Sunday, January 23, 2011

ശമ്പളം കണ്ടു ഞെട്ടരുത്..?


പഠിക്കുന്ന കാലത്ത് കണ്ട മാവേലും കയറി,വല്ലവന്റെയും വായിലും നോക്കി അണ്ടി പെറുക്കാനും പോയതിന്റെയാ ഇപ്പൊ അനുഭവിക്കുന്നത് . അല്ലെങ്കില്‍ ഇങ്ങനെ ഗള്‍ഫില്‍ വന്നു കിടന്നു വല്ല കാട്ടറബിയുടെയോ മിസ്രിയുടെയോ ആട്ടും തുപ്പും കേട്ട് കാലം കഴിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..? കറങ്ങുന്ന കസേരയില്‍ കയറിയിരുന്നു ഫയലുകള്‍ നോക്കുകയും ചെക്കില്‍ ഒപ്പിടുകയും കോണ്‍ഫ്രെന്‍സ് വിളിച്ചു കൂട്ടി തന്റെ താഴെ പണിയെടുക്കുന്നവരെ കണക്കിന് തെറിവിളിച്ചു കിട്ടുന്ന സമാധാനത്തോടെ പോയി കിടന്നു സുഖമായി ഉറങ്ങാമായിരുന്നു. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന കാശ് കൈയ്യില്‍ വരാനും വെസ്റ്റേണ്‍ യൂണിയനിലേക്ക് ഓടാനും ഉള്ളത് മുഴുവനും നാട്ടിലെക്കച്ചിട്ടും പരിഭവങ്ങള്‍ തീരാതെയും എല്ലാം കഴിഞ്ഞു മടങ്ങി വന്നു കുബുസും അതുമല്ലെങ്കില്‍ പാക്കിസ്ഥാനിയുടെ വലിയ റൊട്ടിയും കടിച്ചു പറിച്ചു കുറച്ചു പച്ചവെള്ളവും കുടിച്ചു നാളയെ പറ്റി ആകുലപെട്ടു അടുത്ത മാസത്തെ ശമ്പളത്തിനായി വേഴാമ്പലിനെ പോലെ കാത്തിരിക്കാനാണ് നമ്മുടെ യോഗം.
എല്ലാവരും ജോലി ചെയ്യുന്നത് അവനവന്റെ കുടുംബം തന്നാല്‍ ആവും വിധം ഭംഗിയായി നോക്കുവാന്‍ വേണ്ടിയാണ്. തന്റെ കുട്ടികളും ഭാര്യയും നാട്ടില്‍ സുഖമായി ക്ഴിയുണ്ടാവുമല്ലോ എന്ന വലിയ ആശ്വാസമാണ് അപ്പോഴും നമ്മുടെ മനസ്സില്‍ .. ഇത് പ്രവാസിയുടെ നിത്യ ജീവിതത്തിന്റെ നേര്‍കാഴ്ച. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാലോ, അതും തഥൈവ. കുടുംബത്തിന്റെ മുഴുവന്‍ ചിലവും കുട്ടികളുടെ പഠിപ്പും എല്ലാത്തിനും കൂടെ പൈസ തികയാതെ വരുമ്പോള്‍ ലോണ്‍ എന്നാ കാച്ചി തുരുമ്പില്‍ ആശ്രയം തേടും. മാസാമാസം കിട്ടുന്ന തുക ലോണ്‍ അടച്ചു കഴിയുമ്പോള്‍ കൈയ്യില്‍ ഒന്നും മിച്ചം ഉണ്ടാവുകയും ഇല്ല. പിന്നെയും അടുത്ത മാസത്തെ ചിലവിനായി ആരുടെയെങ്കിലും നിന്ന് കടം മേടികുകയോ ബ്ലേഡ് എന്നാ പ്രേതിഭാസത്തില്‍ ആശ്രയം തേടുകയോ ചെയ്യാതെ വയ്യ എന്നാ അവസ്ഥ താനേ വന്നു ഭവിക്കും.എന്നാല്‍ ഇതൊന്നുമല്ല മോനെ ശമ്പളം …കണ്ടിട്ട് അസൂയപ്പെട്ടിട്ടും കാര്യമില്ല. ഇനി താഴെയുള്ള കാര്യങ്ങള്‍ വായിക്കുന്നതിനു മുന്‍പ് പരദൈവങ്ങളോട് കരഞ്ഞപേക്ഷിച്ചോളുക ” ശക്തി തരണേ…കാത്തോളണേ…!!”
2,871 കോടി രൂപ അറ്റാദായവും 45,811 കോടി രൂപ വിപണിമൂല്യവുമുള്ള കമ്പനിയാണ് വാഹന – ട്രാക്ടര്‍ നിര്‍മാണ രംഗത്തുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വിനീത് നയ്യാറിന്റെ ശമ്പളം. 3.4 കോടി രൂപയാണ്. അദ്ദേഹത്തിന്റെ പ്രതിമാസശമ്പളം 28.33 ലക്ഷം രൂപ. ഇതിന് പുറമെ, ജീവനക്കാര്‍ക്കുള്ള സ്റ്റോക്ക് ഓപ്ഷന്‍ ഇനത്തില്‍ അദ്ദേഹത്തിന് ലഭിച്ച ഓഹരികളുടെ മൂല്യം ഇപ്പോള്‍ 42 കോടി രൂപ വരും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്രയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം 2.7 കോടി രൂപയാണ്. വിനീത് നയ്യാറും ആനന്ദ് മഹീന്ദ്രയും കഴിഞ്ഞ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നത് മഹീന്ദ്ര ഹോളീഡെയ്‌സ് മാനേജിങ് ഡയറക്ടര്‍ രമേശ് രാമനാഥനാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം 2.3 കോടി രൂപയാണ്. പ്രതിമാസം 19.16 ലക്ഷം രൂപ. സ്റ്റോക്ക് ഓപ്ഷന്‍ ഇനത്തില്‍ രമേശ് രാമനാഥന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം 7.22 കോടി രൂപയാണ്. ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യലിന്റെ മാനേജിങ് ഡയറക്ടര്‍ രമേശ് അയ്യര്‍ കഴിഞ്ഞ വര്‍ഷം ശമ്പളമായി കൈപ്പറ്റിയത് 1.1 കോടി രൂപയാണ്. പ്രതിമാസം 9.16 ലക്ഷം രൂപ. സ്റ്റോക്ക് ഓപ്ഷനിലൂടെ ലഭിച്ച ഓഹരികളുടെ മൂല്യം 3.62 കോടി രൂപ. 184 കോടി രൂപ നഷ്ടത്തിലുള്ള മഹീന്ദ്ര ഫോര്‍ജിങ്ങിന്റെ എം.ഡി.ദീപക് ധീറിന് ലഭിക്കുന്ന ശമ്പളം 80 ലക്ഷം രൂപ. അതായത് പ്രതിമാസം 6.66 ലക്ഷം രൂപ. മഹീന്ദ്ര ലൈഫ് സ്‌പേസിന്റെ എംഡിയും സിഇഒയുമായ അനിതാ അര്‍ജുന്‍ദാസിന് ലഭിക്കുന്നത് 60 ലക്ഷം രൂപയാണ്. എപ്പടി കാര്യങ്ങള്‍..?
ഇനി നമുക്ക് ഇന്‍ഫോസിസിലേക്ക് പോകാം. ഇന്‍ഫോസിസ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മലയാളിയായ ക്രിസ് എന്ന് സുഹൃത്തുക്കള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന എസ്.ഗോപാലകൃഷ്ണന്റെ ശമ്പളം ഒരു കോടി രൂപ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 1.01 കോടി രൂപയാണ് ഇദ്ദേഹം ശമ്പളമായി പറ്റിയത്. ക്രിസിനെക്കാള്‍ കൂ ദിയവര്‍ വേറെയ്മുണ്ട്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ബാങ്കിങ് – കാപ്പിറ്റല്‍ മാര്‍ക്കറ്റ് – സ്ട്രാറ്റജിക് ഗ്ലോബല്‍ സോഴ്‌സിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റുമായ അശോക് വെമുറി കഴിഞ്ഞവര്‍ഷം 4.88 കോടി രൂപയാണ് ശമ്പളമായി പറ്റിയത്. അതായത് പ്രതിമാസം 40.67 ലക്ഷം രൂപ. ഇന്‍ഫോസിസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മലയാളിയായ എസ്.ഡി.ഷിബുലാലിന്റെ വാര്‍ഷികശമ്പളം 95 ലക്ഷം രൂപ.അതായത് ഷിബുലാല്‍ പ്രതിമാസം ശമ്പളമായി വാങ്ങുന്നത് 7.92 ലക്ഷം രൂപ.തീര്‍ന്നിട്ടില്ല…ദേ, അടുത്തത്…!
ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള ഹോട്ടല്‍ ലീലാ വെഞ്ച്വറിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 1.27 കോടി രൂപയാണ്. അതായത് ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപ. ടാറ്റാ ഗ്രൂപ്പ് സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണാണ് ശമ്പള പട്ടികയില്‍ ഒന്നാമത്. 7.7 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം.പ്രതിമാസം കണക്കു കൂട്ടി ഇപ്പോള്‍ തന്നെ കൂടിയിരിക്കുന്ന ബിപി ഇനിയും ഹൈ ആക്കുന്നില്ല. ഇ.ഐ.എച്ച്. ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ പി.ആര്‍ .എസ്.ഒബറോയ് 2.6 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ശമ്പളം പറ്റിയത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം പുല്ലു പോലെ വലിച്ചെറിഞ്ഞു ഫ്യൂച്വര്‍ ഗ്രൂപ്പില്‍ എത്തിയപ്പോള്‍ വി.വൈദ്യനാഥന് കിഷോര്‍ ബിയാനി നല്‍കുന്നത് 50 കോടി രൂപ. ബിഗ് ബസാര്‍ , പാന്റലൂണ്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയരായ ഫ്യൂച്വര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂച്വര്‍ ക്യാപ്പിറ്റല്‍ ഹോള്‍ഡിങ്ങിനെ നയിക്കാനാണ് കിഷോര്‍ ബിയാനി, വൈദ്യനാഥനെ ഇത്ര വലിയൊരു തുക നല്‍കി കൊണ്ടുവന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന സണ്‍ ടിവിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കലാനിധി മാരനേക്കാള്‍ പത്ത് കോടി രൂപ കൂടുതല്‍ .
ഇനി ഞാനെന്തു കൂടുതല്‍ വിശിദീകരിക്കാനാ…എന്റെ ഉള്ള ശക്തി ചോര്‍ന്നു പോയിരിക്കുന്നു.
“പരദൈവങ്ങളെ…!!!
കടപ്പാട് : thattakam

No comments: