Saturday, June 19, 2010

പ്രകൃതിഭംഗി ആസ്വദിക്കാന്‍ രാമക്കല്‍മേട്‌

Ramakkal Medu, Idukki, Kerala

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രകൃതികനിഞ്ഞരുളിയ ഭൂപ്രദേശമാണ്‌ ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്‌.തിരക്കേറിയ ജീവിതത്തില്‍ ലഭിക്കുന്ന ചെറിയ ഇടവേളകള്‍ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്‌. മണിക്കൂറില്‍ 25 കി മീവേഗത്തിലാണ്‌ കാറ്റു വീശുന്ന ഇവിടുത്തെ വൈകുന്നേരങ്ങള്‍ശാന്തസുന്ദരമാണ്‌. നല്ല കാറ്റ്‌ വീശിയടിക്കുമ്പോള്‍ മനസിനുംശരീരത്തിനും ഒരു കുളിര്‍മ അനുഭവപ്പെടും.
മാനസികമായി സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്‌ഇവിടുത്തെ ശാന്തതയാര്‍ന്ന അന്തരീക്ഷം ഒരു പ്രത്യേക അനുഭവംതന്നെയായിരിക്കും. വിവിധതരത്തിലുള്ള ധാരാളം പക്ഷികള്‍ഉള്ള സ്ഥലമാണ്‌ രാമക്കല്‍മേട്‌.
സീതാദേവിയെ രാവണന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ അന്വേഷിച്ചെത്തിയ ശ്രീരമാന്‍ഇവിടെയെത്തിയെന്ന്‌ പഴമക്കാര്‍ പറയുന്നു. ശ്രീരാമന്‍ ചവിട്ടിയ പാറയില്‍ കാല്‍പ്പാട്‌പതിഞ്ഞ ആ കല്ല്‌ പിന്നീട്‌ രാമക്കല്‍ എന്നാണ്‌ അറിയപ്പെട്ടത്‌. അങ്ങനെയാണ്‌ രാമക്കല്‍മേട്‌എന്ന പേരുണ്ടായത്‌. ഇവിടെനിന്ന്‌ നോക്കിയാല്‍ ചുറ്റുമുള്ള ഏഴു ചെറിയ പട്ടങ്ങളുംവയലേലകളും കാണാം. തേക്കടിയില്‍ നിന്ന്‌ 45 കിലോമീറ്ററും മൂന്നാറില്‍ നിന്ന്‌ 77കിലോമീറ്ററും ദൂരത്താണ്‌ രാമക്കല്‍മേട്‌ സ്ഥിതിചെയ്യുന്നത്‌. ഏറ്റവും അടുത്ത റെയില്‍വേസ്‌റ്റേഷന്‍ കോട്ടയവും വിമാനത്താവളം കൊച്ചിയുമാണ്‌.

1 comment: