Showing posts with label Hill Station. Show all posts
Showing posts with label Hill Station. Show all posts

Sunday, March 27, 2011

ഊട്ടി............


നീലഗിരിക്കുന്നുകളെ വലംവെച്ച് ചൂളംവിളിച്ചും പുകതുപ്പിയും പര്‍വതനിരകളിലേക്കൊരു മലകയറ്റം. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള പര്‍വത തീവണ്ടിയാത്ര എന്നും ഹരമാണ്. വിനോദസഞ്ചാരികള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് യാത്ര. കൊടുംചൂടില്‍ നിന്നാരംഭിക്കുന്ന യാത്ര ചെന്നെത്തുന്നത് സുഖശീതളിമയിലേക്ക്.
ഏറ്റവുമധികം ഇന്ത്യന്‍ സിനിമകളില്‍ സ്ഥാനംപിടിച്ച തീവണ്ടിയെന്ന ഖ്യാതിനേടിയ ലോക പൈതൃക പര്‍വത തീവണ്ടിയിലെ അവിസ്മരണീയ യാത്രയ്ക്ക് ചെലവേറെയില്ല. രണ്ടാംക്ലാസ് യാത്രയ്ക്ക് ചെലവ് വെറും ഒമ്പതുരൂപമാത്രം. റിസര്‍വേഷന്‍സഹിതം 24 രൂപ.
ഒന്നാംക്ലാസിലാണ് യാത്രയെങ്കില്‍ റിസര്‍വേഷനടക്കം 92 രൂപയാണ്. ഒന്നാംക്ലാസില്‍ 16 പേര്‍ക്ക് യാത്രചെയ്യാം. റിസര്‍വ്ഡ് രണ്ടാംക്ലാസില്‍ 142 പേര്‍ക്കും റിസര്‍വേഷനില്ലാതെ 65 പേര്‍ക്കും യാത്രചെയ്യാം.
മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്ററാണ് ഊട്ടിയിലേക്ക്. ഈ ദൂരം താണ്ടാന്‍ തീവണ്ടി നാലര മണിക്കൂറെടുക്കും. രാവിലെ 7.10 ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12 ന് ഊട്ടിയിലെത്തും. ഉച്ചകഴിഞ്ഞ് 3 ന് തിരിച്ചിറങ്ങി വൈകീട്ട് 6.25 ന് മേട്ടുപ്പാളയത്തെത്തും. കല്ലാര്‍ അടര്‍ലി, ഹില്‍നോവ്, റണ്ണിമേട്, കാട്ടേരി, വെല്ലിങ്ടണ്‍, ലവ്‌ഡേല്‍, അറവങ്കാട് എന്നിവിടങ്ങളില്‍ സ്റ്റേഷനുണ്ട്.
ഇന്ത്യയിലെ ഏറ്റവും വേഗംകുറഞ്ഞ തീവണ്ടിയെന്ന സവിശേഷതയും ഇതിനുണ്ട്. മണിക്കൂറില്‍ 10.4 കിലോമീറ്ററാണ് ശരാശരി വേഗത. 208 വളവുകളും 16 തുരങ്കങ്ങളും 26 പാലങ്ങളും താണ്ടിയാണ് മലകയറ്റം.
തീവണ്ടിയാത്രയ്ക്കിടെ വന്യമൃഗങ്ങളെക്കണ്ട് ആസ്വദിക്കാം.ചെങ്കുത്തായ മലയുടെ മറുവശവും അഗാധ ഗര്‍ത്തങ്ങളും കണ്ട് യാത്രതുടരാം.
തീവണ്ടി വേഗം നന്നേ കുറയുന്ന വന്‍മലകയറ്റ വേളയില്‍ തീവണ്ടിയില്‍ നിന്നിറങ്ങി നടന്നുനീങ്ങാം.
റാക്ക് ആന്‍ഡ് പിനിയന്‍ സാങ്കേതികവിദ്യയില്‍ റെയില്‍പ്പാളത്തിനിടെ ഘടിപ്പിച്ചിരിക്കുന്ന പല്‍ച്ചക്രത്തില്‍ കടിച്ചുപിടിച്ചാണ് തീവണ്ടിയുടെ മലകയറ്റം.
662-ആം നമ്പര്‍ തീവണ്ടിയാണ് ഊട്ടിയിലേക്ക് മലകയറുന്നത്. 621-ആം നമ്പര്‍ തീവണ്ടി ഊട്ടിയില്‍നിന്ന് മലയിറങ്ങുന്നു. ഇന്ത്യയിലെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഊട്ടി തീവണ്ടിക്ക് സീറ്റ് റിസര്‍വുചെയ്യാം. ഓണ്‍ ലൈനായും റിസര്‍വേഷന്‍ നടത്താം.
കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് രാവിലെ 5.15 ന് ബ്ലൂമൗണ്ടന്‍ എക്‌സ്​പ്രസ് തീവണ്ടിയുണ്ട്. 6.10 ന് തീവണ്ടി മേട്ടുപ്പാളയത്തെത്തും.
വൈകീട്ട് 7 ന് ബ്ലൂമൗണ്ടന്‍ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട് രാത്രി 8.20 ന് കോയമ്പത്തൂര്‍ ജങ്ഷനിലെത്തും. ഫോണ്‍നമ്പര്‍: മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷന്‍ 04254-222285, 222250.

