Showing posts with label Mobile. Show all posts
Showing posts with label Mobile. Show all posts

Friday, January 1, 2016

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കള്ളക്കളികള്‍

1920 കളില് ആഗോള വൈദ്യുതബള്ബ് വിപണിയുടെ കുത്തകകളായിരുന്ന ഓസ്രാം, ഫിലിപ്സ്, ജനറല് ഇലക്ട്രിക്കല്സ് എന്നീ കമ്പനികള് ഒത്തുചേര്ന്ന് രൂപീകരിച്ച 'ഫീബസ് സഖ്യം' (Phoebus Cartel) ഒരു രഹസ്യ ഉടമ്പടിയില് എത്തി. പുതിയതായി നിര്മ്മിക്കുന്ന ഇലക്ട്രിക് ബള്ബുകളുടെ എല്ലാം ആയുസ്സ് 1000 മണിക്കൂറായി പരിമിതപ്പെടുത്തുക. അതിനായി നിര്മ്മാണ സാങ്കേതികവിദ്യയിലും ഘടകപദാര്ത്ഥങ്ങളുടെ ഗുണനിലവാരത്തിലും വേണ്ട മാറ്റങ്ങള് വരുത്താന് തീരുമാനമായി (എഡിസണ് ഉണ്ടാക്കിയ ആദ്യകാല ബള്ബുകളുടെ പോലും ശരാശരി ആയുസ്സ് 1500 മണിക്കൂര് ആയിരുന്നുവെന്ന് ഓര്ക്കുക).

ബള്ബുകളുടെ ആയുസ്സിലുണ്ടായ കുറവ് ഉപഭോക്താക്കളുടെ ശ്രദ്ധയില് പെട്ടെങ്കിലും, 'നല്ല മിഴിവിന്റെയും ഉയര്ന്ന ഊര്ജ്ജക്ഷമതയുടെയുമെല്ലാം' പരസ്യ വാചകങ്ങളിലൂടെ കമ്പനികളിത് നേരിട്ടു.

ഒരു ദശാബ്ദത്തിലധികം കമ്പനികള് ഈ കള്ളക്കളി തുടര്ന്നെങ്കിലും സഖ്യത്തിനു പുറത്ത് പുതിയ കമ്പനികള് ഗുണനിലവാരമുള്ളതും കൂടുതല് ഈടുനില്ക്കുന്നതുമായ ബള്ബുകളുമായി രംഗത്തെത്തിയത് 'ഫീബസ് സഖ്യ'ത്തിന്റെ അന്ത്യം കുറിച്ചു.

ഫീബസ് സഖ്യം ആസൂത്രണംചെയ്തു നടപ്പാക്കിയ ആസൂത്രിത പ്രചാരലുപ്തതയെ ( Planned obsolescence ) അടിസ്ഥാനമാക്കി 2010 ല് പുറത്തിറക്കിയ The light Bulb Conspiracy എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാണ്.



ആസൂത്രിത പ്രചാരലുപ്തത എന്നത് ഒരു പുതിയ വാക്കല്ല. ഉല്പ്പന്ന നിര്മ്മാണവേളയില് തന്നെ ബിസിനസ് താല്പ്പര്യങ്ങള് മാത്രം മുന്നിര്ത്തി ഉല്പ്പന്നത്തിന്റെ ആയുസ്സ് കുറയ്ക്കാനുള്ള മാര്ഗ്ഗങ്ങള് ആസൂത്രണം ചെയ്യുന്നതിനെ 'ആസൂത്രിത പ്രചാരലുപ്തത' എന്ന് വിളിക്കാം.

നാലോ അഞ്ചോ വര്ഷങ്ങള്ക്കുമുമ്പ് വാങ്ങിയ സാധാരണ ഡക്സ്ടോപ്പ്/ലാപ്ടോപ്പ് കമ്പ്യൂട്ടറുകള് ഇന്നും അടിസ്ഥാന ആവശ്യങ്ങള് എല്ലാം നടത്തി എടുക്കാന് കഴിയും വിധം പ്രവര്ത്തിക്കുന്നു. പക്ഷേ, രണ്ടു വര്ഷംമുമ്പ് വലിയ വിലകൊടുത്തു വാങ്ങിയ വാങ്ങിയ ഏറ്റവും പുതിയ സ്മാര്ട്ട്ഫോണ് ഒരു ഫോണ്നമ്പര് ഡയല് ചെയ്യാനോ മെസേജ് ടൈപ്പ് ചെയ്യാനോ കഴിയാന് വയ്യാത്ത വിധം ഇഴയുന്നത് മിക്കവര്ക്കും അനുഭവമുണ്ടാകും.

എന്തായിരിക്കാം ഇതിനു കാരണം? സ്മാര്ട്ട്ഫോണ് നിര്മ്മാതാക്കള് അവരുടെ പുതിയ ശ്രേണിയിലെ സ്മാര്ട്ട്ഫോണുകള് പുറത്തിറക്കുന്നത് വ്യക്തമായി ആസൂത്രണം ചെയ്ത ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും നിര്മ്മാണ വേളയില്തന്നെ അവയുടെ വാര്ധക്യനാളുകള് വരെ കൃത്യമായി പദ്ധതിയിടുന്നു എന്നുമുള്ള ആരോപണങ്ങള്ക്ക് അടിവരയിടുന്ന ധാരാളം ഉദാഹരണങ്ങള് ഉണ്ട്.

അഞ്ചാം തലമുറ ഐഫോണ് എത്തിയപ്പോള് നിലവിലുള്ള നാലാം തലമുറ ഐഫോണ് ഉപയോക്താക്കള്ക്കുകൂടി ആപ്പിള് ഐഒഎസ് 7 അപ്ഡേറ്റ് നല്കി. ആ
അപ്ഡേറ്റിനെത്തുടര്ന്ന് ഐഫോണ് 4 ഉപയോഗിക്കുന്നവരില് നിന്ന് വ്യാപകമായി പരാതികള് ഉണ്ടായി. പക്ഷേ, ആപ്പിള് അതിനോട് പ്രതികരിച്ചില്ല.

രണ്ടാം തലമുറ ഐപാഡ് ഇറങ്ങിയപ്പോള് നല്കിയ ഐഒഎസ് 5.1.1 അപ്ഡേറ്റ് ഒന്നാംതലമുറ ഐപാഡിലെ സഫാരി ബ്രൗസറിനെ അടിക്കടി തകരാറിലാക്കിയത് ഒരു കേവല യാദൃശ്ചികത എന്ന് എങ്ങനെ കണക്കാക്കാനാകും?

ഇത് ആപ്പിളിന്റെ മാത്രം കാര്യമല്ല. ഏറ്റവും കൂടുതല് വില്ക്കപ്പെടുന്ന സാംസങ് ഗാലക്സി സീരീസില് ഉള്ള ആന്ഡ്രോയ്ഡ് സ്മാര്ട്ട്ഫോണുകളുടെ കാര്യം പരിശോധിക്കുക. ഗാലക്സി എസ് സീരീസില് ഉള്ള ഫോണുകളും, നോട്ട് സീരീസില് ഉള്ള ഫോണുകളും അപ്ഡേറ്റുകളെ തുടര്ന്ന് സാധാരണ ഉപയോഗത്തിനു പോലും സാദ്ധ്യമല്ലാത്ത വിധം പഴഞ്ചനായി മാറിയെന്ന് വ്യാപകമായ പരാതികള് ഉയരുന്നു.

ഫോണിന്റെ ഹാര്ഡ്വേറില് കാര്യമായ കുഴപ്പങ്ങള് ഇല്ലെങ്കില്ക്കൂടിയും നിര്മ്മാതാക്കള്ക്ക് വളരെ എളുപ്പത്തില് കയ്യാങ്കളി നടത്താന് കഴിയുന്ന സോഫ്റ്റ്വേര് അപ്ഡേറ്റുകളിലൂടെ, സ്മാര്ട്ട്ഫോണുകളെ ഉപേക്ഷിക്കാന് ഉപയോക്താക്കളെ നിര്ബന്ധിതരാക്കുന്ന തന്ത്രം കൂടുതലായി കണ്ടുവരുന്നു. ഡസ്ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്നിന്ന് വ്യത്യസ്തമായി സുരക്ഷാപഴുതുകള് അടയ്ക്കാനുള്ള അപ്ഡേറ്റുകള് പുതിയ സിസ്റ്റം അപ്ഡേറ്റിനോടൊപ്പം മാത്രം നല്കി ഉപയോക്താക്കളെ ഫോണ് അപ്ഡേറ്റ് ചെയ്യാന് നിര്ബന്ധിതരാക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗം തന്നെ.

ഉപയോഗത്തിനുമപ്പുറം ഉപകരണങ്ങളെ ഒരു പദവിചിഹ്നം ആക്കി മാറ്റി സ്വാഭാവികമായിത്തന്നെ പഴയവ ഉപേക്ഷിക്കാന് പ്രേരിപ്പിക്കുന്ന തന്ത്രമാണ് പെര്സീവ്ഡ് ഒബ്സലസന്സ് ( perceived obsolescence ).

