Showing posts with label Lal Jose. Show all posts
Showing posts with label Lal Jose. Show all posts

Monday, February 10, 2014

കവിയും കവിതയും ഒന്നായ ജന്മം

ശ്രീകുമാരന്‍തമ്പി

പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയ്ക്ക് ഫെബ്രവരി 10-ന് 4 വര്‍ഷം.
Girish Puthenjery


ഗിരീഷ് പുത്തഞ്ചേരി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഗാനരചയിതാവു മാത്രമായിരുന്നില്ല, എല്ലാ അര്‍ഥത്തിലും അദ്ദേഹം ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. കവിതയിലും ഗാനത്തിലും കഥയിലും ചലച്ചിത്രഭാഷയിലും ഗിരീഷ് സാകല്യത്തിന്റെ ചാരുതയാണ് പ്രദര്‍ശിപ്പിച്ചത്. അതീവബുദ്ധിമാനായിരുന്നെങ്കിലും ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ് ഗിരീഷ് പാടിയത്. അറിവിന്റെ സമഗ്രതയുള്ള ഒരു മനസ്സില്‍നിന്ന് ആസ്വാദകമനസ്സുകളിലേക്ക് കാന്തത്തിലേക്ക് ഇരുമ്പെന്നപോലെ ശക്തിയോടെ അതിവേഗത്തില്‍ ഗിരീഷിന്റെ വാക്ക് സഞ്ചരിച്ചു. മലയാളപദങ്ങള്‍ക്ക് അതുവരെ നാം കണ്ടിട്ടില്ലാത്ത സൗന്ദര്യമുണ്ടെന്ന് പല ഗാനങ്ങളിലൂടെയും ഗിരീഷ് നമ്മെ പഠിപ്പിച്ചു. അനന്യസുന്ദരങ്ങളായ അന്വയങ്ങളിലൂടെ ഗിരീഷ് മലയാളികളെ അദ്ഭുതപ്പെടുത്തി.

'ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം'. ഉപനിഷത്ത് (ശാന്തിപാഠം) പറയുന്നു. 'എന്റെ വാക്ക് മനസ്സിലുറയ്ക്കണം; എന്റെ മനസ്സ് വാക്കിലുറയ്ക്കണം.' തന്റെ മനസ്സില്‍ ഉറയ്ക്കാത്ത ഒരു വാക്കും ഗിരീഷ് പ്രയോഗിച്ചില്ല. മലയാള ലളിതഗാനപ്രസ്ഥാനത്തിന്റെ രൂപരേഖ ഈ കവിക്ക് കാണാപ്പാഠമായിരുന്നു. തമ്മില്‍ കണ്ടുമുട്ടുന്ന വേളകളിലൊക്കെ ഞാന്‍പോലും മറന്നുപോയ എന്റെ ചില പഴയ പാട്ടുകള്‍ ഒരക്ഷരംപോലും വിടാതെ ഗിരീഷ് പാടിക്കേള്‍പ്പിക്കുമായിരുന്നു. ഗിരീഷിനെപ്പോലെതന്നെ അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രശസ്ത സംഗീതസംവിധായകനായ രവീന്ദ്രന്‍ ഒരിക്കല്‍ എന്നോടു പറയുകയുണ്ടായി, 'യഥാര്‍ഥത്തില്‍ തമ്പിസ്സാറെഴുതിയ പല ഗാനങ്ങളുടെയും 'അര്‍ഥവ്യാപ്തി' എനിക്കു കാട്ടിത്തന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്' എന്ന്. ഞാന്‍പോലും ഉദ്ദേശിച്ചിട്ടില്ലാത്ത കാവ്യാലങ്കാരഗരിമ എന്റെ ഗാനങ്ങളിലുണ്ടെന്ന് ഗിരീഷ് പറയുമായിരുന്നു. അസൂയയുടെ മാളങ്ങളില്‍ നിന്ന് കൂടക്കൂടെ വിഷം ചീറ്റുമായിരുന്ന ദോഷൈകദൃക്കുകള്‍പോലും,
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം
എന്ന ഗാനവും
ആരോ വിരല്‍ മീട്ടി
മനസ്സിന്‍ മണ്‍വീണയില്‍
എന്ന ഗാനവും
മൂവന്തിത്താഴ്‌വരയില്‍
വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിച്ചെങ്കനലായ്
നിന്നുലയില്‍ വീഴുമ്പോള്‍
എന്ന ഗാനവും
സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍
എന്ന ഗാനവും കേട്ടപ്പോള്‍ വിഷം ഉള്ളിലേക്കു വലിച്ച് പത്തികളുയര്‍ത്തി ആ
വാങ്മയസംഗീതതാളത്തിനൊത്താടുകതന്നെ ചെയ്തു എന്നത് ചരിത്രസത്യം.
ഗിരീഷിന്റെ കവിതകളുടെ സമാഹാരത്തിന് ഒരു പ്രവേശിക ഞാന്‍തന്നെ എഴുതണമെന്ന് പ്രസാധകരും ഗിരീഷിന്റെ നിത്യകാമുകിയായ പത്‌നി ബീനയും ആവശ്യപ്പെട്ടപ്പോള്‍ പ്രകൃതി എന്ന പ്രഹേളികയുടെ ചാപല്യചാരുത എന്റെ കണ്ണുകളെ ഈറനണിയിച്ചു. കാരണം, ഗിരീഷിനെ കാണുമ്പോഴൊക്കെ കവിതാരചനയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഞാന്‍ ഉപദേശിക്കുമായിരുന്നു.
ഗിരീഷിന്റെ തെറ്റായ ചില ചലനങ്ങളെ കുറ്റപ്പെടുത്തി ശകാരിക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. വല്യേട്ടന്റെ മുന്‍പില്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്ക്കുന്ന വിനീതനായ കൊച്ചനുജനായി മാറും ഗിരീഷ് അപ്പോള്‍. മാറിടം കാണത്തക്കവണ്ണം അശ്രദ്ധയുടെ പ്രതീകംപോലെ ഉലയുന്ന ഷര്‍ട്ടിന്റെ കീശയില്‍നിന്ന് സെല്‍ഫോണെടുത്ത് ഭാര്യ ബീനയെ വിളിക്കും. 'ബീനേ- ഇതാ, തമ്പിച്ചേട്ടന്‍ എന്റെ തൊട്ടടുത്തു നില്ക്കുന്നു. നീ സംസാരിക്ക്. ഞാനിന്ന് എത്ര മര്യാദക്കാരനായിട്ടാണ് ഇവിടെ അടങ്ങിയൊതുങ്ങിക്കഴിയുന്നതെന്ന് ചേട്ടന്‍ പറഞ്ഞുതരും..' ഞാന്‍ ശകാരിച്ച കാര്യം പൂര്‍ണമായും മറച്ച് എന്റെ വാക്കുകള്‍ സുന്ദരമായ നര്‍മബോധത്തില്‍ അരിച്ചെടുത്തായിരിക്കും ഗിരീഷ് അവതരിപ്പിക്കുക. അങ്ങനെ തമ്മില്‍ കാണുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ബീന എനിക്ക് അനുജത്തിയായി.
തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന പ്രവാഹിനികളാണ് ഗിരീഷിന്റെ കവിതകള്‍. ഗാനത്തിനും കവിതയ്ക്കുമിടയിലുള്ള വരമ്പ് വളരെ നേര്‍ത്തതാണെന്നും ഗിരീഷ്‌കവിത നമ്മെ പഠിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ വേര്‍പടലങ്ങളില്‍നിന്ന് ദോഹദമൂല്യമെടുത്തെഴുതിയ വൃത്തനിബദ്ധകവനങ്ങളിലും മുക്തച്ഛന്ദസ്സിലെഴുതിയ കവിതകളിലും ഗാനാത്മകത ഒരുപോലെ നിറഞ്ഞുതുളുമ്പുന്നതു കാണാം...
വളരെ പെട്ടെന്നാണ് ഗിരീഷ് എഴുതുന്നത്. എന്നാല്‍ ക്ഷിപ്രസൃഷ്ടിയുടെ ഒരു ന്യൂനതയും അതില്‍ നമുക്കു കണ്ടെത്താനാവുകയില്ല. സംഗീതത്തില്‍ ജന്മസിദ്ധമായിത്തന്നെ ലഭിച്ച അറിവും കഠിനമായ അധ്വാനവും മനസ്സു തുറന്നുള്ള ആലാപനവൈഭവത്തില്‍നിന്ന് സ്വരുക്കൂട്ടിയെടുത്ത അതുല്യമായ പദസമ്പത്തും തന്റെ കാവ്യ-ഗാനസപര്യയിലുടനീളം ഗിരീഷിനു കൂട്ടായി നിന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഗിരീഷ് പാടുന്നത്. അതേസമയം ഭാരതത്തിലെ സഞ്ചിതസംസ്‌കാരം പകര്‍ന്നുനല്കിയ 'ബോധം' ആ കവിതകളുടെ അന്തര്‍ധാരയാകുകയും ചെയ്യുന്നു.

