Showing posts with label Girls. Show all posts
Showing posts with label Girls. Show all posts

Saturday, May 31, 2014

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികള്‍

സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് 'ചുമ്മാ ഒന്നു ട്രൈ' ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ ദേശീയവിനോദമാണെന്നു തോന്നുന്നു. ഫോണ്‍ കൈയിലുള്ള പെണ്‍കുട്ടികളിലോ സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകിച്ചും (അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

ഈ പ്രശ്‌നം ഇത്ര വ്യാപകമായിട്ടും ഇപ്പോഴും നിലനില്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, ഭൂരിഭാഗം ശല്യക്കാരും പേടിത്തൊണ്ടന്മാരാണ്. സത്യത്തില്‍ സ്ത്രീകളോട് നേരിട്ട് സംസാരിക്കാനുള്ള പേടിയും തന്ത്രക്കുറവും ഒക്കെയുള്ളവരാണിവരില്‍ ഭൂരിഭാഗവും. 'കഴുത കാമം കരഞ്ഞുതീര്‍ക്കും' എന്നൊക്കെ പറയുന്നപോലെ സ്ത്രീകളോ അതോ വീട്ടിലെ പുരുഷന്മാര്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ആരെങ്കിലും തിരിച്ചൊന്നു വിരട്ടുന്നതോടെ ആ നമ്പര്‍ ഉപേക്ഷിച്ച് ഇഷ്ടന്‍ സ്ഥലം വിടും.

രണ്ടാമത്തെക്കാര്യം ഒന്നോ രണ്ടോ പ്രാവശ്യം വിളിച്ചു ശല്യം ചെയ്താലും ഭൂരിഭാഗം സ്ത്രീകളും പോലീസില്‍ പോയിട്ട് സ്വന്തം ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അടുത്തുപോലും പറയില്ല. ആ നമ്പറു കാണുമ്പോള്‍ കട്ടു ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യും. ചുമ്മാ എന്തിന് ഇതിന്റെ പേരില്‍ ഒരു പ്രശ്‌നമുണ്ടാക്കണം എന്ന തോന്നലാണിതിനു പിന്നില്‍. വഴിയരികില്‍ കമന്റടിക്കുന്ന പൂവാലന്മാരും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരും അത്തരത്തിലാണ് രക്ഷപ്പെടുന്നത്.

മൂന്നാമതായി, സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ത്തന്നെ ഈ ശല്യക്കാരെ വിളിച്ച് ഒന്നു വിരട്ടി വിടുകയല്ലാതെ മാതൃകാപരമായി ശിക്ഷിക്കാറില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തിയതിന് ഏതെങ്കിലും മലയാളി ജയിലില്‍ പോയതായി കേട്ടിട്ടുണ്ടോ? ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് അത്ര വലിയ ഒരു കുറ്റമായി ആരും കാണുന്നില്ല. അവരെയെല്ലാം പിടിച്ച് ജയിലിലിടാന്‍ നോക്കിയാല്‍ ജയില്‍ വേറെ പണിയേണ്ടിവരും എന്നതായിരിക്കും കുറ്റാന്വേഷകരുടെ ചിന്ത. പക്ഷേ, വാസ്തവത്തില്‍ ഒരു ലക്ഷം പേരെയൊന്നും ജയിലിലിടേണ്ട കാര്യമില്ല. ഒരു പത്തു പേര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടുകയും അത് വ്യാപകമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്താല്‍ പ്രശ്‌നം തീരും. ഇപ്പോഴത്തെ ഇതിന്റെ നിയമം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, മറ്റുള്ളവരെ മനഃപൂര്‍വം വിളിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു ശിക്ഷകളെങ്കിലും കൊടുക്കണം എന്നാണെന്റെ പക്ഷം.

1. ശല്യം ചെയ്യുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
2. ശല്യക്കാരുടെ കുടുംബാംഗങ്ങളെ പരാതികളെപ്പറ്റി അറിയിക്കുക.
3. ശല്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുക.

സ്ത്രീകളെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് മൊബൈല്‍ ഫോണ്‍കാലത്തെ കണ്ടുപിടിത്തമൊന്നുമല്ല കേട്ടോ. ഓരോ നമ്പറും ചുമ്മാ വിളിച്ച,് എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഓരോ കൊച്ചുവര്‍ത്തമാനം പറയാന്‍ ശ്രമിക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നു. പക്ഷേ, മിക്കവാറും കുടുംബത്തില്‍ ഒരു ഫോണ്‍ ആയതിനാലും ആരു വേണമെങ്കിലും എടുക്കാമെന്നതിനാലും ഇതൊരല്പം ഹിറ്റ് ആന്‍ഡ് മിസ് പരിപാടിയാണ്. പോരാത്തതിന് ഇന്നലെ എടുത്തത് പെണ്‍കുട്ടിയാണെന്നതുകൊണ്ടുമാത്രം ഇന്ന് ആ നമ്പറില്‍ പെണ്‍കുട്ടി ഉണ്ടായിക്കോളണം എന്നില്ലല്ലോ. അപ്പോള്‍ കാശു കളയാന്‍ റെഡിയായവരും നിര്‍ബന്ധബുദ്ധിക്കാരും ഒക്കെ മാത്രമേ അക്കാലത്ത് ഈ പണിക്ക് ഇറങ്ങിത്തിരിക്കാറുള്ളൂ.

എന്റെ ഒരു ബന്ധുവീട്ടില്‍ അക്കാലത്ത് ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ടായിരുന്നു. ഇടയ്‌ക്കെല്ലാം വിളിക്കും. പെണ്‍കുട്ടികളാണ് എടുക്കുന്നതെന്നുവെച്ചാല്‍ പിന്നെ കൊച്ചുവര്‍ത്തമാനത്തിനുള്ള ശ്രമമായി. ചീത്തപറഞ്ഞ് അവര്‍ മടുത്തു. ശല്യക്കാരന്‍ വിടുന്നില്ല. അക്കാലത്ത് കോളര്‍ ഐഡി സംവിധാനമൊന്നുമില്ല. അതുകൊണ്ട് ഇതാരാണെന്നറിയാനോ തിരിച്ചുവിളിച്ച് രണ്ടു പറയാനോ പറ്റാറുമില്ല.

