദിവസം ആനയും ഉറുന്‍ബും കൂടി പാപ്പാന്‍ അറിയാതെ ജോഗിങ്ങിനു പോയി... കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍, ദാ നില്‍ക്കുന്ന് പാപ്പാന്‍ മുന്‍പില്‍... ഇതുകണ്ട ഉറുന്‍ബ് പൊട്ടിച്ചിരിച്ചു... എന്തുകൊണ്ട് ? 
ഉത്തരം :
[ പപ്പാനെ കണ്ട ആന പേടിച്ച് മൂത്രം ഒഴിച്ചു അതുകണ്ടാ ഉറുംബ് പൊട്ടിച്ചിരിച്ചേ]

ചോദ്യം :
കറണ്ട് അടിച്ചാല്‍ തെറിച്ച് പോകുന്നതെന്തുകൊണ്ട്.....???? 
ഉത്തരം :
[ പിടിച്ചുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് ]

ചോദ്യം :
വെളുക്കുമ്പോള്‍ അഴുക്കാകുന്നത് എന്ത്? 
ഉത്തരം :
[ ബ്ലാക്ക് ബോര്‍ഡ്.. ]

ചോദ്യം :
ഇരുട്ടത്ത് മരിക്കുന്നവന്‍? 
ഉത്തരം :
[ നിഴല്‍ ]

ചോദ്യം :
മീനിനു പേടിയുള്ള ദിവസമേത് ? 
ഉത്തരം :
[ ഫ്രൈഡേ ]

ചോദ്യം :
തലകുത്തിനിന്നാല്‍ വലുതാകുന്നതാര് ????? 
ഉത്തരം :
[ 6 ]

ചോദ്യം :
ഒരു മാവിലെ മാങ്ങ‌എണ്ണാറുള്ളഞാന്‍ അതില്‍നിന്നും 2 മാങ്ങ പറിച്ചു. ബാക്കിയെത്ര ? 
ഉത്തരം :
[ എണ്ണാറ് =8*6 =48-2=46 ]

ചോദ്യം :
പത്രവും ടിവിയും തമ്മിലുള്ള വ്യത്യാസമെന്ത്? 
ഉത്തരം :
[ "ടി.വി വിരിച്ചു ബസ് സ്റ്റാന്‍ഡില്‍ കിടക്കാന്‍ പറ്റുമോ?
കറന്റ് പോയാല്‍ ടി.വി കൊണ്ട് വീശാന്‍ പറ്റുമോ?
പത്രം കൊണ്ട് പച്ചക്കറി പൊതിയാം..ടി.വി. കൊണ്ട് പറ്റുമോ?
പത്രം കൊണ്ട് ടിവി പൊതിയാം,ടിവി കൊണ്ട് പത്രം പൊതിയാമോ" 
]

ചോദ്യം :
നിരീശ്വരവാദികള്‍ ഒരു സിനിമ പിടിച്ചിട്ടുണ്ടെന്നു കേട്ടു. അതിന്‍റെ പേരറിയാമോ? 
ഉത്തരം :
[ ഗോഡ്‌സില്ല ]

ചോദ്യം :
ഒരാള്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കുകയായിരുന്നു.. എന്നാല്‍ ഫിനിഷിങ്ങ് പോയന്റ് കഴിഞ്ഞതറിയാതെ പിന്നെയും ഓടിയ അയാളെ എല്ലാരും കളിയാക്കി ചിരിച്ചപ്പോള്‍ അയാള്‍ ആകെ ചമ്മി നാറിപ്പോയി.. ഇങ്ങനെ അധികം ഓടി നാറിപ്പോയ അയാളുടെ അവസ്ഥ ഒറ്റയൊരു ഇംഗ്ലീഷ് വാക്കില്‍ പറയാമോ? 
ഉത്തരം :
[ extraordinary(എക്സ്ട്രാ ഓടി നാറി).... ]

ചോദ്യം :
ഇരിങ്ങാലക്കുടയില്‍ നിന്നും കിട്ടുന്ന സെന്റ് ഏതാ..? 
ഉത്തരം :
[ ഇന്നസെന്റ് ]

ചോദ്യം :
മറ്റൊരു ജീവിയ്ക്കും ഇല്ലാത്തതായി കുറുക്കനെന്താണുള്ളത്? 
ഉത്തരം :
[ "കുറുക്കന്റെ കുഞ്ഞുങ്ങള്‍
]

ചോദ്യം :
ഒരിക്കലും ഐസാവാത്ത വെള്ളം??? 
ഉത്തരം :
[ ചൂടുവെള്ളം ]

ചോദ്യം :
മുട്ടുവിന്‍ തുറക്കപ്പെടും എന്ന് യേശുദേവന്‍ പറയാന്‍ കാരണം??? 
ഉത്തരം :
[ അന്നത്തെക്കാലത്ത് കോളിംഗ് ബെല്‍ ഇല്ലാരുന്നതുകൊണ്ട് ]

ചോദ്യം :
കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കാത്ത കല്ല്??? 
ഉത്തരം :
[ മൂത്രക്കല്ല് ]

ചോദ്യം :
വെളുക്കുമ്പോള്‍ കറക്കുന്നതും, കറക്കുമ്പോള്‍ വെളുക്കുന്നതും എന്ത്? 
ഉത്തരം :
[ പാല്‍ ]

ചോദ്യം :
ലോകത്തിലെ ഏറ്റവും വെളുത്ത ആമ?? 
ഉത്തരം :
[ മദാമ്മ ]

ചോദ്യം :
ഇന്ത്യയിലെ ഒരു സംസ്ഥാനവും ഉല്‍പാദിപ്പിക്കാത്ത ഒന്ന് കേരളം ഉല്‍‌പാദിപ്പിക്കുന്നുണ്ട്. എന്താണത്? 
ഉത്തരം :
[ മലയാളികളെ ]

ചോദ്യം :
നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാകാത്തതെന്തുകൊണ്ട്??? 
ഉത്തരം :
[ നായക്കു അത്രയും ആയിസില്ലാത്തതു കൊണ്ട് ]

ചോദ്യം :
ചട്ടുകം കൊണ്ടും കൈകാലുകള്‍കൊണ്ടും ഇളക്കാനാവാത്തതെന്ത്?? 
ഉത്തരം :
[ തപസ്സ് ]

ചോദ്യം :
1+5+9 = 550 !!! ഈ സമവാക്യം ശരിയാണെന്ന് ആരും പറയില്ല്യാല്ല്ലോ!? പക്ഷെ, അതില്‍‍ ഒരു ഒന്ന്‍ കൂടി ചേര്‍ത്ത് ശരിയായ സമവാക്യമാക്കാം! ആ ഒന്ന് ചാഞ്ഞും ചരിഞ്ഞുമൊക്കെ ആകാം, കേട്ടോ.. ശ്രമിച്ചു നോക്കൂ!.. സമചിഹ്നത്തിനു കുറുകേ വരച്ചു അതിനെ സമവാക്യമല്ലാതാക്കരുതേ 
ഉത്തരം :
[ "1+ 549 = 550

+ ന്റെ ഇടതു വശത്തൊരു വരയിട്ടാല്‍ 4 ആയി വായിക്കും. " 
]

ചോദ്യം :
നമ്മുടെ കയ്യില്‍ ഒരു 500 രൂപാ നോട്ട് ഉണ്ട് എന്നു വിചാരിക്കുക. അതു കാണാനില്ല, വീട് മുഴുവന്‍ അരിച്ചുപെറുക്കി അവസാനം അതു തിരിച്ചു കിട്ടിയാല്‍. ആദ്യം എന്തു ചയ്യും?? 
ഉത്തരം :
[ ആദ്യം തിരച്ചില്‍ നിര്‍ത്തും...... ]

ചോദ്യം :
പണ്ടു പണ്ടു നടന്ന കഥയാണ്. കുരുക്ഷേത്രയുദ്ധം നടക്കുകയാണ്. ശിഖണ്ഡിയെ മറയാക്കിക്കൊണ്ട് അര്‍ജുനന്‍‍ ഭീഷ്മാചാര്യര്‍ക്കു നേരെ ശരവര്‍ഷം നടത്തുന്നു. അമ്പുകള്‍ ഓരോന്ന്‍ ‍ഓരോന്ന്‍ ആയി ഭീഷ്മാചാ‍ര്യര്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്. എങ്കിലും തിരിച്ചു യുദ്ധം ചെയ്യുകയോ ഒന്നു പ്രതിരോധിക്കുക പോലുമോ അദ്ദേഹം ചെയ്യുന്നില്ല. പക്ഷെ,ശ്രദ്ധിച്ചു നോ‍ക്കൂ.. അദ്ദേഹം ഒരു ഗാനം ആലപിക്കുന്നുണ്ട്!!! ഏതാണാ ഗാനം എന്നു പറയാമൊ??? 
ഉത്തരം :
[ പിന്നെയും പിന്നെയും ആരോ ]

ചോദ്യം :
അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം! എന്നാല്‍ അടയ്ക്കാമരമായാലോ??? 
ഉത്തരം :
[ നടാം അടയ്ക്ക പറിക്കാം മാത്രമല്ല വെട്ടി വിക്കുകയും ആവാം!!! ]

ചോദ്യം :
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസമെന്ത്????? 
ഉത്തരം :
[ മിന്നലിനു ബില്ലടയ്ക്കേണ്ട ആവശ്യമില്ല.ഫ്രീയാ ]

ചോദ്യം :
ഒരു യാത്രാ വിമാനത്തെ ഏറ്റവും ചുരുങ്ങിയ ചിലവില്‍‌ പെയിന്റ്ടിയ്ക്കാന്‍‌ എന്താണ്‍ എളുപ്പവഴി? 
ഉത്തരം :
[ വിമാനം ആകാശത്തെത്തുമ്പോള്‍ പെയ്ന്റടിച്ചാല്‍ മതി. അപ്പോള്‍ ചെറുതാകുമല്ലൊ ]

ചോദ്യം :
"ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?" 

ഉത്തരം :
[ ---------- ഇങ്ങനെ… ]

ചോദ്യം :
വനവാസത്തിനു പോയ ശ്രീരാമന്‍, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വനത്തില്‍ വച്ച് ഒരു പാട്ടു പാടി.. ഏതാണാ പാട്ട്??? 
ഉത്തരം :
[ "നാടേ..നാടേ.. നാട്ടിലിറങ്ങീട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ...
വീടേ വീടേ വീടൊന്നു കണ്ടിട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ... " 
]

ചോദ്യം :
ഡോണിന് താക്കോല്‍ കിട്ടിയാല്‍ അവനാരാകും?? 
ഉത്തരം :
[ ഡോങ്-കീ ]

ചോദ്യം :
തിരയെ തിന്നുന്ന തിരയേത്? 
ഉത്തരം :
[ മുതിര തിന്നുന്ന കുതിര ]

ചോദ്യം :
തൃശ്ശൂര്‍ പൂരത്തിന് അമ്പത് കൊമ്പനാനകളെ കൊണ്ടുവന്നു.. പക്ഷേ, ഒന്നിനും കൊമ്പില്ലായിരുന്നു. കാരണം?? 
ഉത്തരം :
[ "വീരപ്പന്‍ വിറ്റ ആനകളായിരുന്നു.
കൊന്പുകള്‍ ടിയാന്‍ ആദ്യമേ അടിച്ചുമാറ്റി" 
]

ചോദ്യം :
"കുട്ടന്റെ അമ്മയ്ക്ക് അഞ്ചു മക്കള്‍,
ഒന്നാമന്റെ പേര്‍ ‘കാല്‍‘
രണ്ടാമന്‍ ‘ അര’
മൂന്നാമന്‍ ‘ മുക്കാല്‍’
നാലാമന്‍ ‘ ഒന്ന്’
എങ്കില്‍ അഞ്ചാമന്റെ പേര് എന്തായിരിക്കും?" 

ഉത്തരം :
[ കുട്ടന്‍ ]

ചോദ്യം :
ബാര്‍ബര്‍മാരുടെ ഒരേയൊരു ശത്രു ആരാണ്? 
ഉത്തരം :
[ ബാര്‍മാരുടെ ശത്രു സര്‍ദാര്‍ജിമാരാണ് ]

ചോദ്യം :
ക്ലോക്ക് ഒരു സമയം 13 മണിയടിച്ചാല്‍ അതെന്തിനുള്ള സമയമാണ്? 
ഉത്തരം :
[ ക്ലോക്ക് നന്നാക്കാനുള്ള സമയം ]

Saturday, January 20, 2018

കുസൃതിചോദ്യം

കുസൃതിച്ചോദ്യം
ഉത്തരം കാണാന്‍ മൗസ് കൊണ്ട് [ ] സെലക്ട്‌ ചെയ്യുക
ചോദ്യം  :
എ, ബി, സി, ഡി,......X,Y,Zല് ഏറ്റവും തണുപ്പുള്ളതേതിനാണ്? 
ഉത്തരം  :
[ ബി (ഏ സി യുടെ നടുക്ക് കിടക്കുന്നതുകൊണ്ട്) ]

ചോദ്യം :
ഒരു കിളി ആകശത്തുകൂടി പറന്ന് പോവുകയായിരുന്നു, അപ്പോള്‍ അതു മുട്ട ഇട്ടു, പക്ഷെ താഴെ വീണില്ല, എന്താ കാര്യം ? 
ഉത്തരം :
[ കിളി നിക്കറിട്ടിട്ടുണ്ടായിരുന്നു ]

ചോദ്യം :
മൊണാലിസയ്ക് മുഖത്ത് ഒരു കര്യം ഇല്ലായിരുന്നു. എന്താത്? 
ഉത്തരം :
[ പുരികം ]

ചോദ്യം :
"4 ഉറുമ്പുകള്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയില്‍ അവര്‍ ഒരു ആനയെ കണ്ടു, ഒന്നാമന്‍ പറഞ്ഞു നമുക്കിവനെ തട്ടാം എന്ന്, മറ്റു 2 ഉറുമ്പുകളും അതു സമ്മതിച്ചു. എന്നാല്‍ നാലാമന്‍ എന്തോ പറഞ്ഞപ്പോള്‍ അവര്‍ ആനയെ ഒന്നും ചെയ്തില്ല. എന്താണ് നാലാമന്‍ പറഞ്ഞത്?" 
ഉത്തരം : 
[ "അവന്‍ ഒറ്റയ്ക്കാ.. വിട്ടുകള!! ]

ചോദ്യം :
പത്തും മൂന്നും കൂട്ടിയാല്‍ പതിനെട്ടു കിട്ടുന്നതെപ്പോള്‍ 
ഉത്തരം :
[ ഉത്തരം തെറ്റുമ്പോള്‍ ]

ചോദ്യം  :
മൂന്ന് ഉറുമ്പുകൾ വരിവരിയായി നടന്നുപോകുന്നു... ഒന്നാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ രണ്ട് ഉറുമ്പുകൾ വരുന്നുണ്ട്” .. രണ്ടാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ ഒരു ഉറുമ്പ് വരുന്നുണ്ട്”.. മൂന്നാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ മൂന്ന് ഉറുമ്പുകൾ വരുന്നുണ്ട്..!!” .. അതെങ്ങിനെ ? 
ഉത്തരം :
[ മൂന്നാമത്തെയുറുമ്പ് കള്ളം പറഞ്ഞതാണ് ]