Tuesday, March 1, 2011

കല്യാണതണ്ട്

View of Idukki Dam from Kalvari Mount, Idukki, Kerala


“ഇടുക്കിയിലെ എറ്റവും മനോഹരമായ സ്ഥലം ഏതാണ് മഷേ?“
പതിവു ചോദ്യം ഇടുക്കി കണാന്‍ എത്തുന്ന സഞ്ചരികളുടെതാണ്.
പെട്ടന്ന് ഒരുത്തരം പറയാന്‍ പറ്റാത്ത ചോദ്യമണ്.ഇടുക്കിയിലെ എല്ലാസ്ഥലങ്ങലും മനോഹരങ്ങലാണ്,ഒരൊ സ്ഥലതിനും അതിന്റെതായ പ്രത്യേകതകള്‍ ധാരാളമാണ്..എങ്കിലും ഈ ചോദ്യത്തിനു ഉത്തരം പറയെണ്ടി വന്നപ്പൊളൊക്കെ “കല്യാണതണ്ട്“ എന്നാകും പറഞ്ഞിട്ടുന്ണ്ടകുക.
സഞ്ചാരികളില്‍നിന്നകന്നു ഇടുക്കി ജലാശയതിന്റെയും കാനനഭംഗിയുടെയും വശ്യത ഒളിപ്പിച്ച്ച് കല്യാണതണ്ടു മലനിരകള്‍ മയങ്ങുന്നതിവിടെയണു.360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങത്ത മനോഹരദര്‍ശനം ഒറ്റയ്ക്കു നുകരാം എന്നതാണു ഇവിടുത്തെ പ്രത്യേകത.

View of Idukki Dam from Kalvari Mount, Idukki, Kerala

തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവെയില്‍ പൈനവില്‍ നിന്നും 17 കിലൊമീറ്റര്‍ അകലെ കാ‍ല്‍വരിമൌന്റ് അഥവാ പത്താംമൈല്‍
എനസ്ഥലത്തു നിന്നുമാണ് ഇവിടേക്കു തിരിഞ്ഞു പൊകേണ്ടതു.ഒന്നു രണ്ടു ചായ കടകളും മറ്റു ചെറിയ കടകളും മാത്രമുള്ള ഇവിടടുത്തു ഒരു തേയില ഫാക്ടറിയും ഉണ്ടു.ഏറ്റവും ഉയരം കൂടിയ ഈ സ്ഥലത്ത് കടുത്ത വേനലില്‍ ഒഴിച്ചു തണുപ്പും മഞ്ഞും
സാധാരണമാണ്.കൊച്ചിടുക്കി കാനനഭംങ്ങിയും കല്യാണതണ്ട് മലനിരകളും കാല്‍വരി മൌന്റ് മല സഞ്ചാരികളില്‍ നിന്നും
മരച്ചുപിടിക്കുന്നതിനാല്‍ റൊഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു മറുപുറത്തെ വിസ്മയകാഴ്ചകളെ പറ്റി യതൊരു ഊഹവും
കിട്ടില്ല.പത്താംമൈലില്‍ നിന്നും ഇവിടേക്കുള്ള വഴിയില്‍ വനസംരക്ഷണ സമിതി വക നിറം മങ്ങി പടം കണാന്‍ കഴിയാത്ത ഒരു ബോര്‍ഡു കണ്ണില്‍ പെടുന്നവര്‍പോലും മുകലിലേക്കു നൊക്കുമ്പൊള്‍ അവിടെ കാര്യമായി ഒന്നും ഉണ്ടാവില്ല എന്നേ ചിന്തിക്കൂ.ഇവിടുത്തെ പ്രശാന്തതയ്ക്കും പവിത്രതക്കും ഇതുതന്നെയണു പ്രധാന കാരണം.



View of Idukki Dam from Kalvari Mount, Idukki, Kerala

പത്താം മൈലില്‍ നിന്നും മുകലിളിലേക്കു കുത്തുകയറ്റമാണു.കൊണ്‍ക്രീറ്റ് പാത വളരെ പെട്ടന്നു അവസനിക്കും ശേഷം കുത്തു കയറ്റങ്ങളും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയണ്.കാറുകളുടെ അടി ഇടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വണ്ടിയെ സ്നേഹിക്കുന്നര്‍ പത്താം മൈലില്‍ നിന്നും ജീപ്പു വിളിച്ചു പൊകുന്നതാണു ഉത്തമം.അല്ലെങ്കില്‍ നിങ്ങളുടെ എസ്.യു.വി ഒന്നു ശരിക്കു ആസ്വദിക്കുകയുമാകാം.മുകളില്‍ ചെല്ലുമ്പൊള്‍ അവിടെ “ആപെ” ഒട്ടൊ കണ്ടാല്‍ ഞെട്ടണ്ട.ഇവിടുത്തെ ഒട്ടൊക്കാര്‍ സാഹസികരാണ്.



Kalvari Mount, Idukki, Kerala

ഒരു കിലൊമീറ്റെര്‍ കയറി മുകളില്‍ എത്തുംവരെ ആര്‍ക്കും മടുപ്പുതൊന്നും.“ഇയാളിതെങ്ങൊട്ടാ കൊണ്ടുപൊകുന്നതു” എന്ന മട്ടിലണ് എന്റെ കൂടെ വന്ന പലരും നൊക്കിയിട്ടുല്ലതെങ്കിലും മലയുടെ മുകളിലെത്തി മറുവശം കാണുമ്പൊള്‍ അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ സംത്രുപ്തമാകും.ഇടുക്കി ജലാശയം മലകളെ ചുറ്റിപിണഞ്ഞു കിടക്കുന്ന കാഴ്ച്ച.മുന്നില്‍ കൊടും വനങ്ങളും ദ്വീപുകളും അവക്കുമുകളിലായി മലകലുടെ നീണ്ട നിരകളും..പിന്നില്‍ ആനമുടി ഉള്‍പ്പെടെ ഉള്ള മലകളുടെ വിദൂരകാഴ്ച്ചകള്‍..പക്ഷെ ചിലസമയങ്ങളില്‍ വരുന്ന മൂടല്‍മഞ്ഞു അല്പസമയം ദൂരകാഴ്ചകളെ മറച്ചെങ്കില്‍ വിഷമിക്കേണ്ട,ജലായത്തില്‍ നിന്നും മുകളിലേക്കു വരുന്ന കാറ്റ് കാഴ്ചകളുടെ കാന്‍വാസ് തുടയ്ക്കുന്ന സുന്ദരദര്‍ശനം കാണാന്‍ ഭാഗ്യം ലഭിക്കും.

View of Idukki Dam from Kalvari Mount, Idukki, Kerala


പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കും മുന്‍പു (ക്രുത്യം പറഞ്ഞാല്‍ 1973 നു മുന്‍പ്) ഇടുക്കി അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതിനും മുന്‍പു ഇടുക്കി റിസെര്‍വ് വനത്തിന്റ്റെ ഭാഗമായി കിടന്നിരുന്ന മലകളും വനങ്ങലും അണക്കെട്ടിവെള്ളം നിറഞ്ഞതൊടെ വെള്ളത്തിനടിയിലായ്.ചില മലകള്‍ ദ്വീപുകളായ്.ഇത്തരം വലുതും ചെറുതുമായ അനവധി ദ്വീപുകള്‍ ഇവിടെ നിന്നാല്‍ കണാ‍ന്‍ കഴിയും.കാലവര്‍ഷത്തിനും വേനലിനുമിടയില്‍ ജലനിരപ്പില്‍ നൂറിലധികം അടിയുടെ വത്യാസം ഉണ്ടാകുന്നതിനാല്‍ വേനല്‍ തുടങ്ങിയാല്‍ പല ദ്വീപുകളും ദ്വീപല്ലാതാകുകയും പുതിയ ദ്വീപുകള്‍ ഉയര്‍ന്നു വരുന്നതും സാധാരണ കാഴ്ചയാണ്.മഴതുടങ്ങിയാല്‍ മുന്‍പു കണ്ടിട്ടുള്ള പല ദ്വീപുകളും അപ്രത്യക്ഷമാകും


View of Idukki Dam from Kalvari Mount, Idukki, Kerala

ജലായത്തിനു പലയിടങ്ങളില്‍ പല നിറങ്ങളാണ്.സൂര്യ പ്രകാശവും ആഴവും മുങ്ങികിടക്കുന്ന കുന്നുകളുടെ മണ്ണിന്റെ
ഘടനയുമനുസരിച്ചു പച്ച,നീല,ഇളം നിറങ്ങള്‍ തുടങ്ങി തടകത്തിന്റെ ഭഗങ്ങല്‍ പല നിറങ്ങളിലാണ് കാണപ്പെടുക.ഭാഗ്യശലികള്‍ക്കു ആനക്കൂട്ടം ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്കു നീന്തുന്നതു കാണാനാകും.അനുഭവം വെച്ചുനൊക്കിയാല്‍ ഈ ഭാഗ്യം ലഭിക്കാന്‍ ക്യമറ ഇല്ലാതെ പോകണം.



View of Idukki Dam from Kalvari Mount, Idukki, Kerala


മുന്‍പു ഇവിടെ ടൂറിസം വക ടിക്കെറ്റ് കൌന്ണ്ടറും ഒരു വാച്ചറും ഉണ്ടായിരുന്നതു ഇപ്പൊള്‍ പൊളിച്ചു
മറ്റിയിരിക്കുന്നു.വിനോദസഞ്ചരികള്‍ക്കായി തീര്‍ത്ത കുടിലുകളില്‍ തണുത്ത കാറ്റെറ്റ് അരുടെയും ശല്യമില്ലാതെ കാഴ്ച കണ്ടിരിക്കുന്നതിന്റെ സുഖം ഒന്നു വേറെയണ്.ഇവിടെ എത്തുന്നവര്‍ പലര്‍ക്കും മലയിറങ്ങി ജലാശയതിന്റെ അടുത്തു പൊകാന്‍ തോന്നുന്നതു സ്വഭാവികം.മുകളില്‍ നിന്നു തഴെക്കുനൊക്കുമ്പൊള്‍ ദൂരം ശരിയായി മനസിലാക്കാന്‍ പറ്റാത്തതാണ് കാരണം.അങ്ങനെയുള്ളവര്‍ക്കു ദൂരത്തെ കുറിച്ചു ധാരണ കിട്ടാന്‍ അവിടെ നിന്നും തഴെക്കു ഒരു കല്ലെറിഞ്ഞു നൊക്കുന്നതു നന്നായിരിക്കും എന്നു അനുഭവം സാക്ഷി.ജലാശയതിന്റെ അടുത്തുള്ള പക്ഷിമൂക്കന്‍ പാറയും ഹട്ടും ഒക്കെ വളരെ മനോഹരമാണെങ്കിലും കൊടുംവനത്തിലൂടെ അവിടെ പോയിവരാ‍ന്‍ കുറഞ്ഞതു 4 മണിക്കൂര്‍ എങ്കിലും വേണം.



View of Idukki Dam from Kalvari Mount, Idukki, Kerala

അല്പം സാഹസികത താല്പര്യമുള്ളവര്‍ക്ക് നാരകക്കാനം ടണല്‍ യാത്ര പരീക്ഷിക്കാവുന്നതണ്.കാല്‍വരി മൌന്റില്‍ നിന്നും ഇടുക്കി വഴിക്കു 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.വഴിയില്‍ പ്രത്യേകിച്ചു ബോര്‍ഡുകല്‍ ഒന്നും തന്നെയില്ല.നാ‍രകകാനത്തെ തടയണയില്‍ നിന്നും ഇടുക്കി പദ്ധതിയിലേക്കു വെള്ളം എത്തിക്കന്‍ നിര്‍മിച്ചതണ് 1 കിലോമീറ്ററോളം നീളമുള്ള ഈ തുരങ്കം.കുറത്തിമലയുടെ ഉദരത്തിലൂടെ ഉള്ള ഈ ഗുഹ വളവുകളില്ലാത്തതാണ്.10 അടിയിലധികം വാവട്ടമുള്ള ഗുഹയുടെ ഒരറ്റത്തു നിന്നു നൊക്കിയാല്‍ ഒരു രൂപ നാ‍ണയതിന്റെ വലിപ്പത്തില്‍ 1 കിലോമീറ്റര്‍ അകലെ മറ്റെ അറ്റം കണാന്‍ കഴിയും.ഇടുക്കി അണക്കെട്ടിനു സമീപം വനതിനുള്ളിലെ പാറകെട്ടിലാണ് അവസാനിക്കുന്നതു.ഇതു കടന്നു വന്നാല് ജലാശയതിന്റെ കരയില്‍ എത്താന്‍ ഇത്തവണ കൂട്ടിനു രംഗന്‍ ആയിരുന്നു.



Tunnel of Idukki Dam, Idukki, Kerala

മഴ ശക്തമാകതതിനാല്‍ ടണലില്‍ വെള്ളം നന്നെ കുറവയിരുന്നു.ഉള്ളിലെ വായു സഞ്ചാരത്തെ പറ്റി അദ്യം പോകുന്നവര്‍ക്കു പേടി തോന്നും.ശക്തിയുള്ള രണ്ടു ടോര്‍ച്ച് കയ്യില്‍ കരുതിയിരുന്നു. ഗുഹയുടെ തുടക്കതില്‍ തടികളും മറ്റും ഒഴുകി തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കന്‍ നിര്‍മ്മിചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ നൂണു ഉള്ളില്‍ കടന്നാല്‍ പിന്നെ കാണാന്‍ തുരങ്കതിന്റെ രണ്ടു
വശങ്ങല്‍മാത്രം.മുഴക്കവും,ഇരുട്ടും,തണുപ്പും,രണ്ടറ്റത്തേക്കുമുള്ള ദൂരവും നടുവിലെത്തുമ്പൊള്‍ ശരിക്കും ഭയം ജനിപ്പിക്കും.

ഗുഹയുടെ ഉള്ളില്‍ കരിങ്കല്ലുകളില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്.തുരങ്കതിന്റെ അവസാനമെത്തുമ്പൊള്‍ കാണുന്ന വനഭംഗി ഒന്നു വേറെ തന്നെയണ്.കാല്‍വരിമൌന്റില്‍ നിന്നു കണ്ട കാഴ്ചകള്‍ ഇവിടെ തൊട്ടടുത്തുകാണാം.



Tunnel of Idukki Dam, Idukki, Kerala

Idukki Dam, Idukki, Kerala

(ശ്രദ്ധിക്കുക ഇത്തരം തുരങ്കങ്ങളിലൂടെയുള്ള യാത്ര വളരെ അപകടം പിടിചതും മുന്നറിയിപ്പു ബോര്‍ടുകളില്ലെങ്കിലും നിരോധിച്ചിട്ടുള്ളതുമാണു.ഇടുക്കിയില്‍ ഇത്തരം മറ്റു ഗുഹകള്‍ ഉള്ളതു കട്ടപ്പനയ്ക്കടുത്തു അഞ്ചുരുളിയിലും വാഗമണ്ണിലുമാണു.3 കിലൊമീറ്ററിലധികം നീളമുള്ള അഞ്ചുരുളി തുരങ്കവും വളവുകളില്ലാത്തതണ്.ഇരട്ടയാര്‍ അണക്കെട്ടും ഇടുക്കിയും ബന്ദിപ്പിക്കുന്ന ഈ തുരങ്കതിലൂടെ നിര്‍മാണ ശേഷം ആരും പൊയ്ട്ടില്ലത്രെ.വിഷവാതകങ്ങളും ഒക്സിജന്റെ കുറവും മരണം വിളിച്ചു വരുത്തും.നിര്‍മാണതിലെ അപാകത മൂലം വളഞ്ഞു പോകുകയും തന്മൂലം തീരെ വെളിച്ചമില്ലത്സ്തതുമായ വഗമണ്ണില തുരങ്കം ഏറെ ഭീകരമാണ്)



Idukki Dam


ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2700 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം
അനുയോജ്യ സമയങ്ങള്‍ : 11.00am -2.00pm അനുയോജ്യം
കാഴ്ച : കല്യാണതണ്ട് മലകള്‍ ,ഇടുക്കി ജലാശയം
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി
സഹായത്തിനു :9447522368,9447522056 (Strangers painavu)

Wednesday, February 9, 2011

കൊളുക്കുമല

Kolukkumala, Munnar, Idukki, Kerala


നീണ്ട നാളത്തെ ആഗ്രഹമാണ് കൊളുക്കുമലയിലെക്കൊരു യാത്ര.മൂന്നാറിന്റെ സുന്ദരമായ ഉള്‍പ്രദേശങ്ങളില്‍ വന്നു പോകുമ്പോളൊക്കെ ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമല എന്നും ഒരു പ്രതീക്ഷയും ആവേശവുമായിരുന്നു.ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകള്‍ മാത്രം കയറാന്‍ പറ്റുന്ന ദുര്‍ഘടമായ വഴി..മുകളിലെ കാലാവസ്ഥ ഇവയൊക്കെയാണ് കൊളുക്ക് മലയിലേക്കുള്ള പ്രധാന മാര്‍ഗതടസ്സങ്ങള്‍. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്.അപ്പര്‍ സൂര്യനെല്ലിവരെ സോളിന്ഗ് ചെയ്ത വഴി ഉണ്ട് അതിനുശേഷം റോഡ് എന്ന് പറയാനാകാത്ത രീതിയിലുള്ളതാണ്‌ വഴി. ഒരു ജീപ്പിനു കഷ്ടി കടന്നു പോകാവുന്ന കുത്ത് കയറ്റം.സൂര്യനെല്ലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കിട്ടും.അവസരം പോലെ ആയിരം രൂപ മുതല്‍ മുകളിലേക്ക് വരെ ചാര്‍ജ് വാങ്ങാറുണ്ട്. പലയിടങ്ങളിലും വലിയ പാറകളും തിട്ടകളും ഹെയര്‍ പിന്‍ വളവുകളും നിറഞ്ഞ മലമ്പാത ചെന്നത്തുന്നത് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ്.കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം.ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന്‍ എന്ന് അറിയപ്പെടുന്ന ഈ തോട്ടം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സായിപ്പന്മാരുടെ ഇച്ഛാശക്തിയും തമിഴന്‍റെ വിയര്‍പ്പും ചേര്‍ന്നുന്ടയതാണ്.ഉയരം കൊണ്ട് ദക്ഷിണഭാരതത്തില്‍ രണ്ടാമതും ആനമുടിയെക്കള്‍ അമ്പതു മീടര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ്.തിപടിമല മീശപുലിമല തുടങ്ങി രണ്ടായിരം മീടറിലധികം ഉയരമുള്ള പലപര്‍വതങ്ങളിലായി കിടക്കുന്ന ഈ തോട്ടത്തിന്റെ അതിരുകള്‍ ആറായിരത്തി അഞ്ഞൂറ് മുതല്‍ എണ്ണായിരം അടി ഉയരംവരെയാണ്.കേരളത്തിലും തമിഴ്നട്ടിലുംയാണ് തോട്ടത്തിന്റെ കിടപ്പ്. ഇടുക്കിയില്‍ നിന്നും യാത്രതിരിച്ചത് കാലത്ത് എട്ടുമണിയോടെയാണ്.രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ നാലുപേര്‍.ബൈക്കില്‍ കൊളുക്കുമലയാത്ര നടത്തരുത് എന്നാണ് പലയിടത്തുനിന്നും കിട്ടിയ ഉപദേശം.ബൈക്കിന്റെ ത്രില്ലും സാമ്പത്തികലാഭവും(തെറ്റാണെന്ന് പിന്നീട് മനസിലായി)..ബൈക്കില്‍ തന്നെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മുന്നാര്‍ ദേവികുളം വഴി സൂര്യനെല്ലിയിലെത്താന്‍ രണ്ടര മണിക്കൂര്‍ .സൂര്യനെല്ലിയില്‍ നിന്നും ഹരിസന്‍സ് എസ്റ്റേറ്റിലൂടെ അപ്പര്‍ സൂര്യനെല്ലിയിലെത്താന്‍ വീണ്ടും അരമണകൂരിലധികം വേണം.തെളിഞ്ഞ നീലാകാശത്തിനു താഴെ പരന്നു കിടക്കുന്ന തേയിലതോട്ടങ്ങളും വളഞ്ഞു പുളഞ്ഞു പോകുന്ന അവയിക്കിടയിലെ നൂറുകണക്കിന് വഴികളും.നല്ല വെയിലും അരിച്ചിറങ്ങുന്ന ഇളംതണുത്ത കാറ്റ് .ഇടക്കിടക്കു കൊളുന്തു നുള്ളുന്നവരുടെ സംസാരവും പച്ചകൊളുന്തിന്റെ മണവും.ഏതു മനസികാവസ്തയിലുള്ളവരും സ്വയം മറക്കുന്ന പ്രകൃതിയുടെനേര്‍ കാഴ്ചകള്‍.
Kolukkumala, Munnar, Idukki, Kerala


സൂര്യനെല്ലിയെത്തുന്നത്തോടെ ടാര്‍ റോഡുകള്‍ അപ്രത്യക്ഷമാകുകയാണ്.തല ഉയര്‍ത്തി നോക്കിയാല്‍ അകലെ മേഘങ്ങളോടു സല്ലപിക്കുന്ന കൊളുക്കുമലയും മീശപുലിമലയുമൊക്കെ കാണാം. സോളിന്ഗ് നടന്ന വഴിയിലെ ഉരുളന്‍കല്ലുകള്‍ മുകളിലുടെ ബൈക്ക് തെന്നി നീങ്ങി.ഇനിയുള്ള വഴി ബൈക്ക് യാത്ര സഹസികമാണ്.മിക്കവാറും കയടറ്റ്ങ്ങളില് ഒരാള്‍ ഇറങ്ങി നടക്കേണ്ടി വരും.ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലുടെ ബാലന്‍സ് ചെയ്തു കൈകള്‍നന്നായി വേദനിച്ചു തുടങ്ങി.അപ്പര്‍ സൂര്യനെല്ലിയില്‍ നിന്നും മുകളിലേക്ക് പോകുന്ന വണ്ടികള്‍ക്ക് ഒരുചെറിയ ഫീസ് ഈടാക്കുന്നുണ്ട്.തൊട്ടടുത്തുള്ള ഫാക്ടറിയില്‍ നിന്നും വരുന്ന തേയിലയുടെ മണം ചായകുടിക്കുന്നതിനെക്കാള്‍ ഏറെ സുഖമുള്ളതാണ്‌.ഫാക്ടറിക്ക് ശേഷം റോഡിന്റെ സ്ഥിതി പരിതാപകരമാണ് .പാറകളും കുഴികളും നിറഞ്ഞ ഒന്‍പതു ഹെയര്‍പിന്‍ വളവുകളുള്ള വഴി.രണ്ടു മൂന്ന് സ്ഥലങ്ങളില്‍ വീണെങ്കിലും കാല്‍മുട്ടിലെയും ബൈക്കിന്റെയും കുറച്ചു പെയിന്റ് പോയതല്ലാതെ മറ്റുകേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. വളവുകള്‍ കയറി മുകളില്‍ ചെന്നാല്‍ കാണുന്ന കാഴ്ചകള്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റും.ഒരുഭാഗത്ത്‌ പരവതനിരകളും പച്ചപുതപ്പിട്ട താഴ്വാരങ്ങളും നിറഞ്ഞ കേരളം.മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്നാടിന്റെ തേനിജില്ല.വളരെ ശക്തിയേറിയ തണുത്ത കാറ്റിന്റെ ഹുന്കാരം സംസാരിക്കാന്‍ പോലും തടസമുണ്ടാക്കുന്നതയിരുന്നു. "now you are at 7130feet above msl."എന്നെഴുതിയ ബോര്‍ഡ് വ്യൂ പോയിന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. 
Kolukkumala, Munnar, Idukki, Kerala