'സ്ത്രീവിമോചന'ത്തെ വിഷയമാക്കി ആഴ്ചതോറും എത്രയോ വികലസൃഷ്ടികള്‍ നാം വായിച്ചുതള്ളുന്നു. എന്നാല്‍, എത്ര മനോഹരമായ രീതിയിലാണ് ഗിരീഷ് ഈ വിഷയം കൈകാര്യംചെയ്തിരിക്കുന്നത്. ദുഃഖത്തെ നര്‍മബോധംകൊണ്ടു മൂടുന്ന കവികള്‍ അസാമാന്യ പ്രതിഭാശാലികളായിരിക്കും.
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം
എന്ന് മഹാകവി അക്കിത്തം പാടിയില്ലേ. ദാരിദ്ര്യം എന്ന നിത്യദുഃഖത്തെ മഹാകവി ഇടശ്ശേരി പലപ്പോഴും ഒരു നേര്‍ത്ത ചിരികൊണ്ടു മൂടുന്നതു കാണാം.
ഗിരീഷിന്റെ കലാമണ്ഡലം എന്ന കവിതയിലേക്കു വരാം. സ്വാതിതിരുനാളിന്റെ അളിവേണി എന്തു ചെയ്‌വൂ എന്ന പ്രയോഗം കടമെടുത്തിരിക്കുന്നതില്‍പ്പോലും കാണാം, കവിയുടെ തികഞ്ഞ ഔചിത്യബോധം.
'അളിവേണി എന്തു ചെയ്‌വൂ നീ...?'
അടുക്കളയി-
ലരകല്ലി-
ലുരലി-
ലുമിത്തീയി-
ലായുശ്ശേഷമൊടുക്കയോ?
അറ്റുപോയ പ്രണയത്തി-
ന്നീരിഴച്ചരടു ജപിക്കയോ?
ഋതുസ്‌നാനോത്കണ്ഠയാല്‍
നീറിനീറി ദഹിക്കയോ
വിണ്ടുചിന്തിയ നോവിന്റെ
വേനല്ക്കറ്റ മെതിക്കയോ...?
വര്‍ഷര്‍ത്തു കണ്ണിലിറ്റുമ്പോള്‍
വരുംവരായ്ക നിനയ്ക്കയോ?
തുടങ്ങിയ വരികളിലൂടെ പത്‌നീപദമലങ്കരിച്ചുകഴിഞ്ഞാല്‍ അനുരാഗിണിയായ യുവതിയിലുണ്ടാകുന്ന പരിവര്‍ത്തനത്തിലെ കദനഭാരം എത്ര ശില്പഭദ്രതയോടെ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു. 'വേനല്ക്കറ്റ മെതിക്കുക' എന്ന പ്രയോഗം എത്ര ഉദാത്തമായിരിക്കുന്നു!
'മിഴിനീരെണ്ണമണക്കുന്ന മുടി മടിയിലേക്ക് ഊര്‍ന്നുവീഴുന്ന'തും, 'രക്തചന്ദനച്ഛവിയേല്ക്കും കവിളില്‍ വാവുകറുക്കുന്ന'തും മറ്റും ഈ കവിക്കു മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ബിംബങ്ങളത്രേ. 'അളിവേണി' എന്ന പ്രയോഗത്തില്‍ത്തന്നെയാണ് ഗിരീഷ് കലാമണ്ഡലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്.
അളിവേണിയെന്തു ചെയ്‌വൂ നീ
ആഴക്കിണറിലൊടുങ്ങയോ!
ഗിരീഷ് പ്രയോഗിക്കുന്ന ഉപമകളും ഉല്‍പ്രേക്ഷകളും രൂപകങ്ങളും നിത്യനൂതനങ്ങളാണെന്നുതന്നെ പറയാം. നാണയച്ചന്ദ്രന്‍, കഠിനോപനിഷത്ത്, ഗന്ധകപ്പാലം, കവിത കാവുതീണ്ടുന്നു, ജന്മാന്തരം തുടങ്ങിയ കവിതകളിലൂടെ പര്യടനം നടത്തുന്ന ഏതൊരാള്‍ക്കും എന്റെ ഈ അഭിപ്രായത്തോടു യോജിക്കാതിരിക്കാനാവില്ല. അറിഞ്ഞോ അറിയാതെയോ ഈ കവി മരണബിംബങ്ങളെ പലയിടങ്ങളിലും ക്ഷണിച്ചുവരുത്തുന്നതു കാണാം. 'മരണത്തിന്റെ അര്‍ഥം തിരഞ്ഞ് യമനെ സമീപിച്ച നചികേതസ്സിന്റെ കഥ പറയുന്ന കഠോപനിഷത്തിനെ മനസ്സില്‍ കണ്ടുകൊണ്ട് കവി രചിച്ച കഠിനോപനിഷത്ത് എന്ന കവിത ഉദാഹരണമായെടുക്കാം. മരണം ഒരു യാത്രയാണ്, അത് അന്ത്യമല്ല എന്ന് ആര്‍ഷസംസ്‌കാരബോധമുള്ള കവിക്കറിയാം.
മഴമണക്കുന്നൊരു സന്ധ്യയ്ക്ക്
മനസ്സിന്റെ വഴുവരമ്പിലൂടെ
വെകിളിപിടിച്ചു നടക്കുന്നതാരാണ്?
എന്ന ചോദ്യത്തിന് കവി പല ഉത്തരങ്ങളും കണ്ടെത്തുന്നു. ഉഷ്ണപ്പാടമുഴുത് ഉമിനീരു വറ്റിപ്പോയ അച്ഛനോ, അതോ തുരുമ്പിച്ച ഇരുമ്പുപെട്ടി തുറന്ന് തുളവീണ ഉടുമുണ്ടെടുത്ത് ഉത്തരത്തില്‍ അസ്തമിച്ച അമ്മയോ, വേലിയിലിരുന്നു വെയിലു കായാറുണ്ടായിരുന്ന മുത്തശ്ശിപ്പുള്ളോ, ക്ഷുഭിതജന്മത്തിന്റെ ഇടിമിന്നലും തേടി കാര്‍മേഘത്തിന്റെ കാടുകയറിപ്പോയ ഏട്ടനോ, കരിയടുപ്പിനു മേലേ പുകക്കഷായംവെച്ചരിച്ചു കുടിച്ച് ആമവാതത്തെ താലോലിക്കാനുറച്ച മുയല്‍പ്പെങ്ങളോ- അതോ, അഭിശാപജാതകത്തിന്റെ ചിതലരിച്ച പനയോലമേല്‍ ഗണിതം തെറ്റിപ്പോയൊരു ജീവിതത്തിന്റെ ഫലിതം പേര്‍ത്തെടുക്കുന്ന ഞാനോ- ?

മരണപത്രം, വടക്കുംനാഥന്‍, ജന്മാന്തരം, ശിവഗംഗ, ഈ വീടിനെ സ്‌നേഹിക്ക തുടങ്ങി ഒട്ടേറെ കവിതകളിലും അവസരത്തിലും അനവസരത്തിലും മരണം കടന്നുവരുന്നു. യഥാര്‍ഥ കവി ഋഷിയാണെന്ന് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുണ്ടല്ലൊ.
കവിതയിലെ ബിംബങ്ങളുടെ ധാരാളിത്തംകൊണ്ടു മാത്രമല്ല, കൂടക്കൂടെയുള്ള ദേവാലയസന്ദര്‍ശനം, പ്രത്യേകലക്ഷ്യങ്ങളില്ലാത്ത യാത്ര, താന്‍ സാധാരണക്കാരന്‍ മാത്രമാണെന്നു തുറന്നുകാട്ടുന്ന പെരുമാറ്റം, വേഷത്തിലുള്ള അശ്രദ്ധ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍കൊണ്ടും മഹാകവി പി. കുഞ്ഞിരാമന്‍നായരുമായി വല്ലാത്ത ഒരടുപ്പം ഗിരീഷ് പുത്തഞ്ചേരിയില്‍ നാം കാണുന്നു. അതേസമയം ഗിരീഷിനു തനതായ ഒരു കാവ്യതാളമുണ്ട്.
അമ്പിളിവട്ടത്തില്‍...
ആലവട്ടത്തില്‍
അമ്പാരിച്ചന്തമോടെ
അത്തപ്പൂച്ചമയമിറക്കി
തൃക്കാക്കര വന്നിറങ്ങി
തിരുവോണംനാള്!
തകതരികിട ധിമിധിമിതോം
തിരുതുടിയുടെ മേളത്തില്‍
തമ്പേറിന്‍തൃത്താളം
തകൃതത്തിമൃതത്തോം.
* * *
ചിറ്റാമ്പല്‍ പൂത്തുവിടര്‍ത്തും
ചിത്തിരയുടെ പാല്ക്കടലാടി
തൃക്കാക്കരയമ്പലനടയില്‍
തിരുശംഖില്‍ തീര്‍ഥമൊരുക്കി!
മലയാളപ്പഴമകളുണര്...
മാവേലിപ്പാട്ടുകളുണര്...
നിറയോ നിറ നിറ നിറ
പൊലിയുടെ
കണിമലരേയുണരുണര്
(കവിത - ആവണിത്തിങ്കള്‍)
എന്നീ വരികളിലും
ഓംകാര
ഭജനമുഖരം
മനസ്സോടിയെത്തുന്നൂ
തളര്‍ന്ന വാക്കായ്
തണലറ്റ വേനലായ്
സങ്കടച്ചുമടെഴും
സഹാറയായ്, സഹ്യാദ്രിയായ്
സ്വാമീ നിന്റെ കാല്ക്കല്‍...
ഹേ, സായിനാഥ!
നീയെന്റെയിരുളിലു-
മിഹപരത്തിലും
എണ്ണിയാല്‍ത്തീരാത്തൊ-
രീഷല്‍ പങ്കിട്ട പാതിജന്മത്തിനും
ഞങ്ങള്‍ തന്നുണ്ണികള്‍ക്കും
അരുളുക സദാ സച്ചിദാനന്ദം...
എന്നീ വരികളിലും ഇവിടെ ഉദ്ധരിക്കാതെ വിടുന്ന നിര്‍വാണം, ആയുര്‍വേദം, അമ്മ, ശംഖൊലി, രാമായണം, യോഗനിദ്ര തുടങ്ങിയ കവിതകളിലും പല സമാന വാങ്മയങ്ങളിലും തുടിക്കുന്ന അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഭാവഭംഗിയെ ശത്രുക്കള്‍ക്കുപോലും നിഷേധിക്കാനാവില്ല.

