Showing posts with label IPv6. Show all posts
Showing posts with label IPv6. Show all posts

Friday, February 4, 2011

ഇന്‍റര്‍നെറ്റിന്റെ വിലാസ ശേഖരം ഇന്നു തീരും

ഇന്‍റര്‍നെറ്റ് വിലാസം നല്‍കാനുള്ള സംഖ്യാ ശേഖരം വെള്ളിയാഴ്ചയോടെ തീരും. പേടിക്കേണ്ടപുതിയ വിലാസത്തില്‍ ഇന്‍റര്‍നെറ്റ് തുടര്‍ന്നും സേവനം നല്‍കും.

ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് അഥവാ ഐ.പി. വിലാസം ഉപയോഗിച്ചാണ് ഇന്‍റര്‍നെറ്റ് വരിക്കാരെ മനസ്സിലാക്കുന്നത്. ഫോണ്‍നമ്പറിനു സമാനമാണിത്. വെര്‍ഷന്‍ നാല് വിഭാഗത്തില്‍പ്പെട്ട നിലവിലുള്ള സംവിധാനമനുസരിച്ച് ഇത്തരം4294967296 ഐ.പി. അഡ്രസ്സുകള്‍ ലഭ്യമാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്റെ എണ്ണം ഇതിലും കൂടിയാല്‍ പുതിയ അഡ്രസ് സംവിധാനം വേണ്ടിവരുമെങ്കിലും അതൊരിക്കലും സംഭവിക്കില്ലെന്നായിരുന്നു ധാരണ. മൊബൈല്‍ഫോണുകളിലെ ഇന്‍റര്‍നെറ്റ് സര്‍വ സാധാരണമായതുകൊണ്ടാണ് വിലാസം തീര്‍ന്നുപോകുന്നത്.
 

ഐ.എ.എന്‍.എ. (ഇന്‍റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി) എന്ന സ്ഥാപനത്തിനാണ് ആഗോള തലത്തില്‍ ഇന്‍റര്‍നെറ്റ് വിലാസങ്ങളുടെയും ഡൊമൈന്‍ പേരുകളുടേയും വിതരണ മേല്‍നോട്ടച്ചുമതല. വിവിധ മേഖലകള്‍ക്കായി ഓരോ കൂട്ടം വിലാസങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതില്‍ അവസാനത്തെ നാലു ബ്ലോക്കുകള്‍ വെള്ളിയാഴ്ച അനുവദിക്കും. അവ ഓരോരുത്തര്‍ക്കായി ഈ വര്‍ഷം അവസാനത്തോടെ നല്‍കിത്തീരും. ഐ.പി. വേര്‍ഷന്‍ നാലിലെ അഡ്രസ്സുകള്‍ മുഴുവനും തീരുമ്പോള്‍ കൂടുതല്‍ വിലാസങ്ങള്‍ നല്‍കാനായി ഐ.പി. വേര്‍ഷന്‍ ആറ് രൂപംകൊള്ളുന്നുണ്ട്. ഇതുപ്രകാരം 340 ലക്ഷം കോടി വിലാസങ്ങളുണ്ടാകും. അടുത്ത നൂറ്റാണ്ടു മുഴുവന്‍ ഉപയോഗിക്കാന്‍ ഇതു മതിയാകും എന്നാണ് കരുതുന്നത്.
 

നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളെയും മറ്റു അനുബന്ധ ഉപകരണങ്ങളെയും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഐ.പി. അഡ്രസ്സ്. ഇന്‍റര്‍നെറ്റുമായി ബന്ധമുള്ള കമ്പ്യൂട്ടര്‍, ഐപോഡ്ഐഫോണ്‍, മൊബൈല്‍ഫോണ്‍,ഐ.പി.ഫോണ്‍, ഐ.പി. ക്യാമറ എന്നിവയ്‌ക്കെല്ലാം ഐ.പി. അഡ്രസ്സ് ആവശ്യമാണ്. വെബ്‌സൈറ്റുകള്‍ക്കും സ്വന്തമായി ഐ.പി. അഡ്രസ്സ് ഉണ്ടെങ്കിലും വലിയ സംഖ്യകള്‍ ഓര്‍ത്തുവെക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ അവയെ പേരുകളുമായി ബന്ധിപ്പിച്ചാണ് പറയാറ്