തിപടി മലയുടെയും മീശപുലി മലയുടെയും ഉയരം എഴുതിയിരിക്കുന്നതി‌ല്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി. ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം.1935 സായിപ്പന്മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്.കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഈ ഫാക്ടറി കാലത്തേ വെല്ലുവിളിയോടെ അതിജീവിക്കുന്നു. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയന്റും ഉണ്ട്.ഇവിടെ നിന്നാല്‍ കട്ടുപോത്തുകളെയും മറ്റു ജീവികളെയും കാണാന്‍ കഴിയുമെന്ന് എഴുതിവെച്ചിട്ടുണ്ട്..പക്ഷെ താഴ്വാരങ്ങളില്‍ മഞ്ഞുമൂടിയതു മൂലം ഉയര്‍ന്ന മലകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ ടോപ്പ്സ്റ്റേഷന്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ കഴിയും.എസ്റ്റേറ്റ്‌ വാച്ചര്‍ വേലുസ്വമിയാണ് കാട്ടിത്തന്നത്.
"ഇന്കയിരുന്നു അന്കെ പോകമുടിയുമാ.." അറിയാവുന്ന തമിഴില്‍ മനേഷ് ചോദിച്ചു.

"റൊമ്പ കഷ്ടം സര്‍..ആനാ ഒരു നാളെയിലെ പോയി വരമുടിയും.."വേലുസ്വാമി പറഞ്ഞത് എനിക്ക് വിശ്വസിക്കാന് ബുദ്ധിമുട്ട് തോന്നി.മൂന്നാറില്‍ നിന്നും കൊടൈക്കനാല്‍വരെ ട്രെക്കിന്ഗ് തന്നെ മൂന്നു ദിവസം വേണം അപ്പോള്‍ പിന്നെ... 

Kolukkumala, Munnar, Idukki, Kerala


ഫാക്ടറിക്ക് ചുറ്റുമായി പത്തു പന്ത്രണ്ടു ലയങ്ങള്‍ ഉണ്ട് .തൊഴിലാളികള്‍ക്ക്‌ താമസിക്കാനുള്ള ഇവയുടെ അവസ്ഥ ദയനീയമാണ്. "കുളിര് സീസനിലെല്ലാം രേംബ കഷ്ടം സര്‍ " .. തലയിലെ ഷാള്‍ ഒന്ന് കൂടി ചുറ്റി കായ്കള്‍ കൂട്ടികെട്ടി വീലുസ്വമി കഥതുടങ്ങി.തലയിലെ കെട്ടിനിടയില്‍ നിന്നും എന്തോ ഒന്നെടുത്തു ബീഡിയില്‍ ചുരുട്ടി ആഞ്ഞു വലിച്ചു.ഒരു ജന്മത്തിന്റെ മുഴുവന്‍ ഭാരങ്ങളും ചുളിവ് വീഴ്ത്തി കരിവാളിച്ചമുഖം..ദൂരെ എവിടെയോ എന്തിലോ ഉടക്കിനില്‍ക്കുന്ന കണ്ണുകള്‍. മുന്‍പ് ഇവിടെ അറുപതിലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ എന്നും മനസിലായത് വേലുസ്വമിയുടെ കഥകളില്‍ നിന്നാണ്.നൂറു രൂപ കൂലിക്ക് ഈ മലമടക്കില്‍ പണിയെടുക്കുന്നവര്‍ മറ്റൊരു പോംവഴിയും ഇല്ലാത്തവരാണ്.ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ തമിള്‍നാട്ടിലാണ്.മാസത്തില്‍ ഒരിക്കല്‍ ആണുങ്ങള്‍ കൂടി പോയി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വരുന്നു.8 കിലോമീറെറോളം തലച്ചുമടയാണ് സാധനങ്ങള്‍ എത്തിക്കുക.രണ്ടു രൂപയ്ക്കു അരിയും നൂറു രൂപ കൂലിയും കിട്ടുന്ന തമിഴ്നാടന്‍ പ്രദേശങ്ങളിലേക്ക് ആളുകള്‍ പിന്‍വാങ്ങി പോയതില്‍ അല്‍ഭുതമില്ല.
Kolukkumala, Munnar, Idukki, Kerala




മലയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്ന കുരിശിനെ പറ്റിയും കേട്ടപ്പോള്‍ കെട്ടുകഥയാണെന്ന് തോന്നി.പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത ഒരു കുരിശ് പണ്ടെന്നോ ഒരു സായിപ്പു മലയുടെ ഏറ്റവും മുകളില്‍ കയറി അവിടെ വെച്ചിട്ടുണ്ടത്രെ..കേള്‍ക്കാന്‍ നല്ല രസം തോന്നി ഫാക്ടറി ഉള്ളില്‍ കയറി കാണുന്നതിനു 75 രൂപയാണ് ഫീസ്.തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാം.കൊളുക്കുമല തേയില ഗുണമേന്മയില്‍ മുന്തിയ ഇനമാണ്‌.വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യൂറിയ പ്രയോഗം ഒഴിച്ചാല്‍ മറ്റു രാസവളങ്ങള്‍ ഒന്നും തന്നെ ഇല്ല.മേഘങ്ങള്‍ തേയില ചെടികളെ തൊട്ടുരുമ്മി ഉമ്മവെക്കുന്ന ഇവിടെ കൊടിയ വേനലില്‍ പോലും ജലസേചനത്തിന്റെ ആവശ്യമില്ല.ആരെയും ഉണര്‍ത്തുന്ന മണമാണ് കൊളുക്കുമല ചായയുടെ പ്രത്യേകത.ഫാക്ടറി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവരെ ചൂട് ചായ കാത്തിരിപ്പുണ്ട്‌.ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല.കൊളുക്കുമല തേയിലക്ക് കിട്ടിയ പല അന്ഗീകരങ്ങളും പ്രദര്ശിപ്പിചിരിക്കുന്നതു കാണാന്‍ കഴിയും ."worlds highest grown tea" എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്കിലും ചായകുടിച്ച ആരും അതിലൊന്ന് വാങ്ങാതെ പോകില്ല.വരുന്ന എല്ലാ സഞ്ചാരികളേയും പോലെ വീണ്ടും വരും എന്ന് മനസ്സില്‍ ഉറപ്പിച്ചു താഴേക്ക്‌ ബൈക്കുമായി സാന്ഡ് സ്കെടിങ്ങിനു തുടങ്ങുമ്പോള്‍ വെയില്‍ താണിരുന്നു.തെയിലചെടികളെ മുട്ടിയുരുമ്മി മേഘങ്ങള്‍ കാഴ്ചമറക്കാന്‍ തുടങ്ങുന്ന സുന്ദരമായ സന്ധ്യതുടങ്ങുകയാണ്.തണുപ്പ് കൂടിതുടങ്ങുന്നു.മലമുകളിലെ സയന്തനതിനു വിട..


Kolukkumala, Munnar, Idukki, Kerala
കടപ്പാട് : beingstrange

Saturday, June 19, 2010

പ്രകൃതിഭംഗി ആസ്വദിക്കാന്‍ രാമക്കല്‍മേട്‌

Ramakkal Medu, Idukki, Kerala

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രകൃതികനിഞ്ഞരുളിയ ഭൂപ്രദേശമാണ്‌ ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്‌.തിരക്കേറിയ ജീവിതത്തില്‍ ലഭിക്കുന്ന ചെറിയ ഇടവേളകള്‍ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്‌. മണിക്കൂറില്‍ 25 കി മീവേഗത്തിലാണ്‌ കാറ്റു വീശുന്ന ഇവിടുത്തെ വൈകുന്നേരങ്ങള്‍ശാന്തസുന്ദരമാണ്‌. നല്ല കാറ്റ്‌ വീശിയടിക്കുമ്പോള്‍ മനസിനുംശരീരത്തിനും ഒരു കുളിര്‍മ അനുഭവപ്പെടും.
മാനസികമായി സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്‌ഇവിടുത്തെ ശാന്തതയാര്‍ന്ന അന്തരീക്ഷം ഒരു പ്രത്യേക അനുഭവംതന്നെയായിരിക്കും. വിവിധതരത്തിലുള്ള ധാരാളം പക്ഷികള്‍ഉള്ള സ്ഥലമാണ്‌ രാമക്കല്‍മേട്‌.
സീതാദേവിയെ രാവണന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ അന്വേഷിച്ചെത്തിയ ശ്രീരമാന്‍ഇവിടെയെത്തിയെന്ന്‌ പഴമക്കാര്‍ പറയുന്നു. ശ്രീരാമന്‍ ചവിട്ടിയ പാറയില്‍ കാല്‍പ്പാട്‌പതിഞ്ഞ ആ കല്ല്‌ പിന്നീട്‌ രാമക്കല്‍ എന്നാണ്‌ അറിയപ്പെട്ടത്‌. അങ്ങനെയാണ്‌ രാമക്കല്‍മേട്‌എന്ന പേരുണ്ടായത്‌. ഇവിടെനിന്ന്‌ നോക്കിയാല്‍ ചുറ്റുമുള്ള ഏഴു ചെറിയ പട്ടങ്ങളുംവയലേലകളും കാണാം. തേക്കടിയില്‍ നിന്ന്‌ 45 കിലോമീറ്ററും മൂന്നാറില്‍ നിന്ന്‌ 77കിലോമീറ്ററും ദൂരത്താണ്‌ രാമക്കല്‍മേട്‌ സ്ഥിതിചെയ്യുന്നത്‌. ഏറ്റവും അടുത്ത റെയില്‍വേസ്‌റ്റേഷന്‍ കോട്ടയവും വിമാനത്താവളം കൊച്ചിയുമാണ്‌.

Saturday, December 19, 2009

കൊടൈക്കനാല്‍

Kodaikanal









വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടതാവളങ്ങളിലൊന്നാണ്‌ കൊടൈക്കനാല്‍.കൊടൈക്കനാല്‍ എന്ന തമിഴ്‌ പദത്തിന്‌ ദി ഗിഫ്റ്റ്ഓഫ്‌ ഫോറസ്റ്റ്‌ എന്നാണര്ത്ഥം.ഹില്സ്റ്റേഷനുകളുടെ രാജകുമാരി എന്നവിശേഷണം കൂടിയുണ്ട്‌ കൊടൈക്കനാലിന്‌.തെക്കേയിന്ത്യയില്‍ വിവാഹശേഷം ഹണിമൂണ്ആഘോഷിക്കാന്‍ ഏറെപ്പേരും ഇഷ്ടപ്പെടുന്നഒരിടം കൂടിയാണിത്‌.
1845ല്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷനറിയുടെയുംബ്രിട്ടീഷ്‌ ബ്യൂറോക്രാറ്റ്സിന്റെയും സമയത്താണ്ആധുനിക കൊടൈക്കനാല്‍ രൂപംകൊള്ളുന്നത്‌.ഇരുപതാം നൂറ്റാണ്ടായപ്പോഴാണ്‌ ഇന്ത്യന്വംശജര്ഇങ്ങോട്ടേക്ക്‌ വരാന്‍ തുടങ്ങുന്നത്‌.
പ്രധാനമായും മൂന്ന്‌ സീസണ്‍ ആയിട്ടാണ്‌ സഞ്ചാരികള്‍ കൊടൈക്കനാലില്‍ എത്തുന്നത്‌.ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ്‌ പീക്ക്‌ സീസണ്‍. ഫെബ്രു-മാര്ച്ച്‌ മാസങ്ങളില്‍ ലോ സീസണുംജൂലായ്‌-സെപ്റ്റംബര്‍ മാസങ്ങളില്‍ സെക്കന്റ്‌ സീസണുമാണ്‌. കൊടൈക്കനാലിന്റെ എല്ലാകാര്യങ്ങളും നോക്കുന്നത്‌ ടൂറിസം വകുപ്പാണ്‌. ഏകദേശം അന്പതോളം ഹോട്ടലുകളുംമുപ്പതിനു മുകളില്‍ ഇന്ത്യന്‍ കോണ്ടിനെന്റല്‍, വെസ്റ്റേണ്‍, ചൈനീസ്‌ റെസ്റ്റോറന്റുകളുംകൂടാതെ റ്റീ സ്റ്റാളുകളും ചെറിയ കഫേകളും ഇവിടെയുണ്ട്‌.
കൊടൈക്കനാലില്‍ നിരവധി സ്ഥലങ്ങള്‍ കണ്ടിരിക്കേണ്ടതാണ്‌. അതില്പ്രധാനപ്പെട്ടവയെക്കുറിച്ച്‌ പറയാംകൊടൈക്കനാല്‍ തടാകംബ്രയാന്ത്‌ പാര്ക്ക്‌,കോക്കേഴ്സ്വോക്ക്‌, ബിയര്‍ ഷോലാഫാള്സ്‌, ഗ്രീന്വാലി വ്യൂ(മുന്കാലങ്ങളില്‍ സൂയിസൈഡ്പോയിന്റ്‌), പൈന്‍ ഫോറസ്റ്റ്സ്‌, ഷെമ്പഗനൂര്‍ മ്യൂസിയം ഓഫ്‌ നാച്യുറല്‍ ഹിസ്റ്ററി,കൊടൈക്കനാല്‍ സോളാര്‍ ഒബ്സര്വേറ്ററിപില്ലാര്‍ റോക്സ്‌, ഗുണ കേവ്സ്‌, സില്വര്കാസ്കേയ്ഡ്‌, ഡോള്ഫിന്‍ നോസ്‌, കുറിഞ്ഞി ആണ്ടവര്‍ മുരുകന്‍ ടെമ്പിള്‍. കൊടൈക്കനാല്ഗൈഡുകളുടെ സേവനം ലഭിക്കുംഎന്നാല്‍ നാട്ടില്‍ നിന്ന്‌ പരിചയമുള്ള ആരെയെങ്കിലും ഒപ്പംകൂട്ടുന്നതാകും നല്ലത്‌.
മധുര(135 കി മീ), ട്രിച്ചി(200 കി മീ), കോയമ്പത്തൂര്‍(170 കി മീഎന്നിവയാണ്‌ കൊടൈക്കനാലിന്സമീപമുള്ള എയര്പോര്ട്ടുകള്‍. പളനി(64 കി മീ), കൊടൈ റോഡ്‌ സ്റ്റേഷന്‍(80 കി മീ),ദിണ്ഡിഗല്‍(100 കി മീസമീപമുള്ള പ്രധാന റെയില്വേ സ്റ്റേഷനുകള്‍. പളനി വഴിയോബട്ടാലഗുണ്ഡുഗട്ട്‌ റോഡു വഴിയോ 2-3 മണിക്കൂറുള്ള കൊടൈക്കനാല്‍ യാത്രഅതിമനോഹരവും ഓര്മ്മയില്‍ എക്കാലവും തങ്ങി നില്ക്കുന്നതുമായിരിക്കും.പെരിയകുളത്തുനിന്ന്‌ കുംബകരൈ വഴി 28 കി മീ സഞ്ചരിച്ചാല്‍ വേഗത്തില്‍ കൊടൈക്കനാലില്എത്താനാകുംസൈക്കിളും ടാക്സിയും വാനും സിറ്റിബസ്സും വാടകയ്ക്ക്‌ ലഭിക്കും.