അവിടെ അവരുടെ ബന്ധുവായ ഒരു പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നു. അദ്ദേഹത്തോട് അവര്‍ ഇക്കാര്യം പറഞ്ഞു. 'അതു ശരി, ഞാനിവിടെയുള്ള സമയത്താണ് അവന്‍ വിളിക്കുന്നതെങ്കില്‍ അവനെ ഞാന്‍ ശരിയാക്കിത്തരാം' എന്നദ്ദേഹം ഉറപ്പും കൊടുത്തു.
കഷ്ടകാലത്തിന് വലിയ താമസമില്ലാതെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത കുട്ടിക്ക് അത് ശല്യക്കാരനാണെന്നു തോന്നി.
'അയാളാണെന്നാ തോന്നുന്നേ മാമാ,' കുട്ടി പറഞ്ഞു.
'കുട്ടികളും സ്ത്രീകളും അപ്പുറത്തേക്കു പൊക്കോ,' അദ്ദേഹം പറഞ്ഞു.
പിന്നെ ഫോണ്‍ എടുത്ത് ഒരു അഞ്ചു മിനിട്ട് പോലീസ് ഭാഷയില്‍ അമിട്ടു പൊട്ടിച്ചു... മറ്റേ വശത്തെ ഫോണ്‍ വെച്ചിട്ട് അയാള്‍ ഓടിയിട്ടുണ്ടാകണം.
സന്ദര്‍ശനം കഴിഞ്ഞ് പോലീസുമാമന്‍ പോയി. പിന്നെ അന്ന് ഒരു ശല്യവും ഉണ്ടായില്ല.
വൈകീട്ട് വീട്ടിലേക്ക് പിന്നെയും ഫോണ്‍ വന്നു. അവിടെനിന്നും കല്യാണം കഴിക്കാന്‍ പോകുന്ന പയ്യനാണ്. പെണ്‍കുട്ടി അന്നത്തെ വിശേഷം പറയാന്‍ തുടങ്ങിയതേയുള്ളൂ.
പക്ഷേ, പയ്യന്‍ പറഞ്ഞു: 'ഇന്ന് ഒരു സംഭവം ഉണ്ടായി.'
'എന്തുപറ്റി.'
അച്ഛന്‍ കല്യാണത്തിന്റെ കാര്യമെന്തോ പറയാന്‍ ഈ നമ്പറിലേക്ക് വിളിച്ചതാണ്, എവിടെയോ ഒരു പോലീസ് സ്‌റ്റേഷനിലാണ് കിട്ടിയതെന്നു തോന്നുന്നു. അവരച്ഛനെ തെറിപറഞ്ഞ് ചെവി പൊട്ടിച്ചു.
'എന്റെ ചേട്ടാ, അത് ഫോണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറിപ്പോയതല്ല. പോലീസ് മാമന് ആളു മാറിപ്പോയതാണെന്ന്' ഭാഗ്യത്തിനു കുട്ടി പറഞ്ഞില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 'മിസ്ഡ് കോള്‍ വന്ന്' പരിചയപ്പെട്ട ഒരാളുടെ കൂടെ വീട്ടമ്മ ഇറങ്ങിപ്പോയെന്നോ പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിച്ചുവെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ട്.

ഇതെങ്ങനെ? ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്നതുകൊണ്ട് എങ്ങനെ ഒരു വീട്ടമ്മ 'വലയില്‍ വീഴും?' ഒരു മിസ്ഡ് കോളിന്റെ പരിചയത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പരിചയമില്ലാത്ത ആരുടെയെങ്കിലും കൂടെ കറങ്ങാനും ലോഡ്ജില്‍ പോകാനും സമ്മതിക്കുമോ?

എന്റെ വായനക്കാരില്‍ പ്രേമിച്ചിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെയുണ്ടാകും. ഒരു മിസ്ഡ് കോള്‍ പോയിട്ട് അഞ്ചു വര്‍ഷം എഞ്ചിനീയറിങ്ങിന് ഒരുമിച്ചു പഠിച്ച പരിചയമുണ്ടെങ്കില്‍പ്പോലും നമ്മുടെ പെണ്‍കുട്ടികള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ പയ്യന്മാരോടൊപ്പം ഒരു സിനിമയ്ക്കുപോലും പോകൂ. പറ്റിയാല്‍ പകല്‍സമയത്ത്. ആദ്യമാദ്യം മറ്റു കൂട്ടുകാരുടെ അകമ്പടിയിലും ബോഡിഗാര്‍ഡിലും ഒക്കെ. വീട്ടമ്മമാരുടെ കാര്യം അതിലും അപ്പുറമായിരിക്കണം. എനിക്കു പരിചയമില്ലാത്ത ഫീല്‍ഡാണ്.

അപ്പോള്‍ ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്ന് വീട്ടമ്മ വീടുവിട്ടിറങ്ങുകയും പെണ്‍കുട്ടി ലോഡ്ജിലെത്തുകയുമൊക്കെ ചെയ്യുന്നതിനു പുറകില്‍ ഫോണിലും കോളിലും അപ്പുറം എന്തോ ഉണ്ട്.

എന്റെ ഉറച്ച വിശ്വാസം സ്വന്തം ജീവിതത്തില്‍ (വീട്ടിലോ സമൂഹത്തിലോ) കടുത്ത അവഗണനയോ പീഡനമോ മറ്റു ലൈംഗിക അതിക്രമങ്ങളോ അനുഭവിക്കുന്നവരോ അതോ, ഭയക്കുന്നവരോ ആയിരിക്കണം ഈ മിസ്ഡ് കോളില്‍ വീഴുന്നത്.

കഴിഞ്ഞ മാസം ഒരു വാര്‍ത്ത വായിച്ചു. സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി വൈകീട്ട് സ്‌കൂള്‍ വിട്ടിട്ടും വീട്ടില്‍ പോകുന്നില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രണ്ടു വര്‍ഷമായി സ്വന്തം അച്ഛനും സഹോദരനും അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണ്.