ചോദ്യം :
"ഒരു കറുത്ത വാവുദിവസം.. കറുത്ത കോട്ടിട്ട്, കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് കറുത്തൊരു മനുഷ്യൻ കറുത്തൊരു കാറിൽ റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്നു.. അപ്പോൾ കറുകറുത്തൊരു പൂച്ച റോഡിനുവട്ടം ചാടി (കുറുകെ ചാടി)... പൂച്ച കാറിനേയും കണ്ടു.. കാറോടിച്ച ആൾ പൂച്ചയേയും കണ്ടു..!! ഉടനെ വണ്ടി ബ്രേക്കിട്ട് നിർത്തുകയും ചെയ്‌തു.. ഇതെങ്ങിനെ സാധിച്ചു ?" 
ഉത്തരം :
[ കറുത്തവാവു ദിവസം പകലായിരുന്നു സംഭവം നടന്നത് ]

ചോദ്യം :
ഗാന്ധിജിയുടെ മുടി പൊഴിയില്ലാ, എന്താ കാരണം ? 
ഉത്തരം :
[ ഗാന്ധിജിയ്‌ക്ക് പൊഴിയാൻ വല്ലതുമുണ്ടായിട്ടുവേണ്ടേ ]

ചോദ്യം :
ഒരിക്കൽ ഉറ്റചങ്ങാതിമാരായ രണ്ട് ആനയും ഒരു ഉറുമ്പും കൂടി ഒരു ബൈക്കിൽ ടിപ്പിൾസ് അടിച്ച് യാത്രചെയ്യുകയായിരുന്നു. ആ ബൈക്ക് ഒരു അപകടത്തിൽ പെട്ടു. രണ്ട് ആനകൾക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടാ‍യിരുന്നുവെങ്കിലും ഉറുമ്പിന് ഒന്നും പറ്റിയില്ല. എങ്കിലും ആശുപത്രിയിൽ ചെന്നപ്പോൾ രണ്ട് ആ‍നകളും കിടക്കുന്ന കട്ടിലുകൾക്കിടയിലുള്ള കട്ടിലിൽ ഉറുമ്പിനേയും കിടത്തിയിരിക്കുന്നു..!! അതെന്താ അങ്ങിനെ..? 
ഉത്തരം  :
[ രണ്ട് ആനകൾക്കും രക്തം കുറെ വാർന്നുപോയതുകൊണ്ട് അത് കൊടുക്കാനാണ് ഉറുമ്പിനെ അവരുടെ ഇടയിൽ കിടത്തിയിരിക്കുന്നത് ]

ചോദ്യം :
"കേരളത്തിലെ ഹൈവേയില്‍ കുടുങ്ങിയ ഒരാള്‍ കാണുന്ന വണ്ടികള്‍കൊക്കെ കൈ കാണിച്ചു കൊണ്ടിരുന്നു!!. കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറിക്കാന്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ അതിലെ നൈറ്റ് പട്രോളിങ്ങിനുവരുന്ന പോലീസുകാരന്നും നമ്മുടെ യാത്രക്കാരനും ഒരു ചോദ്യം ചോദിച്ചു!!
രണ്ടു പേരോടുമായി ഡ്രൈവര്‍ ഒരു ഉത്തരം അണു പറഞ്ഞത് അതു രണ്ടു പേര്‍ക്കുള്ള മറുപടിയുമായിരുന്നു... എന്തായിരുന്നു അത്?? " 
ഉത്തരം :
[ "യാത്രക്കാരൻ വണ്ടിയിൽ കയറിക്കോട്ടെ എന്നു ചോദിച്ചു...
പോലീസുകാരൻ വണ്ടിയിലെന്താണെന്നും ചോദിച്ചു..
രണ്ടിനും ഉത്തരം പറഞ്ഞത് --കയറ്…" 
]

ചോദ്യം :
ആനയും ഉറുമ്പുകൂടി തലേദിവസമേ തീരുമാനിച്ചു നാളെ അമ്പലത്തില്‍ പോകണമെന്ന്‍. പിറ്റേ ദിവസം അമ്പലത്തിന്റെ ഗോപുരവാതിലിനടുത്തെത്തിയപ്പോള്‍ തന്നെ ആനയ്ക്കുമനസിലായി ഉറുമ്പ് നേരത്തെ വന്നിട്ടുണ്ട് എന്നു!.. എങ്ങനെ മനസിലായി? 
ഉത്തരം :
[ ഉറുമ്പിന്റെ ചെരിപ്പ് പുറത്തുകിടപ്പുണ്ടായിരുന്നു ]

ചോദ്യം  :
"വഴിയിലൂടെ നടന്നുവരികയായിരുന്ന ഒരു പെൺകുട്ടിയോട് ഒരാൾ ചോദിച്ചു കുട്ടിയുടെ പേരെന്താ എന്ന്...
അയൽപക്കത്തുള്ള ഒരു ചേച്ചി ചോദിച്ചു കുട്ടിയുടെ വീട്ടിൽ ഇന്നെന്താ കറിയെന്ന്...
രണ്ടിനും കുട്ടി ഒരുത്തരം തന്നെയാണ്‍ പറഞ്ഞത്..എന്താണത്?" 
ഉത്തരം :
[ മീനാ ]

ചോദ്യം :
"ഒരു പോലീസുകാരൻ ചെക്കിങ്ങിനിടയിൽ ഒരു വണ്ടിക്കാരനോട് ചോദിച്ചു
വണ്ടിയിലെന്താ??
എങ്ങോട്ടാ പോകുന്നത്???
രണ്ടിനും ഒരുത്തരം തന്നെയായിരുന്നു...
എന്താണത്?" 
ഉത്തരം : 
[ പാലാ ]

ചോദ്യം :
ഒരു ദിവസം ആനയുടെയും ഉറുമ്പിന്റെയും ബൈക്ക് അപകടത്തില്‍പ്പെട്ടു.... ഉറുമ്പിനു സാരമായി പരിക്കു പറ്റി.... ആശുപത്രിയില്‍ കൊണ്ടുപോയി...ഐ.സി.യു-വില്‍ കിടത്തിയിരിക്കുകയാണ്‌... രക്തം വേണം... ആനയുടെ രക്തം മാത്രമേ ചേരുകയുള്ളൂ.... പക്ഷേ... ആന ഉറുമ്പ്‌ കിടക്കുന്നിടത്ത്‌ കേറാന്‍ തയ്യാറയില്ല..... എന്താണ്‌ കാരണം?? 
ഉത്തരം :
[ "ഐ.സി.യു-വിന്റെ വാതില്‍ക്കല്‍ എഴുതിയിട്ടുണ്ടായിരുന്നു..
'അന്തര്‍ ആന മനാ ഹെ' എന്ന്." 
]

ചോദ്യം :
ഒരു മരത്തില്‍ മൂന്ന് കിളികള്‍ ഉണ്ടായിരുന്നു...അതില്‍ ഒന്നിനെ വെടിവച്ചു... അപ്പോള്‍ ബാക്കി കിളികള്‍ക്കെന്തു സംഭവിച്ചു... 
ഉത്തരം :
[ ഒന്നും സംഭവിച്ചില്ലാ, അവരു പറന്നുപോയി ]

ചോദ്യം :
ചെവിയില്‍ കാലുവച്ച്‌ ഇരിക്കുന്നത്‌ ആരാണ്‌? 
ഉത്തരം :
[ കണ്ണട ]

ചോദ്യം :
താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്? 
ഉത്തരം :
[ മുന്‍പില്‍ നടക്കുന്ന താറാവ് Back..back എന്നു പറയുന്നതുകൊണ്ട് ]

ചോദ്യം :
മലപ്പുറം ഹാജി " നീ മധു പകരൂ നീ മലര്‍ ചൊരിയൂ" പാടിയാല്‍ എങ്ങെനെ ഇരിയ്ക്കും ? 
ഉത്തരം  :
[ “ഇജ്ജ് മധു പകരൂ ഇജ്ജ് മലര്‍ ചൊരിയൂ” ]