പ്രകൃതിയുടെ ഋതുഭേദജാലങ്ങളില്‍ ലയിക്കുന്ന പ്രണയഭരിതമായ മനസ്സുള്ള കവിക്ക് എത്തിപ്പിടിക്കാനാവാത്ത ആകാശങ്ങളില്ല. ഗിരീഷിന്റെ പ്രേമകവിതകളില്‍ അതിരില്ലാത്ത ആ മനോഭംഗി വിദലിതമാകുന്നതു കാണാം. ദലമര്‍മ്മരങ്ങള്‍, നിരാസം, പാണനൊരോണപ്പാട്ട്, പ്രണയമെഴുതുക, പ്രണയമെന്നാല്‍, ഹൃദയം കടഞ്ഞെടുത്ത് തുടങ്ങിയ കവിതകളെ അനുഭൂതികളാല്‍ തലോടിക്കൊണ്ടാണ് ഞാനിങ്ങനെ പറയുന്നത്.
നിള എന്ന കവിതയിലെ
അന്തിമങ്ങുന്നൂ ദൂരെ
ചെങ്കനലാവുന്നൂ സൂര്യന്‍...
എന്തിനെന്നമ്മേ നീ നിന്‍
അന്ധമാം മിഴി നീട്ടി-
ക്കൂട്ടിവായിക്കുന്നൂ ഗാഢ
ശോകരാമായണം?
വരാതിരിക്കില്ല
നിന്‍മകന്‍ രഘുരാമന്‍
പതിനാലു സംവത്സരം വെന്ത
വനവാസം തീരാറായി!
എന്ന ഭാഗം വായിച്ചപ്പോള്‍ എനിക്കു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
വരാതിരിക്കില്ല എന്നനുജന്‍
ഗിരീഷ് ഇനിയും
എന്‍മുന്‍പില്‍ -
എന്നെനിക്കു പറയാനാവില്ലല്ലോ. എങ്കിലും പ്രകൃതിയുടെ അദൃശ്യപാദസരങ്ങളുടെ കിലുക്കങ്ങളിലൂടെ, അതീവചാരുതയാര്‍ന്ന കിളിപ്പാട്ടിലൂടെ, അപൂര്‍വഭംഗിയെഴുന്ന മഞ്ഞുകാലസുമങ്ങളിലൂടെ ഗിരീഷിന്റെ ആത്മാവ് നമ്മെ തേടിവരും. കവിയും കവിതയും ഒന്നായ ജന്മമായിരുന്നു അത്.
(ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

ഷഡ്ജം
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ...

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?

മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?

നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...

അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!

അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?

സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?

കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!

Sunday, February 10, 2013

ഗിരീഷ്‌ പുത്തഞ്ചേരി

ഫെബ്രുവരി 10,2013 - മലയാളസിനിമയിലെ അപൂര്‍വ്വപ്രതിഭ ഗിരീഷ്‌ പുത്തഞ്ചേരിഉടെ മൂന്നാം  ചരമവാര്‍ഷികം. ലാല്‍ ജോസ് 2010 ഇല്‍ എഴുതിയ ഒരു ഓര്‍മകുറിപ്പ്.

ഗിരീഷിനെ ഞനെന്നാണാദ്യം കണ്ടത്‌? കോടമ്പാക്കത്തെ ഉമാ ലോഡ്ജില്‍ ഏതോ സിനിമയ്‌ക്ക്‌ പാട്ടെഴുതാന്‍ വന്ന് താമസിച്ചിരുന്നപ്പോഴോ അതോ കമല്‍ സാറിനെ കാണാന്‍ മദിരാശിയിലെ റീറെക്കോര്‍ഡിങ്ങ്‌ നടക്കുന്ന ഏതോ സ്റ്റുഡിയോയില്‍ വന്നപ്പോഴോ? പരിചയപ്പെട്ടത്‌ എന്നാണ്‌, എവിടെ വെച്ചാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ഞാന്‍ അസ്സോസിയേറ്റ്‌ ആയി വര്‍ക്ക്‌ ചെയ്ത ഏതോ സിനിമയുടെ കമ്പോസിങ്ങ്‌ വേളയിലാണ്‌- ഒരു രംഗമെനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌ – കമ്പോസിംഗ്‌ ദിനങ്ങളിലെ ഒരു വൈകുന്നേരത്തെ ‘കൂടലില്‍’ താനെഴുതിയ ഒരു പുതിയ കവിതയാണെന്ന് പറഞ്ഞ്‌, കവിത ചൊല്ലി, കവി ചമഞ്ഞ ഒരുത്തനോട്‌, “ഇത്‌ കവിതയും താന്‍ കവിയുമാണെങ്കില്‍ ഞാന്‍ വാല്മീകിയാണ്‌” എന്നാക്രോശിച്ച ഗിരീഷിനെ! അത്‌ പരിചയപ്പെടലിന്റെ ആദ്യ നാളുകളാണ്‌. തനിക്കിഷ്‌ടമില്ലാത്തത്‌ കണ്ടാല്‍ അരാണെന്താണെന്ന് നോക്കാതെ പ്രതികരിക്കുന്ന അതേ ഗിരീഷിനെ, ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ വിനയത്തോടെ ഗ്രാമീണന്റെ നിഷ്കളങ്കതയോടെ, കമല്‍ സാറിന്റെ ‘ഈ പുഴയും കടന്നു’ എന്ന ചിത്രത്തിന്റെ കമ്പോസിംഗ്‌ വേളയില്‍ കണ്ടു.
Girish Puthenjery
ഗിരീഷിനെക്കാള്‍ നല്ല പാട്ടുകള്‍ എഴുതിയിട്ടുള്ളവരുണ്ടാകാം. പക്ഷെ ഗിരീഷിനെപ്പോലെ വ്യത്യസ്തങ്ങളായ ഗാനങ്ങളെഴുതിയിട്ടുള്ളവര്‍ അപൂര്‍വ്വം. ഗിരീഷിന്റെ ഭാഷയില്‍ ‘ഓരോ സംവിധായകനും വേറെ വേറെ പേന’. എനിക്കു മാത്രമായും ഗിരീഷ്‌ ഒരു പേന കരുതി വച്ചിരുന്നു. ആ പേനയില്‍ നിന്ന് മറവത്തൂര്‍ കനവു മുതല്‍ അഞ്ചു സിനിമകളിലായി ഇരുപതിലധികം മനോഹര ഗാനങ്ങളുണ്ടായി. ആ ഗാനങ്ങളുടെ മേന്മയെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. അവയെല്ലാം ശ്രോതാക്കളുടെ മനസ്സിലും നാവിന്‍ തുമ്പിലും ഇപ്പോഴുമുണ്ട്‌. ഈ ഗാനങ്ങളുടെയെല്ലാം കമ്പോസിങ്ങ്‌ റെക്കോര്‍ഡിങ്ങ്‌ സമയങ്ങളില്‍ ഒരുപാട്‌ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ക്ക്‌ ഞാന്‍ സാക്ഷിയായിട്ടുണ്ട്‌. ഗിരീഷിന്റെ ആരാധകര്‍ക്ക്‌ അറിയാത്ത ഒരു മുഖം ഗിരീഷിനുണ്ടായിരുന്നു.
Girish Puthenjery

മനോഹരമായി മറ്റുള്ളവരെ അനുകരിക്കുന്ന ഒരു മിമിക്‌ – പൊടിപ്പും തൊങ്ങലും വെച്ച്‌ കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും സരസമായിപ്പറയുന്ന കഥകള്‍ – കമ്പോസിങ്ങിന്റേയും ഗാനരചനയുടെയും ഇടവേളകള്‍ ഗിരീഷ്‌ രസകരമാക്കിയിരുന്നത്‌ അങ്ങനെയാണ്‌. ഉരുളയ്‌ക്കുപേരിപ്പോലെ ഗിരീഷ്‌ പറഞ്ഞിട്ടുള്ള മറുപടികള്‍ ശേഖരിച്ച്‌ വയ്‌ക്കണമായിരുന്നു എന്നെനിക്കു തോന്നാറുണ്ട്‌.എപ്പോഴാണ്‌ ഗിരീഷിന്‌ ഈ നര്‍മ്മം കൈമോശം വന്നതെന്ന് ഞാനാലോചിക്കാറുണ്ട്‌. ഗിരീഷൊരുപാട്‌ മധുരഗാനങ്ങളെഴുതി. ഒരുപാടാരാധാകരെ നേടി. പക്ഷെ ഗിരീഷിലെ നിഷ്കളങ്കനായ ഗ്രാമീണനും ഗിരീഷിനുള്ളിലെ സിനിമാക്കാരനും തമ്മിലെന്നും കലഹിച്ചിരുന്നിരിക്കണം. ആ കലഹം സൃഷ്‌ടിച്ച ചൂടും പുകയും തന്നെയായിരിക്കണം ആ ശരീരത്തെ ഇത്രവേഗം ദഹീപ്പിച്ചു കളഞ്ഞത്‌.
Girish Puthenjery