ഐഫോണ് 6 ഉപഭോക്താവിനു മാത്രം ലഭ്യമാകുന്ന ചില അപ്ലിക്കേഷനുകള്, ഗാലക്സി എസ് 6 ല് മാത്രം പ്രവര്ത്തിക്കുന്ന ചില ആപ്പുകള് ഒക്കെ ഉദാഹണം. ഇവയെല്ലാം തീരെ ചെറിയ മാറ്റങ്ങള് വരുത്തിയാലും മുന്തലമുറ ഫോണുകളിലും പ്രവര്ത്തിക്കുമെന്നിരിക്കെ, ബോധപൂര്വ്വം തന്നെയാണ് അവ നല്കാതിരിക്കുന്നത്.

കനംകുറഞ്ഞ ഫോണുകള് പുതുമോടിയാണെങ്കിലും അവ എത്രത്തോളം ഈടുനില്ക്കും എന്നതിനെക്കുറിച്ച് ഉപഭോക്താക്കള് ചിന്തിക്കുന്നില്ല. ഒന്നോ രണ്ടോ മില്ലീമീറ്റര് കനം കുറയുമ്പോള് ദൃഢതയിലും ആയുസ്സിലും വരുന്ന ആനുപാതികമായ കുറവകള് ബോധപൂര്വ്വം കമ്പനികള് മറച്ചുവയ്ക്കുന്നു.

വെറുമൊരു കൗതുകം എന്നതിലപ്പുറം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയോജനവുമില്ലാത്ത ഫീച്ചറുകളാണ് പുതിയ മോഡലുകള് അവതരിപ്പിക്കുമ്പോള് പരസ്യങ്ങളിലൂടെ എടുത്തുകാട്ടപ്പെടുന്നത്.

സാംസങിന്റെ പുത്തന് തലമുറ സ്മാര്ട്ട്ഫോണുകളില് ഏറ്റവും പ്രധാനപ്പെട്ട ഒരു ഫീച്ചര് ആയി കൊട്ടിഘോഷിക്കപ്പെട്ട 'പോപ് വീഡിയോ പ്ലയര്' എത്രപേര് ഉപയോഗിക്കുന്നുണ്ട്? ഒരു ശരാശരി ഉപയോക്താവ് ഒരിക്കലും ഉപയോഗിക്കാത്ത മറ്റൊരു ഫീച്ചര് ആണ് 'വയര്ലെസ് പ്രിന്റിങ്'.

'ചക്ക്' എന്ന് പറയുമ്പൊള് 'കൊക്ക്' എന്നു കേള്ക്കുന്ന ഐഫോണിലെ 'സിരി', സാംസംഗ് ഗാലക്സി സീരീസുകളിലെ 'സ്മാര്ട്ട് സ്ക്രോള്' തുടങ്ങിയ പാതിവെന്ത ഫീച്ചറുകളും മൊബൈല് ഫോണ് മാറ്റാനുള്ള കാരണങ്ങളായി ആഘോഷിക്കപ്പെടുന്നു. ഏറ്റവും പുതിയ സംസങ് സ്മാര്ട്ട്ഫോണ് മോഡല് ആയ വശങ്ങളിലേക്ക് വളഞ്ഞ പ്രത്യേക സ്ക്രീന് ഉള്ള ഗാലക്സി എസ്6 എഡ്ജ് ഒരു ഫാന്സി ഉപകരണം എന്നതിനപ്പുറം ഉപഭോക്താവിന് മറ്റൊന്നും നല്കുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു. 

വിലയേറിയ സ്പെയര്പാര്ട്ടുകള്, ഉയര്ന്ന റിപ്പയര് ചെലവ്

പുതു തലമുറ സ്മാര്ട്ട്ഫോണുകളില് തകരാറുകള് പരിഹരിക്കാവുന്ന ഭാഗങ്ങള് വളരെ കുറവാണ്. റിപ്പയര് ചെലവ് ആകട്ടെ പുതിയ ഫോണിന്റെ വിലയുടെ 50 ശതമാനത്തില് അധികം വരും.

ഒരു പുതിയ തലമുറ ഫോണ് ഇറങ്ങിയാല് ഉടന്തന്നെ മുന് തലമുറ ഫോണുകളുടെ ഘടകഭാഗങ്ങള് വിപണിയില്നിന്ന് കമ്പനികള് പിന്വലിക്കുന്നു. കേടുപാട് മാറ്റുന്നതിനെക്കാള് നല്ലത് പുതിയ മോഡല് വാങ്ങുന്നതാണെന്ന ചിന്തയിലേക്ക് ഇത് ഉപയോക്താവിനെ എത്തിക്കുന്നു.

ഇതുകൊണ്ടുതന്നെ ഇപ്പോള് പലരും സ്മാര്ട്ട്ഫോണ് കേടായാല് അത് നന്നാക്കാന് സാധ്യമാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ പുതിയ ഫോണ് വാങ്ങാന് തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. 

കെണിയൊരുക്കുന്ന കരാറുകള്

ഇന്ത്യയില് അത്രപ്രചാരമില്ലെങ്കിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം പുതിയ സ്മാര്ട്ട്ഫോണുകള് മൊബൈല് സേവനദാതാക്കള് നല്കുന്ന വിവിധ ഡാറ്റാ/ വോയ്സ് പ്ലാനുകളോടൊപ്പമാണ് പുറത്തിറക്കുന്നത്.

പുതിയ മോഡലുകള് ഇറങ്ങുമ്പൊള് പുതിയ പ്ലാനുകളും എത്തും. പഴയ പ്ലാനുകളില് ഉള്ളവര്ക്ക് ആകര്ഷകമായ പുതിയ പ്ലാനുകളിലേക്ക് മാറാന് പുതിയ മോഡല് മൊബൈല് ഫോണ് വാങ്ങുക എന്ന ഒറ്റ വഴിയേ മുന്നിലുണ്ടാകൂ. ഒറ്റനോട്ടത്തില് ഉപഭോക്താവിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നുവെന്ന തോന്നല് ഉളവാക്കുന്ന കൂട്ടുകെട്ട് പദ്ധതികള് പഴയ സ്മാര്ട്ട്ഫോണുകളെ ഒന്നുകൂടി പഴഞ്ചനാക്കുന്നു എന്നതാണ് വാസ്തവം.

ഹാര്ഡ്വേര്: 
ഒരു ശരാശരി ലിത്തിയം ബാറ്ററിയുടെ ആയുസ്സ് 300 മുതല് 500 വരെ ചാര്ജ്-റീചാര്ജ് സൈക്കിള് ആണ്. അതിനുശേഷം ബാറ്ററിയുടെ സംഭരണ ശേഷി ക്രമേണ കുറഞ്ഞുവരും. അതായത് ഏതാനും വര്ഷങ്ങള്ക്കകം ബാറ്ററി മാറ്റേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പ്.

ബാറ്ററി മാറ്റുന്നതിന് കമ്പനിയെ വീണ്ടും സമീപിക്കേണ്ട സ്ഥിതിവിശേഷം കൃത്രിമമായി സംജാതമാക്കാന് ആപ്പിള് ചെയ്തത് പ്രത്യേകമായി ഡിസൈന് ചെയ്ത ആണികളുപയോഗിച്ച് ബാറ്ററിയെ ഫോണുമായി ബന്ധിക്കുകയായിരുന്നു. അതായത്, ബാറ്ററി മാറ്റുന്നത് വഴിയുള്ള അധിക ചെലവിനേക്കാള് ലാഭകരം പുതിയ മോഡല് ഫോണ് വാങ്ങുകയാണെന്നുമുള്ള തീരുമാനത്തിലേക്ക് ഉപഭോക്താവിനെ എത്തിക്കുക.

ആപ്പിളിന്റെ ഈ തന്ത്രം മോട്ടറോള, നോക്കിയ തുടങ്ങി കമ്പനികളും പിന്തുടര്ന്നു. അടിക്കടി പുതിയ മോഡലുകള് അവതരിപ്പിച്ച് സ്മാര്ട്ട്ഫോണുകളുടെ ശരാശരി ആയുസ്സ് രണ്ടു വര്ഷത്തിലധികം ഇല്ലെന്നൊരു പൊതുബോധം സൃഷ്ടിച്ചെടുക്കാന് സ്മാര്ട്ട്ഫോണ് നിര്മ്മാതാക്കളുടെ ആസൂത്രിതമായ തന്ത്രങ്ങള്കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

സ്മാര്ട്ട്ഫോണ് നിര്മ്മാതാക്കള് കൊട്ടിഘോഷിക്കുന്ന പല സാങ്കേതികവിദ്യകളും പ്രായോഗിക തലത്തില് അതുദ്ദേശിക്കുന്ന ഫലം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല, തെറ്റിദ്ധാരണാജനകങ്ങളായ പരസ്യവാചകങ്ങള് ഉണ്ടാക്കുന്ന അമിത ആത്മവിശ്വാസം മൂലം ഉപയോക്താക്കളിലുണ്ടാകുന്ന അശ്രദ്ധയും സ്മാര്ട്ട്ഫോണുകളുടെ ആയുസ്സ് ഗണ്യമായി കുറക്കുന്നു.

നിലവിലുള്ള എല്ലാ സ്മാര്ട്ട്ഫോണുകളിലുമുള്ള ഒന്നാണ് ഗൊറില്ലാഗ്ലാസ് ( ഏീൃശഹഹമ ഏഹമ ൈ). പോറലുകള് പ്രതിരോധിക്കാന് കഴിവുള്ള ഗൊറില്ലാ ഗ്ലാസിന്റെ വശങ്ങള് മറ്റേത് ഗ്ലാസില്നിന്നും വ്യത്യസ്തമല്ല. അതിനാല് വശങ്ങളില് കുത്തി നിലത്തുവീഴുന്ന സ്മാര്ട്ട് ഫോണ് സ്ക്രീനുകളെ രക്ഷിക്കാന് ഗൊറില്ലാ ഗ്ലാസിനാകില്ല. ഗൊറില്ലാ ഗ്ലാസിന്റെ റിപ്പയര്/റീപ്ലേസ്മെന്റ് കോസ്റ്റ് ആകട്ടെ ഇതര സ്ക്രീനുകളെ അപേക്ഷിച്ച് വളരെ കൂടുതലുമാണ്.

സ്ക്രൂ മുതല് ചാര്ജിങ്/യുഎസ്ബി സോക്കറ്റുകള് വരെ വക്രീകരിച്ച് പൊതുവിപണിയില് ലഭ്യമല്ലാത്തവയാക്കുന്നതും മറ്റൊരു സൂത്രപ്പണിയാണ്. ആപ്പിള് ഐഫോണിന്റെ ബാറ്ററിയിലെ പ്രത്യേക തരം സ്ക്രൂ അഴിക്കാന് സാധാരണ സ്ക്രൂഡ്രൈവറുകള് അപര്യാപ്തമാകുന്നു.

ഈ അടുത്തകാലത്താണ് അന്താരാഷ്ട്ര മാനകങ്ങള്ക്കനുസരിച്ച് എല്ലാ സ്മാര്ട്ട്ഫോണുകളിലും മൈക്രോ യുഎസ്ബി സോക്കറ്റുകള് ഉപയോഗിക്കാന് തുടങ്ങിയത്. പ്രത്യേകിച്ച് സാങ്കേതികമായി ഒരു ന്യായീകരണവും ഇല്ലാതെ, ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കണക്റ്ററുകളും കേബിളുകളും ഉപകരണങ്ങളില് ഉപയോഗിക്കുന്നതില് ആപ്പിള് കുപ്രസിദ്ധരാണ്.

പുതിയ ഫീച്ചറുകള് ഇല്ലെങ്കിലും നിലവില് ഉള്ളവയുടെ ശരാശരി ഉപയോഗമെങ്കിലും ദീര്ഘകാലത്തേക്ക് ഉറപ്പാക്കാമെന്നിരിക്കേ വാറന്റി/കരാര് കാലാവധി തീര്ന്നതിനുപിറകേ തന്നെ സ്മാര്ട്ട്ഫോണുകള് ഉപയോഗശൂന്യമാകുന്നത് ഒരിക്കലും അംഗീകരിക്കാന് കഴിയുന്ന പ്രവണതയല്ല. 

നിങ്ങള്ക്ക് ചെയ്യാന് കഴിയുന്നത്

ഓപ്പറേറ്റിങ് സിസ്റ്റം പുഷ് അപ്ഡേറ്റുകള് സ്വീകരിക്കാതിരിക്കുക:
 പുഷ് അപ്ഡേറ്റുകള് താമസിപ്പിക്കുന്നതിന് ഒരു പരിധി ഉണ്ടെങ്കിലും കഴിയുമെങ്കില് ഇവ സ്വീകരിക്കാതിരിക്കുക. പ്രത്യേകിച്ചും, ഒരു സ്മാര്ട്ട്ഫോണ് മോഡലിന്റെ പുതിയ തലമുറ ഫോണുകള് വിപണിയില് എത്തുന്നതിനു തൊട്ടു മുന്പും അതിനു ശേഷവും നല്കുന്ന അപ്ഡേറ്റുകള്. 

അപ്ലിക്കേഷനുകള്: 
അപ്ലിക്കേഷനുകള് ആവശ്യമാണെങ്കില് മാത്രം അപ്ഡേറ്റ് ചെയ്യുക. ഓട്ടോ അപ്ഡേറ്റ് ഒപ്ഷന് ഡിസേബിള് ചെയ്യുക. വിലകൂടിയ സ്മാര്ട്ട് ഫോണുകള് വാങ്ങുന്നവര് അവ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ അനുഭവങ്ങള് പങ്കുവയ്ക്കുന്ന ഓണ്ലൈന് കൂട്ടായ്മകളിലും സോഷ്യല് മീഡിയാ ഗ്രൂപ്പുകളിലും അംഗത്വം എടുക്കുന്നത് പ്രസ്തുത ഫോണിന്റെ പ്രവര്ത്തനത്തെ ദോഷകരമായി ബാധിക്കുന്ന അപ്ലിക്കേഷനുകളില് നിന്നും അപ്ഡേറ്റുകളില് നിന്നും ഒഴിഞ്ഞു നില്ക്കാന് സഹായകമാകുന്നു. 

റൂട്ട് ചെയ്ത് ഒരു കസ്റ്റം റോം ഇന്സ്റ്റാള് ചെയ്യുക: 
ഒഴിച്ചു കൂടാനാകാത്ത സാഹചര്യം വരികയാണെങ്കില്, സ്മാര്ട്ട്ഫോണ് കുറച്ചു കാലംകൂടി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു എങ്കില് ഫോണ് റൂട്ട് ചെയ്ത് നല്ലൊരു കസ്റ്റം സോഫ്റ്റ്വേര് ഇന്സ്റ്റാള് ചെയ്യുക. 

കാര്യങ്ങള് സ്വയം ചെയ്യാന് കഴിയുമെങ്കില് എല്ലാ പ്രമുഖ സ്മാര്ട്ട്ഫോണുകളും എങ്ങിനെ റൂട്ട് ചെയ്യണമെന്നും കസ്റ്റം റോം ഇന്സ്റ്റാള് ചെയ്യേണ്ടവിധവും അനേകം വെബ്സൈറ്റുകളില് ലഭ്യമാണ്. സ്വയം ചെയ്യാന് കഴിയാത്തവര്ക്ക് തുച്ഛമായ ചെലവില് ഇത് ചെയ്തുതരുന്ന സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ് (റൂട്ട് ചെയ്യുന്നതിനു മുന്പ് ഡാറ്റാ/കോണ്ടാക്റ്റ്സ് ബാക്കപ്പ് മറക്കാതിരിക്കുക). 

പരസ്യങ്ങളില് വീണ് പഴയ ഫോണുകള് ഉപേക്ഷിക്കാതിരിക്കുക: 
പരസ്യങ്ങളില് മുങ്ങി ഒരിക്കലും ആവശ്യമില്ലാത്ത ഫീച്ചറുകള്ക്കായി വലിയ വിലകൊടുത്ത് പുതിയ ഫോണ് വാങ്ങാതിരിക്കുക. ഉദാഹരണമായി 4ജി/എന്എഫ്സി തുടങ്ങിയ അധിക ഫീച്ചറുകള് സമീപഭാവിയില് ഉപയോഗിക്കാന് സാധ്യതയില്ലെങ്കില് അതിനായി അധിക വിലനല്കി പുതിയ മോഡലുകള് വാങ്ങേണ്ടതുണ്ടോ എന്ന് ആലോചിക്കുക. 

പുതിയ സ്മാര്ട്ട്ഫോണുകള് വാങ്ങുന്നവരെല്ലാം തന്നെ ഇക്കാലത്ത് ബാക്ക് കവര്/ഫ് ളിപ് കവര്/ഗ്ലാസ് കവര് തുടങ്ങിയവ കൂടി വാങ്ങുന്നതിനാല് ഗൊറില്ലാ ഗ്ലാസ് എന്ന അധിക ഫീച്ചറിനു മാത്രമായി നല്ലൊരു തുക കൂടുതല് നല്കുന്നതില് പ്രത്യേകിച്ച് പ്രയോജനമില്ല. ഗ്ലാസ് കവര് സ്ക്രീന് പ്രൊട്ടക്റ്റര് ഉപയോഗിക്കാന് താല്പര്യമില്ലാത്തവര്ക്ക് മാത്രം ഇത് പരിഗണിക്കാവുന്നതാണ്. 

ഇന്ഷൂറന്സ്: 
വെള്ളത്തില് നിന്നും തീപിടുത്തത്തില് നിന്നും മോഷണത്തില് നിന്നും മറ്റ് അപകടള് വഴിയും ഉണ്ടാകുന്ന നഷ്ടങ്ങള്ക്കുമെല്ലാം സ്മാര്ട്ട്ഫോണുകള്ക്ക് ഇന്ഷൂറന്സ് പരിരക്ഷ നല്കുന്ന സ്ഥാപനങ്ങള് ധാരാളമായുണ്ട്. വിലകൂടിയ സ്മാര്ട്ട്ഫോണുകള് വാങ്ങുമ്പോള് നിബന്ധനകള് കൃത്യമായി വായിച്ചു മനസ്സിലാക്കി സംശയനിവാരണം നടത്തിയതിനു ശേഷം മാത്രം ഇത്തരം ഇന്ഷൂറന്സ് പോളിസി കൂടി എടുക്കുന്നത് നന്നായിരിക്കും (കമ്പനി വാറന്റി മേല്പ്പറഞ്ഞ രീതിയില് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്ക്കൊന്നും ബാധകമല്ലാത്ത സ്ഥിതിക്ക്). . 

കമ്പനികളുടെ സര്വ്വീസ് സെന്ററുകളെ അന്ധമായി വിശ്വസിക്കാതിരിക്കുക: 
അംഗീകൃത സര്വ്വീസ് സെന്ററുകള് പലപ്പോഴും യാഥാര്ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിരക്ക് ആയിരിക്കും ചെറിയ തകരാറുകള് പരിഹരിക്കാന് പോലും ഈടാക്കുന്നത്. പ്രത്യേകിച്ച് വാറന്റ്റി കാലാവധി കഴിഞ്ഞ സ്മാര്ട്ട്ഫോണുകള്ക്ക്. 

അതിനാല് ഫോണ് ഉപേക്ഷിക്കുന്നതിന് മുമ്പ് രണ്ടാമതൊരു അഭിപ്രായം കൂടി ആരായുന്നത് നന്നായിരിക്കും. ബാറ്ററി മാറ്റാനാകാത്ത ഫോണുകളിലെ ബാറ്ററി, വിദഗ്ദനായ ഒരു മൊബൈല് മെക്കാനിക്കിന് മാറ്റാനാകും. അല്പം കൈ നനയാന് തയ്യാറാണെങ്കില്, ഇപ്പോള് വിപണിയില് ലഭ്യമായ ബാറ്ററി മാറ്റുന്നതിനുള്ള ഉപകരണങ്ങള് അടങ്ങിയ കിറ്റുകള് ഉപയോഗിച്ച് സ്വയം ചെയ്യാവുന്നതുമാണ് (ഉദാഹരണം, iFixit ന്റെ ഐഫോണ് ബാറ്ററി റീപ്ലേസ്മെന്റ് കിറ്റ്).

സുജിത്കുമാര്

Tuesday, August 28, 2012

കത്തുകളെക്കുറിച്ച് ഒരോര്‍മ്മ


ഇ- മെയിലിന്റെ, സെല്‍ഫോണിന്റെ കാലത്ത്
കത്തുകളെക്കുറിച്ച് ഒരോര്‍മ്മ. ലേഖ എഴുതുന്നു
Remembrance about Post

കത്തുകളുടേതായിരുന്നു ആ കാലം. ഒരു പോസ്ററ്മാന്‍ ചുമലിലെ സഞ്ചി നിറയെയും പിന്നെ ഇടം കയ്യിലും കത്തുകളുമായി നടന്നു വരുന്ന ഒരു ചിത്രം മങ്ങാതെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.എനിക്കന്ന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഞങ്ങളുടെ പോസ്ററ്മാനായിരുന്നു.വഴിയരികില്‍ വന്നു നിന്ന് ‘മോളേ നിനക്കൊരു കത്തുണ്ട്’ എന്നു വിളിച്ച് ഒരു കത്ത് തരുമ്പോള്‍, ശ്ശൊ,ഒരു കത്തേയുള്ളൂ എന്നു സങ്കടം തോന്നിയിട്ടുണ്ട്…
സ്കൂള്‍കാലത്തെ മധ്യവേനലവധിക്കാലങ്ങളിലാണെന്നു തോന്നുന്നു ആദ്യം കത്തുകളെഴുതി തുടങ്ങിയത്. മാര്‍ച്ച് മുപ്പതിനു സ്കൂളടച്ചു കഴിഞ്ഞാല്‍ അരമണിക്കൂര്‍ നടന്നെത്താവുന്ന ദൂരത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഏപ്രില്‍ ഒന്നിനു തന്നെ കത്തെഴുതുമായിരുന്നു ഞാന്‍. മീനത്തിലേയും മേടത്തിലേയും ഉച്ചവെയിലില്‍ കണ്ണിമ വെട്ടാതെ കാത്തിരുന്നിട്ടുള്ളത് പോസ്ററ്മാനെയാണു.അയാള്‍ വരാതെ പോകുന്ന ദിവസങ്ങളിലെ നിരാശയെ വരച്ചിടാന്‍ വാക്കുകളില്ല തന്നെ
എത്ര കത്തു കിട്ടിയാലും വായിച്ചാലും എനിക്കു മതി വരില്ലായിരുന്നു.എത്ര കത്തുകളെഴുതിയിട്ടുണ്ടെന്ന് ഓര്‍മ്മയില്ല. ഇന്‍ലന്‍ഡിനു അടിക്കടി വില കൂട്ടുമ്പോള്‍ ഈ സര്‍ക്കാര്‍ ഇന്‍ലന്‍ഡിനു വിലകൂട്ടുന്നത് ലേഖേ നീ കാരണമാണെന്ന് ഒരു സുഹൃത്ത് കളിയാക്കിയിട്ടുണ്ട്. അലക്സാണ്ടറുടെ പടയോട്ടങ്ങളേക്കുറിച്ചും അശോകന്റെ തോല്‍വിയേക്കുറിച്ചും ഗൌതമബുദ്ധന്റെ ഒളിച്ചോട്ടത്തെക്കുറിച്ചും അധ്യാപകര്‍ ക്ളാസ്സെടുക്കുമ്പോള്‍ ഞാന്‍ ജനാലക്കരികിലെ പിന്‍ബഞ്ചിലിരുന്ന് കൂട്ടുകാര്‍ക്ക് കത്തുകളെഴുതി.
അല്ലെങ്കില്‍ വായിച്ച് മതിവരാത്ത കത്തുകള്‍ പുസ്തകത്തിലൊളിപ്പിച്ച് പിന്നെയും വായിച്ചു.എഴുത്തിനോടുള്ള ഇഷ്ടമെല്ലാം കത്തുകളെഴുതി തീര്‍ത്തു.മഴയെക്കുറിച്ച്,നിലാവിനെക്കുറിച്ച്, രാത്രി സ്വപ്നങ്ങളെക്കുറിച്ച്, ക്ലാസ്മുറിയുടെ ജനാലയിലൂടെ കാണുന്ന ഒരു കീറ് ആകാശത്തെക്കുറിച്ച് …അങ്ങനെ എന്റെ എല്ലാ പൈങ്കിളിത്തരങ്ങളും ഞാന്‍ കത്തുകളില്‍ എഴുതി നിറച്ചു.എന്റെ കത്ത്കുത്തുകള്‍ക്കിരയായ രക്തസാക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അന്ന് ചരിത്രത്തിന്റെ നോട്സ് എഴുതുന്നതിലും കൂടുതല്‍ എഴുതിയിട്ടുണ്ട്; കത്തുകള്‍. നിനക്കു സുഖമാണോ ലേഖേ എന്ന് സ്നേഹത്തിന്റെ വിരല്‍ നീട്ടി തൊട്ടവര്‍. സ്കൂളില്‍ ഒപ്പം പഠിച്ച് പിരിഞ്ഞു പോയവര്‍. കൌമാരത്തിന്റെ കൌതുകങ്ങളും വേവലാതികളും സ്വപ്നങ്ങളും പങ്കുവച്ച കത്തുകള്‍.
എത്ര ഉട്ടോപ്പിയകള്‍ ഒരു കത്തില്‍!
ഈയടുത്ത് ഒരുപാടു നാളുകള്‍ക്കു ശേഷം വിളിച്ച ഒരു സുഹൃത്ത് പറഞ്ഞു-അവധിക്ക് നാട്ടിലെത്തി പഴയ വാരികകളും പുസ്തകങ്ങളും മറ്റും പൊടിതട്ടിയെടുക്കുമ്പോള്‍ ഒരു മാതൃഭൂമിക്കുള്ളിലിരുന്നു എന്റെ കത്തു കിട്ടിയെന്ന്. ആ കത്ത് അയാള്‍ ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു. അയ്യേ എനിക്കു നാണം തോന്നി. എന്തു മാത്രം ഉട്ടോപ്പിയകള്‍, ആ ഒരൊറ്റ കത്തില്‍…!
ലോകത്തെ ആകെ കീഴ്മേല്‍ മറിക്കാന്‍ എനിക്ക് കഴിയും എന്നൊക്കെ ആയിരുന്നു എന്റെ ധാരണകള്‍.നീയിപ്പോഴും ഇങ്ങനൊക്കെയാണോ ലേഖേ എന്നു ആ സുഹൃത്ത് ചോദിച്ചപ്പോള്‍ എനിക്കെന്നോടു തന്നെ പാവം തോന്നി..ഞാനിപ്പോള്‍ അമ്മയാണു.അമ്മമാരോളം പാവങ്ങള്‍ ആരുണ്ട് ഈ ലോകത്ത്!
ആണ്‍പേരിലെ ഞാന്‍
അനിത എന്ന കൂട്ടുകാരി പറഞ്ഞിട്ടുണ്ട്, പഴയ കത്തുകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും നമുക്ക് അന്നെത്ര ജാഡയായിരുന്നെന്ന്…അനിതയും ഞാനും തമ്മില്‍ അയച്ച കത്തുകള്‍ക്ക് കണക്കില്ല.അവള്‍ തിരുവനന്തപുരത്ത് ഹോസ്ററലിലായിരുന്നു.ഇടതടവില്ലാതെ ചെല്ലുന്ന എന്റെ കത്തുകളേക്കുറിച്ച് വേവലാതിയായിരുന്നു അവളുടെ മേട്രന്. ലേഖ എന്നത് കള്ളപ്പേരില്‍ എഴുതുന്നത് ആണ്‍കുട്ടിയാണെന്നായിരുന്നു അവരുടെ ശങ്ക.
അവരെ പ്രകോപിപ്പിക്കാനായി ഞാന്‍ അവള്‍ക്ക് പിന്നെയും നിരന്തരം കത്തുകളെഴുതി. ഒരു ഇന്‍ലന്‍ഡിലെ ഒളിഞ്ഞുനോക്കാന്‍ പറ്റുന്നിടത്ത് എന്ന് നിന്റെ സ്വന്തം ലേ എന്നു മാത്രം എഴുതി . അന്നൊക്കെ വായിച്ചശേഷം കത്തുകള്‍ തരം തിരിച്ച് മാറ്റി സൂക്ഷിച്ചു വക്കുമായിരുന്നു. അനിതയുടെ, ബേനസീറിന്റെ, മോനിഷയുടെ, പ്രദീപിന്റെ, ആന്റണിയുടെ, അംബിയുടെ…ഇപ്പോഴും ഉണ്ടാകും ഇരട്ടവാലന്‍ തിന്ന പഴകിയ മണമുള്ള ആ കത്തുകള്‍ പുസ്തകക്കൂട്ടങ്ങള്‍ക്കിടയിലെവിടെയെങ്കിലും..
ഏറ്റവുമൊടുവില്‍ കത്തെഴുതിയത് സെറീനക്കാണ് .കുറേക്കാലം കൂടി പേനപിടിച്ച് എഴുതിയതും അവള്‍ക്കു വേണ്ടിയാണ്. എന്തൊക്കെ മണ്ടത്തരങ്ങള്‍ എഴുതി നിറച്ചെന്നോര്‍മ്മയില്ല. പക്ഷേ എനിക്കുറപ്പുണ്ട്, ഒരു മെയിലിനും ചാറ്റിനും തരാന്‍ പറ്റാത്തൊരു ഊഷ്മളത നല്‍കാന്‍ ഒരു കത്തിനാകും.
Remembrance about Post

പകല്‍ക്കിനാവ് കൊണ്ട് ഒരു ജീവിതം
അന്ന് ജീവിച്ചിരുന്നത് പകല്‍ക്കിനാവുകളിലായിരുന്നു.പരീക്ഷകളുടെ റിസല്‍ട്ടോ പ്രിയപ്പെട്ടവരുടെ മരണമോ മാത്രം യാഥാര്‍ഥ്യത്തിന്റെ കൊടും വെയിലിലേക്ക് വലിച്ചിറക്കും.ഇടക്കിടെ ഇതൊക്കെ കൂടിയാണു ജീവിതമെന്ന് ഓര്‍മ്മിപ്പിക്കാന്‍ പോലും പക്ഷേ അവയ്ക്കൊന്നുമായില്ല.ഏതു നേരവും സ്വപ്നങ്ങള്‍ കണ്ടു നടന്നു. കൂടെയില്ലാത്ത കൂട്ടുകാരോട് വാതോരാതെ വര്‍ത്തമാനം പറഞ്ഞു.
വീടിനു പിന്നിലെ കുന്നിന്‍ ചരിവില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപരാഹ്നങ്ങളുടെ ആ ഏകാന്ത സാമ്രാജ്യത്തില്‍ അപശ്രുതിയില്‍ പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും ഞാനെന്റെ കൌമാരം ആഘോഷിച്ചു.കൌമാരത്തില്‍ നിന്നും വളരാന്‍ മടിയായിരുന്നു.ഇപ്പോഴും അതേ..ഒരു ചെറിയ പെണ്‍കുട്ടിയുടെ പ്രസരിപ്പോടെ പറന്നു നടക്കാന്‍ തന്നെയാണിപ്പോഴുമിഷ്ടം.
വഴിയരികിലെ മഞ്ഞും മഴയും വെയിലും കൊണ്ട് നിറം മങ്ങി തുരുമ്പെടുത്ത തപാല്‍പെട്ടികള്‍ കാണുമ്പോള്‍ സങ്കടം തോന്നും. ഇപ്പോള്‍ വീടിനപ്പുറത്തെ വഴിയിലൂടെ പോകുന്ന പോസ്ററ്മാന്റെ ചുമലില്‍ ഭാരമുള്ള തോള്‍ സഞ്ചിയില്ല..വിരലിലെണ്ണാവുന്ന കത്തുകള്‍ സൈക്കിളിന്റെ കാരിയറില്‍ വച്ചിട്ടുണ്ടാകും.ഞാനിപ്പോള്‍ അയാളെ കാത്തിരിക്കാറേ ഇല്ല. എനിക്കാരുമെഴുതാറില്ല എന്നതുകൊണ്ട് തന്നെ. പ്രണയവും വിരഹവും പരിഭവവും തുടിക്കുന്ന കത്തുകള്‍ ചുമന്നു നടക്കാന്‍ ഇന്ന് പോസ്റ്മാന്റെ ആവശ്യമില്ല. കമ്പോസ് മെയില്‍ ക്ലിക്ക് ചെയ്ത് മെയില്‍ ഐഡി തെരഞ്ഞെടുത്ത് ടൈപ്പ് ചെയ്തയക്കാം എല്ലാം.ഒരു ക്ലിക്ക് വേഗത്തില്‍ പൂവിടുകയും കൊഴിഞ്ഞു പോവുകയും ചെയ്യുന്ന സൌഹൃദങ്ങള്‍. ഒരു ചാറ്റ് വിന്‍ഡോ അടക്കുന്നതിനൊപ്പം മറവിയിലാണ്ടു പോകുന്ന ചില സൌഹൃദങ്ങള്‍.
ആരാണിനി ഒരു കത്തയക്കുക?



Friday, February 4, 2011

ഇന്‍റര്‍നെറ്റിന്റെ വിലാസ ശേഖരം ഇന്നു തീരും

ഇന്‍റര്‍നെറ്റ് വിലാസം നല്‍കാനുള്ള സംഖ്യാ ശേഖരം വെള്ളിയാഴ്ചയോടെ തീരും. പേടിക്കേണ്ടപുതിയ വിലാസത്തില്‍ ഇന്‍റര്‍നെറ്റ് തുടര്‍ന്നും സേവനം നല്‍കും.

ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് അഥവാ ഐ.പി. വിലാസം ഉപയോഗിച്ചാണ് ഇന്‍റര്‍നെറ്റ് വരിക്കാരെ മനസ്സിലാക്കുന്നത്. ഫോണ്‍നമ്പറിനു സമാനമാണിത്. വെര്‍ഷന്‍ നാല് വിഭാഗത്തില്‍പ്പെട്ട നിലവിലുള്ള സംവിധാനമനുസരിച്ച് ഇത്തരം4294967296 ഐ.പി. അഡ്രസ്സുകള്‍ ലഭ്യമാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്റെ എണ്ണം ഇതിലും കൂടിയാല്‍ പുതിയ അഡ്രസ് സംവിധാനം വേണ്ടിവരുമെങ്കിലും അതൊരിക്കലും സംഭവിക്കില്ലെന്നായിരുന്നു ധാരണ. മൊബൈല്‍ഫോണുകളിലെ ഇന്‍റര്‍നെറ്റ് സര്‍വ സാധാരണമായതുകൊണ്ടാണ് വിലാസം തീര്‍ന്നുപോകുന്നത്.
 