ഇങ്ങനെ സ്വന്തം വീട്ടില്‍, സ്വന്തം ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടി മിസ്ഡ് കോള്‍ മൂലം മറ്റുള്ളവരെ വിശ്വസിച്ചാല്‍ അതില്‍ തെറ്റുപറയാനുണ്ടോ? അങ്ങനെയുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ വാസ്തവത്തില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടാകില്ല. മിസ്ഡ് കോളിലെ ചേട്ടന്‍ മര്യാദക്കാരനാവാന്‍ ഒരു സാധ്യതയെങ്കിലുമുണ്ട്. സ്വന്തം ചേട്ടന്‍ നീചനാണെന്ന് കുട്ടിക്ക് സ്വാനുഭവത്തില്‍നിന്നും ഉറപ്പാണല്ലോ. അപ്പോള്‍ വീടുവിട്ടിറങ്ങിയാല്‍ അതില്പരം ഒന്നും വരാനില്ല.

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടല്ല, ഒരു മിസ്ഡ് കോളുകാരന്റെ കൂടെപ്പോലും ഇറങ്ങിപ്പോകാന്‍ തോന്നിക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കിയാണ്. ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ശ്രമിക്കേണ്ടത്.

(മുരളി തുമ്മാരുകുടിയുടെ കാഴ്ചപ്പാടുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, October 20, 2010

അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്....

Out of range
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു.
ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
അവര്‍ കാണാമറയത്തേക്ക്

ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.

ചതിയുടെ റിങ്‌ടോണുകള്‍!

മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!

വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.

സൈലന്റ് മോഡ്!

Silent mode
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.

ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.

എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്

സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.

കടപ്പാട് : Madhyamam

Monday, July 26, 2010

മാറുന്ന മലയാളിയുടെ ശീലങ്ങള്‍


Malayalee
മലയാളിക്ക്‌ സുന്ദരമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്‌.മഹത്തായ ഒരു പാരമ്പര്യമുണ്ട്.ധന്യമായ ഒരു ചരിത്രമുണ്ട്.മലയാളിയെ ആള്‍കൂട്ടത്തില്‍ ശ്രദ്ധേയമാക്കുന്നതും അതാണ്‌.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഭൂമികയില്‍ നിന്നാണ് മലയാളിയുടെ സൃഷ്ട്ടിപ്പ്.ആധിപത്യ ശക്തികള്‍ക്ക്‌ ഏറെ ഇഷ്ട്ടപ്പെട്ട ഇടം മലയാളക്കരയാണന്നത് ഇവിടെ ഉണ്ടായിരുന്ന നന്മയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്.മലയാളിയുടെ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മലയാളി ശൂന്യമാണ്.നടത്തവും ഇരുത്തവും ചിന്തയും സംസാരവും മലയാളിയെ മാറ്റി നിര്‍ത്തുന്നു.പുതിയ ലോകത്തിലെ മാറ്റങ്ങളെ മലയാളിക്ക്‌ എങ്ങനെ നേരിടാനാകും,മാറ്റങ്ങള്‍ക്കൊപ്പം പോകണോ? അതോ മലയാളിത്തത്തിനൊപ്പമൊ?മാറ്റങ്ങളുടെ യന്ത്രങ്ങളില്‍ ചതഞ്ഞരഞ്ഞ മലയാളി എവിടെ നില്‍ക്കുന്നു?പഠനം കൂടുതല്‍ ചിന്തകള്‍ക്ക്‌ വകനല്‍കുന്നു. 



ശീലങ്ങളിലൂടെ മലയാളി വ്യത്യസ്തമാകുന്നത്

മലയാളി പ്രകൃതിയാണ്.അഥവാ പ്രകൃതിയുമായി വല്ലാതെ ഇണങ്ങി ജീവിക്കുന്നവനാണ്.പണ്ട് മരങ്ങള്‍ ഉണങ്ങുമ്പോള്‍ വാവിട്ടു കരയുന്ന മലയാളികള്‍ ഉണ്ടായിരുന്നെത്രേ.നെല്ലും വയലും ശരീരത്തിന്റെ ഭാഗമായിരുന്നു.പുഴയും കുളങ്ങളും മലയാളത്തിന്റെ ഭാവനാ ലോകത്തിനു നിറച്ചാര്‍ത്ത് പകര്‍ന്നിരുന്നു.നാടന്‍പാട്ടുകള്‍ സംവദിച്ചിരുന്നത് മനുഷ്യരോടായിരുന്നില്ല.പ്രകൃതിയോടായിരുന്നു.ഉദിക്കുന്ന സൂര്യനെയും അസ്തമിക്കുന്ന സൂര്യനെയും കണ്‍ നിറയെ കണ്ടു സന്തോഷിച്ച്ച മലയാളി ഉണ്ടായിരുന്നു. പ്രഭ ചൊരിയുന്ന ചന്ദ്രനെ നോക്കി പട്ടു പാടുന്നവനായിരുന്നു മലയാളി.

ഗ്രാമീണത മലയാളിയുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. മലയാളി ഒറ്റയാനായിരുന്നില്ല.ഓരോ മലയാളിയും എല്ലാ മലയാളിയുടെയും ഭാഗമായിരുന്നു.കരുണയും സ്നേഹവും ഐക്യവും ആര്‍ദ്രതയും ഇല്ലാത്ത ലോകം മലയാളിക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളി വിശ്വാസിയായിരുന്നു.വിശ്വാസങ്ങളെ ബഹുമാനിക്കുന്നവനായിരുന്നു.മതങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ ഇല്ലായിരുന്നു.ചിന്തയിലും സംസാരത്തിലും പെരുമാറ്റത്തിലും മലയാളിത്തം മുറ്റിനിന്നിരുന്നു.ഭക്ഷണത്തിനും ഉറക്കത്തിനു പോലും മലയാളിക്ക്‌ താളമുണ്ടായിരുന്നു.ഇതായിരുന്നു ലോകത്ത്‌ എവിടെയായാലും മലയാളിയെ മലയാളിയാക്കിയിരുന്നത്.