Sunday, November 11, 2012

ചന്ദ്രനുദിക്കുന്ന ദിക്കില്‍

ലൊക്കേഷന്‍ തേടിയുള്ള യാത്രകളാണ് ലാല്‍ ജോസിന്റെ ജീവിതം.
തന്റെ പ്രിയ ലൊക്കേഷനുകളിലൊന്നായ കവയിലേക്ക് ലാല്‍ ജോസ് വീണ്ടും..
ഈ വഴി പലതവണ പിന്നിട്ടതാണെങ്കിലും ഓരോ യാത്രയും ഓരോ അനുഭവമാണെന്ന് ലാല്‍ജോസ്.

Lal Jose in Gundalpet
നേരം വെളുത്തിട്ടുണ്ടായിരുന്നില്ല. തലേന്ന് പെയ്ത മഴയൊരു കുളിരായിക്കിടപ്പുണ്ട്, മനസ്സിലും മാനത്തും. പത്തുമണിവരെ കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടക്കുന്നതിന്റെ സുഖമൊന്ന് വേറെ. പക്ഷേ, യാത്രയെന്ന് കേട്ടാല്‍ ഉറക്കം രണ്ടാമതാണ്. അഞ്ചുമണിക്ക് എഴുന്നേറ്റതും അതുകൊണ്ടുതന്നെ. പ്രിയപ്പെട്ട ലൊക്കേഷനിലേക്കാണീ യാത്ര. അവിടെ ഇനിയും ക്യാമറ വെച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. അതുകൂടി കാണണം. ക്യാമറയിലാക്കണം. അഞ്ചരയ്ക്ക് എത്താമെന്ന് പറഞ്ഞ വണ്ടി വൈകിയപ്പോഴാണ് അക്ഷമനായത്. അഞ്ചേമുക്കാലായി യാത്ര തുടങ്ങാന്‍.

ഒറ്റപ്പാലത്തെ തോട്ടക്കരയില്‍ നിന്ന് മലമ്പുഴയിലെ കവയിലേക്ക്. നേരിട്ടുള്ള വഴി. നല്ല റോഡ്- ഈ വഴി പലതവണ പിന്നിട്ടതാണെങ്കിലും ഓരോ യാത്രയും ഓരോ അനുഭവമാണ്. 


എന്താണെനിക്ക് യാത്ര? എന്നാണത് തുടങ്ങിയത്?

ഓര്‍മവെച്ച നാള്‍ മുതല്‍ ഞാന്‍ കൊച്ചുകൊച്ചു യാത്രകള്‍ ചെയ്യുന്നുണ്ട്. ലക്ഷ്യബോധമില്ലാതെ, ആദ്യം കാണുന്ന വണ്ടിപിടിച്ച്, അതെത്തു ന്ന സ്ഥലംവരെ പോയി തിരിച്ചുവന്ന യാത്രകള്‍. ഏകാന്ത യാത്രകള്‍.

ഒരിക്കല്‍ ഇവിടെനിന്ന് ഇന്‍ഡോറിലേക്കൊരു പ്രതിവാര വണ്ടി തുടങ്ങി. ഇന്‍ഡോര്‍; കേള്‍ക്കാന്‍ കൊള്ളാം. എവിടെയാണത്? മധ്യപ്രദേശിലാണെന്നും മൂന്നുദിവസം വണ്ടിയിലിരിക്കണമെന്നും മനസ്സിലായി. ആ കൗതുകത്തിന്റെ പുറത്താണ് ടിക്കറ്റെടുത്തതും വണ്ടികയറിയതും. മൂന്നാംനാള്‍ ഇന്‍ഡോറിലെത്തി.

വണ്ടി ഇറങ്ങിയതും പെട്ടുപോയി. വെടിവെച്ചാലും വരാത്ത ഭാഷയാണെനിക്ക് ഹിന്ദി. ഒന്നും മനസ്സിലാവുന്നില്ല. പൊട്ടന്‍ വെടിക്കെട്ട് കാണും പോലെ എന്തൊക്കെയോ കാഴ്ചകള്‍. തിരിച്ചുപോകാനുള്ള വണ്ടി രണ്ടുദിവസം കഴിഞ്ഞേയുള്ളൂ. പകല്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തൊന്ന് കറങ്ങും. രാത്രി റെയില്‍വേ വിശ്രമമുറിയിലെ സിമന്റ് ബെഞ്ചില്‍ ഉറക്കം. പ്രഭാതകൃത്യങ്ങളും സ്റ്റേഷന്‍ബാത്ത്‌റൂമില്‍. രണ്ടുദിവസം കഴിച്ചുകൂട്ടിയ പാട് എനിക്കുമാത്രം അറിയാം. എങ്കിലും അതിലൊരു അനുഭവമുണ്ടായിരുന്നു. ഇപ്പോള്‍ ഓര്‍ക്കാന്‍ രസംതരുന്ന എന്തോ ഒന്ന്.

Lal Jose in Gundalpetലൊക്കേഷന്‍ തേടിയുള്ള യാത്രയില്‍ മറക്കാനാവാത്തത് 'ചന്ദ്രനുദിക്കുന്ന ദിക്കിലേ'ക്ക് പോയതാണ്. ഏതാണ്ട് 2000 കിലോമീറ്ററോളം യാത്ര ചെയ്താണത് കണ്ടെത്തിയത്.

ഒരു കുന്ന്, കുന്നിനെച്ചുറ്റിയൊരു പുഴ, പൂക്കള്‍, പൊടിപറത്തി കുന്നിറങ്ങിവരുന്ന കാലിക്കൂട്ടം എന്നിവയുള്ള ഇടയഗ്രാമമായിരുന്നു മനസ്സില്‍. പൊള്ളാച്ചിയുടെ പ്രാന്തപ്രദേശങ്ങളിലൂടെയായിരുന്നു ആദ്യയാത്ര. കുന്നുണ്ടാവും, പുഴയുണ്ടാവില്ല, പൂക്കളുണ്ടാവും, കുന്നുണ്ടാവില്ല. ഒടുക്കം സേലത്തിനടുത്തുള്ള ശങ്കഗിരിയിലേക്ക് വിട്ടു. പൊള്ളാച്ചിയുടെ ഒരു എക്‌സ്‌റ്റെന്‍ഷന്‍ മാത്രമായിരുന്നു അത്. ഭരതേട്ടന്‍ 'ആരവം' ചെയ്ത ഹൊഗനക്കല്‍ നല്ല സ്ഥലമാണെന്ന് കേട്ട് അങ്ങോട്ടുപോയി. അവിടെ വെള്ളച്ചാട്ടവും പുഴയും ഉണ്ട്. പശുക്കളും പുക്കളുമില്ല.

ഇടയ്ക്ക് ശരത്ചന്ദ്രന്‍ വയനാടിനോട് ഞാന്‍ മനസ്സിലുള്ള ലൊക്കേഷനെപറ്റി പറഞ്ഞിരുന്നു. ഹൊഗനക്കലിലും സ്ഥലം കാണാനാവാതെ വിഷണ്ണനായി ഈ സിനിമതന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലായി. ആശ്വാസത്തിനാണ് വീട്ടിലേക്ക് വിളിച്ചത്. മറുതലയ്ക്കല്‍ ഭാര്യ ലീന. വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ അവള്‍ പറഞ്ഞു. ''ഇന്ന് ശരത്ചന്ദ്രന്‍ വയനാട് വിളിച്ചിരുന്നു. ഗുണ്ടല്‍പ്പേട്ടിനടുത്ത് 3000 കാലികളുള്ള ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞു.''

ഞാനുടനെ ശരത്തിനെ വിളിച്ചു. ''ഹൊഗനക്കലില്‍നിന്ന് സത്യമംഗലം കാട് വഴി വന്നാല്‍ വേഗമിങ്ങെത്താം. അല്ലെങ്കില്‍ കോയമ്പത്തൂര്‍വഴി ചുറ്റിക്കറങ്ങി വരണം.'', അവന്‍ വഴി പറഞ്ഞുതന്നു. സത്യമംഗലത്ത് വീരപ്പന്‍ വാഴും കാലമാണ്. വഴി കാടിന് നടുവിലൂടെയും. പെട്രോള്‍ തീര്‍ന്നാല്‍! മരം വീണ് പാത തടസ്സപ്പെട്ടാല്‍! എന്തു ചെയ്യണം? കൂടെ സുഹൃത്തുക്കളായ സുധീഷും സുബൈറുമുണ്ട്. ''ഇതുവഴിതന്നെ പോയേക്കാം, വരുന്നിടത്തുവെച്ച് കാണാം'', അവര്‍ ധൈര്യം പകര്‍ന്നു.