ചോദ്യം :
കാറ്റും കരിയിലയും കൂട്ടുകൂടി പോയ്‌ കണ്ട സിനിമ ഏത്‌ ? 
ഉത്തരം : 
[ കരിയിലക്കാറ്റുപോലെ ]

ചോദ്യം :
മീനുകള്‍ ഭയകുന്ന ആഴചയിലെ ഒരു ദിവസം ? 
ഉത്തരം :
[ ഫ്രൈ ഡേ' ]

ചോദ്യം :
ബേ ഓഫ് ബംഗാള്‍ ഏത് സ്റ്റേറ്റിലാണ്? 
ഉത്തരം :
[ liquid ]

ചോദ്യം :
ഒരു കല്ല് പുഴയിലിട്ടാല്‍ അതു താന്നു പോകുന്നു കാരണം 
ഉത്തരം : 
[ അതിനു നീന്താന്‍ അറിയാത്തതു കൊണ്ട് ]

ചോദ്യം :
break fast ന്റെ കൂടെ നമ്മള്‍ ഇതു കഴികാറില്ല? എന്ത്? 
ഉത്തരം :
 [ dinner ]

ചോദ്യം :
തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട് ? 
ഉത്തരം  :
[ ഡ്രൈവര്‍ നടക്കുകയായിരുന്നു ]

ചോദ്യം :
വെളുക്കുന്തോറും വൃത്തികേടാകുന്നതെന്താണ്‌? 
ഉത്തരം :
[ ബ്ലാക്‌ ബോര്‍ഡ്‌ ]

ചോദ്യം :
ശ്രീനിവാസന്‍ ഉരുവിടാറൗള്ള മന്ത്രം ഏത്‌ ? 
ഉത്തരം : 
[ തലയണമന്ത്രം ]

ചോദ്യം :
ഉറുമ്പിന്റെ വായെക്കളും ചെറിയ സാധനം എന്താണ്‌? 
ഉത്തരം :
[ ഉറുമ്പ്‌ കഴിക്കുന്ന ഭക്ഷണം ]

ചോദ്യം :
മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്? 
ഉത്തരം :
[ കാവ്യ മാധവന്‍ ]

ചോദ്യം :
പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പൂവ് ചൂടുന്ന ആണ്? 
ഉത്തരം :
[ പൂവന്‍ കോഴി ]

ചോദ്യം :
കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഊണ്? 
ഉത്തരം : 
[ കാര്‍‍ട്ടൂണ്‍ ]

ചോദ്യം :
"ഒരാള്‍, അദ്ദേഹത്തിന്‍ ഒരു ക്ലബ്ബിനുള്ളിലേക്ക് കടക്കണം. അവിടേക്ക് ആ ക്ലബ്ബ് അംഗങ്ങളേ മാത്രമേ കയറ്റുകയുള്ളൂ. സെക്യൂരിറ്റി ചോദ്യം ചോദിക്കും, ഉത്തരം ശരിയായി പറയുന്നവര്‍ക്ക് അകത്തു കടക്കാം. നമ്മുടെയാള്‍, ഈ ചോദ്യവും ഉത്തരവും എങ്ങിനെയാണെന്നൊന്നു മനസിലാക്കിയിട്ടു ശ്രമിക്കാം എന്നും കരുതി പതുങ്ങി നിൽപ്പാണ്. ഒരു അംഗം വാതിലിലെത്തി.
സെക്യൂരിറ്റി: 6
അംഗം: 3
കുറച്ചു സമയത്തിനു ശേഷം മറ്റൊരു അംഗം വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 12
അംഗം: 6
--
ആഹാ, നമ്മുടെയാള്‍ക്ക് സന്തോഷമായി. ഇത്രയെളുപ്പമായിരുന്നോ ഈ ചോദ്യങ്ങളും ഉത്തരവും, അദ്ദേഹവും നേരേ വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 10
നമ്മുടെയാള്‍: 5
പക്ഷേ സെക്യൂരിറ്റിക്കു മനസിലായി ഇദ്ദേഹം അംഗമല്ലെന്ന്, അതെങ്ങിനെ" 

ഉത്തരം : 
[ ഓരോ അക്കത്തിലേയും അക്ഷരങ്ങളുടെ എണ്ണമാണ്‌ മറുപടി. twelve ല്‍ 6 അക്ഷരങ്ങള്‍, six ല്‍ 3 അക്ഷരങ്ങള്‍. അപ്പോള്‍ ten ല്‍ 3 അക്ഷരങ്ങള്‍. 3 ആയിരുന്നു നമ്മുടെയാള്‍ ഉത്തരം പറയേണ്ടിയിരുന്നത്‌ ]

ചോദ്യം :
ജനിക്കുമ്പോള് ജനിക്കാത്തതും ജനിച്ചശേഷം ജനിക്കുന്നതുമായ ഒരു വസ്തു? 
ഉത്തരം :
[ പല്ല് ]


ചോദ്യം :
നാലു മൂലകളുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുകളഞ്ഞാല് എത്ര മൂല ഉണ്ടാകും? 
ഉത്തരം :
[ അഞ്ചുമൂല ]


ചോദ്യം :
"ഒരിക്കൽ ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് ഒരു രാജകുമാരി കാഴ്‌ചകൾ കാണുകയായിരുന്നു.. (ഈ രാജകുമാരിയാണെങ്കിൽ ഒന്നും നേരേചോവ്വേ പറയില്ല, അൽപ്പം വളച്ചുകെട്ടിയൊക്കെയേ പറയൂ..) അപ്പോൾ താഴേ വഴിയിലൂടെ ഒരു കച്ചവടക്കാരൻ പോകുന്നതുകണ്ടു..(എന്താണ് വിൽക്കുന്നതെന്നുള്ളത് ഒരു ചോദ്യം..!) രാജകുമാരി ചോദിച്ചു :

“ഏയ്.. അറുകാലി വസിക്കുന്നിടത്ത് അഴകായ് ചൂടാനൊന്നുതരുമോ..?”

ഈ കച്ചവടക്കാരനും ഒട്ടും മോശമായിരുന്നില്ല.. മൂപ്പരുടെ മറുപടി ഇപ്രകാരമായിരുന്നു..

“അതിനെന്താ‍..? ജനിക്കുമ്പോൾ ജനിക്കാത്തതിനെ മറയ്‌ക്കുന്നതുകൊണ്ട് ഒന്നുതന്നാൽ തരാം..!”

രാജകുമാരി അൽപ്പസമയം ആലോചിച്ചു, എന്നിട്ടുപറഞ്ഞു..

“സമ്മതം, വലിയ തമ്പുരാൻ നാടുനീങ്ങുമ്പോൾ, ചെറിയ തമ്പുരാൻ സ്ഥാനമേൽക്കുമ്പോൾ, ഉണക്കമരം ഉണക്കമരത്തോട് ചേരുമ്പോൾ, വരും.. വരാതിരിക്കില്ല..! വന്നില്ലെങ്കിൽ തരാം..!’

കച്ചവടക്കാരനും സമ്മതം..

ഈ പറഞ്ഞതിനെയൊക്കെ മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് പറയാമോ..?" 