മാറ്റങ്ങള്‍

കുറഞ്ഞ കാലയളവ് കൊണ്ട് മലയാളി തെല്ലൊന്നുമല്ല മാറിയത്‌.മലയാളിക്ക്‌ കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കനാകുന്നില്ല.രണ്ടു വര്‍ഷത്തിനു മുമ്പുള്ള കേരളമല്‍ രണ്ടു വര്‍ഷത്തിനു ശേഷം. മാറ്റം ചെറുതൊന്നുമല്ല .മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങള്‍ .ഭക്ഷണത്തില്‍,വസ്ത്രധാരണത്തില്‍,സംസാരത്തില്‍ സ്വഭാവത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നു.മലയാളിയുടെ പുരയിടങ്ങളില്‍ പറമ്പുകളില്‍ ഇപ്പോള്‍ കപ്പയും കൊള്ളിക്കിഴങ്ങുമില്ല.പപ്പായയും പുളിമാരവുമില്ല.കഴിക്കുന്നത് മിക്കപ്പോഴും 'റെഡിമെയിഡ്' ഭക്ഷണങ്ങളാണ് .ടി വി യിലും പത്രങ്ങളിലും വരുന്ന ഭക്ഷണ പരസ്യങ്ങള്‍ തേടി മലയാളി അലയുന്നു. ടി 'ഷോ' കള്‍ കണ്ടു വസ്ത്രം അന്വേഷിക്കുന്നു.അയല്‍വാസിയോടും കൂട്ടുകാരോടും എന്തിനു പറയണം കുടുംബത്തോട് പോലും സംസാരിക്കാന്‍ മലയാളിക്ക്‌ നേരം കിട്ടുന്നില്ല.സ്നേഹവും സഹകരണവും എന്തെന്നറിയാത്ത വലിയ നഗരങ്ങളിലെ 'യന്ത്ര' മനുഷ്യരെ പോലെ അഹങ്കാരത്തിന്റെ മൂര്‍ത്തി രൂപമായി മാറുന്നു.യാത്രകളിലും ആഘോഷങ്ങളിലും നമ്മള്‍ പടിഞ്ഞാറുകാരെ പിന്തുടരുന്നു.

മലയാളി വിദ്യാസമ്പന്നന്‍

ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക്‌ മമ്മിയും ഡാടിയുമാണ്‌ ,അവര്‍ക്ക്‌ അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ ഫ്രണ്ടും.അവര്‍ക്ക്‌ ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ്‌ ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക്‌ അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ്‌ ശരാശരി മലയാളി വിദ്യാര്‍ഥി. എന്നാലും സര്‍വ സമ്പനാനാണ് മലയാളി.

കൂട് വിട്ടിറങ്ങിയ മലയാളികള്‍

മലയാളിയില്ലത്ത അന്യ രാജ്യങ്ങളില്ല .ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെതാണ്.അമേരിക്കയിലും ബ്രിട്ടനിലും,അയര്‍ലണ്ടിലും,ആസ്ട്രേലിയയിലും ഈജിപ്തിലും ഒത്തിരി മലയാളികളുണ്ട്.അവര്‍ ഇതര ശീലങ്ങള്‍ പഠിച്ചു മറ്റു മലയാളികളിലേക്ക് കൂടി സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.ആവശ്യത്തിലധികം പണം നേടുന്നവനാണ് കൂട് വിട്ട മലയാളി.അത്യാര്‍ത്തിയുടെ പര്യായമായി മാറിയിട്ടുണ്ട് .അവരുടെ മങ്കമാര്‍ സ്വതന്ത്രരാണ്.അവര്‍ അവരുടെ ലോകത്ത്‌ സ്വച്ഛന്തം വിഹരിക്കുന്നു.ചിലപ്പോള്‍ അവര്‍ മതില്‍ ചാടുന്നു.നിരാശരാകാതെ കൂട് വിട്ട മലയാളികള്‍ 'താല്‍കാലിക' ഭാര്യമാരെ തേടുന്നു.വലിയ ഷോപ്പിംഗ്‌ മാളുകള്‍ മലയാളി മങ്കമാരെ മാടി വിളിക്കുന്നു.കൂട് വിട്ട മലയാളികള്‍ പുതിയ ജീവിത രീതി പഠിക്കുന്നു.വലിയ വീടുകളും വാഹനങ്ങളും അവിഭാജ്യ ഘടകങ്ങളായി മാറി.മാറ്റങ്ങളെ വലിയ പെട്ടികളിലാക്കി വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ വഴിയും അവര്‍ കൊണ്ട് വരുന്നു.

ശീലങ്ങള്‍ മാറുന്നു

പണ്ടുള്ള മലയാളിയെ കുറിച്ചു ഇന്നത്തെ മലയാളിക്ക്‌ ചിന്തിക്കാന്‍ വയ്യ.യാഥാസ്ഥികര്‍,പൌരാണികര്‍..! ഇപ്പോള്‍ ശീലങ്ങള്‍ 'മിക്സെഡ്' ആയി മാറി.നല്ലത് ,ചീത്ത എന്നീ സംഞ്ഞകള്‍ ഇല്ല. അതൊക്കെ ഓരോ സമൂഹം ഉണ്ടാക്കുനതാണ്; എത്നോ സെന്ട്രിക് ആയ ഒരു വീക്ഷണം വേണമെന്ന് പുതു മലയാളി പറയുന്നു.അഥവാ ശീലങ്ങള്‍ ചുറ്റുപാടിനെ നോക്കി നിശ്ചയിക്കണം .ഇവിടെ അമേരിക്കയുടെ ദുശീലങ്ങള്‍ നല്ല ശീലങ്ങളായി മാറുന്നു.

മലയാളി ഓടുന്നവനല്ല കുതിക്കുന്നവനാണ്.ഇത് വിവര സാങ്കേതിക വിദ്യയുടെ കാലമാണ്.വിവര വിപ്ലവത്തിന്റെ കാലമാണ്.ലോക മാറ്റം എന്നാല്‍ ആഗോളീകരണം ,ഇവിടെ ഉപഭോഗം പ്രധാന കാര്യമാണ്.ഉപഭോഗ സംസ്കാരമാണ് മലയാളിയുടെത്.അഥവാ ഉപയോഗിക്കുക,വലിച്ചെറിയുക.വികസനം എന്നാല്‍ കൂടുതല്‍ ഉല്‍പ്പാദനം ,കൂടുതല്‍ ഉപഭോഗം,കൂടുതല്‍ മാലിന്യം ,വികസനങ്ങള്‍ക്ക് മുമ്പില്‍ പാവപ്പെട്ടവനും പണക്കാരനും അയല്‍വാസിയും പ്രകൃതിയും എല്ലാം തുല്യമാണ്.