ഐ.എ.എന്‍.എ. (ഇന്‍റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി) എന്ന സ്ഥാപനത്തിനാണ് ആഗോള തലത്തില്‍ ഇന്‍റര്‍നെറ്റ് വിലാസങ്ങളുടെയും ഡൊമൈന്‍ പേരുകളുടേയും വിതരണ മേല്‍നോട്ടച്ചുമതല. വിവിധ മേഖലകള്‍ക്കായി ഓരോ കൂട്ടം വിലാസങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതില്‍ അവസാനത്തെ നാലു ബ്ലോക്കുകള്‍ വെള്ളിയാഴ്ച അനുവദിക്കും. അവ ഓരോരുത്തര്‍ക്കായി ഈ വര്‍ഷം അവസാനത്തോടെ നല്‍കിത്തീരും. ഐ.പി. വേര്‍ഷന്‍ നാലിലെ അഡ്രസ്സുകള്‍ മുഴുവനും തീരുമ്പോള്‍ കൂടുതല്‍ വിലാസങ്ങള്‍ നല്‍കാനായി ഐ.പി. വേര്‍ഷന്‍ ആറ് രൂപംകൊള്ളുന്നുണ്ട്. ഇതുപ്രകാരം 340 ലക്ഷം കോടി വിലാസങ്ങളുണ്ടാകും. അടുത്ത നൂറ്റാണ്ടു മുഴുവന്‍ ഉപയോഗിക്കാന്‍ ഇതു മതിയാകും എന്നാണ് കരുതുന്നത്.
 

നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളെയും മറ്റു അനുബന്ധ ഉപകരണങ്ങളെയും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഐ.പി. അഡ്രസ്സ്. ഇന്‍റര്‍നെറ്റുമായി ബന്ധമുള്ള കമ്പ്യൂട്ടര്‍, ഐപോഡ്ഐഫോണ്‍, മൊബൈല്‍ഫോണ്‍,ഐ.പി.ഫോണ്‍, ഐ.പി. ക്യാമറ എന്നിവയ്‌ക്കെല്ലാം ഐ.പി. അഡ്രസ്സ് ആവശ്യമാണ്. വെബ്‌സൈറ്റുകള്‍ക്കും സ്വന്തമായി ഐ.പി. അഡ്രസ്സ് ഉണ്ടെങ്കിലും വലിയ സംഖ്യകള്‍ ഓര്‍ത്തുവെക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ അവയെ പേരുകളുമായി ബന്ധിപ്പിച്ചാണ് പറയാറ്

Tuesday, January 25, 2011

Some Customer Care Calls


Customer Care Calls
This is what happens when some people calls to call centers.....

TAKE A LOOK:

1) Tech Support: "I need you to right-click on the Open Desktop."
Customer: "Ok."
Tech Support: "Did you get a pop-up menu?"
Customer: "No."
Tech Support: "Ok. Right click again. Do you see a pop-up menu?"
Customer: "No."
Tech Support:: "Ok, sir. Can you tell me what you have done up until this
point?"
Customer: "Sure, you told me to write 'click' and I wrote 'click'."

2) Customer: "I received the software update you sent, but I am still
getting the same error message."
Tech Support:: "Did you install the update?"
Customer: "No. Oh, am I supposed to install it to get it to work?"

3).Customer:: "I'm having trouble installing Microsoft Word."
Tech Support:: "Tell me what you've done."
Customer: "I typed 'A:SETUP'."
Tech Support:: "Ma'am, remove the disk and tell me what it says."
Customer:: "It says '[PC manufacturer] Restore and Recovery disk'."
Tech Support:: "Insert the MS Word setup disk."
Customer:: "What?"
Tech Support: "Did you buy MS word?"
Customer: "No..."

4).Customer:: "Do I need a computer to use your software?"
Tech Support:: ?!%#$

5).Tech Support:: "Ok, in the bottom left hand side of the screen, can you
see the 'OK' button displayed?"
Customer: "Wow. How can you see my screen from there?"

6) Tech Support:: "What type of computer do you have?"
Customer:: "A white one."

7). Tech Support:: "Type 'A:' at the prompt."
Customer:: "How do you spell that?"

8). Tech Support: "What's on your screen right now?"
Customer: "A stuffed animal that my boyfriend got me at the grocery store."

9). Tech Support:: "What operating system are you running?"
Customer: "Pentium."

10). Customer: "My computer's telling me I performed an illegal abortion."

11).Customer: "I have Microsoft Exploder."

12).Customer: "How do I print my voicemail?"

13). Customer: "You've got to fix my computer. I urgently need to print
document, but the computer won't boot properly."
Tech Support: "What does it say?"
Customer: "Something about an error and non-system disk."
Tech Support: "Look at your machine. Is there a floppy inside?"
Customer: "No, but there's a sticker saying there's an Intel inside."

14). Tech Support: "Just call us back if there's a problem. We're open 24
hours."
Customer: "Is that Eastern time?"

15). Tech Support:: "What does the screen say now?"
Customer: "It says, 'Hit ENTER when ready'."
Tech Support:: "Well?"
Customer: "How do I know when it's ready?"

16). A plain computer illiterate guy rings tech support to report that his Computer is faulty.
Tech: What's the problem?
User: There is smoke coming out of the power supply.
Tech: You'll need a new power supply.
User: No, I don't! I just need to change the startup files.
Tech: Sir, the power supply is faulty. You'll need to replace it.
User: No way! Someone told me that I just needed to change the startup and
it will fix the problem! All I need is for you to tell me the command.
10 minutes later, the User is still adamant that he is right. The tech is frustrated and fed up.
Tech: Sorry, Sir. We don't normally tell our customers this, but there is
an undocumented DOS command that will fix the problem.
User: I knew it!
Tech: Just add the line LOAD NOSMOKE.COM at the end of the CONFIG.SYS. Let
me know how it goes.
10 minutes later.
User: It didn't work. The power supply is still smoking.
Tech: Well, what version of DOS are you using?
User: MS-DOS 6.22.
Tech: That's your problem there. That version of DOS didn't come with
NOSMOKE. Contact Microsoft and ask them for a patch that will give you the
file. Let me know how it goes.
1 hour later.
User: I need a new power supply.
Tech: How did you come to that conclusion?
User: Well, I rang Microsoft and told him about what you said, and he
started asking questions about the make of power supply.
Tech: Then what did he say?
User: He told me that my power supply isn't compatible with NOSMOKE.

17) customer care officer:I need a product identification no: right now and may I help u in finding it out?
Cust: sure
CCO: could u left click on start and do u find 'My Computer'?
Cust: I did left click but how the hell do I find your computer?