ഉത്തരം :
[ " രാജകുമാരി ചോദിച്ചത് പേനുള്ള തലയിൽ (അറുകാലി വസിക്കുന്നിടം) ചൂടാൻ ഒരു പൂ തരുമോ എന്നാണ്.. അതുകൊണ്ട് കച്ചവടക്കാരൻ ഒരു പൂക്കാരൻ ആണെന്ന് വ്യക്തം..
- കച്ചവടക്കാരന്റെ ഉത്തരം, ഒരു മുത്തം തന്നാൽ തരാമെന്നും..! (ജനിക്കുമ്പോൾ ജനിക്കാത്തത് - പല്ല്, പല്ലിനെ മറക്കുന്നത് - ചുണ്ട്, ചുണ്ടുകൊണ്ട് തരുന്നത് - മുത്തം )
- സൂര്യനസ്‌തമിച്ച് ചന്ദ്രനുദിക്കുമ്പോൾ, (വലിയ തമ്പുരാൻ - സൂര്യൻ, ചെറിയ തമ്പുരാൻ - ചന്ദ്രന്) അന്തപ്പുരവാതിലടയ്‌ക്കുമ്പോൾ ( ഉണക്കമരം ഉണക്കമരത്തോട് ചേരുക - വാതിലിന്റെ കട്ടളയും കതകും തമ്മിൽ ചേരുക, അതായത് വാതിലടയ്‌ക്കുക)‍, അവളുടെ ഭർത്താവ് വരും, വരാതിരിക്കില്ല, വന്നില്ലെങ്കിൽ തരാമെന്നും...!!
]


ചോദ്യം :
"ഒരിക്കൽ ഒരു നമ്പൂതിരി വൈകുന്നേരമായപ്പോൾ ഒറ്റയ്‌ക്ക് വീടിനുവെളിയിൽ ഒരു മരത്തണലിൽ ഇരിക്കുന്നതുകണ്ട് കൂട്ടുകാരൻ ചോദിച്ചു..

“എന്തുപറ്റി തിരുമേനി..? എന്താ ഇവിടെ ഇരിക്കുന്നത്..?”

ഈ നമ്പൂതിരിയും നമ്മൾ നേരത്തെ പറഞ്ഞ രാജകുമാരിയുടെ ടൈപ്പാണേ.. ഒന്നും നേരെ ചൊവ്വേ പറയില്ല.. മൂപ്പരുടെ മറുപടി ഇങ്ങിനെ ആയിരുന്നു..

“പത്തുതേരുള്ള രാജന്റെ പുത്രന്റെ ശത്രുവിന്റെ ഇല്ലം ചുട്ടുകരിച്ചവന്റെ അച്ഛന്റെ വരവും കാത്തിരിക്കുകയാ..!!”

പാവം കൂട്ടുകാരന് ഒന്നും മനസിലായില്ല..! നിങ്ങൾക്ക് വല്ലതും മനസിലായോ?"

ഉത്തരം : 
[ ദശരഥന്റെ പുത്രന്റെ (രാമന്‍) ശത്രു (രാവണന്‍) വിന്റെ ഇല്ലം (ലങ്ക) ചുട്ടെരിച്ച ഹനുമാന്റെ അച്ഛന്‍ മാരുതന്റെ (വായു) വരവും കാത്തിരിക്കുന്നു എന്നു!! നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്.. ]


ചോദ്യം :
പരീക്ഷയുടെ അവസാനമെന്താണ്? 
ഉത്തരം :
[ ക്ഷ ]


ചോദ്യം :
"ഒരിക്കല്‍ ആനയും ഉറുമ്പും കൂടി നടക്കാന്‍ പോയി... വഴിയില്‍ ഉറുമ്പ്‌ കാലുതെറ്റി വെള്ളത്തില്‍ വീണു... ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ ""രക്ഷിക്കണേ....രക്ഷിക്കണേ..."" എന്ന് ഉറക്കെ വിളിച്ച്‌ കരയുന്നു...

ചോദ്യം: എന്തിനാണ്‌ ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ കരഞ്ഞത്‌?" 

ഉത്തരം : 
[ ഉറുമ്പ് ആ കയ്യിൽ കെട്ടിയ വാച്ച് നനയാതിരിക്കാന്‍ ]


ചോദ്യം :
ഒരു മുറിക്കകത്ത് മൂന്ന് ബൾബുണ്ട്.. അവയുടെ സ്വിച്ചുകൾ മൂന്നും മുറിയുടെ പുറത്തും..! മുറിയുടെ പുറത്ത് നിന്നും നോക്കിയാൽ അകത്തെ ബൾബുകൾ കാണാൻ സാധിക്കില്ല, എന്തിന് ? അകത്ത് ബൾബ് കത്തിയോ എന്നുപോലും അറിയാനൊക്കില്ല.. ഒരു തവണ മാത്രമേ മുറിയിൽ കേറാൻ അനുവാദമുള്ളൂ.. വാതിലിൽ നിന്നും വളരെ അകലെയാണ് സ്വിച്ചുകളുടെ സ്ഥാനം.. ഞാൻ നേരത്തെ പറഞ്ഞതുപോലെ മുറിക്കകത്ത് കയറിയാൽ മാത്രമേ ഏത് ബൾബാണ് കത്തിയിരിക്കുന്നതെന്ന് മനസിലാകൂ.. എന്നാൽ എനിക്ക് ഏതൊക്കെ സ്വിച്ച് ഏതൊക്കെ ബൾബിന്റെ ആണെന്ന് അറിയുകയും വേണം... എന്തുചെയ്യും..? 
ഉത്തരം : 
[ ആദ്യത്തെ സ്വിച്ച്‌ കുറച്ച്‌ നേരം ഓണാക്കി വയ്ക്കുക. എന്നിട്ട്‌ ഒാഫ്‌ ചെയ്യുക. പിന്നെ രണ്ടാമത്തെ സ്വിച്ച്‌ ഓണാക്കുക. എന്നിട്ട്‌ മുറിയില്‍ പ്രവേശിക്കുക. കത്തി നില്‍ക്കുന്ന ബള്‍ബിന്റെ സ്വിച്ചായിരിക്കും രണ്ടാമത്തെ സ്വിച്ച്‌. ഓഫായി കിടക്കുന്ന മറ്റുരണ്ട്‌ ബള്‍ബും തൊട്ടു നോക്കുക. ചൂടുള്ള ബള്‍ബിന്റെ സ്വിച്ചാണ്‌ ആദ്യത്തെ സ്വിച്ച്‌. ചൂടില്ലാത്ത ബള്‍ബിന്റെ സ്വിച്ച്‌ മൂന്നാമത്തെതും... ]


ചോദ്യം :
ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ? 
ഉത്തരം :
[ ചീപ്പ് ]


ചോദ്യം :
മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം? 
ഉത്തരം :
[ മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്ല ]


ചോദ്യം :
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം എന്താ? 
ഉത്തരം :
[ മിന്നലിനു ബില്ലടക്കണ്ടാ ഫ്രീയാണ്, വൈദ്യുതിക്ക് ബില്ലടച്ചേ മതിയാവൂ...]


ചോദ്യം :
വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ? 
ഉത്തരം :
[ ദന്തഡോക്ടർ ]

ചോദ്യം :
ഒരു കുളത്തിൽ കുറെ താമരയുണ്ട്.. എല്ലാ ദിവസവും അത് ഇരട്ടിക്കും.. പത്തുദിവസം കൊണ്ട് കുളം നിറയെ താമരയാകും.. അങ്ങനെയെങ്കിൽ കുളത്തിന്റെ പകുതി നിറയാൻ എത്ര ദിവസമെടുക്കും..? 
ഉത്തരം : 
[ താമരക്കുളം പകുതി നിറയാന്‍ 9 ദിവസം എടുക്കും ]

ചോദ്യം :
"അടുത്ത സംഖ്യ കണ്ടുപിടിക്കുക. അധികം കണക്കുകൂട്ടി വിഷമിക്കല്ലേ.