മാറുന്ന മലയാളികള്‍ ബാക്കി വെച്ചത്‌ 
പ്രസിദ്ധനായ മലയാള കവി എന്‍ വി കൃഷ്ണവാര്യര്‍ ചോദിച്ചു'മലയാളിക്ക്‌ ഇനി വല്ലതുമുണ്ടോ ബാക്കി' എന്ന് .നമുക്ക്‌ പറയാം ഇല്ല ;മലയാളി കേവലം പൂജ്യമാണെന്നു.

വാഹനമില്ലാതെ നടക്കാന്‍ കഴിയാത്ത മലയാളി നന്നേ ചെറുപ്പത്തിലേ ഒത്തിരി രോഗങ്ങളുടെ പിടിയിലാണ്.നാലില്‍ മൂന്നു മലയാളിക്കും പ്രമേഹമുണ്ട്.പ്രഷറും ഗ്യാസ്‌ ട്രബിലും മലയാളിയുടെ കൂടെ പിറപ്പാണ്. നടക്കനരിയാത്ത മലയാളിയെ ഡോക്ടര്‍മാര്‍ നടത്തം പഠിപ്പിക്കുന്നു.മണ്ണിലും ചരലിലും ഇറങ്ങാന്‍ പേടിയുള്ള മലയാളില്‍ മുള്മുനയുള്ള ചെരുപ്പ് നല്‍കുന്നു.

മറ്റുള്ളവനെക്കാളും എങ്ങനെ വലിയവനാകം എന്നാണ് ചെറുപ്പം മുതലേ മലയാളി അന്വേഷിക്കുന്നത്. ഏത് വിദ്യ ഒപ്പിച്ചും പിടിച്ചടക്കാനായി വെമ്പല്‍ കൊള്ളുന്നു.അത്യാര്‍ത്തിയുടെ ആള്‍ രൂപമായി മലയാളി മാറി.മാനസ്സികമായി മലയാളിക്ക്‌ ഒട്ടും സമാധാനമില്ല .കരിയറിസം തലക്ക്‌ പിടിച്ച വിദ്യാര്‍ഥികൂട്ടങ്ങളാണ് മലയാളിയുടെത്.ലോക സംസ്കാരത്തിനൊപ്പം നീങ്ങുമ്പോള്‍ മലയാളിക്ക്‌ ഒന്നും ബാക്കിയില്ലാതെ വരുന്നു.മാനസ്സിക രോഗികള്‍ കൂടുന്നു.ഓരോ കുടുംബത്തിനും കൌന്‍സിലര്മാര്‍ വേണ്ടി വരുന്നു.കമ്മ്യുനിട്ടി വെല്‍ഫയര്‍ എവിടെയും വേണ്ടി വരുന്നു.ഹ്രദയം തകര്‍ന്നു മലയാളികള്‍ മരിക്കുന്നു,മരിക്കാത്തവരെ മറ്റുള്ളവര്‍ കൊല്ലുന്നു.കൊന്നില്ലെന്കില്‍ ആത്മഹത്യ ചെയ്ത്‌ സ്വയം ഒടുങ്ങുന്നു.മലയാളിക്ക്‌ തന്‍റേതായ ഒരു സംസ്കാരം അന്യമായി. കാരണം മറ്റുള്ളവരുടെ സംസ്കാരം പുല്‍കി.പാരമ്പര്യവും പൈതൃകവും ഒട്ടും വിലയില്ലാത്ത ചരക്കുകളായി.പകരം മദ്യപാനവും വിഷമദ്യ ദുരന്തവും എയിഡ്സ് പോലുള്ള മഹാ മാരികളും മലയാളികളുടെ സ്വന്തമായി.ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ എല്ലാം നന്നായി നടക്കുന്നു.പുതിയ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തി കൂടുതല്‍ രോഗികളെ ഉല്‍പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.HIVയുടെ കാര്യത്തിലും മദ്യപാനത്തിന്റെ കാര്യത്തിലും മോശമല്ലാത്ത വളര്‍ച്ച നാം നേടി.

വൃദ്ധ സദനങളും ഡേ കെയര്‍ സെന്ററുകളും സംസ്കാരത്തിന്റെ ഭാഗമായി മാറി.ഗുരു ശിഷ്യ,മാതൃ-പിതൃ -മക്കള്‍ ബന്ധം പാടെ തകര്‍ന്നു.,അയല്‍ വാസികളെയും കുടുംബത്തെയും കണ്ടില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞില്ലെങ്കിലും ഇന്റര്‍നെറ്റ്‌ വഴി വിദൂര ബന്ധങ്ങളില്‍ മലയാളി ഇടം കണ്ടെത്തി.നാടന്‍ പാട്ടുകളും നാട്ടു കലകളും അന്യമായി.പലരം ഫാഷന്‍ ഷോ കളും സിനിമാറ്റിക്‌ ഡാന്‍സുകളും റിയാലിറ്റി ഷോ കളും ആടിത്തിമിര്‍ത്തു.ക്യാമ്പസുകള്‍ എരിവുള്ള ചര്‍ച്ചാ വേദികള്‍ക്ക്‌ പകരം ഡേ കളുടെ വേദികളായി മാറി,ഫ്രണ്ട്ഷിപ്‌ ഡേ ,വലെന്റൈന്‍സ്‌ ഡേ ...അനങനെ പോകുന്നു ഡേ കള്‍ .സിലബസ്സുകല്‍ക്കകത്ത് വിദ്യാര്‍ത്ഥി ഞെരിഞ്ഞമര്‍ന്നു.,വിവാഹത്തിനും ലൈംഗികതക്കും പുതിയ നിര്‍വചനം നല്‍കി.