Thursday, January 20, 2011

നമ്പരുകള്‍ക്കിന്നു സ്വാതന്ത്ര്യദിനം

Mobile Number Portability in India
നമ്പര്‍ മാറ്റാനുള്ള നമ്പരുകള്‍ ഇനി ചിലവാകില്ല. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഒരു സേവനദാതാവില്‍ നിന്നു മറ്റൊന്നിലേക്കു മാറുമ്പോള്‍ ഇന്നു മുതല്‍ നിങ്ങള്‍ക്കു നമ്പര്‍ നിലനിര്‍ത്താം. ടെലികോം രംഗത്തെ നാഴികക്കല്ലായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) രാജ്യത്ത് നിലവില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ സ്വാതന്ത്ര്യം പ്രഘോഷിക്കുകയാണ്, നമ്പരുകളുടെ സൗന്ദര്യം ദേശസാല്‍ക്കരിക്കപ്പെടുകയാണ്. ഒരു നമ്പരുകളും ഇനി സേവനദാതാക്കളുടെ കുത്തകയല്ല. എംഎന്‍പി നിലവില്‍ വരുന്നതോടെ മൊബൈല്‍ നമ്പര്‍ നോക്കി അത് ഏത് സേവനദാതാവിന്റേതാണെന്നു പറയാന്‍ സാധിക്കാതെ വരും. ഒപ്പം ഒരേ സേവനദാതാവിനു കീഴിലുള്ള നമ്പരുകള്‍ക്കുള്ള ഓഫറുകളുടെ പ്രസക്തിയും കുറയും. നമ്പര്‍ മാത്രമേ മാറൂ, നമ്പരിനോടൊപ്പമുള്ള ഓഫറുകളും പ്ലാനുകളും മാറില്ല എന്നു ചുരുക്കം.
കണക്ഷന്‍ മാറുമ്പോള്‍ പഴയ നമ്പരും കൂടെക്കൊണ്ടുപോകാം എന്നതിനപ്പുറത്താണ് സത്യത്തില്‍ എംഎന്‍പിയുടെ സാധ്യതകള്‍. മറ്റു കമ്പനികള്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലേക്ക് മാറണമെന്ന് ആഗ്രഹമുള്ളവര്‍ വേണ്ടെന്നു വയ്ക്കുന്നത് ഏറെ നാളായി ഉപയോഗിക്കുന്ന നമ്പര്‍ മാറേണ്ടി വരുമല്ലോ എന്നോര്‍്ത്തു മാത്രമാവും. ബാങ്കുകളിലടക്കം ഫോണുമായി ബന്ധപ്പിച്ചിട്ടുള്ള സേവനങ്ങള്‍ക്കും അനേകം ആളുകള്‍ക്കും നല്‍കിയിട്ടുള്ള നമ്പര്‍ മാറ്റുക എന്ന റിസ്‌ക് ആണ് എന്‍എന്‍പിയുടെ വരവോടെ ഇല്ലാതാകുന്നത്. സേവനദാതാക്കളെ സംബന്ധിച്ചിടത്തോളം ഉപയോക്താക്കള്‍ 100 ശതമാനം സ്വതന്ത്രരാകുന്നതോടെ ആരും എങ്ങോട്ടു വേണമെങ്കിലും പോകാം എന്ന ആശങ്ക ഓരോരുത്തരെയും കൂടെ നിര്‍ത്താന്‍ കൂടുതല്‍ മെച്ചപ്പെട്ട ഓഫറുകള്‍ അടിക്കടി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായിത്തീരും.
എംഎന്‍പി ദേശീയതലത്തില്‍ നിലവില്‍ വരുന്നത് ഇന്നാണെങ്കിലും ഹരിയാനയില്‍ നവംബര്‍ 25 മുതല്‍ പ്രചാരത്തിലുണ്ട്. കണക്കുകള്‍ പ്രകാരം നാളിതുവരെ ഹരിയാനയില്‍ ഒരു ലക്ഷത്തോളം ആളുകളാണ് നമ്പര്‍ സ്വാതന്ത്ര്യം ഉപയോഗിച്ചത്. രാജ്യത്ത് നേരത്തെ നടത്തിയ പഠനം അനുസരിച്ച് 25 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും നമ്പര്‍ നിലനിര്‍ത്തി കണക്ഷന്‍ മാറാനാഗ്രഹിക്കുന്നവരാണെന്നു കണ്ടെത്തിയിരുന്നു. ദേശീയതലത്തില്‍ എംഎന്‍പി നിലവില്‍ വരുന്നത് മുഖ്യസേവനദാതാക്കളെല്ലാം നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ നമ്പരുമായി ഞങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്കു വരൂ എന്നാഹ്വാനം ചെയ്യുന്ന ആകര്‍ഷകമായ പരസ്യങ്ങളും ടോള്‍ ഫ്രീ നമ്പരുകളുമായി പ്രധാന കമ്പനികളൊക്കെ ഒരാഴ്ച മുമ്പേ രംഗത്തെത്തി കഴിഞ്ഞു. ആളെ ഇങ്ങോട്ടു പിടിക്കാമെന്ന മോഹത്തിനപ്പുറം എത്ര ഉപയോക്താക്കള്‍ നമ്പരുമായി സ്ഥലം വിടും എന്ന ആശങ്ക തന്നെയാണ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നത്. അങ്ങനെ പോകാനാഗ്രഹിക്കുന്നവരെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ മിക്ക കമ്പനികളും പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വന്‍തുക ബില്ലടയ്ക്കുന്ന, വിശ്വസ്തരും പ്രമുഖരുമായ ഉപയോക്താക്കള്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കു ശ്രമിച്ചാല്‍ ബില്‍ തുക കുറച്ചു നല്‍കിയും, വ്യക്തിഗത ഓഫറുകള്‍ നല്‍കിപ്പോലും അത്തരക്കാരെ കൂടെ നിര്‍ത്താനും കമ്പനികള്‍ ശ്രമിക്കുന്നുണ്ടത്രേ.
ഒരു സേവനദാതാവിനോടുള്ള പൊതുവായ ഇഷ്ടമോ അനിഷ്ടമോ എംഎന്‍പിയില്‍ വേഗം പ്രകടമാകും. പ്രതീക്ഷിക്കുന്ന ഓഫര്‍ ഉണ്ടായില്ലെങ്കില്‍, ഒരു പ്ലാന്‍ ഇഷ്ടമായില്ലെങ്കില്‍, ഉപയോക്താക്കള്‍ കണക്ഷന്‍ മാറ്റത്തിനു ശ്രമിച്ചെന്നിരിക്കും. എത്ര മികച്ച ഓഫര്‍ നല്‍കിയാലും വെറുതെ നെറ്റ്‌വര്‍ക്ക് മാറാനുള്ള പ്രവണതയുമുണ്ട്. അത് കൂടി ഇല്ലാതാക്കണമെങ്കില്‍ ഓഫറുകള്‍ ആകര്‍ഷകമായേ മതിയാവൂ. കമ്പനികള്‍ തമ്മില്‍ ഉപയോക്താവിനെ സന്തോഷിപ്പിക്കാന്‍ മല്‍സരിക്കേണ്ടി വരും. പരസ്യകോളുകളടക്കമുള്ള ശല്യങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി അച്ചടക്കമുള്ള സേവനദാതാവായിരുന്നില്ലെങ്കില്‍ ഉപയോക്താവിന് പാട്ടിനു പോകും എന്നു ചുരുക്കം.
Mobile Number Portability in India

കാമുകിയെ മാറുന്ന പോലെ ഈസിസായി നമ്പര്‍ മാറാന്‍ പറ്റില്ല. കുറഞ്ഞത് മൂന്നു മാസമെങ്കിലും ഒരേ നെറ്റ്‌വര്‍ക്കില്‍ നില്‍ക്കാതെ മറ്റൊന്നിലേക്കു മാറാനാവില്ല. ഇതിന് ചെലവ് വെറും 19 രൂപ മാത്രം. എന്നാല്‍ പുതിയ കണക്ഷന്‍ സിംകാര്‍ഡ്, റീചാര്‍ജ്, ടോപ് അപ് ഒക്കെയായി ഏകദേശം 100 രൂപയോളം ചെലവാകും. ആക്ടിവേഷന് നാലു ദിവസം വരെ വേണ്ടിവരും. പ്രീപെയ്ഡ് കണക്ഷനില്‍ പോര്‍ട്ടിംഗ് സമയത്തുള്ള ബാലന്‍സ് ടോക്‌ടൈം നഷ്ടമാകും.ഒരു ടെലികോം സര്‍ക്കിളിനുള്ളില്‍ മാത്രമേ പോര്‍ട്ടിംഗ് നടത്താന്‍ കഴിയൂ.പോസ്റ്റ് പെയ്ഡ് കണക്ഷനില്‍ ബില്‍ കുടിശിക ഉണ്ടെങ്കില്‍ പോര്‍ട്ടിംഗ് അനുവദിക്കില്ല. 
കടപ്പാട് : Berly Thomas

Tuesday, January 18, 2011

Import infos


നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD  ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS  എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം
പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന  ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ  കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍  വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk  കൊടുക്കരുത്...അതിനെ നശിപ്പിച്ചു
കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം  നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്...

3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....

4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ  TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....

ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍

HOW TO CONTACT CYBER CRIME POLICE STATION

Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004

Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in

 also

For advice or assistance regarding cyber crimes you may contact:

Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.

Mob: 9497990330
E mail: achitechcell@keralapolice.gov.in

OR

HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....

Monday, December 13, 2010

ഈ മാതാപിതാക്കളെന്താ ഇങ്ങനെ ??

Parenting
[ മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌.] ]]]] ]] ]] ]

അന്നത്തെ വെയിലിന്‌ ചൂടുണ്ടായിരുന്നില്ല. എന്റെ മേലുദ്യോഗസ്ഥ മുഖവുരയൊന്നും കൂടാതെയാണ്‌ ആ സഹായം തേടിയത്‌

``എന്റെ മൊബൈലില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മെസ്സേജസ്‌ വരുന്നു. ആളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?''

സൈബര്‍ സെല്ലില്‍ എനിക്കൊരു മിത്രവുമുണ്ട്‌. അയാളുടെ തുണ തേടാം. എന്നാലും കാള പെറ്റെന്ന്‌ കേട്ട മാത്രയില്‍ കയറെടുക്കരുതല്ലോ.

``മാഡം അയാളെ തിരിച്ചെങ്ങാനും വിളിച്ചിട്ടുണ്ടോ?'' ഞാന്‍ ആരാഞ്ഞു.
``ഏയ്‌... ഇല്ല, ഇങ്ങനെ വൃത്തികെട്ട കാര്യങ്ങളൊക്കെ തട്ടിവിടുന്നവന്മാരെ എന്തിന്‌ വിളിക്കണം?''. ആ ഉദ്യോഗസ്ഥയുടെ മുഖത്ത്‌ കനല്‍ കത്തുന്നുണ്ടായിരുന്നു. അപ്പോഴും വെയിലിന്‌ ജ്വരലക്ഷണമില്ലായിരുന്നു.

Parenting
``മാഡം, ആ ഫോണ്‍ ഇങ്ങു തന്നേ, ഞാനൊന്ന്‌ വിളിച്ചു നോക്കാം. ആദ്യമൊന്ന്‌ വിരട്ടിനോക്കാം''

ഞാന്‍ ഫോണെടുത്തു നമ്പര്‍ ഡയല്‍ ചെയ്‌തു. റിംഗ്‌ ചെയ്യുന്നുണ്ട്‌. എന്റെ ആകാംക്ഷ നുരച്ചുപൊന്തി. ആരായിരിക്കും അവന്‍?