1
11
21
1211
111221
312211
13112221 " 

ഉത്തരം :
[ "1113213211" ]

ചോദ്യം :
"ഒരു ഒച്ച് (snail) പത്തുമീറ്റർ നീളമുള്ള ഒരു കമ്പിന്റെ ചുവട്ടിലാണുള്ളത്.. അത് എന്നും കമ്പിലേക്ക് കയറാൻ നോക്കും.. എന്നും അഞ്ചുമീറ്റർ ദൂരം ഒരുവിധത്തിലൊക്കെ കയറുമെങ്കിലും രാതി ഉറക്കത്തിൽ നാലുമീറ്റർ താഴേക്ക് ഊർന്നുപോരും..! അങ്ങിനെയെങ്കിൽ എത്ര ദിവസം കൊണ്ട് അത് ആ കമ്പിന്റെ മുകളിലെത്തും..?" 
ഉത്തരം :
[ ഒച്ച്‌ 6 ദിവസം എടുക്കും. 5 ദിവസം കഴിയുമ്പോള്‍ 5 മീറ്റര്‍ എത്തും. ആറാം ദിവസം 5 മീറ്റര്‍ കയറുമ്പോള്‍ 10 മീറ്റര്‍ എത്തും ]

ചോദ്യം :
"സംസാരിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക്‌ ഒരു കടയില്‍ നിന്നും കണ്ണട വാങ്ങണം. അയാള്‍ കടക്കാരന്റെ മുന്‍പില്‍ ചെന്നിട്ട്‌ കണ്ണടയുടെ ആംഗ്യം കാണിക്കുന്നു. അതു കാണുമ്പോള്‍ കടക്കാരന്‌ മനസിലാകുന്നു അയാള്‍ക്ക്‌ കണ്ണടയാണ്‌ വേണ്ടതെന്ന്. അങ്ങിനെ അയാള്‍ കണ്ണട വാങ്ങുന്നു.

ഇനി ഒരു അന്ധന്‌ ഒരു കണ്ണട വാങ്ങണം. അപ്പോള്‍ അയാള്‍ എന്തു ചെയ്യണം?" 

ഉത്തരം : 
[ അന്ധന് വാ തുറന്ന് ചോദിച്ചാല്‍ പോരേ ]

ചോദ്യം :
കൃഷ്‌ണൻ‌മാഷിന് കുറെ ആൺമക്കളുണ്ട്... ഒന്നാമന്റെ പേര് ഒന്നാം ഉണ്ണിക്കൃഷ്‌ണൻ..! രണ്ടാമന്റെ പേര് രണ്ടാം ഉണ്ണിക്കൃഷ്‌ണൻ.‍..!! മൂന്നാമന്റെ പേര് മൂന്നാം ഉണ്ണിക്കൃഷ്‌ണൻ...!! അങ്ങിനെ പോകുന്നു.. എങ്കിൽ അവസാനത്തെ മകന്റെ പേരെന്ത്..? 
ഉത്തരം :
[ ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ]

ചോദ്യം :
ഒരു ബക്കറ്റില്‍ നിറയേ വെള്ളമുണ്ട്. ബക്കറ്റിനു നിറയേ തുള ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ല കാരണമെന്താണ്? 
ഉത്തരം :
[ ബക്കറ്റിൽ നിറയെ വെള്ളമാണെന്നല്ലല്ലോ പറഞ്ഞത്..? വെള്ള നിറത്തിലുള്ള മുണ്ടാണെന്നല്ലേ..? (വെള്ളമുണ്ട് ) പുറത്തേക്കൊഴുകാൻ ബക്കറ്റിൽ ഒരു തുള്ളി വെള്ളം പോലുമില്ല.. പിന്നെങ്ങനെ ? ]

ചോദ്യം :
ആനയും ഉറുമ്പും കൂട്ടുകാര്‍ ആയിരുനു, ഒരു ദിവസം 2പേരും കൂടി ഐസ്ക്റീം കഴികാന്‍ പൊയി, കുറച്ചു കഴിഞ്ഞപ്പോള്‍ ആന ഉറുമ്പിനെ ഐസ്ക്റീമില്‍ മുക്കിക്കൊന്നു, എന്തിനായിരികും ? 
ഉത്തരം : 
[ ആനയുടെ അനുജത്തിയും ആ ഉറുമ്പും തമ്മില്‍ പ്രണയം ആയിരുന്നു ]

ചോദ്യം :
ഒരു സാധനം മാത്രം നാം വേഗത്തില് പൊട്ടുന്നതേ വാങ്ങൂ എന്താണത്? 
ഉത്തരം :
[ പടക്കം ]

ചോദ്യം :
ഞെട്ടിക്കുന്ന സിറ്റിയേത് ? 
ഉത്തരം :
[ ഇലക്ട്രിസിറ്റി. ബില്ലു വരുമ്പോള്‍ ഞെട്ടിക്കോളും. ]

ചോദ്യം :
നിറയെ ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാന് പറ്റുന്നത് എന്തുകൊണ്ട് ? 
ഉത്തരം :
[ സ്‌പോഞ്ച് ]

ചോദ്യം :
തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ്? 
ഉത്തരം :
[ അതിന്‍ സംസാരിക്കാന്‍ അറിയില്ലല്ലോ. അതുകൊണ്ടാ മൂളുന്നത്. ]

ചോദ്യം :
കണ്ണുള്ളവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ കാണാന് പറ്റുന്നത് എന്താ? 
ഉത്തരം :
[ സ്വപ്നം ]

ചോദ്യം :
തലതിരിഞ്ഞവള് ആര്? 
ഉത്തരം :
[ ലത ]

ചോദ്യം :
നിമിഷനേരം കൊണ്ട് പണിയാന് പറ്റുന്ന കോട്ട? 
ഉത്തരം :
[ മനക്കോട്ട ]

ചോദ്യം :
രാത്രിയില്‍ വാതിലും ജനലും അടച്ച് ഉറങ്ങുന്ന നിങ്ങള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഉണരുന്നു. നിങ്ങള്‍ ആദ്യം തുറക്കുക വാതിലാണോ ജനലാണോ? 
ഉത്തരം :
[ കണ്ണ് ]

ചോദ്യം :
ആധുനിക മലയാളി ഇഷ്‌ടപ്പെടുന്ന ഗിഫ്‌റ്റ്? 
ഉത്തരം :
[ ജാസി ഗിഫ്റ്റ് ]

ചോദ്യം :
ക്ഷേത്രങ്ങളില്ലാത്തതും ലോകപ്രശസ്തയുമായ ഒരു ദേവി? 
ഉത്തരം :
[ ഫൂലന്‍ ദേവി ]

ചോദ്യം :
കുവൈത്തിലെ ഏറ്റവും പ്രശസ്തമായ ആറ്? 
ഉത്തരം :
[ ദിനാര്‍ ]

ചോദ്യം :
0.3 ഉം 0.3 ഉം കൂട്ടിയാല്‍ ഒന്നാകുന്ന സ്ഥലം? 
ഉത്തരം :
[ ക്രിക്കറ്റ് സ്‌കോര്‍ ബോറ്ഡിലാണ് 0.3 + 0.3 = 1 ആകുന്നത്. ]

ചോദ്യം :
സര്‍ക്കാരാഫീസില്‍ ‘നിശബ്‌ദത പാലിക്കുക‘ എന്നെഴുതിവച്ചിരിക്കുന്നതെന്തിനാ? 
ഉത്തരം :
[ ജോലിക്കാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ]


ചോദ്യം :
നടുക്ക് വായുള്ള ജീവിയേതാ? 
ഉത്തരം :
[ തവള ]

ചോദ്യം :
ചിത്രകാരന്മാര് ചിത്രത്തിനടിയില്‍ പേരെഴുതിവയ്‌ക്കുന്നതെന്തിനാ? 
ഉത്തരം :
[ ചിത്രത്തിന്റെ തലയും കടയും(വാലും) മാറിപ്പോകാതിരിക്കുവാന്‍. (അതായത് എങ്ങിനെ പിടിച്ചു നോക്കണമെന്ന് മനസിലാക്കുവാന്) ]

ചോദ്യം :
രാമസ്വാമി-യുടെ വിപരീതം എന്താണ്‌? 
ഉത്തരം :
[ Rama-saw-me യുടെ ഓപ്പോസിറ്റ് Rama did not SEE me ]

ചോദ്യം :
ഒരാള്‍ കോഴിമുട്ട ബിസിനസ്സ് തുടങ്ങി. മുട്ട 2 രൂപക്ക് വാങ്ങി ഒരു രൂപക്ക് വില്‍ക്കുന്നു. ഒരു മാസം കൊണ്ട് അയാള്‍ ലക്ഷപ്രഭു ആവുകയും ചെയ്തു. അതെങ്ങനെയെന്നു പറയാമോ? 
ഉത്തരം :
[ അയാള്‍ ആദ്യം കോടീശ്വരനായിരുന്നു. ]

ചോദ്യം :
പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്‌ ? 
ഉത്തരം :
[ പുട്ട് ]

ചോദ്യം 106 :
"""ആആആആആആആആആആആആആ.......ഡും""
""ഡും.. ആആആആആആആആആആആആആആആആആആആആആആ""

ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം പറയാമോ?" 
ഉത്തരം 106 :
[ "ആദ്യത്തേത് 100-ആമത്തെ നിലയില്‍ നിന്ന് വീഴുന്നത്...
നിലവിളിക്കാന്‍ ഇഷ്‌ടം പോലെ സമയം കിട്ടി...
രണ്ടാമത് 2-ആം നിലയില്‍ നിന്ന് വീഴുന്നത്...
വീണുകഴിയുന്നത് വരെ നിലവിളിക്കാന്‍ സമയം കിട്ടിയില്ല... " 
]

ചോദ്യം 107 : 
വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത്‌ ? 
ഉത്തരം 107 :
[ കിണര്‍ ]

ചോദ്യം :
മലയാളികളെ ചിരിപ്പിക്കുന്ന സെന്റ് ഏതാ? 
ഉത്തരം :
[ ഇന്നസെന്‍റ് ]

ചോദ്യം :
തുറക്കാനും അടക്കാനും വയ്യാത്ത ഗേറ്റ് ഏതാ? 
ഉത്തരം :
[ കോള്‍ഗേറ്റ് ]

ചോദ്യം :
കണ്ടാല്‍ സുന്ദരി, ഇടുമ്പോള്‍ ഫിറ്റ്‌ ഇട്ടുകഴിഞ്ഞാല്‍ ലൂസ്‌. 
ഉത്തരം :
[ വള ]

ചോദ്യം :
പട്ടി വാലാട്ടുന്നത് എന്തുകൊണ്ട്? 
ഉത്തരം :
[ വാലുകൊണ്ട് ]

ചോദ്യം :
സൈക്കിളും, ബസ്സും തമ്മിലുള്ള വ്യത്യാസം എന്താണ് ? 
ഉത്തരം :
[ സൈക്കിളിനു സ്റ്റാന്‍ഡ് കൊണ്ടു നടക്കാം, പക്ഷേ ബസ്സിനു ബസ്സ് സ്റ്റാന്‍ഡ് കൊണ്ടു നടക്കാന്‍ പറ്റുമോ?? ]

ചോദ്യം :
എങ്ങിനെയുള്ള കുട്ടികള്‍ ആണു സ്വര്‍ഗ്ഗത്തില്‍ പോകുന്നത്? 
ഉത്തരം :
[ മരിച്ച കുട്ടികള്‍ ]

ചോദ്യം :
ഒരേ സമയം നമ്മോട് പോകാനും വരാനും പറയുന്ന ഇന്ത്യന്‍ നഗരം ഏതാ? 
ഉത്തരം :
[ ഗോവ ]

ചോദ്യം :
"ഒരു സ്ത്രീയും പുരുഷനും കൂടി ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.
അവിടുത്തെ മാനേജര്‍ വന്ന് ആ സ്ത്രീയോട് ചോദിച്ചു:‘ഇതാരാ നിങ്ങളുടെ കൂടെയുള്ളത്?’ (ആ സ്ത്രിയെ മാനേജര്‍ക്ക് പരിചയമുണ്ടേ..)
അപ്പോള്‍ അവര്‍ പറഞ്ഞു:‘എന്റെ അമ്മാവനെ ഇവന്റെ അമ്മാവന്‍ അമ്മാവാന്നു വിളിക്കും?’

ആര്‍‌ക്കെങ്കിലും പറയാമോ അവര്‍ തമ്മിലുള്ള ബന്ധം?" 
ഉത്തരം :
[ അമ്മയും മകനും ]

ചോദ്യം :
"ഒരുദിവസം രാത്രി ഒരു സ്ത്രീ വീടിനകത്ത് ഒറ്റക്കിരിക്കുമ്പോൾ വീടിന്റെ കതകിൽ ആരോ മുട്ടി..! ആരെന്നറിയാതെ വാതിൽ തുറക്കാനൊക്കാത്തതുകൊണ്ട് ആരാണെന്നുവിളിച്ചുചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു :

“നിന്റെ അമ്മായിയമ്മ എന്റെ അമ്മായിയമ്മയെ അമ്മേ എന്നാണ് വിളിക്കുന്നത്..!”

ഇതിൽനിന്നും പുറത്തുനിൽക്കുന്ന വ്യക്തി ആരാണെന്നുമനസിലായ സ്ത്രീ വാതിൽ തുറന്നു. പുറത്തുനിൽക്കുന്ന വ്യക്തിയും ആ സ്‌ത്രീയും തമ്മിലുള്ള ബന്ധമെന്ത്...?" 
ഉത്തരം :
[ ആ സ്ത്രീയുടെ അമ്മായിയപ്പന്‍ ആണ് പുറത്തുനിക്കുന്നയാള്‍? ]

ചോദ്യം :
ആണുങ്ങള്‍ തമ്മിലും, ആണുങ്ങളും പെണ്ണുങ്ങളും തമ്മിലും ചെയ്യും, പക്ഷേ പെണ്ണുങ്ങള്‍ തമ്മില്‍ ചെയ്യാറില്ല... എന്താണത്‌? 
ഉത്തരം :
[ കുമ്പസാരം ]

ചോദ്യം :
"ഞാന്‍ പരീക്ഷയെഴുതിയപ്പോ എന്‍റെ മുന്നിലും പിന്നിലും ഓരോരുത്തന്മാര്‍ ഉണ്ടായിരുന്നു.
എന്‍റെ മുന്നിലിരുന്നവന്‍റെ പേപ്പര്‍ കോപ്പിയടിച്ചു ഞാനും എന്‍റെ പേപ്പര്‍ കോപ്പിയടിച്ചു എന്‍റെ പിന്നിലിരിക്കുന്നവനും എഴുതി.
റിസല്‍റ്റ് വന്നപ്പോ, എന്‍റെ മുന്നിലിരുന്നവനും ഫസ്റ്റ് ക്ലാസ്, പിന്നിലിരുന്നവനും ഫസ്റ്റ് ക്ലാസ്..
ഞാന്‍ മാത്രം എട്ടു നിലയില്‍ പൊട്ടി.
എങ്ങനെയാണെന്നു പറയാമോ?" 
ഉത്തരം :
[ രണ്ടു സെറ്റ് ചോദ്യപേപ്പറുകളുണ്ടായിരുന്നു. മുന്‍പിലും പിന്നിലുമിരിക്കുന്നവരുടെ ചോദ്യമല്ല നടുവിലിരിക്കുന്നയാള്‍ക്ക്. ]

ചോദ്യം :
ആണുങ്ങള്‍ക്കാണ്‌ ഉള്ളത്‌. വിവാഹത്തിനു ശേഷം അത്‌ ഭാര്യയ്ക്ക്‌ കൊടുക്കുന്നു. മാര്‍പാപ്പായ്ക്ക്‌ ഉണ്ടെങ്കിലും അത്‌ ഉപയോഗിക്കാറില്ല. 
ഉത്തരം :
[ കുടുംബ പേര് (സര്‍ നെയിം, ലാസ്റ്റ് നെയിം) ]