കഥകളും കവിതകളും നോവലുകളും സിനിമകളും പൂത്തുലഞ്ഞ പുഴക്കരകളും പ്രകൃതിയും ചരിത്രങ്ങളായി മാറി.എല്ലാം വികസനത്തിന് സമര്‍പ്പിച്ചു.നിലയും പെരിയാറും പമ്പയും വഴിമാറി ,നല്പ്പത്തിനാല് നദികളും മാലിന്യ ഓടകളായി മാറി.മലയാളി അസുരന്റെ അത്യാര്തിക്ക് മുമ്പില്‍ എല്ലാം തകര്‍ന്നടിഞ്ഞു.

കുടി വെള്ളം പോലും സൂക്ഷിക്കനാകാത്ത ദ്ര്ബലനായി മലയാളി പരിണമിച്ചു.മോഹങ്ങളുടെ ഇരുമ്പു ദണ്ട്കള്‍ കൊട് കുന്നും മലയും ഇടിച്ചു നിരത്തി.ആര്‍ത്തിയുടെയും നിരാശയുടെയും ശക്കൂനകള്‍ കൊണ്ട് വയലേലകള്‍ നിറച്ചു.ദുരഭിമാനത്തിന്റെ പ്രതീകങ്ങളായി പാട് കൂറ്റന്‍ ബില്ടിങ്ങുകള്‍ പൊങ്ങി.അറിയും,ഉറിയും ഉപ്പും തേടി വണ്ടി കയറേണ്ട അവസ്ഥ.

മലയാളത്തിന്റെ രാഷ്ട്രീയ വേദികള്‍ വിലകുറഞ്ഞ ചര്‍ച്ചകളുടെ വേദികളായി.അസൂയയുടെയും പകപോക്കലിന്റെയും അന്കാരത്തിന്റെയും പടി മുട്ടങ്ങളായി രാഷ്ട്രീയാലയങ്ങള്‍ മാറി.അഴിമതിയുടെ കറപറ്റാത്ത നേതാക്കള്‍ ഇല്ലാതെ പോയി.മാദ്യമങ്ങള്‍ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു.രാഷ്ട്രീയ ചെളി ഏറിയാല്‍ പത്രങ്ങള്‍ മുഖ്യ ധര്‍മമായി ഏറ്റെടുത്തു.

ഇവിടെ ലോകം മലയാളിയെ തേടുന്നു,മദ്യമില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളിയെ,പാരസ്പര്യം നഷ്ട്ടപ്പെടാത്ത മലയാളിയെ.

മലയാളിയെ മലയാളിയാക്കിയ ശീലങ്ങള്‍ തിരിച്ചു വന്നെങ്കില്‍ മലയാളിയെ കാണാം..!!

By: Rafi

Wednesday, June 2, 2010

പെണ്‍ സുഹൃത്തുക്കളെ നേടാം - മൊബൈല്‍ ഫോണ്‍ വഴി

Mobile Friendship
മനുഷ്യരുടെ ദുര്‍ബല വികാരങ്ങളെ ചൂഷണംചെയ്‌ത്‌ മൊബൈല്‍ കമ്പനി കോടികളുടെ കൊള്ള നടത്തുന്നു. ഇന്ത്യയിലെ പ്രശസ്‌തമായ ഒരു മൊബൈല്‍ കമ്പനിയാണ്‌ പെണ്‍സുഹൃത്തുക്കളെ നേടാം എന്ന വാഗ്‌ദാനത്തിലൂടെ പതിനായിരങ്ങളെ വിഡ്‌ഢികളാക്കി കോടികള്‍ കൊയ്യുന്നത്‌. പ്രസ്‌തുത കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്ക്‌ കസ്റ്റമര്‍ കെയറില്‍ നിന്ന്‌ പെണ്‍സുഹൃത്തുക്കളെ നേടാം എന്ന മേസേജ്‌ വരികയും താല്‍പ്പര്യമുള്ളവര്‍ നമ്പര്‍ `5' പ്രസ്‌ ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ്‌ പതിവ്‌. പ്രസ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ നിരവധി 11 അക്ക നമ്പര്‍ വരികയും (ഉദാ: + 55121 844061) അതിലേക്ക്‌ വിളിച്ചാല്‍ മറുഭാഗത്ത്‌ നിന്ന്‌ പെണ്‍ ശബ്‌ദം കേള്‍ക്കുകയും ചെയ്യും. ആദ്യം വിളിക്കുന്ന ആളെക്കുറിച്ച്‌ പൂര്‍ണ്ണമായ വിവരങ്ങള്‍ ആരാഞ്ഞശേഷം സ്വയം പരിചയപ്പെടുത്തും. ആകര്‍ഷകമായ പേരുകളും സംഭാഷണ ശൈലിയും ആരിലും മതിപ്പുളവാക്കും.

മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും, വിദേശത്തുള്ളവരാണെന്നുമൊക്കെ പരിചയപ്പെടുത്തി തുടങ്ങുന്ന സംഭാഷണം ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. വിദ്യാര്‍ത്ഥിനിയെന്നും ഉദ്യോഗസ്ഥയെന്നുമൊക്കെ പറഞ്ഞാണ്‌ പരിചയപ്പെടുന്നത്‌. തരുണീ മണികളുടെ കിളിക്കൊഞ്ചലില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പു രോഗികള്‍ ഫോണിലെ കാശുപോകുന്നത്‌ അറിയാറെയില്ല.