കൊടുംകാടിനുള്ളില്‍ നേരിയ രേഖപോലൊരു പാത. ടാറ്റാ സുമോ ഓടിക്കുന്നത് സുബൈര്‍. വഴിക്കൊരു കാനനഗ്രാമം കണ്ടു - മേച്ചേരി. എന്റെ വീട്ടുപേരും മേച്ചേരി. ഇത്തരം കൗതുകങ്ങളിലൂടെ മനസ്സും, കാടിന്റെ പച്ചത്തണുപ്പിലൂടെ ഞങ്ങളും യാത്ര തുടര്‍ന്നു. എതിരെ ആരും വരാനില്ലെന്ന ധാരണയില്‍ വണ്ടി കുതിക്കുകയാണ്. എതിരെ വരുന്നവരും അങ്ങനെത്തന്നെ കരുതിക്കാണണം. ഒരു കൊടുംവളവില്‍ ഞങ്ങള്‍ മുഖാമുഖം കണ്ടത് മരണത്തെയായിരുന്നു. സുബൈറിന്റെ ഡ്രൈവിങ് വൈദഗ്ധ്യം കൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Lal Jose in Gundalpetവൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ കാടുവിട്ട് ഗുണ്ടല്‍പേട്ട് ഗ്രാമത്തിലേക്ക്. കാട് തീര്‍ന്നപ്പോള്‍ മുന്നിലതാ സ്വപ്നഗ്രാമം! നോക്കെത്താ ദൂരത്തോളം സൂര്യകാന്തിപ്പൂക്കള്‍, ഗ്രാമപാതയിലൂടെ വണ്ടി മുന്നോട്ട്. അതാ അകലെ കുന്നിറങ്ങി പൊടിപറത്തിവരുന്ന കാലിക്കൂട്ടം. വണ്ടി നിര്‍ത്തി ഞാനിറങ്ങി. കുരിശുവരച്ചു: ഇതുതന്നെ 'ചന്ദ്രനുദിക്കുന്ന ദിക്ക്'. അതിനടുത്തൊരു വേണുഗോപാലസ്വാമി ക്ഷേത്രമുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ക്കൊന്നും അവിടംവിട്ട് പോരാന്‍ തോന്നില്ല.

മീശമാധവന്‍ ഏറ്റവും കൂടുതല്‍ ലൊക്കേഷന്‍ ഉപയോഗിച്ച ചിത്രമാണ്. അതിലെ 'കരിമിഴിക്കുരുവിയെ കണ്ടീല...' എന്ന പാട്ടില്‍ 21-ഓളം ലൊക്കേഷനുകള്‍ വരുന്നുണ്ട്. നമ്മളീ പോകുന്ന കവയിലും അതിന്റെ കുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. 'ബുഷും ബിന്‍ലാദനും' തമ്മിലുള്ള യുദ്ധരംഗം ഓര്‍മയില്ലേ. അതും ഇതിന്റെ പരിസരത്തായിരുന്നു. പക്ഷേ, മീശമാധവന്റെ കഥയിലേക്ക് ഞങ്ങള്‍ നടത്തിയ യാത്രയാണ് അതിലേറെ കൗതുകം.

രണ്ടാംഭാവം വ്യത്യസ്തമായൊരു സിനിമ എന്ന സങ്കല്പത്തോടെ, വളരെ പ്രതീക്ഷയോടെ ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ പ്രേക്ഷകരതിനെ നിരാകരിച്ചു. ഞാന്‍ വല്ലാതെ തകര്‍ന്നു. ഇനിയൊരു സിനിമ വേണോ എന്നുപോലും ചിന്തിച്ചു. സുഹൃത്തുക്കളാണ് പിടിച്ചുനിര്‍ത്തിയത്. അടുത്ത സിനിമയ്ക്ക് കഥ ആലോചിക്കാന്‍ ഞാനും രഞ്ജന്‍ പ്രമോദും ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ താമസിക്കുന്നു. ആലോചനകള്‍ ഒന്നും ശരിയാകുന്നില്ല. ചിന്തകള്‍ കറങ്ങിത്തിരിഞ്ഞ് രണ്ടാം ഭാവത്തില്‍ തന്നെ എത്തുന്നു.

കലുഷചിന്തകള്‍ കളഞ്ഞ് മനസ്സൊന്ന് ഫ്രഷാക്കാന്‍ നമുക്കൊരു യാത്ര പോകാമെന്ന് പറഞ്ഞത് ഞാനാണ്. അങ്ങനെ രഞ്ജന്റെ കാറില്‍ ഞങ്ങള്‍ നിലമ്പൂരിലേക്ക്....

നിലമ്പൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒരു ക്ലബില്‍ കൂടി. കൂട്ടത്തിലിരുന്ന ജയേഷ് ഒരു സംഭവം പറഞ്ഞു.

അവരുടെ നാട്ടിലൊരു കള്ളനുണ്ടായിരുന്നു. കുടുംബത്തിലെല്ലാവരും നല്ല നിലയില്‍. കോളേജ് പ്രൊഫസര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ, എല്ലാവരും ഈ നിലയിലെത്താന്‍ കാരണക്കാരനായത് കള്ളനും. പക്ഷേ, എല്ലാവരും ഓരോ നിലയിലെത്തിയപ്പോള്‍ കള്ളന്‍ ഇവര്‍ക്കൊരു അധികപ്പറ്റായി. ഒടുക്കം കള്ളന്‍ തന്റെ മോഷണപരിപാടി ഉപേക്ഷിച്ചു. നാട്ടിലൊരു പെട്ടിക്കട തുടങ്ങി. മര്യാദക്കാരനാവാന്‍ തീരുമാനിച്ചു.

ഒരുദിവസം നാട്ടിലൊരു മോഷണം. പോലീസ് ആദ്യമെത്തിയത് നമ്മുടെ കള്ളന്റെ കടയില്‍. മോഷണം നിര്‍ത്തി മര്യാദക്കാരനായെന്ന് പറഞ്ഞിട്ടൊന്നും അവര്‍ കേട്ടില്ല. കടയടയ്ക്കാന്‍ പോലും സമ്മതിക്കാതെ അവരവനെ ലോക്കപ്പിലേക്ക് കൊണ്ടുപോയി. പതിവ്മുറകള്‍ ആരംഭിച്ചു.

പക്ഷേ, മറ്റൊരു സ്റ്റേഷനില്‍ പിടിയിലായ കള്ളനില്‍ നിന്ന് ഈ മോഷണത്തിന്റെ ഉത്തരവാദിത്വം പോലീസ് തിരിച്ചറിഞ്ഞു. അങ്ങനെ അവന്‍ മോചിതനായി. പക്ഷേ, തിരിച്ച് കടയിലെത്തിയപ്പോള്‍ കള്ളന്‍ കണ്ടത് തന്റെ കടമുഴുവന്‍ ആരോ കൊള്ളയടിച്ചിരിക്കുന്നു. കിട്ടിയ തഞ്ചത്തിന് നാട്ടുകാരില്‍ ചിലര്‍ കൈയിട്ട് വാരിയതാണ്. അന്നുരാത്രി ഒരു മുഴം കയറില്‍ അയാള്‍ ജീവനൊടുക്കി. കഥ പറഞ്ഞതും ജയേഷിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. കഥകേട്ട ഞങ്ങളിലും കനിവിന്റെ നീരുറവപൊട്ടും പോലെ. ആരാണ് കള്ളന്‍? നാട്ടുകാരോ? പോലീസോ? പല ചോദ്യങ്ങളും മനസ്സിനെ അലട്ടാന്‍ തുടങ്ങി. ഉറക്കം തള്ളിമാറ്റി ആ രാത്രി മനസ്സില്‍ നിറഞ്ഞുനിന്നതും ആരോരുമല്ലാത്ത ആ കള്ളന്‍!

പിറ്റേ ദിവസം ഞങ്ങള്‍ ഗുണ്ടല്‍പ്പേട്ടിലേക്ക് യാത്ര തിരിച്ചു. വഴിക്കുവെച്ച് ഞാന്‍ രഞ്ജനോട് പറഞ്ഞു. നമുക്ക് കഥ കിട്ടി. ജയേഷ് പറഞ്ഞ സംഭവത്തില്‍ ഒരു സിനിമയുണ്ട്. അവന്‍ പറഞ്ഞ സംഭവങ്ങളൊന്നും കഥയാക്കാന്‍ പറ്റില്ല. പക്ഷേ, കഥ പറഞ്ഞപ്പോള്‍ അവന്റെ കണ്ണില്‍ പൊടിഞ്ഞ കണ്ണുനീരാണ് നമ്മുടെ കഥ. ആരോരുമല്ലാതിരുന്നിട്ടും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട കള്ളന്‍. നന്മ നിറഞ്ഞ കള്ളന്‍. അതിലാണ് കഥ.

ഗുണ്ടല്‍പ്പേട്ട് ടൗണില്‍നിന്ന് നാല് കിലോമീറ്റര്‍ മാറിയാണ് വേണുഗോപാലസ്വാമി ക്ഷേത്രം. ഞങ്ങളങ്ങോട്ട് കടന്നതും കണ്ടത് ഒരു മംഗളകര്‍മം. 50 വയസ്സുള്ള പുരുഷനും 40 കാരിയും വിവാഹിതരാവുന്നു. കാര്‍മികത്വം വഹിച്ചതൊരു പൂജാരി. സാക്ഷികളായി മൂന്നുപേര്‍. രഞ്ജനും ഞാനും അങ്ങോട്ട് കടന്നതും പൂജാരി എന്നെ നോക്കി ആ മണിയടിക്കാന്‍ പറഞ്ഞു. ഞാന്‍ മണിയടിച്ചു. മന്ത്രധ്വനിക്കും മണിയോശകള്‍ക്കുമിടയില്‍ താലിചാര്‍ത്തി. മാല കൈമാറി രണ്ട് പേര്‍ പുതിയ ജീവിതത്തിലേക്ക്....

ഈ കഥ നന്നായിവരും. നല്ല സിനിമയാവും. ഞാന്‍ ഉറപ്പിച്ചു. കാരണം ഈ യാത്ര. അതിന്റെ ക്ലൈമാക്‌സ്. വിജനമായൊരു കാനനത്തില്‍ അപരിചിതരായ മധ്യവയസ്സ് കഴിഞ്ഞ രണ്ടുപേര്‍ വിവാഹിതരാവുന്നു. ആ മംഗളകര്‍മത്തിന് അന്യമതസ്ഥനായ ഞാന്‍ ശ്രീകോവിലില്‍ മണിയടിക്കുന്നു. നിമിത്തങ്ങള്‍ എന്നെ അങ്ങനെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിച്ചു. അത് സത്യമായത് പിന്നീടുള്ള കഥ.

Lal Jose in Gundalpetമീശമാധവന്‍ ഷൂട്ട് ചെയ്ത മലമ്പുഴ ഡാമിന്റെ ക്യാച്ച്‌മെന്റ്ഏരിയയില്‍ ആണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത്. മഴപെയ്ത് അല്പം പച്ചപ്പുണ്ട്. അല്‍പ്പം കൂടി കഴിഞ്ഞ് വന്നുനോക്കൂ. ഇവിടം മറ്റൊരു ടോണായിരിക്കും. ബ്രൗണിഷ് കളര്‍. രണ്ടും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഓരോ സിനിമ കഴിയുമ്പോഴും എനിക്കൊരു യാത്ര പോയേ പറ്റൂ. കാരണം അത്രയ്ക്ക് ടെന്‍ഷനും മാനസികമായ പിരിമുറുക്കങ്ങളും കഴിഞ്ഞാണ് ഓരോ സിനിമയും പൂര്‍ത്തിയാവുന്നത്.

'മുല്ല'യുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ ദക്ഷിണാഫ്രിക്കയിലേക്കാണ് പോവുന്നത്. ഞാനൊറ്റയ്ക്കല്ല ഞങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചൊരു ക്ലബ് രൂപവത്കരിച്ചിട്ടുണ്ട്. ഒരു ട്രാവലേഴ്‌സ് ക്ലബ്. നാലംഗ സംഘം. അരുണ്‍, ലാല്‍ ജോസ്, ഇക്ബാല്‍ കുറ്റിപ്പുറം, സാഹിര്‍. ഞങ്ങളുടെ പേരിലെ അക്ഷരങ്ങളുപയോഗിച്ച് ക്ലബിന് പേരിട്ടിരിക്കുന്നത് 'ആലിസ്' എന്നാണ്. അംഗങ്ങളില്‍ ആര്‍ക്കെങ്കിലും പണമില്ലെങ്കില്‍ മറ്റുള്ളവര്‍ സഹായിക്കണമെന്നതാണ് ബൈലോ. ഓരോവര്‍ഷവും ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ പോവണമെന്നും ലക്ഷ്യമിടുന്നു. ഇത്തവണ നയ്‌റോബിയാണ് പ്രധാന സ്ഥലം. ആഫ്രിക്കന്‍ ജീവിതങ്ങള്‍ തൊട്ടറിഞ്ഞൊരു സഞ്ചാരം.തത്കാലം ഗുഡ്‌ബൈ. 

Lal Jose, Photos: N M Pradeep  

Saturday, April 9, 2011

ജോക്‌സ് ഓണ്‍ കണ്‍ട്രി


Kuthiravattam pappu
കുതിരവട്ടം പപ്പു സിനിമയില്‍ തിളങ്ങിനിന്നിരുന്ന കാലം.
ഒരിക്കല്‍ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് അദ്ദേഹം ഊട്ടിയിലേക്ക് പോവുകയായിരുന്നു.
തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ഒരു അതിര്‍ത്തിഗ്രാമത്തിലെ ചെറിയ അങ്ങാടിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ പപ്പു പറഞ്ഞു. നല്ല വിശപ്പ്. കാര്യമായെന്തെങ്കിലും കഴിക്കണം. ചെറുതെങ്കിലും വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടപ്പോഴാണ് കാര്‍ നിര്‍ത്താന്‍ പറഞ്ഞത്.
നിത്യജീവിതത്തില്‍ താരജാഡകളൊന്നും കാണിക്കാത്തയാളാണ് പപ്പു. കൈലിയും ബനിയനും, ചിലപ്പോഴൊരു തലയില്‍ക്കെട്ടുമൊക്കെയായിരി ക്കും വേഷം. അതുെകാണ്ട് പപ്പുവിനെ ആരും തിരിച്ചറിഞ്ഞില്ല.

മധ്യവയസ്‌കനായ ഒരു ഹാജിയാരാണ് കടയുടമ. അന്തസ്സുള്ള പെരുമാറ്റം. അതീവ രുചികരമായ ഭക്ഷണം. വയറുനിറയെ പൊറോട്ടയും മട്ടണ്‍കറിയും കഴിച്ച് സംതൃപ്തിയോടെ ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലുടമ വിനയത്തോടെ പപ്പുവിനോട ്‌ചോദിച്ചു: 'ങ്ങള് കുതിരവട്ടം പപ്പുവല്ലേ?'
പപ്പു അതേയെന്ന് തലയാട്ടി.
'ഭക്ഷണം മോശമായിട്ടൊന്നൂല്ലല്ലോ?'
ഭക്ഷണം അടിപൊളിയാണെന്നും ഇനിയും ഇതുവഴി വരുമ്പോള്‍ കയറാമെന്നുമൊക്കെപ്പറഞ്ഞ് പപ്പു യാത്രയായി.
ലൊക്കേഷനിലെത്തിയിട്ടും ആ മട്ടണ്‍കറിയുടെ രുചി പപ്പുവിന്റെ നാവില്‍നിന്നു പോയിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മറ്റുള്ളവരും അത് ആസ്വദിച്ചുകൊണ്ടിരുന്നു.
ഏതാണ്ട് രണ്ടു വര്‍ഷത്തിനുശേഷമാണ് പപ്പു അതുവഴി വീണ്ടും വന്നത്. പഴയ ഹോട്ടലില്‍ കയറാനുള്ള ആവേശത്തോടെയാണ ് വരവ്. ഹോട്ടലിന്റെ 
കൗണ്ടറില്‍ ഹാജിയാരുണ്ട്. പരിചയഭാവത്തോടെ ഹാജിയാരോട് ചിരിച്ച് 
പപ്പു ഹോട്ടലിലേക്കു കയറി.
അല്ല, ഇതെന്തുപറ്റി? ഹാജിയാര്‍ക്ക് പണ്ടത്തെ സ്‌നേഹമൊന്നുമില്ല. പപ്പുവിനെ സൂക്ഷിച്ചൊന്ന് നോക്കിയശേഷം 'ങാഹാ, കാണിച്ചുതരാം' എന്നു പിറുപിറുത്തുകൊണ്ട് ഹാജിയാര്‍ കടയുടെ വെളിയിലേക്കോടി.
'എടാ ബീരാനേ, ഉസ്മാനേ, പോക്കറേ, ഓടി ബരിനെടാ, ഇതാടാ കുതിരവട്ടം പപ്പു ബന്നിരിക്ക്ണ്'. ഹാജിയാര്‍ അലറിവിളിക്കുകയാണ്.
പപ്പുവിന്റെ ഉള്ളൊന്ന് കാളി.
എന്തിനാണിയാള്‍ ആളുകളെ വിളിച്ചുകൂട്ടുന്നത്? എങ്ങനെയെങ്കിലും തടിയെടുക്കണം എന്നാലോചിക്കുമ്പോഴേക്കും അങ്ങാടിയിലെ ആളുകളെല്ലാം ഹോട്ടലിനു ചുറ്റും തടിച്ചുകൂടിയിരുന്നു. വീരപ്പനെ പിടിച്ച എസ്.പി. വിജയകുമാറിന്റെ ഭാവത്തില്‍, ഹാജിയാര്‍ നെഞ്ചുവിരിച്ചുനിന്ന് പൊതുജനത്തോടായി പ്രഖ്യാപിച്ചു:
'എടാ, നായിന്റെ മക്കളെ, കണ്ടോളിന്‍, കുതിരവട്ടം പപ്പു ഇതാ നിക്കണ്. നാളെ ഞമ്മള് നൊണ പറഞ്ഞൂന്ന് പറയരുത്.'
ആവേശംകൊണ്ട് ഹാജിയാര്‍ കിതയ്ക്കുകയാണ്.
ഇതെന്ത് നാടകമെന്ന് പപ്പു അമ്പരന്നുനില്‍ക്കെ ഹാജിയാര്‍ പ്രഖ്യാപിച്ചു: 'ഇനി എല്ലാരും പൊയ്‌ക്കോളീ. ഞമ്മള് മൂപ്പര്ക്ക് ഭക്ഷണം കൊടുക്കട്ടെ.'
പപ്പുവിനെ വിളിച്ചിരുത്തി സ്‌നേഹപൂര്‍വം പൊറോട്ടയും മട്ടണും വിളമ്പിക്കൊടുത്തുകൊണ്ട് ഹാജിയാര്‍ കഥ വിവരിച്ചു.
കഴിഞ്ഞ തവണ പപ്പു വന്ന കാര്യം നാട്ടുകാരോട് പറഞ്ഞപ്പോള്‍ ആരുമത്് വിശ്വസിച്ചില്ല.
'പിന്നേ, സിനിമാനടന്മാര് വന്ന് ഭക്ഷണം കഴിക്കുന്ന ഹോട്ടലേയ്' എന്ന മട്ടില്‍ അവരത് പുച്ഛിച്ചു തള്ളി. മാത്രമല്ല ഹാജിയാരുടെ 'പെരുംനൊണ' അങ്ങാടിയിലാകെ ചര്‍ച്ചയാവുകയും ചെയ്തു. പറഞ്ഞുപറഞ്ഞ് അയാള്‍ക്കൊരു വിളിപ്പേരും വീണു. 'കുതിരവട്ടം ഹാജിയാര്‍!'
നാട്ടുകാരുടെ കാര്യം പോകട്ടെ. ഭാര്യയും കുട്ടികളുംപോലും വിശ്വസിച്ചില്ല. സ്‌കൂളില്‍ പഠിക്കുന്ന മകള്‍ ബാപ്പയോട് പിണങ്ങി. അവള്‍ കൂട്ടുകാരികളോടെന്തെങ്കിലും പറഞ്ഞാല്‍, 'പോടീ നുണച്ചീ. നീ കുതിരവട്ടം ഹാജിയാരുടെ മോളല്ലേ?' എന്ന് അവര്‍ കളിയാക്കും. കാരണം, ഷൂട്ടിങ്ങുകളെല്ലാം മദ്രാസില്‍ മാത്രം നടക്കുന്ന അക്കാലത്ത് സിനിമാതാരങ്ങളെ കാണുക എന്നത് അത്രയും അപൂര്‍വസംഭവമായിരുന്നു.
ഇങ്ങനെ പരിഹാസം കേട്ടുകേട്ട് ഹാജിയാരുടെ മനസ്സിന്റെ സമനില തെറ്റിയിരിക്കുമ്പോഴാണ് പപ്പുവിന്റെ വരവ്.
എത്ര നിര്‍ബന്ധിച്ചിട്ടും ഹാജിയാര്‍ ബില്ല് വാങ്ങിയില്ല. പപ്പുവിനെ കാറില്‍ കയറ്റി യാത്രയാക്കിയിട്ടേ ഹാജിയാര്‍ മടങ്ങിയുള്ളൂ. ഏതായാലും പപ്പുവിന്റെ വയറ് നിറഞ്ഞു; ഹാജിയാരുടെ മനസ്സും.
Dilip

പാവം ക്രൂരന്‍

വന്നവഴി മറക്കുന്നയാളാണ് ദിലീപ് എന്ന് പൊതുവെ ആരും ആക്ഷേപം ഉന്നയിച്ചു കേട്ടിട്ടില്ല.
സൂപ്പര്‍ താരം ആവുന്നതിനുമുന്‍പേയുള്ള സുഹൃത്തുക്കളെയെല്ലാം പരമാവധി പ്രോത്സാഹിപ്പിക്കാനും അവസരം നല്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ദിലീപിന്റെ ചിത്രങ്ങളുടെയെല്ലാം മുന്നണിയിലും പിന്നണിയിലും ഈ സുഹൃത്തുക്കളുടെ സാന്നിധ്യം കാണാം.
ദിലീപിന്റെ ഇത്തരമൊരു സുഹൃത്താണ് ഈ കഥയിലെ നായകന്‍.
ദിലീപ് മിമിക്രി കളിച്ചു നടക്കുന്ന കാലം മുതലേയുള്ള സൗഹൃദമാണ്. പഴയ ചങ്ങാതിക്കൂട്ടത്തില്‍ പലരും പല മേഖലകളില്‍ പച്ച പിടിച്ചെങ്കിലും ഈ കക്ഷിമാത്രം പാറപ്പുറത്ത് മുളച്ച ആലിന്‍ തൈ പോലെ മൂത്ത് മുരടിച്ച് നില്‍പ്പാണ്. പേരിലെ 'കുട്ടി'ത്തം സ്വഭാവത്തിലുമുള്ളതിനാല്‍ എല്ലാവര്‍ക്കും ഇദ്ദേഹത്തെ ഇഷ്ടമാണുതാനും. ദിലീപ് നിര്‍മിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇദ്ദേഹത്തിനൊരു വേഷം കാണും.
അങ്ങനെയൊരു ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നു.

കഥാനായകന്‍ അടക്കം ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള രംഗമാണ് ചിത്രീകരിക്കുന്നത്. റിഹേഴ്‌സല്‍ കഴിഞ്ഞ് ടേക്കിലെത്തിയപ്പോള്‍ കക്ഷി തെറ്റിച്ചു. വീണ്ടുമൊരു ടേക്ക്. അതിലും തെറ്റി. മൂന്നാമത്തെ ടേക്കിലും സംഭവം തഥൈവ.
പല ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ഒരു സീന്‍ എടുക്കുക അല്പം വിഷമംപിടിച്ച പണിയാണ്. അതിനിടയില്‍ ഒരാള്‍ സ്ഥിരമായി തെറ്റിക്കുകയും ചെയ്താല്‍... മാത്രമല്ല, ഓരോ അടി ഫിലിമും വേസ്റ്റാകുമ്പോള്‍ ആയിരക്കണക്കിന് രൂപയാണ് തുലഞ്ഞുപോകുന്നത്.
ദിലീപിന് ചങ്കു പൊള്ളിത്തുടങ്ങി; നടന്‍ മാത്രമല്ല നിര്‍മാതാവ് കൂടിയാണല്ലോ അദ്ദേഹം.

നാലാമത്തെ ടേക്കിലും കക്ഷി തെറ്റിച്ചപ്പോള്‍ ദിലീപിന് കലികയറി. 'എടാ, എന്താ നീയീ കാണിക്കുന്നത്? ഒരടി ഫിലിമിന് എന്താ വിലയെന്ന് നിനക്കറിയാമോ? ഇനി തെറ്റിച്ചാല്‍ നിന്നെ ഞാന്‍ ഔട്ടാക്കും.'

ഇപ്പോള്‍ കരയും എന്ന ഭാവത്തില്‍ തനി പാവത്താനായി നില്ക്കുകയാണ് കക്ഷി. അഭിനയം ശരിയായില്ലെന്ന് വന്നാല്‍ നാണക്കേടാണ്. ഇത് ചര്‍ച്ചയായാല്‍ കരിയറിനെ ബാധിക്കുകയും ചെയ്യും. ആത്മാര്‍ഥമായി ശ്രമിക്കാഞ്ഞിട്ടല്ല, പക്ഷേ, എന്തോ ഒരു ശരികേട്.
ചില ദിവസങ്ങള്‍ അങ്ങനെയായിരിക്കും. ഇന്ന് കണികണ്ടവന്റെ തലയില്‍ ഇടിത്തീവീഴണേ എന്ന് കഥാനായകന്‍ മനസ്സ് ചുട്ട് ശപിച്ചു.
അടുത്ത ടേക്കില്‍ ഓക്കെയായിരിക്കണം എന്നാണ് ദിലീപ് അന്ത്യശാസനം നല്കിയിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥവെച്ച് അടുത്ത ടേക്കല്ല ആയിരം ടേക്കെടുത്താലും ശരിയാവാന്‍ പോകുന്നില്ലെന്ന് കക്ഷിക്കറിയാം.
അദ്ദേഹം ക്യാമറയുടെ ഫീല്‍ഡില്‍നിന്ന് അല്പം മാറിനിന്ന് കൈകൂപ്പി, കണ്ണുകളടച്ച് പ്രാര്‍ഥിച്ചു: 'എന്റെ എറണാകുളത്തപ്പാ, എന്റെ മാനം കാക്കണേ... ഈ ജനറേറ്റര്‍ കത്തിപ്പോണേ...'
Mohanlal

സ്റ്റാറായിട്ടെന്താ?

ഗാന്ധിനഗര്‍ സെക്കന്‍ഡ്‌സ്ട്രീറ്റ് എന്ന പടത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു.
സമയം രാത്രി.
വഴിയിലൊരിടത്ത്, കാറിന് കൈകാണിച്ച ഒരു വൃദ്ധനെ മോഹന്‍ലാല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ആള്‍ ലാലിന്റെ അച്ഛന്റെ സുഹൃത്താണ്. പ്രായംചെന്ന മനുഷ്യനല്ലേ, ഈ അസമയത്ത് വണ്ടിയൊന്നും കിട്ടിയില്ലെങ്കിലോ എന്ന ചിന്തയില്‍ കാര്‍ റിവേഴ്‌സെടുപ്പിച്ച് ലാല്‍ വൃദ്ധനെക്കൂടി കയറ്റി.
സ്വയം പരിചയപ്പെടുത്തിയശേഷം വൃദ്ധന്‍ ചോദിച്ചു: 'നിങ്ങളെ മനസ്സിലായില്ല...?'
'ഞാന്‍ സത്യന്‍ അന്തിക്കാട്.'
വൃദ്ധന് ആളെ പിടികിട്ടിയില്ല. സത്യനെയൊക്കെ ആരറിയാന്‍ എന്നമട്ടില്‍ മോഹന്‍ലാല്‍ ഒന്നമര്‍ത്തിച്ചിരിച്ചു.
'അപ്പോ ഇയാളോ?', ചോദ്യം ലാലിനോട്.
'ഞാന്‍ മോഹന്‍ലാല്‍...'
'എവിടാ മോഹന്‍ലാലിന്റെ വീട്?'
'തിരുവനന്തപുരത്ത്.'
'തിരുവനന്തപുരത്തെവിടെ?'
'മുടവന്‍മുകളില്‍.'
'അവിടാരുടെ മോനാ?'
'സെക്രട്ടേറിയറ്റില്‍ ജോലിയുള്ള വിശ്വനാഥന്‍ നായരുടെ...' ലാല്‍ പറഞ്ഞവസാനിച്ചപ്പോഴേക്കും വൃദ്ധന്‍ ഇടപെട്ടു. 'ഓ, മനസ്സിലായി. നിന്റെ ചേട്ടനല്ലേ പ്യാരി. അവനിപ്പം എവിടാ?'
'ഓസ്‌ട്രേലിയയില്‍.' മോഹന്‍ലാലിന്റെ മറുപടി. (അന്ന് പ്യാരിലാല്‍ മരിച്ചിരുന്നില്ല.)
വൃദ്ധന്‍ വിടുന്നില്ല.
'അപ്പോ നിനക്കെന്താ ജോലി?'
കക്ഷിയുടെ ചോദ്യം കേട്ടപ്പോള്‍ മോഹന്‍ലാലിനെക്കാളും ഞെട്ടിയത് സത്യനും ഡ്രൈവറുമാണ്.
'സ്ഥിരം ജോലിയൊന്നുമായില്ല.' മോഹന്‍ലാലിന്റെ നിഷ്‌കളങ്കമായ മറുപടി വന്നു.
ഇത്രയുമായ സ്ഥിതിക്ക് വൃദ്ധനെ ഒന്ന് ഞെട്ടിച്ചേക്കാമെന്ന് കരുതി സത്യന്‍ വണ്ടിയിലെ ലൈറ്റിടുവിച്ചു. കാറിനകത്ത് ഇരുട്ടായതിനാല്‍ ഇത് സാക്ഷാല്‍ മോഹന്‍ലാലാണെന്ന് വൃദ്ധന് മനസ്സിലായിട്ടുണ്ടാവില്ല. ഇപ്പോക്കാണാം കക്ഷിയുടെ ചമ്മല്‍.
പക്ഷേ, ലൈറ്റിട്ടിട്ടും വൃദ്ധന് ഭാവമാറ്റമൊന്നുമില്ല. അനുകമ്പയോടെ 
അയാള്‍ തുടര്‍ന്നു:
'ഇതുവരെ ജോലിയൊന്നുമാവാത്തത് കഷ്ടംതന്നെ. വിശ്വനാഥന്‍നായര്‍ സെക്രട്ടേറിയറ്റിലെ വലിയ ഉദ്യോഗസ്ഥനായിട്ടും മകനൊരു ജോലി തരാക്കാന്‍ പറ്റീല്യാച്ചാല്‍...'
കൊച്ചിയില്‍ വൃദ്ധന്‍ ഇറങ്ങിയശേഷം സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനോട് പറഞ്ഞു: 'വലിയ സ്റ്റാറായിട്ടെന്താ കാര്യം? നാലാള് അറിയില്ലാച്ചാല്‍...'
Laljose, Sreenivasan

അഭിനയത്തിന്റെ യൂണിവേഴ്‌സിറ്റി

മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസിന് ഒരാഗ്രഹം. മോഹന്‍ലാലിനെ വച്ചൊരു പടം ചെയ്യണം. പക്ഷേ, ലാലിന്റെ ഡേറ്റ് കിട്ടാനെളുപ്പമല്ലല്ലോ. വിഷയം ശ്രീനിവാസനോട് അവതരിപ്പിച്ചു. ആത്മാര്‍ഥമായി ശ്രമിക്കാമെന്ന് ശ്രീനി വാക്കും കൊടുത്തു.

കുറച്ചുനാളുകള്‍ക്കുശേഷം ശ്രീനിയെ കണ്ടപ്പോള്‍ 'ലാലിന്റെ ഡേറ്റിന്റെ കാര്യം എന്തായി?' എന്ന് ലാല്‍ ജോസ് തിരക്കി.
'മിക്കവാറും ഡേറ്റ് കിട്ടും' എന്ന് ശ്രീനി.
'ഇത്രയെളുപ്പം ഇതെങ്ങനെ സാധിച്ചു'വെന്നായി ജോസ്.
'അഭിനയത്തിന്റെ കാര്യത്തില്‍ ലാലൊരു യൂണിവേഴ്‌സിറ്റിയാണെന്നാണ് നിന്റെ അഭിപ്രായമെന്ന് ഞാനയാളോട് വെച്ചുകാച്ചി. മാത്രമല്ല, മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ അവിടുത്തെ വെറും പ്യൂണ്‍മാര്‍ മാത്രമാണെന്നും നീ പറഞ്ഞതായി ഞാന്‍ തട്ടിയിട്ടുണ്ട്.'
ഇത് കേട്ടപ്പോള്‍ ലാല്‍ ജോസ് ഒന്ന് നടുങ്ങി. ഇക്കാര്യം മമ്മൂട്ടിയും മറ്റുമറിഞ്ഞാല്‍ എന്തു വിചാരിക്കും?
'അത് നീ പേടിക്കേണ്ട'. ശ്രീനി ആശ്വസിപ്പിച്ചു. 'മമ്മൂട്ടി അഭിനയത്തിന്റെ യൂണിവേഴ്‌സിറ്റിയാണെന്നും ലാല്‍ വെറും പ്യൂണാണെന്നും പറഞ്ഞാ മറവത്തൂര്‍ കനവിനുവേണ്ടി ഞാന്‍ മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിയത്.'
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സിനിമാഫലിതങ്ങളുടെ സമാഹാരമായ ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം.) 

Friday, December 5, 2008

മുല്ല - കണ്ണിന്‍ വാതില്‍

Mulla, Meera Nandan



If you are not able to read this content click here to download the font 

ºßdÄ¢ : ÎáÜï    
øºÈ: ÕÏÜÞV ÖøÄí ºdwÕVÎ
Ø¢·àÄ¢: Õ߯cÞØÞ·V
ÉÞ¿ßÏÄí: ·ÞÏdÄß, çÆÕÞÈwí

µHßX ÕÞÄßW ºÞøÞæÄ

µHÞ ÈßæK µçIÞæG
®HÞçÄÞçøÞ ÎáJ¢ ¾ÞX ÄçKÞæG
¦øÞçøÞ ¦øÞçøÞ ¦øßçøÞ ¦øßøÞçøÞ

§¿æÈFáøáµá¢ ºâ¿á Éxß

µæ‡ÞøáAᢠæÄÞGßÜßW çÎW
µpÃßçÏ µH¿ÏíAâ ÈàÏáùBí...
¦øÞçøÞ.....¦øÞçøÞ....
    (µHßX.....)
Ä{ßøßX æÎ‡ßW ÄÝáµÞæÈKá¢
ÉÈßÈàçøÞ ÈÆßÏÞÏß
¥øÏßW ÎßKᢠºø¿ÞÏí ÎÞùÞX
µßøÃBZ ÕøÕÞÏß
³{¢ ÄáUß æÎæÜï ÉÞ¿à µÞ{ßwà
³ÎW ºáIßW çºøÞX æµÞFß ÉÞÜÞÝß
¨ ÈÞ{ßW ÈßæK ÄÞçÜÞÜßæ‚X
ÎìÈ¢ çÉÞÜᢠÄÞøÞGÞÕáçK ¦øÞçøÞ....
            
ºßøß Äâµß ÉÄßÕÞÏí Èà
ÎÈçØÞ ÈàGᢠÎÏßÜßX ÉàÜß
¥ÃßÏáçK Îá¿ßÏßW Èà
®Ká æÄæKW ÈßæK ªÏÞÜÞGáçK
ÎHᢠÕßHᢠ¾ÞÈᢠµâæ¿ ¦¿áçK
æÕYÄßCZ Æâæø ÈßKᢠÕKà
æÕHAßH¢ ÎáKßW ÈàGáçK
¦øÞçøÞ.....
    (µHßX.....)