ഫോണ്‍ കണക്‌ടഡ്‌ ആയി. തെല്ലിടനേരം മൂകത. പെട്ടെന്നൊരു ശബ്‌ദം. ഞാന്‍ ശരിക്കും അന്ധാളിച്ചു. ഒരു നാരീ ശബ്‌ദം!
``ഹലോ!''
ലോലമായ, ഹൃദ്യമായ നാദം. എനിക്ക്‌ നമ്പര്‍ തെറ്റിയോ?
``ഹലോ, നിങ്ങള്‍ ആരാണ്‌? എന്റെ മൊബൈലില്‍ സ്ഥിരമായി മെസ്സേജുകള്‍ അയയ്‌ക്കുന്നു.''
മറുപടി ഝടുതിയിലെത്തി ``ഇത്‌ മീരയുടെ ഫോണല്ലേ? ഞാന്‍ സ്വപ്‌നയാണ്‌.... ''

ആ പെണ്‍കുട്ടി പിന്നെന്തൊക്കെയോ പറഞ്ഞു. ഞാനൊന്നും കേട്ടില്ല. എന്റെ ചിത്തം എന്നോട്‌ മന്ത്രിച്ചത്‌ ഞാനുച്ചത്തില്‍ ചോദിച്ചു. ``മാഡം, മാഡത്തിന്റെ മോളുടെ പേരെന്താണ്‌? മീരയെന്നാണോ?''
``അതെ, എന്താ?''
``പേടിക്കണ്ട... ഇത്‌ ഏതോ കൂട്ടുകാരി അയച്ച മെസ്സേജാണ്‌.'' ആ നിമിഷം വെയിലിന്‌ ചൂടുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ തിരികെ ഏല്‍പിച്ചു.

ആ അമ്മയുടെ മുഖം അപമാനത്താല്‍ കുനിയുന്നത്‌ ഞാന്‍ കണ്ടു. ഈ കുട്ടികള്‍ ഇത്തരം മെസ്സേജുകളാണോ അയച്ചു കളിക്കുന്നതെന്ന്‌ അവര്‍ ചോദിക്കുന്നത്‌ കേട്ടു.

ഇന്ന്‌ മുതിര്‍ന്നവര്‍ പലപ്പോഴും ഇത്തരത്തില്‍ ചോദ്യമെറിയാറുണ്ട്‌.
ഈ കുട്ടികളെന്താ ഇങ്ങനെ?
ഞാനൊന്ന്‌ തിരിച്ചു ചോദിക്കട്ടെ... ഈ മാതാപിതാക്കളെന്താ ഇങ്ങനെ?
നെറ്റി ചുളിക്കരുത്‌. കാര്യമുണ്ട്‌.

എന്റെ സഹപാഠിയായിരുന്ന സുരേന്ദ്രന്‍ ഒരു ബാര്‍ അറ്റാച്ച്‌ഡ്‌ ഹോട്ടലിലെ മാനേജരാണിന്ന്‌. നഗരത്തിലെ ഈ ബാറിന്‌ സമീപത്തുള്ള ആശുപത്രിയില്‍ അച്ഛനെ ശസ്‌ത്രക്രിയയ്‌ക്ക്‌ പ്രവേശിപ്പിച്ചപ്പോള്‍ വീട്ടിലെ ഏകസന്താനമായ എന്നെ സഹായിക്കുവാന്‍ സുരേന്ദ്രന്‍ ഓടിയെത്തുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞാന്‍ ഹോട്ടലിലെത്തി. സുരേന്ദ്രന്‍ രാത്രിയില്‍ അച്ഛനോടൊപ്പം കൂട്ടിരിക്കുമോയെന്നറിയുവാന്‍. എനിക്ക്‌ വീട്ടിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. റിസപ്‌ഷനില്‍ നിന്ന്‌ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ ബാറിനകത്തെത്തി. അന്നത്തെ കണക്കെല്ലാം നോക്കുന്ന തിരക്കിലായിരുന്നു സുരേന്ദ്രന്‍. ഞാന്‍ ബാറിനകം കണ്ണുകളാല്‍ ഒപ്പിയെടുത്തു.
Parenting

ഒരു ദൃശ്യം!
രണ്ടുപേര്‍ കുമിളകള്‍ ഇമവെട്ടുന്ന ഗ്ലാസ്സുകള്‍ക്ക്‌ മുമ്പില്‍. അവര്‍ക്കരികില്‍ ഒരു ആണ്‍കുട്ടി. അഞ്ചോ, ആറോ വയസ്സു കാണും. സുഹൃത്തുക്കളിലൊരാള്‍ ഇടയ്‌ക്കിടെ നിലക്കടല നിറച്ച പ്ലേറ്റിലെ കരണ്ടിയെടുത്ത്‌ അല്‍പം മദ്യം അതിലേക്കൊഴിച്ച്‌ ആ കുട്ടിക്ക്‌ നുണയാനായി നല്‍കുന്നു. ഞാന്‍ സുരേന്ദ്രനോട്‌ ഈ സംഭവത്തേപ്പറ്റി സൂചിപ്പിച്ചു.
" അയാളുടെ അച്ഛന്‍ ആശുപത്രിയിലാണ്‌. ചില ദിവസങ്ങളില്‍ ബാറില്‍ വരും. അപ്പോഴെല്ലാം ഈ മോനും കാണും.''

വളര്‍ത്തലിന്റെ ന്യൂനതകളാണ്‌ മൂല്യത്തകര്‍ച്ചയുടെ കാരണം. നമ്മുടെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതിനു ശേഷം പ്രതിരോധത്തിന്‌ മുതിര്‍ന്നിട്ട്‌ കാര്യമില്ല. മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌. കമ്പ്യൂട്ടര്‍ മകന്റെ പഠനമുറിയില്‍ സൂക്ഷിക്കാതെ എല്ലാവരും കാണ്‍കെ സ്വീകരണമുറിയിലാണ്‌ വച്ചിരിക്കുന്നതെന്ന്‌ പറഞ്ഞ ഒരു പിതാവിനോട്‌ എനിക്ക്‌ ആദരവ്‌ തോന്നി.

പ്ലസ്‌ടു കഴിഞ്ഞ മകന്‌ ബൈക്ക്‌ വാങ്ങിക്കൊടുത്ത്‌ അവനെ വേഗതയുടെ തോഴനാക്കി മാറ്റുന്നതെന്തിന്‌? മകളുടെ കൈവശം പോക്കറ്റ്‌ മണി കൊടുത്തയച്ച്‌ അവളെ റെസ്റ്റോറന്റില്‍ സഖിമാരോടൊപ്പം പോകാന്‍ പ്രേരിപ്പിക്കുന്നതെന്തിന്‌?

മക്കളുടെ പാതകളില്‍ മാതാപിതാക്കള്‍ വഴുതലുണ്ടാക്കരുത്‌. ഇതൊരു അപ്രിയസത്യമായിരിക്കാം.
മൊബൈലില്ലാത്ത മക്കള്‍ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മ്മയെ ഉള്ളില്‍ ലാളിക്കട്ടെ. `ഐ മിസ്‌ യു' സന്ദേശങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത്‌ നമ്മുടെ മക്കളുടെ ചങ്ങാത്തം പറന്നുയരട്ടെ.

മൊബൈലും, ചാറ്റിംഗും ഒന്നുമില്ലാതിരുന്ന കാലത്താണല്ലോ റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌ എന്ന കവിയും ലൂയി അണ്ടര്‍മിയര്‍ എന്ന മിത്രവും തമ്മിലുള്ള അടുപ്പം അന്‍പത്‌ വര്‍ഷത്തിലേറെ പരന്നൊഴുകിയത്‌.

നമ്മുടെ മക്കള്‍ക്ക്‌ നല്ലതുമാത്രം നല്‍കാം... നല്ലതുമാത്രം.

By:ആന്റോ.എം

Saturday, November 20, 2010

പഴയ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ക്യാമറ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക !!!

Things before selling Mobile, Laptop etc
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....

പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVERചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...
തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...

നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....

മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....

1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്.. service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORYനോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...

3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..
PARK ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല.... HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....

4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം, HOTEL ഇലെ TOILETSഎന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണ്...

5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല... ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...

ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍

HOW TO CONTACT CYBER CRIME POLICE STATION

Station House Officer

Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004

Tel : 0471 2449090 , 0471 2556179 
email : cyberps@keralapolice.gov.in 

Also

For advice or assistance regarding cyber crimes you may contact:

Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330

E mail: achitechcell@keralapolice.gov.in 

OR

HiTech Cell

Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in 

Tel: 0471 - 2722768, 0471 - 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....


കടപ്പാട് : thattukadablog