എന്നാല്‍ ഇതിനു പുറകിലെ ചതി തിരിച്ചറിയുന്നവര്‍ വിരളമാണ്‌. ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും സ്‌ത്രീകളുമാണ്‌ പെണ്‍സുഹൃത്തുക്കളായി മാറിമാറി സംസാരിക്കുന്നത്‌. ഇതിനായി കമ്പനിയുടെ ഒരു ഫ്രാന്‍ഞ്ചൈസി രഹസ്യമായി എറണാകുളത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കോള്‍സെന്ററിലേക്കെന്നു പറഞ്ഞ്‌ പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിന്‌ ക്ഷണിക്കുന്നു. 7000 രൂപയാണ്‌ ശമ്പളമായി നിശ്ചയിക്കുന്നത്‌. തുടര്‍ന്ന്‌ ട്രെയിനിംഗ്‌ കൊടുക്കുന്നു. ആള്‍ക്കാരുടെ സ്വഭാവ സവിശേഷതകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ്‌ സംസാരിക്കാനുള്ള പരിശീലനമാണ്‌ ഇവര്‍ക്ക്‌ നല്‍കുക. ഈ സമയത്ത്‌ മാത്രമാണ്‌ തങ്ങളുടെ ജോലിയുടെ സ്വഭാവം പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്‌. കോളിന്‌ മിനിറ്റിന്‌ രണ്ട്‌ രൂപയാണ്‌ നിരക്ക്‌. ഇതില്‍ 1 രൂപ കമ്പനിക്കും 50 പൈസ ഫ്രാന്‍ഞ്ചൈസിക്കും, 50 പൈസ പെണ്‍കുട്ടിക്കും നല്‍കും. ഫോണ്‍ സംഭാഷണം എത്രത്തോളം നീട്ടിക്കൊണ്ട്‌ പോകാന്‍ സാധിക്കുമോ അത്രത്തോളം തുക ഇവര്‍ക്ക്‌ കൂടുതലായി ലഭിക്കും. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനടുത്തുള്ള ആറു നില കെട്ടിടത്തിലാണ്‌ ഇതിന്റെ ഫ്രാന്‍ഞ്ചൈസി പ്രവര്‍ത്തിക്കുന്നത്‌. 25 നും 30 ഇടയില്‍ സ്‌ത്രീകള്‍ ഇവിടെ വ്യത്യസ്‌ത പേരുകളില്‍ ജോലി ചെയ്യുന്നു.

സാധാരണ നിലയില്‍ രാത്രി കോള്‍ അറ്റന്‍ഡ്‌ ചെയ്യില്ലെങ്കിലും ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍, കര്‍ശന നിയന്ത്രണമില്ലാത്ത വീട്ടിലെ പെണ്‍കുട്ടികള്‍, നിര്‍ധന വീട്ടിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക്‌ രാത്രിയിലും കോള്‍ അറ്റന്റ്‌ ചെയ്യാനുള്ള അനുമതിയുണ്ട്‌. ഓവര്‍ ഡ്യൂട്ടി അലവന്‍സ്‌ വേറെയുണ്ട്‌. ശരാശരി ഒരു ദിവസം ഒരു പെണ്‍കുട്ടി ആറ്‌ മണിക്കൂറെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കണം. 8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്‌. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത്‌ തങ്ങളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി വെക്കും എന്ന ഉറപ്പിന്മേലാണ്‌ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നത്‌. കമ്പനി ഇവര്‍ക്ക്‌ വ്യാജ ഐ.ഡികളും പേരുമാണ്‌ നല്‍കിയിരിക്കുന്നത്‌. ശ്രദ്ധ, കാര്‍ത്തിക, ശില്‍പ്പ, ഹെല്‍ന, മായ തുടങ്ങിയ പേരുകളാണ്‌ വ്യാജമായി ഇവര്‍ ഉപയോഗിക്കുന്നത്‌. കമ്പനി നല്‍കിയിരിക്കുന്ന ഈ പേരുകള്‍ മാത്രമേ ഫോണ്‍ ചെയ്യുന്ന സമയത്ത്‌ ഉപയോഗിക്കാന്‍ പാടുള്ളു. ഓരോരുത്തര്‍ക്കും ഓരോ ചാറ്റ്‌ ഐ.ഡി നമ്പറുകള്‍ ഉണ്ട്‌. ഇതിലേക്കാണ്‌ കസ്റ്റമര്‍ ഫോണ്‍ വിളിക്കുന്നത്‌. കസ്റ്റമറുടെ ഫോണ്‍ നമ്പറും സംഭാഷണങ്ങളും റിക്കാര്‍ഡ്‌ ചെയ്യാറുണ്ട്‌. ഇങ്ങനെ ചാറ്റ്‌ ഐഡിയില്‍ സംസാരിച്ച്‌ ചിലര്‍ പ്രണയത്തിലാവുകയും പരസ്‌പരം യഥാര്‍ത്ഥ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഒളിച്ചോട്ടം അടക്കം നടന്ന സംഭവങ്ങളുമുണ്ട്‌. ഇങ്ങനെയുള്ള സൂചനകള്‍ വല്ലതും കമ്പനിക്ക്‌ കിട്ടിയാല്‍ ഇവരെ എത്രയും പെട്ടെന്ന്‌ പിരിച്ച്‌ വിടുകയാണ്‌ പതിവ്‌. കാര്യങ്ങള്‍ പുറത്ത്‌ പറയാതിരിക്കാന്‍ ബ്ലാക്ക്‌ മെയിലിംങ്ങും ചെയ്യും. എന്നാല്‍ ഇങ്ങനെ പുറത്താകുന്ന പെണ്‍കുട്ടികള്‍ കമ്പനിയുടെ കാര്യങ്ങള്‍ വെളിയില്‍ പറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.

അടുത്തകാലത്ത്‌ ആലപ്പൂഴയിലെ മൂന്ന്‌ പെണ്‍കുട്ടികളെ ഒരുമിച്ച്‌ കമ്പനിയില്‍ നിന്ന്‌ പുറത്താക്കുകയുണ്ടായി. ഇവര്‍ ചാറ്റ്‌ ഐഡിയില്‍ വിളിക്കുന്ന പുരുഷന്മാര്‍ക്ക്‌ പേഴ്‌സണല്‍ നമ്പര്‍ കൈമാറുകയും ഇവരുമൊരുമിച്ച്‌ മറൈന്‍ ഡ്രൈവില്‍ കറങ്ങുകയും ചെയ്‌തുവത്രെ.

ഇതാണ്‌ പുറത്താക്കാനുള്ള കാരണം. വ്യക്തിയുടെ വിശദവിവരങ്ങള്‍ അറിഞ്ഞ്‌ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്‌ത്‌ സാമ്പത്തികമായി വഞ്ചന നടത്തുന്നതും കുറവല്ല. മധ്യവയസ്‌ക്കര്‍, കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഐ.ടി. പ്രൊഫഷണലുകള്‍ എന്നിവരാണ്‌ ഊ ചതിയില്‍ കൂടുതലായി വീഴുന്നത്‌. പൂവാലന്മാരും ഞരമ്പ്‌ രോഗികളും ഇവരുടെ പ്രധാന ഇരകളാണ്‌. ആണുങ്ങളെ കുരങ്ങ്‌ കളിപ്പിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളും ടൈംപാസിന്‌ വരുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌. ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷില്‍ ഭംഗീയായി സംസാരിക്കുകയും എത്ര ഉന്നതനെയും വലയില്‍ വീഴ്‌ത്താനും കഴിവുള്ളവര്‍ ഇവരിലുണ്ട്‌. ചതിയും വഞ്ചനയും നടത്തി കോടികള്‍ സമ്പാദിക്കുന്ന ഈ മൊബൈല്‍ കമ്പനിയുടെ ഗൂഢ തന്ത്രം വെളിച്ചത്തു വന്നില്ലെങ്കില്‍ ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുക വലിയൊരു വിഭാഗം ജനങ്ങളാണ്‌.

കടപ്പാട് : thattukadablog

Thursday, April 2, 2009

Mobile Cam….Girls pls stay away.............

All frends & family….pls read carefully ….



.... ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാം കൈക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂ.

ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്.

പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.

വിറ്റഴിയുന്നത് ക്യാമറ മൊബൈല്‍ ഫോണുകള്‍

ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്‍ ഫോണുകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത്? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക.

ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു.

തങ്ങളുടെ കൂട്ടുകാരികളയോ, ടീച്ചര്‍മാരയോ, കാമുകിയോ, അയല്‍‌വക്കത്തുള്ളവരയോ ഇരകളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.

ഇന്റര്‍നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൊബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ?

ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ 'ഹോട്ട്'. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; "ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, സഞ്ചരിക്കുമ്പോള്‍ ആയിരം, ഏല്‍ക്കുമ്പോള്‍ പതിനായിരം". ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .


[ഇന്റര്‍നെറ്റ് വഴിയുള്ള - മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള - കുറ്റ കൃത്യ ങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട് എന്നത് ഈ അവസരത്തില്‍ ഓര്‍മ്മിയ്ക്കുക.]

കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ്. എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു.

വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണം ഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.

ഇത് ബ്ലൂടൂത്ത് യുഗം

‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തിനില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ 'ഇര'കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്.

പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???

ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.

 പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.

 കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെ അവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നിടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ? എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രീക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ.

തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.

കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ-മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം.വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെ മദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലും മെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.

Mobile Cam….Girls pls stay away

സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്കടുത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാനായി ചെലവാക്കാറുണ്ടെന്നും, അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ?

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍ / സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍എത്തുന്നത്.

വിവേകപൂര്‍ണ്ണമായ നീക്കത്തിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപെടാം.

ഒരു റിസോര്‍ട്ടില്‍ അവിധിക്കാലം ചിലവഴിക്കാനെത്തിയ പെണ്‍കുട്ടി. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ താമസിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന ആള്‍ അവളെ കാണാന്‍ എത്തി. അവള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടന്നും നാളെ തന്റെമുറിയില്‍ എത്തിയില്ലങ്കില്‍ അത് മറ്റുള്ളവരെ കാണിക്കും എന്നുമായിരുന്നു ഭീക്ഷണി. അവള്‍ ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. പിറ്റേന്ന് പെണ്‍കുട്ടിയോടൊപ്പം പോലീസും തന്റെ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ പ്രതിഷേധിച്ചു എങ്കിലും മൊബൈല്‍ ഫോണ്‍ പോലീസ് തെളിവായി കണ്ടെടുത്ത് അയാളെ അറസ്റ്റ് ചെയ്തു.

തങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാരെങ്കിലും ഫോട്ടൊ എടുക്കുകയാണങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നമ്മുടെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നമ്മുടെ എല്ലാ ജില്ലകളിലും പോലിസിന്റെ വുമണ്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്തുതന്നെയാണങ്കിലും നിങ്ങള്‍ക്ക് അവിടെ പരാതി നല്‍കാം. (വുമണ്‍സെല്ലില്‍ മാത്രമല്ല ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം).

കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍:-



കൊല്ലം Women Cell 0474 2742376
പത്തനംതിട്ട Women Cell 0468 2222927
കോട്ടയം Women Cell 0481 2302977
കൊച്ചിസിറ്റി Vanitha PS 0484 2394250
പാലക്കാട് Women’s Unit 0491 2522340
Anti harassment cell for women : 9947000100

ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക:-


The Railway Help Numbers of Kerala Police are: 9846 200 100

കേരളത്തിലെ പൊസീസ് സഹായ നമ്പരുകള്‍, വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകലുടെ നമ്പരുകള്‍:-

1. Thiruvananthapuram City: 100 / 0471-2331843
2. Thiruvananthapuram Rural: 100/0471-2316995
3. Kollam: 100/0474-2746000
4. Pathanamthitta: 100/0468-2222226
5. Alappuzha: 100/0477-2251166
6. Kottayam: 100/0481-5550400
7. Idukki: 100/04862-221100
8. Ernakulam City: 100/0484-2359200
9. Ernakulam Rural: 100/0484-2621100
10. Thrissur: 100/0487-2424193
11. Palakkad: 100/0491-2522340
12. Malappuram: 100/0483-2734966
13. Kozhikode City: 100/0495-2721831
14. Kozhikode Rural 100/0496-2523091
15. Wayanad: 100/04936-205808
16. Kannur: 100/0497-2763337
17. Kasargod: 100/04994-222960
The Helpline Numbers of Kerala Police are:
0471-3243000 0471-3244000 0471-3245000
The Highway Help Numbers of Kerala Police are: 9846 100 100

 സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം :
HTCEC യുടെ ഫോണ്‍ നമ്പര്‍

0471 - 2722768,
0471 - 2721547 extension 1274
email : mailto:hitechcell@keralapolice.gov.in


നമ്മുടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച കാര്യം എത്രപേര്‍ക്കറിയാം.. +2 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുമ്പോള്‍ ചിന്തിക്കുക. അവരെന്തിനു വേണ്ടിയായിരിക്കും ആ ഫോണുകള്‍ ഉപയോഗിക്കുക!!!!!!