ചോദ്യം :
ഒരിക്കലും 'അതെ' എന്നുത്തരം കിട്ടാത്ത ചോദ്യം ഏതാണ്‌? 
ഉത്തരം :
[ നീ ഉറങ്ങുകയാണോ ]

ചോദ്യം :
ഉത്തരം മുട്ടുന്ന ചോദ്യമെന്താണ്? 
ഉത്തരം :
[ മുട്ടുക എന്നതിന്റെ വര്‍ത്തമാനകാലം എന്താണ്? ]

ചോദ്യം :
ഇഷ്ടിക കൊണ്ട്‌ പണിയുന്ന ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഏറ്റവും കുറഞ്ഞത്‌ എത്ര ഇഷ്ടിക വേണം? 
ഉത്തരം :
[ കുറഞ്ഞതു ഒരു ഇഷ്ടികയെങ്കിലും വേണ്ടി വരും ]

ചോദ്യം :
ജിറാഫിനെന്തിനാണ്‌ ഇത്രയും നീളമുള്ള കഴുത്ത്‌? 
ഉത്തരം :
[ അതിന്റെ തല ഉയരത്തില്‍ ആയതുകൊണ്ട് ]

ചോദ്യം :
വെറും വയറ്റില്‍ ഒരാള്‍ക്കു എത്ര നേന്ത്രപ്പഴം കഴിക്കാന്‍ പറ്റും? 
ഉത്തരം :
[ "ഒറ്റയൊരണ്ണമേ പറ്റുകയുള്ളൂ...
രണ്ടാമത്തേതു കഴിക്കുമ്പോള്‍ പിന്നെ വെറും വയറ്റിലല്ലല്ലോ" 
]

ചോദ്യം :
ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത ശബ്ദം? 
ഉത്തരം :
[ നിശബ്ദം ]

ചോദ്യം :
രണ്ടു പല്ലികള്‍ ചുവരിലിരിക്കുകയായിരുന്നു. ഒരു പല്ലി താഴെവീണു. ഉടനെതന്നെ രണ്ടാമത്തെ പല്ലിയും താഴെവീണു.... കാരണമെന്താണ്? 
ഉത്തരം :
[ ഒരു പല്ലി താഴെവീണപ്പോള്‍ മറ്റേപ്പല്ലി കൈകൊട്ടിച്ചിരിച്ചു. ]

ചോദ്യം :
"ഒരിക്കല്‍ മഹാത്മാഗാന്ധി കാട്ടിലൂടെ യാത്രപോയി..
വഴിയില്‍ ഒരു സിംഹത്തെക്കണ്ടു...
ഗാന്ധിയെ കണ്ടമാത്രയില്‍ സിംഹം പറഞ്ഞു ഇന്ദിരാ ഗാന്ധി
ചോദ്യം ഇതാണു “ഗാന്ധിയെകണ്ടിട്ട് എന്തിനാണ്‍ സിംഹം അങ്ങനെ പറഞ്ഞത്?“"
ഉത്തരം :
[ സിംഹം വിശന്നിരിക്കുകയായിരുന്നു, ഒരു ഇരയും കിട്ടാതെ..! അപ്പോഴാണ് പാവം ഗാന്ധി അവിടെ എത്തിയത്... സിംഹം ഇന്നത്തെ ഇര ഗാന്ധി എന്ന് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ]

ചോദ്യം :
ഒരിക്കൽ ആനയും ഉറുമ്പും ഒരുമിച്ച് പുഴയിൽ കുളിക്കാൻ പോയി. ഉറുമ്പ് കുളിക്കാനായി പുഴയിലിറങ്ങിയെങ്കിലും ആന വെള്ളത്തിലിറങ്ങാതെ കരയിൽത്തന്നെയിരുന്നു... എന്തായിരിക്കും കാരണം...? 
ഉത്തരം:
[ രണ്ടുപേർക്കും കൂടി ഒരു തോർത്തേ ഉണ്ടായിരുന്നുള്ളൂ. ഉറുമ്പ് കുളിച്ചുവന്നിട്ടുവേണം ആനയ്‌ക്ക് കുളിക്കാൻ ]

ചോദ്യം :
കാമുകിയ്ക്കു വേണ്ടി പൂവ്‌ സമ്മാനിച്ച ആദ്യത്തെ കാമുകന്‍ ആര്‌? 
ഉത്തരം :
[ ഭീമന്‍ (കല്യാണസൗഗന്ധികം) ]

ചോദ്യം :
എവറസ്റ്റ്‌ കൊടുമുടി കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതായിരുന്നു? 
ഉത്തരം :
[ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം ആദ്യം പറയാം. എവറസ്റ്റ് കണ്ടുപിടിക്കുന്നതിനുമുമ്പും എവറസ്റ്റ് അവിടെത്തന്നെയുണ്ടായിരുന്നല്ലോ..? അതുകൊണ്ട് അപ്പോഴും എവറസ്റ്റ് തന്നെയായിരുന്നു ഏറ്റവും ഉയരം കൂടിയ കൊടുമുടി. ]

ചോദ്യം :
"10 ടണ്‍ ഭാരം കയറ്റിയ ഒരു ലോറി ഒരു പാലം കടക്കാന്‍ ഒന്നേകാല്‍ മണിക്കൂര്‍ എടുത്തു...
പക്ഷേ ഭാരം കയറ്റി തിരിച്ചു വന്നപ്പോള്‍ അതേ പാലം കടക്കാന്‍ 75 മിനിട്ടേ എടുത്തുള്ളു...
കാരണമെന്താ?" 
ഉത്തരം :
[ രണ്ടും ഒന്നു തന്നെയല്ലേ...(ഒന്നേകാല്‍ മണിക്കൂറും 75 മിനിട്ടും) ]

ചോദ്യം :
ലോകത്തില്‍ ആദ്യമായി ഏറ്റവും അധിക ദൂരം ലോംഗ്ജംപ്‌ ചാടിയ വ്യക്തി? 
ഉത്തരം :
[ ഹനുമാന്‍ ]

ചോദ്യം :
ഭാരം നിറച്ച് വരുന്ന വണ്ടിയെ ഒറ്റക്കാലുകൊണ്ട് നിറ്‍ത്താ‍ന്‍ കഴിവുള്ളതാറ്ക്കാണ്? 
ഉത്തരം :
[ ഡ്രൈവർക്ക് ]

ചോദ്യം :
തട്ടുകടക്കാരനായ കുഞ്ഞുണ്ണി എന്തിനാണ്‌ എപ്പോഴും ദോശ മറിച്ചിടുന്നത്‌? 
ഉത്തരം :
[ ദോശയ്ക്കു തനിയെ മറിയാന്‍ പറ്റാത്തതു കൊണ്ട്. ]

ചോദ്യം :
അവിവാഹിതയായ സ്ത്രീ താഴെനില്‍ക്കുന്നു എന്നത് ഇംഗ്ലീഷില്‍ ഒറ്റവാക്കില്‍ എങ്ങനെ പറയാം? 
ഉത്തരം :
[ മിസണ്ടര്‍‍സ്റ്റാന്‍റിങ്ങ്....(misunderstanding) ]

ചോദ്യം :
"ഒരു വീട്ടില്‍ ഒരു കണ്ടന്‍പൂച്ച (ആണ്‍പൂച്ച) ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഒരു ദിവസം ഒരു ചക്കിപ്പൂച്ച (പെണ്‍പൂച്ച) ആ വീട്ടില്‍ വന്നു.
കണ്ടന്‍പൂച്ച കുറെ നേരം അവളെ നോക്കി നിന്നശേഷം അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു. എന്തായിരിക്കും പറഞ്ഞത്‌??? " 
ഉത്തരം :
[ മ്യാവൂ ]